6 years ago
Wednesday, May 23, 2012
Tuesday, May 15, 2012
തൂണുംചാരി ഇരുന്നവള്‍
ചെറുകഥ
എവിടെയാണ് ആദ്യമായവളെ കണ്ടതെന്നോര്മ്മയില്ല്ല. അവളുടെ പേര് ഓര്മ്മവന്നുവെങ്കിലും ആ പേരില്‍ ഇപ്പോള്‍ വിളിക്കുന്നില്ല്ല. എത്ര ആലോചിച്ചിട്ടും ഓര്‍മ്മ വരുന്നില്ല.... എന്നാണവളെ ആദ്യമായിക്കണ്ടത്, എവിടെ വെച്ചായിരുന്നു.. പുത്തിരിക്കണ്ടം മൈതാനത്തോ.. അതോ ആറ്റുകാലിലോ.... ഈ ഓര്മ്മകള്ക്കെന്താ ഒരു മൌനം... അങ്കതന് ആലോചനയില്‍ മുഴുകി.
ആ..... ആാ.......ഇപ്പോള്‍ പിടി കിട്ടി. അവളെ ആദ്യമായി കണ്ട ദിവസം. അന്നവള്‍ക്ക് ഇത്രയും സൌരഭ്യം ഉണ്ടായിരുന്നില്ലല്ലോ.. ഈ വശ്യതയാര്‍ന്ന സൌന്ദര്യവും അതില്‍ ഒരു പിടി സൌരഭ്യവും കൂടിയാകുമ്പോള്‍....... അങ്കതന് മത്ത് പിടിക്കുന്ന പോലെ തോന്നി..
അങ്കതനെ മത്തുപിടിപ്പിക്കാനവള്‍ പലപ്പോഴും സെറ്റുമുണ്ടുടുത്ത് ആടിയാടി നടക്കും. അവളുടെ ഓരോ ചലനത്തിലും അവളുടെ മാറിടം തുള്ളിച്ചാടി... മുണ്ടും നേര്യേതുമുടുത്താല്‍ അവളെ കാണാന്‍ നല്ല ചന്തം..
പലപ്പോഴും ചോദിക്കാറുണ്ട് അങ്കതന് അവളോട്.." എന്താ അങ്കിതേ നിനക്കിത്ര സൌരഭ്യം..?”
"എന്റെ പേര് അങ്കിത എന്നല്ല....”
"പിന്നെന്താ നിന്റെ പേര്...?”
"ഞാന്‍ പറയില്ല....”
"എന്നാ ഞാന്‍ നിന്നെ അങ്കിത എന്നേ വിളിക്കൂ........... നീ എന്റെ പെണ്ണല്ലേ.. അങ്കിതന്റെ പെണ്ണ് അങ്കിത.....?!! “
ഹി ഹി ഹി......... അങ്കിതന്‍ ഊറിയൂറി ചിരിച്ചു.
“വേണ്ടാത്തതോരോന്നും പറഞ്ഞ് ചിറിക്കുകയാണല്ലേ..... കോമാളീ........ ഈ വയസ്സ് കാലത്ത് പെണ്പിള്ളേരെ മോഹിക്കാന്‍ നടക്കുന്നൊരാള്....?”
"പിന്നേയ് ഒരു കാര്യം പറഞ്ഞേക്കാം കുങ്കിതേ?. നീയല്ലേ എന്നെ കണ്ണിറുക്കിക്കാണിച്ചതും മോഹിപ്പിച്ചതും. എന്നിട്ടിപ്പോ എന്താ ഒരു മനം മാറ്റം...>?.. നീ ആ ജീന്‍സും ടോപ്പും ഒക്കെ ഊരിക്കളഞ്ഞ് മുണ്ടും നേര്യേതും ഉടുത്തോണ്ട് വാ....”
