MEMOIR
കുറച്ച് നാളായി ബ്ലോഗില്‍ എന്തെങ്കിലും കുത്തി നിറച്ചിട്ട്. മനസ്സിന് ഒരു വല്ലായ്മ.. നാട്ടില്‍ കുടുംബത്തിലൊരുവന്‍ എന്റെ സ്വത്ത് തട്ടിയെടുക്കാന്‍ നോക്കുന്നു.. ഇത് എല്ലാ കുടുംബത്തിലും ഉള്ളതാണെങ്കിലും എന്റെ വിഷയം കുറച്ച് കടുത്തുപോയി.. എല്ലാത്തിനും ഒരു പരിഹാരം കാണാന്‍ കഴിയുമെന്ന പ്രത്യാശയില്‍ മനസ്സിനെ ഏകാഗ്രമാക്കാന്‍ സ്വാമി ഭൂമാനന്ദതീര്‍ഥയുടെ പ്രഭാഷണം എന്നെ സ്വാധീനിച്ചിട്ട് കുറച്ച് കാലമായി..
മനസ്സിനെ എങ്ങിനെ മനനം ചെയ്യാന്‍ കഴിയുമെന്ന് പണ്ട് സ്വാമി എന്നെ പഠിപ്പിച്ചിരുന്നു. അത് ഇപ്പോഴാണ് എനിക്ക് ബോധ്യപ്പെട്ടത്. പണ്ട് ഞാന്‍ ദൃശ്യമാധ്യമത്തില്‍ ജോലി ചെയ്തിരുന്ന കാലം സ്വാമിയുടെ പ്രഭാഷണങ്ങള്‍ അഭ്രപാളികളില്‍ ആക്കാറുണ്ടായിരുന്നു.. അതൊക്കെ എന്റെ ജീവിതത്തെ സാരമായി ബാധിച്ചിരുന്നു.. കുറെക്കാലമായി ഞാന്‍ സ്വാമിയെ പണ്ടത്തെപ്പോലെ കാണാറില്ല. പണ്ട് ഞാന്‍ കാലത്ത് ആശ്രമത്തില്‍ പോയാല്‍ വൈകീട്ടെ തിരിച്ച് വീട്ടിലേക്ക് പോകാറുള്ളൂ... അന്ന് എനിക്ക് കാര്യമായി പണിയൊന്നും ഉണ്ടായിരുന്നില്ല. ഓഫീസ് വിട്ടാല്‍ വീട്, വീട് വിട്ടാല്‍ ഓഫീസ് - അതിനപ്പുറം ഒരു ലോകം എനിക്കുണ്ടായിരുന്നില്ല..
പക്ഷെ ഇന്ന് ഞാന്‍ അങ്ങിനെയല്ല. എന്റെ സുഹൃദ് വലയം വളരെ വിശാലമാണ്.. എനിക്കൊന്നിനും നേരമില്ല... ഇപ്പോള്‍ പേരക്കുട്ടികളുണ്ട്, അവരെ പരിചരിക്കലും കളിപ്പിക്കലും ഒക്കെ ഒരു രസം തന്നെ. കഴിഞ്ഞ ആഴ്ച നിവിയയെ കാണാന്‍ പുതിയതായി വാങ്ങിയ ഓട്ടോമേറ്റിക്ക് കാറില്‍ എറണാംകുളം പോയി. രണ്ട് ദിവസം താമസിച്ച് തിരിച്ചുപോന്നു.. ഓണ്‍ ലൈന്‍ സുഹൃത്തുക്കളായ മഞ്ജുവിനേയും ഷെറിനേയും കണ്ടു, വളരെ പ്രിയപ്പെട്ടവളായ ഇന്ദുവിനെ കാണാനായില്ല. ഇനി ഇന്ദുവിനെ കാണാനായി മാത്രം ഒരു കൊച്ചിയാത്ര സംഘടിപ്പിക്കണം. ബിനാലെ കാണാനായില്ല.
