Sunday, August 29, 2010

എന്റെ പാറുകുട്ടീ….. നോവല്‍….. ഭാഗം 45


നാല്പത്തിനാലാം ഭാഗത്തിന്റെ തുടര്‍ച്ച
http://jp-smriti.blogspot.com/2010/08/44.html


“രാധിക ശങ്കരേട്ടനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി.”

തെറ്റ് എന്റേതാണ് സാര്‍. ഞാന്‍ കാരണം എത്ര പേര്‍ക്കാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. പാം പാര്‍വ്വതി മേഡം. രാധാകൃഷ്ണന് ഇന്ന് വൈകിട്ട് അമ്മയെ ആശുപത്രിയില്‍ കൊണ്ട് പോകേണ്ടതാണ്. യാതൊരു മുന്നറിയിപ്പില്ലാതെയാണല്ലോ നൈറ്റ് ഡ്യൂട്ടി വന്നത്.

“എന്നെ വീട്ടില്‍ കയറ്റില്ല സാര്‍“. തമാശയാണോ രാധികേ?
“തമാശയല്ലാ സാര്‍. കാര്യം തന്നെ. ഉമ്മറത്തുള്ള സൈഡ് റൂമില്‍ കിടക്കേണ്ടി വരും. ഭര്‍ത്താവ് ഉറങ്ങിയെന്ന് ഉറപ്പ് വരുത്തിയാല്‍ അമ്മ വന്ന് വാതില്‍ തുറന്ന് തരും. അത് വരെ കുളിക്കാനോ വസ്ത്രം മാറുവാനോ പറ്റില്ല. ഇനി അമ്മ ഉറക്കത്തിലെങ്ങാനും പെട്ടെങ്കില്‍ എന്റെ കാര്യം കഷ്ടം തന്നെ. ഇങ്ങനെ യാതൊരു തരത്തിലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്ത ഒരാളുടെ കൂടെ ജീവിക്കുന്ന കാര്യം കഷ്ടം തന്നെ.

ഇന്നത്തെ കാലത്ത് ലേബലിനൊരു ഭര്‍ത്താവ് വേണമല്ലോ> എന്റെ കാര്യം വളരെ ഖേദകരമാണ് എന്റെ ശങ്കരേട്ടാ. ഞാന്‍ ചിലപ്പോള്‍ വിചാരിക്കും അയാളെങ്ങിനെയെങ്കിലും ഒഴിഞ്ഞ് പോയിരുന്നെങ്കിലെന്ന്.

“അപ്പോള്‍ കാര്യം ഗൌരവമുള്ളതാണല്ലോ കുട്ടീ“. നീ പേടിക്കേണ്ട. ഞാന്‍ നിന്നെ കൊണ്ടാക്കാം വീട്ടില്‍. കാരണങ്ങള്‍ എല്ലാം ഞാന്‍ പറഞ്ഞ് മനസ്സിലാക്കിക്കൊള്ളാം. എങ്ങിനെയെങ്കിലും നിന്റെ വീട്ടിലേക്ക് വിവരം അറിയിക്കുകയും ചെയ്യാം.

“വളരെ ഉപകാരം ശങ്കരേട്ടാ.”

ശരി നീ പോയി പണിയെടുത്തോളൂ. ഞാന്‍ എന്റെ കാര്യങ്ങളൊക്കെ ഒന്ന് നോക്കട്ടെ.

“ശങ്കരന്‍ സ്റ്റോറിലേക്ക് പോകുന്നതിന്നിടയില്‍ മുഖം താഴെയിട്ട് ലോഞ്ചിലിരിക്കുന്ന പാര്‍വ്വതിയെ കണ്ടു. അയാള്‍ക്ക് സന്തോഷമായി. ഇവള്‍ക്ക് രണ്ട് എല്ല് കൂടുതലാ. ആരോടാ കളിക്കുന്നതെന്നാ ഇവളുടെ വിചാരം?..”

“ശങ്കരന്‍ ഒന്നുമറിയാത്ത പോലെ പാര്‍വ്വതിയുടെ അടുത്ത് ചെന്നിട്ട്…”
എന്താ പാര്‍വ്വതീ വീട്ടിലേക്ക് പോണില്ലേ..?”

ഇല്ലാ ഞാന്‍ വീട്ടിലേക്ക് പോണില്ലാ. ഞാന്‍ ഇവിടെ താമസിക്കാന്‍ പോകുകയാ. കൂട്ടിന് രാധികയും വാച്ച് മേനും ഉണ്ടല്ലോ ഇവിടെ. പാര്‍വ്വതി അല്പം പൌരുഷത്തോടെ പറഞ്ഞു.

“ഈ പെണ്‍കുട്ടി വിചാരിച്ചത് പോലെയല്ല. ആള്‍ ഒരു കുഴപ്പക്കാരിയാണ്.“
ഓഫീസിലെ സ്ഥിതിഗതികള്‍ മോശമായതിനാല്‍ ശങ്കരന്‍ പതിവിലും വൈകിയാണ് വീട്ടില്‍ പോകാന്‍ തുടങ്ങിയത്.

പോകാന്‍ നേരത്ത് ലോഞ്ചില്‍ അതേ സ്ഥാനത്ത് ഇരിക്കുന്ന പാര്‍വ്വതിയെ കണ്ടു. ഉണ്ണിയുടെ ഓഫീസില്‍ ലൈറ്റ് അണഞ്ഞിരുന്നില്ല.

“ഈ പെണ്‍കുട്ടി എന്നോട് ധിക്കാരമായി പെരുമാറിയാലും, സംഗതികള് ഒരു കോമ്പ്രമൈസ് ആക്കേണ്ടത് എന്റെ ചുമതലയല്ലേ. രണ്ടാളും എന്റെ മക്കളുടെ പ്രായമുള്ളവര്‍.”

പാര്‍വ്വതീ…… ശങ്കരന്‍ അവളുടെ അടുത്തേക്ക് ചെന്നു.

“മോളെ നിനക്ക് ഉണ്ണിസാറിന്റെ സ്വഭാവം അറിയാമല്ലോ? മോള്‍ അല്പം താഴ്ന്ന് കൊടുത്തോളൂ. വീട്ടിലേക്ക് പോകുമ്പോള്‍ ഞാന്‍ മോളെ കൂട്ടീട്ട് പോകാന്‍ പറയാം..”

ശങ്കരേട്ടനെന്നോട് ക്ഷമിക്കണം. എന്റെ പക്വതയില്ലായ്മകൊണ്ട് ഞാന്‍ എന്തൊക്കെയോ ചേട്ടനോട് പറഞ്ഞു. ഈ കാര്യത്തില്‍ ഉണ്ണ്യേട്ടനോട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കണം. “സ്റ്റാഫിന്റെ മുന്നില്‍ വെച്ച് എന്നെ ഇങ്ങനെയൊക്കെ ചെയ്ത് തരം താഴ്ത്തരുത്”

നമ്മളതിന്‍ വഴി വെക്കരുത് മോളെ. പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാന്‍ പറ്റിയ ആളല്ല മോളേ ഉണ്ണിസാറ്. ടേണ്‍ ഓവര്‍ ശരിയാകും വരെ അദ്ദേഹം അസ്വസ്ഥനായിരിക്കും. ഇപ്പോളെന്റെ പ്രശ്നം നിന്നെയും കൂടി വീട്ടിലെത്തിക്കുകയാണല്ലോ. അത് ഞാനേറ്റു.

“ശങ്കരന്‍ ഉണ്ണിയുടെ ഓഫീസിലെത്തി”

സാര്‍ പാര്‍വ്വതിയെ ഓഫീസില്‍ ഉപേക്ഷിച്ച് പോകരുത്. പിന്നെ അന്യരുടെ മുന്നില്‍ വെച്ച് ഭാര്യയെ അധിക്ഷേപിക്കരുത്.

“ധൈര്യം സംഭരിച്ച് അത്രയും ശങ്കരന്‍ പറയാന്‍ സാധിച്ച്ത് വലിയ കാര്യമായെന്ന് അദ്ദേഹത്തിന്‍ തോന്നി.”

ശങ്കരേട്ടന്‍ വീട്ടിലേക്ക് പൊയ്കോളൂ….

“ഇല്ലാ സാര്‍. ഞാന്‍ പോകുന്നില്ല. എനിക്കും കൂട്ടുത്തരവാദിത്വങ്ങളില്ലേ. എല്ലാം വേണ്ടപോലെ അപ്പ്റ്റുടേറ്റ് ആയിട്ടേ ഞാന്‍ പോകുന്നുള്ളൂ… പിന്നെ എനിക്ക് ആ രാധികയെ വീട്ടിലെത്തിക്കണം.”


ഹൂം….. ഉണ്ണി ദ്വേഷ്യം കൈവിടാതെ മൂളി…

“പാര്‍വ്വതിയെ ഇങ്ങാ‍ട്ട് വിളിക്കൂ………”
യെസ് സാര്‍…

കരഞ്ഞ് വീര്‍ത്ത് മുഖമായി പാര്‍വ്വതി ഉണ്ണിയുടെ ഓഫീസിലെത്തി.
“ഞാന്‍ ഇവിടെ ഇരുന്നോട്ടെ? ഇരുന്നോളൂ..വേണമെങ്കില്‍ ബെഡ് റൂമില്‍ പോയി വിശ്രമിച്ചോളൂ. രാധിക വരുന്നത് വരെ എനിക്കിവിടെ ഇരിക്കണം. തല വേദനിച്ച് പൊളിയുന്ന പോലെ.

പാര്‍വ്വതി പേടിച്ച് സാന്ത്വനവാക്കുകളൊന്നും പറഞ്ഞില്ല ഉണ്ണിയോട്.

പാര്‍വ്വതീ.. നീ പോയി നമ്മുടെ കിഴക്കേ തോട്ടത്തില്‍ പവിഴമല്ലിയുടേയും പാരിജാതത്തിന്റേയും നടുവില്‍ തുളസി കാണു. സ്റ്റോറില്‍ നിന്ന് ടോര്‍ച്ച് എടുത്ത് ആരെയെങ്കിലും കൂട്ടി കുറച്ച് തുളസിയില പൊട്ടിച്ചോണ്ട് വാ. സൂക്ഷിച്ച് പോവണം. ഇഴജന്തുക്കളെല്ലാം സഞ്ചരിക്കുന്ന സമയമാണ്‍. സന്ധ്യ കഴിഞ്ഞില്ലേ.

“ഇതൊക്കെ കേട്ടപ്പോള്‍ പാര്‍വ്വതിക്ക് ഒരു കണക്കിന് ആശ്വാസമായി. എന്നോട് മിണ്ടിയല്ലോ? എനിക്കറിയാം ഉണ്ണ്യേട്ടന്റെ സ്വഭാവം. ദ്വേഷ്യം വന്നാലിങ്ങനെയാ. എന്നാലും എന്നെ ഇങ്ങിനെ വല്ലോരുടെ മുന്നില്‍ വെച്ച് ഇങ്ങനെ ചെയ്യേണ്‍ടിയിരുന്നില്ല…!!!!

പാര്‍വ്വതി തുളസിയിലയുമായി ഉടനെ തിരിച്ചെത്തി. സൂര്യകാന്തിയുടെ ഇലയില്‍ പറിച്ചെടുത്ത തുളസിയിലകള്‍ മേശപ്പുറത്ത് വെച്ചു.

പാര്‍വ്വതി പോയിട്ട് പാന്‍ ട്രിയിലെ ഏറ്റവും മുകളിലെ കപ്പ്ബോര്‍ഡില്‍ വെച്ചിട്ടുള്ള സ്റ്റീല്‍ ചരുവയില്‍ ഈ തുളസിയില തിളപ്പിച്ച് എന്നെ വിളിക്ക്.

“പാര്‍വ്വതിയുടെ വിഷമങ്ങളെല്ലാം പമ്പ കടന്നു.”

ഉണ്ണി ആവികൊണ്ട് ഉന്മേഷം വീണ്ടെടുത്തു. മണി ഒന്‍പത് കഴിഞ്ഞിരിക്കുന്നു. ഒന്‍പതേകാലിന്‍ രാധിക ഡോക്യുമെന്റ്സ് ശരിയാക്കി എത്തി.

“ഓഫീസില്‍ സാറിനേയും, ഭാര്യയേയും മറ്റു ജീവനക്കാരേയും കണ്ട രാധികക്ക് വിഷമവും അപകര്‍ഷതാബോധവും പിന്നെ കരച്ചിലും വന്നു.“

“ഞാന്‍ കാരണം ഉണ്ടായ പ്രശ്നങ്ങള്‍ ചില്ലറയൊന്നുമല്ല. ഇങ്ങിനെയുള്ള ഒരു സ്ഥാപനത്തില്‍ എങ്ങിനെ തുടര്‍ന്ന് പോകും. ശമ്പളം കുറഞ്ഞാലും വേണ്ടില്ല. സ്വസ്ഥതയാണല്ലോ മുഖ്യം.”

ഉണ്ണി ഡോക്യുമെന്റ്സ് എല്ലാം സീല്‍ വെച്ച് എന്‍വലപ്പില്‍ ആക്കി ബേഗില് ആക്കി. ഓഫീസ് റൂം അടക്കുന്നതിന്നിടയില്‍…

“ശങ്കരേട്ടാ……… എന്റെ വണ്ടിയില്‍ ചേട്ടനും രാധികയും പാര്‍വ്വതിയും കയറിക്കോളൂ.. ഞാനിതാ എത്തി…..”

പത്ത് മണിയോട് കൂടി അവര്‍ യാത്രയായി. പോകുന്ന വഴിയില്‍ ഉണ്ണിയുടെ വാഹനം സീഗള്‍ ഹോട്ടലിന്റെ മുന്നി നിന്നു. ഒരാള്‍ ഓടി വന്ന് നാല്‍ പൊതികള്‍ വണ്ടിക്കുള്ളില്‍ കൊണ്ടുവെച്ചു.

അവര്‍ യാത്ര തുടര്‍ന്നു. ആരും ഒന്നും ശബ്ദിച്ചില്ല. എവിടേക്കാ പോണതെന്ന് ആര്‍ക്കും മനസ്സിലായില്ല. രാധിക അമ്പരന്നു.

ഒരിക്കലും എന്റെ വീടിന്റെ ലൊക്കേഷനോ ലേന്ഡ് മാര്‍ക്കോ ചോദിക്കാത്ത സാര്‍ കൃത്യമായി ഇടവഴികളിലൂടെ എന്റെ വീട്ടിലെത്തി.

“രാധികേ ഇതില്‍ നിന്ന് ഒരു പൊതി എടുത്തോളൂ.. ഉണ്ണിയും വണ്ടിയില്‍ നിന്നിറങ്ങി. കൂടെ പാര്‍വ്വതിയും ശങ്കരേട്ടനും…

രാധികയുടെ പ്രതീക്ഷക്ക് വിപരീതമായി വലിയൊരു വരവേല്‍പ്പാണ്‍ രാധികയുടെ വീട്ടിലുണ്ടായത്. രാധികയുടെ ഭര്‍ത്താവ് ഉണ്ണിയെ പിടിച്ച് അകത്തേക്കാനയിച്ചു.

“സാര്‍ ഞങ്ങള്‍ ധന്യരായി. ഇത്രയും വലിയ മനസ്സിന്റെ ഉടമയെ ഞങ്ങള്‍ക്ക് പണ്ടേ അറിയാമായിരുന്നു. പക്ഷെ ഇന്നാണ്‍ ഞങ്ങള്‍ക്കത് ബോധ്യപ്പെട്ടത്..”

ഉണ്ണി വീട്ടിലെ അംഗങ്ങളോട് കുശലം പറഞ്ഞ് യാത്രക്കൊരുങ്ങി.

“എനിക്ക് നാളെ ബേങ്ക്ലൂരില്‍ പോകേണ്ടതുണ്ട്. ഇനിയൊരിക്കല്‍ വരാം..”

രാധികക്ക് സന്തോഷമായി. എത്രയോ നല്ല മനുഷ്യന്‍. ഞാന് ആളെ തെറ്റിദ്ധരിച്ചു. എന്നെ സുരക്ഷിതയായി വീട്ടിലെത്തിക്കാന്‍ അദ്ദേഹത്തിന്‍ സാധിച്ചു. അതും സ്വന്തം ഭാര്യയോടും പരിചാരകനോടും ഒന്നിച്ച്..

ചുമതലാബോധമുള്ള മനുഷ്യന്‍. നാളെ ഓഫീസില്‍ പോയി ആ കാലുകള്‍ പിടിച്ച് വന്ദിക്കണം. മനസ്സില്‍ തോന്നിയ ദുഷിച്ച ചിന്തകള്‍ക്ക് പ്രായശ്ചിത്തം ചെയ്യണം.

രാധികയേയും കാത്ത് വീട്ടിലാരും ഭക്ഷണം കഴിച്ചിരുന്നില്ല. ഞൊടിയിടയില്‍ രാധിക മേല്‍കഴുകി വന്നു. പതിവിന്‍ വിപരീതമായി വീട്ടിലെ എല്ലാ അംഗങ്ങളും ഒരുമിച്ച് അത്താഴം കഴിക്കാനിരുന്നു. ഉണ്ണിസാറ് തന്ന പൊതി അഴിച്ച് നോക്കിയപ്പോള്‍?!

“ആവിപൊള്ളുന്ന പൂരിമസാലയും നാരങ്ങാ അച്ചാറും. രാധികയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. രാധികക്ക് സങ്കടം ഉള്ളിലൊതുക്കാനായില്ല. അവള്‍ വിങ്ങിപ്പൊട്ടി.

തല്ലിയാലും ചീത്ത പറഞ്ഞാലും ആ ഹൃദയത്തിന്റെ മാധുര്യം ഇന്നാണ്‍ രാധിക മനസ്സിലാക്കിയത്. എന്റെ വീട്ടില്‍ എനിക്ക് അത്താഴപ്പട്ടിണി ഉണ്ടായേക്കാം എന്ന് മനസ്സിലാക്കിയ സാറ് എല്ലാ മുന്‍ കരുതലുകളും പോരാത്തതിന്‍ എന്റെ സുരക്ഷയും ഉറപ്പാക്കിയിരുന്നു.

ഇനി വീട്ടില്‍ കയറ്റിയില്ലാ എങ്കില്‍ സ്വന്തം വീട്ടിലേക്ക് കൊണ്ട് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നത്രെ സാറ് എന്നെ വീട്ടില്‍ കൊണ്ട് വിടാന്‍ വന്നതത്രെ.

ശങ്കരേട്ടനെ വീട്ടില്‍ കൊണ്ട് വിട്ട ശേഷം 11 മണിയോടെ ഉണ്ണിയും പാര്‍വ്വതിയും വീട്ടിലെത്തിയതും ക്ഷീണം കൊണ്ട് ഉറങ്ങിയതറിഞ്ഞില്ല ഉണ്ണി.

നേരം പുലര്‍ന്നിട്ടും പാര്‍വ്വതി എണീറ്റിരുന്നില്ല. ഉണ്ണിയോട് ചേര്‍ന്ന് കിടന്നിരുന്ന പാര്‍വ്വതിയെ ഒരുവിധം നീക്കിക്കിടത്തി ഉണ്ണി എണീറ്റു. പ്രഭാതകര്‍മ്മങ്ങളൊക്കെ കഴിച്ച് ഒരു കട്ടന്‍ ചായയുണ്ടാക്കി തിണ്ണയില്‍ വന്നിരുന്നു.

വൈകുന്നേരത്തെ വണ്ടിക്ക് ബേങ്ക്ലൂര്‍ക്ക് പോകണം. പാര്‍വ്വതിക്കുള്ള ടിക്കറ്റെടുത്തിട്ടുണ്ട്. അവളോടിതുവരെ പറഞ്ഞിട്ടില്ല.

ഉണ്ണി പത്രപാരായണമെല്ലാം കഴിഞ്ഞ് തിരികെയെത്തിയിട്ടും എഴുന്നേല്‍ക്കാതെ കിടക്കുന്ന പാര്‍വ്വതിയേയാണ്‍ കണ്ടത്. നടാടെയാണ്‍ അവളെ ഇത്തരത്തില്‍ കാണുന്നത്. മിക്കവാറും അവളായിരിക്കും ആദ്യം എഴുന്നേല്ക്കുക.

അവളുടെ പുതപ്പ് മാറ്റി. അലസമായി കിടക്കുന്ന മുടിയും പാതി തുറന്നിട്ട ബ്ലൌസും ഉടുത്തിരുന്ന ഒറ്റമുണ്‍ടും കണ്ടപ്പോള്‍!

എന്റെ പാറുകുട്ടി ഉറക്കത്തിലും സുന്ദരി തന്നെ. ചെറുതായി അവളുടെ ദേഹത്ത് വിരലോടിച്ചെങ്കിലും ഒന്നുമറിയാത്ത പോലെ കിടക്കുന്നു അവള്‍.

എന്തൊരു വികൃതിയാണെന്നോ എന്റെ പാറുകുട്ടിക്ക്. എത്ര അടികിട്ടിയാലും കുറവില്ല. ഇനി ഇവള്‍ക്ക് ഒരു സന്താനം ഉണ്ടായാല്‍ എങ്ങിനെയായിരിക്കും എന്നോര്‍ത്ത് പോയി.

മുട്ട് വരെയുള്ള മുണ്ടെടുത്തിട്ടാണ്‍ അവള്‍ എന്നും കിടക്കുക. ചിലപ്പോള് എന്റെ വലിയ ടീഷര്‍ട്ടുകള്‍ എടുത്തിടും. പിന്നെ ഞാന്‍ ഉറങ്ങുന്നത് വരെ കെട്ടിമറിച്ചിലാണ്‍ കൊച്ചുകുട്ടികളെപ്പോലെ. വാതോരാതെ എന്തെങ്കിലും പറഞ്ഞുംകൊണ്ടിരിക്കും. പണ്ടൊക്കെ തീണ്ടാരിയായാല്‍ കൂടെ കിടത്താറില്ല. കട്ടിലിന്റെ താഴത്ത് പായ വിരിച്ച് കിടക്കാന്‍ പറയും.

ഒരു ദിവസം പ്രേതത്തെ കണ്ട് പേടിച്ചെന്ന് പറഞ്ഞ് എന്റെ കട്ടിലില്‍ കയറിക്കിടന്നു. അപ്പോള്‍ തന്നെ എന്റെ അടുത്ത് നിന്ന് അടിയും കിട്ടിയിരുന്നു അവള്‍ക്ക്.

