Monday, September 24, 2012

നടന്‍ തിലകന് ആദരാഞ്ജലികള്‍

മലയാളത്തിന്‍റെ തിലകക്കുറി മാഞ്ഞു...

അഭിനയകലയുടെ പെരുന്തച്ചൻ അരങ്ങൊഴിഞ്ഞു. ഹൃദയാഘാതത്തെത്ത ുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പുലര്‍ച്ചെ 3.35 ഓടെയായിരുന്നു മലയാളത്തിന്‍റെ മഹാനടനായ തിലകന്‍റെ അന്ത്യം. 77 വയസ്സായിരുന്നു. മക്കളും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ട ായിരുന്നു.

കഴിഞ്ഞ മാസം അവസാനം ഒറ്റപ്പാലത്ത്‌ ഷൂട്ടിംഗിനിടെ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിന്  തുടര്‍ന്ന്‌ തിലകനെ ആദ്യം അടുത്തുളള ഒരു  സ്വകാര്യ ആശുപത്രിയിലും പിന്നീട്‌ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചി രുന്നു. ആശുപത്രി വിട്ട തിലകന്‍റെ ആരോഗ്യനില വീണ്ടും ഗുരുതരമായതിനെ തുടര്‍ന്നാണ് കിംസില്‍ പ്രവേശിപ്പിച്ചത് .



അരങ്ങിലും വെള്ളിത്തിരയിലു അഭിനയത്തില്‍ പെരുന്തച്ചന്‍ തന്നെയായിരുന്നു തിലകന്‍. 1935ല്‍ ജനിച്ച സുരേന്ദ്രനാഥ തിലകന്‍ നാടകത്തിലൂടെയായ ിരുന്നു അഭിനയലോകത്ത് എത്തുന്നത്. മുണ്ടക്കയത്ത് മുണ്ടക്കയം നാടകസമിതി രൂപീകരിച്ചായിരു ന്നു തിലകന്‍റെ അരങ്ങേറ്റം. പിന്നീട് കേരള പീപ്പിള്‍ ആര്‍ട്സ്, കൊല്ലം കാളിദാസ കലാകേന്ദ്രം ചങ്ങനാശ്ശേരി ഗീത എന്നീ പ്രൊഫഷണല്‍ നാടകസമിതിയിലെയൂ ടെയും തിലകന്‍ അരങ്ങില്‍ തിളങ്ങി.



തിലകന്‍ 1979ല്‍ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെയാ ണ് വെള്ളിത്തിരയിലെ ത്തുന്നത്. യവനികയിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡ് ലഭിച്ചു. 1988ല്‍ ഋതുഭേദത്തിലെ അഭിനയത്തിന് തിലകന്‍മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് നേടി. 1990ല്‍ പെരുന്തച്ചനിലൂട െ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും സ്വന്തമാക്കി. 2005ല്‍ ഫിലിം ഫെയര്‍ തിലകനെതെന്നിന്ത്യയിലെ അപൂര്‍വ പ്രതിഭയായി ബഹുമാനിച്ചു. 2007ല്‍ ഏകാന്തത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് കമ്മിറ്റി സ്പെഷല്‍ ജൂറി അവാര്‍ഡ് നല്‍കി. 2009ല്‍ രാഷ്ട്രം തിലകനെ പത്മശ്രീ നല്‍കി ആദരിച്ചു.




കടപ്പാട് : ശ്രീജ നായര്‍ 

Thursday, September 20, 2012

ബക്കാര്‍ഡി വിത്ത് കോള


ഒരു  മാസത്തെ കാരഗ്രഹ വാസം കഴിഞ്ഞ പോലെ ആയിരുന്നു എനിക്ക്  ഇന്ന്. വാഹനാപകടത്തില്‍ എല്ലൊടിഞ്ഞു കിടപ്പിലായിരുന്നു ഒരു  മാസം. 
ഇന്ന് പുറത്തിറങ്ങാന്‍  സമയം ഒരു  പാന്റ് ഇട്ടു  നോക്കിയപ്പോള്‍ കടക്കുന്നില്ല. തടിച്ചു  വീര്‍ത്തിരിക്കുന്നു. എന്നാലും അത് കുത്തിക്കയറ്റി പുറത്തിറങ്ങി.  
ഒരു  മാസത്തിനു  ശേഷം എന്തെല്ലാം മാറ്റങ്ങള്‍..., എന്റെ ഓഫിസ് സമുച്ചയതിന്നടുത് ഒരു പുതിയ ടയര്‍ ഷോപ്പ് - പിന്നെ ഒരു  പുതിയ ലാബ്‌ വിത്ത് ടീം ഓഫ് ഡോക്റെര്സ് . അങ്ങിനെ പല പുതു സംരഭങ്ങളും. 
അരവിന്ദേട്ടന്റെ ചായക്കടയില്‍ പുതിയ ബോട്ടല്‍ ഫ്രീസര്‍...::., "എന്താ അരവിന്ദേട്ടാ ഈ ഐസുപെട്ടിയില്‍ തണുത്ത ബീയര്‍  വെക്കാത്തെ..?"

"അത്  കൊള്ളാം - ആള്  തരക്കേടില്ലല്ലോ കുട്ടന്‍ മേനോനെ..?"
ചായപ്പീടികയിലെ ഫ്രീസര്‍ അലമാരി കണ്ടപ്പോഴാണ്  എനിക്ക് എന്റെ പ്രവാസി  ജീവിതം ഓര്മ വന്നത്.

ബെയ്രൂട്ട്, കെയ്റോ, അമ്മാന്‍, ഫ്രാങ്ക്ഫര്‍ട്ട്, ദുബായ്,  എല്ലാം തെണ്ടിത്തിരിഞ്ഞ് അവസാനം ഒമാനിലെ മസ്കത്തില്‍ തമ്പടിച്ചു - പെണ്ണും പിടക്കോഴിയും കുട്ട്യോളും ഒക്കെ ആയി വസിച്ച കാലം.

ഹാ ഇറ്റ്‌ വാസ് എ ബ്യൂട്ടിഫുള്‍  ടൈം. മരുഭൂമിയിലെ വാസം മറക്കാനാവില്ല. എന്റെ ബോസ്സ് കാനഡയില്‍  സ്ഥിരതാമസക്കാരനായ ഒരു  ലെബനാനി ആയിരുന്നു. അയാള്‍ ഓഫീസില്‍  ഗസ്ടിന് ബീയറും  വൈനും സൂക്ഷിക്കുമായിരുന്നു.  ഞാന്‍ അതിലെ ഹെനിക്കന്‍  ഫോസ്ടെര്‍ മുതലായ ബീയര്‍ എടുത്തു  കുടിക്കുമായിരുന്നു - എന്നോട് അത് പാടില്ല എന്ന് പറഞ്ഞെങ്കിലും ഞാന്‍ അനുസരിക്കാറില്ല. 

ഗള്‍ഫിലെ ചൂട് അനുഭവിച്ചവര്‍ക്കെ  അറിയൂ, ഒരു  കുപ്പി തണുത്ത ബീയര്‍  അകത്ത്താക്കിയലുള്ള അനുഭൂതി. 

[ഒരു  പാട് എഴുതാനുണ്ട് - ഇപ്പൊ വന്നേക്കാം] 

Tuesday, September 18, 2012

നിമ്മിയുടെ പ്രണയം….നോവലെറ്റ് ഭാഗം 4


മൂന്നാം ഭാഗത്തിന്റെ തുടര്‍ച്ച



നിര്‍മ്മല മുറിയില്‍ കയറിയപ്പോള്‍ കേളുനായര്‍ പുറം തിരിഞ്ഞ്കിടക്കുകയായിരുന്നു. അവള്‍ അടിവസ്ത്രത്തിന്റെ ഹുക്കുകളഴിച്ച്, മുടി അഴിച്ചിട്ട്  ഉറങ്ങി എണീറ്റ് വരുന്നെന്ന ഭാവത്തില്‍ ഒരു മദാലസയായി, കേളുനായരെ തൊട്ട് വിളിച്ചു

“നാലുമണിയായി
“കേളുനായര്‍ ഇടത്തോട്ട് തിരിഞ്ഞ് മലര്‍ന്ന് കിടന്നു എണീക്കാതെ. തത്സമയം നിര്‍മ്മല ഉറക്കച്ചടവോടെ മുടികെട്ടാനൊരുങ്ങിയപ്പോള്‍ അവള്‍ വിചാരിച്ച മാതിരി തന്നെ അവളുടെ മുഴുത്ത മാറിടം പുറത്തേക്ക് ചാടിയിരുന്നു.”

“പക്ഷെ അതൊന്നും കണ്ടില്ലായെന്ന മട്ടില്‍ കേളുനായര്‍ അവളുടെ മുഖത്ത് നോക്കിയിട്ട്.”

“മകളെവിടെ.? അവളെ എടുത്തോണ്ട് വരൂ..”
“കാപ്പി കുടിക്കേണ്ടെ..? കാപ്പിയോ ചായയോ ആണ്‍ വേണ്ടത്. മധുരം എങ്ങിനെയാ?”

“ചായ മതി, മധുരത്തിന്‍ കുഴപ്പമൊന്നും ഇല്ല. എന്ന് വെച്ച് അധികമൊന്നും വേണ്ട.”
“മോള്‍ ഉറങ്ങിയെണീക്കുമ്പോളെക്കും ഞാന്‍ ചായ എടുത്ത് വരാം.”
“ഞാന്‍ അഞ്ചുമണിക്ക് അമ്പലത്തില്‍ പോകുമ്പോളെക്കും മോളെ കണ്ടിട്ട് വേണം പോകാന്‍..”
“അപ്പോളെക്കും അവളെണീക്കും,  അതിന്‍ മുന്‍പ് ഞാന്‍ ചായയുമായി വരാം

നിര്‍മ്മല ബ്ലൌസും സാരിയും ശരിക്കുടുത്ത് അടുക്കളയിലേക്ക് കയറി.

