Friday, December 31, 2010

പറങ്കിമാവിന്‍ ചുവട്ടിലൊരു ന്യൂ ഇയര്‍



ഞാന്‍ തൃശ്ശിവപേരൂരില്‍ താമസമാക്കിയിട്ട് ഇരുപത് കൊല്ലം കഴിഞ്ഞു. നടാടേയാണ് പുതുവത്സരപ്പിറവി വലിയ തലത്തില്‍ വീട്ടിനുപുറത്ത് ആഘോഷിക്കാതെ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടിയത്. വീടിന്റെ തൊട്ടടുത്ത 6 ഹോട്ടലുകള്‍ കൂടാതെ ബാനര്‍ജി ക്ലബ്ബ്, റീജന്‍സി, അക്വാറ്റിക്ക് എന്നിവയിലും വലിയത തോതില്‍ ആഘോഷം ഉണ്ടായിരുന്നു. അങ്ങോട്ടും പോയില്ല.

കഴിഞ്ഞ കൊല്ലം മൂന്ന് കളബ്ബിലും ജോയ്സ് പാലസ്, ദാസ് കോണ്ടിനെന്റല്‍ തുടങ്ങിയ ഹോട്ടലുകളിലും പോയി ആഘോഷിച്ചിരുന്നു. അന്ന് ഇതിലും ചെറുപ്പമായിരുന്നു ഞാന്‍. ഇന്നെലെ വീട്ടിലിരുന്ന് ചെറിയ തോതില്‍ ആഘോഷിച്ചുവെന്ന് വേണമെങ്കില്‍ പറയാം.

ഞങ്ങളുടെ മുറ്റത്തുള്ള പറങ്കിമാവിന്‍ ചുവട്ടില്‍ വര്‍ണ്ണ ബള്‍ബുകളും ബലൂണുകളും ഇട്ട് അലങ്കരിച്ചിരുന്നു എന്റെ പ്രിയതമ ബീനാസ്. പിന്നെ ഞങ്ങള്‍ ദുബായില് നിന്ന് കൊണ്ട് വന്ന ബാര്‍ബീക്ക്യൂ അടുപ്പുകള്‍ റീ കണ്ടീഷന്‍ ചെയ്ത് ഉച്ചക്ക് മറിനേറ്റ് ചെയ്ത് വെച്ചിരുന്ന ബീഫും ചിക്കനും അതില്‍ ചുട്ടെടുത്തു. ബീനാസിന് പോര്‍ട്ട് വൈനും, രാക്കമ്മക്ക് സിന്‍സാനോ വൈനും, എനിക്ക് ബീനാസ് ഒരു കോക്ക് ടെയില്‍ മിക്സും ചെയ്തു തന്നു.

രാക്കമ്മക്ക് മകനെ നോക്കേണ്ട കാരണത്താല്‍ അവള്‍ ഒരു ഡ്രിങ്കില്‍ ഒതുക്കി. ബീനാസിന് ഈ പോര്‍ട്ട് വൈനൊന്നും കഴിച്ചാല്‍ വീലാകുകയില്ല. ഞങ്ങള്‍ പണ്ട് ഗള്‍ഫിലായിരുന്നപ്പോള്‍ അവള്‍ വിസ്കി സെവെന്‍ അപ്പിലൊഴിച്ച് കഴിക്കുമായിരുന്നു. ഇന്നെലെ അവള്‍ അതിന്റെ ഓര്‍മ്മ പുതുക്കി. രണ്ട് ലാര്‍ജ്ജ് - സെവന്‍ അപ്പില്‍ ഒരു മണിക്കൂര്‍ കൊണ്ട് അകത്താക്കി.

പതിനൊന്നു മണിയോടെ ഞങ്ങള്‍ രണ്ട് പേരും നിശയിലായ പോലെ തോന്നി. എന്നാലും ഒരു മണിക്കൂറും കൂടി ആടാതെ നിന്നു. സമീപത്തുള്ള ആറ് ഹോട്ടലുകളിലും വെടിക്കെട്ടുണ്ടാകും, അതിനെ കാതോര്‍ത്ത് അങ്ങിനെ മുറ്റത്ത് തന്നെ ഇരുന്നു.

12 മണിയോട് കൂടി വെടിക്കെട്ട് തുടങ്ങി. ആരവം കേട്ടു. പണ്ട് ഞങ്ങള്‍ ലണ്ടനിലെ ബിഗ്ബെന്‍ ടവറില്‍ മുപ്പത്തിയഞ്ച് വര്‍ഷം മുന്‍പ് ന്യൂ ഇയര്‍ ആഘോഷിച്ചത് ഓര്‍ത്ത് കെട്ടിപ്പുണര്‍ന്നു 2011 ന്യൂ ഇയര്‍ ആഘോഷിച്ചു ചെറിയ തോതിലെന്ന് പറയാം.

എല്ലാം ബ്ലോഗ് റീഡേര്‍സിനും പുതുവത്സരാശംസകള്‍

Tuesday, December 28, 2010

മണ്ഡല കാലം കഴിഞ്ഞു



അങ്ങിനെ മണ്ഡലകാലം കഴിഞ്ഞു. മകര വിളക്കിന് ശബരിമല നട തുറന്നു. ഇനിയും ശരണം വിളികള്‍ കേള്‍ക്കാം. എല്ലായിടത്തും. ശ്രീ വടക്കുന്നാഥന്‍ പരിസരത്തും.


ഈ വര്‍ഷത്തെ ആതിരോത്സവത്തിന് എന്നും ശ്രീമൂലസ്ഥാനത്ത് എത്തിയിരുന്നു. കണ്ണുനിറയെ തിരുവാതിരക്കളിയും മറ്റു കലാപരിപാടികളും ദര്‍ശിക്കാനായി.

