എന്റെ പാറുകുട്ടീ >>> നോവല്‍ - ഭാഗം 32
[മുപ്പത്തൊന്നാം
http://jp-smriti.blogspot.com/2009/08/31.html
ഭാഗത്തിന്റെ തുരര്‍ച്ച]
പാര്‍വ്വതിയെ കാലത്ത് ഒന്‍പത് മണിക്ക് തന്നെ കോളിജില്‍ വിടാനുള്ളതിനാല്‍ രണ്ട് പേരും പുലര്‍ച്ചെ 5 മണിക്ക് തന്നെ എഴുന്നേറ്റു. ആറുമണിയോട് കുളിച്ച് തയ്യാറായി.
ഉണ്ണി തലേന്നാള്‍ നേര്‍ന്നതാണ് പാര്‍വ്വതിയെ കപ്ലേങ്ങാട് കൊണ്ട് പോയി തൊഴീപ്പിച്ച് പ്രസാദം വാങ്ങി തിരുനടയില്‍ വെച്ച് അവള്‍ക്കൊരു കുറിയിട്ട്കൊടുക്കാന്‍.
പാര്‍വ്വതി അടുക്കളയില്‍ ഉണ്ണിക്കുള്ള പ്രാതലിന്റെ പണിത്തിരക്കിലായിരുന്നു.
മുറ്റമടിച്ച് കൊണ്ടിരുന്ന ജാനുവിനോട് ഉണ്ണി.
"ജാനൂ നീ പോയി പാര്‍വ്വതിയോട് ഇങ്ങോട്ട് വരാന്‍ പറയൂ...”
ശരി തമ്പ്രാന്
“പാറുകുട്ടീനെ അപ്പുറത്തേക്ക് വിളിക്കുന്നു........”
ഇതാ വരണ് ന്ന് പറാ പോയിട്ട്. ഈ വിറകൊന്നും കത്തുന്നില്ലാ ശരിക്ക്. ഉണ്ണ്യേട്ടന് കാപ്പിയും പലഹാരവും കഴ്ക്കാന്‍ തിരക്ക് കൂട്ടുകയാകും. ഈ പത്തിരി ഒന്ന് ചുട്ടെടുത്തിട്ട് വേണ്ടേ കാപ്പിക്കലം വെക്കാന്‍.
പാര്‍വ്വതീ.....
അയ്യോ ഇതാ ഉണ്ണ്യേട്ടന് കൂവുന്നു..
പാര്‍വ്വതി അടുക്കളയില്‍ നിന്ന് പൂമുഖത്തെക്ക് ചെന്നു. എന്താ ഉണ്ണ്യെട്ടാ ഇത്ര തിരക്ക്. ഇപ്പോ കൊണ്ടോരാം എല്ലാം. ഒരു പത്ത് മിനിട്ടിനുള്ളില്‍...
ഭക്ഷണമെല്ലാം പിന്നീടാകാം നമുക്ക്.
ഉണ്ണി പാര്‍വ്വതിക്ക് ഒരു പൊതി നീട്ടി.
ഇത് ധരിച്ചോണ്ട് വാ വേഗം. നമുക്ക് കപ്ലേങ്ങാട്ട് പോയി തൊഴുതിട്ട് വരാം. എന്നിട്ട് കാപ്പി കുടിച്ചിട്ട് ഒന്‍പത് മണിയാകുമ്പോളേക്കും ഞാന്‍ നിന്നെ കോളേജില്‍ വിടാം.
പൊതിക്കെട്ട് തുറന്ന പാര്‍വ്വതി ആശ്ചര്യപ്പെട്ടു. ചുവപ്പ് കരയില്‍ കസവുള്ള മുന്തിയ തരം സെറ്റ് മുണ്ടും അതിന്നിണങ്ങുന്ന ബ്ലൌസും, അടി വസ്ത്രങ്ങളും. പാര്‍വ്വതിക്ക് സന്തോഷമായി.
“എപ്പളാ ഉണ്ണ്യേട്ടാ ഇതൊക്കെ വാങ്ങിച്ചേ. ഞാന്‍ കണ്ടില്ലല്ലോ.?
അതൊക്കെ സംഘടിപ്പിച്ച് ഒരാഴ്ചയായി. നല്ലൊരു ദിവസം നോക്കി തരാമെന്ന് കരുതിയിരിക്കയായിരുന്നു.
പാര്‍വ്വതിയും ഉണ്ണിയും കാറില്‍ കയറി യാത്രയായി. പാര്‍വ്വതി ഉണ്ണിയോട് തുരു തുരാ സംസാരിച്ച് കൊണ്ടിരുന്നു. ഇന്നെലെത്തെ സങ്കടവും വിഷമവും അവളുടെ മുഖത്ത് കണ്ടില്ല. ഉണ്ണിയേട്ടന് അവളുടെതായി മാത്രമുള്ള ഒരു ലോകത്തില്‍ അവള്‍ക്ക് ഒരു മന:ക്ലേശങ്ങളും ഇല്ലാ. കൂടെ കിടന്ന് പോത്ത് പോലെ ഉറങ്ങും. പിന്നെ കളിയും ചിരിയും തമാശയുമൊക്കെയായിട്ട്.
