Showing posts with label novelette. Show all posts
Showing posts with label novelette. Show all posts

Saturday, October 6, 2012

നിമ്മിയുടെ പ്രണയം….നോവലെറ്റ് ഭാഗം 5




നാലാം ഭാഗത്തിന്‍റെ തുടര്‍ച്ച
http://jp-smriti.blogspot.in/2012/09/4_18.html



പന്ത്രണ്ടുമണിയോടെ കേളു നായര്‍ തിരിച്ചെത്തി. വാതിക്കല്‍  നായരെ കാത്ത് നില്‍പ്പുണ്ടായിരുന്നു മാധവി അമ്മയും  നിമ്മിയും   .

"അമ്പലത്തില്‍  തിരക്കുണ്ടയിരുന്നോ കേളുവേട്ടാ ..."
"യേയ് സാധാരണ തിരക്ക് മാത്രം.."

"ഊണ് കാലയട്ടിട്ടുണ്ട്. കഴിച്ചതിന്‌ ശേഷം വിശേഷങ്ങള്‍ പറയാം."

"കേളു നായര്‍ ഡൈനിംഗ് റൂമിലേക്ക് പ്രവേശിച്ചു.."

"ഇതെന്താ എനിക്ക് മാത്രം ഇലയിട്ടിരിക്കുന്നത്..?നമുക്കെല്ലാവര്‍ക്കും ഒരുമിച്ച്  ഇരുന്നുകൂടെ..?"

മാധവി അമ്മ നിമ്മിയെ വിളിച്ചു  ഒപ്പമിരിക്കാന്‍.

"എല്ലാവരും കൂടി  ഇരുന്നു വര്‍ത്തമാനം പറഞ്ഞ് ഭക്ഷണം കഴിച്ചു തുടങ്ങി. "
"മോളെ നിമ്മീ കേളുവേട്ടന്  എന്താച്ചാ വിളമ്പി  കൊടുക്ക്‌...."

"എനിക്ക്  ആവശ്യമുള്ളത് ഞാന്‍ എടുത്തോളാം..."

"മോരും തൈരും  ഉണ്ട്. എന്താച്ച്ചന്നുപറഞ്ഞാല്‍  അതെടുക്കാം.."
"എന്തായാലും വിരോധമില്ല.."

നിമ്മി അടുക്കളയില്‍ നിന്ന്‍ മുളകും വേപ്പിലയും ഇട്ട മോരും, ഒരു പാത്രത്തില്‍ കട്ടത്തൈരും കൊണ്ടുവന്ന്‌ മേശപ്പുറത്ത് വെച്ചു.

"കേളു  നായര്‍ മോര് കയ്യിലോഴിച്ച്ച് കുടിച്ചു, പിന്നീട് ഒഴിച്ച് കുഴച്ച് കഴിച്ചു..."

"ഊണിനുശേഷം മധുരം വല്ലതും കഴിക്കുന്ന  ശീലം ഉണ്ടെങ്കില്‍  ഇന്ന്  അല്പം പായസം ഉണ്ടാക്കീട്ടുണ്ട്. കുറച്ച് വിളമ്പട്ടെ..?"

"ഓ ... ആകാം. വിരോധമില്ല... പക്ഷെ  എനിക്കങ്ങിനെ  ശീലം ഒന്നും ഇല്ല..."
"മാധവി അമ്മ നായര്‍ക്ക് പായസം വിളമ്പി കൊടുത്തു.."



btw: please note  that  part  no. 5 is  incomplete.

Tuesday, September 18, 2012

നിമ്മിയുടെ പ്രണയം….നോവലെറ്റ് ഭാഗം 4


മൂന്നാം ഭാഗത്തിന്റെ തുടര്‍ച്ച



നിര്‍മ്മല മുറിയില്‍ കയറിയപ്പോള്‍ കേളുനായര്‍ പുറം തിരിഞ്ഞ്കിടക്കുകയായിരുന്നു. അവള്‍ അടിവസ്ത്രത്തിന്റെ ഹുക്കുകളഴിച്ച്, മുടി അഴിച്ചിട്ട്  ഉറങ്ങി എണീറ്റ് വരുന്നെന്ന ഭാവത്തില്‍ ഒരു മദാലസയായി, കേളുനായരെ തൊട്ട് വിളിച്ചു…

“നാലുമണിയായി…”
“കേളുനായര്‍ ഇടത്തോട്ട് തിരിഞ്ഞ് മലര്‍ന്ന് കിടന്നു എണീക്കാതെ. തത്സമയം നിര്‍മ്മല ഉറക്കച്ചടവോടെ മുടികെട്ടാനൊരുങ്ങിയപ്പോള്‍ അവള്‍ വിചാരിച്ച മാതിരി തന്നെ അവളുടെ മുഴുത്ത മാറിടം പുറത്തേക്ക് ചാടിയിരുന്നു.”

“പക്ഷെ അതൊന്നും കണ്ടില്ലായെന്ന മട്ടില്‍ കേളുനായര്‍ അവളുടെ മുഖത്ത് നോക്കിയിട്ട്….”

“മകളെവിടെ.? അവളെ എടുത്തോണ്ട് വരൂ..”
“കാപ്പി കുടിക്കേണ്ടെ..? കാപ്പിയോ ചായയോ ആണ്‍ വേണ്ടത്. മധുരം എങ്ങിനെയാ…?”