കേളുനായരെണീറ്റ്  ബാത്ത് റൂമില്‍ പ്രവേശിച്ചു, മുഖം കഴുകി ഫ്രഷായി മുറിയില്‍ വന്നിരുന്നു. പെട്ടിയില്‍ നിന്നൊരു പുസ്തകം എടുത്ത് മറിച്ചുംകൊണ്ടിരുന്നു.

അതിന്നിടക്ക് നിര്‍മ്മല ട്രേയില്‍ ഒരു കപ്പ് ചായയും നാല്‍ ബിസ്കറ്റും ആയി വന്നു. ചായക്ക് കടിയായി ബിസ്കറ്റല്ലാതെ വേറെ  എന്തെങ്കിലും പ്രത്യേകിച്ച് വേണമെങ്കില്‍ ഉണ്ടാക്കാം. ഞങ്ങള്‍ ഇങ്ങിനെ എന്തെങ്കിലും ഒക്കെ ആണ്‍ ചായക്ക് കൂട്ടുക.

അമ്മക്ക് നല്ല മൂഡുള്ള ദിവസങ്ങളില്‍ അട പരത്തി ചുടും, കുട്ട്യോള്‍ക്കും എനിക്കും ശര്‍ക്കരയും നാളികേരവും ഉള്ളില്‍ വെക്കും.

“ഇതൊക്കെ കേട്ടിട്ടും കേളുനായര്‍ ഒന്നും പറഞ്ഞില്ല. അയാള്‍ ചുടുചായ മൊത്തിക്കുടിച്ചുകൊണ്‍ടിരുന്നു.”

“കന്നിമാസം തുടങ്ങുമ്പോളേക്കും എന്തൊരു ചൂടല്ലേ.. നിര്‍മ്മല വീണ്ടും നായര്‍ കാണാതെ അടിവസ്ത്രത്തിന്റെ ഹുക്കുകളഴിച്ച്  നായരുടെ മുന്നിലേക്ക്  നീങ്ങിനിന്നു. മുടി മുകളിലേക്ക് ഉയര്‍ത്തിക്കെട്ടി..”

“നിര്‍മ്മലയുടെ അംഗചലനങ്ങള്‍ നായര്‍ വീക്ഷിച്ചുവെങ്കിലും ഒന്നും പ്രതികരിച്ചില്ല്ല. നായര്‍ക്ക് അതൊന്നും അലോഗ്യമില്ലായെന്ന അറിഞ്ഞ നിര്‍മ്മല കൂടുതല്‍ മദാലസയാകാ‍ന്‍ ശ്രമിച്ചു, ബ്ലൌസിന്റെ കഴുത്ത് വലിച്ച് ഉള്ളിലേക്ക് ഊതി.”എന്തൊരു പുഴുക്കം അല്ലേ കേളുവേട്ടാ

“ഈ ആണുങ്ങള്‍ക്കൊക്കെ എന്തുസുഖമാ. എപ്പോ വേണമെങ്കിലും അര്‍ദ്ധനഗ്നരായി നടക്കാം.അവള്‍ ആരും കേള്‍ക്കാതെ  ഉള്ളില്‍ പറഞ്ഞു..”

“കേളുനായര്‍ ചായക്കപ്പ് നിര്‍മ്മല്‍ക്ക് നീട്ടി അവളുടെ മേനിയഴക് ആസ്വദിക്കാതെ

“നിര്‍മ്മലക്ക് ഒട്ടും ഇഷ്ടമായില്ല. ഇത്രയൊക്കെ പണിതിട്ടും ആളെ കുഴിയില്‍ വീഴ്ത്താനായില്ലാല്ലോ എന്നോര്‍ത്ത്

“നിര്‍മ്മല പോയി മകളെ എടുത്തോണ്ട് വരൂ അല്ലെങ്കില്‍ ഞാന്‍ അങ്ങോട്ട് വരാം……..”
“വേണ്ട ഞാനിങ്ങോട്ട് എടുത്ത് വരാം

നിര്‍മ്മല മകളേയും ഒക്കത്തിരുത്തി കേളുനായരുടെ കിടപ്പറയിലെത്തി.

“കൊച്ചുമകളെ കണ്ടയുടന്‍ കേളുനായര്‍ എണീറ്റ് നിര്‍മ്മലയുടെ ഒക്കത്ത് നിന്ന് അടര്‍ത്തിമാറ്റി തന്റെ മടിയിലിരുത്തി. കേളുനായരുടെ കരസ്പര്‍ശം നിര്‍മ്മലയുടെ അവിടെയും ഇവിടെയും ഒക്കെ കൊണ്ടുവെങ്കിലും അതൊക്കെ നിര്‍മ്മലയെ അല്പനേരത്തേക്ക് വികാരാധീനയാക്കാനായി. നായര്‍ അറിഞ്ഞ് കൊണ്ടായിരുന്നില്ല അവിടെ സ്പര്‍ശിച്ചതെങ്കിലും.. നിര്‍മ്മല കോട്ടകള്‍ പണിയാന്‍ തുടങ്ങി

ഇത്രയും നേരം കണ്ട കേളുനായരല്ല ഇപ്പോള്‍,കുട്ടിയെ കണ്ടപ്പോള്‍ ആള്‍ ശരിക്കും സജീവമായി. മോളോട് കിന്നാരം പറയാനും അവളെ മുറ്റത്തേക്കെടുത്ത് കളിപ്പിക്കാനും തുടങ്ങി. നിര്‍മ്മലക്കത് കണ്ട് സന്തോഷമായെങ്കിലും തന്നോട് കൊഞ്ചിക്കുഴയാനോ വര്‍ത്തമാനം പറയാനോ വരുന്നില്ലെന്നോര്‍ത്ത് മനസ്ഥാപം ഉണ്ടായി.

“മുത്തശ്ശന്റെ മോളെന്താ മിണ്ടാത്തേ എന്താ മോളുടെ പേര്‍?”
കേളുനായര്‍ കുഞ്ഞിമോളെ ഒക്കത്തും തോളത്തും വെച്ച് താഴെ ഇറക്കാതെ താലോലിച്ചുംകൊണ്ടിരുന്നു.

ഇതെല്ലാം കണ്ട് മാധവിയമ്മ ഉമ്മറത്തെത്തി. മരുമകളുടെ മുഖത്ത് നോക്കിയിട്ട്…….കൃഷ്ണാ ഗുരുവായൂരപ്പാഈയുള്ളവള്‍ക്ക് സന്തോഷമായി. എന്റെ കുട്ടിയുടെ കാര്യം നോക്കാന്‍ ഒരാളായല്ലോ.. ഇനി ഇവള്‍ അമ്മേ എന്നൊന്ന് വിളിച്ച് കാണണം.

“എല്ലാം ശരിയാകും മാധവിയമ്മേ?”

മാധവിയമ്മ നെടുവീര്‍പ്പിട്ടു.

“മോന്‍ വന്നാലുടന്‍ ഞാനിറങ്ങും മാധവിയമ്മേ. എന്റെ സാധനങ്ങളുമൊക്കെയെടുത്ത് നാളെ കാലത്തേങ്ങിട്ട് എത്താം

ഇതാ ഉണ്ണിക്കുട്ടന്‍ എത്തിക്കഴിഞ്ഞു.
“വാ മോനേ മുത്തശ്ശന്‍ ചോദിക്കട്ടെ?

ഉണ്ണിക്കുട്ടന്‍ നാണിച്ച് അമ്മയുടെ കയ്യും പിടിച്ച് കേളുനായരുടെ അരികിലെത്തി.

കേളുനായര്‍ ഉണ്ണിക്കുട്ടനെ എടുത്ത് അരികിലിരുത്തി.

“ഏത് ക്ലാസ്സിലാ മോന്‍ പഠിക്കുന്നത്?”
“അവന്‍ ഒന്നിലാ

“നിങ്ങളോട് ചോദിച്ചില്ലല്ലോ.. കുട്ടി പറയും
“പറയൂ മോനേ.. ഏത് ക്ലാസ്സിലാ .?“

സ്റ്റാന്‍ഡേര്‍ഡ് വണ്‍
“വെരി ഗുഡ് ബോ‍യ്”
“ഡു യു സ്പീക്ക് ഇംഗ്ലീഷ് വെല്‍..?”

“അവന്‍ കൊറേശ്ശെ അറിയുള്ളൂ നിര്‍മ്മല ഇടക്ക് കയറി”
“യു ഷട്ട് യുവര്‍ മൌത്ത് നിര്‍മ്മല.. അണ്ടര്‍ സ്റ്റാന്‍ഡ്?

ഞാന്‍ പറഞ്ഞത് മനസ്സിലായോ ഉണ്ണിക്കുട്ടന്റെ അമ്മക്ക്..?
“അതേ എന്ന മട്ടില്‍ അവര്‍ തലയാട്ടി..”

ഉണ്ണിക്കുട്ടന്‍ മുത്തശ്ശന്‍ ഇംഗ്ലീഷ് നന്നായി  സംസാരിക്കാന്‍ പഠിപ്പിച്ചുതരാം കേട്ടോ. മുത്തശ്ശന്‍ കുറച്ചകലെ പോകാനുണ്ട്. നാളെ രാവിലെ എത്താം.

എല്ലാവരോടും പ്രത്യേകിച്ച് മാധവിയമ്മയോട് യാത്ര പറഞ്ഞ് കേളുനായര്‍ യാത്രയായി. നിര്‍മ്മല പരിതപിച്ചു.

വീട്ടിലെല്ലാവരും കേളുനായര്‍ പോയിമറയുന്നതും നോക്കി നിന്നു. നിര്‍മ്മലയാകട്ടെ ഉമ്മറത്ത് തൂണുംചാരി താഴേക്ക് നോക്കി ഇരുന്നു.