“ഉണ്ണ്യേട്ടാ തിരിച്ച് വരുമ്പോള്‍ എനിക്ക് കൊച്ചനൂരില്‍ നിന്ന് ഒരു സാധനം വാങ്ങിച്ച് തരുമോ?
ഹൂം.. എന്താ കാര്യച്ചാല്‍ തെളിച്ച് പറഞ്ഞ് കൂടെ നിനകക്ക്.
എനിക്ക് കൊച്ചാപ്ലേടെ കടയില്‍ നിന്ന് നാരങ്ങ മുട്ടായി കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്.
അതോണോ കാര്യം... മടക്കം ഞാന്‍ അവിടെ എത്തുമ്പോള്‍ വണ്ടി നിര്‍ത്താം. നീ പോയി വാങ്ങിക്കൊള്ളണം.
നീയെന്താ കുഞ്ഞ്യ കുട്ടിയാ നാരങ്ങാമുട്ടായി തിന്നാന്‍. ഞാന്‍ നിനക്ക് കുന്നംകുളം റീഗലില് നിന്ന് നല്ല മുട്ടായിയും ചോക്കലേറ്റും വാങ്ങിത്തരാറുണ്ടായിരുന്നല്ലോ. അവിടെ നിന്ന് വാങ്ങുന്നതല്ലേ നല്ലത്. വൃത്തിയും വെടിപ്പുമായി അവിടെ നിന്ന് കിട്ടും.
അത് പിന്നീട് മതി ഉണ്ണ്യേട്ടാ... നിക്ക് ഈ പീടികയിലെ നാരങ്ങാമുട്ടായി വലിയ ഇഷ്ടമാ.
ശരി ശരി.... അവിടെ എത്തുമ്പോള്‍ വാങ്ങിക്കാം.
അമ്പലം എത്താറായി. ദേ നോക്ക്യേ ആ കിഴക്കെ പാടത്ത് നിറയെ ആമ്പല്‍ പൂക്കള്‍. എന്ത് രസാല്ലേ ഉണ്ണ്യേട്ടാ. നിക്കൊരു പൂവ് പൊട്ടിച്ച് തര്വോ.
വണ്ടി റോഡരികില്‍ പാര്‍ക്ക് ചെയ്റ്റ് വലിയ വരമ്പില്‍ കൂടി അമ്പലത്തിലേക്ക് നടന്ന് നീങ്ങി രണ്ട് പേരും.
പാര്‍വതി വഴുക്കാതെ നോക്കിക്കോളൂ. ആ ചെരിപ്പ് ഊരി കയ്യില്‍ വെച്ചോളൂ.. എന്റെ കൈ പിടിച്ച് നടന്നോ.
അമ്പലമെത്താറായി..
പാര്‍വ്വതി ഓടാന്‍ നിന്നു അമ്പലമുറ്റത്തേക്ക്.
“അവിടെ നില്ക്ക് പാര്‍വ്വതീ.......”
നമുക്ക് ഈ കുളത്തില്‍ ഇറങ്ങി കാല് നന്നായി കഴുകിയിട്ടേ അമ്പലമുറ്റത്തേക്ക് പോകാന്‍ പാടൂ.
നോക്ക്യേ ഉണ്ണ്യേട്ടാ കുളം നിറയെ പരല്‍ മീന്‍. എനിക്ക് കുറച്ച മീന്‍ കുട്ട്യോളെ പിടിച്ച് തരാമോ.
അതേയ് അമ്പലക്കുളത്തീന്നൊന്നും മീന്‍ പിടിക്കാന്‍ പാടില്ലാ.
എന്തൊക്കെയാ നിന്റെ മനസ്സില്‍. നാരങ്ങാ മുട്ടായി, ആമ്പല്‍ പൂവ്, പരല്‍ മീന്‍.
ഇങ്ങട്ട് ഇറങ്ങിനിക്ക് എന്റെ കുട്ട്യേ... കണ്ടില്ലേ ഞാന്‍ കാല് കഴുകിയത്...
“ശ്ശൊ എന്താ ഈ പെണ്‍കുട്ടി കാണിക്കണ്...”
“മുണ്ട് കുറച്ച പൊക്കിപ്പിടിക്കെന്റെ മോളേ “
ഉണ്ണി പാര്‍വ്വതിയുടെ മുണ്ട് അല്പം പൊക്കിപ്പിടിച്ച് കാലിലെ ചളിയെല്ലാം കഴുകാന്‍ തുടങ്ങി..
എന്നെ പിടിക്കല്ലേ പാര്‍വ്വതീ. ഞാന്‍ കുളത്തിലേക്ക് വിഴും...
++
പാര്‍വ്വതിയെയും കൊണ്ട് ഉണ്ണി ക്ഷേത്രമുറ്റത്തെത്തി.