Monday, December 27, 2010

അടിപൊളി കൃസ്തുമസ്സ് അമ്പിളിട്ടീച്ചറോടോപ്പം – ഭാഗം 2

ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച............

അങ്ങിനെ കുരിയിച്ചിറ പള്ളിയിലെ കല്യാണച്ചടങ്ങിന്റെ സമയം അഡ്ജസ്റ്റ് ചെയ്യാനായി ഞാന്‍ അമ്പിളി ടീച്ചര്‍ക്കൊരു SMS അയച്ചു. “ can I come to your place ambili tacher?” സാധാരണ ടീച്ചര്‍ ഫോണ്‍ എടുക്കാതെയോ, സിഗ്നല്‍ കിട്ടാതെയോ ഒക്കെയായി ഒരിക്കലും ഇമ്മീഡിയറ്റ് റെസ്പോണ്‍സ് വരാറില്ല. എന്റെ സന്ദേശം കിട്ടിയ പാട് അമ്പിളി ടീച്ചര്‍ ഇങ്ങോട്ട് ഫോണ്‍ ചെയ്ത് പറഞ്ഞു. “ വീട്ടിലേക്ക് വന്നോളൂ, ഭക്ഷണം കഴിച്ചിട്ട് പോകാം. കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ എനിക്ക് ചായ മാത്രമേ നല്‍കാനായുള്ളൂ…”

വളരെ സര്‍പ്രൈസിങ്ങ് ആയിരുന്നു ടീച്ചറുടെ കോള്‍ കിട്ടിയപ്പോള്‍. എന്റെ വീട്ടില്‍ നിന്നും ഏതാണ്ട് ഒന്നര കിലോ മീറ്ററെ ടീച്ചറുടെ വിട്ടിലേക്കുള്ളൂ. നടക്കാനുള്ള ദൂരം. പക്ഷെ ഞാന്‍ എന്റെ വാഹനം മകന്‍ കൊടുത്തിരുന്നതിനാല്‍ നടന്ന് വിയര്‍ക്കേണ്ട എന്ന് വിചാരിച്ച് ഒരു ഓട്ടോയില്‍ ടീച്ചറുടെ വീട്ടിലെത്തി.

എന്നെ കണ്ട ടീച്ചര്‍ക്ക് സന്തോഷമായി. ടീച്ചറുടെ കെട്ട്യോന്‍ കൃസ്തുമസ്സായിട്ട് പോലും വീട്ടിലുണ്ടായിരുന്നില്ല. കഴിഞ്ഞ പ്രാവശ്യവും എനിക്ക് പുള്ളിക്കാരനെ കാണാനായില്ല. അവിടെ അദ്ദേഹം ഇല്ലായിരുന്നെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഒരു പക്ഷെ അങ്ങോട്ട് പോകുമായിരുന്നില്ല.

ടീച്ചറുടെ വീട് ഒരു കാട്ടിന്നുള്ളിലെന്ന് തോന്നിക്കും വിധമാണ്‍. ടൌണ്‍ ഏരിയ ആണെങ്കിലും അവിടെ ഉള്ള ഏതാണ്ട് അമ്പത് വീടുകള്‍ കാട്ടുപ്രദേശം പോലെയുള്ള അന്ത:രീക്ഷത്തില്‍ ആണ്‍. എങ്ങും നിശ്ശബ്ദത. കിളികളുടെ ആരവമൊഴിച്ച് മറ്റൊന്നും ഇല്ല. അന്ത:രീക്ഷ മലിനീകരണം തീരെ ഇല്ല. സുഖിക്കാന്‍ പറ്റിയ ഇടം. പക്ഷെ ഒരു കൊയപ്പം മാത്രം ഒരു കാറ് മാത്രമേ ടീച്ചറുടെ വീട്ടിലേക്ക് കയറ്റാന്‍ പറ്റൂ. ആ മിനി ടൌണ്‍ഷിപ്പില്‍ റോഡുകള്‍ ഇടുങ്ങിയതായതിനാല്‍ വിസിറ്റേര്‍സിന്റെ വാഹനങ്ങള്‍ റോഡിലിടാനും പറ്റില്ല.

ഞാന്‍ കഴിഞ്ഞ പ്രാവശ്യം പോയപ്പോള്‍ എന്റെ ശകടം ആള്‍ പാറ്പ്പില്ലാത്ത ഒരു സ്ഥലത്ത് കൊണ്ടിടേണ്ടി വന്നു. ഇപ്രാവശ്യം പിന്നെ ഓട്ടോയിലായതിനാല്‍ രക്ഷപ്പെട്ടു. ടീ‍ച്ചറിന്റെ വീട്ടിനുചുറ്റും കാടായതിനാല്‍ തീരെ ചൂടില്ല. പോരാത്തതിന്‍ ഇപ്പോള്‍ കാറ്റു കാലമല്ലേ. തണുപ്പാണല്ലോ പൊതുവെ. ടീച്ചര്‍ ആള്‍ വളരെ ഹെല്‍ത്ത് കോണ്‍ഷ്യസ് ആണ്‍. കോര്‍പ്പറേഷന്‍ പാനി കുടിക്കില്ല. ടീച്ചറുടെ അടുത്ത വിജനമായ പറമ്പില്‍ ഉള്ള കിണറ്റില്‍ നിന്ന് കോരിയെടുക്കുന്ന വെള്ളമേ കുടിക്കാനും വെക്കാനും ഉപയോഗിക്കൂ..