ചേച്ചി മരിക്കുന്നത് വരെ കുടുംബത്തില്‍ തീണ്ടാരിയായ പെണ്ണുങ്ങള്‍ക്ക് ഭക്ഷണവും താമസവും ഒരാഴ്ചക്കാലത്തേക്ക് കയ്യാലപ്പുരയിലാണ്‍. അവര്‍ക്ക് ആ കാലം പൂര്‍ണ്ണ വിശ്രമം ആണ്‍. അച്ചമ്മയെപ്പോലെ ചേച്ചിക്കും ശ്രുദ്ധി വളരെ കൂടുതലായിരുന്നു.

“പാര്‍വ്വതിയെ കുലുക്കി വിളിച്ചു. അവള്‍ തിരിഞ്ഞ് കിടന്നതല്ലാതെ എണീറ്റില്ല.”

എന്ത് പറ്റി ഈ പെണ്ണിന്‍? പാവം മാനസികമായി തളര്‍ന്ന് കാണും. ഞാന്‍ അവളെ എത്ര ശിക്ഷിച്ചാലും താമസിയാതെ താലോലിക്കാറുണ്ട്. ഇന്നെലെ ക്ഷീണം കൊണ്ട് ഞാന്‍ ഉറങ്ങിയതറിഞ്ഞില്ല. അതിനാല്‍ അവളെ കൊഞ്ചിക്കാനായില്ല.

“പാര്‍വ്വതീ……. ഉണ്ണിയവളെ കുലുക്കി കുലുക്കി വിളിച്ചു“. അരികില്‍ ഇരുന്ന് കോരിയെടുത്ത് മടിയില്‍ തലവെച്ചു. നെറ്റിയില്‍ തൊട്ട് നോക്കി. ചൂടൊന്നുമില്ല.

കണ്ണ് തുറക്ക് പാര്‍വ്വതീ.. എന്താണവളുടെ വായില്‍ നിന്ന് വെള്ളം വരുന്നത്. ഉണ്ണിക്കാകെ സംഭ്രമമായി. ഉണ്ണി അവളെ ശരിക്ക് മുണ്ടെടുപ്പിച്ച് ബളൌസെല്ലാം ശരിക്ക് ഇട്ട് കൊടുത്ത് മുഖത്ത് വെള്ളം തെളിച്ചു.

ഉണ്ണി പിന്നേയും അവളെ കുലുക്കി വിളിച്ചു. അനങ്ങുന്നില്ലല്ലോ എന്റെ തേവരേ. ശ്വാസോഛ്വാസമൊക്കെയുണ്ട്. എന്താ ഇവള്‍ മിണ്ടാത്തെ.

“ഉണ്ണി അവളെ മാറോട് ചേര്‍ത്തു. പാര്‍വ്വതീ……… ഉണ്ണ്യേട്ടനെ വിഷമിപ്പിക്കല്ലേ.“ ഞാന്‍ ഇനി നിന്നെ തല്ലില്ല. നീയെന്തെങ്കിലും മിണ്ട്…

എന്താ ഭഗവാനേ ഇവള്‍ക്ക്. കൈകളെല്ലാം തളര്‍ന്ന് കിടക്കുന്നല്ലോ? ആരെയാണൊന്ന് വിളിക്കുക.. പാര്‍വ്വതീ……… കണ്ണ് തുറക്ക്….. “എന്താണിവള്‍ ഞെരങ്ങുന്നത്….? ഉണ്ണ്യേട്ടനെ വിഷമിപ്പിക്കല്ലേ പാര്‍വ്വതീ…. എന്തെങ്കിലും പറാ എന്റെ പാറുകുട്ടീ…… ഇവളുടെ ശരീരം തണുത്ത് തുടങ്ങിയല്ലോ…?!!

ഉണ്ണി ഏസി ഓഫാക്കി, ജനാലകളെല്ലാം തുറന്നിട്ടു. ഉണ്ണി നീട്ടി വിളിച്ചു……

പാറുകുട്ടീ…………. എന്റെ പാറുകുട്ടീ……………….. ഉണ്ണി തേങ്ങലോടെ വീണ്ടും വിളിച്ചു… ആ വീടാകെ ഉണ്ണിയുടെ വിളികേട്ട് കുലുങ്ങി………

“മുറ്റമടിച്ചിരുന്ന ജാനു ചൂലുമായി പരിഭ്രമിച്ച് മുറിക്കകത്ത് വന്ന് കയറി.“ തമ്പ്രാന്റെ മടിയില്‍ കിടന്നിരുന്ന പാര്‍വ്വതിക്കെന്തോ പന്തികേട് തോന്നി.

അയലത്ത് കാരും തടിച്ച് കൂടി. ഉണ്ണിയുടെ അവസ്ഥ കണ്ടിട്ടാണ്‍ തുപ്രമ്മാന്‍ സങ്കടം വന്നത്.

“മോനെ നീ പേടിക്കേണ്ട. പാര്‍വ്വതിയുടെ പള്‍സ് നോക്കിയിട്ട് തുപ്രമ്മാന്‍ ഉണ്ണിക്ക് ധൈര്യം പകര്‍ന്നു.”

ഉണ്ണിയും തുപ്രമ്മാനും കൂടി പാര്‍വ്വതിയെ എണീപ്പിച്ച് നിര്‍ത്തി. അവള്‍ വീഴാതിരിക്കാന്‍ ഉണ്ണി അവളെ കെട്ടിപ്പിടിച്ചോണ്ട് താങ്ങി നിര്‍ത്തി.

“ഇവളൊന്നും മിണ്ടുന്നില്ലല്ലോ? തളര്‍ന്ന് ഒരേ നില്പാണല്ലോ. ഇവളെ ആശുപത്രിയിലേക്ക് കൊണ്ട് പോകാം. കാറിന്റെ പിന്‍സീറ്റില്‍ പെണ്ണുങ്ങളാരെങ്കിലും പിടിച്ചിരുത്തട്ടെ. തുപ്രമ്മാനും കൂടെ പോരണം. നമുക്ക് വേഗം ഇറങ്ങാം.

“പെട്ടെന്ന് അവശതയോടെ പാര്‍വ്വതി. എനിക്കൊന്നുമില്ല. ഞാന്‍ ഓരോന്ന് വിചാരിച്ച് ഉറങ്ങുമ്പോള്‍ നാല്മണിയായിരുന്നു.”

എല്ലാവര്‍ക്കും സമാധാനമായി. ഉണ്ണി അവളെക്കൊണ്ട് കിടത്തി. ഒരു കൊച്ചുകുട്ടിയെ ലാളിക്കുന്ന പോലെ കൂടെ കെട്ടിപ്പിടിച്ചുംകൊണ്ട് കിടത്തി.

“എന്നെ പേടിപ്പിച്ചല്ലോ പാര്‍വ്വതീ നീ………”
ഉണ്ണിയുടെ സ്നേഹസ്പര്‍ശം കൊണ്ട് പാര്‍വ്വതിക്ക് സന്തോഷമായെങ്കിലും അവള്‍ തളര്‍ന്നുറങ്ങി.

പാര്‍വ്വതിയുടെ അമ്മയെ കൊണ്ട് വന്നാലോ എന്ന ചിന്തയായിരുന്നു ഉണിക്ക്. പക്ഷെ ഒരു തീരുമാനത്തിലെത്താന്‍ പറ്റിയില്ല. ഉണ്ണി തികച്ചും അസ്വസ്ഥനായിരുന്നു.

പല നാളുകളിലും പല രാത്രികളിലും ഞങ്ങള്‍ ഒരുമിച്ച് ഉറങ്ങാ‍തിരുന്നിട്ടും ഇങ്ങിനെയൊരു അവസ്ഥ മുന്‍പെങ്ങും കണ്ടിട്ടില്ല. ഏതായാലും ക്ഷീണം മാറുന്ന വരെ ഉറങ്ങട്ടെ അവള്‍. ഉണ്ണിക്ക് പ്രാതലോ ഉച്ചയൂണോ ഒന്നും ഉണ്ടായില്ല.

രണ്ട് മണിയാകുമ്പോളെക്കും പാര്‍വ്വതി ഉറക്കമുണര്‍ന്നു. അവളുണര്‍ന്നപ്പോള്‍ ഉറങ്ങിക്കിടക്കുന്ന ഉണ്ണിയേയാണവള്‍ കണ്ടത്.

രണ്ട് പേരും ഒരുമിച്ച് ടോയലറ്റില് കയറി കുളിച്ച് ഫ്രഷാ‍യി ഭക്ഷണം പാകം ചെയ്ത് കഴിച്ചു. “പാര്‍വ്വതിക്ക് ക്ഷീണമെല്ലാം മാറിയല്ലോ..?” ഇന്ന് വൈകിട്ട് നമ്മള്‍ ബാഗ്ലൂര്‍ക്ക് പോകയാണ്‍. തയ്യാറായിക്കോളൂ… ആറരമണിക്ക് തൃശ്ശൂരില്‍ നിന്ന് ട്രെയിന്‍ കയറണം.

“പാര്‍വ്വതിയുടെ മുഖത്ത് ഒട്ടും സന്തോഷം ഉണ്ടായിരുന്നില്ല. “എന്താ പാര്‍വ്വതീ നിനക്ക് ബേങ്കളൂര്‍ കാണേണ്ടേ? “

ഞാനെങ്ങോട്ടും ഇല്ല. എന്നെ എന്റ്റെ വീട്ടില്‍ കൊണ്ട് വിട്ടാല്‍ മതി. ഞാന്‍ ഇനി ആര്‍ക്കും ശല്യമായി ഓഫീസിലേക്കും ബാങ്ക്ലൂര്‍ക്കും എവിടേക്കും ഇല്ല.

ഉണ്ണ്യേട്ടന്‍ എന്നോട് സഹകരിച്ച് പോകാന്‍ പറ്റില്ലല്ലോ. എന്റെ വികാരങ്ങളെ മാനിക്കാന്‍ ഉണ്ണ്യേട്ടന്‍ കഴിയുന്നില്ല. ഭക്ഷണവും വസ്ത്രവും കൂടാതെ എന്നെ കൂടെ കിടത്തുന്നു. എനിക്ക് സാമാന്യമായ വിദ്യാഭ്യാസം തന്നു. എല്ലാത്തിനും ഞാന്‍ കടപ്പെട്ടവളാണ്‍.

“എന്റെ സഹപ്രവര്‍ത്തകയുടെ മുന്നില്‍ വെച്ച് എന്നെ തല്ലി.“ നാളെ നടുറോടില്‍ വെച്ചും തല്ലിയെന്ന് വരാം. എനിക്കിതൊന്നും സഹിക്കാന്‍ പറ്റിയെന്ന് വരില്ല. അതിനുള്ള ത്രാണി എനിക്കില്ല. എന്നെ എന്റെ വഴിക്ക് വിട്ടോളൂ…….

എനിക്കൊരു ഉണ്ണിയുണ്ടാകാന്‍ ഞാന്‍ എത്ര കൊതിച്ചു. എനിക്കെന്തെങ്കിലും ശാരീരിക വൈകല്യങ്ങളുണ്ടോ എന്ന് ഇത് വരെ അന്വേഷിച്ചില്ല. ഞാനെന്ത് ചോദിച്ചാലും സമയമായില്ല എന്ന് പറയും. ഇനി എപ്പോഴാ ഇതിനൊക്കെ സമയം. എനിക്കും പ്രായമേറി വരികയല്ലേ…?

എന്നെ ഇത് വരെ നോക്കി വളര്‍ത്തിയതിന്‍ പകരം തരാന്‍ എന്റെ ശരീരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഞാന്‍ അത് ഉണ്ണ്യേട്ടന്‍ സമര്‍പ്പിച്ച് കഴിഞ്ഞു. ഇനി എനിക്കൊന്നും തരാനില്ല.

പാര്‍വ്വതി വിങ്ങിപ്പൊട്ടി. അവളുടെ ദു:ഖം അണപൊട്ടിയൊഴുകി.

“ഇത്രയുമൊക്കെ എനിക്ക് പറയാന്‍ സാധിച്ചുവല്ലോ> പാര്‍വ്വതിക്ക് തന്റെ കഴിവില്‍ അഭിമാ‍നം തോന്നി.”

ഇതെല്ലാം കേട്ട ഉണ്ണി ആലോചനാമഗ്നനായി. പാര്‍വ്വതിയില്ലാത്ത ഒരു ജീവിതം പാര്‍വ്വതിക്ക് ആലോചിക്കാനേ വയ്യ.

“പാര്‍വ്വതിക്ക് പറയാനുള്ളതെല്ലാം കഴിഞ്ഞോ..?”

എനിക്ക് ഈ ഭൂമിയില്‍ സ്വന്തമായി നീ മാത്രമേ ഉള്ളൂ.. നിന്റെ സ്നേഹം എനിക്ക് നഷ്ടപ്പെട്ടാല്‍ ഞാന്‍ തെക്കേ പറമ്പിലെ പൊട്ടക്കിണറ്റില്‍ ചാടിച്ചാകും. അടുത്ത പ്രഭാതം പൊട്ടി വിടരുമ്പോള്‍ ഈ ഞാനുണ്ടാവില്ല.

ഉണ്ണി ചേച്ചിയുടെ അസ്ഥിത്തറയില്‍ പോയി ഇരുന്നത് പാര്‍വ്വതി ശ്രദ്ധിച്ചിരുന്നില്ല. സന്ധ്യമയങ്ങിയപ്പോള്‍ അവിടെ നിന്ന് മാറി സര്‍പ്പക്കാവില്‍ പോയിരുന്നു.

“തന്റെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. വേറൊരു വ്യക്തിക്ക് വേണ്ടി തന്റെ അഭിമാനം അടിയറ വെക്കാന്‍ പറ്റില്ല. എനിക്ക് ഞാനായിത്തന്നേയേ ജീവിക്കാന്‍ പറ്റുള്ളൂ. ഒരുപക്ഷെ ഞാന്‍ സ്വാര്‍ത്ഥനായിരിക്കാം.”

പക്ഷെ മറ്റൊരു പെണ്‍കുട്ടിയുടെ ജീവിതം ഞാന്‍ പന്താടുന്നത് ശരിയാണോ? അവളെ അവളുടെ വഴിക്ക് വിട്ടുകൂടെ? ഞാന്‍ ഇല്ലാതായാല്‍ എന്റെ പ്രസ്ഥാനം നശിക്കും. ഒരുപാട് കുടുംബങ്ങള്‍ വഴിയാധാരമാകും.

മരണത്തിന്‍ ശേഷം മറ്റൊരു ജീവിതമുണ്ടെങ്കില്‍ അവിടെ മോക്ഷം ലഭിക്കില്ല. ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടം ഭീരുത്വം ആണ്‍.

പാര്‍വ്വതിയുടെ പ്രശ്നങ്ങള്‍ പഠിക്കുക. എന്തിനവളെ വേദനിപ്പിക്കണം. അവള്‍ പറയുന്നതിലും ന്യായമില്ലേ..?


“കുടുംബ പരദേവതകള്‍ ഉണ്ണിക്ക് ജ്ഞാനം പകര്‍ന്നു“. ഉണ്ണി സര്‍പ്പക്കാവില്‍ നിന്നും വീട്ടിലെത്തുമ്പോള്‍ ഏഴ്മണി കഴിഞ്ഞിരുന്നു. കോലായില്‍ കാലില്‍ കുമ്പിട്ടിരുന്ന പാര്‍വ്വതിയെ കണ്ടു.

പാര്‍വ്വതീ. മേല്‍ കഴുകി നാമം ചൊല്ലാനിരിക്കൂ.. ഞാന്‍ കുളിച്ചിട്ട് വരാം.

അല്പനേരത്തിന്‍ ശേഷം പാര്‍വ്വതിയുടെ കൂടെ ഉണ്ണിയും നാമം ചൊല്ലാനിരുന്നു. “വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്‍ട് പേരും ഒരുമിച്ച് നാമം ചൊല്ലാനിരുന്നത് പാര്‍വ്വതിക്കോര്‍മ്മ വന്നു. കുട്ടിക്കാലം എത്ര സുന്ദരമായിരുന്നു…!!! “

പാര്‍വ്വതീ… നീയെന്നോട് പറഞ്ഞില്ലേ.? നിന്റെ വീട്ടില്‍ വിട്ട് തരാന്‍. ശരി നീ പോയ്ക്കോളൂ. എടുക്കാനുള്ളതെല്ലാം എടുത്തോളൂ… ഇനി രണ്ടാമത് വരാന്‍ നില്‍ക്കേണ്ട. ഞാന് ഉടനെ തന്നെ കൊണ്ടവിടാം.


“നാളെ പ്രഭാതത്തിന്‍ മുന്‍പ് …………………………… “ എന്ന വാക്കുകള്‍ പാര്‍വ്വതിയെ എല്ലാത്തില്‍ നിന്നും പിന്തിരിപ്പിച്ചിരുന്നു. അവള്‍ ഭയന്നു. അവള്‍ പോകാന്‍ കൂട്ടാക്കിയില്ല.

ഉണ്ണിയുടെ ബാങ്ക്ലൂര്‍ യാത്ര തടസ്സപ്പെട്ടു. ബിസിനസ്സിനെ സാരമായി ബാധിച്ചു. ഉണ്ണിയുടെ കണക്കുകൂട്ടല്‍ ബിസിനസ്സിന്റെ വളര്‍ച്ചയെ ബാധിച്ചുവോ എന്ന സന്ദേഹത്തിന്നിടയാക്കി. എല്ലാം കൊണ്ടും അസ്വസ്ഥനായിരുന്നു ഉണ്ണി.

“പാര്‍വ്വതീ. എന്തേ തയ്യാറായില്ലേ?“........ എനിക്ക് വേറെ പണികളുണ്ട്. വേഗം പോകാം നമുക്ക്. വരൂ…………….

“ഞാനെന്റെ വീട്ടിലേക്ക് പോണില്ല. ഞാന്‍ ഇവിടെത്തന്നെ താമസിക്കുകയാ…“

അങ്ങിനെ ഓരോ നേരവും ഓരോന്ന് പറയരുത്. ബി ബോള്‍ഡ്.

“വേണ്ട നീയിവിടെ താമസിക്കേണ്ട. ഇത്രയൊക്കെ കാര്യങ്ങള്‍ പറഞ്ഞിട്ട് ഇവിടെ തുടര്‍ന്ന് താമസിക്കുന്നതില്‍ എന്താണര്‍ത്ഥം..?”

ഉണ്ണി വസ്ത്രം മാറി പുറത്തിറങ്ങി.

പാര്‍വ്വതി ഉണ്ണിയേയും കാത്ത് കോലായില്‍ തന്നെ ഇരുന്നു. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞിട്ടും കാണാതെ പാര്‍വ്വതി ജാനുവിനേയും കൂട്ടി കോലായില്‍ തന്നെ കഴിച്ചുകൂട്ടി.

പാതിര കഴിഞ്ഞപ്പോള്‍ ഉണ്ണി വന്ന് കയറി. അമിതമായി മദ്യപിച്ചിരുന്നു. ആരാതിനൊക്കെ ഉത്തരവാദി. പാര്‍വ്വതിക്കാകെ ഭയമായി.

“എന്റെ ജീവിതത്തില്‍ നടാടെയാണ്‍ ഉണ്ണ്യേട്ടന്‍ ഇങ്ങനെ മദ്യപിച്ച് കാണുന്നത്. ഞാന്‍ കാരണമല്ലേ ഈ പ്രശ്നങ്ങളെല്ലാം…”



എന്താണ്‍ ഞാന്‍ ചെയ്യേണ്ടത്. പറഞ്ഞ വാക്കുകളെല്ലാം തിരിച്ചെടുത്ത് കുമ്പസാരം നടത്താം. അപ്പോഴത്തെ ദ്വേഷ്യത്തിന്‍ പറഞ്ഞതാണെങ്കിലും പിന്നീട് കുറ്റബോധം തോന്നി പാര്‍വ്വതിക്ക്.

ഏതായാലും നേരം വെളുക്കട്ടെ. പാര്‍വ്വതി ഉറങ്ങാതെ ഉണ്ണിയെ ശുശ്രൂഷിച്ചു.

കാലത്ത് ഉണര്‍ന്നെഴുന്നേറ്റ ഉണ്ണി പ്രസന്നനായിരുന്നു. പാര്‍വ്വതി കാലത്ത് കാപ്പിയുണ്ടാക്കിക്കൊടുത്തതിന്‍ ശേഷം പ്രാതല്‍ മേശപ്പുറത്ത് എടുത്ത് വെച്ചു. ഉണ്ണിയെ പണ്‍ടത്തെപ്പോലെ കൂ‍ടുതല്‍ സ്നേഹിക്കാന്‍ തീരുമാനിച്ചു.

“സ്നേഹം കൊണ്ട് നേടാന്‍ പറ്റാത്തതൊന്നും ഇല്ല എന്ന വാക്യം മനസ്സിലോര്‍ത്തു.“ ഏഴരയുടെ ബസ്സ് പിടിക്കാന്‍ വെപ്രാളപ്പെടുന്നത് കണ്ട പാര്‍വ്വതിയെ ശ്രദ്ധിച്ചു ഉണ്ണി.

പാര്‍വ്വതീ…….. എന്താ കഴിക്കാന്‍?.. “ഇഡ്ഡലിയും ചട്ട്ണിയും ഉണ്ടാക്കി വെച്ചിട്ടുണ്ട്.“
എനിക്ക് ഇഡ്ഡലി വേണട. പുട്ടും പപ്പടവും മതി.

“അതൊന്നും ശരിയാവില്ല. എന്റെ ബസ്സ് തെറ്റും. പാര്‍വ്വതി ഓടിയകന്നു റോടിലേക്ക്..”

പാര്‍വ്വതി വീട്ടില്‍ നിന്നിറങ്ങി കൃത്യസമയത്ത് ഓഫീസിലെത്തി. ഒമ്പത് മണിയോടെ ഉണ്ണിയും വന്ന് കയറി.

ഉച്ചവരെ അവര്‍ തമ്മില്‍ കണടതേ ഇല്ല. പന്ത്രണ്ടരമണിക്ക് ഉണ്ണി പാര്‍വ്വതിയുടെ കേബിനില്‍ എത്തി. “എനിക്ക് വിശക്കുന്നുവല്ലോ> കാലത്തൊന്നും കഴിച്ചില്ല.

“പാര്‍വ്വതി ഒന്നും കേള്‍ക്കാത്ത മട്ടില്‍ ഇരുന്ന് പണിയില്‍ ശ്രദ്ധിച്ചു.”
വലിയ മുതലാളിയല്ലേ? ആവശ്യമുള്ളതെല്ലാം വാങ്ങിവരുത്തി തിന്നാമല്ലോ?