ഫോര്‍ട്ട് കൊച്ചിയില്‍ എനിക്കൊരു സുന്ദരി പെണ്ണുണ്ടായിരുന്നു പണ്ട് ഞാന്‍ പത്മ ജങ്ങ്ഷനില്‍ താമസിക്കുന്ന കാലത്ത്. അവളെ കാണണമെന്ന് ഒരു ദിവസം എനിക്ക് തോന്നി... ഞാന്‍ അവളെ ആദ്യമായി കാണുന്നത് 1972 ആയിരുന്നു. അതൊരു വലിയ കഥയായതിനാല്‍ ഇവിടെ വിളമ്പുന്നില്ല. എനിക്ക് ആദ്യമായി ഞണ്ടുകറി ചട്ടിയില്‍ വെച്ച് തന്നവളാണവള്‍. അവളുടെ ഹെറിറ്റേജ് വിളിച്ചോതുന്ന കച്ചയും കവിണിയും ഒരു കാലത്തെ എന്നെ ആകര്‍ഷിച്ചിരുന്നു... ഞാന്‍ അവളിലേക്ക് ഇപ്പോള്‍ ചേക്കേറുന്നില്ല. നമ്മുടെ വിഷയം വേറെ ആണ്.
ഇന്ന് ഞാനെന്റെ ജന്മനാടായ ഞമനേങ്ങാട്ട് പോയി. മണ്മറഞ്ഞ പരേതാത്മാക്കളെ കണ്ട് ഒരു പിടി മണ്ണ് വാരിയിടാന്‍ എന്റെ തറവാട് ഇപ്പോള്‍ അന്യാധീനപ്പെട്ടു. ഒരു പിടി മണ്ണുപോലും അവശേഷിക്കാതെ അനന്താരവകാശികള്‍ എല്ലാം നശിപ്പിച്ചു... ഞാന്‍ ജനിച്ച വീട് ഇപ്പോള്‍ ഇല്ല എന്ന് സാരം.. മണ്ണുകൊണ്ട് പണിത നാലുകെട്ട്... എല്ലാം പോയി, അല്ലെങ്കില്‍ എല്ലാം നശിപ്പിക്കപ്പെട്ടു.. അമ്പലപ്പുരയും, കരിങ്കുട്ടിയും, പാമ്പിന്‍ കാവും, രക്ഷസ്സും ആരുമില്ല ഇപ്പോള്‍ അവിടെ...
വീടിനും വീട്ടുകാര്‍ക്കും വേണ്ടി അന്യനാട്ടില്‍ കഷ്ടപ്പെട്ട എന്റെ പിതാവിനെ കാര്യം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ അമ്മയും അനുജനും കൂടി ഒഴിവാക്കി.... അതൊക്കെ ഇപ്പോള്‍ പഴങ്കഥ. എങ്കിലും മനസ്സിനെ മഥിക്കുന്ന ഒരു പുരാണം തന്നെ...
നമുക്ക് സൌദിയിലെ പെണ്‍കുട്ടിയിലേക്ക് മടങ്ങാം.. എനിക്ക് ലോകെമെമ്പാടും ഒരു പാട് സുഹൃത്തുക്കളുണ്ട്.. ഓണ്‍ ലൈന്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് യുഗത്തിന് മുന്‍പ് തന്നെ ഞാന്‍ യുറോപ്പില്‍ സജീവമായിരുന്നു.. സ്വിറ്റ്സര്‍ലണ്ടിലെ റിസര്‍ച്ച് ഡിപ്പാര്‍ട്ട് മെന്റും, ഓസ്ട്രിയായിലെ പേപ്പര്‍ മില്ലുകളും ജര്‍മ്മനിയിലെ ഓഫീസ് സ്റ്റേഷനറി മേഖലയിലുമൊക്കെയായി എന്നെ അറിയാത്തവര്‍ അന്ന് ചുരുക്കം... ഇപ്പോളും ഞാന്‍ പലരുമായി ചങ്ങാത്തം പങ്കുവെക്കുന്നു..