അവിടെ പാറേട്ടനും ചക്കപ്പേട്ടനും ആലിന് ചോട്ടിലിരുന്ന് വര്‍ത്തമാനം പറയുന്നുണ്ടായിരുന്നു.
പാറേട്ടന്‍ ഉണ്ണിയുടെ അടുത്തേക്ക് ചെന്നു. കുശലമെല്ലാം അന്വേഷിച്ചു. അമ്പലത്തിലെ ചില മരാമത്ത് പണികളെക്കുറിച്ചെല്ലാം വിവരിച്ചു.
വേണ്ടതെല്ലാം ചെയ്യാമെന്ന് പറഞ്ഞ്, ഉണ്ണി അമ്പലത്തിലേക്ക് ചെന്നു.
പിന്നെ ഉണ്ണ്യേ ഒരു കാര്യം കൂടി ചോദിക്കാനുണ്ട്. നീ തൊഴുതിട്ട് വാ.. ഞാന്‍ ഇവിടെ തന്നെ ഉണ്ട്.
ഉണ്ണി പാര്‍വ്വതിയെ തൊഴീപ്പിച്ച്, അമ്പലം വലം വെച്ച്, കോഴിക്കുരുതിക്കല്ലിലും, നാഗങ്ങളെയും, പാട്ടമ്പലവും മറ്റും വണങ്ങിയ ശേഷം വീണ്ടും ദേവിയുടെ തിരു നടയില്‍ എത്തി. പാര്‍വ്വതിയെ കൊണ്ട് വീണ്ടും തൊഴീപ്പിച്ചു. ഭണ്ഡാരത്തിലിടാന്‍ പാര്‍വ്വതിക്ക് നാണയത്തുട്ടുകള്‍ കൊടുത്തു.
പ്രസാദം വാങ്ങി. പാര്‍വ്വതിയെ കൊണ്ട് ശാന്ത്ക്ക് ദക്ഷിണ കൊടുപ്പിച്ചു..
ഉണ്ണി പാര്‍വ്വതിക്ക് ഒരു മഞ്ഞള്‍ കുറിയിട്ട് കൊടുത്തു. മുടിയില്‍ തിരുകാന്‍ തുളസിക്കതിരും നല്കി.
ഉണ്ണി പാറേട്ടന്റെ അടുത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു.
പുറകില്‍ ന്ന്ന് ശാന്തിക്കാരന്.............
ഏതാ ഉണ്ണ്യേ ഈ കൂടെയുള്ള കുട്ടി?
ഉണ്ണി അത് കേട്ടില്ലാ...
പാറേട്ടന്റെ അടുത്തെത്തിയ ഉണ്ണി.
എന്ത പാറേട്ടാ ചോദിക്കാനുണ്ട് എന്ന് പറഞ്ഞ് പിന്നേയും.
“ഏതാ നിന്റെ കൂടെയുള്ള പെണ്‍കുട്ടീ........?”
ഇത് പാര്‍വ്വതി........
“എവിടെയുള്ളതാ ഈ കുട്ടി.......?”
ഉണ്ണി പ്രതികരിച്ചില്ല്ല....
പാറേട്ടന്‍ മന്ദഹസിച്ചു.........
ഉണ്ണ്യേയ്.. നല്ല ഐശ്വര്യമുള്ള കുട്ടി. എന്ത് ചൈതന്യമുള്ള മുഖം.
നമുക്ക് പറ്റിയ ബന്ധം തന്നെയായിരിക്കണം. നമ്മളേക്കാളും ഒട്ടും കുറവില്ലാത്ത കുടുംബത്തിലേതായിരിക്കുമല്ലോ?
പാവം ഉണ്ണി.. തന്തയും തള്ളയും അകാലത്തില്‍ പോയി. അവന് പഠിച്ചു. കച്ചവടം ചെയ്തു. പ്രവര്‍ത്തിച്ചു. കേമനായി. അവന് എല്ലാം തരത്തിലും, ധനം കൊണ്ടും, പ്രതാപത്തിലും എല്ലാം അനുയോജ്യമായ കുട്ടിയാവണേ കൂടെയുള്ളത് എന്ന് പാറേട്ടന്‍ പ്രാര്‍ത്ഥിച്ചു.
ചക്കപ്പേട്ടന്‍ പാറനോട്..
“ഏതാ പാറാ അവ്ന്റ്റെ കൂടെയുള്ള ആ പെണ്‍കുട്ടി...”
അവനൊന്നും പറഞ്ഞില്ല പ്രത്യേകിച്ച്.
അവന് കല്യാണ പ്രായമൊക്കെ ആയില്ലേ. ഇനി കല്യാണം കഴിഞ്ഞിട്ടുണ്ടാകുമോ?
“കല്യാണപ്രായമൊക്കെയായി. കല്യാണമൊക്കെ ഉണ്ടായാല്‍ നമ്മളെയൊക്കെ അറീക്കില്ലേ ചക്കപ്പേട്ടാ..”
ആ കുട്ടീടെ കഴുത്തില്‍ താലി മാലയൊന്നും കണ്ടില്ല.