നീയെന്താ കൊണ്ട് വന്നിരിക്കുന്നത് ഉച്ചത്തേക്ക്? “ഞാനൊന്നും കൊണ്ട് വന്നിട്ടില്ല. ഉച്ചക്ക് പട്ടിണിയാ.

ഉണ്ണി നേരെ കേബിനിലെത്തി സാമിയുടെ ഹോട്ടലില്‍ നിന്ന് ഒരു ഊണ്‍ കൂടുതല്‍ ഓര്‍ഡര്‍ ചെയ്തു. അങ്ങിനെ അന്ന് മുതല്‍ രണ്‍ട് പേരും ഉച്ചക്ക് ഭക്ഷണം ഒരുമിച്ച് കഴിച്ച് തുടങ്ങി.

“പാര്‍വ്വതിയുടെ പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടായി. ഉണ്ണിയിലെ മാറ്റങ്ങള്‍ പാര്‍വ്വതിക്ക് പൂര്‍വ്വാധികം അദ്ധ്വാനിക്കാനുള്ള ഊര്‍ജ്ജം പകര്‍ന്നു.” ചില ദിവസങ്ങളില്‍ ഓഫീസിലേക്ക് ഒന്നിച്ച് പോയി വരാനും തുടങ്ങി.”

ഇങ്ങിനെയൊക്കെയാണെങ്കിലും ഇതില്‍ നിന്നൊക്കെ പിന്മാറും പാര്‍വ്വതി. ഉണ്ണിക്കതില്‍ അലോഗ്യമായി തോന്നിയതും ഇല്ല.

+
[തുടരും]

അക്ഷരത്തെറ്റുകളുണ്ട്. താമസിയാതെ ശരിയാക്കാം. ക്ഷമിക്കുമല്ലോ?!
+














Sunday, August 22, 2010

ധന്യമായ ദിവസം

Posted by Picasa

ധന്യമായ ദിവസം

എന്റെ ജീവിതത്തിലെ ധന്യമായ ദിവസങ്ങളിലൊന്നാണ്‍ ഇന്ന്. ചിങ്ങമാസത്തിലെ തിരുവോണം [AUGUST 23 2010]. ഓണത്തിന്‍ എല്ലാവരും എത്തിയിരിക്കുന്നു. മകനും അവന്റെ ഭാര്യയും, മകള്‍ അവളുടെ ഭര്‍ത്താവും മകനോട് കൂടി, പിന്നെ ഞാനും എന്റെ പ്രിയതമയും എല്ലാരും കൂടി ഒത്തുകൂടുന്ന ഈ പൊന്നോണനാളില്‍ ഒരു കുടുംബത്തിലുണ്ടാകുന്ന സന്തോഷം മറ്റൊരുനാളിലും ഇല്ല.

ഇന്നെലെ ഉത്രാട ദിവസം തൃശ്ശൂരിലെ എല്ലാ കച്ചവട സ്ഥാപനങ്ങളും തുറന്നിരുന്നു. വാത രോഗത്താല്‍ ട്രാഫിക്ക് കുരുക്കിലകപ്പെട്ടാലുണ്ടാകുന്ന പ്രയാസം കണക്കിലെടുത്ത് മരുമകന്‍ പ്രവീണിനേയും കൂടി ഉത്രാടച്ചന്തയിലേക്ക് ഇറങ്ങി.

ആദ്യം തന്നെ കുറുപ്പം റോഡിലെ വാന്‍ ഹ്യൂസന്‍ ഷോറൂമില്‍ നിന്ന് അവന്‍ ഓണക്കോടിയായി ഒരു അടിപൊളി ഷര്‍ട്ട് വാങ്ങിക്കൊടുത്തു. ഷോപ്പുടമ എനിക്ക് ഒരു പ്രീമിയം ക്വാളിറ്റി ബെല്‍റ്റ് ഗിഫ്റ്റ് തന്നു. പല തവണ ഷോപ്പിങ്ങ് നടത്തുന്നവര്‍ക്ക് ലഭിക്കുന്ന അംഗീകാരം.

ഉണ്ടില്ലെങ്കിലും നല്ല വസ്ത്രം ധരിക്കുക, അടിപൊളിയായി നടക്കുക എന്നതാണ്‍ മണ്മറഞ്ഞ എന്റെ പിതാവ് വി. സി. കൃഷ്ണന്‍ പഠിപ്പിച്ചിരുന്നത്. ഞാന്‍ ജോലി ചെയ്യുന്ന കാലത്ത് ശമ്പളം കിട്ടിയാല്‍ ആദ്യം പോകുന്നത് നല്ല ഒരു സെറ്റ് ഡ്രസ്സുകള് വങ്ങാനായിരിക്കും. പിന്നെ ഗ്രേ മേക്കന്‍സിയുടെ റീട്ടെയില്‍ ഷോപ്പില്‍ നിന്ന് ഒരു മാസത്തേക്കുള്ള ഫോസ്റ്റര്‍ ബീയറ്, ബ്ലേക്ക് ലേബല്‍ വിസ്കി, പിന്നെ സഹധര്‍മ്മിണിക്ക് ഒരു ലിറ്റര്‍ J&B വിസ്കി, പിന്നെ വിരുന്നുകാര്‍ക്കുള്ള ഒരു വൈന്‍, കോണിയാക്ക്, ജിന്‍, വൈറ്റ് റം, വോഡ്ക മുതലായവയും. എന്റെ പെമ്പറന്നോത്തി പറയും നമ്മുടെ പേരിന്റെ ആദ്യാക്ഷരമുള്ള വിസ്കിയാണ്‍ J&B, അവള്‍ക്കത് മതിയെന്ന്.

1993 ല്‍ വിദേശവാസം അവസാനിപ്പിച്ച അവള്‍ നടാടെയാണ്‍ അയല്‍ വാസി ക്ലീറ്റസ്സിന്റെ മകള്‍ ബ്ലൂഫിയുടെ കല്യാണത്തലേന്നാള്‍ J&B രണ്ട് കവിള്‍ ഓണ്‍ ദ റോക്ക്സ് ആയി അകത്താക്കിയത്. ഇത് കണ്ട് നിന്ന നാട്ടിന്‍ പുറത്തുകാര്‍ അന്തം വിട്ടു. അതിന്‍ ശേഷം എനിക്ക് സിന്‍സാനോയില്‍ അല്പം ടബാസ്കോ സോസും മറ്റെന്തോ ഡ്രിങ്ക് ചേര്‍ത്ത ഒരു കോക്ക് ടെയില്‍ എനിക്ക് നല്‍കി. ഞാനന്ന് ഒരു ചികിസ്ത കഴിഞ്ഞ നല്ലരിക്കയിലായിരുന്നു.

ദുബായിലെ അസ്റ്റോറിയ ഹോട്ടലിലുള്ള മെക്സിക്കന്‍ പബ്ബില്‍ ഞങ്ങള്‍ പണ്ട് പതിവ് സന്ദര്‍ശകരായിരുന്നു. അവള്‍ക്ക് അവിടെ നിന്ന് കിട്ടുന്ന ടൊമേറ്റോ സോസില്‍ മുക്കി കഴിക്കാവുന്ന ഔര്‍ പ്രത്യേകതരം സ്നേക്ക്സ് വലിയ ഇഷ്ടമായിരുന്നു. ഞാന്‍ രണ്ട് പൈന്റ് ഫൊസ്റ്റര്‍ അകത്താക്കി ഡാന്‍സിങ്ങ് ഫ്ലോറില്‍ കയറും. എന്നെ അവിടെ ആദ്യം പരിചയപ്പെടുത്തിയത് എന്റെ ലബനീസ് ബോസ്സ് ഫ്രാന്‍സ്വാ ജി. ഖൂരി ആയിരുന്നു. അദ്ദേഹത്തിന്റെ ഗേള്‍ഫ്രണ്ടായ ജെന്നീഫര്‍ ആണ്‍ എന്നെ ഡേന്‍സ് ചെയ്യാന്‍ പഠിപ്പിച്ചത്.

പണ്ടൊക്കെ ഞങ്ങള്‍ ബെയ് റൂട്ടിലെ ഹോട്ടല്‍ സമ്മര്‍ പാലസില്‍ ഒത്ത് കൂടുമായിരുന്നു. ഞാന്‍ അന്ന് ഒരു മുഴുക്കുടിയനായിരുന്നില്ല. വല്ലപ്പോഴും ഒരു പെഗ്ഗ് റെഡ് ലേബല്‍ മാത്രം അകത്താക്കിയിരുന്നു. പക്ഷെ ഇവരുടെ സംസര്‍ഗ്ഗം നിമിത്തം എന്റെ മദ്യപാനവും, ട്രെക്കിങ്ങ്, ഡീപ്പ് വാട്ടര്‍ ഡൈവിങ്ങ്, യോട്ടിങ്ങ് മുതലായവയും ഞാന്‍ ശീലിച്ചു.

ഒരിക്കല്‍ ഞങ്ങള്‍ ജര്‍മ്മനിയിലെ ബാഡന്‍ ബാഡന്‍ കാസിനോയില്‍ ചൂത് കളിച്ചിരുന്ന സമയം എന്റെ ലെബനീസ് ബോസ്സിന്‍ ഒരു പോര്‍ഷെ കാര്‍ ചൂതാടി കിട്ടി. അത് മസ്കത്തിലേക്ക് ഓടിച്ചുകൊണ്ട് വന്ന കഥ ഞാന്‍ പണ്ട് എഴുതിയിട്ടുള്ളതിനാല്‍ വീണ്ടും എഴുതുന്നില്ല.

എന്റെ മസ്കത്തിലെ എമ്പ്ലോയര്‍ അവിടുത്തെ മെര്‍സീഡിസ് ബെന്‍സ് കാറുകളുടെ ഡീലര്‍ ആയിരുന്നു. അതിനാല്‍ മേനേജര്‍ തസ്തികതയിലേക്ക് ഉയര്‍ന്നാല്‍ ഒരു ബെന്‍സ് കാര്‍ കിട്ടും.

ഞാന്‍ 1973 ലെ കൃസ്തുമസ്സ് ദിനത്തിലായിരുന്നു ഗള്‍ഫില്‍ കാല്‍ കുത്തുന്നത്. അന്ന് ഓഫീസ് ഓട്ടോമേഷന്‍, ഗ്രാഫിക്കല്‍ സപ്ലൈസ്, ഓഫീസ് സ്റ്റേഷനറി മുതലായവയുടെ ഒരു ബിസിനസ്സ് ശൃംഗല ഒമാനിലെ മസ്കത്ത് പട്ടണത്തില്‍ ആരംഭിക്കുവാന്‍ ആണ്‍ ഞാന്‍ അവിടെ എത്തിയത്. എന്റെ എമ്പ്ലോയര്‍ എനിക്ക് ഒരു ലേന്‍ഡ് റോവര്‍ കാറും പതിനായിരം ഡോളറും തന്നിട്ട് പറഞ്ഞു, ഞാന്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ നിന്റെ അടുത്തേക്ക് വരും. ഈ സ്ഥാപനത്തിലെ മുദീറു, ഫറാഷും, ഹമ്മാലിയും എല്ലാം നീ തന്നെ. അല്ലെങ്കില്‍ നീ നിയോഗിക്കുന്ന മറ്റൊരാള്‍.

ഒരു വര്‍ഷത്തിന്‍ ശേഷം ഓഡിറ്റ് കഴിഞ്ഞ് സ്ഥിതി വിവരങ്ങള്‍ എനിക്ക് തൃപ്തിയാണെന്ന് തോന്നിയാല്‍ ഞാന്‍ നിന്നെ മുദീറാക്കി പ്രഖ്യാപിക്കും. എന്നിട്ട് നിനക്ക് നാട്ടില്‍ പോകാം. കല്യാണം കഴിക്കാം. നിന്റെ ബീബിയെ ഇങ്ങോട്ട് കൊണ്ട് വരാം. വേണമെങ്കില്‍ അമ്മയെയും മറ്റു ഡിപ്പന്റേര്‍സിനേയും.

എന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി ഞാന്‍ ഒരു വര്‍ഷത്തിന്‍ ശേഷം ആ സ്ഥാപനത്തിലെ മുദീര്‍ ആയി. എനിക്ക് അന്ന് 230.6 മെര്‍സീഡസ്സ് ബെന്‍സ് കാറും, പിന്നെ എന്റെ ഫ്ലീറ്റിലേക്ക് മറ്റൊരു ലേന്ഡ് റോവറും, പിന്നെ എനിക്ക് ഡസര്‍ട്ട് ഡ്രൈവിങ്ങിന്‍ ഒരു ഫോര്‍ വീലര്‍ സുബാരു, പിന്നെ ബീച്ചിലോടിക്കാന്‍ ഒരു മിനി മോക്ക് എന്നിവയൊക്കെ കിട്ടി.

1975 ലായിരുന്നു ഞങ്ങള്‍ ഒമാനിലെ മസ്ക്ത്തില്‍ ഓണമാഘോഷിച്ചത്. അന്ന് അവിടെ ഇന്ത്യന്‍ വെജിറ്റബിള്‍സ് ധാരാളം കിട്ടിയിരുന്നില്ല. മുരിങ്ങാക്കായ ഗള്‍ഫില്‍ ധാരാളം വളരും. അവിടുത്തുകാര്‍ കഴിക്കുകയും ഇല്ല. വാഴയില ഇന്റീരിയര്‍ പട്ടണമായ നിസ്വായില്‍ നിന്ന് കൊണ്ട് വന്നു. കൂട്ടുകാരെയെല്ലാം വിളിച്ച് ഓണം ഉണ്ടു. അത് വലിയൊരു അനുഭവമായിരുന്നു. ഞാനും എന്റെ പെണ്ണ് ബീനയും പിന്നെ അടുത്ത് സുഹൃത്തായ യാഹ്യാ കോസ്റ്റൈനിലെ രാജു, കലേശ്, ജിനന്‍ എന്നിവരും, പിന്നെ എന്റെ ലെബനീസ് കൊളീഗ്സായ നബീല്‍, മിഷേല്‍, നജി, നജാത്ത് മുതല്‍ പേരും ഓണമുണ്ണാനെത്തി. പിന്നെ ഒമാനിയായ സയ്യദ്, ഇബ്രാഹിം എന്നിവരും സന്നിഹിതരായിരുന്നു.

ഓണമുണ്ടതിന്‍ ശേഷം മരുമകള്‍ സേതുലക്ഷ്മി അവളുടെ ജന്മഗൃഹമായ കാക്കനാട്ടേക്ക് വിരുന്ന് പോകും. നാളെ കാലത്ത് അവളുടെ ചെക്കനായ എന്റെ മോന്റെ കൂടെ ജോലി സ്ഥലമായ കോയമ്പത്തൂരിലേക്ക് പോകും. മകള്‍ രാക്കമ്മ നാളെ അവളുടെ ചെക്കന്റെ വീട്ടിലേക്ക് [എറണാംകുളം] പോകും. അങ്ങിനെയൊക്കെയാണ്‍ കാര്യങ്ങള്‍.

ഞങ്ങളിന്ന് പതിനൊന്നര മണിയോടെ ഓണമുണ്ടു. ഞാനും എന്റെ മോനും, മരുമകനും കൂടി കാലത്ത് ശക്തന്‍ മാര്‍ക്കറ്റില്‍ പോയില്‍ മീന്‍ വാങ്ങി. തിരുവോണമായാലും എന്റെ ബീനക്കുട്ടിക്ക് മീന്‍ കറി വേണം. കായലോരത്ത് [ഏങ്ങണ്ടിയൂര്‍] ജനിച്ച് വളര്‍ന്ന ആ പെണ്ണിന്‍ ബ്രേക്ക് ഫാസ്റ്റിനും മീന്‍ കറി നിര്‍ബ്ബന്ധം. ഞങ്ങള്‍ പുട്ടും കടലയും, പപ്പടം പഴം എന്നിവ കഴിച്ചപ്പോള്‍ അവള്‍ അടുപ്പത്ത് തിളച്ച് കൊണ്ടിരുന്ന മീന്‍ ഒരു കയില്‍ എടുത്ത് പുട്ടിന്റെ കൂടെ കൂട്ടിക്കഴിച്ചു. അവളുടെ തൃപ്തി ആ മുഖം കണ്ടാലറിയാം.

അവള്‍ക്ക് കൂട്ടായി അടുക്കളയില്‍ മരുമകളും, മകളും, പിന്നെ മരുമകനും ഉണ്ടായിരുന്നു. മരുമകന്‍ വളരെ നല്ല കുട്ടിയാണ്‍. ബീനക്കുട്ടിയെ അടുക്കളയില്‍ സഹായിക്കും, മാര്‍ക്കറ്റില്‍ നിന്ന് മീനും ചിക്കനും വാങ്ങിക്കൊണ്ട് കൊടുക്കും. എന്റെ മോന്‍ അടുക്കളയില്‍ സഹായിക്കാറില്ല.

എന്റെ കുന്നംകുളം ചെറുവത്താനി ഗ്രാമത്തിലെ അയല്‍ വാസിയായ ഇന്ദുലേഖയുടെ കല്യാണമായിരുന്നു ഇന്നെലെ. കെട്ട് ഗുരുവായൂരും റിസപ്ഷന്‍ കുട്ടനെല്ലൂരിലുള്ള സീവീസിലും ആയിരുന്നു. റിസപ്ഷന്‍ കഴിഞ്ഞ് വരുമ്പോള്‍ കൊക്കാലയിലുള്ള ബിവറേജസ് ഷോപ്പിന്നടുത്ത കടയില്‍ നിന്ന് ഒരു കുല നേന്ത്രപ്പഴം കൂടി വാങ്ങി. ഇന്ദുലേഖയെ കല്യാണം കഴിച്ചത് ഇവിടെ തൃശ്ശൂരിലുള്ള ഞങ്ങളുടെ അയല്‍ വാസിയായ പ്രേമാന്റിയുടെ പേരക്കുട്ടിയാണ്‍.

ഗ്രാമത്തിലും പട്ടണത്തിലും അയല്‍ വാസിയായ കുട്ടികളുടെ കല്യാണത്തില്‍ സംബന്ധിക്കാന്‍ കഴിഞ്ഞതില്‍ വലിയ ഒരു കാര്യമായി. ഇന്ദുലേഖയെ ഞാന്‍ ചെറുപ്പത്തില്‍ കണ്ടതായി ഓര്‍ക്കുന്നില്ല. ഞാന്‍ എന്റെ ഗ്രാമത്തില്‍ നിന്ന് 10 വയസ്സ് കഴിഞ്ഞപ്പോളേ ബോര്‍ഡിങ്ങ് സ്കൂളിലും പിന്നീട് കേരളത്തിനുപുറത്തും, ഗള്‍ഫിലുമായിരുന്നല്ലോ. അതിനാല്‍ നാട്ടിന്‍ പുറത്തെ മുപ്പത് വയസ്സില്‍ താഴെയുള്ള മിക്ക കുട്ടികളേയും ഞാന്‍ അറിയില്ല. പക്ഷെ എല്ലാര്‍ക്കും എന്നെ അറിയാം.

“ശ്രീരാമേട്ടന്റെ ഏട്ടനല്ലേ..?” എന്നും ചോദിച്ച് ഈ പ്രായത്തിലുള്ള പിള്ളേര്‍ എന്റെ അടുത്തേക്ക് വരും. ഇന്നലെ ഇന്ദുലേഖയുടെ കല്യാണത്തിന്‍ പോയപ്പോള്‍ ബാലേട്ടന്റെ മകള്‍ ശ്രീക്കുട്ടിയേയും കണ്ടു. ഡോക്ടറായ ശ്രീക്കുട്ടിക്ക് പച്ച കളറാണ്‍ കൂടുതലിഷ്ടം. ഞാന്‍ ഡെസര്‍ട്ട് കഴിക്കുന്നതിന്നിടയില്‍ ആള്‍ക്കൂട്ടത്തില്‍ ഒരു പച്ച ചുരിദാര്‍ കണ്ടു. ഞാന്‍ വാസ്തവത്തില്‍ ശ്രദ്ധിച്ചത് ആ പെണ്‍കുട്ടിയുടെ കാതിലുള്ള കിലുക്കാമ്പെട്ടിയായിരുന്നു. അടുത്ത് ചെന്നുനോക്കിയപ്പോളല്ലേ മനസ്സിലായത് അത് മ്മടെ ശ്രീക്കുട്ടിയായിരുന്നു.

ശ്രീക്കുട്ടി ആള്‍ തടിച്ച് കൊഴുത്തിരിക്കുന്നു. എന്നെ കണ്ടതും ചിരിച്ചുംകൊണ്ട് എണീറ്റുനിന്നു. എന്താ ശ്രീക്കുട്ടി നല്ല വണ്ണം തടിച്ച് കൊഴുത്തിട്ടുണ്ടല്ലൊ എന്ന് പറഞ്ഞപ്പോള്‍, മോളൂട്ടി പറയുകയാ… “അങ്കിളേ ഞാന്‍ ആകേ ക്ഷീണിച്ചിരിക്കുകയാ..” എന്നാണത്രേ എല്ലാരും പറേണത്.

ശ്രീക്കുട്ടിയെ ഞാന്‍ 6 മാസത്തിന്‍ ശേഷം കാണുകയാണ്‍. അപ്പോള്‍ തൂക്കവ്യത്യാസം എന്നും കാണുന്നവരേക്കാള്‍ എനിക്ക് ബോധ്യമാകും. ഞാന്‍ പറേണത് കേട്ട് അവളുടെ പിതാവ് ബാലേട്ടന്‍ ചിരിച്ചു. അദ്ദേഹത്തിന്‍ ഇഷ്ടമായി എന്റെ കമന്റ്. അദ്ദേഹത്തിനും തോന്നിക്കാണും മോളുടെ തൂക്ക വര്‍ദ്ധന. തടിച്ചി എന്നൊന്നും പറയാന്‍ പറ്റില്ല. ഇത്രയൊക്കെ തടി വേണം. അല്ലെങ്കില്‍ പെങ്കുട്ട്യോളെ കാണാന്‍ ചന്തമുണ്ടാവില്ല.