ജര്‍മ്മനിയിലെ വീസ്ബാഡന്‍ നഗരത്തില്‍ വ്യവസായ പ്രമുഖരില്‍ ഒരാളാണ് ഹോള്‍ട്ട്സ് കഥാന്‍. അദ്ദേഹത്തെ ഞാന്‍ ഈ വേളയില്‍ ഓര്‍ക്കുന്നു.. എന്റെ ജര്‍മ്മന്‍ സന്ദര്‍ശന വേളയിലെ എന്നെ നൈറ്റ് ക്ലബ്ബിലും ചൂതാട്ടുകേന്ദ്രമായ കാസിനോകളിലും ഒക്കെ അദ്ദേഹം കൊണ്ടുപോകുമായിരുന്നു.. ഞാന്‍ ആദ്യമായി പണം വെച്ച് ചൂതാടിയത് ജര്‍മ്മനിയിലെ വുഡ്സ് നഗരമായ ബാഡന്‍ ബാഡനിലായിരുന്നു...
ഒരിക്കല്‍ എനിക്ക് അദ്ദേഹം ചൂതാടാന്‍ കുറച്ച് പണം തന്നതും പീന്നീടെനിക്ക് തന്ന പണത്തിന്റെ 400 ഇരട്ടി പണം ചൂതാടി കിട്ടിയതുമായ കഥകള്‍ ഞാന്‍ പിന്നീട് പങ്കിടാം.. സംഗതി ഇതൊക്കെ ആണെങ്കിലും എന്റെ ജര്‍മ്മന്‍ ജീവിതത്തില്‍ എന്ന് എആകര്‍ഷിച്ച് 2 വ്യക്തിത്വങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് എന്നെപ്പോലെ പൊക്കമുള്ള ഒരു പെണ്ണ്. അവളുടെ പേരോ മറ്റു വിവരങ്ങളോ ഞാന്‍ ഇവിടെ പറയുന്നില്ല. എന്നെ അ ആദ്യമായി നൈറ്റ് ക്ലബ്ബില്‍ ഡാന്‍സ് ചെയ്യാന്‍ പഠിപ്പിച്ചത് അവളാണ്.. അതുപോലെ വഴിവിട്ട ചില ബന്ധങ്ങള്‍ക്കും.. ഞാന്‍ ഭാവിയില്‍ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ അവളുണ്ടാകും എന്നെ റിസീവ് ചെയ്യാന്‍....
ജീവിതക്കുറിപ്പുകള്‍ എഴുതുമ്പോള്‍ ഇങ്ങിനെയാണ് വിഷയത്തില്‍ നിന്നും വ്യതി ചലിക്കും.. ഞാന്‍ ഇന്ന് വൈകീട്ട് നടക്കാന്‍ പോകുമ്പോള്‍ കൊന്ന പൂത്ത് നില്‍ക്കുന്നത് കണ്ടു. വിഷുവിന് ഇനിയും ഒരു മാസം ഉണ്ട്. കാലാവസ്ഥാവ്യതിയാനങ്ങളുടെ ഭാഗമായി ഇങ്ങിനെ പലതും സംഭവിക്കുന്നു... ഓരോ ദിവസവും ഓരോ റൂട്ടിലാണ് ഞാന്‍ നടക്കാന്‍ പോകുക.. ഇന്ന് കൊക്കാലയില്‍ നിന്നും കൂര്‍ക്കഞ്ചേരി കീഴ്തൃക്കോവ്, അച്ചന്‍ തേവര്‍ തുടങ്ങിയ അമ്പലങ്ങളുടെ റൂട്ടിലായിരുന്നു.