ടീച്ചര്‍ക്ക് ക്ലോറിനേറ്റഡ് പാനി ഇഷ്ടമില്ലത്രെ. എന്റെ അമ്പിളി ടീച്ചറ് സുന്ദരിയാണ്‍. ടീച്ചറെപ്പറ്റി പറയുമ്പോള്‍ നിങ്ങളൊക്കെ വിചാരിക്കും ഒരു മൂത്ത കിളവിയാണെന്ന് എന്റെ അമ്മച്ചിയെപ്പോലെ.

“എന്നാലെ എന്റെ അമ്പിളിടീച്ചര്‍ ഒരു കുഞ്ഞിപ്പെണ്ണാണ്‍.” മുപ്പത് വയസ്സാകുന്നതേ ഉള്ളൂ. ടീച്ചറുടെ കെട്ട്യോന്‍ എപ്പോളും ജോലിത്തിരക്കാണ്‍. നല്ല കാലം! ഞാന്‍ ഇന്ന് അവിടെ എത്തിയപ്പോള്‍ ടീച്ചറുടെ അമ്മച്ചിയും ചേച്ചിയും ചേച്ചിയുടെ മക്കളും ചേട്ടായിയും ഒക്കെ ഉണ്ടായിരുന്നു. അതിനാല്‍ സമയം പോയതറിഞ്ഞില്ല.

ഞാന്‍ നല്ലൊരു മീന്‍ കറിയും ചോറും മറ്റു കറികളായ അവിയല്‍, കാളന്‍, പുളിയഞ്ചി, മാങ്ങാ അച്ചാര്‍ തുടങ്ങിയ സദ്യയാണ്‍ പ്രതീക്ഷിച്ചത്. പക്ഷെ ടീച്ചറെനിക്ക് ഒരു വെരി സ്പെഷല്‍ ബിരിയാണി ആണ്‍ ഉണ്ടാക്കിയിരുന്നത്. എനിക്ക് സാധാരണ വീട്ടിലുണ്‍ടാക്കുന്ന ബിരിയാണി ഇഷ്ടമില്ല. ഹോട്ടല്‍ ബിരിയാണിയാണ്‍ എനിക്കെപ്പോഴും നന്നായി തോന്നുക.

എന്റെ പെണ്ണ് ഉണ്ടാക്കുന്ന ബിരിയാണി എനിക്കിഷ്ടമില്ല. അതില്‍ ചോറും ഇറച്ചിയും ഒക്കെ സാമ്പാറില്‍ കുഴച്ചപോലെ കിടക്കും. പണ്ടവള്‍ക്ക് ഞങ്ങള്‍ ദുബായില്‍ താമസിച്ചിരുന്ന കാലത്ത് എന്റെ ഹൈദരബാദി സുഹൃത്ത് നാഫറിന്റെ ഭാര്യ അവരുടെ നാട്ടിലെ ബിരിയാണി ഉണ്ടാക്കുന്ന സ്റ്റൈല്‍ പഠിപ്പിച്ചിരുന്നു. പിന്നീടവള്‍ ഇടക്കിടക്ക് ഉണ്ടാക്കുമായിരുന്നു. നല്ല രസമുള്ള ബിരിയാണിയായിരുന്നു റഷീദയുടേത്.

പിന്നെ ഞാന്‍ ഇടക്ക് പറയും എനിക്ക് റഷീദയുടെ ബിരിയാണി വേണമെന്ന്. ഞാന്‍ റഷീദയുടെ കാര്യം പറഞ്ഞാല്‍ അവള്‍ക്ക് കുശുമ്പും തീരെ താല്പര്യവും ഇല്ലായിരുന്നു. ഒരു ദിവസം അവളെന്നോട് പറയുകയാ…. “ റഷീദയുടെ ബിരിയാണി വേണമെങ്കില്‍ അവളുടെ വീട്ടിലേക്ക് പൊയ്ക്കൊ” ഒരു പണി പഠിപ്പിച്ച് കൊടുത്ത ആളെ അവഹേളിക്കും വിധം എന്റെ പെണ്ണ് ഇങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് വിഷമം തോന്നി.

എന്റെ ഓഫീസിലേക്ക് ചിലപ്പോള്‍ റഷീദ ബിരിയാണി കൊടുത്തയക്കുമായിരുന്നു. നല്ല അടിപോളി ബിരിയാണിയാണ്‍ ഹൈദരബാദ് സ്റ്റൈല്‍. എന്തിനാ എന്റെ പെണ്ണിന്‍ ഈ കുശുമ്പെന്ന് മനസ്സിലായില്ല. ഇനി ഒരു പക്ഷെ ഞാന്‍ റഷീദയെ ലൈന്‍ അടിക്കുന്നത് ഇഷ്ടപ്പെടാണ്ടാണോ.

എനിക്ക് റഷീദയോട് പ്രത്യേക വാത്സല്യം തോന്നാന്‍ കാരണം ഒന്ന് നല്ല ഒരു കുക്ക്, എനിക്കിഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്യുന്ന പെണ്ണ്, അതിലുപരി എന്റെ ബാല്യം പ്രത്യേകിച്ച് ടീന്‍ ഹൈദരാബാദിലായിരുന്നു. ഞാന്‍ ഉറുദു അവിടെ നിന്നാണ്‍ പഠിച്ചത്.