ശ്രീക്കുട്ടിക്ക് വയസ്സ് ഇരുപത്തഞ്ചില്‍ താഴെ. ചോതി നക്ഷത്രം. നല്ല പിള്ളേരെ നോക്കി നടക്കുന്നു ബാലേട്ടന്‍. ഡോക്ടര്‍മാരായാല്‍ നല്ലത്. കെട്ടാന്‍ പോകുന്ന ചെക്കന്‍ പ്രൊഫഷണനലായിരിക്കണം എന്ന് നിര്‍ബ്ബന്ധം ഉണ്ട്. എപ്പോഴും പച്ചക്കുപ്പായമിടുന്ന ശ്രീക്കുട്ടിയെ ഞാന്‍ ഗ്രാസ്സ് ഹോപ്പര്‍ എന്ന് വിളിക്കാറുണ്‍ട്.

പിന്നെ കല്യാണത്തിന്ന് ശാരിയെയും, രമ്യയെയും അവളുടെ പുന്നാരമോളേയും, അമ്മ റീജയേയും അങ്ങിനെ കുറേ പേരെ അവിടെ നിന്ന് കണ്ടു. എനിക്ക് കാലില്‍ തരിപ്പും ക്ഷീണവും കാരണം ഞാന്‍ അധിക നേരം ഫെല്ലോഷിപ്പിന്നായി അവിടെ നിന്നില്ല. പിന്നെ ഉത്രാടപ്പാച്ചിലിന്നിടയിലാണ്‍ ഇന്ദുലേഖയുംടെ വെഡ്ഡിങ്ങ് റിസപ്ഷന്‍ പോയത്.

അങ്ങിനെ ഇക്കൊല്ലത്തെ ഉത്രാടവും തിരുവോണവും തികച്ചും ധന്യമായ ദിവസങ്ങളായിരുന്നു. സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു ഓണം എല്ലാ ബ്ലോഗ് വായനക്കാര്‍ക്കും ആശംസിക്കുന്നു.

akksharathettukalundu - kshamikkumallo? soukaryam pole sariyaakkaam.


Saturday, August 21, 2010

ബാല്യത്തിലെ ഓണം ..... ഒരു ഓര്‍മ്മ

ദയവായി ഇവിടെ സന്ദര്‍ശിക്കുക.

http://aaltharablogs.blogspot.com/2010/08/blog-post_21.html

Thursday, August 12, 2010

കര്‍ക്കടകത്തിലെ മരുന്നുകഞ്ഞി


സീനക്കുട്ടീ

അങ്കിള്‍ സുഖമില്ലാതെ കിടപ്പാണ്. വാത രോഗത്തിന്റെ ചികിത്സയിലാണ്. അടുത്തുള്ള ഒരു ആശുപത്രിയില്‍. കര്‍ക്കടക മാസത്തിലെ ആയുര്‍വ്വേദ ചികിത്സ നല്ലതാണെന്ന് പഴമക്കാ‍ര്‍ പറയുന്നു.

എന്റെ ചേച്ചിക്കും [പെറ്റ തള്ള] കാലില്‍ വാതത്തിന്റെ ആക്രമണം ഉണ്ടായിരുന്നു. പക്ഷേ ചേച്ചി 86 വയസ്സ് വരെ ജീവിച്ചുവെന്നാണ് എന്റെ ഓര്‍മ്മ. അത്ര വരെയൊന്നും എനിക്ക് പോകേണ്ട. അതിന് ഇനി ഒരുപാട് കാലം ഉണ്ടല്ലോ. ചേച്ചിക്ക് ആട്ടിന് കാല്‍ സൂപ്പും, മരുന്നുകഞ്ഞിയും ആയുര്‍വ്വേദ ഔഷധങ്ങളും ഉണ്ടാക്കിക്കഴിക്കാനുള്ള സൌകര്യങ്ങളും മറ്റും ഉണ്ടായിരുന്നു തറവാട്ടില്‍.

ചേച്ചിക്ക് വിളിപ്പുറത്ത് ഓഛാനിച്ച് നില്‍ക്കുന്ന ഭൃത്യന്മാരും സന്തതി പരമ്പരകളും നല്ലവരായ ഗ്രാമീണരായ നാട്ടുകാരും വേണ്ടുവോളം ഉണ്ടായിരുന്നു. രാജകീയമായി ജനിച്ചു, വളര്‍ന്നു, രാജകീയമായി അന്തരിച്ചു.

എനിക്കതൊന്നും ലഭിക്കുന്നില്ല. സന്തതികളും, സമ്പത്തും ഉണ്ടായിട്ടെന്ത് കാര്യം. അനുഭവിക്കാനും വേണ്ടേ.. ഒരു യോഗം…?!!


എന്റെ ചെറുപ്പത്തില്‍ കര്‍ക്കടകമാസത്തില്‍ ചേച്ചിക്കുണ്ടാക്കിയിരുന്ന പച്ച നിറത്തിലുള്ള “മരുന്നുകഞ്ഞി” എനിക്കും തരുമായിരുന്നു. ഒരു കിണ്ണം നിറയെ മരുന്നുകഞ്ഞി പശുവിന്‍ നെയ്യില്‍ ഉള്ളി കാച്ചി അത്താഴമായി വിളമ്പിത്തരും.

ഞാന്‍ തന്നെയായിരുന്നു കുന്നംകുളം കുരിയന്റെ കടയില്‍ നിന്ന് മരുന്നുകഞ്ഞിക്കുള്ള പച്ചമരുന്ന് വാങ്ങിക്കൊണ്ട് വരിക. കടയില്‍ ചെന്നതിന്‍ ശേഷമാണ് മരുന്നുകള്‍ കൊത്തിനുറുക്കി എതാണ്ട് എട്ട് ഇഞ്ച് നീളത്തിലുള്ള കമ്പുകള്‍ പോലെയാക്കി ചാക്ക് നൂല്‍ കൊണ്ട് കെട്ടി തരും. മരുന്ന് വലിയ വെട്ട് കത്തികൊണ്ട് മരത്തിന്റെ കുറ്റിയില്‍ വെട്ടിനുറുക്കി ഒരേ നീളത്തില്‍ അടുക്കി കെട്ടിത്തരുന്നത് കാണാന്‍ തന്നെ എന്ത് ചന്തമാണെന്നോ? !

വീട്ടില്‍ കൊണ്ട് വന്ന് കൊടുത്താല്‍ ശാരദേടത്തി കെട്ടുകളഴിച്ച് കുറുന്തോട്ടി തിളപ്പിച്ച് മറ്റു മരുന്നുകള്‍ വെണ്ണ പോലെ അമ്മിയില്‍ അരച്ച് ക്ഞ്ഞിയില്‍ ചേര്‍ക്കും. നല്ല മരുന്നുകഞ്ഞിയുണ്ടാക്കാന്‍ പണി കുറച്ചുണ്ട്.

അടുക്കളയില്‍ മുട്ടിപ്പലകയില് ഇരുന്ന് അത് മുഴുവന്‍ കഴിക്കുന്നത് വരെ ചേച്ചി എന്നെ നോക്കി നില്‍ക്കും. വയറ് നിറയും വരെ കോരി കോരി ഒഴിച്ച് തരും. കിണ്ണത്തില്‍ പ്ലാവില കോട്ടി കഞ്ഞി കുടിച്ച ദിനനങ്ങള്‍ ഓര്‍മ്മ മാത്രമായി ഇപ്പോള്‍.!

ഇപ്പോള്‍ മാര്‍ക്കറ്റില്‍ കിട്ടുന്ന കഞ്ഞിക്കൂട്ട് പണ്ട് കഞ്ഞി കുടിച്ചിട്ടുള്ള എന്നെപ്പോലെയുള്ളവര്‍ക്ക് രുചിക്കില്ല. പിന്നെ മരുന്നാണെന്ന് സങ്കല്പിച്ച് മോന്താമെന്ന് മാത്രം.

വല്ലപ്പോഴും തറവാട്ടില്‍ പോയി താമസിക്കാറുണ്ടെങ്കിലും മരുന്നുകഞ്ഞിയൊന്നും അവിടെ ഉണ്ടാക്കി കണ്ടില്ല. എന്റെ സഹോദരനും വാതരോഗത്തിന്റെ സോക്കേട് ഉണ്ട്. പക്ഷെ എന്റെ അത്ര കഠിനമല്ല. അവന് വണ്ടി ഓടിക്കുന്നതിനും അദ്ധ്വാനിക്കുന്നതിനും മുറ്റമടിക്കുന്നതിനും ഒന്നും ആരോഗ്യക്കുറവില്ല. എന്നെക്കാളും 5 വയസ്സ് താഴെയാണ് അവന്‍. എന്നെക്കാളും ഉയരവും തടിയും ഉണ്ട്.

അറിയപ്പെടുന്ന സിനിമ, സീരിയല്‍ നടനും ടിവി അവതാരകനും ആണ് എന്റെ സഹോദരന്‍ വി. കെ. ശ്രീരാമന്‍.


വടക്കേക്കാട്ടുള്ള മാളിയേക്കല്‍ അലി ഇതേ ആശുപത്രിയില്‍ ചികിത്സക്ക് വന്നിരുന്നു. സീനയെ അറിയുമോ എന്ന് ഞാന്‍ ചോദിക്കാന്‍ മറന്നു. വയസ്സന്മാര്‍ മയ്യത്താവണ മാസമാ കര്‍ക്കടകം. ചിലപ്പോള്‍ ഒരുപാട് ബുദ്ധിമുട്ടിപ്പിച്ചേ ദൈവം തമ്പുരാന്‍ അങ്ങോട്ട് വിളിക്കൂ. കഴിഞ്ഞ ജന്മത്തില്‍ സല്പ്രവര്‍ത്തികള്‍ ചെയ്തവര്‍ക്കേ ഈ ജന്മത്തില് ആരോഗ്യവും സന്തുഷ്ടിയും ലഭിക്കൂ.

പിന്നെ അലിക്കാ പറഞ്ഞു – മൈനത്താ പഞ്ചായത്ത് ഇലക്ഷന് മസ്തരിക്കുന്നുണ്ടെന്ന്. ഞാന് ഇന്ന് മൈനത്തായെ വിളിക്കുന്നുണ്ട്.

സീനയെ ഒരിക്കല്‍ കാണുക എന്ന് എന്റെ ഒരു വലിയ ആഗ്രഹമായിരുന്നു. നടക്കില്ലാ എന്ന് കരുതുന്നു. ആശിക്കാനല്ലേ പറ്റൂ.

ഇങ്ങിനെ ഇന് വിസിബിള്‍ ആയി കഴിയുന്ന ഒരാളെ തേടി കണ്ടുപിടിക്കുകയെന്നത് ഈ പ്രായത്തില്‍ എനിക്ക് ബുദ്ധിമുട്ടാണല്ലോ.

ഡ്രൈവിങ്ങും കമ്പ്യൂട്ടര്‍ ഉപയോഗവും ആണ് എന്റെ പ്രധാന ഹോബി. ഈ വാതരോഗം എന്റെ നാടികളെ തളര്‍ത്തുന്നു. 8 മാസം അലോപ്പതി മരുന്നുകള്‍ വിഴുങ്ങി. എന്ത് കാര്യം മരുന്ന് നിര്‍ത്തിയാല്‍ വേദനയും പൊരിച്ചലും തന്നെ. ഹോബികള്‍ക്ക് കുറേശ്ശെ കടിഞ്ഞാണിടേണ്ട സ്ഥിതിയിലേക്കാണെന്ന് തോന്നുന്നു എന്റെ വിധി. വിധിയല്ലേ അനുഭവിക്കുക തന്നെ. വേറെ മാര്‍ഗ്ഗമൊന്നും ഇല്ലല്ലോ?. ഈശ്വരകടാക്ഷം ഉണ്ടെങ്കില്‍ അതിന് അല്പമൊരു ആശ്വാസം ഉണ്ടാകുമെന്ന് മാത്രം. അച്ചന്‍ തേവര്‍ എന്നെ കൈവിടില്ലാ എന്നൊരു ആശ്വാസം മാത്രം.

ഈ വര്‍ഷം രോഗാധിക്യത്താല്‍ ആദ്യമായി അച്ചന്‍ തേവരിലേയും വടക്കുന്നാഥനിലേയും ആനയൂട്ട് കാണാന്‍ പോകാന്‍ സാധിച്ചില്ല.

പിന്നെ സീനക്കുട്ടിയുടെ പുതിയ പോസ്റ്റുകളുടെ ലിങ്കുകള്‍ കാണുകയുണ്ടയി. പക്ഷെ എത്തി നോക്കാനായില്ല. ഏതെങ്കിലും ഒരു ദിവസം നോമ്പുതുറക്കുന്ന സമയം സീനക്കുട്ടിയുടെ കൈകൊണ്ടുണ്ടാക്കിയ എന്തെങ്കിലും ഒരു വിഭവം എനിക്ക് കഴിക്കാന്‍ കിട്ടുമായിരുന്നെങ്കില്‍ എന്ന് ആശിച്ച് പോകയാണ്.

ഇപ്പോള്‍ റമദാന്‍ ആരംഭിച്ച് കഴിഞ്ഞല്ലോ. ദൈവം തമ്പുരാന്‍ എന്റെ സീനക്കുട്ടിക്ക് സര്‍വ്വമംഗളങ്ങളും ഐശ്വര്യങ്ങളും പ്രദാനം ചെയ്യട്ടെ !!!


RAMADAAAN KAREEM




Thursday, August 5, 2010

മണലാരണ്യത്തില്‍ നിന്നൊരു മാലാഖ


എന്റെ ജീവിതത്തിലെ ധന്യമായ നിമിഷമായിരുന്നു മിനിഞ്ഞാന്ന് [ആഗസ്റ്റ് 3]. ഞാന്‍ വളരെ അധികം സന്തോഷിച്ച ദിവസം അല്ലെങ്കില്‍ ആനന്ദാനുഭൂതിയില്‍ നിര്‍വൃതി പൂണ്ട നിമിഷങ്ങള്‍.

എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും അധികം സന്തോഷിച്ച ദിവസം എനിക്ക് ഒരു മകന്‍ പിറന്ന ദിവസമാണ്. മുപ്പത്തിമൂന്ന് വര്‍ഷം മുന്‍പ്. പിന്നിടൊരു മകള്‍ ഉണ്ടായെങ്കിലും പ്രത്യേകമായൊരു അനുഭൂതി തോന്നിയില്ല. എന്റെ മക്കളെ നിങ്ങളെല്ലാവരും അറിയുമല്ലോ. എന്നാലും വീണ്ടും എഴുതാം. മകന്‍ മള്‍ട്ടിനാഷണല്‍ ബാങ്കില്‍ മേനേജര്‍, മകള്‍ കൊച്ചിയിലെ പ്രശസ്ത ആര്‍ക്കിറ്റെക്റ്റ്.

എന്റെ മകള്‍ ഒരു കൊച്ചുസുന്ദരിക്കുട്ടിയാണ്. അവള്‍ക്കൊരു പുന്നാര മകന്‍ പിറന്നു നാലുമാസം മുന്‍പ്. അന്നാണ് ഞാന്‍ പിന്നീട് മതിമറന്ന് ആനന്ദിച്ചത്.

ഇപ്പോ ഇതാ വീണ്ടും. തികച്ചും അവിശ്വസനീയമായ ഒരു അവസ്ഥയില്‍. ഇന്നെത്തെ കാലത്ത് ഏതൊരു മോഡേണ്‍ ജീവിയും ഇന്റര്‍നെറ്റില്‍ സജീവമാണല്ലോ? ഞാനും എന്റെ വിദേശവാസത്തിന്നിടയില്‍ അതുമായി അടുപ്പത്തിലായി. ഇപ്പോള്‍ വേറെ ഒരു പണിയുമില്ലെങ്കില്‍ ഞാന്‍ അതിനെ പരിണയിച്ചിങ്ങനെ കഴിയും. ഗൂഗിളാണ് എന്റെ പ്രിയതോഴന്‍. എന്റെ പേരക്കുട്ടിക്ക് ഗൂഗിള്‍ എന്ന പേരിടണമെന്നതായിരുന്നു എന്റെ ആഗ്രഹം. പകഷെ കുട്ടി അവന്റെ തന്തയുടേതാണല്ലോ> അപ്പോ എന്റെ ഡിമാന്റിന് പ്രശസ്തിയില്ലായിരുന്നു. അവനെ ആദിത്യ എന്ന് വിളിക്കുന്നു.


ഞാന്‍ മിനിഞ്ഞാന്ന് വെന്ത വെളിച്ചെണ്ണ തേച്ച് കുളിച്ച് വീ‍ട്ടില്‍ നിന്ന് പുട്ടും ചെറുപയറും കഴിച്ച് ഓഫീസില്‍ പോകാന്‍ ഡ്രസ്സ് ചെയ്തപ്പോള്‍ ഒന്നുംകൂടി കിടന്നുറങ്ങിയാലോ എന്ന് തോന്നി. ട്രൌസര്‍ ഊരുന്നത് കണ്ടപ്പോള്‍ ബീനാമ്മ പറഞ്ഞു. “ ഇവിടെ ഇരിക്കാനൊന്നും ഞാന്‍ സമ്മതിക്കില്ല. എങ്ങോട്ടെങ്ങാനും പോയ്ക്കോണം. എന്റെ വീട്ടുപണിയൊന്നും നടക്കില്ല നിങ്ങള്‍ ഇവിടെ ഇരുന്നാലും, കിടന്നാലും”. ഞാന്‍ അങ്ങിനെ ട്രൌസര്‍ മേല്‍പ്പോട്ട് കയറ്റി കുടയും വടിയുമെടുത്ത് ഓഫീസിനെ ലക്ഷ്യമാക്കി നടന്നു.

എവിടെ കിടന്നാ ഒരു മണിക്കൂറ് കിടന്നുറങ്ങാന്‍ പറ്റുക. നാട്ടിന്‍ പുറത്തായിരുന്നെങ്കില്‍ ആരുടെയെങ്കിലും വീട്ടിലെ തിണ്ണയില്‍ കിടന്നൊന്ന് മയങ്ങാമായിരുന്നു. മനുഷ്യന്‍ ഉറക്കം വന്നാല്‍ ഉറങ്ങാ‍ന്‍ സമ്മതിക്കാത്ത ഭാര്യമാരും ഈ നാട്ടിലുണ്ടേ?! അവള്‍ക്കാണെങ്കില്‍ ഉറക്കം കുറവാണ്. പാതിരക്കെല്ലാം റാന്തലും കത്തിച്ച് അങ്ങോട്ടുമിങ്ങോട്ടും ലാത്തുന്നതുകാണാം.

വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ വഴിയില്‍ വെച്ച് ശകുനം കണ്ടത് മെഴ്സിയെയാണ്. മെഴ്സി എന്നെക്കണ്ട് പതിവുപോലെ മന്ദസ്മിതിച്ചു. പുഞ്ചിരിയുള്ള മുഖമാണ് മെഴ്സിയുടെ എപ്പോഴും. വഴിയില്‍ നിന്ന് രണ്‍ട് മിനിട്ട് സംസാരിച്ചു. സാധാരണ അവരുടെ വീട്ടില് കയറിയാല്‍ കാപ്പിയും തീറ്റസാധനങ്ങളും ഒക്കെ തന്ന് സല്‍ക്കരിക്കും.

അവര്‍ക്കും കാലത്ത് വീട്ടുപണി കാണുമല്ലോ? എന്നെ വീട്ടിന്നകത്തേക്ക് ക്ഷണിക്കുകയാണെങ്കില്‍ അവിടെ കിടന്നുറങ്ങാമായിരുന്നു ഒരു അരമണിക്കൂറ്. മെഴ്സി അന്ന് ചായകുടിച്ചിട്ട് പോകാമെന്നൊന്നും പറഞ്ഞില്ല. ഒരുപക്ഷെ എന്നെപ്പോലെത്തെ ഒരു വയസ്സന്‍ അവിടെയും ഉണ്ട്. അതിനെ ഉന്തിത്തള്ളി ഓഫീസിലേക്ക് വിട്ടിട്ടുണ്ടാവില്ല.

ഈ പെണ്ണുങ്ങള്‍ക്കെന്തിന്റെ കേടാ… വയസ്സയാലും ഈ സീ‍നിയര്‍ സിറ്റിസന്മാരോട് ഒരു ബഹുമാനവും കാണിക്കാത്തെ. കാലത്ത് എന്താച്ചാ കഴിച്ചിട്ട് അവര്‍ ഉറങ്ങുകയോ, ഉറങ്ങാതിര്‍ക്കുകയോ എന്തെങ്കിലും ചെയ്തോട്ടേ. ഇവര്‍ക്കെന്ത് കാര്യം..?>>> എന്റെ ബീനാമ്മേ……. ആനന്ദവല്ലിയാണ് നിന്നേലും ഭേദം……

അങ്ങിനെ വഴിയിലൊന്നും തങ്ങാ‍തെ നേരെ ഓഫീസിലെത്തി. പതിവുപോലെ കുട്ടന്‍ മേനോന്റെ അഭിവാദ്യവും കുശലം പറച്ചിലും.. “എന്താ പ്രകാശേട്ടാ വിശേഷം. എന്താ ഇന്ന് ബീനാമ്മ സ്പെഷല്‍..?” പ്രത്യേകിച്ചൊന്നും ഇല്ലന്റെ മെന്‍ന്നേ..? ഈ വീട്ടിലെ പെണ്ണുങ്ങളെ കൊണ്ട് തോറ്റു. കാലത്തെ കുളിയും തേവാരവും കഴിഞ്ഞ് ഒന്നും കൂടെ കിടന്നുറങ്ങാമെന്ന് വെച്ചാലുള്ള അങ്കം മേന്ന്നോട് അവതരിപ്പിച്ചു.

അങ്ങിനെ ഓഫീസിലെത്തെ പുതിയ മെയിലുകളും, ബസ്സും, ഫേസ് ബുക്കും, ബ്ലോഗും ഒക്കെ പരതുന്നതിന്നിടയില്‍ ഗൂഗിളിലെ ചാറ്റ് റൂമില്‍ തൃശ്ശൂരിലുള്ള എന്റെ അയല്‍ക്കാരന്‍ പയ്യന്‍സ് ഹരി ഹെലോ പറഞ്ഞെത്തി. “എന്താ ഈ ചെറുക്കന്‍ കാലത്ത് ക്ലാസ്സിലൊന്നും പോകേണ്ടേ.” ഇവനെ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സ്കോളര്‍ഷിപ്പിലൂടെ സിങ്കപ്പൂര്‍ക്ക് പഠിക്കാന്‍ വിട്ടിരിക്കയാണ് അവന്റെ ഡോക്ടര്‍ ദമ്പതികളായ മാതാപിതാക്കന്മാര്‍.