എനിക്ക് ചൂടുശര്‍ക്കരപ്പായസം നിവേദിച്ച് കിട്ടുന്ന ഇടത്തൊക്കെ ഞാന്‍ തമ്പടിക്കും.. കീഴ്തൃക്കോവിലെ പായസം അവര്‍ തന്നെ തിന്ന് മുടിക്കുമെന്ന് തോന്നുന്നു, എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല, അച്ചന്‍ തേവരിലേതാണെങ്കില്‍ അതെന്റെ സ്വന്തം തട്ടകമാണ്. അതിനാല്‍ ചിലപ്പോള്‍ ഒരു കുഞ്ഞുരുളി പായസം ഞാന്‍ തന്നെ കഴിക്കും ഒറ്റക്ക്... ആദ്യം ഒരു കരണ്ടി എടുക്കും, ആലിയലയിലാണ് ഞാന്‍ കഴിക്കുക, പിന്നീട് ആരും ഉരുളിയ ആക്രമിക്കാനില്ലെന്ന് കണ്ടാല്‍ ഞാന്‍ ഉരുളിയെ പ്രണയിക്കും. എന്നിട്ട് ഉരുളി കഴുകി കമിഴ്ത്തും.
കഴകക്കാര്‍ക്ക് എന്നെ പ്രിയം ആണ്, ഞാന്‍ മാല കെട്ടാനും, പൂജാപാത്രം കഴുകാനും എല്ലാം അവര്‍ക്ക് സഹായമാണ്. പണ്ടൊക്കെ വിറക് കീറാനും നിവേദ്യമുണ്ടാക്കാനുമെല്ലാം ഞാനുണ്ടായിരുന്നു. പണ്ടൊരു പൂജാരിയുണ്ടായിരുന്നു, കൃഷ്ണന്‍ തിരുമേനി, അദ്ദേഹം ഉണ്ടാക്കുന്ന ശര്‍ക്കരപ്പായസം ശബരിമലയിലെ അരവളപ്പായസം പോലിരിക്കും.. ഞാന്‍ ഉരുളി വടിച്ച് തിന്നും. ഹാ....!!
അങ്ങിനെയൊരു പായസം കഴിച്ച നാളുകള്‍ മറന്നു. ഇന്ന് നടക്കാന്‍ പോകുന്നതിന്നിടയില്‍ പഴയ സുഹൃത്ത് സതീശിനേയും മകള്‍ നന്ദയേയും, നന്ദയുടെ അമ്മയേയും സഹോദരനേയും ഒക്കെ കണ്ടു, കുറച്ച് നാള്‍ റോഡില്‍ നിന്ന് വര്‍ത്തമാനം പറഞ്ഞു. ഒരു കൊല്ലം മുന്‍പ് ഞാന്‍ അവരെ കണ്ടതെല്ലാം മറന്നിരുന്നു, പക്ഷെ സതീശിന് എല്ലാം ഓര്‍മ്മയുണ്ടായിരുന്നു. അവരുടെ മകള്‍ നന്ദയുടെ മനസ്സിന് പൂര്‍ണ്ണ വളര്‍ച്ചയില്ലാത്തതിനാല്‍ അവര്‍ ദു:ഖത്തിലാണ്. എല്ലാം ഈശ്വരനിശ്ചയം എന്നതില്‍ കൂടുതല്‍ നമുക്ക് ഒന്നും പറയുവാനാവില്ല ഈ വിഷയത്തില്‍..
എന്റെ മകളുടെ ആര്‍ക്കിറ്റെക്ചര്‍ ഡിസൈനിങ്ങില്‍ തീര്‍ത്ത ഒരു ഫ്ലാറ്റിലാണ് അവര്‍ താമസിക്കുന്നതിനാല്‍ എനിക്ക് അവരെ കൂടുതല്‍ ഇഷ്ടമായി. ഞാന്‍ എല്ലാവരോടും പറയും, വീട്ടില്‍ വരാം, എങ്കിലും അങ്ങിനെ സംഭവിക്കാറില്ല. ഏതായാലും നന്ദയെ കാണാന്‍ നാളെ തന്നെ പോകണം..