“കേട്ടാല്‍ തോന്നും പറയുന്നതൊക്കെ കേള്‍ക്കാന്‍ ഞാന്‍ നിങ്ങടെ കെട്ട്യോളാണെന്ന്...?”
"കെട്ട്യാലും ഇല്ലെങ്കിലും... അതൊന്നും എനിക്കറിയില്ല.. ഞാന്‍ പറഞ്ഞതൊക്കെ അനുസരിച്ചില്ലെങ്കില്‍ ഞാന്‍ ഈ കാല്‍സ്രായിയെല്ലാം ഊരിക്കളയും...”
"അത്ര ധൈര്യം ഉണ്ടെങ്കിലൊന്ന് കാണട്ടെ...?”
അങ്കിതന്‍ കുങ്കിതയെ കയറിപ്പിടിച്ചു...
“കുങ്കിത ഇത്രയും പ്രതീക്ഷിച്ചില്ല... അവള് കുതറിയോടാന്‍ ശ്രമിച്ചെങ്കിലും അങ്കിതന്റെ കരവലയത്തില്‍ അവള് അമര്‍ന്നു അല്പനിമിഷത്തേക്ക്...”
“എന്നെ വിടൂ പ്ലീസ്.......ഞാന്‍ പറഞ്ഞപോലെ മുണ്ടുടുത്തിട്ട് വരാം പിന്നീടൊരു നാള്...”
“എപ്പോ വരും എന്ന് വരും....?”
"ഞാന്‍ രണ്ട് ദിവസം കഴിഞ്ഞ് ആറ്റുകാലില്‍ പോകുമ്പോള്‍ ഈ വഴിക്ക് വരാം...”
അങ്കിതന്റെ കാത്തിരുപ്പ് തുടര്‍ന്നെങ്കിലും അവള് വന്നില്ല ഒരിക്കലും.
“കാലങ്ങള്‍ കടന്ന് പോയി. വല്ലപ്പോഴും ഓണ്‍ലൈനില്‍ അങ്കിതയെ കണ്ടിരുന്നെങ്കിലും അവള് കാര്യമായൊന്നും പറഞ്ഞില്ല. അവള് ഒരു നുണച്ചിയാണെന്ന് മാത്രം അങ്കിതന്‍ മനസ്സിലാക്കി...”
ഒരു ദിവസം അങ്കിതന്‍ ചുമ്മാ പാളയത്ത് കൂടി നടന്ന് പോകുമ്പോള്‍ ഇവളെ കണ്ടു, പച്ചക്കറി ചന്തയില്‍. അങ്കിതന്‍ കുങ്കിതയറിയാതെ അവളെ പിന്തുടര്ന്നു. അവളുടെ മേച്ചില്‍ പുറങ്ങള്‍ കണ്ടെത്താന്‍..
അങ്ങിനെ ഒരു ദിവസം അങ്കിതന്‍ അവളെ ഏതോ ഒരു കോലായില്‍ തൂണും ചാരിയിരിക്കുന്നത് കണ്ടു. സെറ്റുമുണ്ടുടുത്ത് ചന്ദനക്കുറിയുടുത്ത്, മൂക്കുത്തിയും കല്ലുമാലയുമൊക്കെ ഇട്ട്.
പരിസരബോധം മറന്ന അങ്കിതന്‍ ആ വീട്ടില്‍ കയറി കുങ്കിതയെ ആക്രമിച്ചു. നല്ല കാലത്തിന് ആ വീട്ടില്‍ ആരുമില്ലായിരുന്നു അന്ന്. സന്ധ്യാനേരം - കുങ്കിത അസ്തമയസൂര്യന്റെ പ്രഭയില്‍ വെട്ടിത്തിളങ്ങിയിരുന്നു. അങ്കിതന്‍ അവളെ വാരിപ്പുണര്‍ന്നു.... കുങ്കിത അകത്തേക്കോടി.. അങ്കിതന്‍ വിട്ടില്ല അവളെ. കുങ്കിത അങ്കിതന്റെ കരവലയത്തിലമര്‍ന്നു ഒരിക്കല്‍ കൂടി. അവന്റെ ചുടുനിശ്വാസങ്ങള്‍ കുങ്കിതക്കാനന്ദം പകര്‍ന്നു...