മാധവിയമ്മ എല്ല്ലാം ശ്രദ്ധിച്ചിരുന്നു. അവര്‍ക്ക് കേളുനായരുടെ സ്വഭാവത്തില്‍ മതിപ്പ് തോന്നി.

“എന്താ മോളേ എല്ലാരും സന്തോഷിച്ചിരിക്കുമ്പോള്‍ നീയ് ഇങ്ങനെ ഇരിക്കുന്നത്. എന്താ മുഖത്തൊരു വല്ലായ്മ?”

നിര്‍മ്മല വിതുമ്മി.

“യേയ് മോശം മോശം.എന്താ മോളേ നിനക്ക് പറ്റിയേ?”
“ കുട്ട്യോള്‍ടെ മുത്തശ്ശന്‍ എല്ലാരേയും ഇഷ്ടമാ എന്നെയൊഴിച്ച്. എന്താ അമ്മേ ഇങ്ങിനെ..?”

“അതേയ് പ്രായം ചെന്ന പെങ്കുട്ട്യോള്‍ അടങ്ങിയൊതുങ്ങി നില്‍ക്കണം. നെന്റെ പെരുമാറ്റത്തിലെന്തെങ്കിലും പന്തികേട് തോന്നിയിട്ടുണ്ടാകും അങ്ങേര്‍ക്ക്. അല്ലെങ്കില്‍ തന്നെ നെന്നോട് കൊഞ്ചിക്കുഴയേണ്ട കാര്യം ഇല്ലല്ലോ അങ്ങേര്‍ക്ക്. നെന്റെ കുട്ട്യോളെ താലോലിക്കുന്നത് കണ്ടില്ലേ അങ്ങേര്‍, അതുപോരെ തല്‍ക്കാലം നെനക്ക്.

നല്ല്ല പഠിപ്പും അച്ചടക്കവും ഉള്ള ആളാണെന്ന് തോന്നുന്നു. പൊങ്ങച്ചം തീരെ ഇല്ല. കണ്ടാല്‍ ഒരു തനി  സാധാരണക്കാരന്‍. ഒരു  ഭിക്ഷക്കാരനെന്നാ തോന്നൂ നല്ല വിനയം. പിന്നെ വലിയ കൃഷ്ണ ഭക്തനാണെന്നാ കുട്ടന്‍ നായര്‍ പറഞ്ഞിരിക്കുന്നത്.

നാളെ കാലത്ത് അങ്ങോരെത്തും, നല്ല വിനയത്തോടും മറ്റും നിന്നോ  മോളേ, നിന്നേയും ഒരു മകളെപ്പോലെ അങ്ങേര്‍ ലാളിക്കും. ആ ലാളന ഏറ്റുവാങ്ങാന്‍ ഉള്ള ഭാഗ്യം എന്റെ മോള്‍ക്കുണ്ടാകും.

മാധവിയമ്മയുടെ വാക്കുകള്‍ കേട്ടിട്ട് നിര്‍മ്മലക്ക് സമാധാനമായി. നിര്‍മ്മല അന്ന പതിവിലും  നേരെത്തെ  ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നു.. 

സാധാരണ ഉറങ്ങാന്‍ കിടന്നാല്‍ ഇടക്കെണീക്കുന്ന ശീലം നിര്‍മ്മലക്കില്ല. പക്ഷെ അതിന്‍ വിപരീതമായി അവള്‍ പലതവണ എണീറ്റു, സമയം നോക്കി പിന്നേയും കിടന്നു. നേരം വെളുക്കാനവള്‍ക്ക്  ധൃതിയായി.

പാതിരാക്കോഴി കൂകിയിട്ടാണവള്‍ ശരിക്കും ഉറങ്ങിയത്. സാധാരണ ആറുമണിക്ക് ഉണരുന്ന അവള്‍ ഉണരുമ്പോള്‍ എട്ടുമണി കഴിഞ്ഞിരുന്നു. അവളെണീറ്റ് പല്ല് തേക്കുവാന്‍ തുടങ്ങുമ്പോളാണ്‍ കോളിങ്ങ് ബല്ല് ശബ്ദിച്ചത്.

വാതില് തുറന്ന്  നോക്കിയപ്പോള്‍ കണികണ്ടത്  കേളുനായരെ. ഉറക്കച്ച
ടവോടെ വാതില്‍ തുറന്ന് വന്ന നിര്‍മ്മലയെ കേളുനായര്‍ക്ക് ഒട്ടും പിടിച്ചില്ല.

“ഞാന്‍ എണീക്കാന്‍ വൈകി
“എനിക്കൊന്നും കേള്‍ക്കേണ്ട.. മാധവിയമ്മയില്ലേ ഇവിടെ..?”

“അമ്മ കുറച്ച് വൈകിയേ എണീക്കാറുള്ളൂ വിളിക്കാം
“ഓ.. പതിവ്  തെറ്റിക്കേണ്ട എനിക്കായി വിളിക്കേണ്ട

“കേളുവേട്ടന്‍ അകത്തേക്ക് കയറിക്കോളൂ. ഞാന്‍ കാപ്പിയെടുക്കാം..”
“വേണ്ട.. എന്റെ കാപ്പികുടിയെല്ലാം കഴിഞ്ഞു.. ഞാന്‍  എന്റെ സാധനങ്ങളെല്ലാം ഇവിടെ വെക്കാം. അമ്പലത്തില്‍ പോയി വരാം, വരുമ്പോള്‍ പതിനൊന്ന് മണി കഴിഞ്ഞേക്കാം..”

“നിര്‍മ്മലക്കാകെ വിഷമമായി..കേളുവേട്ടന്‍  എന്ത് വിചാരിച്ച് കാണും, ഒരു അടുക്കും ചിട്ടയും ഇല്ലാത്ത പെണ്ണാണെന്ന് ധരിച്ച്  കാണില്ലേ

“നാളെ മുതല്‍ ഞാന്‍ നല്ല പെണ്ണായി  നേരത്തെ എണീറ്റ് കുളിയും തേവാരമെല്ലാം കഴിക്കും. കേളുവേട്ടന്‍ വരുന്നതറിയിച്ചിട്ടും ഞാന്‍ നേരത്തെ എണീക്കേണ്ടതായിരുന്നു. എന്റെ ഭാഗത്ത്  തന്നെ തെറ്റ്. ഇനി  അങ്ങിനെ സംഭവിക്കില്ല, തന്നെയുമല്ല ഇന്ന് മുതല്‍  വേറെ ഒരാള്‍ കൂടി  ഈ വീട്ടില്‍ അന്തിയുറങ്ങാനുണ്ടാവില്ലേ.. അയാളുടെ കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടേ?”

നിര്‍മ്മല മോനെ വേഗം സ്കൂളിലയച്ചു. അമ്മയെ ഉണര്‍ത്തി. ചായയും പലഹാരവും ഉണ്ടാക്കി. കഴിക്കാന്‍ നേരത്ത്  അമ്മയോട് കാര്യങ്ങള്‍ പറഞ്ഞു.

“മാധവിയമ്മക്ക് ഇതെല്ലാം കേട്ട് കലിവന്നില്ലായെന്ന് മാത്രം. അത്രക്കും അവര്‍ വിഷമിച്ചു..”

“മോളെ നിമ്മീ. നീ  കാണിച്ചത്  ഒട്ടും ശരിയായില്ല,  നേരത്തെ എണീക്കാന്‍ പറ്റാത്ത  ദിവസം എന്നോട് പറയാറില്ലേ, ഞാന്‍ മോനെ സ്കൂളിലയക്കാനും മറ്റും ഉള്ള പണികള്‍ ഏറ്റെടുക്കാറില്ലേ..? നിനക്ക് കേളുനായര്‍ ഇവിടെ താമസിക്കുന്നത് ഇഷ്ടക്കേട് ഉണ്ടെങ്കില്‍ പറഞ്ഞോളൂ, അമ്മ അദ്ദേഹത്തിന്‍ വേറേ ഏര്‍പ്പാടുകള്‍ ചെയ്ത് കൊടുക്കാം..”

“എന്താ അമ്മേ ഇങ്ങിനെയൊക്കെ പറേണ്‍. ഞാന്‍  നേരത്തെ  എണീക്കാന്‍ എല്ലാം തയ്യാറെടുത്തിരിക്കുകയായിരുന്നു. ഉറക്കത്തില്‍ പെട്ടതറിഞ്ഞില്ല അമ്മേ.”

നിര്‍മ്മല മാധവിയമ്മയുടെ കാല്‍ക്കല്‍ തൊട്ട് പറഞ്ഞു. “അമ്മേ കേളുവേട്ടന്‍ ഇവിടെ താമസിച്ചോട്ടെ ആയുഷ്കാലം. എനിക്ക് ഒരു എതിര്‍പ്പും ഇല്ല, അമ്മ കൂടെ കൂടെ ഇങ്ങിനെ എനിക്ക് വിഷമം വരുന്ന രീതിയില്‍ പറയല്ലേ..”

“ശരി മോള്‍ പോയി ഊണിനുള്ള വട്ടങ്ങളൊക്കെ ഏര്‍പ്പാടാക്ക്, പണിക്കാരിയോട് അദ്ദേഹത്തിന്‍  കിടക്കാനുള്ള മുറി  വൃത്തിയായി അടിച്ച്, ഫിനോയില്‍ ഒഴിച്ച്  തുടച്ച് തുടക്കാന്‍ പറയൂ.. ഏത്  നിമിഷവും കേളുവേട്ടന്‍ കയറി വരാം. ഇനി ഒരു  പ്രശ്നവും അദ്ദേഹത്തിന്‍  തോന്നരുത്.”