അവന്‍ കാലത്തെ എന്റെ പണിക്കിടയില്‍ ചാറ്റാന്‍ വന്നു. “ഹെലോ ബിസിയാണൊ അങ്കിള്‍..?’
ബിസിയൊന്നുമല്ല പറയൂ എന്താ പുതിയ വിശേഷങ്ങള്‍. നീയും നിന്റെ പെങ്ങളും പുറത്ത് പഠിക്കാന്‍ പോയപ്പോള്‍ “അഞ്ജന മകീര്യം – ധാര, പിന്‍ വിളക്ക്, പുഷ്പാഞ്ജലി തുടങ്ങിയുള്ള വഴിപാടുകളൊന്നും അച്ചന്‍ തേവരില്‍ കാണാറില്ലല്ലോ”

“സാറെന്താ പറയുന്നത്… ഞാന്‍ ഹരിയല്ല. അഞ്ജുവാണ്.”
ചുമ്മാ തമാശ പറയല്ലടാ മോനെ. ചിക്കി ചിക്കി സ്പൈസിയൊന്നും കേള്‍ക്കാന്‍ പറ്റിയ സമയമല്ല ഇപ്പോള്‍. പണിത്തിരിക്കാ. നേരത്തിന് പണിയെടുത്തില്ലെങ്കില്‍ കുട്ടന്‍ മേനോന്‍ മാമുണ്ണാന്‍ പോകാന്‍ സമ്മതിക്കില്ല.

“സാറേ ഞാന്‍ പറയുന്നത് കേള്‍ക്ക്. ഞാന്‍ ഹരിയല്ല. അഞ്ജു തന്നെ.“ തന്നെയോ? എന്നാല്‍ നിന്റെ ഫോട്ടോ പോട്.
ഫോട്ടോ ജിടോക്കിലുണ്ട്. അതെയോ>>?
പക്ഷെ എനിക്ക് പെട്ടെന്ന് ജിടോക്കിലേക്ക് ചാടാന്‍ പറ്റിയില്ല.
അല്പം കഴിഞ്ഞ് ചാടി നോക്കിയപ്പോള്‍ എന്റെ കണ്ണ് പിടിക്കുന്നില്ല. അവ്യക്തമായ ഒരു കിളിയുടെ രൂപം.

“കണ്ടോ അങ്കിളേ…. അത് തന്നെയാ ഞാന്‍. “ അപ്പോ നീ എങ്ങിനെ ഹരിയുടെ ഐഡി യില്‍ വന്നു.” എനിക്കറിയില്ല അങ്കിളേ? സത്യമായിട്ടും എന്നെ വിശ്വസിക്ക്……………

കാലത്ത് തന്നെ ഈ ചെക്കന് വേറെ പണിയൊന്നുമില്ല. അവന്റെ തന്തയോട് വിളിച്ച് പറയണം. ഞാന്‍ ചാറ്റ് റൂമില്‍ നിന്ന്‍ പുറത്ത് കടന്നു. അല്പം കഴിഞ്ഞ് അവള്‍ പിന്നേയും എന്നോട് ചാറ്റിക്കൊണ്ടിരുന്നു. ഞാനൊന്നും മിണ്ടിയില്ല.

അവള്‍ എന്റെ വിടാതെ പിന്‍ തുടര്‍ന്നു. അങ്കിളേ അങ്കിളേ എന്നും പറഞ്ഞും കൊണ്ട്. ഞാന്‍ കുട്ടന്‍ മേനോനോട് പറഞ്ഞു. ഈ ചാറ്റ് ഐഡിയുടെ ഇമിറ്റേഷന്‍ കൌണ്ടര്‍. കുട്ടന്‍ മേനോന്‍ ജീ സെറ്റിങ്ങ്സ്ലില്‍ പോയി പരതിയപ്പോ ഹരിയുടെ പേരുണ്ട് മുകളില്‍ താഴെ ഈ പെണ്‍കുട്ടിയുടെ ജിമെയില്‍ ഐഡിയും.

“പ്രകാശേട്ടാ അത് സ്പാം ആയിരിക്കും. അവളെ തലാക്ക് ചെയ്യ്. എന്നിട്ട് പണിയില്‍ ശ്രദ്ധിക്ക്. ഒന്നരമണിക്ക് രേഖ വരും. അവള്‍ക്ക് സിസ്റ്റം കൈമാറേണ്ടതാണ്. രേഖ ചെയ്യുന്ന പീയെച്ച്പ്പി പണി എന്റെ പ്ലാറ്റ് ഫോമിലൂടെയാണത്രെ.

“ശരി എന്റെ മേന്‍ ന്നേ. പക്ഷെ എനിക്ക് ഗൂഗിളില്‍ നിന്ന് പുറത്ത് കടക്കാന്‍ പറ്റില.“ സ്മിതയും കതിരാഞ്ചിയും യുഎസ്സില്‍ നിന്ന് ടെക്നിക്കല്‍ റിപ്പോര്‍ട്ട്സ് ട്രാന്‍സ്ഫര്‍ ചെയ്ത് കൊണ്‍ടിരിക്കുന്നു. “സാരമില്ല പ്രകാശേട്ടാ ഈ അഞ്ചു വൈറസ്സിനെ ബ്ലോക്ക് ചെയ്യാം. ഞാന്‍ നമ്മുടെ സര്‍വ്വര്‍ മേനേജ് മെന്റില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് നോക്കട്ടേ..?! “

അങ്ങിനെ ഞാന്‍ ഈ പെണ്‍കുട്ടിയെ തഴഞ്ഞ് പണിയില്‍ ശ്രദ്ധിക്കുന്നതിന്നിടയില്‍ ഓള് പിന്നേയും പോപ്പ് അപ്പായി വന്ന്………… “അങ്കിളേ ഈ ശങ്കരേട്ടനാണോ .. കുട്ടന്‍ മേനോന്‍…..? എന്നൊരു ഒറ്റ ചോദ്യം കൊണ്ട് ഞാന്‍ ഫ്ലാറ്റായി………….. എന്ന് പറഞ്ഞാല്‍ പോരേ?“

എന്റെ ബ്ലോഗ് വായിക്കുന്നയാളാണ് ഈ പെണ്‍കുട്ടി. എന്റെ ബ്ലൊഗില്‍ ഞാന്‍ ഇന്ന് വരെ ഏതാണ്ട് ആയിരത്തില്‍ കൂടുതല്‍ പോസ്റ്റുകള്‍ ചെയ്തിട്ടുണ്ട്. അതില്‍ നൂറില്‍ നൂറ് ശതമാനവും വായിച്ചിരിക്കുന്നു ഇവള്‍. അപ്പോളെനിക്ക് മനസ്സിലായി ഇത് ഹരിയല്ല. ഹരിയുടെ ക്ലാസ്സ് മേറ്റ്സ് ആയിരിക്കുമെന്ന്.

ഈ പെണ്‍കുട്ടി എന്നെ വിടില്ലാ എന്ന മട്ടായപ്പോള്‍ അവള്‍ പിന്നേയും………… പാറുകുട്ടിയെ എന്തിന്നാ അങ്കിള്‍ ഇങ്ങനെ തല്ലുന്നത് എന്നൊക്കെയായി ചോദ്യം. “ഞാന്‍ പാറുകുട്ടീ എന്ന നോവല്‍ 43 അദ്ധ്യായം മുഴുവന്‍ വായിച്ചു.” അങ്കിളേ? രേഖയാണോ … നോവലിലെ നിര്‍മ്മല എന്നൊക്കെ ചോദിച്ചപ്പോള്‍ എനിക്ക് അവളെ വളരെ ഇഷ്ടപ്പെട്ടു.

എന്നാലും എന്റെ മനസ്സിലൊരു ആശങ്ക. എന്തെങ്കിലും വൈറസ്സ് വിതച്ച് സര്‍വ്വര്‍ തകരാറിലാകുമോ എന്ന ചീത്ത വിചാരം വന്നു. നെറ്റില്‍ എന്തും സംഭവിക്കാം. എന്നാലും ഒരു പെണ്‍കിളിയല്ലേ ഇനി ചീത്ത വിളിക്കണ്ട അവളെ.

ഹലോ അഞ്ജുജൂ നീ അഞ്ജു തന്നെയെന്ന് ചുമ്മാതാ‍ങ്ങ് സമ്മതിക്കാന്‍ പറ്റില്ല. ഇങ്ങോട്ട് ഫോണ്‍ ചെയ്യൂ…………. ഫോണ്‍ നമ്പറും കൊടുത്തു…
അതാ വരുന്നു നിമിഷങ്ങള്‍ക്കകം ബഹറിനില്‍ നിന്ന് ഒരു ഫോണ്‍ കോള്‍. കണ്ട്രി കോഡെല്ലാം ശരിയാണ്. അങ്ങിനെ അഞ്ജുവുമായി വോയ്സ് ടോക്ക് നടത്തി. ഞാന്‍ ആശ്ചര്യപ്പെട്ടുപോയി.

തന്നെയുമല്ല ജീവിതത്തിലെ മറ്റൊരു ധന്യമായ നിമിഷവും.”

എന്റെ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും വായിച്ചിരിക്കുന്ന് ഈ ലോകത്തിലെ ഒരേ ഒരാള്‍. എന്റെ ബ്ലൊഗില്‍ നോവലുകളും യാത്രാ വിവരണങ്ങളും ഗോസ്സിപ്പുകളും, കവിതകളും, ലേഖനങ്ങളും ചില പര്‍ട്ടിക്കുലര്‍ സബ്ജക്റ്റ്സിനെ പറ്റിയുള്ള ഫീച്ചേറ്സും എല്ലാം ഉണ്ട്. ഈ പെണ്‍കുട്ടി എല്ലാം വായിച്ചിരിക്കുന്നു.

അങ്കിളേ ചീരൂസ് കഫേയിലുള്ള ചക്കരക്കാപ്പിയും, സായ്‌വിന്റെ കടയിലെ പോത്തിറച്ചിയും പൊറോട്ടയും എല്ലാം എനിക്കും കഴിക്കണം… എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടായി സാറിനേയും സാറിന്റെ കഥാപാത്രങ്ങളേയും.

“ഏറ്റവും ഇഷ്ടായത് നോവലിലെ പാറുകുട്ടിയെ… ഞാന്‍ ആ പാറുകുട്ടിയായി ജീവിക്കയാണ്.“ എന്റെ ജീവിത ശൈലി ആ കഥാപാത്രത്തിനോട് ലയിച്ച് കിടക്കുന്നു. പിന്നെ എന്റെ “വുഡ്ബി“ യും ഒരു ഉണ്ണിയേട്ടനാണ്.

“അതെയോ…………. വിശ്വസിക്കാനാവുന്നില്ല…. എന്തൊക്കെയുള്ള ഒരു കോ ഇന്‍സിഡന്‍സ്….”
ശരി കേള്‍ക്കട്ടേ പറയൂ………….. “അവള്‍ അങ്ങിനെ ഞാന്‍ ലഞ്ചിന് പോകുന്നത് വരെ നെറ്റില്‍ വീണ്ടും സജീവമായി ചാറ്റിക്കൊണ്ടിരുന്നു.“ ചിലപ്പോള്‍ അവള്‍ ഇമോഷനാകും. ചിലപ്പോള്‍ ചിരിക്കും, കരയും. അങ്ങിനെ എനിക്ക് വളരെ സന്തോഷമായ ദിവസം തന്നെയായിരുന്നു.

പിന്നെ ചോദിച്ചു……….. ആരാ ഈ സീപ്പിക്കുട്ടി. ഞാന്‍ ചെറിയ പാറുകുട്ടിയെ സങ്കല്‍പ്പിച്ച് എഴുതിയ ഒരു പോസ്റ്റാണ്. “ ഈ സീപ്പിക്കുട്ടി സാങ്കല്പികമോ യാഥര്‍ഥ്യമോ?”“ ഈ മാലാഖക്ക് ഇങ്ങിനെ പലതും അറിയണം.

“പിന്നേയ് അഞ്ജുട്ടീ കഥയില്‍ ജീവനുള്ളവരും പാവകളും പലരും ഉണ്ട്. അതിനെപ്പറ്റിയെല്ലാം ചോദിച്ച് ശരിയായ വിവരം എല്ലാം തരണമെങ്കില് നമ്മള് അന്യോന്യം അടുത്തറിയുകയും മനസ്സിലാക്കുകയും വേണം. ഏതോ ഒരു അഞ്ജുട്ടി വന്ന് അത് വേണം ഇത് വേണം എന്നൊക്കെ പറഞ്ഞാല്‍ പറ്റില്ലല്ലോ..?

യാഥര്‍ഥ്യത്തിന് ചായം കൊടുത്തും, തൂപ്പും തൂവലും തിരുകിയും ചിലപ്പോള്‍ മോടി പിടിപ്പിക്കും. അനുഭവങ്ങളും ഓര്‍മ്മകളും സാങ്കല്പികതയും ഒക്കെയല്ലേ കഥകളും കവിതകളും ഒക്കെ ആയി വിടരുന്നത്. മനസ്സിലായോ എന്റെ അഞ്ജുട്ടീ… ഏതാനും നിമിഷങ്ങള്‍ കൊണ്ട് നീയെന്നെ കീഴടക്കിയല്ലോ എന്റെ പുന്നാരമോളേ.

“അങ്കിളെ ഞാന്‍ ഇപ്പോള്‍ ഫോണ്‍ വിളിച്ചില്ലേ. ഇപ്പോള്‍ എന്നെ മനസ്സിലായില്ലേ. സ്പാം അല്ലെന്ന്.” ആ അങ്ങിനെ ഒരു ശബ്ദം കേട്ടു. ഞങ്ങള്‍ ഒരു ദിവസം കൊണ്ട് ആത്മാര്‍ഥ സുഹൃത്തുക്കളായി എന്ന് പറഞ്ഞാല്‍ മതിയല്ലോ>

അങ്ങിനെ ഞാന്‍ തിരിച്ച് വീട്ടിലെത്തി ലഞ്ചിന്. അവള്‍ പിന്നെ ഫോണിലായിരുന്നു ചാറ്റിങ്ങ്. ഞാന്‍ പലതും ഓര്‍ത്തു ഉച്ചമയക്കിലാണ്ടു. എനിക്ക് “പ്രോബസ് ക്ലബ്ബിന്റെ” മീറ്റിങ്ങിന് തൃശ്ശൂര്‍രുള്ള ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ സന്ധ്യക്ക് എത്തേണ്ടിയിരുന്നതിനാല്‍ ഞാന്‍ വൈകിട്ട് ഓണ്‍ലൈനില് ഉണ്ടാവില്ല എന്നറിയിച്ചിരുന്നു.

ഞാന്‍ രാത്രി പത്തരമണിക്ക് മീറ്റിങ്ങ് കഴിഞ്ഞെത്തി. എന്നെ വരവേറ്റത് വീട്ടുപടിക്കല്‍ ഒരു കുട്ടി സ്നേക്കായിരുന്നു. അവന്‍ വീട്ടിനകത്തേക്ക് കയറിപ്പറ്റാനാവാതെ വിഷമിക്കുകയായിരുന്നു. എന്റെ കാറിന്റെ ശബ്ദം കേട്ട് അവനൊന്ന് പരുങ്ങിക്കാണും. ഞാന്‍ ബീനാമ്മയെ വിളിച്ചുകൂവി. എനിക്ക് വീട്ടിന്നകത്തേക്ക് കയറാതിരിക്കാനും വയ്യ. അവനോട് പോകാന്‍ പറഞ്ഞിട്ടും പോകാതെ അവിടെ തന്നെ കിടന്ന് കളിക്കുകയായിരുന്നു.

ഞാന്‍ കതക് തുറന്നതും അവന്‍ ഉള്ളിലേക്ക് പ്രവേശിച്ചു. ബീനാമ്മ വരുന്നതിന് മുന്‍പേ അവനെ ഞാന്‍ മെല്ലെ മെല്ലെ പുറത്താക്കി. ബീനാമ്മ പറഞ്ഞു, കുട്ടിയാണ് അപ്പോള്‍ അതിന്റെ തള്ളയും പരിസരത്ത് കാണും. എന്നോട് ജനല്‍ തുറന്നിടാതെ കിടക്കാന്‍ പറഞ്ഞു. എനിക്ക് ജനല്‍ അടച്ചതിനാല്‍ ഉറക്കം വന്നില്ല.

എന്റെ വീട്ടില്‍ അഗതിയായ ഒരു പട്ടി പ്രസവിച്ച് കിടക്കുന്നുണ്ട്. 4 മക്കളുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കുന്നതിന് ലഷ്മിക്കുട്ടി സമ്മതിക്കുന്നില്ല. ഞാന്‍ കുട്ട്യോളുടെ അടുത്തേക്ക് പോകുമ്പോള്‍ എന്നെ വന്ന് കെട്ടിപ്പിടിച്ച് അങ്ങോട്ട് പോകുന്നത് തടയും. പണ്ട് ഞാന്‍ ചെറുയാത്രകള്‍ പോകുമ്പോള്‍ എന്റെ വീട്ടുപടിക്കല്‍ കാവലായി കിടക്കാറുണ്ട്. ചിലപ്പോള്‍ ഞാന്‍ നടക്കാന്‍ പോകുന്ന വഴിയില്‍ അവളെ കാണാറുണ്ട്.

കൊക്കാല സെന്ററില്‍ ഉള്ള തട്ട് കടയില്‍ നിന്ന് അവള്‍ക്കൊരു ബോട്ടി+ബീഫ് വാങ്ങിക്കൊടുക്കണം ഇടക്ക് ബീനാമ്മ കാണാതെ. അവള്‍ക്ക് ഈ തെരുവ് പട്ടികളെ ഞാന്‍ സ്നേഹിക്കുന്നത് ഇഷ്ടമല്ല. വളരെ സ്നേഹമാണ് എനിക്ക് ലക്ഷ്മിക്കുട്ടിയെ. അവള്‍ക്ക് എന്നേയും.

അടുത്ത വീട്ടിലെ മല്ലികയുടെ വീട്ടിലെ പൂച്ചക്കുട്ടികള്‍ ചിലപ്പോള്‍ ഇങ്ങോട്ട് മതില്‍ ചാടി വരാറുണ്ട്. ഞാന്‍ അവരില്‍ ചിലരെ എന്റെ ബെഡ് റൂമിലേക്ക് കൊണ്ട് വരാറുണ്ട്. പക്ഷെ ബീനാമ്മ്മ ഞാന്‍ കാണാതെ അവരെ ഓട്ടിക്കും. ഞങ്ങളുടെ വീട്ടില്‍ ഞങ്ങള്‍ രണ്‍ട് പേര്‍ മാത്രം. ധാരാളം ഫുഡ് ബാക്കി വരും. ഒന്നും ഇവറ്റകള്‍ക്ക് കൊടുക്കില്ല എന്റെ പ്രിയപത്നി.

ഒരു കൊല്ലം മുന്‍പ് ഞങ്ങള്‍ക്ക് ജൂലി എന്ന പേരുള്ള ഒരു ഡേഷ് പട്ടിയുണ്ടായിരുന്നു. തുണികള്‍ അലക്കിയിട്ടാല്‍ ബീനാമ്മയുടെ തിരഞ്ഞ് പിടിച്ച് അവള്‍ ചിലപ്പോള്‍ അവിടെയും ഇവിടേയും കൊണ്ടിടും. ഒരിക്കല്‍ കടിച്ച് കിറിയതിനാല്‍ അവള്‍ക്ക് അടി കിട്ടി. പിന്നെ കീറാറില്ല.. ജൂലിക്ക് വേലി ചാട്ടം കൂടുതലായിരുന്നു. ചാടി ചാടി ഞങ്ങള്‍ക്ക് പിന്നീടത് പ്രശ്നങ്ങള്‍ വരുത്തി വെച്ചു. അങ്ങിനെ ജൂലിയെ സുഹൃത്ത് അശോകന് വളര്‍ത്താന്‍ കൊടുത്തു. അവള്‍ ഉണ്ടായിരുന്നെങ്കില്‍ മക്കളും മരുമക്കളുമായി വീട് നിറയെ കുട്ട്യോളെ കാണാമായിരുന്നു..

ഏതായാലും ലക്ഷ്മിക്കുട്ടികളെ കുട്ടികളെ താലോലിക്കണം അവള്‍ എടുത്തോണ്ട് പോയില്ലെങ്കില്‍. ഫോട്ടോ എടുക്കാന്‍ അവള്‍ സമ്മതിക്കുന്നില്ല. എല്ലാവരും ഏതാണ്ട് ഒരേ നിറമാണ്. ലക്ഷ്മിക്കുട്ടിയുടെ അത്ര ഭംഗി മക്കള്‍ക്ക് കാണാനില്ല. ചിലപ്പോള്‍ വലുതായാല്‍ സൌന്ദര്യം വന്നേക്കും.
++++
ഈ കഥയുടെ എന്‍ഡിങ്ങ് പിന്നീട് ശരിയാക്കാം. എന്നെയും കുട്ടന്‍ മേനോനെയും ഇവിടെ കാണാം. ഞങ്ങള്‍ ബ്ലോഗേര്‍സ് ഒത്തു ചേര്‍ന്ന ഒരിടം. www.annvision.com



Tuesday, August 3, 2010

എന്റെ പാറുകുട്ടീ.... നോവല്‍.... ഭാഗം 44

നാല്പത്തിമൂന്നാം ഭാഗത്തിന്റെ തുടര്‍ച്ച..

എനിക്ക് കഴിഞ്ഞ നാല് മാസമായി വരുത്തിവെച്ച നഷ്ടപരിഹാരമായി ഞാന്‍ ഓരോ മാസവും നിങ്ങള്‍ക്ക് തരുന്ന ഒഫീഷ്യല്‍ ശമ്പളത്തിന് പുറമേ തന്നിരുന്ന “അഡീഷണല്‍ സ്പെഷല്‍ ഗിഫ്റ്റഡ് സാലറി“ ലഭിക്കുന്നതല്ല.

ഈ തുക അരിയേഴ്സ് അടക്കം നിങ്ങള്‍ വിചാരിച്ചാല്‍ നല്ല ബിസിനസ്സ് കാഴ്ചവെച്ചാല്‍ നിങ്ങള്‍ക്ക് ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട്. ആര്‍ക്ക് വേണമെങ്കിലും പിരിഞ്ഞ് പോകാം.
ഇപ്പോള്‍ സമയം 5 മണി. ഈ മീ‍റ്റിങ്ങ് പിരിച്ച് വിട്ടിരിക്കുന്നു.