“ചായ മതി, മധുരത്തിന്‍ കുഴപ്പമൊന്നും ഇല്ല. എന്ന് വെച്ച് അധികമൊന്നും വേണ്ട….”
“മോള്‍ ഉറങ്ങിയെണീക്കുമ്പോളെക്കും ഞാന്‍ ചായ എടുത്ത് വരാം.”
“ഞാന്‍ അഞ്ചുമണിക്ക് അമ്പലത്തില്‍ പോകുമ്പോളെക്കും മോളെ കണ്ടിട്ട് വേണം പോകാന്‍..”
“അപ്പോളെക്കും അവളെണീക്കും,  അതിന്‍ മുന്‍പ് ഞാന്‍ ചായയുമായി വരാം…”

നിര്‍മ്മല ബ്ലൌസും സാരിയും ശരിക്കുടുത്ത് അടുക്കളയിലേക്ക് കയറി.

കേളുനായരെണീറ്റ്  ബാത്ത് റൂമില്‍ പ്രവേശിച്ചു, മുഖം കഴുകി ഫ്രഷായി മുറിയില്‍ വന്നിരുന്നു. പെട്ടിയില്‍ നിന്നൊരു പുസ്തകം എടുത്ത് മറിച്ചുംകൊണ്ടിരുന്നു.

അതിന്നിടക്ക് നിര്‍മ്മല ട്രേയില്‍ ഒരു കപ്പ് ചായയും നാല്‍ ബിസ്കറ്റും ആയി വന്നു. ചായക്ക് കടിയായി ബിസ്കറ്റല്ലാതെ വേറെ  എന്തെങ്കിലും പ്രത്യേകിച്ച് വേണമെങ്കില്‍ ഉണ്ടാക്കാം. ഞങ്ങള്‍ ഇങ്ങിനെ എന്തെങ്കിലും ഒക്കെ ആണ്‍ ചായക്ക് കൂട്ടുക.

അമ്മക്ക് നല്ല മൂഡുള്ള ദിവസങ്ങളില്‍ അട പരത്തി ചുടും, കുട്ട്യോള്‍ക്കും എനിക്കും ശര്‍ക്കരയും നാളികേരവും ഉള്ളില്‍ വെക്കും.

“ഇതൊക്കെ കേട്ടിട്ടും കേളുനായര്‍ ഒന്നും പറഞ്ഞില്ല. അയാള്‍ ചുടുചായ മൊത്തിക്കുടിച്ചുകൊണ്‍ടിരുന്നു.”

“കന്നിമാസം തുടങ്ങുമ്പോളേക്കും എന്തൊരു ചൂടല്ലേ.. നിര്‍മ്മല വീണ്ടും നായര്‍ കാണാതെ അടിവസ്ത്രത്തിന്റെ ഹുക്കുകളഴിച്ച്  നായരുടെ മുന്നിലേക്ക്  നീങ്ങിനിന്നു. മുടി മുകളിലേക്ക് ഉയര്‍ത്തിക്കെട്ടി..”

“നിര്‍മ്മലയുടെ അംഗചലനങ്ങള്‍ നായര്‍ വീക്ഷിച്ചുവെങ്കിലും ഒന്നും പ്രതികരിച്ചില്ല്ല. നായര്‍ക്ക് അതൊന്നും അലോഗ്യമില്ലായെന്ന അറിഞ്ഞ നിര്‍മ്മല കൂടുതല്‍ മദാലസയാകാ‍ന്‍ ശ്രമിച്ചു, ബ്ലൌസിന്റെ കഴുത്ത് വലിച്ച് ഉള്ളിലേക്ക് ഊതി….”എന്തൊരു പുഴുക്കം അല്ലേ കേളുവേട്ടാ…”

“ഈ ആണുങ്ങള്‍ക്കൊക്കെ എന്തുസുഖമാ. എപ്പോ വേണമെങ്കിലും അര്‍ദ്ധനഗ്നരായി നടക്കാം….അവള്‍ ആരും കേള്‍ക്കാതെ  ഉള്ളില്‍ പറഞ്ഞു..”

“കേളുനായര്‍ ചായക്കപ്പ് നിര്‍മ്മല്‍ക്ക് നീട്ടി… അവളുടെ മേനിയഴക് ആസ്വദിക്കാതെ…”

“നിര്‍മ്മലക്ക് ഒട്ടും ഇഷ്ടമായില്ല. ഇത്രയൊക്കെ പണിതിട്ടും ആളെ കുഴിയില്‍ വീഴ്ത്താനായില്ലാല്ലോ എന്നോര്‍ത്ത്…”

“നിര്‍മ്മല പോയി മകളെ എടുത്തോണ്ട് വരൂ… അല്ലെങ്കില്‍ ഞാന്‍ അങ്ങോട്ട് വരാം……..”
“വേണ്ട ഞാനിങ്ങോട്ട് എടുത്ത് വരാം…”

നിര്‍മ്മല മകളേയും ഒക്കത്തിരുത്തി കേളുനായരുടെ കിടപ്പറയിലെത്തി.