“അതൊന്നും കാര്യമാക്കേണ്ട പാറാ. അവന് ഇംഗ്ലണ്ടിലൊക്കെ പഠിച്ച ചെക്കനല്ലെ. അവനതിലൊന്നും വലിയ കാര്യം കാണില്ല...”
“അതിന് ഈ പെണ്‍കുട്ടി മദാമ്മയൊന്നുമല്ലല്ലോ.. ?
ഏതായാലും നല്ല ചേര്‍ച്ച. കുട്ടി ഇരുനിറമാണെങ്കിലും, നല്ല ചന്തമുള്ള കുട്ടീ. നല്ല വിനയവും. ആ മുഖത്തെ തേജസ്സ് കണ്ടില്ലേ പാറാ നീ.
ഉണ്ണിയും പാര്‍വ്വതിയും തിരിച്ച് കാറിന്റെ അടുത്തേക്ക് നീങ്ങി.
പാര്‍വ്വതിക്ക് സന്തോഷമായി കപ്ലേങ്ങാട്ടെക്കുള്ള വരവ്. എന്നാ ഉണ്ണ്യേട്ടാ കപ്ലേങ്ങാട്ട് ഭരണി.
അത് മീന മാസത്തിലോ, അതോ കുംഭത്തിലോ എന്നോര്‍മ്മയില്ല.
“അടുത്ത ഭരണിക്ക് എന്നെ കൊണ്ടോവ്വോ ഉണ്ണ്യേട്ടാ ?. എനിക്ക് മൂക്കാന്‍ ചാത്തനേയും, കരിങ്കാളിയെയും, പിന്നെ തിറയും മറ്റും കാണണം.”
സമയമാവട്ടെ... നിന്നെ ഞാന്‍ കോണ്ടോകാം.
“എന്നെ ഇത്രയും നാള് എന്തേ കൊണ്ടുപൂവ്വാഞ്ഞേ..?
തിക്കും തിരക്കിലും ഈ പൊട്ടിപ്പെണ്ണിനെ കൊണ്ട് നടക്കാന്‍ എളുപ്പമല്ലാ എന്ന് വിചാരിച്ചിട്ട്. പിന്നെ നിന്നെയും കൊണ്ട് നടന്നാല്‍ എനിക്ക് തട്ടിന്മേല് കളിക്കാനും, പെണ്ണുങ്ങല് അട പുഴുങ്ങുന്നത് നോക്കി നില്‍ക്കാനും, തിറയുടെ കൂടെ കൂക്കി വിളിച്ച് ഓടാനും ഒന്നും പറ്റില്ല.
“അപ്പൊ അടുത്ത ഭരണിക്ക് എന്നെ കൊണ്ട് പോകാം എന്ന് എന്തേ പറഞ്ഞേ...?
ഉണ്ണി പാര്‍വ്വതിയുടെ ചെവിക്ക് പിടിച്ച് തിരുമ്മി. ചന്തിയില്‍ ഒരു പിച്ചും കൊടുത്തു.
പാര്‍വ്വതിക്ക് അതെല്ലാം വളരെ ഇഷ്ടമായി. കുറേ നാളായി ഈ വകയൊന്നും പാര്‍വ്വതി ആസ്വദിച്ചിരുന്നില്ലാ.
കാറിന്റെ അടുത്തേക്ക് പാട വരമ്പില്‍ കൂടി നടക്കുമ്പോള്‍ പാര്‍വ്വതി പഴ കാര്യങ്ങള്‍ പലതും അയവിട്ടു. രണ്ട് പേരും പണ്ട് തല്ല് കൂടിയിരുന്നതും, കരയുന്നതും, പിണങ്ങുന്നതുമെല്ലാം. ഒരു ദിവസം ചുണ്ട് കടിച്ചുമുറിച്ചതും. പത്തായപ്പുരയില്‍ വെച്ച് എന്നെ ആദ്യമായി കീഴടക്കിയതും, പരസ്പരം നുകര്‍ന്നതും.
എന്തൊരു സുഖമുള്ള നാളുകളായിരുന്നു അന്ന്. എനിക്ക് തല്ല് കൊള്ളാത്ത ദിവസങ്ങളില്ല. ഞാന്‍ കരയാത്ത ദിവസങ്ങളില്ല. ഉണ്ണിയേട്ടന് ദ്വേഷ്യം വന്നാല്‍ എന്നെ എന്തോക്കെയാ ചെയ്യുക. എന്റെ ചുണ്ടുകളും മാറിടവുമെല്ലാം കടിച്ചുമുറിച്ച് ഊറ്റിക്കുടിക്കും.