തൊഴിലാളികള്‍ക്ക് ഒരു ഇരുട്ടടിയായി ഈ പ്രത്യാഘാതം. അഗ്രിമെന്റ് പ്ര്കാരമുള്ള ശമ്പളം തന്നെ മാര്‍ക്കറ്റില്‍ നിന്നും കൂടുതലാണ്. റെക്കോഡില്‍ പെടാതെ കിട്ടിയിരുന്ന തുകയുടെ നാലില്‍ ഒരു ഭാഗം മാത്രമാണ് യഥാര്‍ത്ഥ സാലറി. ജീവനക്കാരുടെ ജീവിതം താറുമാറാകുമെന്ന കാര്യത്തില്‍ സംശയമില്ല. മേനേജ്മെന്റ് സ്റ്റാഫിനെ സ്നേഹിക്കുന്ന പോലെ സ്റ്റാഫ് പെരുമാറാഞ്ഞതില്‍ അവര്‍ക്ക് കിട്ടിയ കനത്ത ശിക്ഷ എന്ന് മറ്റൊരുതരത്തില്‍ ഇതിനെ വ്യാഖ്യാനിക്കാം.

അവര്‍ ഒത്തുകൂടി പാര്‍വ്വതി മേഡത്തിനെ സമീപിച്ചു. അവരുടെ നെഞ്ചിലെ ചൂട് പാര്‍വ്വതിയെ മനസ്സിലാക്കി.

“തൊഴിലാളികളെ കയ്യിലെടുക്കാന്‍ പറ്റിയ അവസരം“. തന്നെയുമല്ല നിര്‍മ്മലയെ പുറത്താക്കാനും. പാര്‍വ്വതിക്ക് കൂടുതല്‍ സൌഭാഗ്യങ്ങള്‍ വന്ന് ചേരുന്ന പോലെ തോന്നി.

“കൂട്ടുകാരേ ഞാന്‍ ഈ സ്ഥാപനത്തില്‍ വളരെ പുതിയ അളാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ>?”
എന്റെ ഉണ്ണ്യേട്ടനെ ഞാനറിയുന്നതില്‍ കൂടുതല്‍ അറിയുന്ന ആളുകളാണ് നിങ്ങളോരോരുത്തരും. സ്വന്തമായ എന്നെ സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിടാന്‍ നോട്ടീസയച്ച വ്യക്തിയാണദ്ദേഹം. തനി പട്ടാളച്ചിട്ടയാണ് അദ്ദേഹത്തിന്റെ ജീവിതം.

തലയിണമന്ത്രമൊന്നും അദ്ദേഹത്തിന്റെ മുന്നില്‍ വിലപ്പോകില്ല. ദ്വേഷ്യം വന്നാല്‍ സ്വഭാവം അറിയുമല്ലോ> മാനത്തോളം സ്നേഹം കോരിക്കോരിത്തരും. ദ്വേഷ്യം വന്നാലോ?

നിങ്ങളുടെ പ്രയാസം ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ പരമാവധി ശ്രമിക്കാം. പെട്ടൊന്നൊരു തീരുമാനത്തിലെത്താന്‍ പറ്റില്ല. രണ്ടാഴ്ചക്കുള്ളില്‍ എന്തെങ്കിലും ചെയ്യാം ശ്രമിക്കാം. ഇപ്പോള്‍ നിങ്ങള്‍ പോയ്ക്കോളൂ….

ശുഭാപ്തിവിശ്വാസത്തോടെ തൊഴിലാളികള്‍ പോയി.

വീട്ടിലെത്തിയ പാര്‍വ്വതിക്ക് അന്ന് തീരെ സുഖമുണ്ടായിരുന്നില്ല. സ്വന്തം പ്ര്ശനങ്ങളും, തൊഴിലാളിപ്രശ്നങ്ങളും നാലുമാസത്തില്‍ വരുത്തിവെച്ച നഷ്ടം ഒരു മാസം കൊണ്ട് നികത്തിയെടുക്കാന്‍ പറ്റുമോ എന്ന് ഓഫീസിലെത്തിയാല്‍ മാത്രമേ പഠിക്കാന്‍ കഴിയൂ. ഓഡിറ്ററേയും ചീഫ് എക്കൌണ്ടനേയും കണ്ട് വിശദമായ ചര്‍ച്ച വേണ്ടി വരും.

എന്നെക്കൊണ്ട് തൊഴിലാളിക്ഷേമം ബിസിനസ്സില്‍ കൂടി ഉറപ്പ് വരുത്താന്‍ കഴിഞ്ഞാല്‍ എന്റെ കാരിയറിന് വലിയൊരു മുതല്‍ക്കൂട്ടാകും. തന്നെയുമല്ല ഉണ്ണ്യേട്ടനില്‍ നിന്ന് വിലപ്പെട്ട അപ്രീസിയേഷന്‍ ലഭിക്കുകയും ചെയ്യും.

എന്നെ ലണ്ടനില്‍ MBA ക്ക് ചേര്‍ക്കാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഒഴിഞ്ഞ് മാറിയത് മണ്ടത്തരമായി. MCom വരെ പഠിക്കാന്‍ കഴിഞ്ഞത് ഉണ്ണ്യേട്ടന്റെ ഒരേ ഒരു നിര്‍ബ്ബന്ധത്തിന് വഴങ്ങിയാണ്. എന്നെ അടുക്കളയില്‍ തളച്ചിടാതെ വലിയ തലത്തിലെത്തിക്കണമെന്നത് ആ മനുഷ്യന്റെ ആഗ്രഹമായിരുന്നു.

ഇങ്ങിനെയുള്ള ഒരു മഹാ മനുഷ്യന് ഞാന്‍ പലപ്പോഴും തലവേദന ഉണ്ടാക്കുന്നു. അത് ശരിയാണോ? അല്ലാ എന്ന് എനിക്കറിയാം. പിന്നെ എന്താ ഈ ഞാന്‍ ഇങ്ങനെ? ആ മനുഷ്യന്റെ കാല് പിടിച്ച് മാപ്പപേക്ഷിക്കണം.


വലിയ വീട്ടിലെ പെണ്‍കുട്ടികളെ കല്യാണം കഴിച്ച് ജീവിക്കാന്‍ കഴിയുന്ന ഒരാള്‍ ദരിദ്രയായ എന്നെ ജീവിതസഖിയായി കണ്ട് എനിക്ക് വേണ്ടുന്നതെല്ലാം തരുന്നു. അങ്ങിനെയുള്ള ഒരാളുടെ പാദപൂജ ചെയ്യേണ്ടവളാണ് ഞാന്‍. എന്താ എനിക്ക് ഇത്രയായിട്ടും സല്‍ബുദ്ധി തോന്നാത്തത് എന്റെ ഈശ്വരന്മാരെ…?!

ലണ്ടനില്‍ പോകുകയോ നിര്‍മ്മലയുമായി അടുക്കുകയോ ഇഷ്ടമുള്ളതൊക്കെ ചെയ്യുകയോ എന്തെങ്കിലും ചെയ്തോട്ടെ. എന്തൊക്കെയായാലും എനിക്ക് കിട്ടുന്ന സ്നേഹത്തിന് ഒരു കുറവും ഇല്ലല്ലോ?. തന്നെയുമല്ല സമൂഹത്തിന്റെ മുന്നില്‍ ഭാര്യയെന്ന് എന്നെ മാത്രമല്ലേ വിശേഷിപ്പിച്ചിട്ടുള്ളൂ… ഈ ലോകം അംഗീകരിച്ചതും ആണത്. എനിക്ക് സന്തതി പരമ്പരകള്‍ ഉണ്ടായില്ല എന്നത് ഒരു ദു:ഖസത്യം. അതെല്ലാം ഈശ്വരവിധിയല്ലെ.? !

നാളെ നേരം പുലര്‍ന്നാല്‍ എല്ലാ തെറ്റുകളും ഏറ്റുപറഞ്ഞ് ആ പാദങ്ങളില്‍ തൊട്ട് നമസ്കരിക്കണം. അല്ലെങ്കില്‍ എനിക്ക് മോക്ഷം കിട്ടില്ല ഈ ജന്മത്തിലും പരലോകത്തും. മനസ്സില്‍ തോന്നിയ ഈ വികാരങ്ങള്‍ എനിക്കദ്ദേഹത്തോട് പറയാനുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കിത്തരേണമേ കൃഷ്ണാ ഗുരുവായൂരപ്പാ.

“പാര്‍വ്വതി ഭഗവാനെ മനസ്സില്‍ ധ്യാനിച്ച് ഉറങ്ങിയതറിഞ്ഞില്ല.“

അലാറം വെച്ച് പാര്‍വ്വതി അഞ്ചരമണിക്കെഴുന്നേറ്റു. ഉണ്ണ്യേട്ടന്റെ ഷര്‍ട്ട് കഴുകാന്‍ എടുത്തപ്പോള്‍ അതില്‍ 2 ടിക്കറ്റ് ബാംഗ്ലൂര്‍ക്ക്. ആര്‍ക്കായിരിക്കും മറ്റേ ടിക്കറ്റ്. “ടിക്കറ്റിന്റെ ഡീറ്റെയിത്സ് വായിക്കാതെ അവളുടെ ചിന്തകള്‍ കാട് കയറി..” കഴിഞ്ഞ രാത്രി മനസ്സില്‍ കുറിച്ചിട്ട കാര്യങ്ങളൊക്കെ അവള്‍ മറന്നു. വേണ്ടാത്ത ചിന്തകള്‍ അവളെ അലട്ടി.

8 മണിക്ക് ഓഫീസിലെത്തണമെങ്കില്‍ ഏഴരമണിയുടെ ബസ്സില്‍ തന്നെ പോകണം. അടുത്ത മാസം തൊട്ട് എനിക്ക് ഓഫീസില്‍ പോകാന്‍ കമ്പനി വാഹനം കിട്ടുമായിരിക്കും. അല്ലെങ്കില്‍ ഉണ്ണ്യേട്ടനെ തന്നെ ചാക്കിടണം.

എന്നെ വണ്ടിയില്‍ കയറ്റാത്ത കാരണം കാലത്തെ ഒരുമിച്ചുള്ള പ്രാതല്‍ കഴിക്കല്‍ ഇപ്പോള്‍ ഇല്ല. ഉച്ചക്കും ഒരുമിച്ചല്ല. അത്താഴം മാത്രമേ കൂടെയിരുന്ന് ഉള്ളൂ.. എന്തെല്ലാം മാറ്റങ്ങള്‍. !!

പാര്‍വ്വതി മുഖം വീര്‍പ്പിച്ച് ഓഫീസിലെത്തി. തത്സമയം ഉണ്ണി ഓഫീസിലെത്തിയിരുന്നു. ഒരേ വീട്ടില്‍ നിന്ന് വരുന്ന എന്നെ എന്താണീ മനുഷ്യന്‍ കൂടെ കൊണ്ട് വരാത്തെ. കൂടെ കിടക്കുന്ന എനിക്ക് എന്താ ഈ തീണ്ടല്‍.??

ഹൂം… എന്തെങ്കിലും മതിയായ കാരണം കാണുമായിരിക്കും. നമ്മള്‍ കാണുന്ന പോലെയല്ലല്ലോ അദ്ദേഹത്തിന്റെ കാഴ്ചകള്‍..? “പിന്നെ ആകെ സമാധാനമുള്ള ഒരു കാര്യം ഒരു പെണ്ണിനേയും, ജീവനക്കാരേയും ആ വണ്ടിയില് ഇന്നേ വരെ കയറ്റിയിട്ടില്ല.“

എന്നാലും എന്റെ ഉണ്ണ്യേട്ടാ എന്നോട് ഇത് വേണ്ടായിരുന്നു. ഈ ഞാന്‍ പാവമല്ലേ… ഉണ്ണ്യേട്ടന്റെ പാറുകുട്ടീ….. !!!!!!

ഓരോന്നാലോചിച്ച് സമയം പോയതറിഞ്ഞില്ല പാര്‍വ്വതി. സമയം ഒരു മണിയായി. ഡൈനിങ്ങ് റൂമിലേക്ക് ഭക്ഷണം കഴിക്കാന്‍ പോയി. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിന്നിടക്ക് രാധിക അവിടേക്ക് കടന്ന് വന്നു.

“എന്താ മേഡം ഇതില്‍ നിന്ന് ഒരു ഉരുള ഭര്‍ത്താവിന് കൊടുത്തുകൂടെ.“ സാറിനിന്ന് പട്ടിണിയാണ്. പണ്ട് നിര്‍മ്മലച്ചേച്ചി ഉണ്ടായിരുന്ന കാലത്ത് ഇങ്ങിനെ ഒരിക്കലും സംഭവിക്കാനുള്ള സാഹചര്യം ഉണ്‍ടാക്കില്ല.

“പട്ടിണിയോ..?” അയ്യോ എന്താ കേക്കണ്. ഇന്ന് സ്വാമിയുടെ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിയില്ലേ..?

എനിക്കതൊന്നും അറിയില്ല. ശങ്കരേട്ടനാണ് എന്നും ഭക്ഷണസമയത്ത് എന്നെ സാറിന്റെ മുറിയിലേക്കയക്കാറ്. സാറിന് ഉച്ച ഭക്ഷണം കഴിക്കാന്‍ പ്രത്യേക സമയം ഇല്ലല്ലോ? പണ്ട് എത്ര വൈകിയാലും സാറുണ്ടിട്ടേ നിര്‍മ്മലച്ചേച്ചി ഭക്ഷണം കഴിക്കൂ…

രാധികേ നീ പോയി സാറിന്റെ ഓഫീസില്‍ പോയി അന്വേഷിച്ച് വരൂ.

“രാധിക പോയി ഉടനെ തന്നെ തിരിച്ചെത്തി”

“പറയൂ രാധികേ എന്താ പ്രശ്നം?“
സ്വാമിയുടെ ഹോട്ടല്‍ മെയിന്റന്‍സിനായി അടച്ചിട്ടിരിക്കുകയാണത്രെ. നമ്മുടെ ഓഫീസില്‍ ഒരാഴ്ചമുന്‍പ് അറിയിക്കുകയും ചെയ്തിരുന്നത്രെ? ശങ്കരേട്ടന്‍ പകരമൊരു സംവിധാനം ചെയ്യാന്‍ മറന്ന് പോയിക്കാണും. സാറ് ശങ്കരേട്ടനായ കാരണം ക്ഷമിച്ച് കാണും.

എന്താ ചെയ്യാ രാധികേ. എന്റെ പാത്രത്തില്‍ ഒന്നും അവശേഷിച്ചിട്ടില്ലല്ലോ. എനിക്കിതെങ്ങിനെ സഹിക്കും. പാര്‍വ്വതിയുടെ തൊണ്ടയിടറി വിഷമം കൊണ്ട്.

“ഞാനൊരു കാര്യം ചോദിച്ചോട്ടേ മേഡം..? ആ ചോദിച്ചോളൂ…..

നിങ്ങള്‍ക്കെന്താ ഒരുമിച്ച് ഓഫീസില്‍ വന്ന് പോയാല്‍? ഒരുമിച്ചിരുന്ന്‍ ഭക്ഷണം കഴിച്ചാല്‍..?

എനിക്കറിയില്ല എന്റെ രാധികേ. എന്റെ ആളെ കഴിഞ്ഞ ആറുകൊല്ലമായി നീയും കാണുന്നുണ്ടല്ലോ? ഭാര്യയാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. ഇഷ്ടമില്ലാത്തത് ചോദിച്ചാല്‍ പിന്നെ നിനക്കറിയാമല്ലോ പ്രത്യാഘാതങ്ങള്‍!!!

“എന്നാലും ഇന്നത്തെ കാര്യം കഷ്ടമായിപ്പോയി മേഡം. ഒരാളിവിടെ വെട്ടി വിഴുങ്ങുന്നു, അതേ കുടു:ബത്തിലെ മറ്റൊരാള്‍ക്ക് അതും ഈ ഓഫീസില്‍ പട്ടിണി. ആരും കേള്‍ക്കേണ്ട.!

ഒരു പക്ഷെ ആ മുറിയില്‍ നോണ്‍ വെജിറ്റേറിയന്‍ അനുവദനീയമല്ലായിരിക്കും.!

“എന്താ എനിക്ക് വീട്ടില്‍ വെജിറ്റേറിയന്‍ ഭക്ഷണം ഉണ്ടാക്കി കൊണ്ട് വരാമല്ലോ?” അതൊന്നുമായിരിക്കില്ല പ്രശ്നം…

“ആ അതൊക്കെ പോകട്ടെ. രാധികയുടെ വീട്ടിലാരൊക്കെ ഉണ്ട്.?“
അഛനും അമ്മയും പിന്നെ ഹസ്ബന്‍ഡും.

മക്കളെത്രയാളുണ്ട്..?

“കുട്ടികളായിട്ടില്ല ഇത് വരെ”

രാധികയെ എല്ലാവര്‍ക്കും സ്നേഹമാണല്ലോ?

“രാധികയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ഭര്‍ത്താവിന് തീരെ സ്നേഹമില്ല മേഡം. അദ്ദേഹത്തിന് എന്തോ കോമ്പക്സാണ്. എനിക്ക് കൂടുതല്‍ ശമ്പളം കിട്ടുന്നതില്‍ അതൃപ്തിയാണ് മുഖ്യകാരണം.”

ഞാന്‍ ജോലി രാജിവെക്കാമെന്ന് പറഞ്ഞു.

“എന്നിട്ട്,,?”

അഛനമ്മമാര്‍ അദ്ദേഹത്തിന്റെ വാക്ക് കേള്‍ക്കേണ്ട എന്ന് പറഞ്ഞു. അദ്ദേഹത്തിന് പുകവലിയും മദ്യപാനവും കൂടുതലാണ്. ഓഫീസില്‍ നിന്ന് തന്നെ കുടിച്ചിട്ടാ വരിക. എന്നോട് ഒരു കാരണവുമില്ലാതെ വഴക്കിടും.

ഇതൊക്കെ നോക്കുമ്പോള്‍ ഇവിടുത്തെ ഉണ്ണിസാറ് എത്രയോ നല്ല മനുഷ്യനാണ്. പുകവലി ഇല്ല, മദ്യപാനമില്ല. അനാവശ്യമായി ഒരു സ്ത്രീകളോടും അടുപ്പമില്ല.

മാഡം വളരെ ഭാഗ്യവതിയാണ്. ഉണ്ണിസാറിന്റെ ഈ സ്ട്രിക്റ്റ്നെസ്സ് എനിക്കിഷ്ടമാണ്. പിന്നെ സ്റ്റാഫിനെ അടിക്കുന്നതില്‍ എനിക്ക് യോജിപ്പില്ല. പക്ഷെ അടികിട്ടിയവരെല്ലാം കൂടുതല്‍ സാറിനെ ബഹുമാനിക്കുന്നവരും നന്നായി പണിയെടുക്കുന്നവരായിത്തീരുന്ന എന്നത് മറ്റൊരു പരമാര്‍ഥം.

“രാധികക്ക് അടി കിട്ടിയിട്ടുണ്ടോ..?”

രാധിക മുഖം താഴ്ത്തി ചിരിച്ചു.

ഇവിടെ നിര്‍മ്മലച്ചേച്ചിയെ കൂടി കൈ വെച്ച ആളാണ് ഉണ്ണി സാറ്. പിന്നെയല്ലേ ഈ കൊഞ്ചുപോലുള്ള ഈ പ്രാണി. ഒരു കാലത്ത് എനിക്ക് തല്ല് കൊള്ളാത്ത ദിവസങ്ങളുണ്ടായിരുന്നില്ല. ഞാന്‍ സാറിനെ ഇങ്ങിനെ പറഞ്ഞെന്ന് വിചാരിച്ച് എനിക്കോ ഈ ഓഫീസില്‍ ആര്‍ക്കുമോ സാറിന്റെ അടികിട്ടിയിട്ട് വേദനിച്ചുവെന്നോ സങ്കടപ്പെട്ടിട്ടോ ഇല്ല.

സാറിന്റെ അടി കിട്ടുന്നവരോട് സാറിന് പ്രത്യേക സ്നേഹമോ പരിഗണനയോ ഒന്നും ഇല്ല. ചിലര്‍ക്ക് സാറിന്റെ അടി കൊള്ളുന്നത് ഇഷ്ടമാണ്. പക്ഷെ കൂടെ കൂടെ അടിവാങ്ങിക്കുന്ന ചിലരെ സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിട്ടിട്ടും ഉണ്ട്. എന്നെ എന്തോ ഇത് വരെ പിരിച്ചയച്ചിട്ടില്ല.

നിര്‍മമല ചേച്ചി പോയതില്‍ പിന്നേയാണ് ഞാന്‍ സാറിന്റെ ഓഫീസില്‍ കയറിയത്. സാറിന്റെ കയ്യില്‍ നിന്ന് എപ്പോളാ അടി കിട്ടുകയെന്നറിയില്ല. എവിടെയൊക്കെയാ അടിക്കുകയെന്നൊന്നും സാറിന് നോട്ടമില്ല. പെണ്ണുങ്ങളെ തല്ലുമ്പോള്‍ ചില മാനദണ്ഡങ്ങളൊക്കെയില്ലെ. ആ പരിഗണനയൊന്നും ഇല്ല.

“രാധികക്ക് ഉണ്ണ്യേട്ടനെ ഇഷ്ടമാണോ..?

“ഇഷ്ടമെന്ന് ചോദിച്ചാല്‍.!?..”
ആ ഇഷ്ടം തന്നെ!

ഉണ്ണിസാറിനെ ഇഷ്ടപ്പെടാത്ത ആരെങ്കിലും ഈ ഓഫീസിലുണ്ടോ. പ്രത്യേകിച്ച് പെണ്ണുങ്ങള്‍. പിന്നെ ഈ ടൌണില്‍ ഉണ്ണ്യേട്ടന്റെ സൌഹൃദം പിടിച്ച് പറ്റാന്‍ എത്ര പെണ്ണുങ്ങള്‍ ശ്രമിച്ചിട്ടുണ്ടെന്നറിയാമോ..?? പക്ഷെ അതൊന്നും നടന്നിട്ടില്ല. പണ്ട് നമ്മുടെ ട്രിപ്പിള്‍8 ക്മ്പനിയുടെ ഉടമസ്ഥന്റെ മകള്‍ കുറേ ശ്രമിച്ചു. അവള്‍ സുന്ദരിയും ഒരു പണച്ചാക്കുമായിരുന്നു.

“എന്നിട്ടെന്തുണ്ടായി……?”