ഒന്നുമുരിയാടാതെ അങ്കിതന്‍ നടന്നകന്നു...........
പ്രതീക്ഷക്ക് വിപരീതമായി പിന്നില്‍ നിന്നൊരു വിളി.
“ഇനിയെന്നാ വരിക....?! “
ഒന്നും നടന്നില്ലാത്ത മട്ടില്‍ അങ്കിതന്‍ ഇരുട്ടില്‍ മാഞ്ഞു... കുങ്കിത താടിക്ക് കയ്യും കൊടുത്ത് തൂണും ചാരി ഇരുന്നു............
some thing wrong with the new blog template. kindly excuse.
Friday, May 11, 2012
ജീവന്റെ തുടിപ്പുകള്‍ അണയാതിരിക്കട്ടെ... part 2
continuation of part 1
കുഞ്ഞിന്റെ അസുഖത്തെത്തുടര്‍ന്നുള്ള വേദനകളും പ്രയാസങ്ങളും solace ക്രിയാത്മകമായി പങ്കിടാന്‍ ശ്രമിക്കുന്നു. ഡോക്ടര്‍മാര്‍ക്കും കുടുംബക്കാര്‍ക്കും കൂടെ നിന്ന് എങ്ങിനെ അസുഖം ഭേദമാക്കാനുള്ള വഴികള്‍ തേടാം?. കുടുംബത്തിലെ മറ്റംഗങ്ങളുടെ ജീവിതം എങ്ങിനെ സാര്‍ത്ഥകമായി മുന്നോട്ട് കൊണ്ടുപോകാം..?
വാസ്തവ്ത്തില്‍ solace അറിയലും പങ്കിടലും കൂട്ടായ്മയും അതോടൊന്നിച്ച് വികസിക്കുന്ന സചേതനമായ പ്രവൃത്തിയുമാണ്.
താഴെ കൊടുത്തിരിക്കുന്ന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ട് ഇത്തരത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളേയും കുടുംബത്തേയും സംരക്ഷിക്കുന്നതിനുവേണ്ട എല്ലാ സഹായങ്ങളും solace ചെയ്തുകൊണ്ടിരിക്കുന്നു.
> ദീര്‍ഘകാലങ്ങളായി കഴിയുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് സാമ്പത്തികവും മാനസികവുമായ സംരക്ഷണം നല്‍കുക.
> സേവന താല്പര്യമുള്ള സംഘടനകളുടേയും വൈദ്യരംഗത്തെ വിദഗ്ദമാരുടേയും സഹായത്തോട് കൂടി ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികളായ കുട്ടികളെ സഹായിക്കുക.
> അസുഖമുള്ള കുട്ടികളുടെ ആരോഗ്യപരവും സാമൂഹ്യവും വിദ്യഭ്യാസപരവുമായ ആവശ്യങ്ങളെ പൂര്‍ത്തീകരിക്കാന്‍ വേണ്ട ഉപദേശങ്ങളും സഹായങ്ങളും നല്‍കുക.
> അസുഖമുള്ള കുട്ടികള്‍ക്കും കുടുംബത്തിനും ധൈര്യം പകരുന്നതോടൊപ്പം അവര്‍ക്ക് വിദഗ്ദവും പ്രായോഗികവുമായ സഹായം നല്‍കുക.
സചേതനമായ ഈ പ്രവൃത്തിയുടെ ഒരു കണ്ണിയാകാന്‍, സൊലെസ്സിന്റെ ചങ്ങാതിയെന്ന നിലയില്‍ - നിങ്ങള്‍ക്കെന്ത് ചെയ്യാനാകും.?