“പിന്നെ ആ കോണീടെ അടിയിലുള്ള സ്വാ‍മിഫോട്ടോകളെല്ലാം മാറാല തട്ടി കഴുകിമിനുക്കി വെക്കണം..കേളുവേട്ടന്‍ കയറി വരുമ്പോള്‍ ഐശ്വര്യമുള്ള ഇടമായി  തോന്നിപ്പിക്കണം

“അവിചാരിതമായി  കിട്ടിയ നിധി നഷ്ടപ്പെടുമോ എന്നോര്‍ത്ത്  നിര്‍മ്മലക്ക്  പണിയിലൊന്നും ശ്രദ്ധിക്കാനായില്ല. അവളുടെ മനസ്സ് നൊന്തു
End of part 4

Please note that there is typographical errors which will be cleared soon. Readers kindly excuse




Thursday, September 13, 2012

നിമ്മിയുടെ പ്രണയം – ഭാഗം 3

നിമ്മിയുടെ പ്രണയം – ഭാഗം 3

http://jp-smriti.blogspot.in/2012/09/blog-post_8.html

نميت برنيم

രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച


കേളുനായര്‍ പൂമുഖത്തിരുന്ന പഴയ പത്രങ്ങള്‍ മറിച്ച് നോക്കി ചെറുതായൊന്ന് മയങ്ങിയതറിഞ്ഞില്ല. നിര്‍മ്മലയും മകളും കയറിവന്നതും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടില്ല..

“അമ്മേ ദാ ഞാനെത്തി. ആരാ അമ്മേ പൂമുഖത്ത് കസേരയില്‍ കിടന്ന് മയങ്ങുന്നത്?”

“അതാണ്‍ കുട്ടന്‍ നായര്‍ പറഞ്ഞ ആള്‍. ഞാന്‍ വീടും പരിസരങ്ങളും ഒക്കെ കാണിച്ചുകൊടുത്തു. നമ്മുടെ അച്ചന്‍ കിടന്നിരുന്ന മുറി ഒരുക്കിക്കൊടുക്കുയും ചെയ്തു. അങ്ങേര്‍ പോയിട്ട് വൈകുന്നേരമാകുമ്പോളെക്കും സാധനങ്ങളും ഒക്കെ എടുത്ത് വരാമെന്ന് ഇറങ്ങാനിരുന്നതാണ്‍. ഞാനാണ്‍ ഉച്ചയൂണ്‍ കഴിഞ്ഞ് പോകാമെന്ന് പറഞ്ഞ് തടഞ്ഞത്

“അമ്മ പറഞ്ഞത് വയസ്സനെന്നല്ലേ?”

“ആ വയസ്സന്‍ തന്നെ. പ്രായം അറുപത് കഴിഞ്ഞു.. കണ്ടാല്‍ തോന്നില്ല അല്ലേ..?, നിമ്മിക്കിഷ്ടമായില്ലെങ്കില്‍ നമുക്ക് എന്തെങ്കിലും ഉപായം പറഞ്ഞ് ആളെ ഒഴിവാക്കാം

“എനിക്കിഷ്ടക്കേടൊന്നുമില്ല അമ്മേ, എന്റെ കുട്ട്യോള്‍ക്ക് ഒരു മുത്തശ്ശനെ കിട്ടിയല്ലോ, അവര്‍ക്കൊരു തുണയാകില്ലേ.. ആളെ കണ്ടിട്ട് ഒരു പാവമാണെന്ന് തോന്നുന്നു. മുണ്ടും മേല്‍മുണ്ടും മാത്രം വേഷം ഊണ്‍ കഴിഞ്ഞ് വിശ്രമിച്ചിട്ട് പോയാമതീന്ന് പറഞ്ഞോളൂ അമ്മേ. അപ്പോളേക്കും ഉണ്ണിക്കുട്ടന്‍ സ്കൂളില്‍ നിന്നെത്തും.

“അതൊക്കെ മോള്‍ പറഞ്ഞോളൂ ഉണ്ണാനിരിക്കുംനേരം

“അയ്യോ എനിക്ക് പേടിയാ, അമ്മ തന്നെ പറഞ്ഞാ മതി

“ന്നാ നീ പോയി അദ്ദേഹത്തെ ഊണ്‍ മുറിയിലേക്ക് വിളിക്ക്.. ഒരു നാക്കില മുറിച്ചോണ്ട് വരാം ഞാന്‍

“ഞാന്‍ തന്നെ വിളിക്കണോ അമ്മേ?”

“പിന്നെ നീയല്ലാതെ ആരാ ഈ കുടുംബത്തിലെ കുട്ടി. പിന്നെ നാം ആതിഥേയ മര്യാദ കാണിക്കേണ്ടേ. നമ്മുടെ അച്ചന്റെ പ്രായമുള്ള ഒരു മാന്യദേഹമാണ്‍ കേളുനായര്‍.”

“ശരി അമ്മേ..”

നിര്‍മ്മല പൂമുഖത്തെത്തി. അപ്പോഴും മയക്കത്തിലായിരുന്ന കേളുനായരെ നിര്‍മ്മലയുടെ സാന്നിദ്ധ്യം അറിയിച്ചു..

“ഓഹ് ഞാനൊന്നുമയങ്ങിയതറിഞ്ഞില്ല മാധവിയമ്മയുടെ മരുമകളാണല്ലേ?”

“അതേ ഞാന്‍ നിര്‍മ്മല. ഊണ്‍ കാലായി, അമ്മ അകത്തേക്ക് വിളിക്കുന്നു.”

നായര്‍ നിര്‍മ്മലയെ അനുഗമിച്ചു.

“കേളുനായര്‍ ഉണ്ണാനിരുന്നു

“വിളമ്പിക്കൊടുക്കൂ മോളേ

നിര്‍മ്മല ചോറ് വിളമ്പിക്കൊടുത്തു.

“ചോറ് വിളമ്പുമ്പോള്‍ അദ്ദേഹം അവളുടെ മുഖത്തെക്ക് നോക്കുമെന്ന് അവള്‍ പ്രതീക്ഷിച്ചു. പക്ഷെ പ്രതീ‍ക്ഷക്ക് വിപരീതമായി അയാള്‍ അവളെ തീരെ ഗൌനിച്ചില്ല. വയസ്സാനെണെങ്കിലും കേളുനായരുടെ ബലിഷ്ടമായ കരങ്ങളും പുഷ്ടിയുള്ള മേനിയും നിര്‍മ്മല നോക്കി രസിച്ചു

“ചോറ് കുറച്ചുംകൂടി വിളമ്പട്ടെ?”

­മുഖത്തേക്ക് നോക്കാതെ കേളുനായര്‍ മൂളി.

“ഒഴിക്കാനെന്താ വേണ്ടത്.. രസം, മോര്‍.?”

“അല്പം രസമാകാം.. ചൂടില്ലെങ്കില്‍ കയ്യിലേക്കൊഴിച്ചോളൂ

കേളുനായര്‍ രസമൊഴിച്ച് ചോറ് കുഴച്ച് കഴിക്കുന്നത് കണ്‍’ട് നിര്‍മ്മലക്കിഷ്ടപ്പെട്ടു. ഊണ്‍ കഴിക്കുന്നതിലും ഉണ്ട് ഒരു ആര്‍ട്ട്.

“കുറച്ചുംകൂടി ചോറ് ഇടട്ടേ..മോരൊഴിച്ച് കഴിക്കാന്‍..?”

“വേണം എന്നില്ല. വയറ് നിറഞ്ഞിരിക്കുന്നു..”

“ന്നാ കുടിക്കാന്‍ ലോട്ടയിലൊഴിച്ച് തരട്ടേ?

“അല്പം മതി, തന്നോളൂ.”

“തലയുയര്‍ത്തി മോരുകുടിക്കുമ്പോളെങ്കിലും എന്റെ മുഖത്തേക്ക് നോക്കുമെന്ന് ഞാന്‍ കരുതി.. ഉണ്ടായില്ല, പകരം മോര്‍ കൈക്കുമ്പിളിലില്‍ ഒഴിച്ച് കുടിക്കുകയാണ്‍ ചെയ്തത്.. നിര്‍മ്മലയുടെ മനസ്സ് അല്പനേരത്തേക്കെവിടേയോ അലഞ്ഞു.“

“കേളുനായര്‍ ഉണ്ട് എണീറ്റതറിഞ്ഞില്ല നിര്‍മ്മല..”

“എവിടേയാ കൈകഴുകാനിടം.?”

“പെട്ടെന്ന് നിര്‍മ്മല..”

“അതാ വടക്കെ ഉമ്മറത്ത് വാഷ് ബേസിന്‍ ഉണ്ട്. ഞാന്‍ തോര്‍ത്തെടുത്ത് വരാം ഇപ്പോള്‍..”

നിര്‍മ്മല തോര്‍ത്തുമായി ഉമ്മറപ്പടിയില്‍ നിന്നു.

കേളുനായര്‍ മുഖവും കൈയും തുടച്ച് പൂമുഖത്തേക്ക് നടന്നു. പുറകേ നിര്‍മ്മലയും..

“ഭക്ഷണമൊക്കെ ഇഷ്ടായാവോം? അമ്മ ധൃതിയില്‍ വെച്ചുണ്ടാക്കിയതാണ്‍.”

“എന്താ ഇഷ്ടപ്പെടാതിരിക്കാന്‍ രുചിയുള്ള എന്തെങ്കിലും കഴിക്കണമെന്നേ ഉള്ളൂ. അതിന്‍ ഇതൊക്കെ ധാരാളം, പിന്നെ വെച്ചുവിളമ്പാന്‍ ഞാന്‍ ഒരു വിരുന്നുകാരനൊന്നുമല്ലല്ലോ. നിങ്ങളെ പോലെ ഈ കുടുംബത്തിലെ ഒരു അംഗമായി കുറച്ച് നാള്‍ താമസിക്കാന്‍ വന്ന ഒരുവന്‍

നിര്‍മ്മല വീണ്ടും ആലോചനയില്‍ മുഴുകി.