“കൊച്ചുമകളെ കണ്ടയുടന്‍ കേളുനായര്‍ എണീറ്റ് നിര്‍മ്മലയുടെ ഒക്കത്ത് നിന്ന് അടര്‍ത്തിമാറ്റി തന്റെ മടിയിലിരുത്തി. കേളുനായരുടെ കരസ്പര്‍ശം നിര്‍മ്മലയുടെ അവിടെയും ഇവിടെയും ഒക്കെ കൊണ്ടുവെങ്കിലും അതൊക്കെ നിര്‍മ്മലയെ അല്പനേരത്തേക്ക് വികാരാധീനയാക്കാനായി. നായര്‍ അറിഞ്ഞ് കൊണ്ടായിരുന്നില്ല അവിടെ സ്പര്‍ശിച്ചതെങ്കിലും.. നിര്‍മ്മല കോട്ടകള്‍ പണിയാന്‍ തുടങ്ങി…”

ഇത്രയും നേരം കണ്ട കേളുനായരല്ല ഇപ്പോള്‍,കുട്ടിയെ കണ്ടപ്പോള്‍ ആള്‍ ശരിക്കും സജീവമായി. മോളോട് കിന്നാരം പറയാനും അവളെ മുറ്റത്തേക്കെടുത്ത് കളിപ്പിക്കാനും തുടങ്ങി. നിര്‍മ്മലക്കത് കണ്ട് സന്തോഷമായെങ്കിലും തന്നോട് കൊഞ്ചിക്കുഴയാനോ വര്‍ത്തമാനം പറയാനോ വരുന്നില്ലെന്നോര്‍ത്ത് മനസ്ഥാപം ഉണ്ടായി.

“മുത്തശ്ശന്റെ മോളെന്താ മിണ്ടാത്തേ… എന്താ മോളുടെ പേര്‍…?”
കേളുനായര്‍ കുഞ്ഞിമോളെ ഒക്കത്തും തോളത്തും വെച്ച് താഴെ ഇറക്കാതെ താലോലിച്ചുംകൊണ്ടിരുന്നു.

ഇതെല്ലാം കണ്ട് മാധവിയമ്മ ഉമ്മറത്തെത്തി. മരുമകളുടെ മുഖത്ത് നോക്കിയിട്ട്…….കൃഷ്ണാ ഗുരുവായൂരപ്പാ…ഈയുള്ളവള്‍ക്ക് സന്തോഷമായി. എന്റെ കുട്ടിയുടെ കാര്യം നോക്കാന്‍ ഒരാളായല്ലോ.. ഇനി ഇവള്‍ അമ്മേ എന്നൊന്ന് വിളിച്ച് കാണണം.

“എല്ലാം ശരിയാകും മാധവിയമ്മേ…?”

മാധവിയമ്മ നെടുവീര്‍പ്പിട്ടു.

“മോന്‍ വന്നാലുടന്‍ ഞാനിറങ്ങും മാധവിയമ്മേ. എന്റെ സാധനങ്ങളുമൊക്കെയെടുത്ത് നാളെ കാലത്തേങ്ങിട്ട് എത്താം…”

ഇതാ ഉണ്ണിക്കുട്ടന്‍ എത്തിക്കഴിഞ്ഞു….
“വാ മോനേ മുത്തശ്ശന്‍ ചോദിക്കട്ടെ…?

ഉണ്ണിക്കുട്ടന്‍ നാണിച്ച് അമ്മയുടെ കയ്യും പിടിച്ച് കേളുനായരുടെ അരികിലെത്തി.

കേളുനായര്‍ ഉണ്ണിക്കുട്ടനെ എടുത്ത് അരികിലിരുത്തി.

“ഏത് ക്ലാസ്സിലാ മോന്‍ പഠിക്കുന്നത്…?”
“അവന്‍ ഒന്നിലാ…”

“നിങ്ങളോട് ചോദിച്ചില്ലല്ലോ.. കുട്ടി പറയും…”
“പറയൂ മോനേ.. ഏത് ക്ലാസ്സിലാ ….?“

സ്റ്റാന്‍ഡേര്‍ഡ് വണ്‍
“വെരി ഗുഡ് ബോ‍യ്”
“ഡു യു സ്പീക്ക് ഇംഗ്ലീഷ് വെല്‍..?”

“അവന്‍ കൊറേശ്ശെ അറിയുള്ളൂ… നിര്‍മ്മല ഇടക്ക് കയറി”
“യു ഷട്ട് യുവര്‍ മൌത്ത് നിര്‍മ്മല.. അണ്ടര്‍ സ്റ്റാന്‍ഡ്…?

ഞാന്‍ പറഞ്ഞത് മനസ്സിലായോ ഉണ്ണിക്കുട്ടന്റെ അമ്മക്ക്..?
“അതേ എന്ന മട്ടില്‍ അവര്‍ തലയാട്ടി..”

ഉണ്ണിക്കുട്ടന്‍ മുത്തശ്ശന്‍ ഇംഗ്ലീഷ് നന്നായി  സംസാരിക്കാന്‍ പഠിപ്പിച്ചുതരാം കേട്ടോ. മുത്തശ്ശന്‍ കുറച്ചകലെ പോകാനുണ്ട്. നാളെ രാവിലെ എത്താം.

എല്ലാവരോടും പ്രത്യേകിച്ച് മാധവിയമ്മയോട് യാത്ര പറഞ്ഞ് കേളുനായര്‍ യാത്രയായി. നിര്‍മ്മല പരിതപിച്ചു.