പണമായും കുട്ടികള്‍ക്കുള്ള പുസ്തകങ്ങളായും കളിക്കോപ്പുകളായും പ്രവൃത്തിയുടെ കണ്ണികളാകാം. ഒരു നല്ല വാക്ക്, പുഞ്ചിരി, കാരുണ്യമൂറുന്ന നോട്ടം, ആര്‍ദ്രമായ മനസ്സ്... പ്രവൃത്തിയുടെ കണ്ണികളാണ്.
ഇങ്ങിനെ കണ്ണി ചേരുമ്പോള്‍ ഭൌതികവും ആത്മീയവുമായി നിങ്ങള്‍ക്കുള്ളത് നിങ്ങള്‍ വേദനിക്കുന്നവരുമായി പങ്കിടുകയാണ്. നീതിയും സമത്വവും പുലരുന്ന സമൂഹസൃഷ്ടിക്കായി ഒരടി... ഒരടിമാത്രം.. മുന്നോട്ടുവെക്കുകയാണ്. യഥാര്ത്ഥ് സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു നാട്ടുപാതയാണ്.
ഞാന്‍ ഇപ്പോള്‍ ഈ സേവന സംഘടനയിലെ ഒരു കണ്ണിയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു... നിങ്ങള്‍ക്കും എന്റെ കൂടെ കൈകോര്‍ക്കാം.. നല്ലൊരു മനസ്സോടെ...........
you can contact them in this address:
solace
parakkott lane [near lakshmy silks]
trichur
tel: 0487 2322166 mrs sheeba ameer
u my visit following link and have more information http://solace.org. in
kindly see what my good friend sajida has written about sheeba http://enteneelakurunji.blogspot.in/p/blog-page_03.html
kindly see what my good friend sajida has written about sheeba http://enteneelakurunji.blogspot.in/p/blog-page_03.html
Thursday, May 10, 2012
ജീവന്റെ തുടിപ്പുകള്‍ അണയാതിരിക്കട്ടെ
ഇവിടെ ജീവന്റെ തുടിപ്പുകള്‍ അണയാതിരിക്കട്ടെ......
ഷീബയെ പത്രമാധ്യമങ്ങളില്‍ കൂടിയും അല്ലാതെയും അറിഞ്ഞിരുന്നുവെങ്കിലും ഫേസ് ബുക്കിലൂടെയാണ് കൂടുതല്‍ അടുത്തത്. പോരാത്തതിന് അവര്‍ എന്റെ സഹോദരന് വി. കെ. ശ്രീരാമന്റെ സുഹൃത്തും കൂടിയാണെന്നറിഞ്ഞപ്പോള്‍ എനിക്കും അവരോടും അവരുടെ സംഘടനയോടും അടുത്തിടപെഴകാന്‍ തോന്നി. അങ്ങിനെ ഞാന്‍ ഇന്നെലെ അവരുടെ സങ്കേതത്തിലെത്തി....
പുതിയ വിലാസത്തിലെ കൊച്ചുവീട്ടിലേക്ക്. തൃശ്ശൂര്‍ അശ്വിനി ആശുപത്രി ജങ്ഷനടുത്തുള്ള പാറക്കോട്ട് ലയിനില്‍... “വിളിച്ചിട്ട് വരണമെന്നുപറഞ്ഞിരുന്നെങ്കിലും ഞാന്‍ അല്ലാതെയാണ് പോയത്.“ ഞാന്‍ സാധാരണ എവിടെ പോകുമ്പോഴും സാധാരണ വിളിച്ചുപറയാറില്ല എന്നതാണ് എന്റെ സ്വഭാവം. കാരണം ഞാന്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ക്ക് വാക്ക് പാലിക്കാറില്ല. അതിനാല്‍ ചുമ്മാതങ്ങ് പോകും, കണ്ടില്ലെങ്കില്‍ തിരിച്ച് ആ പരിസരത്തുള്ള മറ്റെവിടെയെങ്കിലും പോകും.
