Saturday, December 10, 2022

അച്ഛന്റെ പിന്നാലെ ഓടുന്ന കുട്ടി

 അച്ഛന്റെ പിന്നാലെ ഓടുന്ന കുട്ടി  

ഞാൻ കുറച്ച് നാളായി  കല്യാണങ്ങൾക്കും അടിയന്തിരങ്ങൾക്കും ഒന്നും പോകാറില്ല . ഇന്നെലെ ഞങ്ങളുടെ കൊച്ചുമകൾ പൊന്നു എന്ന ഡോക്ടർ ലക്ഷ്മിയുടെ കല്യാണം പ്രമാണിച്ചുള്ള ചെറുക്കന്റെ വീടുകാണൽ ചടങ്ങായിരുന്നു . ചെറുക്കന്റെ അച്ഛൻ രഘു വക്കീലും ഞാനും പണ്ടേ കൂട്ടുകാർ ആയിരുന്നു ..


ചെറുക്കന്റെ വീട് അയ്യന്തോൾ അശോക് നഗറിൽ . എന്റെ വീട്ടിൽ  നിന്നും അഞ്ചു കിലോമീറ്റർ  ദൂരത്തിൽ . ഞങ്ങൾ ചേറൂർ ഗാന്ധി നഗറിൽ  ഉള്ള പൊന്നുവിന്റെ വീട്ടിൽ പോകാതെ നേരെ ചെറുക്കന്റെ വീട്ടിലെത്തി . 

എനിക്ക് നടക്കാൻ വയ്യാത്ത കാരണം രഘുവും കൂട്ടരും എന്നെ കൈ പിടിച്ച് കാറിൽ നിന്ന് ഇറക്കി . സിറ്റിംഗ് റൂമിലെ സോഫയിൽ ഇരി ക്കാതെ ഞാൻ ഉമ്മറത്ത് വന്നിരുന്നു .

അപ്പോൾ ഒരു കുട്ടി അച്ഛന്റെ പിന്നാലെ ഓടുന്നത് കണ്ടു, ഉച്ചത്തിൽ പറഞ്ഞും കൊണ്ട് - "അച്ഛൻ ഐസ് ക്രീം കഴിക്കേണ്ട - കഴിക്കേണ്ട ".

ഞാൻ ഇത് കേട്ട് പരിഭ്രമിച്ച് മോളുടെ പേരും കാര്യവും  ഒക്കെ തിരക്കി . അതിനിടക്ക് അച്ഛൻ വന്ന് എന്നോട് കാര്യം പറഞ്ഞു . വൈ ഷി  ഈസ് കൺസേൺഡ് എബൌട്ട് ദി ഐസ് ക്രീം  മാനിയ . 

എനിക്ക് ചിരി വന്നെങ്കിലും ചിരിച്ച് അവളെ ശല്യപ്പെടുത്തിയില്ല . അവളുടെ കുടുംബത്തിൽ ആർക്കോ പഞ്ചാരയുടെ അസുഖം ഉണ്ടായെന്നും , തന്റെ  അച്ഛന് അതൊന്നും വരാൻ അവൾക്ക് ഇഷ്ടമില്ലെന്നും മറ്റുമാണ് അവളെ ഈ വിധം ദുഖിപ്പിക്കുന്നത് .

നല്ല കുട്ടി . ഞാൻ അവളെ വിളിച്ച് പേരും  നാളും ഒക്കെ ചോദിച്ച് പരിചയപ്പെട്ടു . ഫോട്ടോ എടുക്കാൻ പറ്റിയില്ല ആ  കൊച്ചു പാവാടക്കാരിയുടെ . അവളുടെ അച്ഛൻ അയച്ചുതന്ന ഫോട്ടോ ഇവിടെ ചേർക്കാം സൗകര്യം പോലെ .

അവളാണ് മൂന്നാം ക്ളാസ്സിൽ പഠിക്കുന്ന സാ-വാ-നി .  തൽക്കാലം കഥ ഇവിടെ നിർത്തുന്നു . എനിക്ക് കണ്ണിൽ ഗ്ലോക്കോമ കാരണം ഡാറ്റാ പ്രോസസിങ് കുറച്ചു പ്രയാസമാണ് .

ആരെങ്കിലും   ഉണ്ടോ വോയ്‌സ് ക്ലിപ്പ് അയച്ചുതന്നാൽ ടൈപ്പ് ചെയ്ത് തരാൻ .ഇന്നെലെ അവിടെ കറുപ്പിൽ മഞ്ഞ വരയുള്ള ഉടുപ്പിട്ട ഒരു വലിയ പെൺകുട്ടിയെ കണ്ടിരുന്നു . അവളോട് ചോദിക്കാൻ പറയണം രഘുവിനോട് .