“എന്താ ഇത് വരെ എന്റെ മുഖത്തേക്ക് നോക്കാഞ്ഞത് ഇദ്ദേഹം. ഇനി എന്നെ പിടിച്ചില്ലാന്നുണ്ടാകൂമോ, അതോ ഒരു സ്ത്രീവിദ്വേഷിയാകുമോ..? ഒരു മര്യാദയില്ലാത്ത സ്വഭാവമല്ലേ ഇത്?”

മാധവി അമ്മ പൂമുഖത്തെത്തിയതൊന്നും നിര്‍മ്മല്‍ ശ്രദ്ധിച്ചില്ല.

“മോളെ നിമ്മീ. കേളുവേട്ടന്‍ വിശ്രമിക്കാന്‍ കിടക്ക വിരിച്ച് കൊടുക്കൂ

“ശരി അമ്മേ ഞാനീ സാരിയൊന്ന് മാറ്റി വരാം. അമ്മ പോയി കിടന്നോളൂ ഉച്ചയുറക്കം കളയേണ്ട, തലവേദന വരുത്തണ്ട..”

നിര്‍മ്മല സാരി മാറ്റി, വലിയ വട്ടക്കഴുത്തുള്ള ഒരു നൈറ്റി ധരിച്ച് പൂമുഖത്തെത്തി.

“മുറിയിലേക്ക് വന്നോളൂ……ഞാന്‍ കിടക്ക വിരിച്ചിട്ടുണ്ട്

നിര്‍മ്മല ബോധപൂര്‍വ്വം കിടക്ക വിരിക്കാതെയാണ്‍ കേളുനായരെ അകത്തേക്ക് ക്ഷണിച്ചത്.

“കേളുനായര്‍ മുറിയിലെത്തിയ പാടേ നിര്‍മ്മല്‍ കുമ്പിട്ട് നിന്ന് അവളുടെ മാറിടം നല്ലോണം പ്രദര്‍ശിപ്പിച്ച് കിടക്ക കുടഞ്ഞുവിരിക്കാന്‍ തുടങ്ങി. വിരിച്ചിട്ടും വിരിച്ചിട്ടും, തലയിണയുടെ കവര്‍ ഇട്ടിട്ടും ആ ഭാഗത്തേക്ക് നോക്കിയില്ല നായര്‍. നിര്‍മ്മല ഒളിക്കണ്ണിട്ട് നായരെ നോക്കിയെങ്കിലും പ്രതികരണം ഉണ്‍ടായില്ല.”

“നിര്‍മ്മല പൊയ്കോളൂ ഞാന്‍ രണ്ട് മിനിട്ട് കണ്ണടക്കാം. നാല്‍ മണിക്കെന്നെ വിളിക്കാന്‍ പറയണം അമ്മയോട്..?”

നിര്‍മ്മല്‍ വീണ്ടും ആലോചിച്ചു. “എന്നോട് പറഞ്ഞുകൂടെ നാല്‍ മണിക്ക് വിളിക്കാന്‍. ഏതായാലും അമ്മക്ക് പകരം മരുമകള്‍ തന്നെ ഉണര്‍ത്താം നാലുമണിക്ക്.“

നിര്‍മ്മല പോയി അല്പനേരം കിടന്നു നാല്‍ മണി ആകുന്നത് വരെ. അവള്‍ക്കുറക്കം വന്നില്ല. എങ്ങിനെ ഒന്ന് എന്നിലേക്കടുപ്പിച്ച് കിട്ടും കേളുവേട്ടനെ. എത്രനാളായി ഒരു പുരുഷസാമീപ്യം കൊതിച്ചിരുന്ന ആളാണ്‍ ഞാന്‍. കുട്ടികളുടെ അഛന്‍ എന്നെ തൊട്ടിട്ട് ഒരു കൊല്ലം ആകാറായി.

വീട്ടിലാരെങ്കിലും ആണുങ്ങള്‍ വന്നാല്‍, അല്ലെങ്കില്‍ മോനെ സ്കൂളില്‍ കൊണ്ട് പോകുന്ന് വാന്‍ ഡ്രൈവര്‍ വന്നാല്‍ ഞാന്‍ അവരെയെങ്കിലും ഒന്ന് നോക്കിയാല്‍ അമ്മ കണ്ണുതുറിച്ച് കാണിക്കും. വീട്ടില്‍ ആരുവന്നാലും എന്നെ പൂമുഖത്തേക്കടുപ്പിക്കില്ല.

കേളുനായര്‍ വയസ്സനായകാരണം ആണ്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ കാര്യങ്ങളെല്ലാം എന്നെ ഏല്പിച്ചിരിക്കുന്നത്. ഈ അപൂര്‍വ്വ സൌഭാഗ്യം ശരിക്കും വിനിയോഗിക്കണം. എന്തുവില കൊടുത്തും എനിക്ക് കേളുവേട്ടനെ അല്പനാളത്തേക്ക് ആണെങ്കില്‍ പോലും സ്വന്തമാക്കണം.

കേളുനായര്‍ ഉറങ്ങുന്നത് പോയി കണ്ടു നിരമ്മല. അവള്‍ക്ക് സഹിച്ചില്ല അദ്ദേഹത്തിന്റെ നീണ്ട് നിവര്‍ന്ന കിടപ്പ് കണ്ടിട്ട്. വിശാലമായ ഉറച്ച മാറിടം. അധികം രോമങ്ങളില്ല മാറില്‍, നരച്ചതാണെങ്കിലും കുറ്റിമുടിയും താടിയും, ബലിഷ്ടമായ കൈകാലുകളും എല്ലാം തന്നെ ഒരു ചെറുപ്പക്കാരന്റെ സൌകുമാര്യം.

“ഭഗവത്കടാക്ഷമായി കിട്ടിയതാണ്‍ ഈ നിധി എനിക്ക്. അത് നുകരാന്‍ തിടുക്കമായി എനിക്ക്…“

അതാ നാലുമണിയാകാറായി. നിര്‍മ്മല നൈറ്റി മാറി പകരം കൂടുതല്‍ സെക്സിയായി തോന്നിക്കും വിധം ബ്ലൌസിട്ട് നിഴലടിക്കുന്ന സാരിയുടുത്ത് കേളുനായരുടെ മുറിയിലേക്ക് പ്രവേശിച്ചു..”

End of part 3

Saturday, September 8, 2012

നിമ്മിയുടെ പ്രണയം..നോവലെറ്റ് ഭാഗം 2


ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച

http://jp-smriti.blogspot.in/2012/09/blog-post.html

കുട്ടന്‍ നായരുടെ അങ്കലാപ്പ് കണ്ടിട്ട് അയല്‍കടക്കാര്‍.

“എന്താ നായരേ ആദ്യം കടയടക്കുന്ന ആള്‍ക്കെന്തുപറ്റി ഇന്ന്..?”

“ഒന്നും പറയേണ്ട എന്റെ കൂട്ടരേ, സംഗതി ആകെ അവതാളത്തിലാ ഞാന്‍..”

“എന്തെങ്കിലും സഹായം വേണമെങ്കില്‍ പറയണേ നായരേ, അരമണിക്കൂര്‍ കശിഞ്ഞാല്‍ പിന്നെ കടക്കാരെ ഒന്നും തിരിയിട്ട് നോക്കിയാല്‍ കാണില്ല

കുട്ടന്‍ നായര്‍ക്ക് എന്തുചെയ്യണമെന്നറിയാതെ സംഭ്രമമായി. അയലത്തെ കടയിലെ മാധവനോട് ഫോണ്‍ ചെയ്തു പറഞ്ഞു.

“മാധവനത് കേട്ടു ചിരി വന്നു..”

“ന്റെ നായര്‍ ചേട്ടാ ആ വിഗ്രഹം എടുത്ത് എന്റെ കടയില്‍ വെച്ചോളൂ, എന്നിട്ട് ചേട്ടന്‍ പൊയ്കോളൂ

“യേയ് അത് ശരിയാവില്ല മാധവാ, താന്‍ പൊയ്കോളൂ.”

കാറ്റത്ത് തീ പടര്‍ന്നപോലെ നാടെല്ലാം അറിഞ്ഞു ഈ വര്‍ത്തമാനം, കുട്ടന്‍ നായരുടെ കടയിലേക്ക് ജനം ഒഴുകിത്തുടങ്ങി.

“കുട്ടന്‍ നായര്‍ പലതവണ കടയുടെ ഷട്ടറിടാ‍ന്‍ ശ്രമിച്ചിട്ടും അയാള്‍ക്കായില്ല. ഒരപൂര്‍വ്വ ചൈതന്യം ആ വിഗ്രഹത്തിന്‍. നായരുടെ വെപ്രാളം കൂടി..”

എന്തൊരു പരീക്ഷണമാണിത് ഭഗവാനേ. അടിയന്‍ എന്താ ചെയ്യേണ്ടത് എന്ന് ഉണര്‍ത്തിച്ചാലും. കടയിലേക്ക് ജനം ഒഴുകിത്തുടങ്ങി.

അതിലിടക്ക് കേളുനായര്‍ ഓടിക്കിതച്ചെത്തി, ക്ഷമാപണം പറഞ്ഞ് വിഗ്രഹം എടുത്ത് ആള്‍ക്കൂട്ടത്തില്‍ നടന്ന് നടന്ന് മാഞ്ഞു.

“ആവൂ ആശ്വാസമായി കൃഷ്ണാ ഭഗവാനേ. നായര്‍ കടയടച്ച് ഉടന്‍

സ്ഥലം വിട്ടു ഇനി കേളുനായരെങ്ങാനും അന്വേഷിച്ച് വന്നാലോ എന്ന് പേടിച്ച്

ഹോട്ടല്‍ മുറിയില്‍ കുളി കഴിഞ്ഞ് അത്താഴവും കഴിഞ്ഞ് കിടക്കാന്‍ നേരം കേളുനായര്‍ക്കും അനുഭവപ്പെട്ടു വിഗ്രഹത്തിന്റെ അപൂര്‍വ്വ് തേജസ്സ്. കുട്ടന്‍ നായരെ ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല.