കുറേ നാളായി ഒരു ചില്‍ഡ് ബീയര്‍ കുടിച്ചിട്ട്. ഫ്രിഡ്ജ് നിറയെ ഫോസ്റ്റര്‍ ഇരിപ്പുണ്ട്. ഇന്ന് ഒന്നിന് ശാപമോക്ഷം നല്‍കി.. തൃശൂരില്‍ ഇപ്പോള്‍ നല്ല ചൂടാണ്. ഈ ചൂടില്‍ തണുത്ത ഒരു കേന്‍ ബീയര്‍ മൊത്തിക്കുടിക്കാന്‍ ഒരു രസം തന്നെ. കഴിഞ്ഞ ആഴ്ച രഘു വക്കീലിന്റെ കൂടെ ഹോട്ടല്‍ ജോയ്സ് പാലസ്സില്‍ വെച്ച് ഒരു കിങ്ങ് ഫിഷര്‍ ബീയര്‍ കുടിച്ചു. എനിക്ക് ഹോട്ടലിലെ ബാറില്‍ ഇരുന്ന് കഴിക്കാന്‍ ഇഷ്ടമാണ്. അവിടുത്തെ ആമ്പിയന്‍സ് ഞാന്‍ പലപ്പോഴും ഇഷ്ടപ്പെടാറുണ്ട് .
ഇപ്പോള്‍ വൈകീട്ട് സമയം 9.12 . ഞാന്‍ അത്താഴം കഴിച്ചിട്ട് വരാം.. പരിചാരിക അമ്മാളുകുട്ടിയോട് 5 ചപ്പാത്തിയും മട്ടണ്‍ ചോപ്പ്സും ഉണ്ടാക്കാന്‍ പറഞ്ഞിട്ടുണ്ട്... ബ്രൌസിങ്ങിന്നിടയില്‍ അവളെനിക്ക് മിനിസ്ട്രോണി സൂപ്പ് കൊണ്ടുതന്നു. ബീയര്‍ കുടിക്കുന്നതിന്നിടയില്‍ ഞാന്‍ അത് കഴിച്ചില്ല....
സൌദിയിലെ പെണ്‍കുട്ടി അവിടെ റേഡിയോളജിസ്റ്റ് ഡോക്ടറാണ്. ഈ വരുന്ന മണ്‍സൂണില്‍ ഒരു ഫ്ലാറ്റ് വാടക്ക് എടുക്കുന്ന പ്രശനം സംഭാഷണ മധ്യേ അവളോട് ഷെയര്‍ ചെയ്തപ്പോള്‍ അവളുടെ കൊച്ചിയിലെ സര്‍വ്വീസ്ഡ് അപ്പാര്‍ട്ട്മെന്റ് എനിക്ക് ഈ വരുന്ന മണ്‍സൂണിന് തരാമെന്ന് പറഞ്ഞു. എനിക്ക് വിശ്വസിക്കാനായില്ല, പക്ഷെ അത് നടക്കാന്‍ പോകുന്നു.. എനിക്കാരേയും വിശ്വാസമില്ല ഇപ്പോള്‍..
പണ്ടൊരു ഒമാന്‍ കാരി വാത്തിപ്പെണ്ണ് നാട്ടില്‍ വന്നിട്ട് കാണാമെന്നും മറ്റും പറഞ്ഞ് എന്നെ പറ്റിച്ചിട്ട് അധികം നാളായിട്ടില്ല.. ഇത് അതുപോലെ ആകുമോ എന്ന ആശങ്കയിലായിരുന്നു. പക്ഷെ ഈ കുട്ടി ആ വാത്തിയെപ്പോലെയല്ല. താക്കോല്‍ കിട്ടി. നാളെ അവിടെത്തെ വിശേഷങ്ങള്‍ എഴുതാം...
എനിക്ക് ഉറക്കം വരുന്നു... നാളെ കാണാം.
[to be continued]