വീട്ടിലെല്ലാവരും കേളുനായര്‍ പോയിമറയുന്നതും നോക്കി നിന്നു. നിര്‍മ്മലയാകട്ടെ ഉമ്മറത്ത് തൂണുംചാരി താഴേക്ക് നോക്കി ഇരുന്നു.

മാധവിയമ്മ എല്ല്ലാം ശ്രദ്ധിച്ചിരുന്നു. അവര്‍ക്ക് കേളുനായരുടെ സ്വഭാവത്തില്‍ മതിപ്പ് തോന്നി.

“എന്താ മോളേ എല്ലാരും സന്തോഷിച്ചിരിക്കുമ്പോള്‍ നീയ് ഇങ്ങനെ ഇരിക്കുന്നത്. എന്താ മുഖത്തൊരു വല്ലായ്മ…?”

നിര്‍മ്മല വിതുമ്മി.

“യേയ് മോശം മോശം….എന്താ മോളേ നിനക്ക് പറ്റിയേ…?”
“ കുട്ട്യോള്‍ടെ മുത്തശ്ശന്‍ എല്ലാരേയും ഇഷ്ടമാ… എന്നെയൊഴിച്ച്. എന്താ അമ്മേ ഇങ്ങിനെ..?”

“അതേയ് പ്രായം ചെന്ന പെങ്കുട്ട്യോള്‍ അടങ്ങിയൊതുങ്ങി നില്‍ക്കണം. നെന്റെ പെരുമാറ്റത്തിലെന്തെങ്കിലും പന്തികേട് തോന്നിയിട്ടുണ്ടാകും അങ്ങേര്‍ക്ക്. അല്ലെങ്കില്‍ തന്നെ നെന്നോട് കൊഞ്ചിക്കുഴയേണ്ട കാര്യം ഇല്ലല്ലോ അങ്ങേര്‍ക്ക്. നെന്റെ കുട്ട്യോളെ താലോലിക്കുന്നത് കണ്ടില്ലേ അങ്ങേര്‍, അതുപോരെ തല്‍ക്കാലം നെനക്ക്.

നല്ല്ല പഠിപ്പും അച്ചടക്കവും ഉള്ള ആളാണെന്ന് തോന്നുന്നു. പൊങ്ങച്ചം തീരെ ഇല്ല. കണ്ടാല്‍ ഒരു തനി  സാധാരണക്കാരന്‍. ഒരു  ഭിക്ഷക്കാരനെന്നാ തോന്നൂ… നല്ല വിനയം. പിന്നെ വലിയ കൃഷ്ണ ഭക്തനാണെന്നാ കുട്ടന്‍ നായര്‍ പറഞ്ഞിരിക്കുന്നത്.

നാളെ കാലത്ത് അങ്ങോരെത്തും, നല്ല വിനയത്തോടും മറ്റും നിന്നോ  മോളേ, നിന്നേയും ഒരു മകളെപ്പോലെ അങ്ങേര്‍ ലാളിക്കും. ആ ലാളന ഏറ്റുവാങ്ങാന്‍ ഉള്ള ഭാഗ്യം എന്റെ മോള്‍ക്കുണ്ടാകും.

മാധവിയമ്മയുടെ വാക്കുകള്‍ കേട്ടിട്ട് നിര്‍മ്മലക്ക് സമാധാനമായി. നിര്‍മ്മല അന്ന പതിവിലും  നേരെത്തെ  ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നു.. 

സാധാരണ ഉറങ്ങാന്‍ കിടന്നാല്‍ ഇടക്കെണീക്കുന്ന ശീലം നിര്‍മ്മലക്കില്ല. പക്ഷെ അതിന്‍ വിപരീതമായി അവള്‍ പലതവണ എണീറ്റു, സമയം നോക്കി പിന്നേയും കിടന്നു. നേരം വെളുക്കാനവള്‍ക്ക്  ധൃതിയായി.

പാതിരാക്കോഴി കൂകിയിട്ടാണവള്‍ ശരിക്കും ഉറങ്ങിയത്. സാധാരണ ആറുമണിക്ക് ഉണരുന്ന അവള്‍ ഉണരുമ്പോള്‍ എട്ടുമണി കഴിഞ്ഞിരുന്നു. അവളെണീറ്റ് പല്ല് തേക്കുവാന്‍ തുടങ്ങുമ്പോളാണ്‍ കോളിങ്ങ് ബല്ല് ശബ്ദിച്ചത്.

വാതില് തുറന്ന്  നോക്കിയപ്പോള്‍ കണികണ്ടത്  കേളുനായരെ. ഉറക്കച്ച
ടവോടെ വാതില്‍ തുറന്ന് വന്ന നിര്‍മ്മലയെ കേളുനായര്‍ക്ക് ഒട്ടും പിടിച്ചില്ല.

“ഞാന്‍ എണീക്കാന്‍ വൈകി…”
“എനിക്കൊന്നും കേള്‍ക്കേണ്ട.. മാധവിയമ്മയില്ലേ ഇവിടെ..?”