ചില ദിവസങ്ങളില്‍ കാലത്ത് കുളിക്കുമ്പോള്‍ മേല്‍ ചുട്ട് നീറാത്ത സ്ഥലങ്ങളുണ്ടാവില്ല. എന്നാലും പിന്നെയും ഞാന്‍ ഉണ്ണ്യെട്ടാനോട് തല്ല് പിടിക്കാന്‍ പോകും..എന്ത് തന്നെയായാലും രാത്രി ഉറങ്ങാന്‍ കിടന്നാല്‍ ഞാന്‍ എല്ലാം മറക്കും. എന്റെ ഉണ്ണ്യേട്ടനെന്നെ വാരിപ്പുണരും.
ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലം തൊട്ട് ഞങ്ങള്‍ കിടക്കുന്നതും, ഭഷണം കഴിക്കുന്നതും, എല്ലാം ഒന്നിച്ച്. വാതിലുകളില്ലാത്ത, അടുക്കളയുടെ അടുത്തുള്ള തളത്തിലായിരുന്നു കുറേ നാള് കിടന്നിരുന്നത്. ഉണ്ണിയേട്ടന് കിടക്കാന്‍ പിന്നെ മറ്റൊരു അടച്ചുറപ്പുള്ള മുറിയിലേക്ക് മാറിയ ദിവസം ഞാനാകെ വിഷമിച്ചു.
എനിക്ക് പിടിച്ച് നില്ക്കാനായില്ല. ഞാന്‍ അര്‍ദ്ധരാത്രിയോട് കൂടി ഉണ്ണ്യേട്ടന്റെ മുറിയിലെത്തി. ഉണ്ണ്യേട്ടനെന്നെയും കാത്ത് കിടക്കുകയായിരുന്നു. എന്തൊരു നല്ല നാളുകളായിരുന്നു അത്.
ഉണ്ണി കാറിന്റെ അടുത്തെത്തിയിട്ടും പാര്‍വ്വതി അങ്ങകലെ പാട വരമ്പില്‍ തന്നെ നിന്ന് എന്തോ ആലോചിച്ച് മന്ദഹസിച്ച് കൊണ്ടിരുന്നു.
++++
ഉണ്ണി വിചാരിച്ചു ഒരു ഞണ്ടിനെ പിടിച്ച അവളുടെ ബ്ലൌസിനിടയിലേക്ക് ഇട്ടാലോ എന്ന്. വേണ്ട ഇനി അതും പറഞ്ഞിട്ട് കോളേജില്‍ പോകാതിരുന്നാല്‍ പിന്നെ എനിക്ക് പണിയാകും. എന്താ ഈ പെണ്‍കുട്ടി അവിടെ നിന്ന് മേല്പ്പോട്ട് നോക്കി ചിരിക്കുന്നത്. വട്ടായോ?
ഉണ്ണി മന്ദം മന്ദം നടന്ന് ചെന്ന് കണ്ടത്തില്‍ നിന്ന് ഒരു കൈക്കുമ്പിള്‍ വെള്ളമെടുത്ത് അവളുടെ മേല്‍ തെളിച്ചു. അപ്പോളാണ് പാര്‍വ്വതി സ്വപ്നലോകത്തില്‍ നിന്ന് ഉണര്‍ന്നത്.
“അയ്യോ ഉണ്ണ്യേട്ടാ നമുക്ക് വേഗം പോകാം”
“നീയെന്താ അവിടെ ആകാശകോട്ട പണിതിരുന്നത്..?
പാര്‍വ്വതി ഉണ്ണിയുടെ കൈ പിടിച്ച് നുള്ളി. രണ്ട് പേരും പാടത്ത് നിന്ന് കൊത്തിക്കടിച്ച്, കളിച്ച് ചിരിച്ച് വണ്ടിയില്‍ കയറി. പോണ വഴിയില്‍ പാര്‍വ്വതിക്ക് നാരങ്ങാമുട്ടായി വാങ്ങിക്കൊടുക്കാന്‍ മറന്നില്ല. ഉണ്ണി വേഗത്തില്‍ വണ്ടി ഓടിച്ച് വീട്ടില്‍ കയറി ഡ്രസ്സ് മാറി പാര്‍വ്വതിയെ കോളേജില്‍ കൊണ്ട് വിടാനുള്ള ഒരുക്കങ്ങളായി.
“ഉണ്ണ്യേട്ടാ ഞാന്‍ ഈ മുണ്ടെടുത്ത് കോളേജില്‍ പൊയ്കോട്ടെ? “
“കോളേജിലേക്കോ.........?
എന്നാ മുടിയില്‍ മുല്ലപ്പൂ ചൂടാം. അതിന് നമ്മുടെ ചെറുവത്താനിയിലും, കുന്നംകുളത്തൊന്നും മുല്ലപ്പൂ കിട്ടില്ലല്ലൊ എന്റെ പാര്‍വ്വതി. എന്താ ചെയ്യാ. ആ ഒരു വഴിയുണ്ട്. നമ്മുടെ നിര്‍മ്മല ഗുരുവായൂര്‍ വഴിയല്ലേ വരുന്നത്. അവളോട് ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ ഇറങ്ങി മുല്ലപ്പൂ വാങ്ങിയിട്ട് വരാന്‍ പറയാം.