ഭഗവാനെ മനസ്സില്‍ ധ്യാനിച്ച് കേളുനായര്‍ ഉറങ്ങിയതറിഞ്ഞില്ല, റൂം ബോയ് കതകില്‍ തട്ടിയപ്പോഴാണ്‍ നേരം വെളുത്തത് തന്നെ അറിഞ്ഞത്.

ക്ഷണ നേരം കൊണ്ട് കുളിയും തേവാരവും കഴിഞ്ഞ കേളുനായര്‍ വിഗ്രഹം ഒരു മുണ്ടില്‍ പൊതിഞ്ഞ് കുട്ടന്‍ നായരുടെ കട ലക്ഷ്യമാക്കി നടന്നു.

എല്ലാ കടകളും തുറന്നിരുന്നു, പക്ഷെ കുട്ടന്‍ നായരുടെ കട മാത്രം തുറന്ന് കണ്‍ടില്ല. കേളുനായര്‍ കടയുടെ ഉമ്മറത്ത് അല്പനേരം ഇരുന്നു ഭഗവാനെ മനസ്സില്‍ ധ്യാനിച്ചു. കേളുവിന്‍ ഒരു ഉള്‍വിളി പോലെ തോന്നി

“കേളൂ എന്നെ തലയില്‍ വെച്ച് വടക്കോട്ട് നടന്നോളൂ‍പുറകോട്ട് തിരിഞ്ഞ് നോക്കേണ്ട. വലിയ കൂറ്റന്‍ ഒരു ഞാവല്‍ മരം മാര്‍ഗ്ഗമദ്ധ്യേ കാണും. അവിടെ അല്പനേരം നില്‍ക്കുക. വിഗ്രഹത്തിന്‍ ഭാരം കൂടിക്കൂടി വരും, താഴെ വെക്കരുത്

വടക്കോട്ട് ഒരു തോട്ടില്‍ കൂടി നടന്ന കേളുനായര്‍ മനസ്സില്‍ കണ്ട മരത്തിന്റെ തണലില്‍ നിന്നു. വിജനമായ സ്ഥലം, കിളികളുടെ ആരവം മാത്രം. പുറകെ നിന്നൊരു കാലൊച്ച കേട്ടു.

“തിരിഞ്ഞുനോക്കാനാവില്ലല്ലോ..? യാന്ത്രികമായി കേളുനായരുടെ നടത്തം തുടര്‍ന്നു. വിഗ്രഹത്തിന്‍ ഭാരം കൂടി കൂടി വന്നു. നാ‍യര്‍ ക്ഷീണിതനായി നിലത്ത് വീഴുമോ എന്ന് ഭയന്നു

കേളുനായര്‍ നടന്നകലുമ്പോള്‍ വേറൊരു ഞവല്‍ മരം കണ്ടു, അവിടെയും അയാള്‍ അല്പനേരം നിന്നു. തലയുയര്‍ത്തി നോക്കിയളുന്‍പ്പോല്‍ ആ മരം നിന്നിരുന്നത് ഒരു വീട്ടുമുറ്റത്താണെന്ന് മനസ്സിലായി.

“കേളുനായരുടെ നില്പ് കണ്ടിട്ട് ആ വീട്ടില്‍ നിന്നൊരു വൃദ്ധ നായരുടെ അടുത്തെത്തി…….”

“സ്ഥലം തെറ്റിയിട്ടില്ല, കയറി വന്നോളൂകുട്ടന്‍ പറഞ്ഞ ആളല്ലേ?!!”

“കേളുനായര്‍ക്ക് ആശ്ചര്യമായി……

കേളുനായര്‍ വീടിനകത്തേക്ക് കയറി..

“കുടിക്കാനെന്താ എടുക്കേണ്ടത്?”

“എന്തായാലും വിരോധമില്ല.”

“ഇതാ കുടിച്ചോളൂ. സംഭാരമാണ്‍..”

കേളുനായര്‍ സംഭാരം കുടിച്ച് ദാഹമകറ്റി..

“ഇതെന്താ തലച്ചുമട് ഇറക്കേണ്ടെ?”

“വേണം വേണംശുദ്ധിയുള്ള ഒരിടം വേണം..”

മാധവിയമ്മ മിഴിച്ച് നിന്നതല്ലാതെ ഇടം കാട്ടിക്കൊടുത്തില്ല. അവര്‍ക്ക് ശുദ്ധിയുള്ളൊരിടം മനസ്സില്‍ വന്നില്ല.

“കേളുനായര്‍ വിഗ്രഹം ഞാവല്‍ മരച്ചുവട്ടില്‍ വെച്ച് തിരിച്ചെത്തി..”

തല്‍ക്കാലം അവിടെ ഇരിക്കട്ടെ, പിന്നീട് നമുക്കാലോചിക്കാം.

മാധവിയമ്മ വര്‍ത്തമാനം പറയാനായി ഉമ്മറത്ത് തന്നെ നില്പുണ്ടായിരുന്നു.

“ഞാന്‍ മാധവി. അവര്‍ സ്വയം പരിചയപ്പെടുത്തി. ഇവിടെ ഞാന്‍ കൂടാതെ മകന്റെ ഭാര്യയും, രണ്ട് മക്കളും ഉണ്ട്. മൂത്തത് ആണ്‍ 6 വയസ്സ്, രണ്ടാമത്തേത് പെണ്ണ് 3 വയസ്സ്, സംസാരിച്ച് തുടങ്ങിയിട്ടില്ല.”

“വിശേഷങ്ങള്‍ കേട്ട കേളുനായര്‍ ഒന്ന് നടുങ്ങി.“

.

“ ഇനി തൊഴുത്ത് നിറയ് നാല്‍ക്കാലികളും കൂടിയുണ്ടെന്ന് കേട്ടാല്‍ പിന്നെ ഞാന്‍ ബോധം കെട്ട് വീഴും. മനസ്സില്‍ തോന്നുന്നപടി എല്ലാം സംഭവിക്കല്ലേ എന്റെ ഭഗവാനേ?”

കേളുനായര്‍ ശരിക്കും വിഷമിച്ചു.

“കുട്ടികളുടെ അച്ചന്‍..? “

“രാമന്‍ കുട്ടിക്ക് ജോലി തിരുവനന്തപുരത്താണ്‍. രണ്ടാഴ്ചകൂടുമ്പോള്‍ വരും, നോര്‍വെയില്‍ ഒരു ജോലി തരപ്പെട്ടിട്ടുണ്ട്. ഇത് വരെ പോകാന്‍

സാധിച്ചിട്ടില്ല.

“കേളുനായര്‍ വീട്ടിലെ വിശേഷങ്ങളെല്ലാം പങ്കുവെച്ചു. ഇനിയുള്ള കാലം ഗുരുവായൂരപ്പനെ ഭജിച്ച് കഴിയാനാ മോഹം. അതിന്‍ ഇപ്പോഴുള്ള വാസസ്ഥലത്ത് സാധിക്കില്ല, അതിനാലാണ്‍ ഇങ്ങിനെ ഒരു മോഹം മനസ്സില്‍ ഉടലെടുത്തത്,,”

“ഇങ്ങോട്ടകത്തേക്ക് കയറിക്കോളൂ, ഞാന്‍ വീടും പുരയിടവും എല്ലാം കാണിച്ച് തരാം.”

“ശരി അങ്ങിനെയാവട്ടെ. കേളുനായര്‍ അകത്തേക്ക് കയറി”

മാധവി ആദ്യം നായരെ കൊണ്ട് പോയത് അടുക്കളയിലേക്കാണ്‍. പിന്നെ ഊണുമുറി, സന്ദര്‍ശകര്‍ക്കുള്ള മുറി, താഴത്തെ നിലയിലുള്ള രണ്ട് ബെഡ് റൂം കൂടാതെ വേറൊരു വിശാലമായ ബെഡ് റൂം. അതിന്റെ കിഴക്കേ ഭാഗത്തൊരു സാമാന്യം വലിയൊരു ഉമ്മറം.

മുകളിലെത്തെ നിലയില്‍ രണ്ട് ബെഡ് റൂം, അതിലൊന്നിന്‍ വലിയൊരു വരാന്ത, വിശാലമായ ഗോവണിമുറിയും ചേര്‍ന്നാല്‍ സാമാന്യം വലിയ ഒരു വീട് തന്നെ.

“വീട് ഇഷ്ടമായോ നായര്‍ക്ക്.?”

“വളരെ ഇഷ്ടമായി. പക്ഷെ………….?”

“എന്താ നിര്‍ത്തിയത് നായരേ? പറഞ്ഞോളൂ എനിക്ക് അലോഗ്യമൊന്നും ഉണ്ടാകില്ല

“ഈ ഗൃഹത്തില്‍ എന്തോ ഒരു ഐശ്വര്യക്കേട് കാണുന്നുണ്ടെനിക്ക്. ഒരു പൂജാമുറിയുടെ കുറവുണ്ട്. അത് വെറും ഒരു ഗോവണിച്ചുവട്ടിലൊതുക്കിയിരിക്കുന്നതും വൃത്തിയും വെടിപ്പും ഇല്ലാത്ത അന്തരീക്ഷത്തിലുമായതിനാല്‍ ഉള്ള ഒരു മനോവിഷമം ഒഴിച്ചാല്‍ എല്ലാം കൊണ്ടും ഇഷ്ടപ്പെട്ടു.”