“അമ്മ കുറച്ച് വൈകിയേ എണീക്കാറുള്ളൂ… വിളിക്കാം…”
“ഓ.. പതിവ്  തെറ്റിക്കേണ്ട… എനിക്കായി വിളിക്കേണ്ട…“

“കേളുവേട്ടന്‍ അകത്തേക്ക് കയറിക്കോളൂ…. ഞാന്‍ കാപ്പിയെടുക്കാം..”
“വേണ്ട.. എന്റെ കാപ്പികുടിയെല്ലാം കഴിഞ്ഞു.. ഞാന്‍  എന്റെ സാധനങ്ങളെല്ലാം ഇവിടെ വെക്കാം. അമ്പലത്തില്‍ പോയി വരാം, വരുമ്പോള്‍ പതിനൊന്ന് മണി കഴിഞ്ഞേക്കാം..”

“നിര്‍മ്മലക്കാകെ വിഷമമായി..കേളുവേട്ടന്‍  എന്ത് വിചാരിച്ച് കാണും, ഒരു അടുക്കും ചിട്ടയും ഇല്ലാത്ത പെണ്ണാണെന്ന് ധരിച്ച്  കാണില്ലേ…”

“നാളെ മുതല്‍ ഞാന്‍ നല്ല പെണ്ണായി  നേരത്തെ എണീറ്റ് കുളിയും തേവാരമെല്ലാം കഴിക്കും. കേളുവേട്ടന്‍ വരുന്നതറിയിച്ചിട്ടും ഞാന്‍ നേരത്തെ എണീക്കേണ്ടതായിരുന്നു. എന്റെ ഭാഗത്ത്  തന്നെ തെറ്റ്. ഇനി  അങ്ങിനെ സംഭവിക്കില്ല, തന്നെയുമല്ല ഇന്ന് മുതല്‍  വേറെ ഒരാള്‍ കൂടി  ഈ വീട്ടില്‍ അന്തിയുറങ്ങാനുണ്ടാവില്ലേ.. അയാളുടെ കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടേ…?”

നിര്‍മ്മല മോനെ വേഗം സ്കൂളിലയച്ചു. അമ്മയെ ഉണര്‍ത്തി. ചായയും പലഹാരവും ഉണ്ടാക്കി. കഴിക്കാന്‍ നേരത്ത്  അമ്മയോട് കാര്യങ്ങള്‍ പറഞ്ഞു.

“മാധവിയമ്മക്ക് ഇതെല്ലാം കേട്ട് കലിവന്നില്ലായെന്ന് മാത്രം. അത്രക്കും അവര്‍ വിഷമിച്ചു..”

“മോളെ നിമ്മീ…. നീ  കാണിച്ചത്  ഒട്ടും ശരിയായില്ല,  നേരത്തെ എണീക്കാന്‍ പറ്റാത്ത  ദിവസം എന്നോട് പറയാറില്ലേ, ഞാന്‍ മോനെ സ്കൂളിലയക്കാനും മറ്റും ഉള്ള പണികള്‍ ഏറ്റെടുക്കാറില്ലേ..? നിനക്ക് കേളുനായര്‍ ഇവിടെ താമസിക്കുന്നത് ഇഷ്ടക്കേട് ഉണ്ടെങ്കില്‍ പറഞ്ഞോളൂ, അമ്മ അദ്ദേഹത്തിന്‍ വേറേ ഏര്‍പ്പാടുകള്‍ ചെയ്ത് കൊടുക്കാം..”

“എന്താ അമ്മേ ഇങ്ങിനെയൊക്കെ പറേണ്‍. ഞാന്‍  നേരത്തെ  എണീക്കാന്‍ എല്ലാം തയ്യാറെടുത്തിരിക്കുകയായിരുന്നു. ഉറക്കത്തില്‍ പെട്ടതറിഞ്ഞില്ല അമ്മേ….”

നിര്‍മ്മല മാധവിയമ്മയുടെ കാല്‍ക്കല്‍ തൊട്ട് പറഞ്ഞു. “അമ്മേ കേളുവേട്ടന്‍ ഇവിടെ താമസിച്ചോട്ടെ ആയുഷ്കാലം. എനിക്ക് ഒരു എതിര്‍പ്പും ഇല്ല, അമ്മ കൂടെ കൂടെ ഇങ്ങിനെ എനിക്ക് വിഷമം വരുന്ന രീതിയില്‍ പറയല്ലേ..”

“ശരി മോള്‍ പോയി ഊണിനുള്ള വട്ടങ്ങളൊക്കെ ഏര്‍പ്പാടാക്ക്, പണിക്കാരിയോട് അദ്ദേഹത്തിന്‍  കിടക്കാനുള്ള മുറി  വൃത്തിയായി അടിച്ച്, ഫിനോയില്‍ ഒഴിച്ച്  തുടച്ച് തുടക്കാന്‍ പറയൂ.. ഏത്  നിമിഷവും കേളുവേട്ടന്‍ കയറി വരാം. ഇനി ഒരു  പ്രശ്നവും അദ്ദേഹത്തിന്‍  തോന്നരുത്.”