എനിക്ക് മുല്ലപ്പൂ വേണ്ട ഉണ്ണ്യേട്ടാ. എന്നെ വേഗം കോളേജില്‍ വിട്ടോളൂ. അല്ലെങ്കില്‍ കുന്നംകുളത്ത് ഇറക്കിയാലും മതി. ഞാന്‍ വേഗം പൊയ്കോട്ടെ. എനിക്ക് കോളേജി ലൈബ്രറിയില്‍ ഒന്ന് കേറണം.
ഉണ്ണിക്ക് പാര്‍വ്വതിയുടെ സൂക്കേട് മനസ്സിലായി. ഒരു നല്ല ദിവസമല്ലേ. അവളുടെ മൂഡ് നശിപ്പിക്കേണ്ട്.
എന്നാ പോകാം പാര്‍വ്വതി. പാര്‍വ്വതിയുടെ സന്തോഷം ഒരു നിമിഷം കൊണ്ട് ഇല്ലാതായി. പാര്‍വ്വതി യാത്രാ മദ്ധ്യേ ഒന്നും മിണ്ടിയില്ല.
“ പാര്‍വ്വതീ........... ഞാന്‍ നിന്നെ കോളേജ് കോമ്പൌണ്ടില്‍ തന്നെ കൊണ്ട് ഇറക്കാം. നമുക്ക് കുന്നംകുളം തെക്കേ അങ്ങാടിയില്‍ കൂടി കോടതിപ്പടി വഴി ഗേള്‍സ് ഹൈസ്കൂളിന്റെ മുന്നിലെത്തി അത് വഴി ഗുരുവായൂര്‍ക്ക് വിടാം. അപ്പോള്‍ പെട്ടെന്ന് എത്തുമല്ലോ.
“എന്താ പാര്‍വതി നീ ഒന്നും മിണ്ടാത്തെ...?
ഒന്നുമില്ലാ എന്റെ ഉണ്ണ്യേട്ടാ. എനിക്ക് ഉണ്ണ്യേട്ടന് സൌകര്യം പോലെ മുല്ലപ്പൂ വാങ്ങി ചൂടി തന്നാല്‍ മതി.
അങ്ങിനെയാണെങ്കില്‍ അങ്ങിനെ. പക്ഷെ ഈ ഒരു ദിവസം മാത്രമാണോ നീ സെറ്റ് മുണ്ട് ഉടുത്ത് പോകുന്നത്.
ഞാന്‍ പരീക്ഷ നടക്കുന്ന പത്ത് ദിവസവും സെറ്റ് മുണ്ട് ഉടുത്തോട്ടെ?
“ഉടുത്തോളൂ“
ഞാന്‍ കുറച്ചും കൂടി മുണ്ട് തരപ്പെടുത്താം. ബ്ലൌസിന്റെ കളറുകള്‍ നോക്കി വെക്ക്. എല്ലാം സംഘടിപ്പിക്കാം. നീ കാമ്പസ്സില്‍ ഒന്ന് തിളങ്ങ്.
“ഉണ്ണ്യേട്ടാ ഞാന്‍ കാത്തിരിക്കും. നാല് മണിക്ക് ഇവിടെ എത്തിയില്ലെങ്കില്‍ ബസ്സില്‍ വന്നോളാം..”
ഓകെ പാര്‍വ്വതി.... ബൈ ബൈ...... സീ യു അറ്റ് ഫോര്‍ പി എം.
ഉണ്ണിക്കും സന്തോഷമുള്ള ദിനങ്ങളായിരുന്നു. ഉണ്ണി അവിടുന്ന് നേരെ ബേങ്കില്‍ പോയതിന് ശേഷം ഒന്പതരക്ക് തന്നെ ഓഫീസിലെത്തി. നിര്‍മ്മലയോട് പറഞ്ഞു കോളുകളൊന്നും ട്രാന്‍സ്ഫര്‍ ചെയ്യേണ്ടെന്ന്. ഉണ്ണി കുറച്ച് നേരം കസേരയില്‍ ചാരി കിടന്നു.
കഴിഞ്ഞ ദിവസം പാര്‍വ്വതി ആവശ്യപ്പെട്ട കാര്യം ഓര്‍മ്മിച്ചു. ന്യായമായ അവകാശങ്ങളാണ് അവളുടേത്. ഭാര്യാ ഭര്ത്താക്കന്മാരെ പോലെ കഴിഞ്ഞ ഏഴ് വര്‍ഷത്തോളം അവള് എന്നോടൊപ്പം കഴിയുന്നു. ഈ പരമാര്‍ത്ഥം ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പിന്നെ വള്രെ കുറച്ച് പേര്‍ക്കും മാത്രമറിയാവുന്ന ഒരു വസ്തുത.
പക്ഷെ അവള്‍ക്ക് ഒരു കുട്ടി പിറക്കുക എന്നൊക്കെ പറഞ്ഞാല്‍ അത് ശരിയല്ലല്ലോ?..എനിക്കും അവളുടെ ഒരു കുട്ടിയെ ഓമനിക്കണമെന്നുണ്ട്.
