6 years ago
Monday, August 28, 2017
Sunday, August 13, 2017
കാഞ്ചി കാമാക്ഷി ക്ഷേത്രം
അവിടം സന്ദര്‍ശിക്കാനും,ക്ഷേത്രത്തില്‍ തൊഴാനും സാധിച്ചത് മഹാ ഭാഗ്യമായി കാണുന്നു. ക്ഷേത്രത്തിലെ ഒരു ജീവനക്കാരനോട് ,ഈ ക്ഷേത്രത്തെ കുറിച്ച് ചോദിച്ചറിഞ്ഞ കാര്യങ്ങള്‍ ഇതാണ്.
സ്നേഹസ്വരൂപിണിയായ, പ്രേമ നയനങ്ങളോട് കൂടിയവള്‍ എന്നാണു കാമാക്ഷി എന്ന പേരിന്റെ അര്‍ത്ഥം. പണ്ട് കാളീ രൂപത്തിലായിരുന്നു ഇവിടെ ദേവി കുടിയിരുന്നിരുന്നത്. വളരെ ഭയത്തോട്കൂടിയായിരുന്നു പ്രദേശ വാസികള്‍ ഇവിടെ കഴിഞ്ഞു കൂടിയിരുന്നത്. ശങ്കരാചാര്യ സ്വാമികള്‍ കാഞ്ചീപുരത്തു എത്തിയതിനു ശേഷം ,ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ ചിദാകാര രൂപിണി ആയ ഉഗ്ര മൂര്‍ത്തിയെ ശങ്കരാചാര്യര്‍ ശ്രീ ചക്രത്തില്‍ കുടിയിരുത്തി, കാമാക്ഷി ആക്കി പ്രതിഷ്ഠിച്ചു.
അദ്ധേഹത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം നാട് വാണിരുന്ന രാജസേന രാജാവ് ഇന്നു കാണുന്ന കാമാക്ഷി ക്ഷേത്രം പണികഴിപ്പിച്ചു. അതിനു ശേഷം കാഞ്ചീപുരം പേരിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട് സുവര്‍ണ്ണ നഗരമായി പ്രശോഭിച്ചു. നാടിനു മുഴുവന്‍ പ്രഭയേകുവാനെന്ന പോലെ ദേവിയുടെ വൈരക്കല്‍ മൂക്കുത്തിയുടെ പ്രകാശം ഒളിമിന്നുന്ന കാഴ്ച മനോഹരം തന്നെ...
കുറിപ്പ്: മുകളിൽ കാണുന്ന പോസ്റ്റ് എന്റെ കൂട്ടുകാരി കാർത്തിക ചന്ദ്രൻ മുഖപുസ്തകത്തിൽ എഴുതിയതാണ് . ഇത് ഞാൻ അവരുടെ സമ്മതത്തോടെ പകർത്തിയതാണ് .
Sunday, August 6, 2017
Subscribe to:
Posts (Atom)