“ഇവിടുത്തെ മരുമകള്‍ ദാ ഇപ്പൊ വരും, പുറത്തേക്കിറങ്ങിയിരിക്കുകയാണ്‍. മൂ‍ത്തവന്‍ നാല്‍ മണികഴിഞ്ഞാല്‍ സ്കൂളില്‍ നിന്നെത്തും. ഇളയ കുട്ടി തള്ളയുടെ കൂടെ പോയിട്ടുണ്ട്. ഏത് മുറിയാണ്‍ ഇഷ്ടപ്പെട്ടത് എങ്കില്‍ അത് പറഞ്ഞാല്‍ ഞാന്‍ അടിച്ച് വെടുപ്പാക്കിത്തരാം?

“യേയ് അതൊന്നും ശരിയാകില്ല. നിങ്ങള്‍ എനിക്കൊരു മുറി തന്നാല്‍ മതി. ഞാന്‍ എന്റെ ഭാണ്ഡങ്ങളുമായി വൈകുന്നേരമാകുമ്പോളേക്കും എത്താം

“ശരി.. അങ്ങിനെയാണെങ്കില്‍ താഴത്തെ നിലയിലുള്ള ആ വലിയ ബെഡ് റൂം എടുക്കാം.. പണ്ട് ഇവിടുത്തെ ആള്‍ താമസിച്ചിരുന്ന മുറിയാണ്‍. അതിലാണെങ്കില്‍ നല്ല ബാത്ത് റൂമും, കിഴക്കേ ഉമ്മറവും മറ്റുസൌകര്യവും ഒക്കെ ഉണ്ട്. ആ മുറിയുടെ മുന്നിലെ തളത്തിലെ ഒരു വാതിലടച്ചാല്‍ ആ മുറിയും ഉമ്മറവും ഭദ്രം. വേണമെങ്കില്‍ ഉമ്മറത്തുകൂടി അകത്തേക്ക് പ്രവേശിക്കുകയും ആകാം.“

“അങ്ങിനെയാണെങ്കില്‍ ഞാന്‍ ആ മുറി എടുത്തോളാം.. ഞാനിപ്പോ ഇറങ്ങിക്കോട്ടെ. സന്ധ്യയാകുമ്പോളെക്കും എത്താം.”

“അയ്യോ അത് പറ്റില്ല, നിര്‍മ്മല വന്നിട്ട് പോകാം. ഊണ്‍ കാലാകാറായി. ഉണ്ടിട്ട് പോയാല്‍ മതി.. എവിടാച്ചാ ഇരുന്നോളൂ കിഴക്കേ ഉമ്മറത്ത് നല്ല കാറ്റുണ്ട്.”

end of 2nd part

Tuesday, September 4, 2012

നിമ്മിയുടെ പ്രണയം

കുറച്ച് കാലങ്ങളായി കേളുനായര്‍ വിചാരിക്കണ്, ഗുരുവായൂരില്‍ പോയി ഭജനം ഇരിക്കണം. അതിന് അതിന് ചെറുപ്പക്കാരെപ്പോലെ ഊട്ടുപുരത്തിണ്ണയിലും ഒക്കെ കിടന്ന് അന്തിയുറങ്ങാനുള്ള കെല്പൊന്നും ഇപ്പോള്‍ കേളുനായര്‍ക്കില്ല, വയസ്സ് ഏതാണ്ട് അറുപത് കഴിഞ്ഞില്ലേ..?

കേളുനായര്‍ക്ക് പ്രാരാബ്ദങ്ങളൊന്നും ഇല്ല, മക്കള്‍ രണ്ടാളേയും കെട്ടിച്ച് വിട്ടു, അവര്‍ക്ക് സന്താനങ്ങളും ഉണ്ട്. കേളുനായരുടെ ശ്രീമതിക്ക് ശിഷ്ടജീവിതം മക്കളുടെ അടുത്ത് മാറിമാറി നിന്ന് പേരക്കുട്ടികളേയും കണ്ട് ജീവിക്കാനാണ്.

 കേളുനായര്‍ക്കാണെങ്കില്‍ ആ ജിവിതം അതും പട്ടണങ്ങളില് ഒട്ടും താല്പര്യമില്ല.

കുറച്ച് നാളുകളായി പറേണ് കേളുനായരുടെ പെണ്ണ് കാര്‍ത്ത്യായനി വീടും പറമ്പും വിറ്റ് മക്കളുടെ അടുത്ത് പോയി നില്‍ക്കാന്‍, പക്ഷെ കേളുനായര്‍ക്ക് ഒട്ടുമിഷ്ടമില്ല തറവാട് വില്‍ക്കാനും പട്ടണത്തിലേക്ക് ചേക്കേറാനും. ശേഷിച്ച ജീവിതം ഗുരുവായൂരപ്പനെ ഭജിച്ച് ഗുരുവായൂരപ്പദാസനായി കഴിയാനാണ് ഇഷ്ടം. ഗുരുവായൂരില്‍ പത്ത് സെന്റ് സ്ഥലം വാങ്ങി ഒരു വീട് വെക്കാന്‍ എതിര്‍പ്പില്ല, പക്ഷെ കാര്‍ത്തുവിന് ഇതിലൊന്നും താല്പര്യം ഇല്ലതാനും.

അങ്ങിനെ വീട്ടിലെ ഈ പ്രശ്നം കാരണം തല്‍ക്കാലത്തേക്ക് കാര്‍ത്തുവിനെ മകളുടെ വീട്ടിലാക്കി. എഞ്ചിനീയറായ മകള്‍ക്ക് അമ്മയെ കിട്ടിയതോടെ സന്തോഷത്തിന്റെ നാളുകളായിരുന്നു. കാര്‍ത്തുവിന് കെട്ടിയോനെ പിരിഞ്ഞിരിക്കുന്നതിനാല്‍ ഇഷ്ടക്കേട് ഇല്ലാതിരുന്നില്ല, പക്ഷെ അത് പേരക്കുട്ടികളുടെ മുഖം കണ്ട് ക്രമേണ ഇല്ലാതായി.

കേളുനായര്‍ വീട്ടില്‍ ഒറ്റപ്പെട്ടു. എല്ലാം ഈശ്വരഹിതമായെടുത്തു കേളുനായര്‍. “ഗുരുവായൂരപ്പന്‍ വിളിക്കുന്നുണ്ടായിരിക്കും
അങ്ങിനെ ഒരുനാള്‍ നാള്‍ ദിവസത്തേക്കുള്ള ഭാണ്ഡവുമായി കേളുനായര്‍ ഗുരുവായൂരേക്ക് പുറപ്പെട്ടു. വലിയൊരു ഹോട്ടലില്‍ താമസമാക്കി തല്‍ക്കാലം, പിന്നീട് ആശ്രമാന്തരീക്ഷം പോലൊരു ഇടം അന്വേഷിച്ചുംകൊണ്ടിരുന്നു.

പുലര്‍ച്ചെയുള്ള വാകച്ചാര്‍ത്ത് തൊഴുത് ഹോട്ടലില്‍ തിരികെയെത്തി പ്രാതല്‍ കഴിച്ച്, പത്രവായനയും മറ്റും കഴിഞ്ഞ് വീണ്ടും അമ്പലനടയിലേക്കെത്തും. ഒരുമണിക്കൂര്‍ നേരം അമ്പലത്തിന്നകത്തോ പുറത്ത് എവിടെയെങ്കിലുമോ ഇരുന്ന് ഭഗവാനെ ധ്യാനിക്കും. ചിലപ്പോള്‍ ഉച്ചവരെ ഒറ്റയിരുപ്പിലങ്ങിനെ ഇരിക്കും.

മുന്തിയ ഹോട്ടലിലൊക്കെ താമസിക്കുമെങ്കിലും കേളുനായര്‍ക്ക് വിലപിടിപ്പുള്ള വസ്ത്രമണിഞ്ഞ് നടക്കാന്‍ ഇഷ്ടമില്ലായിരുന്നു. മുണ്ടും മേല്‍മുണ്ടും ആണ് വേഷം. നടക്കുന്നിടത്ത് വാച്ചും മൊബൈലും ഒന്നും കൊണ്ട് നടക്കാറില്ല. ലാപ്ടോപ്പും മറ്റും നൂതന ഉപകരണങ്ങളും എല്ലാം കേളുനായര്‍ക്ക് സ്വന്തം, എന്നിരുന്നാലും അത്യാവശ്യസമയത്ത് മാസം ഉപയോഗിക്കും.
അങ്ങിനെ ഇരിക്കെ ഒരു ദിവസം ഭഗവാനെ ധ്യാനിച്ച് അമ്പലനടയില്‍ ഇരിക്കുമ്പോള്‍ മനസ്സില്‍ തോന്നി, അമ്പലപരിസരത്ത് എവിടെയെങ്കിലും കൊച്ചുകുട്ടികളും നാല്‍ക്കാലികളും ഉള്ള ഒരു കുടിലില്‍ ഗസ്റ്റ് ആയി താമസിക്കാന്‍.
ധ്യാനത്തില്‍ നിന്ന് ഉടനെ എഴുന്നേറ്റ് സമീപത്തുള്ള കുട്ടന്‍ നായരുടെ കടയില്‍ കയറി ഒരു കൃഷ്ണവിഗ്രഹം വാങ്ങി, കുട്ടനോട് ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്തു. കുട്ടന്റെ കടയില്‍ അന്ന് വലിയ തിരക്കുണ്ടായിരുന്നില്ല. അതിനാല്‍ തന്റെ ആവശ്യം കുട്ടനെ ധരിപ്പിച്ചു.

“കേളുവേട്ടാ. ഞാന്‍ അന്വേഷിക്കാം. കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാവില്ല, പക്ഷെ കൊച്ചുകുട്ടികളും നാല്‍ക്കാലികളും എല്ലം നിറഞ്ഞൊരു പുര ഈ സമീപത്ത്…… കുട്ടന്‍ ചിന്താമഗ്നനായി..”