എന്റെ ക്ലാസ്സ് മേറ്റ് ചേതന ഏതാണ്ട് ഇവളെപ്പോലെ തോന്നും. ടൈറ്റ് പാന്റ്റ്സോട് കൂടിയുള്ള വെളുത്ത ചുരിദാര്‍ ആയിരുന്നു ചേതന മിക്കതും ധരിക്കുക. ഈ റഷീദയും അത് പോലെയായിരുന്നു. ഞാന്‍ റഷീദയെ ഹൈദരബാദി സ്റ്റൈലില് വണങ്ങുമായിരുന്നു. പിന്നെ ഉറുദുവില്‍ സംസാരിക്കും. ഹൈദരാബാദിലെ വിശേഷങ്ങള്‍ പറയും. “ ഇനി അതൊന്നും എന്റെ പെണ്ണിന്‍ പിടിക്കാഞ്ഞിട്ടാണോ എന്നറിയില്ല. അവള്‍ പിന്നീടൊരിക്കലും റഷിദ പഠിപ്പിച്ച ഹൈദരാബാദി ബിരിയാണി ഉണ്ടാക്കാറില്ല.

ഞങ്ങളുടെ ഹൈദരാബാദിലെ കോളേജിന്നടുത്ത് ഒരു ഇറാനി കഫെ ഉണ്ടായിരുന്നു. ഞാനും ചേതനയും ക്ലാസ്സ് കട്ട് ചെയ്തും ക്ലാസ്സ് കഴിഞ്ഞിട്ടും അവിടെ പോയി ഇരിക്കുമായിരുന്നു. അന്ന് ഏതാണ്‍ ആയിരത്തി തൊള്ളായിരത്തി അറുപത്തഞ്ചാണെന്ന് തോന്നുന്നു. ഇറാനി കഫെയില്‍ ഒരു ജൂക്ക് ബോക്സുണ്ടായിരുന്നു. നാലണ നാണയം അതിലിട്ടാല്‍ നമുക്കിഷ്ടപ്പെട്ട പാട്ട് പാടിപ്പിക്കാം.

എന്നെ ഉറുദു പറയാന്‍ പഠിപ്പിച്ചത് ചേതന ആയിരുന്നു. അവള് എന്നെ പ്രേമിച്ചിരുന്നു. ഞങ്ങള്‍ ഹുസൈന്‍ സാഗറിലും ബഞ്ചാര ഹിത്സിലും ഒക്കെ നടന്ന് കുറേ കാലം കഴിച്ചു. ചിലപ്പോള്‍ കോളി ഫ്ലവര്‍ ഗാര്‍ഡനിലും ടാങ്ക് ബണ്‍ടിന്റെ അടിയിലുള്ള ജെ ബി മംഗാറാം ബിസ്കറ്റ് കമ്പനിയിലുമൊക്കെ പോകാറുണ്ടായിരുന്നു. എന്റെ കലാലയ ജീവിതം അസ്തമിക്കുന്നതിന്‍ മുന്‍പേ എനിക്ക് ഹൈദരാബാദിനോട് വിട പറയേണ്ടി വന്നു. അതിനുശേഷം റഷീദയെ കണ്ടതുമുതലാണ്‍ ഞാന്‍ ഹൈദരാബാദിനേയും എന്റെ പ്രണയിനി ചേതനയേയും എല്ലാം ഓര്‍ത്തത്.

അമ്പിളി ടീച്ചറുടെ കുടുംബക്കാരോട് വര്‍ത്തമാനം പറയുന്നതിന്നിടക്ക് എന്റെ മനസ്സ് എങ്ങോ പോയി. ടീച്ചര്‍ ബിരിയാണി മേശപ്പുറത്ത് കൊണ്ട് വെച്ചപ്പോഴും അത് തിന്നാന്‍ തുടങ്ങിയപ്പോളും എനിക്ക് തോന്നി, ഇത് റഷീദ സ്റ്റൈല്‍ ഹൈദരാബാദി സ്റ്റൈല്‍ ആയിരിക്കുമെന്ന്. അതിശയമെന്ന് പറയട്ടെ, അത് പോലെ തന്നെ ഇരുന്നു. ഹൈദരാബാദുകാര്‍ അധികം മിന്റ് ലീഫ് ചതച്ചിടും, അമ്പിളി ടീച്ചറ് അത് ഇട്ടിരുന്നില്ല. അതൊഴിച്ചാല്‍ എല്ലാം അത് പോലെത്തന്നെ.

റഷീദയുടെയോ ചേതനയുടെയോ വേഷവിധാനങ്ങളും കൂടിയായിരുന്നെങ്കില്‍ ഈ വര്‍ഷത്തെ കൃസ്തുമസ്സ് എക്കാലത്തും ഓര്‍മ്മിക്കാന്‍ പറ്റുമായിരുന്നു. വിശേഷ ദിവസമായിട്ടും ടീച്ചര്‍ അന്ന് ഒരു സാദാ ചുരിദാര്‍ ആണ്‍ ധരിച്ചിരുന്നത്. ഒരു തനി നാടന്‍ സ്റ്റൈലില്‍. ഇനി ഒരു പക്ഷെ ആ സ്റ്റൈല്‍ ഒരു കാടന്‍ സ്റ്റൈല്‍ ആയിരിക്കാം. വീട് ഒരു കാട്ടിന്നുള്ളിലല്ലേ. അത് ഞാന്‍ ഓര്‍ത്തില്ല!! അമ്പിളി ടീച്ചറുടെ ഹോസ്പിറ്റാലിറ്റി ആസ്വദിക്കേണ്ടത് തന്നെയാണ്‍. ഷി വാസ് വെരി ലവിങ്ങ്. ഒരു കൊച്ചനിയത്തിയുടെ ലാളിത്യവും പെരുമാറ്റവും.

