നാളേയും കഴിഞ്ഞാൽ മറ്റന്നാൾ ക്രിസ്തുമസ്സ് - എല്ലാ കൊല്ലവും വിചാരിക്കും ഇക്കൊല്ലം വീട്ടുമുറ്റത്തും ഓഫീസിലും ക്രിസ്തുമസ്സ് ട്രീയും പുൽക്കൂടും ഒക്കെ ഒരുക്കണമെന്ന് . ഒന്നും നടന്നില്ല. ഓഫീസിലെ പെൺകുട്ടി ഹെലനയോട് പ്രത്യേകം പറഞ്ഞിരുന്നു നമുക്കൊരുമിച്ച് പുത്തൻ പള്ളിക്കവലയിൽ പോകാം, തോരണങ്ങൾ ഒക്കെ വാങ്ങിക്കാമെന്ന് . പക്ഷെ ഒന്നും നടന്നില്ല - എല്ലാം സ്വപ്നങ്ങൾ മാത്രം .
ഇവിടെ ഓഫിസിൽ ഉള്ള ശോഭാക്കാകട്ടെ ഇത്തരം വികാരങ്ങൾ ഒന്നുമില്ല . അല്ലെങ്കിൽ അവൾക്ക് പോയി വാങ്ങാവുന്നതാണ് .
എന്റെ അയൽക്കാരായ മെഴ്സിയും മീരയുമെല്ലാം വീടും പരിസരവും അലങ്കരിക്കുക പതിവാണ് - ഇക്കൊല്ലത്തെ മേഴ്സിയുടെ പുൽക്കൂടും മറ്റും കാണാൻ പോയിട്ടില്ല - പോകണം പോട്ടം പിടിക്കണം .
എന്റെ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും ക്രിസ്തുമസ്സ്, നവ വത്സരാശംസകൾ .