“പിന്നെ ആ കോണീടെ അടിയിലുള്ള സ്വാ‍മിഫോട്ടോകളെല്ലാം മാറാല തട്ടി കഴുകിമിനുക്കി വെക്കണം..കേളുവേട്ടന്‍ കയറി വരുമ്പോള്‍ ഐശ്വര്യമുള്ള ഇടമായി  തോന്നിപ്പിക്കണം…”

“അവിചാരിതമായി  കിട്ടിയ നിധി നഷ്ടപ്പെടുമോ എന്നോര്‍ത്ത്  നിര്‍മ്മലക്ക്  പണിയിലൊന്നും ശ്രദ്ധിക്കാനായില്ല. അവളുടെ മനസ്സ് നൊന്തു…”
End of part 4

Please note that there is typographical errors which will be cleared soon. Readers kindly excuse




Thursday, September 13, 2012

നിമ്മിയുടെ പ്രണയം – ഭാഗം 3

നിമ്മിയുടെ പ്രണയം – ഭാഗം 3

http://jp-smriti.blogspot.in/2012/09/blog-post_8.html

نميت برنيم

രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച


കേളുനായര്‍ പൂമുഖത്തിരുന്ന പഴയ പത്രങ്ങള്‍ മറിച്ച് നോക്കി ചെറുതായൊന്ന് മയങ്ങിയതറിഞ്ഞില്ല. നിര്‍മ്മലയും മകളും കയറിവന്നതും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടില്ല..

“അമ്മേ ദാ ഞാനെത്തി. ആരാ അമ്മേ പൂമുഖത്ത് കസേരയില്‍ കിടന്ന് മയങ്ങുന്നത്…?”

“അതാണ്‍ കുട്ടന്‍ നായര്‍ പറഞ്ഞ ആള്‍. ഞാന്‍ വീടും പരിസരങ്ങളും ഒക്കെ കാണിച്ചുകൊടുത്തു. നമ്മുടെ അച്ചന്‍ കിടന്നിരുന്ന മുറി ഒരുക്കിക്കൊടുക്കുയും ചെയ്തു. അങ്ങേര്‍ പോയിട്ട് വൈകുന്നേരമാകുമ്പോളെക്കും സാധനങ്ങളും ഒക്കെ എടുത്ത് വരാമെന്ന് ഇറങ്ങാനിരുന്നതാണ്‍. ഞാനാണ്‍ ഉച്ചയൂണ്‍ കഴിഞ്ഞ് പോകാമെന്ന് പറഞ്ഞ് തടഞ്ഞത്…”

“അമ്മ പറഞ്ഞത് വയസ്സനെന്നല്ലേ…?”

“ആ വയസ്സന്‍ തന്നെ. പ്രായം അറുപത് കഴിഞ്ഞു.. കണ്ടാല്‍ തോന്നില്ല അല്ലേ..?, നിമ്മിക്കിഷ്ടമായില്ലെങ്കില്‍ നമുക്ക് എന്തെങ്കിലും ഉപായം പറഞ്ഞ് ആളെ ഒഴിവാക്കാം…”

“എനിക്കിഷ്ടക്കേടൊന്നുമില്ല അമ്മേ, എന്റെ കുട്ട്യോള്‍ക്ക് ഒരു മുത്തശ്ശനെ കിട്ടിയല്ലോ, അവര്‍ക്കൊരു തുണയാകില്ലേ.. ആളെ കണ്ടിട്ട് ഒരു പാവമാണെന്ന് തോന്നുന്നു. മുണ്ടും മേല്‍മുണ്ടും മാത്രം വേഷം… ഊണ്‍ കഴിഞ്ഞ് വിശ്രമിച്ചിട്ട് പോയാമതീന്ന് പറഞ്ഞോളൂ അമ്മേ. അപ്പോളേക്കും ഉണ്ണിക്കുട്ടന്‍ സ്കൂളില്‍ നിന്നെത്തും.

“അതൊക്കെ മോള്‍ പറഞ്ഞോളൂ ഉണ്ണാനിരിക്കുംനേരം…”

“അയ്യോ എനിക്ക് പേടിയാ, അമ്മ തന്നെ പറഞ്ഞാ മതി…”

“ന്നാ നീ പോയി അദ്ദേഹത്തെ ഊണ്‍ മുറിയിലേക്ക് വിളിക്ക്.. ഒരു നാക്കില മുറിച്ചോണ്ട് വരാം ഞാന്‍…”

“ഞാന്‍ തന്നെ വിളിക്കണോ അമ്മേ…?”

“പിന്നെ നീയല്ലാതെ ആരാ ഈ കുടുംബത്തിലെ കുട്ടി. പിന്നെ നാം ആതിഥേയ മര്യാദ കാണിക്കേണ്ടേ. നമ്മുടെ അച്ചന്റെ പ്രായമുള്ള ഒരു മാന്യദേഹമാണ്‍ കേളുനായര്‍.”

“ശരി അമ്മേ..”

നിര്‍മ്മല പൂമുഖത്തെത്തി. അപ്പോഴും മയക്കത്തിലായിരുന്ന കേളുനായരെ നിര്‍മ്മലയുടെ സാന്നിദ്ധ്യം അറിയിച്ചു..

“ഓഹ് ഞാനൊന്നുമയങ്ങിയതറിഞ്ഞില്ല… മാധവിയമ്മയുടെ മരുമകളാണല്ലേ…?”

“അതേ ഞാന്‍ നിര്‍മ്മല. ഊണ്‍ കാലായി, അമ്മ അകത്തേക്ക് വിളിക്കുന്നു.”

നായര്‍ നിര്‍മ്മലയെ അനുഗമിച്ചു.

“കേളുനായര്‍ ഉണ്ണാനിരുന്നു…”

“വിളമ്പിക്കൊടുക്കൂ മോളേ…”

നിര്‍മ്മല ചോറ് വിളമ്പിക്കൊടുത്തു.