“എനിക്കെന്താ ഉണ്ണ്യേട്ടാ മക്കളുണ്ടാവാത്തേ..?” പാറുകുട്ടിയുടെ ആ ദാരുണമായ ചോദ്യം ഉണ്ണിയുടെ മനസ്സില്‍ ആഞ്ഞടിക്കുന്നു. എന്തുമാത്രം പേടിച്ചും , നൊന്തിട്ടാകും അവള് അത് ചോദിച്ചിരിക്കുക..”
ഏതായാലും അവള്‍ക്കത് ചോദിക്കാന്‍ കഴിഞ്ഞുവല്ലോ. അങ്ങിനെ ഒരു ചോദ്യം ചോദിക്കുന്നതിലെങ്കിലും അവല് വിജയിച്ചു. പക്ഷെ അവളുടെ സ്വപ്നം എങ്ങിനെ സാക്ഷാത്കരിക്കപ്പെടും.
ഉണ്ണിയുടെ ഇന്നെത്തെ മൂഡ് നിര്‍മ്മലയെ അസ്വസ്ഥയാക്കി. രണ്ട് തവണ ഉണ്ണിയുടെ മുറിയില്‍ കയറിയിറങ്ങി നിര്‍മ്മല. ഉണ്ണി അതറിഞ്ഞതേ ഇല്ല.
നിര്‍മ്മല വീണ്ടും ഉണ്ണിയുടെ ഓഫീസില്‍ പ്രവേശിച്ചു. നിശ്ശബ്ദതയെ ഭാഞ്ജിച്ച് കൊണ്ട്. നിര്‍മ്മല.........
സാറ്.........?
ചിന്തകളിന്‍ നിന്ന് ഞെട്ടിയുണര്‍ന്നു ഉണ്ണി.
“എന്തേ നിര്‍മ്മലേ..........?”
സാറ് ഇതേ ഇരുപ്പില്‍ തന്നെ എത്ര നേരമായി ഇരിക്കുന്നു. മണിയെത്രയായെന്ന് അറിയാമോ. ഞാനിത് വരെ ഊണ് കഴിച്ചിട്ടില്ല. മണി മൂന്നര കഴിഞ്ഞു. സാറിന് എന്തുപറ്റി. ഞാന്‍ അടുത്ത കാലത്തൊന്നും ഇങ്ങനെ വ്യാകുലനായി സാറിനെ കണ്ടിട്ടില്ലാ.
പാര്‍വ്വതി എന്നെ പറ്റി എന്തെങ്കിലും സാറിനോട് പറഞ്ഞിട്ടുണ്ടാകുമോ എന്ന് നിര്‍മ്മല ഭയന്നു. ഉണ്ണിക്ക് എന്ത് വിഷമങ്ങള്‍ നേരിട്ടാലും നിര്‍മ്മലക്ക് സഹിക്കില്ല. ഉണ്ണിയും നിര്‍മ്മലയുമായുള്ള ബന്ധങ്ങള്‍ ഇവര്‍ക്ക് രണ്ട് പേര്‍ക്കുമല്ലാതെ ഈ ലോകത്തില്‍ വേറെ ആര്‍ക്കും അറിയില്ല.
നിര്‍മ്മല അവള്‍ക്ക് ഇത് വരെ വന്ന ഒരു വിവാഹത്തിനും സമ്മതിച്ചിട്ടില്ല. ഉണ്ണിയുടെ വിവാഹം കഴിഞ്ഞേ നിര്‍മ്മല വേറേ ഒരു ആളെ വരിക്കുന്ന കാര്യം ആലൊചിക്കുക പോലും ചെയ്യൂ എന്ന നിലപാടാണ്. നിര്‍മ്മലയുടെ ആഗ്രഹം ഇത് വരെ ഉണ്ണിയെ അറിയിച്ചിട്ടില്ല താനും. നിര്‍മ്മല ഉണ്ണിയെ അഗാഥമായി സ്നേഹിക്കുന്നു.
ഉണ്ണിക്ക് നിര്‍മ്മലയെ ഇഷ്ടമാണ്. തന്റെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങുന്ന ഒരു സുഹൃത്തായി മാത്രം. പക്ഷെ സ്നേഹമോ പ്രണയമോ ഇല്ല. ഉണ്ണിയും നിര്‍മ്മലയും ഒരുമിച്ച് യാത്ര ചെയ്യുന്നു, യാത്രാ വേളയില്‍ ഒരുമിച്ച് താമസിക്കുന്നു. ബേഗ്ലൂര് ഓഫീസില്‍ ചിലപ്പോള്‍ ജോലി ചെയ്യലും, വിനോദ സഞ്ചാരങ്ങളില്‍ ഒത്ത് ചേരലും, ശാരീരികമായി ബന്ധപ്പെടലും ഒക്കെ ഉണ്ടെങ്കിലും നിര്‍മ്മലയെ സ്നേഹിക്കുന്നുവെന്ന് ഉണ്ണി ഒരിക്കലും പറഞ്ഞിട്ടില്ല. കൂടാതെ ഉണ്ണിയുടെ വാക്കിലോ പ്രവര്‍ത്തിയിലോ ഒന്നും നാളിത് വരെ പ്രതിഫലിച്ചിട്ടില്ല.