അതോടെ എല്ലാം തകര്‍ന്നു. സാറിന് ശല്യമായതോടെ ആ കമ്പനിയുടെ സാധനങ്ങള്‍ നാം വാങ്ങാതെയായി. ഇന്ത്യയില് ഒരിടത്തും അവക്ക് മാര്‍ക്കറ്റ് ചെയ്യാന്‍ സാധിക്കാതെ കമ്പനി പൂട്ടി. അവരുടെ കുടുംബം വഴിയാധാരമായി. അതെന്നെ കഥ.

സാറിന് എല്ലാവരേയും ഇഷ്ടമാണ്. പ്രതേകിച്ചൊരു ഇഷ്ടം ആരോടും ഉള്ളതായി കണ്ടിട്ടില്ല. വളരെ നല്ല മനുഷ്യന്‍. എത്രയോ കുടുംബങ്ങള്‍ അദ്ദേഹത്തിന്റെ ഔദാര്യത്തില്‍ കഴിയുന്നുണ്ട്. എന്റേതുള്‍പ്പെടെ. അപ്പോള്‍ ആ വീട്ടുകാരുടെ ഒക്കെ പ്രാര്‍ത്ഥന മാത്രം മതിയല്ലോ ഉണ്ണിസാറിന്റെ ദീര്‍ഘായുസ്സിനും സമ്പല്‍ സമൃദ്ധിക്കും.

പണ്ട് എന്റെ അമ്മായിയമ്മ പറയാറുണ്ട് അമ്പലത്തില്‍ പോകുമ്പോള്‍ സാറിന്റെ ആയുരാരോഗ്യ സൌഖ്യങ്ങ്യള്‍ക്കും ദീര്‍ഘായുസ്സിനും പൂജകള്‍ ചെയ്യാന്‍. എന്റെ അമ്മായിയമ്മ മരിക്കുന്നതിന്‍ മുന്‍പ് ഒരിക്കല്‍ വീട്ടില്‍ വന്ന് കണ്‍ടിരുന്നു. അമ്മക്ക് ഒരു മകനെന്ന പോലെ ഇഷ്ടമായിരുന്നു ഉണ്ണിസാറിനെ. അമ്മ അന്ന് ഉണ്ണിസാറിനോട് പറഞ്ഞു..” “ഇവള്‍ക്ക് വികൃതി കൂടുതലാണ് ഉണ്ണീ. നല്ല അടികൊടുത്തോളൂ………“ അന്നൊക്കെ എന്റെ ഭര്‍ത്താവ് ഇത് പറഞ്ഞ് ചിരിക്കുമായിരുന്നു.

“മാഡം എന്താ താലി ഇടാത്തത്, സിന്ദൂരം ചാര്‍ത്താത്തത്…?”

അതൊന്നും ഉണ്ണ്യേട്ടനിഷ്ടമില്ല. ഓഫീസില്‍ ആഭരണം ധരിച്ച് വരരുതെന്ന് ശങ്കരേട്ടന്‍ പറഞ്ഞിരുന്നു. നിങ്ങളെപ്പോലെത്തന്നെ മിതമായി മാത്രമേ ധരിക്കാവൂ എന്നും പറഞ്ഞു.

“നിങ്ങള്‍ക്ക് മക്കളില്ലെ..?”
ഉണ്ട്. മകള്‍. ഊട്ടിയില്‍ പഠിക്കുന്നു.

“പാര്‍വ്വതി വലിയൊരു കള്ളം പറഞ്ഞു” എല്ലാവരും അറിയട്ടെ. ഈ ബോംബ് പോയി ഉണ്ണിയെട്ടന്റെ ചെവിയില്‍ പോയി പൊട്ടാഞ്ഞാല്‍ മതി
അതിന് ഉണ്ണിയേട്ടനോട് ഈ വക കാര്യങ്ങള്‍ ആരാ ഇവിടെ സംസാരിക്കുക. അഥവാ ആണെങ്കില്‍ തന്നെ മൂപ്പര്‍ അതനുസരിച്ച് ഡീല്‍ ചെയ്തോളും.

“ഈ മനുഷ്യനെ നേര്യാക്കാനെന്താ ഒരു വഴി? എന്നും ഓഫീസിലേക്ക് വണ്ടിയില്‍ കൊണ്ട് വന്നില്ലെങ്കിലും വല്ലപ്പോഴും കയറ്റിക്കൂടെ?”

എന്തെങ്കിലും സൂത്രം കണ്ട് പിടിക്കണം. കെണികളിലൊന്നും പെട്ടെന്ന് വീഴുന്ന ആളല്ല ഈയാള്‍. ഇനി കെണി വെച്ചതെങ്ങാനും കണ്ട് പിടിച്ചാല്‍ പിന്നെ കേമമായി പൂരം. എന്തിന്നാ ഈ പുലിവാലെല്ലാം പിടിക്കുന്നത്. ഓരോരുത്തവര്‍ക്കും ഓരോ യോഗവും തലവരയും ഉണ്ട്.

എനിക്ക് തനിച്ച് ഒരു കാറും ഡ്രൈവറും കിട്ടിയാലൊന്നും എന്റെ വിഷമവും മോഹവും തീരില്ല. എനിക്ക് നെഞ്ച് വിരിച്ച് ഉണ്ണ്യേട്ടന്റെ കൂടെ ഓഫീസില്‍ വരണം, ഒരുമിച്ചിരുന്ന് ഉണ്ണണം, തിരിച്ച് പോകണം. ദിവാസ്വപ്നമെങ്കിലും കാണാമല്ലോ> അതിനാരുടെയും പേടിക്കേണ്ടതില്ലല്ലോ>>?

“സ്വപ്നം ക്ണ്ട് കൊണ്ടിരുന്നതിന്നിടയില് പലതവണ ഇന്റ്കോം ചിലച്ചു. പാര്‍വ്വതി അത് കേട്ടതേ ഇല്ല. ഉണ്ണിയായിരുന്നു വിളിച്ചത്.”

“നാശം… ഈ പെണ്ണ് എന്താ ഫോണ്‍ എടുക്കാത്തത്…?”

ഉണ്ണി ശങ്കരേട്ടനെ വിളിച്ചു. പാര്‍വ്വതിയുടെ കേബിനില്‍ നിന്ന് ശബ്ദമൊന്നുമില്ലല്ലോ. ഫോണ്‍ എടുക്കാനാരുമില്ലേ അവിടെ?

“ഞാന്‍ പോയി വിളിച്ചോണ്ട് വരാം സാറ് “

പാര്‍വ്വതിയുറ്റെ കേബിനിലെത്തിയ ശങ്കരേട്ടന്‍ ക്ഷുഭിതനായി. എന്താ പാര്‍വ്വതി ഫോണ്‍ എടുക്കാഞ്ഞേ. ഉണ്ണി സാര്‍ എത്ര തവണ വിളിച്ചതെന്നറിയാമോ?

“എന്നെ ആരും വിളിച്ചില്ലല്ലോ? ആ ഇപ്പോ അങ്ങിനെയാണോ?
പിന്നേയു കൊച്ചേ ഒരു കാര്യം പറഞ്ഞേക്കാം ഇത് വീടല്ല. ഇവിടെ ഓഫീസ് ഡിസിപ്ലിനുണ്ട്. ശങ്കരേട്ടന്‍ ഇന്റര്‍ കോമിലെ സ്ക്രീനില്‍ നിന്ന് എന്ട്രി കാണിച്ചുകൊടുത്തു ബോധ്യപ്പെടുത്തി. എത്ര പ്രാവശ്യം ആരൊക്കെ വിളിച്ചതെന്നും, എത്ര ഔട്ട് & ഇന്‍ കമിങ്ങ് കോളുകള്‍ പോയതെന്നും എത്ര മിനിട്ട് സംസാരിച്ചതെന്നുമെല്ലാം. എല്ലാം കണ്ട് നുണപറയാനാവാത്ത വിധം പാര്‍വ്വതി അമ്പരന്നു.

ശരി സാറ് വിളിക്കുന്നു. പോയിട്ട് എന്താച്ചാ വാങ്ങിക്കോളൂ പോയിട്ട്. എന്നെയൊന്നും വക്കാലത്തിന് വിളിക്കേണ്ട കേട്ടോ.

ഇത്രയും ശങ്കരേട്ടന്‍ പറഞ്ഞിട്ടും പാര്‍വ്വതിക്ക് ഒരു അമ്പരപ്പല്ലാതെ പ്രത്യേകിച്ചൊരു വികാരവും തോന്നിയില്ല.

കതക് മുട്ടാതെ ഉണ്ണിയുടെ ഓഫീസിലെക്ക് കടന്ന പാര്‍വ്വതിക്ക് കിട്ടി ശാസന ആദ്യം തന്നെ. പിന്നെ ഉണ്ണിയോട് ചോദിക്കാതെ അവിടെ ഇരുന്നതിനും.

“എന്താടീ ഫോണ്‍ എടുക്കാഞ്ഞേ..?”
ഞാന്‍ കേട്ടില്ല.
“നിന്റെ ചെവിക്ക് എന്തെങ്കിലും തകരാറുള്ളതായി എനിക്കറിയില്ലല്ലോ> ഇന്ന് കാലത്ത് വരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ? നിന്റെ അടുത്ത കേബിനില്‍ ഇരിക്കുന്ന ആള്‍ കേട്ടല്ലോ റിങ്ങ് ടോണ്‍. പിന്നെ ഒരു കാര്യം പറഞ്ഞേക്കാം. കളിതമാശക്കുള്ള ഇടമല്ല ഈ ഓഫീസ്. കളിയും ചിരിയും ഒക്കെ വീട്ടില്‍. ഇവിടെ അതൊന്നും നടക്കില്ല.

എന്നോട് സമ്മതം ചോദിക്കാതെ എന്റെ കാബിനില്‍ പ്രവേശിക്കുകയോ, ഇരിക്കുകയോ ചെയ്യരുത്.

ശരി ഉണ്ണ്യേട്ടാ…..

“ഉണ്ണിയുടെ ശബ്ദം ഉയര്‍ന്നു. ലുക്ക് പാര്‍വ്വതി. ദിസ് ഈസ് എ ബിസിനസ്സ് സെക്റ്റര്‍. ഹിയര്‍ നോ ഏട്ടന്‍. ഡിഡ് യു അണ്ടര്‍സ്റ്റാന്‍ഡ്?

യെസ് സാര്‍.
“യു മേ ഗൊ നൌ. ഐ ഷാല്‍ കോള്‍ യു ലേറ്റര്‍..”

ഉണ്ണിക്ക് ദ്വേഷ്യം അതിരുകവിഞ്ഞ് വന്നാല്‍ പിന്നെ ശരിക്കുള്ള തലവേദന വരും. അത് പാര്‍വ്വതിക്കും അറിവുള്ളതാണ്. അപ്പോള്‍ കടുപ്പത്തിലൊരു കട്ടന്‍ ചാ‍യ കുടിക്കണം.

ശങ്കരേട്ടനെ വിളിച്ച് ചായ ഓര്‍ഡര്‍ ചെയ്തു. പിന്നെ പാര്‍വ്വതിയെ പത്ത് മിനിട്ട് കഴിഞ്ഞ് അയക്കുവാനും പറഞ്ഞു.

പറഞ്ഞ സമയത്ത് പാര്‍വ്വതി കതക് തട്ടി അനുവാദം വാങ്ങി ഉണ്ണിയുടെ ഓഫീസിലെത്തി.
“കേന്‍ ഐ സിറ്റ് ഡൌണ്‍ സാര്‍“

നോ.. യു കെനോട്ട്.

“ഉണ്ണി ഫയലുകള്‍ പരിശോധിക്കുന്ന സമയം രാധിക ചായയുമായി അകത്ത് പ്രവേശിച്ചു.“ ചായക്കപ്പ് മേശപ്പുറത്ത് വെച്ചു. അവള്‍ ചായയെടുക്കുന്നതിന് മുന്‍പ് കപ്പും സോസറും കഴുകിയതിന് ശേഷം തുടക്കുവാന്‍ മറന്നിരുന്നു. കപ്പിന്റെ പുറത്ത് നിന്ന് രണ്ട് തുള്ളി വെള്ളം ചില ഡോക്യുമെന്റിലും മറ്റും വീണ് മഷി പരന്നു അലങ്കോലമായി.

ഇത് കണ്ട് രാധിക ഭയന്ന് വിറച്ചു. രൌദ്രഭാവത്തോടെ അവളുടെ മുഖത്തേക്ക് നോക്കി ഉണ്ണി. നിന്നോട് എത്ര തവണ ഞാന്‍ പറഞ്ഞിട്ടുണ്ട് കപ്പുകള്‍ കഴുകിത്തുടക്കാതെ ഇങ്ങോട്ട് കൊണ്ട് വരരുതെന്ന്. എന്താ എത്ര പറഞ്ഞിട്ടും ഇതൊന്നും കേള്‍ക്കാത്തത്.

“സാര്‍ ഞാന്‍ ഇനി സൂക്ഷിച്ചോളാം”
നീ എത്ര തവണ പറഞ്ഞിട്ടുള്ളതാണ് ഇങ്ങനെ. ഉണ്ണീക്ക് ദ്വേഷ്യം സഹിക്കാതെ ഫയലില്‍ നിന്ന് രണ്ട് ഷീറ്റുകള്‍ വലിച്ച് കീറി അവളുടെ മുഖത്തേക്കെറിഞ്ഞു.

എടീ ഈ മേറ്റര്‍ വേറെ ഒരു ലെറ്റര്‍ ഹെഡ്ഡില്‍ ടൈപ്പ് ചെയ്ത് ചൊവ്വന്നൂരിലുള്ള ഓഡിറ്ററെ കൊണ്ട് ഒപ്പിടീപ്പിച്ച് സീല്‍ വെച്ച് കൊണ്ട് വരണം. ഇപ്പോള്‍ തന്നെ.

“അതൊക്കെ ചെയ്ത് വരുമ്പോളെക്കും വീട്ടിലെത്താന്‍ വൈകും. തന്നെയുമല്ല ബസ്സ് കിട്ടില്ല.”

അട്ടഹാസത്തോടെ ഉണ്ണി.. എനിക്കിതൊന്നും അറിയേണ്ട. എല്ലാം നീ വരുത്തിവെച്ചതല്ലേ> ഉടനെ ഞാന്‍ പറഞ്ഞ ഡോക്യുമെന്റ് എന്റെ ഓഫീസിലെത്തിക്കണം. അതിനുമുന്‍പെങ്ങാനും ഇവിടുന്ന് പോയാല്‍ നാളെ നിനക്ക് ഇവിടെ പണി ഇല്ല.

“രാധികക്ക് പോകാം”

ഇതൊക്കെ കേട്ട പാര്‍വ്വതി ആകെ അവതാളത്തിലായി.

“തലവേദന കുറവുണ്ടോ..?”
പോടീ ഒരുമ്പെട്ടോളേ ഇവിടുന്ന്. ശങ്കരേട്ടനെ വിളിച്ചോണ്ട് വാടീ പോയിട്ട്.

എന്തൊരു തലവേദന. വീട്ടിലെത്തി ഒന്ന് കിടന്നാല്‍ മതിയായിരുന്നു. ഉണ്ണി മേശ തുറന്ന് ടൈഗര്‍ ബാം തപ്പി. കിട്ടിയില്ല. കഴിഞ്ഞ തവണ സിങ്കപ്പൂരില്‍ പോയപ്പോള്‍ ഒരു ഡസന്‍ ബോട്ടിത്സ് വാങ്ങിയിരുന്നു. ഓഫീസിലായതിനാല്‍ ആവി പിടിക്കാനുള്ള സ്റ്റീം പാനും ഇല്ല.

“ഓഫീസിന്റെ കതക് ആരോ മുട്ടിയപോലെ തോന്നി. ഉണ്ണി തന്നെ കതക് തുറന്നപ്പോള്‍ കണ്ടത് രാധികയെ.“

എവിടെ ഡോക്യുമെന്റ്സ്? ടൈപ്പ് ചെയ്ത് കഴിഞ്ഞിട്ടില്ലാ സാര്‍. ആദ്യം അടിച്ചതൊക്കെ തെറ്റി. സാര്‍ ടൈപ്പ് ചെയ്ത് കഴിയുമ്പോള്‍ രാത്രി ഏറെ വൈകും. പിന്നെ ഓഡിറ്ററുടെ ഒപ്പ്.??

ഓഡിറ്ററുടെ വീടും ഓഫീസും ഒന്ന് തന്നെ. ഇവിടെ രാത്രിയില്‍ വാച്ച് മേനുണ്ടല്ലോ. കൂടാതെ ഡ്രൈവര്‍ രാധാകൃഷ്ണനെ സ്പെഷല്‍ ഡ്യൂട്ടിക്ക് വെച്ചിട്ടുണ്ട്. നീ തിരിച്ച് വരുമ്പോള്‍ എന്നെ ഇവിടെ കണ്ടില്ലെങ്കില്‍ രാധാകൃഷ്ണന്റെ അടുത്ത് കടലാസ്സുകള്‍ എന്റെ വീട്ടിലെത്തിക്കണം. പിന്നെ നിന്നെ നിന്റെ വീട്ടില്‍ വിടാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാം.

യു മേ ഗോ ഏന്‍ഡ് ടു ദി നീഡ്ഫുള്‍. ആ കടലാസ്സുകളുമായി നാളെ എനിക്ക് ബേംഗ്ലൂര്ക്ക് പോകേണ്ടതായിട്ടുണ്ട്.

“സാര്‍ അല്പം ദയ കാണിച്ച് കൂടെ. വൈകിയാല്‍ എന്നെ വീട്ടില്‍ കയറ്റില്ല. എന്റെ ഭര്‍ത്താവ് ആള്‍ ശരിയല്ല..”

എനിക്കിതൊന്നും അറിയേണ്ട. നീ കാരണം എന്റെ ബേഗ്ലൂര്‍ പോക്കെങ്ങാന്‍ തടസ്സപ്പെട്ടാല്‍ അതിന്റെ പ്രത്യാഘാതം വളരെ വേദനാജനകമായിരിക്കും. ബി കെയര്‍ഫുള്‍!!

ഉണ്ണ്യേട്ടാ – ഒരു സ്തീയല്ലേ അവള്‍? ഒരു വീട്ടമ്മയും കുടുംബിനിയും അല്ലെ..? അവളെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ>>?

പാര്‍വ്വതിയുടെ വാക്കുകള്‍ കേട്ടതും.... കിട്ടി പാര്‍വ്വതിയുടെ കരണക്കുറ്റിക്ക് പ്രഹരം. ഓഫീസില്‍ വെച്ച് ആദ്യത്തെ സമ്മാനം. ഹു ദ ഹെല്ല് യു ആര്‍ ടു ഇന്റര്‍ ഫിയര്‍ ഇന്‍ മൈ ബിസിനസ്സ്?

“അയ്യോ എന്ന നിലവിളി കേട്ടതും ശങ്കരേട്ടന്‍ ഉണ്ണിയുടെ ഓഫീസിന്നകത്തേക്ക് ഇരച്ച് കയറി.“ ചെന്നപാടെ പിന്‍ വാങ്ങുകയും ചെയ്തു.

[തുടരും]

അകു:
അക്ഷരത്തെറ്റുകളുണ്ട്. ക്ഷമിക്കുമല്ലോ?













Sunday, August 1, 2010

അഞ്ജനമണി നാഗക്കളം


ഇന്നെല [ആഗസ്റ്റ് 1-2010] തൃശ്ശിവപേരൂര്‍ ലളിതകല അക്കാദമിയില്‍ ഉണ്ടായ കളമെഴുത്ത് മേക്കാട് നാഗമ്മയുംസംഘവും വരച്ച അഞ്ജനമണിനാഗക്കളം ആയിരുന്നു. 7 മണിയാകുമ്പോളെക്കും കളം വരച്ച് കഴിഞ്ഞു. പിന്നീട് പുള്ളുവന്‍ കുടവും, നന്തുണിയും ചേര്‍ത്തി പാടിയ പാട്ട് കര്‍ണ്ണ മനോഹരമായിരുന്നു. നല്ല അക്ഷരസ്ഫുടതയോടുള്ള പാട്ട്. അടുത്ത കാലത്തൊന്നും ഇത്ര ക്ലിയര്‍ ആയി നാഗക്കളം പാട്ടുകള്‍ കേട്ടിട്ടില്ല. പക്ഷെ പാട്ട് അരമണിക്കൂറിലധികം ഉണ്ടായില്ല.

പാട്ടിനെ തുടര്‍ന്ന് രണ്ട് കന്യകകളായ പതിനഞ്ച് വയസ്സിന് താഴെയുള്ള ഒരു പെണ്‍കുട്ടിയും, പത്ത് വയസ്സിന് താഴ്യുള്ള മറ്റൊരു പെണ്‍കുട്ടിയും, പിന്നെ പത്ത് വയസ്സിന് താഴ്യുള്ള ഒരു ആണ്‍കുട്ടിയുമായിരുന്നു കളത്തില്‍ തുള്ളാന്‍ ഇരുന്നത്.

പക്ഷെ രണ്ട് പെണ്‍കുട്ടികള്‍ മാത്രം തുള്ളി കളം മായ്ച്ചു. കളം പാട്ട് കേട്ട കുട്ടികള്‍ ഏതാണ്ട് പതിനഞ്ച് മിനിട്ട് കഴിഞ്ഞാണ് തുള്ളിയത്. ഏതാണ്ട് അഞ്ചൂറ് പേര് കളം കാണാന്‍ എത്തിയിരുന്നു.

ജൂലായ് 21 ന് തുടങ്ങിയ കളമെഴുത്തില്‍ എനിക്ക് എല്ലാ കളങ്ങളും കാണാ‍നായില്ല. പക്ഷെ ഞാന്‍ കണ്ട കളങ്ങളില്‍ വെച്ച് ഇന്നെലെത്തെ കളമാണ് മൊത്തം പരിപാടിയുടെ നിലവാരത്തില്‍ എനിക്കിഷ്ടമായത്.

ഞമനേങ്ങാട്ട് എന്റെ തറവാട്ടില്‍ ഞങ്ങള്‍ക്ക് സര്‍പ്പക്ക്കാവ് ഉണ്ട്. പണ്ട് എന്റെ പിതാവ് സിലോണിലും, പാപ്പന്‍ സിംഗപ്പൂരിലും ഉണ്ടായിരുന്ന കാലത്താണ് പതിനാല്‍ ദിവസം നീണ്ട പാമ്പിനാളം [സര്‍പ്പക്കളം] എനിക്ക് കാണാനായത്. അതിന്‍ ഗുരുവായൂരിന്നടുത്തുള്ള കോട്ടപ്പടിയില്‍ നിന്നാണ് പുള്ളുവന്മാര്‍ വന്നിരുന്നത്. ഈ കളം നടക്കുമ്പോള്‍ എനിക്ക് പത്ത് വയസ്സോ മറ്റോ കാണും.