ഞാന്‍ ടീച്ചറെപ്പറ്റി അധികം പറഞ്ഞില്ല. ടീച്ചറെ ഞാന്‍ പരിചയപ്പെടുന്നത് ജിമ്മില്‍ വെച്ചാണ്‍. ഞങ്ങള്‍ ഒരേ ബേച്ചിലാണ്‍ പ്രാക്ടീസ് ചെയ്യാറ്. അവിടെ വരുന്നവരെല്ലാം ബുദ്ധിജീവികളോ അല്ലെങ്കില്‍ മാനസിക സംഘര്‍ഷങ്ങളുള്ളവരോ ആണെന്ന് എനിക്ക് തോന്നി. ആരും ആരോടും സംസാരിക്കില്ല. ഫൈവ് ടു സിക്സ് സ്ലോട്ട് ആയതിനാലായിക്കാം അധികവും കുടുംബിനികളും പിന്നെ എന്നെപ്പോലെയുള്ള ഓള്‍ഡ് മെന്നുമാരും.

ടീച്ചര്‍ എന്നെപ്പോലെ ട്രാക്ക് സ്യൂട്ട് ധരിച്ചാണ്‍ ജിമ്മിലേക്ക് വരാറ്. അങ്ങിനെ ഒരു ഏക്ടിവായില്‍ ചെത്തിവന്നിരുന്ന എന്റെ അമ്പിളിട്ടീച്ചറെ ഇങ്ങിനെ ഒരു വേഷത്തില്‍ കണ്ടപ്പോള്‍ എനിക്ക് വിഷമം തോന്നാതിരുന്നില്ല. ഇനി ടീച്ചറോട് പാറുകുട്ടിയെപ്പോലെ സെറ്റുമുണ്ടെടുത്ത് നില്‍ക്കാന്‍ പറയണം.

ഞാന്‍ വയറുനിറയെ ബിരിയാണി കഴിച്ചു. കുറച്ചധികം വിളമ്പിയിട്ടുണ്ടായിരുന്നു. കൂടെ നല്ല സലാഡും. പാകത്തിന്‍ പുളിയുള്ള തൈരായതിനാല്‍ അതിന്‍ കൂടുതല്‍ രുചിയുണ്ടായിരുന്നു. പിന്നെ ഷോപ്പില്‍ നിന്ന് വാങ്ങിച്ച അച്ചാറായിരുന്നു ഞാന്‍ കഴിച്ചത്. മൊത്തമുള്ള ഭക്ഷണത്തിന്റെ മാധുരയ്‌വും സുഗന്ധവും ആ അച്ചാര്‍ നശിപ്പിച്ചു. എന്നാലും ഞാന്‍ എനിക്ക് വിളമ്പിത്തന്നത് മുഴുവനും കഴിച്ചു.

ഭക്ഷണത്തിന്‍ ശേഷം ഒരു വലിയ പീസ് ബ്ലേക്ക് ഫോറസ്റ്റും തന്നു. എല്ലാം കൊണ്ടും എനിക്ക് തൃപ്തിയായി. കല്യാണത്തിന്‍ പോയിരുന്നെങ്കില്‍ ടീച്ചറുടെ വാത്സല്യവും ഫുഡും കിട്ടില്ലായിരുന്നു. എന്റെ മോനും അവന്റെ തള്ളയും കല്യാണത്തിന്‍ പോയി.

ടീച്ചറുടെ വീട് കാര്യമായി അലങ്കരിച്ചിരുന്നില്ല. ഒരു കൃസ്തുമസ്സ് സ്റ്റാറ് മാത്രം. ഞാന്‍ ഒരു പുല്‍ക്കൂടും കൃസ്തുമസ്സ് ട്രീയുമെല്ലാം പ്രതീക്ഷിച്ചിരുന്നു. എന്റെ അയല്‍ക്കാരി മെഴ്സിയുടെ വീട്ടില്‍ ഇക്കൊല്ലം ഉണ്ടാക്കിയ പുല്‍ക്കൂട് കഴിഞ്ഞ കൊല്ലത്തെ അത്ര നന്നായിരുന്നില്ല. ഞാന്‍ ഇക്കൊല്ലം വീട്ടില്‍ സ്റ്റാറ് തൂക്കിയില്ല. കറണ്ട് ബില്ല് കുറച്ചധികമാ എന്റെ കുടിയില്‍ ഇപ്പോള്‍.

പറയുമ്പോള്‍ എന്റെ വീട്ടില്‍ ഞാനും എന്റെ കെട്ട്യോളും മാത്രം. എന്നിട്ടും ചുരുങ്ങിയത് ആയിരത്തിയഞ്ഞൂറ് ഉറുപ്പിക പ്രതിമാസം അധികം തന്നെയല്ലേ. പണിക്കാരി ഉണ്ടായിട്ടും എന്റെ പെണ്ണ് പലപ്പോഴും വാഷിങ്ങ് മെഷീന്‍ ഉപയോഗിക്കും. പറമ്പിലുളള വിറകെല്ലാം അവിടെ ഇട്ട് കത്തിക്കും. എനിക്ക് കുളിക്കാനുള്ള വെള്ളം പുറത്തെ അടുപ്പില്‍ വെക്കാം. പക്ഷെ ചെയ്യില്ല. അടുക്കളയില്‍ പണിയെടുക്കുമ്പോളും ടിവിയും ഫേനുമെല്ലാം ഓഫാക്കാതെ നടക്കും. വീട് നിറയെ ലൈറ്റ് ഇട്ട് വെക്കും. അനാവശ്യമായി ഊറ്ജ്ജം നഷ്ടപ്പെടുത്തും. അങ്ങിനെ കറണ്ട് ബില്ല് കൂടുന്നു. അവള്‍ക്കെന്താ ചേതം എന്നാണ്‍ അവള്‍ക്ക് തോന്നണത്.