ഇനി എന്റെ പോക്കും, സാന്നിദ്ധ്യവും അനിവാര്യമാണെങ്കില്‍ ഞാന്‍ പറഞ്ഞതിന് പത്തുമിനിട്ടെങ്കിലും മുന്നേ എത്തുകയും ചെയ്യും. അത് മറ്റൊരു സ്വഭാവം...
അങ്ങിനെ ഇന്നെലെ എനിക്ക് വടക്കേ സ്റ്റാന്‍ഡിന്റെ അടുത്ത് കൂടി സീതാറാം ഓട്ടോമൊബൈത്സില്‍ വാഹനം സര്‍വ്വീസ് ചെയ്യേണ്ടിയിരുന്നു. അപ്പോഴാണ് ഷീബ മനസ്സില്‍ വന്ന് നിറഞ്ഞത്. അപ്പോള്‍ ശകടം അങ്ങോട്ട് പായിച്ചു. ഇടവഴികളില്‍ ശകടം തിരിക്കാനും മറ്റും ബുദ്ധിമുട്ട് വരുമെന്നറിഞ്ഞിട്ടും ഞാന്‍ മനസ്സിലുള്ള വഴികളിലൂടെ ഷീബയുടെ ആസ്ഥാനത്തിന്റെ മുന്നിലെത്തി. അപ്പോള്‍ അതാ മുന്നിലൊരു പിക്കപ്പ് വന്നു, അങ്ങോട്ടുമിങ്ങോട്ടും ഉരസാതെ ഒരുവിധം എന്റെ സയ്യാര ഞാന്‍ ഒരിടത്ത് ഒതുക്കി തിരിച്ചെത്തി.
ഞാന്‍ അവിടെ എത്തിയപ്പോള്‍ ഷീബയെന്ന് തോന്നിക്കുന്ന മറ്റൊരു പെണ്ണ് ഓഫീസില്‍ ഒരു സന്ദര്‍ശകനൊത്ത് തിരക്കായിരുന്നു. ഞാന്‍ ഉമ്മറത്ത് ചൂടും കൊണ്ടിരുന്നു. അവിടെ രണ്ട് കസേരകളും ഒരു വാട്ടര്‍ ഡിസ്പെന്‍സറും ഉണ്ടായിരുന്നു. വെള്ളം കുടിക്കാന്‍ തോന്നിയില്ല.
അകത്തേക്ക് എന്നെ വിളിക്കും വരെ ഞാന്‍ അക്ഷമനായി അവിടെ തന്നെ നിന്നു. അപ്പോഴെക്കും മറ്റൊരാള്‍ അകത്തേക്ക് കയറിപ്പോയി. താമസിയാതെ എന്നേയും ഉള്ളിലേക്കാനയിച്ചു. അദ്ദേഹം ആണ് ദിവാകരന്. എല്ലാവരും എന്റെ സഹോദരനും സിനിമാനടനും ടിവി അവതാരകനുമായ വി കെ ശ്രീരാമന്റെ സുഹൃത്തുക്കളായതിനാല്‍ എനിക്ക് അവിടെ ഒരു വീഐപി ട്രീറ്റ്മെന്റ് തന്നെ കിട്ടി.
ഷീബ വരുന്നത് വരെ ഞാനും ദിവാകരനും പിന്നെ അവിടുത്തെ ഓഫീസ് സ്റ്റാഫ് മഞ്ജുവും മറ്റൊരു കുട്ടി [ഷിജുവെന്നാണ് തോന്നുന്നു പേര്] യുമായി സൌഹൃദം പങ്കിട്ടു. അങ്ങിനെ വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില് ഇവരെല്ലാം ഷീബയുമായി ഫോണില്‍ ബന്ധപ്പെട്ടു. അവര്‍ ഓടിക്കിതച്ചെത്തി...