കളത്തില്‍ തുള്ളാന്‍ വരുന്ന കന്യകളായ പെണ്‍കുട്ടികള്‍ക്കും അവരുടെ വീട്ടുകാര്‍ക്കും വൈകിട്ട് ഞങ്ങളുടെ വീട്ടിലായിരുന്നു ഭക്ഷണവും രാത്രിയിലെ താമസവും. ഞമനേങ്ങാട് വട്ടമ്പാടത്തുള്ള ഞങ്ങളുടെ വെട്ടിയാട്ടില്‍ തറവാട് തറയിലെ വീട് എന്നാണ് അറിഞ്ഞിരുന്നത്. ചുറ്റും വട്ടന്‍ കൊയ്യുന്ന പാടം, അതിന്റെ നടുവില്‍ ഏതാണ്ട് പത്ത് ഏക്കര്‍ വരുന്ന ഒരു തറ്യിലായിരുന്നു വീട്.

മുത്തഛന്റെ കാലത്ത് കളരിത്തറ ഉണ്ടായിരുന്നത്രെ. ഏറ്റവും അവസാനമായി കളരി അഭ്യസിച്ചത് ഞാനായിരുന്നു. ഇപ്പോള്‍ കളരിത്തറയോ അഭ്യാസികളോ അവിടെ ഇല്ല. എന്നാലും കടത്താനാട്ടില്‍ നിന്ന് പൊന്നും പണവും ഭൂമിയും തന്ന് സല്‍ക്കരിച്ച് വാഴിച്ച തണ്ടാനായിരുന്നു എന്റെ മുത്തഛന്‍ ചോഴിത്തണ്ടാന്‍.

ഈ തണ്ടാന്റെ മകന്റെ മകനാണ് ഞാന്‍ എന്ന ജെ പി. ഇന്ന് ഞങ്ങളുടെ തറവാട് ജീര്‍ണ്ണിച്ച് അവകാശികളായ പാപ്പന്റെ മക്കള്‍ അതെല്ലാം അന്യാധീനപ്പെടുത്തി എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. സ്വത്തുക്കളല്ലേ അന്യാധീനപ്പെടുള്ളൂ. പക്ഷെ കളരി ദൈവങ്ങളും, പാമ്പിന്‍ കാവ്, രക്ഷസ്സ്, കുടുംബ ദേവതയായ ഭുവനേശ്വരിയും, മുത്തന്‍പ്പന്മാര്‍, ചാത്തന്‍, കരിങ്കുട്ടി എന്നീ ദേവീ ദേവന്മാരെല്ലാം എന്റെ മനസ്സില്‍ ഇപ്പോഴും മായാതെ കിടക്കുന്നു.

ലളിതകല അക്കാദമിയില്‍ ഞാന്‍ കളം കാണാന്‍ പോകുമ്പോള്‍ ഞാന്‍ എന്റെ ബാല്യം അയവിറക്കാറുണ്ട്. ഈ ജന്മത്തിലല്ലെങ്കില്‍ അടുത്ത ജന്മത്തിലെങ്കിലും ഐശ്വര്യമായ ഒരു കുടുംബക്ഷേത്രവും, അമ്പലപ്പുരയും, പാമ്പിന്‍ കാവും എന്റെ സ്വപ്നമാണ്.

കുടുംബ പരദേവതകളും, നാഗങ്ങളും എന്റെ സ്വപ്നം സാക്ഷാത്കരിക്കട്ടെ.!!!!

അമ്പലമുറ്റത്തെ കൂട്ടുകാരികള്‍

എനിക്കേറ്റവും കൂടുതല്‍ കൂട്ടുകാരുള്ളത് അമ്പലമുറ്റത്താണ്. അമ്പലമെന്ന് പറഞ്ഞാല്‍ ഏത് അമ്പലമാണെന്നറിയാമോ?

അച്ചന്‍ തേവര്‍ ശിവക്ഷേത്രം. കൂര്‍ക്കഞ്ചേരി. ഞാന്‍ പലവട്ടം പറഞ്ഞതാണ് ഈ അമ്പലത്തിനെപറ്റി. തൃശ്ശൂര്‍ ശക്തന്‍ ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് ഇരിഞ്ഞാലക്കുട കൊടുങ്ങല്ലൂര്‍ റൂടില്‍ രണ്ടാമത്തെ സ്റ്റോപ്പായ തങ്കമണി കയറ്റത്തിലാണ് ഈ മഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്.


ഒരു ലിങ്ക് തരാം ഇപ്പോഴോ, പിന്നീടോ അത് ക്ലിക്കിയാല്‍ കൂടുതല്‍ വിശേഷങ്ങളറിയാം.

എന്റെ പുതിയ കൂട്ടുകാരികളാണ് ആദിത്യയും അക്ഷയയും. ഇവര്‍ വൈകിട്ട് ട്യൂഷന്‍ കഴിഞ്ഞ് ഈ വഴിക്കാണ് വരിക. ഒരു ദിവസം ഞാന്‍ അവരെ പിടിച്ച് നിര്‍ത്തി ദീപാരാധന കഴിയും വരെ.

രാമായണം വായിച്ച് കഴിഞ്ഞ് അവില്‍ ശര്‍ക്കര പഴം എന്നിവ കൂട്ടിക്കുഴച്ച നിവേദ്യം കൊടുത്തു. പിന്നെ ഹനുമാന്‍ സ്വാമിക്ക് നിവേദിച്ച വടയും. അവരെ ഞാന്‍ ആദ്യം കണ്ട ദിവസം മുപ്പെട്ട് വെള്ളിയാഴ്ചയായിരുന്നു. അതിനാല്‍ ഗണപതിക്ക് നിവേദിച്ച ഉണ്ണിയപ്പവും കൊടുത്തു. കുട്ടികള്‍ക്ക് സന്തോഷമായി.

നിഷ്കളങ്കമായ ചിരിയാണവരുടേത്. അവര്‍ എന്നും വന്ന് തുടങ്ങി. ഞാന്‍ ഇന്നെലെ അയല്‍ക്കാരി ബ്ലുഫിയുടെ മന:സ്സമ്മതം പ്രമാണിച്ച് അവളുടെ വീട്ടിലായിരുന്നു. ഞാന്‍ ഇന്നെലെ വരാത്ത കാരണം ഇവര്‍ അന്വേഷിച്ചിരുന്നു. ഞാന്‍ ഉണ്ടെങ്കില്‍ ഇവര്‍ക്ക് കൂടുതല്‍ പ്രസാദം ലഭിക്കും. ചിലപ്പോള്‍ എന്റെ ഓഹരിയില്‍ നിന്നും അല്പം ഇവര്‍ക്ക് കൊടുക്കും.

ഇന്നെലെ ഞാന്‍ ഇവരുമായി കളിക്കുന്നത് കണ്ട് പത്മജ ടീച്ചര്‍ പറഞ്ഞു.
“പറ്റിയ കൂട്ടുകാര്‍. സമപ്രായക്കാര്‍..!!”

ടീച്ചര്‍ക്കറിയില്ല നമുക്ക് കിട്ടുന്ന ആനന്ദം ഇവരുമായി ഇടപെഴകുമ്പോള്‍. ഈ ടീച്ചര്‍മാര്‍ ചിലര്‍ക്ക് കുട്ട്യോളെ തല്ലിയിട്ടാ ആനന്ദം കിട്ടുക. പത്മജ ടീച്ചര്‍ ഏത് വകുപ്പിലായിരുന്നു എന്ന്‍ എനിക്കറിയില്ല. ഞാനീ നാട്ടില്‍ കുടിയേറിപ്പാര്‍ത്തതല്ലേ?

ഇവിടെ ഈ നാട്ടില്‍ പൂര്‍വ്വീകരായി താമസിക്കുന്നവര്‍ വിരളം. മിക്കവരും എന്നെപ്പോലെ പലയിടത്തുനിന്നും വന്ന് ചേര്‍ന്നവര്‍. എന്റെ അമ്പലത്തട്ടകം ഇതല്ല. എന്റെ ഒന്നാം ഭാര്യ ബീനാമ്മ പറയും “ നമ്മുടെ തട്ടകത്തിലെ ക്ഷേത്രം വെളിയന്നൂര്‍ ഭഗവതിയാണ്”. പക്ഷെ ഞാന്‍ മിക്കപ്പോഴും ഇവിടെയാണ് വരിക. അവള്‍ പണ്ട് ഇവിടെയും വന്നിരുന്നു. ഇവിടെ കാലില്‍ ചരല്‍ കുത്തുന്നുവെന്ന് പറഞ്ഞാണ് ഇവിടെ വരാതായത് അവള്‍.

പിന്നെ അവള്‍ക്ക് കുട്ട്യോളെ ഇഷ്ടമില്ല. രണ്ടെണ്ണത്തിനെ എനിക്ക് വേണ്ടി പെറ്റുവെന്ന് മാത്രം. ഒരു യന്ത്രത്തിനെപ്പോലെ. രണ്ടിനേയും നോക്കി വലുതാക്കിയത് ഞാനാ. കാലത്ത് ഓഫീസില്‍ പോകുന്നതിന് മുന്‍പ് കുളിപ്പിച്ച് സ്കൂള്‍ ബസ്സില്‍ കയറ്റി വിടുന്നതും കൂടി എന്റെ പണിയായിരുന്നു.

അവര്‍ കിടക്കുന്നതും കളിക്കുന്നതും യാത്രപോകുന്നതും എല്ലാം എന്റെ കൂടെ. രണ്ട് മൂന്നെണ്ണത്തിനേയും കൂടി പെറാന്‍ ഞാന്‍ അവളോട് പറഞ്ഞതാണ്. പക്ഷെ അവള്‍ കൂട്ടാക്കിയില്ല. അവളാള് വലിയ സൂത്രക്കാരിയാണ്. അധികം പെറ്റാല്‍ ഗ്ലാമറ് പോകുമത്രേ?
അവള്‍ അവളുടെ തള്ളയുടെ നാലാമത്തെ സന്താനമാണ്. അവളുടെ അമ്മ ആറെണ്ണത്തിനെ പെറ്റു. അവളുടെ തള്ളയുടെ ഭംഗി അവള്‍ക്കോ അവളുടെ മൂന്ന് സഹോദരിമാര്‍ക്കോ ഇല്ല.

ഇവള്‍ക്ക് ഇപ്പൊളും പണ്‍ടും ഒരു ഗ്ലാമറും ഇല്ല. പിന്നെ കുട്ട്യോളെ പെറാന്‍ ഒന്നിനെ വേണമല്ലോ എന്നോര്‍ത്താ ഇവളെ ഞാന്‍ കെട്ടിയത്. പിന്നെ അടുക്കളപ്പണിക്കും. ഞാന്‍ ഇവളെ കാറോടിക്കാനും, ഡാന്‍സ് ചെയ്യാനും, തുണിയലക്കാനും, കുക്ക് ചെയ്യാനും എല്ലാം പഠിപ്പിച്ചു. ലോകം മുഴുവന്‍ കറങ്ങാന്‍ പോകുമ്പോള്‍ കൊണ്ടോയി. പക്ഷെ ഇവള്‍ക്ക് ഇപ്പോള്‍ പിള്ളേര്‍ മാത്രം മതി. അവറ്റകള്‍ക്ക് കുട്ട്യോളും കൂടി ആയപ്പോള്‍ ഈ തന്തയെ അവള്‍ക്ക് വേണ്ടത്രെ !!!

ഹൂം… നീ പൊയ്ക്കോ… എന്റെ രണ്ടാം ഭാര്യ ആനന്ദവല്ലിയുണ്ട് ഈ വീട്ടില്‍ തന്നെ. അത് അവള്‍ക്കും എനിക്കും മാത്രമറിയാവുന്ന മറ്റൊരു രഹസ്യം..

നാം കുട്ട്യോളുടെ കഥ പറഞ്ഞ എങ്ങോട്ടോ പോയി. ഈ കുട്ടന്‍ മേനോന്‍ പറയും. “പ്രകാശേട്ടാ ഈ പോസ്റ്റുകളൊക്കെ എഴുതിക്കഴിഞ്ഞ് പബ്ലീഷ് ചെയ്യുന്നതിന് മുന്‍പ് ഒന്ന് എഡിറ്റ് ചെയ്യ്” എന്നിട്ട് മതി കസര്‍ത്തുകളൊക്കെ. ഇങ്ങനെ ചറപറാ എന്നെഴുതിയാല്‍ ആരും വായിക്കില്ല.

“കുട്ടന്‍ മേനോന്‍ അസൂയയാണ്“ അല്ലെങ്കില്‍ ഒരോ ഓഫീസില്‍ മുഖാമുഖം ഇരിക്കുമ്പോള്‍ ഇതൊക്കെ ഒന്ന് എഡിറ്റ് ചെയ്ത് തന്നുകൂടെ. ഒന്നുമില്ലെങ്കിലും എന്നെക്കാളും മുപ്പത് വയസ്സ് ഇളയതല്ലേ ആ ചെക്കന്‍. അയാള്‍ക്കാണെങ്കില്‍ വീട്ടില്‍ ഒരു പണിയും ഇല്ല. വീട്ടുകാര്യങ്ങളെല്ലാം പെണ്ണും, അപ്പനും അമ്മച്ചിയും കൂടി നോക്കും. ഓഫീസിലാണെങ്കില്‍ എന്നെ ചീത്ത പറയുന്ന പണിയല്ലാതെ ഒരു പണിയും ഇല്ല.

സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും ആള് വലിയ സഹായിയാണ്. ഇവിടുത്തെ പെങ്കുട്ട്യോള്‍ ഹാജരില്ലെങ്കില്‍ പ്രകാശേട്ടന് ചായയും കടിയും ഉണ്ടാക്കിത്തരും. നല്ല ഒരു കുക്കാണ് കുട്ടന്‍ മേനോന്‍. പെണ്ണും പെടക്കോഴിയുമെല്ലാം മാറി നില്‍ക്കും കുട്ടന്‍ മേനോന്റെ അരൂത്ത് നിന്ന്. നളപാചകമെന്നാ അക്ഷരാര്‍ത്ഥത്തില്‍ ഈ കുട്ടന്‍ മേനോനാണ്.

എന്റെ ബീനാമ്മ സ്ട്രൈക്ക് പിടിക്കുമ്പോള്‍ എനിക്ക് വീട്ടില്‍ വന്ന് ഭക്ഷണം ഉണ്ടാക്കിത്തരാമെന്ന് പലതവണ പറഞ്ഞിട്ടുണ്ടെങ്കിലും ഒന്നും ഇത് വരെ ചെയ്ത് തന്നിട്ടില്ല. ഇന്നാള് കുറച്ച് നാരങ്ങാ‍ അച്ചാര്‍ ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞിട്ട് മോഹിപ്പിച്ചതല്ലാതെ ചെയ്ത് തന്നിട്ടില്ല.

ഒരിക്കല്‍ അയളുടെ വീട്ടില്‍ അയാള്‍ “ഒരു തരം വലിയ നാരങ്ങയുണ്ടല്ലോ?” അതിന്റെ പേര് മറന്നു. അത് ഉണ്ടാക്കിയ വീരസാഹസ കഥകള്‍ പറഞ്ഞു. എനിക്കത് കേട്ടു നാവില് വെള്ളമൂറി. എനിക്ക് ഒരു കുപ്പി കൊണ്ട്ത്തരാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ ചെറിയ തോതില്‍ തലയാട്ടി. അങ്ങിനെ നടാടെ ഒരു ചെറിയ കുപ്പി” ആ ഇപ്പോള്‍ ഓര്‍മ്മ വന്നു ആ നാരങ്ങയുടെ പേര്‍” ….”വടോപ്പുളി നാരങ്ങ “ കൊണ്ട് വന്ന് തന്നു.

കഴിഞ്ഞ ദിവസം എനിക്ക് ചാള‍ക്കൂട്ടാന്‍ കൂട്ടണമെന്ന് കലശലായ മോഹം. എന്റെ കെട്ട്യോളുണ്ടല്ലോ ബീനാമ്മ. അവള്‍ പറയുന്നു. “എനിക് കയ്യില്‍ തരിപ്പും മുട്ട് വരെ വേദനയുമാണ്. ചാള നന്നാക്കാന്‍ പറ്റില്ല.” അതിനാല്‍ തല്‍ക്കാലം ചാളക്കൂട്ടാന്‍ കൂട്ടേണ്ട എന്ന്.

വയസ്സായ അവളുടെ ചിലപ്പോള്‍ ഈ കര്‍ക്കടകത്തില്‍ തട്ടിപ്പോയേക്കാവുന്ന കെട്ട്യോന്റെ ഒരു ആഗ്രഹം സാധിപ്പിച്ച് കൊടുക്കാന്‍ അവള്‍ക്ക് മനസ്സ് വന്നില്ല.. എന്തൊരു പെണ്ണാണല്ലേ ഇത്. എന്ന് എനിക്ക് തോന്നിപ്പോയി.

അങ്ങിനെയിരിക്കെ ഒരു ദിവസം കുട്ടന്‍ മേനോന്‍ ഒന്നരക്കിലോ ചാള വെട്ടി കറി വെച്ച മഹാസംഭവം എന്നോട് പറഞ്ഞു. എന്നാല്‍ എന്റ് മേന് ന്നേ “അതില്‍ നിന്ന് ഒരു ചെറിയ ബൌള്‍ ചാളക്കൂട്ടാന്‍ കൊണ്ടത്തരാമോ” എന്ന് ചോദിച്ചപ്പോ കേട്ട മറുപടി ഞാന് ഇവിടെ എഴുതുന്നില്ല. എന്തിന് പറേണൂ അങ്ങിനെ ചാളക്കൂട്ടാന്‍ കൂട്ടാനുള്ള മോഹം മരണമടഞ്ഞു.!

ഇവിടെ ഞങ്ങളുടെ അടുത്തുള്ള ശക്തന്‍ മാര്‍ക്കറ്റില്‍ ചാള, മുള്ളന്‍, വെളൂരി, കൊഴുവ തുടങ്ങിയ ചെറുമീനുകള്‍ വെട്ടിക്കിട്ടുകയില്ല. കാരണം അവര്‍ക്കതിന് നിന്നാല്‍ പിന്നെ ലാഭമുള്ള വലിയ മീനുകളുടെ കച്ചോടം പോകും.

അപ്പോള്‍ എന്നെപ്പോലെത്തെ ഹതഭാഗ്യരായ വയസ്സന്മാരായ സീനിയര്‍ സിറ്റിസണ്മാര്‍ എന്ത് ചെയ്യും. നാട്ടിലെന്റെ പാറുകുട്ട്യോട് പറഞ്ഞാല്‍ അവള്‍ കറി വെച്ച് തൃശ്ശൂരില്‍ കൊണ്‍ടത്തരും. അതിന് ഇവിടുത്തെ എന്റെ പെമ്പറന്നോത്തിക്ക് അതിനെ കണ്ടുകൂട.!

അതിനാല്‍ പ്രിയ സുഹൃത്ത് സുകന്യ പറഞ്ഞപോലെ ശിഷ്ടജീവിതം നയിക്കാം. സുകന്യയെ പിന്നീടൊരിക്കല്‍ പരിചയപ്പെടുത്താം. സുകന്യയോട് ചോദിച്ച് അവരുടെ ലിങ്ക് പ്രസിദ്ധപ്പെടുത്തുകയും ചെയ്യാം…


അപ്പോ എന്റെ മേന്‍ ന്നേ എനിക്ക് ഇതൊക്കെ എഡിറ്റ് ചെയ്യാനുള്ള നേരം ഇല്ല. എനിക്ക് എന്റേതായ ഒരു “റൈറ്റിങ്ങ് സ്റ്റൈല്‍“ ഉണ്ട്. ഞാന്‍ ആരേയും അനുകരിക്കാറില്ല. ഇഷ്ടമുള്ളവര്‍ വായിച്ചാല്‍ മതിയെന്ന് ഞാന്‍ പറയുന്നില്ല.

സോക്കേടുകളുടെ ഒരു കൂമ്മ്പാരമാണ് ഈ ജേപ്പി എന്ന ഞാന്‍. എന്റെ ദു:ഖങ്ങളും വേദനകളും ഞാന്‍ എഴുതുമ്പോള്‍ മറക്കുന്നു. പണ്ട് ഇങ്ങനെ എഴുതി വെക്കുക മാത്രമാണ് ചെയ്തിരുന്നത്.ഇപ്പോള്‍ ബ്ലൊഗില്‍ പബ്ലീഷാക്കുന്നു.

ചിലര്‍ വായിക്കുന്നു. ചിലര്‍ എത്തിനോക്കുന്നു. ചിലര്‍ ഒന്നും മിണ്ടാതെ പോകുന്നു. എനിക്ക് സന്തോഷമേകാന്‍ അമ്പലമുറ്റത്തുള്ള കുരുന്നുകള്‍ ധാരാളം. പിന്നെ സുകന്യയെ പോലെ കുഞ്ഞൂസും മാണിക്യച്ചേച്ചിയും ബിലാത്തിപ്പട്ടണവും ചിതലും കൈതമുള്ളും മറ്റു കൂട്ടുകാരും കൂട്ടുകാരികളും ഉണ്ട്. വേണമെങ്കില്‍ താനും കൂടെ കൂടിക്കോ. ഒരു പൈന്ഡ് ചില്‍ഡ് ഫോസ്റ്റര്‍ തരാം. നക്കാന്‍ പാറുകുട്ടി ഇട്ട നാരങ്ങാ‍ അച്ചാറും തരാം.

മേല്‍ പറഞ്ഞ കുട്ട്യോളുടെ ഒരു വിഡിയോ ക്ലിപ്പ് ഇവിടെ പ്രദര്‍ശിപ്പിക്കാം. വായനക്കാര്‍ക്കും ഈ അപ്പൂപ്പന്റെ കൂട്ടുകാരായി കൂടാം. അമ്പലമുറ്റത്തോ, വെട്ടിയാട്ടില്‍ മുറ്റത്തോ എവിടെയെങ്കിലും….


അവരുടെ ഒരു വിഡിയോ ക്ലിപ്പ് കാണുക.