ഒരു മാസം കറണ്ട് ബില്ല് ഞാന്‍ അടക്കാതെ നോക്കി. എന്നിട്ടും അധികാരികള്‍ വന്ന് ലൈന്‍ കട്ടാക്കിയില്ല. അല്ലെങ്കില്‍ അവളെ ഒരു പാഠം പഠിപ്പിക്കാമായിരുന്നു. ഓരോ വീട്ടിലും നടക്കുന്ന പ്രശ്നങ്ങളാണ്‍ ഇതൊക്കെ.

എനിക്ക് പലതും ഓര്‍മ്മിക്കാനും നല്ലൊരു കൃസ്തുമസ്സ് സദ്യ ഒരുക്കിത്തന്നതിനും ഈ പോസ്റ്റ് ഞാന്‍ എന്റെ അമ്പിളി ടീച്ചര്‍ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു.


Wednesday, December 22, 2010

Tuesday, December 21, 2010

ധനുമാസത്തിലെ തിരുവാതിര



ഇന്ന് 22-12-2010 ധനുമാസത്തിലെ തിരുവാതിര കേരളത്തില്‍ ആചരിക്കുന്നു. എന്റെ തട്ടകമായ തൃശ്ശിവപേരൂര്‍ കൂര്‍ക്കഞ്ചേരിയിലെ അഛന്‍ തേവര്‍ ശിവക്ഷേത്രത്തിലും ആചരിക്കുന്നു.

ശിവഭഗവാന്റെ ജന്മനാളാണ് തിരുവാതിര. അഛന്‍ തേവര്‍ ശിവ ക്ഷേത്രത്തില്‍ എല്ലാ തിരുവാതിര നാളിലും അന്നദാനം നടത്തി വരുന്നു. ഭക്തര്‍ നല്‍കുന്ന വഴിപാടായിട്ടാണ് ഈ അന്നദാനം. ഊട്ടുപുരയും ചട്ടിയും കലവും, മേശകസേര മുതലായവയെല്ലാം ഭക്തരില്‍ നിന്ന് കിട്ടിയ വഴിപാടാണ്. ഇനിയും കുറച്ച് പണികള്‍ ഊട്ടുപുരക്ക് ഉണ്ട്. ചുമര്‍ കെട്ടല്‍, ഇലക്ര്ട്രിസിറ്റി കണക്ഷന്‍, പ്ലംബ്ബിങ്ങ് മുതലായവ.

ഊട്ടിന് കുശിനിപ്പണിയെല്ലാം ഭക്തര്‍ തന്നെ നിര്‍വ്വഹിക്കുന്നു. ദഹണ്ഡത്തിന്റെ പ്രധാന പരികര്‍മ്മി സുകുമാരേട്ടന് ആണ്. അദ്ദേഹം ക്ഷേത്രം കാര്യക്കാരനും എന്നെപ്പോലെ അഛന്‍ തേവരുടെ ദാസനും ആണ്. സഹായികളായി വത്സലാന്റിയും, ശോഭടീച്ചറും, ഹന്‍സ ചേച്ചിയും, അജയേട്ടനും, ദാസേട്ടനും, ജയയും മറ്റു സുഹൃത്തുക്കളും ഉണ്ട്.

എല്ലാ തിരുവാതിരക്കും അന്ന ദാനം [ചോറും സാമ്പറും മറ്റുകറികളും പായസവും ചേര്‍ന്ന സദ്യ] ആണ്. പക്ഷെ ധനുമാസത്തിലെ തിരുവാതിരക്ക് ഗോതമ്പ് കഞ്ഞിയും എട്ടങ്ങാ‍ടി പുഴുക്കും ആണ്. എന്താണ് ഈ എട്ടങ്ങാ‍ടി എന്ന് ചോദിച്ചാല്‍ ശോഭടീച്ചര്‍ പറഞ്ഞതനുസരിച്ച് >>
ചേന
ചേമ്പ്
കാവത്ത്
കൂര്‍ക്ക
ചെറുകിഴങ്ങ്
കൊള്ളി
കായ
മുതിര
>> ഇങ്ങിനെയുള്ള എട്ട് വിഭവങ്ങള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ പാകം ചെയ്യുന്നു. ഉച്ചക്ക് ഒരു മണിയോടെ ഭക്തര്‍ക്ക് വിളമ്പുന്നു.

പതിവുപോലെ ഞാനും ദഹണ്ഡത്തിന് സഹായിക്കാനെത്തി. എന്റെ പ്രധാന ജോലി ഇവരോട് വര്‍ത്തമാനം പറഞ്ഞ് ഇവര്‍ക്ക് ഊര്‍ജ്ജം പകരലാണ്. പിന്നെ പാചകത്തിന് സഹായിക്കാനും ഞാനുണ്ടാകും. കഷണം നുറുക്കുന്നത് ശോഭ ടീച്ചറും, വത്സാന്റിയും, ഹന്‍സ ചേച്ചിയും ആണെങ്കില്‍ നാളികേരം ചിരകാന്‍ അജയേട്ടനാണ്.

നാളികേരം പൊതിച്ച്, വെട്ടിത്തയ്യാറാക്കുന്നതും വിറക് മുതലായ സാധനങ്ങള്‍ സ്വരൂപിക്കുന്നതും സുകുമാരേട്ടനാണ്. പിന്നെ അരി പലവ്യഞ്ജനം മുതലായവ എത്തിക്കുന്നത് ദാസേട്ടനാണ്. അമ്പലത്തിലെ ഇപ്പോഴത്തെ പ്രസിഡണ്ട് ഭാസ്കരേട്ടന്‍, സെക്ര്ട്ടറി ഉണ്ണിയേട്ടന്‍, ട്രഷറര്‍ ദാസേട്ടന്‍. ഞാനെന്ന ജെ പി രക്ഷാധികാരിയാണ്.