ഷീബക്ക് ഒരു മീറ്റിങ്ങില്‍ പങ്കെടുക്കാനുള്ള കാരണം എന്നെ മഞ്ജുവിനെ ഏല്പിച്ച് അവര്‍ ദിവാകരന്റെ കൂടെ യാത്രയായി. ഞാന്‍ അല്പസമയം ഷീബയുടെ "SOLACE" എന്ന സ്ഥാപനത്തിനെ പറ്റി മഞ്ജുവില്‍ നിന്നും മനസ്സിലാക്കി. അവിടെ നിന്ന് ലഭിച്ച ഒരു ലീവ് ലെറ്റിലെ വിവരങ്ങള്‍ അതേ പടി താഴെ ചേര്‍ക്കാം. അതായിരിക്കും നല്ലത്...
ഈ സ്ഥാപനത്തില്‍ ഒരു വളണ്ടിയര്‍ ആയി സേവനം അനുഷ്ടിക്കാന്‍ പോകയാണ് ഞാന്‍.
"അസുഖമുള്ള കുഞ്ഞും, മാതാപിതാക്കളും, നിങ്ങളും ഒറ്റപ്പെട്ട കണ്ണികളല്ല. ഈ പ്രപഞ്ചത്തിലെ സചേതനവും അചേതനവുമായതെല്ലാം പരസ്പരം ബന്ധിതമാണ്. പരസ്പരം ആശ്രിതമാണ്. ചൈതന്യവത്തായ പരസ്പരാശ്രിതത്വമാണ് സാഹോദര്യത്തിന്റെ നാന്ദി. സൊലെസ് അതിന്റെ ഒരു മാധ്യമമാണ്.”
നമ്മുടെ കുഞ്ഞിന് ഒരു ചെറിയ പനിയോ ജലദോഷമോ ഉണ്ടായാല്‍ നമുക്കുണ്ടാകുന്ന മാനസിക പ്രയാസങ്ങള്‍ ഒന്നാലോചിച്ചുനോക്കൂ. അത് കേന്സറോ മറ്റെന്തെങ്കിലും മാറാരോഗമോ ആണെന്നറിയുമ്പോഴോ...? അതുവരെയുണ്ടായിരുന്ന ശാന്തമായ കുടു:ബാന്തരീക്ഷം കുമിളയായി പൊട്ടിത്തകരുന്നു. വേവലാതിയും ആശങ്കയും നമ്മെ പിന്തുടരുന്നു. അസുഖമുള്ള കുഞ്ഞിന്റെ കൂടപ്പിറപ്പുകളുടെ പഠനം അവതാളത്തിലാകുന്നു. സാമ്പത്തികവും മാനസികവുമായ മുഴുവന്‍ ഊര്‍ജ്ജവും നാം അസുഖമുള്ള കുഞ്ഞില്‍ സമര്‍പ്പിക്കുന്നു. ജോലിയില്‍ ശ്രദ്ധ തെറ്റുന്നു. വീട്ടുകാര്യങ്ങള്‍ താളം തെറ്റുന്നു. രോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍ സഹായിച്ചിരുന്ന ബന്ധുക്കളും സ്നേഹിതരും അയല്‍ക്കാരും അവരുടെ പരിമിതികളിലേക്ക് ചുരുങ്ങുന്നു. എല്ലാം ദൈവത്തിനോ വിധിക്കോ വിട്ട് നാം നിസ്സഹായരായി കണ്ണീരൊഴുക്കുന്നു.
ഈ അവസരത്തിലാണ് "solace" ഇടപെടുന്നത്. അസുഖമുള്ള കുഞ്ഞിനും വീട്ടുകാര്‍ക്കും എങ്ങിനെ ഒരു താങ്ങാവാം.? വൈദ്യസംബന്ധിയായും സാമ്പത്തികമായും മാനസികമായും.
എന്താണ് "solace" ചെയ്യാനുദ്ദേശിക്കുന്നത്...?