“കുട്ടാ ഞാന്‍ ഊട്ട്പുരയിലേക്ക്
 നടക്കട്ടെ.. ഊണ് കഴിഞ്ഞ് വരാം
കുട്ടന്‍ പീടികയിലിരുന്ന് ഇങ്ങനെ ആലോചിച്ചു. “എന്റെ ഈ കഴിഞ്ഞ മുപ്പത്തഞ്ചുകൊല്ലമായി ഈ അമ്പലനടയിലിരുന്നുള്ള കച്ചവടം കൊണ്ട് ഞാന്‍ പലരുമായി പരിചയപ്പെടുകയും ചങ്ങാത്തം സ്ഥാപിക്കുകയും മറ്റും ചെയ്തിട്ടുണ്ട്.. പക്ഷെ ആദ്യമായാണ് ഇങ്ങിനെ ഒരാള്‍ ഇത്തരത്തില്‍ ഒരു കാര്യം ചോദിക്കുന്നത്

“കേളുവേട്ടന്റെ ഫോണ്‍ നമ്പറും വിലാസവും ചോദിക്കാന്‍ മറന്നു.. ഉച്ചസമയമായതിനാല്‍ കടയില്‍ തിരക്ക് നന്നേ കുറവ്. വീട്ടില്‍ നിന്ന് ചോറ് കൊണ്ട് വന്നിട്ടുണ്ട് പണിക്കാരന്‍“
വൈകുന്നേരം ദീപാരാധന കഴിഞ്ഞേ പണിക്കാരന്‍ പോകുകയുള്ളൂ, അത് വരെ കുട്ടന്‍ നായര്‍ക്ക് ലഘുവിശ്രമവും മറ്റുപുറത്തുള്ള കാര്യങ്ങളും ഇവന്‍ വന്നാല്‍ നടക്കും.

“കുട്ടന്‍ ചോറ്റും പാത്രം തുറന്ന് വെച്ചുംകൊണ്ട് ഭക്ഷണത്തില്‍ ശ്രദ്ധിക്കാതെ എന്തോ ആലോചിച്ചുംകൊണ്ടിരുന്നുആ ഇടക്ക് കടയില്‍ വല്ലപ്പോഴും വരാറുള്ള മാധവിയമ്മ വന്ന് കയറി..”
“എന്താ കുട്ടാ നീ ചോറുമ്പാത്രവും തുറന്ന് വെച്ച് ഇങ്ങിനെ ആലോചിച്ചുംകൊണ്ടിരിക്കുന്നത്?”

“അല്ലാ ഇതാരാ മാധവിയമ്മയോഎന്താ ഈ നേരത്ത് പതിവില്ലാതെ.. കാലത്തോ വൈകിട്ടോ ആണല്ലോ ഈ വഴിക്ക് വരാറ്.?

“കുട്ടന്‍ പറഞ്ഞത് വളരെ ശരി
എന്നാല്‍ കേട്ടോളൂ കുട്ടാ……….”എന്നെ ആരോ അന്വേഷിക്കുന്നപോലെ തോന്നി എനിക്ക്, പിന്നെ ഒന്നും ആലോചിച്ചില്ല ഒരു മുണ്ട് മേലിട്ട് ഞാനിങ്ങോട്ട് പോന്നു. നട അടച്ചിരിക്കുന്ന സമയമാണെന്നറിയാമെങ്കിലും പുറത്ത് നിന്ന് ഭഗവാനെ വണങ്ങി.

“ഞാന്‍ ഈ നാട്ടുകാരിയാണെങ്കിലും അമ്പലപരിസരത്ത് എനിക്ക് ഭഗവാന്‍ കൃഷ്ണനേയും ഈ കുട്ടന്‍ നായരേയും മാത്രമേ അറിയൂ.. ഇതില് ആര്‍ക്കോ അല്ലെങ്കില്‍ ആരോ എന്നെ തേടുന്ന പോലെ തോന്നി.”

“കൃഷ്ണാ ഗുരുവായൂരപ്പാ……… എന്താ ഈ കേക്കണ് കുട്ടന്‍ നായര്‍ കരഞ്ഞുംകൊണ്ട് മാധവിയമ്മയുടെ കാല് തൊട്ട് വന്ദിച്ചു.. അയാളുടെ കണ്ഠമിടറി ഒന്നും ഉരിയാടാന്‍ വയ്യാതായി

“അതേ മാധവിയമ്മേ ഞാന്‍ ഏടത്തിയെ മനസ്സിലോര്‍ത്ത നിമിഷമായിരുന്നു അവിടുന്ന് എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്..”
“എന്തിനാ എന്നെ ഓര്‍ത്തേ കുട്ടാ എങ്കില്‍ നിനക്ക് ഫോണ്‍ ചെയ്യാമായിരുന്നില്ലേ?”

“കുട്ടന്‍ നായര്‍ ഒന്നും മിണ്ടിയില്ല, മാധവിയമ്മക്ക് ഇരിക്കാനിടം കൊടുത്തു. ചോറ്റും പാത്രം അടച്ച് വെച്ചു, ഭക്ഷണം കഴിച്ചില്ല.. അവിടെ നടന്ന കാര്യമെല്ലാം പറഞ്ഞു, ഒരു അപരിചിതന്‍ വന്ന് കയറിയതും ആവശ്യപ്പെട്ടതും എല്ലാം

“പറയൂ കുട്ടാ എനിക്ക് കേള്‍ക്കാന്‍ ധൃതിയായി.. മാധവിയമ്മ കാതോര്‍ത്തു

കുട്ടന്‍ കാര്യങ്ങള്‍ കേട്ടപോലെ പറഞ്ഞു.. മാധവിയമ്മ സശ്രദ്ധം കേട്ടു.

“എന്റെ വീട്ടില്‍ താമസിപ്പിക്കാം, വിരോധമൊന്നും ഇല്ല, പക്ഷെ അവിടെ നാല്‍ക്കാലികള്‍ ഇല്ലല്ലോ. കുട്ടപ്പേട്ടന്‍ പോയേപ്പിന്നെ തൊഴുത്ത് ശൂന്യമായി.”

“എല്ലാം ഒത്ത് കിട്ടാന്‍ പ്രയാസം തന്നെ. ഞാന്‍ വിവരം അറിയിക്കാം മാധവിയമ്മേ

മാധവിയമ്മ അവരുടെ വീട്ടിലേക്കും കുട്ടന്‍ വീണ്ടും ചിന്തയിലേക്കും തിരിഞ്ഞു.. കുട്ടന്‍ എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല. ഒരാള്‍ക്ക് ഭജനം പാര്‍ക്കണമെങ്കില്‍ ഈ കുട്ടികളും നാല്‍ക്കാലികളും ശല്യമല്ലേ ഉണ്ടാക്കുക.

കേളുനായരുടെ വാക്കുകള്‍ വീണ്ടും ഓര്‍ത്തു. “ചുരുങ്ങിയത് രണ്ട് കുട്ടികളും അവരുടെ അച്ചനുമമ്മയും, പഴയ തറവാട്, ചുറ്റും മരങ്ങളും ചെടികളും, തൊഴുത്ത് നിറയെ നാല്‍ക്കാലികള്‍, ഒന്നോ രണ്ടോ പശുക്കള്‍

“കുട്ടികള്‍ക്ക് ആറും നാലും വയസ്സ് പ്രായം, ഇളയകുട്ടി സംസാരിച്ച് തുടങ്ങിയിട്ടുണ്ടാവില്ല. പഴയ ഓടിട്ട തറവാട്, രണ്ട് മൂന്ന് ഏക്കറില്‍ വ്യാപരിച്ച് കിടക്കുന്നു. വീടിന്റെ തെക്കോട്ട് മുഖം, കിഴക്ക് ഭാഗത്ത് ഒരു ഉമ്മറം, ഭീതി പരത്തുന്ന മുറ്റവും അന്തരീക്ഷവും

“കേളുനായര്‍ മനസ്സില്‍ കണ്ട വീടായിരുന്നു. ഇനി കണ്ടറിയണം മാധവിയമ്മയുടെ വീട്. കേളുവേട്ടന് ഇഷ്ടമായെങ്കില്‍ കൂടെ പോയി കാണണം സ്ഥലവും മറ്റും..”

കുട്ടന്‍ നായര്‍ക്ക് വിശപ്പും ദാഹവും ഒന്നും ഇല്ലാതായി. ഇപ്പോ വരാമെന്ന് പറഞ്ഞ കേളുനായരെ കാണാനായില്ല. പണം കൊടുത്ത് വാങ്ങിയ കൃഷ്ണവിഗ്രഹം കടയില്‍ ഉപേക്ഷിച്ചായിരുന്നു കേളുനായര്‍ ഉണ്ണാന്‍ പോയത്

“നേരം സന്ധ്യയോടടുത്തു. കേളുനായരെ കാണാനില്ല. തന്റെ കടയില്‍ ഇത്രയും കാലം ഇരുന്നിരുന്ന കൃഷ്ണവിഗ്രഹത്തില്‍ ഒന്ന് ഇപ്പോള്‍ തന്റേതല്ലാതായി. ആ വിഗ്രഹം ജ്വലിക്കുന്നതായി തോന്നി കുട്ടന്‍ നായര്‍ക്ക്..

“കുട്ടന്‍ നായരുടെ ഹൃദയമിടിപ്പ് കൂടി. വിഗ്രത്തെ കുളിപ്പിച്ച് കിഴക്കോട്ടഭിമുഖമായി വെച്ച് സമീപത്തെ കടയില്‍ നിന്ന് ഒരു തുളസിമാല വാങ്ങിച്ചാര്‍ത്തി..”

NB: കഥയുടെ തുടക്കം മാത്രം, ശേഷം ഭാഗങ്ങള്‍ക്ക് കാത്തിരിക്കുക