ധനുമാസത്തിലെ തിരുവാതിരയുടെ പ്രത്യേകത ശോഭടീച്ചറോടും മറ്റും ചോദിച്ചറിയുന്ന ഒരു വിഡിയോ ക്ലിപ്പ് ഇവിടെ ഉണ്ട്. അത് കാണാം.
ശിവന്റെ പിറന്നാള്‍ ദിവസം ശിവന് ദീര്‍ഘായുസ്സുണ്ടാകാനും ശ്രീ പാര്‍വ്വതി ദീര്‍ഘസുമംഗലിയായിര്‍ക്കാനും ആണത്രെ തിരുവാതിര വൃതം അനുഷ്ടിക്കുന്നത്. മറ്റുകാര്യങ്ങള്‍ വിഡിയോ കണ്ട് മനസ്സിലാക്കുക.

Monday, December 20, 2010

തിരുവാ‍തിരക്കളി

തൃശ്ശിവപേരൂര്‍ ശ്രീ വടക്കുന്നാഥ സന്നിധിയില്‍ കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന ആതിരോത്സവത്തില്‍ നിന്ന് ചില നിമിഷങ്ങള്‍

Sunday, December 5, 2010

വീട്ടിന്നുള്ളിലൊരു ബോട്ടിക്ക്


യാത്രകള്‍ പലപ്പോഴും സുന്ദരമാകാറുണ്ട്. കഴിഞ്ഞ ശനിയാഴ്ച പേരക്കുട്ടികളെ കാണാന്‍ കാക്കനാട്ടേക്കും കടവന്ത്രയിലേക്കും പോകാന്‍ വണ്ടിയോടിക്കാന്‍ മകനെ കിട്ടി. അതിനാല്‍ എനിക്ക് കാറിന്റെ വാതായനത്തില്‍ കൂടി കാഴ്ചകള്‍ കണ്ടിരിക്കുവാനും വഴിയോരക്കാഴ്ചകളില്‍ മുഴുകുവാനും സാധിച്ചു.

എനിക്ക് പ്രായം കൂടിക്കൂടി വരുന്നത് കാരണം ദീര്‍ഘദൂരം വാഹനം ഓടിക്കാന്‍ ഒരു സുഖമില്ല. ഗള്‍ഫിലേയും യൂറോപ്പിലേയും പോലെയുള്ള അടിപൊളി റോഡാണെങ്കില്‍ ഒട്ടും പ്രശ്നമില്ല. ഞങ്ങള്‍ കുടുംബസമേതം മസ്കത്തിലായിരുന്നപ്പോള്‍ മൊത്തം ഗള്‍ഫ് രാഷ്ട്രങ്ങള്‍ കാറില്‍ സഞ്ചരിച്ചിട്ടുണ്ട്.

ഹോട്ട് ഡോഗും ഹംബര്‍ഗ്ഗറും പിസ്സായും കൊക്കൊക്കോളയും എല്ലാം വാഹനം ഓടിക്കുമ്പോളും കഴിച്ചുംകൊണ്ടിരിക്കും. ഒരിക്കലും യാത്രാക്ഷീ‍ണം അനുഭവപ്പെടില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഒരു കൊക്കോ കോളയുടെ കേന്‍ തുറന്ന് ഡാഷ് ബോഡില്‍ വെച്ചാല്‍ താഴെ വീഴില്ല. അത്രയും ക്ലിയര്‍ ആണ് അവിടുത്തെ റോഡുകള്‍।

ഇവിടെ നമുക്കങ്ങിനെ സങ്കല്പിക്കാന്‍ കഴിയുമോ? അതാണ് എനിക്ക് ദീര്‍ഘയാത്ര ഒരു ദുരിതം പോലെ തോന്നുന്നത്. തൃശ്ശൂര്‍ എറണാംകുളം റോഡിലെ കുണ്ടും കുഴിയും താരതമ്യേന തൃശ്ശൂര്‍ പാലക്കാട്ട് റൂട്ട് പോലെ ദുരിതമല്ല. എന്നിരുന്നാലും ഹൈവേ ആയതിനാല്‍ കുണ്ടുകള്‍ കാണുമ്പോള്‍ ഒരു പരിധി വരെ മാത്രമെ സ്ലോ ആക്കാന്‍ പറ്റൂ.. അല്ലെങ്കില്‍ ഹോണ്‍ അടിച്ച് പുറകെ വരുന്ന വണ്ടി നമ്മെ കൊല്ലും.
കുറച്ച് കാലമായി നെക്ക് പെയിനും ഉണ്ട്. അതിനാല്‍ 80 കിലോമീറ്റര്‍ ഈ റൂട്ടില്‍ കൂടി യാത്ര ചെയ്താല്‍ ചൂട് പിടിക്കണം കഴുത്തിലും തോളത്തും. എന്നാലും ശനിയാഴ്ചത്തെ യാത്ര പൊതുവെ ഉല്ലാസമായിരുന്നു।കൂടെ എന്റെ പെമ്പറന്നോത്തിയും ഉണ്ടായിരുന്നു।

കളമശ്ശേരി കഴിഞ്ഞ് അപ്പോളോ ടയര്‍ കഴിഞ്ഞ് സീപോര്‍ട്ട് എയര്‍പ്പോര്‍ട്ട് റോഡില്‍ കൂടി ടൌണ്‍ ഏരിയ ഒഴിവാക്കി സന്ധ്യയോടെ കാ‍ക്കനാട്ടെത്തി. അവിടെ ജയേഷിന്റെ രണ്ടാഴ്ച പ്രായമുള്ള മകള്‍ കുട്ടിമാളുവിനെ കണ്ടു. രാത്രി ഭക്ഷണത്തിന് ശേഷം കടവന്ത്രയിലുള്ള രാഖിയുടെ മകന്‍ കുട്ടാപ്പുവിനെ കാണാന്‍ 8 മണിയോടെ എത്തി. അന്ന് രാത്രി കടവന്ത്രയിലെ രാക്കമ്മയുടെ വീട്ടില്‍ തങ്ങി.

