memoir
എന്റെ മരുമകൾ സേതുലക്ഷ്മിക്ക് വളരെ നാളത്തെ കാത്തിരിപ്പിനുശേഷം ഒരു ബാങ്കിൽ ജോലി കിട്ടി. പോസ്റ്റിങ്ങ് മദിരാശിയിൽ ആയിപ്പോയി. അവളുടെ കെട്ട്യോനും മകളും കോയമ്പത്തൂരിലും. അവൾ എന്തായാലും പോകാൻ തീരുമാനിച്ചു.
മകളെ നോക്കൽ ഒരു വിഷയം തന്നെ. സാഹചര്യത്തിൽ കുട്ടിയുടെ കാര്യം ഏറ്റു . ഞങ്ങൾ അവളെ നോക്കിക്കോളാം എന്നുപറഞ്ഞു. ഉദ്ദേശിച്ചത് കുട്ടിമാലുവിനെ എന്റെ തൃശ്ശൂരിലെ വീട്ടില് സംരക്ഷിച്ചുകൊള്ളാം എന്നാണ്. പക്ഷെ അവൾ ധരിച്ചത് ഞങ്ങൾ കോയമ്പത്തൂരിൽ വന്ന് താമസിക്കുമെന്നാണ്. അങ്ങിനെ ആയാലും വിരോധമില്ല എന്ന് ഞങ്ങൾ അറിയിച്ചു.
ഇനി ഞങ്ങൾക്ക് വയസ്സായാൽ മക്കളുടെ കൂടെ നില്ക്കണമല്ലോ. അപ്പോൾ അവള്ക്ക് സമാധാനമായി. അവൾ കോയമ്പത്തൂർ രാമനാഥപുരത്തെ ധന്വന്തരി ക്ഷേത്രത്തിലെ ഹനുമാൻ സ്വാമിയെ മനസ്സില് ധ്യാനിച്ചു..... "എനിക്ക് കോയമ്പത്തൂരിലേക്ക് ജോലി മാറ്റം കിട്ട്യാൽ ഹനുമാൻ സ്വാമിക്ക് വട മാല കെട്ടാം..."
അത്ഭുതം തന്നെ, കുറച്ച് ദിവസങ്ങൾക്ക് ശേഷം അവളുടെ സ്വപ്നം സാക്ഷാത്കരിച്ചു. കോയമ്പത്തൂരിൽ തന്നെ കിട്ടി പോസ്റ്റിങ്ങ്. അങ്ങിനെ കഴിഞ്ഞ വെള്ളിയാഴ്ച പൂരോരുട്ടാതി നക്ഷത്രത്തിൽ പിറന്ന സേതുലക്ഷ്മി ഹനുമാൻ സ്വാമിക്ക് വടമാല നേർന്നു.
ഞാൻ രാവിലെ തന്നെ അമ്പലത്തിൽ പോയി വടമാല പ്രസാദം വാങ്ങി. ഇരുനൂറു രൂപക്ക് ഇത്രമാത്രം വടയോ..? ഞാൻ അമ്പരന്നു. പ്രസാദത്തിനു നല്ല ചൂടുണ്ടായിരുന്നു. കുറച്ച് ഓഫീസിൽ ഡോക്ടർ പ്രസാദിനും ഡോക്ടർ ഇന്ദുലാലിനും, പാർവതിക്കും, എകാംബരത്തിനും, പപ്പനും ഒക്കെ കൊടുക്കണം എന്നുണ്ടായിരുന്നു. പക്ഷെ അതൊക്കെ സേതുലക്ഷ്മിയല്ലേ ചെയ്യേണ്ടത് എന്ന നിലപാടിൽ ഞാൻ പ്രസാദം വണ്ടിയിൽ കൊണ്ടുവെച്ചു.
ഞാൻ അമ്പലത്തിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച് വീട്ടിലെത്തിയപ്പോൾ പ്രസാദം കണ്ട് എന്റെ ശ്രീമതി ബീനാകുമാരി അമ്പരന്നു, അവള്ക്ക് സന്തോഷമായി. വടയിൽ ഉപ്പ് ഇട്ടിട്ടില്ലെങ്കിലും നല്ല മോരിച്ചൽ ഉണ്ട്, കുരുമുളക് ഉണ്ട്. ഞങ്ങൾ കഴിച്ചു ഭഗവാന്റെ പ്രസാദം. കുട്ടിമാലുവിനും കൊടുത്തു. പത്തെണ്ണം പണിക്കാരി പാപ്പാത്തിക്കും കൊടുത്തു.
എന്നിട്ടും പാത്രത്തിൽ ബാക്കി വടകൾ ധാരാളം. വൈകിട്ട് സേതുവും ജയേഷും ബേങ്കിൽ നിന്ന് എത്തിയിട്ട് വട പ്രസാദം കണ്ട് സന്തോഷമായി. തണുത്ത വട അവർ ഹനുമാൻ സ്വാമിയെ സ്തുതിച്ച് കഴിച്ചു, ബാക്കിയുള്ളത് നാളെ പ്രാതലിനായി മാറ്റി വെച്ചു.
ഞാൻ ബീനാമ്മയോട് പണ്ടത്തെ എന്റെ തിരുവനന്തപുരം ചാല ബസാറിലുള്ള ഗാന്ധി ഹോട്ടലിലെ സാമ്പാർ വട വിശേഷം പങ്കുവെച്ചു. അപ്പോൾ അവള്ക്ക് തോന്നി പ്രാതലിന് സാമ്പാർ വടയും ആകാം എന്ന്.
ഗാന്ധി ഹോട്ടലിൽ ഞാൻ താമസിച്ചിരുന്നത് ഏതാണ്ട് നാൽപത് കൊല്ലം മുൻപാണ്. അതായത് എനിക്ക് ഇരുപത്തഞ്ച് വയസ്സുള്ളപ്പോൾ. ആ കഥ ചുരുക്കി പറയണമെങ്കിൽ തന്നെ രണ്ട് പേജ് വരും, അതിനാൽ അടുത്ത അദ്ധ്യായത്തി എഴുതാം .
ഉദ്ദിഷ്ട കാര്യം സാധിക്കണമെങ്കിൽ വരൂ രാമനാഥപുരത്തെ ധന്വന്തരി ക്ഷേത്രത്തിലെ സ്വാമിയെ കണ്ടു വണങ്ങാൻ - എന്നെ ആ പരിസരത്ത് മിക്കപ്പോഴും കാണാം. ഞാൻ അവിടെ നിന്നാണ് എന്നും ഉച്ചഭക്ഷണം കഴിക്കുന്നത്... അവിടുത്തെ വായു ശ്വസിച്ചാൽ തന്നെ ഒരുവിധം രോഗങ്ങൾക്കെല്ലാം മുക്തി കിട്ടും.
arya vaidya pharmacy [coimbatore] അങ്കണത്തിൽ ആണ് ഈ ക്ഷേത്രം.
[തുടരും]