“ചോറ് വിളമ്പുമ്പോള്‍ അദ്ദേഹം അവളുടെ മുഖത്തെക്ക് നോക്കുമെന്ന് അവള്‍ പ്രതീക്ഷിച്ചു. പക്ഷെ പ്രതീ‍ക്ഷക്ക് വിപരീതമായി അയാള്‍ അവളെ തീരെ ഗൌനിച്ചില്ല. വയസ്സാനെണെങ്കിലും കേളുനായരുടെ ബലിഷ്ടമായ കരങ്ങളും പുഷ്ടിയുള്ള മേനിയും നിര്‍മ്മല നോക്കി രസിച്ചു…”

“ചോറ് കുറച്ചുംകൂടി വിളമ്പട്ടെ…?”

­മുഖത്തേക്ക് നോക്കാതെ കേളുനായര്‍ മൂളി.

“ഒഴിക്കാനെന്താ വേണ്ടത്.. രസം, മോര്‍….?”

“അല്പം രസമാകാം.. ചൂടില്ലെങ്കില്‍ കയ്യിലേക്കൊഴിച്ചോളൂ…”

കേളുനായര്‍ രസമൊഴിച്ച് ചോറ് കുഴച്ച് കഴിക്കുന്നത് കണ്‍’ട് നിര്‍മ്മലക്കിഷ്ടപ്പെട്ടു. ഊണ്‍ കഴിക്കുന്നതിലും ഉണ്ട് ഒരു ആര്‍ട്ട്.

“കുറച്ചുംകൂടി ചോറ് ഇടട്ടേ..മോരൊഴിച്ച് കഴിക്കാന്‍…..?”

“വേണം എന്നില്ല. വയറ് നിറഞ്ഞിരിക്കുന്നു..”

“ന്നാ കുടിക്കാന്‍ ലോട്ടയിലൊഴിച്ച് തരട്ടേ…?

“അല്പം മതി, തന്നോളൂ….”

“തലയുയര്‍ത്തി മോരുകുടിക്കുമ്പോളെങ്കിലും എന്റെ മുഖത്തേക്ക് നോക്കുമെന്ന് ഞാന്‍ കരുതി.. ഉണ്ടായില്ല, പകരം മോര്‍ കൈക്കുമ്പിളിലില്‍ ഒഴിച്ച് കുടിക്കുകയാണ്‍ ചെയ്തത്.. നിര്‍മ്മലയുടെ മനസ്സ് അല്പനേരത്തേക്കെവിടേയോ അലഞ്ഞു.“

“കേളുനായര്‍ ഉണ്ട് എണീറ്റതറിഞ്ഞില്ല നിര്‍മ്മല..”

“എവിടേയാ കൈകഴുകാനിടം….?”

“പെട്ടെന്ന് നിര്‍മ്മല…..”

“അതാ വടക്കെ ഉമ്മറത്ത് വാഷ് ബേസിന്‍ ഉണ്ട്. ഞാന്‍ തോര്‍ത്തെടുത്ത് വരാം ഇപ്പോള്‍..”

നിര്‍മ്മല തോര്‍ത്തുമായി ഉമ്മറപ്പടിയില്‍ നിന്നു.

കേളുനായര്‍ മുഖവും കൈയും തുടച്ച് പൂമുഖത്തേക്ക് നടന്നു. പുറകേ നിര്‍മ്മലയും..

“ഭക്ഷണമൊക്കെ ഇഷ്ടായാവോം…? അമ്മ ധൃതിയില്‍ വെച്ചുണ്ടാക്കിയതാണ്‍.”

“എന്താ ഇഷ്ടപ്പെടാതിരിക്കാന്‍… രുചിയുള്ള എന്തെങ്കിലും കഴിക്കണമെന്നേ ഉള്ളൂ. അതിന്‍ ഇതൊക്കെ ധാരാളം, പിന്നെ വെച്ചുവിളമ്പാന്‍ ഞാന്‍ ഒരു വിരുന്നുകാരനൊന്നുമല്ലല്ലോ. നിങ്ങളെ പോലെ ഈ കുടുംബത്തിലെ ഒരു അംഗമായി കുറച്ച് നാള്‍ താമസിക്കാന്‍ വന്ന ഒരുവന്‍…”

നിര്‍മ്മല വീണ്ടും ആലോചനയില്‍ മുഴുകി….

“എന്താ ഇത് വരെ എന്റെ മുഖത്തേക്ക് നോക്കാഞ്ഞത് ഇദ്ദേഹം. ഇനി എന്നെ പിടിച്ചില്ലാന്നുണ്ടാകൂമോ, അതോ ഒരു സ്ത്രീവിദ്വേഷിയാകുമോ..? ഒരു മര്യാദയില്ലാത്ത സ്വഭാവമല്ലേ ഇത്…?”

മാധവി അമ്മ പൂമുഖത്തെത്തിയതൊന്നും നിര്‍മ്മല്‍ ശ്രദ്ധിച്ചില്ല.

“മോളെ നിമ്മീ…. കേളുവേട്ടന്‍ വിശ്രമിക്കാന്‍ കിടക്ക വിരിച്ച് കൊടുക്കൂ…”

“ശരി അമ്മേ… ഞാനീ സാരിയൊന്ന് മാറ്റി വരാം. അമ്മ പോയി കിടന്നോളൂ… ഉച്ചയുറക്കം കളയേണ്ട, തലവേദന വരുത്തണ്ട..”