[this post will be continued soon]
Monday, May 7, 2012
ഇരുന്നിലങ്കോട് ക്ഷേത്രത്തിലേക്കുള്ള യാത്ര
ഇരുന്നിലം കോട് എന്ന് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ എന്റെ ബാല്യം ഓടിയെത്തുന്നു.... ഞാന്‍ എന്റെ ചേച്ചിയുടെ കൂടെ അനിയനും ബന്ധുമിത്രാദികളുമൊത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ കുന്നംകുളത്തെ ഇട്ട്യേരയുടെ ഡോഡ്ജ് വാടകക്കാറില്‍ ഇരുന്നിലം കോട്ടെ അമ്പലത്തിലേക്കുള്ള യാത്ര.
ഇരുന്നിലം കോട് ഉള്ള ഒരു അമ്പലത്തിന്റെ ഫോട്ടോകളും ചരിത്രങ്ങളും കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. ഇത് മുള്ളൂര്‍ക്കര ഉള്ള സ്ഥലമല്ലെ? എങ്കില്‍ ചെറുപ്പത്തില്‍ എന്റെ ഇളയ സഹോദരനെ അവിടെ കൊണ്ട് വരാറുണ്ട്. വരുന്ന വഴി ഒരു ചെറിയ ചായക്കടയില്‍ കയറി ഇഡ്ഡലി കഴിക്കാറുണ്ട്. അത്രയും രുചിയുള്ള ഇഡ്ഡലി എന്റെ ജീവിതത്തില്‍ നിന്ന് എവിടെ നിന്നും ഞാന്‍ കഴിച്ചിട്ടില്ല.
അവിടെ ഒന്നില്‍ കൂടുതല്‍ അമ്പലങ്ങള്‍ ഉണ്ടോ? എങ്കില്‍ ഞാന്‍ പോയിരുന്ന അമ്പലം ഏതാണെന്ന് അറിയാനാഗ്രഹം ഉണ്ട്. സഹോദരന് എന്തോ വഴിപാട് ഉണ്ടായിരുന്നു അവന്റെ ചെറുപ്പത്തില്‍ അവിടെ. വര്‍ഷത്തില്‍ ഒരിക്കല്‍ ഞങ്ങള്‍ അവിടെ കുടുംബസമേതം വരാറുണ്ട്.
ഇരുന്നിലം കോട് ഉള്ള ഒരു അമ്പലത്തിന്റെ ഫോട്ടോകളും ചരിത്രങ്ങളും കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. ഇത് മുള്ളൂര്‍ക്കര ഉള്ള സ്ഥലമല്ലെ? എങ്കില്‍ ചെറുപ്പത്തില്‍ എന്റെ ഇളയ സഹോദരനെ അവിടെ കൊണ്ട് വരാറുണ്ട്. വരുന്ന വഴി ഒരു ചെറിയ ചായക്കടയില്‍ കയറി ഇഡ്ഡലി കഴിക്കാറുണ്ട്. അത്രയും രുചിയുള്ള ഇഡ്ഡലി എന്റെ ജീവിതത്തില്‍ നിന്ന് എവിടെ നിന്നും ഞാന്‍ കഴിച്ചിട്ടില്ല.
അവിടെ ഒന്നില്‍ കൂടുതല്‍ അമ്പലങ്ങള്‍ ഉണ്ടോ? എങ്കില്‍ ഞാന്‍ പോയിരുന്ന അമ്പലം ഏതാണെന്ന് അറിയാനാഗ്രഹം ഉണ്ട്. സഹോദരന് എന്തോ വഴിപാട് ഉണ്ടായിരുന്നു അവന്റെ ചെറുപ്പത്തില്‍ അവിടെ. വര്‍ഷത്തില്‍ ഒരിക്കല്‍ ഞങ്ങള്‍ അവിടെ കുടുംബസമേതം വരാറുണ്ട്.
Subscribe to:
Posts (Atom)