തന്റെ ഇംഗിതങ്ങള്‍ക്ക് കൂട്ട് നില്ക്കുന്ന ഒരു ജീവനക്കാരിയും, സുഹൃത്തും എന്നതില്‍ കവിഞ്ഞൊരു വികാരവും ഉണ്ണിക്ക് നിര്‍മ്മലയോടില്ല. നിര്‍മ്മല വാങ്ങുന്നത് ശമ്പളമായി ആ സ്ഥാപനത്തില്‍ ഏറ്റവും വലിയ തുക. കൂടാതെ നിര്‍മ്മലക്ക് ആര്‍ക്കും ഇല്ലാത്ത ഒരു സ്പെഷല്‍ അലവന്‍സ്.. ഓഫ് ദി റെക്കോറ്ഡ്സില്‍ മാസാമാസവും കൊടുക്കുന്നു.
അതല്ലാതെ ഇന്നേ വരെ നിര്‍മ്മലക്ക് ഉണ്ണിയുടെ മനസ്സില്‍ ഒരു സ്ഥാനവും ഇല്ല.
പാറുകുട്ടി ഉണ്ണിയുടെ ജീവന്റെ ജീവനാണ്. അവളോട് അമിതമായ സ്നേഹം കാണിക്കാറില്ലാ എന്ന് മാത്രം. അതിനാല്‍ പാറുകുട്ടിയെ ഉണ്ണി വിവാഹം കഴിക്കുമോ എന്ന് അവള്‍ക്കും അറിയില്ല..
നിര്‍മ്മലയും പാര്‍വ്വതിയും രണ്ട് തട്ടുകളിലായി, വ്യത്യസ്ഥമായ ചരടുകളില്‍. ഓഫീസില്‍ ഉണ്ണിയുടെ എല്ലാ കാര്യങ്ങളും അടുക്കും ചിട്ടയുമായി നിര്‍മ്മല നോക്കുന്നതിനാല്‍ ഉണ്ണിയുടെ ചായ്വ് നിര്‍മ്മലയോട് എത്രമാത്രം ഉണ്ടെന്ന് പാര്‍വ്വതിക്ക് മനസ്സിലായിട്ടില്ല. പക്ഷെ നിര്‍മ്മലയെ ഉണ്ണി ശരിക്കും ഉപയോഗിക്കുന്നുണ്ടെന്ന് പാര്‍വ്വതിക്ക് ബോദ്ധ്യം വന്നിരിക്കുന്നു.
പാര്‍വ്വതിക്കൊരു മോന് തന്റെ ജീവനായ ഉണ്ണ്യേട്ടനില്‍ നിന്ന് കിട്ടണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയൊന്നും ഉണ്ണി ചെയ്യാതെ വളരെ ലാഘവത്തോടെയാണ് ഉണ്ണി അതെടുത്തത്. തന്മൂലം പാര്‍വ്വതി ആകാശക്കൊട്ടാരങ്ങള്‍ കെട്ടുകയാണ്. അത് സംഭവിക്കുക്കുമോ എന്ന് . ഇത്രനാളും ഏഴുകൊല്ലത്തോളം ശാരീരികമായി ബന്ധപ്പെട്ടിട്ടും പാര്‍വ്വതി ഗര്‍ഭിണിയായില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ അവള്‍ക്ക് മാനസിക സംഘര്‍ഷം ഉണ്ടാകുന്നു.
സമയാമായിട്ടില്ലാ എന്ന് ഉണ്ണി പറയുമ്പോള്‍ പാര്‍വ്വതിയുടെ ഗര്‍ഭധാരണം എങ്ങിനെ തടയപ്പെടുന്നു എന്ന് പാര്‍വ്വതിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.
നാളുകള്‍ പിന്നിട്ടു. പാര്‍വ്വതി തരക്കേടില്ലാത്ത മാര്‍ക്കോടെ ബി കോം പാസായി. പി ജി ക്ക് ചേരാന്‍ അവള് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഉണ്ണി ഇപ്പോള്‍ വേണ്ട എന്ന നിലപാടിലായിരുന്നു. ഉണ്ണിക്ക് ഓരോ സമയത്ത് ഇപ്പോള്‍ ഒരോ ചിന്തകളാണ്.
അവധിക്കാലത്ത് പാര്‍വ്വതിയെ വിനോദയാത്രക്കോ, പ്രത്യേകിച്ച് എവിടേക്കുമോ കൊണ്ട് പോയില്ല. അവരുടെ കിളിയും ചിരിയും, വഴക്കും വക്കാണവും എല്ലാം പഴപോലെ തന്നെ തുടര്‍ന്നു.
[തുടരണമെങ്കില്‍ തുടരാം]
COPYRIGHT - 2009 - RESERVED
6 years ago