പിറ്റേ ദിവസം കുട്ടാപ്പുവിനെ കളിപ്പിച്ചുംകൊണ്ടിരുന്നപ്പോള്‍ എന്റെ ജൂലിയെപ്പോലെയുള്ള ഒരു ഡോഗ് ഓടിപ്പോകുന്നത് കണ്ടു. ഞാന്‍ റോഡിലിറങ്ങിയപ്പോള്‍ ചാര്‍ളിയെന്ന ഡോഗിന്റെ ഉടമസ്ഥ മഞ്ജുവിനെ കണ്ട് പരിചയപ്പെട്ടു।

മഞ്ജുവിന് രണ്ട് കുട്ടികല്‍. മക്കളും അവരുടെ അഛനും കാലത്ത് സ്കൂളിലും ഓഫീസിലും പോയി കഴിഞ്ഞാല്‍ മറ്റു വീട്ടമ്മമാരെ പോലെ അല്ലെങ്കില്‍ എന്റെ പ്രിയതമ ബീനാമ്മയെ പോലെ ചുമ്മ ടിവി കണ്ടും കിടന്നുറങ്ങിയും സമയം കൊല്ലുന്നില്ല. മറിച്ച് മഞ്ജു ചാര്‍ളിയെ പരിചരിക്കാനും, ചെടികള്‍ നട്ട് വളര്‍ത്തുവാനും ശേഷിച്ച സമയം വീട്ടിലൊരു ചെറു വിപണിയും ചെയ്യുന്നു।

ലേഡീസ് ഡ്രസ്സ് മെറ്റീരിയത്സ് [ചൂരിദാര്‍, സാരി മുതലായവ] എക്സ്ക്ലുസീവ് ആയവയുടെ വില്പന കൂട്ടുകാരികള്‍ക്കും ആ കോളനി നിവാസിനികള്‍ക്കുമായി ഒരുക്കിയിരിക്കുന്നു। മാര്‍ക്കറ്റിലേക്കാളും വില കുറവും നല്ല ക്വാളിറ്റിയും സെലക്ഷന്‍സും.

ഒരു നല്ല ഹോബിയും ചെറു വരുമാനവും ആക്കിമാറ്റാവുന്ന പണി. വീട്ട് ചിലവിനും കുട്ടികളെ പഠിപ്പിക്കാനും മറ്റു ചിലവുകള്‍ക്കും ഭര്‍ത്താവിന്റെ വരുമാനം ധാരാളം।

എറണാംകുളം കടവന്ത്രയിലെ കുമാരനാശാന് നഗര്‍ നമ്പര്‍ 91 ലാണ് മഞ്ജുവിന്റെ എക്സ്ക്ലുസീവ് ലേഡീസ് ബോട്ടിക്ക് ഒരുക്കിയിരിക്കുന്നത്. വലിയ തോതില്‍ നടത്താന്‍ തല്‍ക്കാലം താല്പര്യമില്ല എന്നാണ് മഞ്ജു പറഞ്ഞത്. കുറഞ്ഞ ചിലവില്‍ ഏത് വീട്ടമ്മക്കും ഇത്തരം സംരഭം നടത്താവുന്നതാണ്. മഞ്ജുവിന് എല്ലാവിധ ആശംസകളും നേരുന്നു।

തൃശ്ശൂരിലെ കൂര്‍ക്കഞ്ചേരിയിലുള്ള ഗാന്ധിനഗറില്‍ എന്റെ മറ്റൊരു സുഹൃത്തായ ഡാര്‍ളിയും ഇത്തരം ഒരു സംരഭം വര്‍ഷങ്ങളായി നടത്തി വരുന്നു. അവിടെ കൂടുതല്‍ വിപുലീകരിച്ച രീതിയിലാണ്. ഡാര്‍ളിയെ പിന്നീട് പരിചയപ്പെടുത്താം।

ഞങ്ങള്‍ പിറ്റേ ദിവസം ഭാരത് ടൂറിസ്റ്റ് ഹോമില്‍ ബീനാമ്മയുടെ ഫസ്റ്റ് കസിന്‍ അനിലിന്റെ മകള്‍ ശ്രീദേവിയുടെ വിവാഹത്തില്‍ പങ്കെടുത്തതിന് ശേഷം നാല് മണിയോടെ തൃശ്ശൂരിലെ വസതിയിലെത്തിച്ചേര്‍ന്നു।


ലക്ഷ്മിക്കുട്ടി എന്തെ പറയാഞ്ഞേ?

കൈരളിയില്‍ ഇന്ന് വരുമെന്ന കാര്യം എന്നോട് എന്തെ പറയാഞ്ഞേ ?
ഏതായാലും അങ്കിളിനു സന്തോഷമായി.

ആശംസകള്‍ നേരുന്നു . സാറ്റലൈറ്റ് ചാനലിലെ തിരക്കുള്ള ഒരു താരമായി തിളങ്ങട്ടെ എന്റെ ലക്ഷ്മിക്കുട്ടി* .

* കറുപ്പ് കുപ്പായമിട്ടതാണ്

[ഫസ്റ്റ് ഫ്രം ലെഫ്റ്റ് ആണ് താരം. ശരിക്കുള്ള പേര് ലക്ഷ്മി ]