നിര്‍മ്മല സാരി മാറ്റി, വലിയ വട്ടക്കഴുത്തുള്ള ഒരു നൈറ്റി ധരിച്ച് പൂമുഖത്തെത്തി.

“മുറിയിലേക്ക് വന്നോളൂ……ഞാന്‍ കിടക്ക വിരിച്ചിട്ടുണ്ട്…”

നിര്‍മ്മല ബോധപൂര്‍വ്വം കിടക്ക വിരിക്കാതെയാണ്‍ കേളുനായരെ അകത്തേക്ക് ക്ഷണിച്ചത്.

“കേളുനായര്‍ മുറിയിലെത്തിയ പാടേ നിര്‍മ്മല്‍ കുമ്പിട്ട് നിന്ന് അവളുടെ മാറിടം നല്ലോണം പ്രദര്‍ശിപ്പിച്ച് കിടക്ക കുടഞ്ഞുവിരിക്കാന്‍ തുടങ്ങി. വിരിച്ചിട്ടും വിരിച്ചിട്ടും, തലയിണയുടെ കവര്‍ ഇട്ടിട്ടും ആ ഭാഗത്തേക്ക് നോക്കിയില്ല നായര്‍. നിര്‍മ്മല ഒളിക്കണ്ണിട്ട് നായരെ നോക്കിയെങ്കിലും പ്രതികരണം ഉണ്‍ടായില്ല.”

“നിര്‍മ്മല പൊയ്കോളൂ… ഞാന്‍ രണ്ട് മിനിട്ട് കണ്ണടക്കാം. നാല്‍ മണിക്കെന്നെ വിളിക്കാന്‍ പറയണം അമ്മയോട്..?”

നിര്‍മ്മല്‍ വീണ്ടും ആലോചിച്ചു. “എന്നോട് പറഞ്ഞുകൂടെ നാല്‍ മണിക്ക് വിളിക്കാന്‍. ഏതായാലും അമ്മക്ക് പകരം മരുമകള്‍ തന്നെ ഉണര്‍ത്താം നാലുമണിക്ക്.“

നിര്‍മ്മല പോയി അല്പനേരം കിടന്നു നാല്‍ മണി ആകുന്നത് വരെ. അവള്‍ക്കുറക്കം വന്നില്ല. എങ്ങിനെ ഒന്ന് എന്നിലേക്കടുപ്പിച്ച് കിട്ടും കേളുവേട്ടനെ. എത്രനാളായി ഒരു പുരുഷസാമീപ്യം കൊതിച്ചിരുന്ന ആളാണ്‍ ഞാന്‍. കുട്ടികളുടെ അഛന്‍ എന്നെ തൊട്ടിട്ട് ഒരു കൊല്ലം ആകാറായി.

വീട്ടിലാരെങ്കിലും ആണുങ്ങള്‍ വന്നാല്‍, അല്ലെങ്കില്‍ മോനെ സ്കൂളില്‍ കൊണ്ട് പോകുന്ന് വാന്‍ ഡ്രൈവര്‍ വന്നാല്‍ ഞാന്‍ അവരെയെങ്കിലും ഒന്ന് നോക്കിയാല്‍ അമ്മ കണ്ണുതുറിച്ച് കാണിക്കും. വീട്ടില്‍ ആരുവന്നാലും എന്നെ പൂമുഖത്തേക്കടുപ്പിക്കില്ല.

കേളുനായര്‍ വയസ്സനായകാരണം ആണ്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ കാര്യങ്ങളെല്ലാം എന്നെ ഏല്പിച്ചിരിക്കുന്നത്. ഈ അപൂര്‍വ്വ സൌഭാഗ്യം ശരിക്കും വിനിയോഗിക്കണം. എന്തുവില കൊടുത്തും എനിക്ക് കേളുവേട്ടനെ അല്പനാളത്തേക്ക് ആണെങ്കില്‍ പോലും സ്വന്തമാക്കണം.

കേളുനായര്‍ ഉറങ്ങുന്നത് പോയി കണ്ടു നിരമ്മല. അവള്‍ക്ക് സഹിച്ചില്ല അദ്ദേഹത്തിന്റെ നീണ്ട് നിവര്‍ന്ന കിടപ്പ് കണ്ടിട്ട്. വിശാലമായ ഉറച്ച മാറിടം. അധികം രോമങ്ങളില്ല മാറില്‍, നരച്ചതാണെങ്കിലും കുറ്റിമുടിയും താടിയും, ബലിഷ്ടമായ കൈകാലുകളും എല്ലാം തന്നെ ഒരു ചെറുപ്പക്കാരന്റെ സൌകുമാര്യം.

“ഭഗവത്കടാക്ഷമായി കിട്ടിയതാണ്‍ ഈ നിധി എനിക്ക്. അത് നുകരാന്‍ തിടുക്കമായി എനിക്ക്…“

“ അതാ നാലുമണിയാകാറായി. നിര്‍മ്മല നൈറ്റി മാറി പകരം കൂടുതല്‍ സെക്സിയായി തോന്നിക്കും വിധം ബ്ലൌസിട്ട് നിഴലടിക്കുന്ന സാരിയുടുത്ത് കേളുനായരുടെ മുറിയിലേക്ക് പ്രവേശിച്ചു..”

End of part 3