Sunday, September 27, 2009

എന്റെ പാറുകുട്ടീ..... ഭാഗം 34

മുപ്പത്തിമൂന്നാം ഭാഗത്തിന്റെ തുടര്‍ച്ച..
http://jp-smriti.blogspot.com/2009/09/33.html

പാര്‍വ്വതി എഴുന്നേല്‍ക്കുമ്പോളെക്കും ഉണ്ണി നേരത്തെ ഉണര്‍ന്ന് തോളില്‍ ഒരു തോര്‍ത്തുമിട്ട് എരുകുളത്തിലേക്ക് പോയി. അവിടെ വിശദമായി നീന്തിക്കുളിക്കാന്‍ തുടങ്ങി. കാലത്തായ കാരണം പോത്തുങ്ങള്‍ അധികം ഉണ്ടാവില്ല. പെണ്ണുങ്ങളുടെ കടവില്‍ ഒരു പെണ്ണ് അലക്ക് കഴിഞ്ഞ് കുളിക്കാനുള്ള ഒരുക്കത്തിലായിരുന്നു.

ഇത് വരെ ഈ നാട്ടിലൊന്നും കാണാത്ത പെണ്ണാണല്ലോ ഇത്. ഉണ്ണി ആ പെണ്ണിനെ തന്നെ നോക്കിക്കൊണ്ടിരുന്നു.
"എന്താ ഇങ്ങിനെ എന്നെ തന്നെ നോക്കണേ..?
ഉണ്ണി ഒന്നും മിണ്ടിയില്ല...
അവള്‍ കുളി തുടര്‍ന്ന് കൊണ്ടിരുന്നു.
"ഉണ്ണിയേട്ടനെന്നെ മനസ്സിലായില്ലേ..?
ഞാന്‍ ശിന്തിലുവിന്റെ അടുത്ത വീട്ടിലെതാ........
"ശിന്തിലുവോ....... ആരാ അങ്ങിനെ ഒരാള്‍....?
അങ്ങിനെയും ഒരാള്‍ ഈ ഗ്രാമത്തിലുണ്ടോ
കുരിയപ്പന്റെ വീട്ടിന്നടുത്തുള്ള ശിന്തുലുവിനെ അറിയില്ലേ. കിണറ് പണിക്കാര്‍.
"ഓഹ് എനിക്കിപ്പോ മനസ്സിലായി.... പൊള്ളാച്ചിയില്‍ നിന്ന് വന്ന് താമസിക്കണ കൂട്ടര്‍"
"നിന്റെ പേരെന്താടീ പെണ്ണേ.........."
ഞാന്‍ താമര, എന്റെ ചേച്ചീടെ പേര്....
ആ‍ മതി മതി
"നീ വേഗം കുളിച്ചിട്ട് പോകാന്‍ നോക്ക്"

ഞാന്‍ ഇപ്പോ പോണില്ലാ. എനിക്ക് ഇനിയും തിരുമ്മാന്‍ ഉണ്ട്. കുറച്ച് കഴിഞ്ഞാ ചേച്ചി കൊണ്ടോരും.
പെണ്ണിന്റെ ഒരു നിപ്പ് കണ്ടില്ലേ.. നാണമില്ലാതെ..

ഉണ്ണി കുളിയും കഴിഞ്ഞ് പാലത്തിന്മേല്‍ കുറച്ച് നേരം ഇരുന്നു. റോട്ടില്‍ കൂടി പോകുന്ന കാളവണ്ടികളും, ഓലക്കെട്ടുമായി പോകുന്ന പെണ്ണുങ്ങളെയും നോക്കി.

ഏതായാലും ഇവിടെ നിന്ന് പോകാം. അല്ലെങ്കില്‍ ഓല കൊണ്ടോകുന്ന പെണ്ണുങ്ങള്‍ ഭാരമിറക്കി വിശ്രമിക്കാന്‍ തുടങ്ങും. പിന്നെ ഓലക്കെട്ട് പിടിച്ച് കൊടുക്കേണ്ടി വരും. ഓലക്കെട്ടുമായി പോകുന്ന പെണ്ണുങ്ങള്‍ ഇപ്പോള്‍ കൂടിയിരിക്കുകയാ എന്ന് തോന്നുന്നു. എവിടെന്നാ ഇത്രയും ഓലകള്‍. പാവം പെണ്ണുങ്ങള്‍ . അവറ്ക്ക് പാറേലങ്ങാടി വരെ ഇത് ചുമന്നോണ്ട് പോകണം. സഹായിക്കാന്‍ തോന്നില്ല. എന്താണവറ്റകളുടെ വായിലനാവ്.

കൊളത്തിലേക്ക് പോയിരുന്ന കോതുട്ടി ഉണ്ണിയെ കണ്ടപ്പോ അവിടെ നിന്നു. തലേക്കെട്ട് ഊരി കക്ഷത്ത് വെച്ചു. ബഹുമാനപുരസ്കരം ഓഛാനിച്ച് നിന്നു. അവനെന്തെങ്കിലും പറയണം. എന്തെങ്കിലും കിട്ടണം എന്ന മട്ടില്‍.

"എന്താ കോതുട്ട്യേ ഇവിടെ നിന്നേ..?
അല്ലാ ഞാന്‍ ഉണ്ണി ചേനാരെ കണ്ടപ്പോള്‍ നിന്നതാ.........
"എന്നാ നീ പൊക്കോ കോതുട്ട്യേ....."
എനിക്ക് നാലണെടെ കാശ് കിട്ടിയാ തരക്കെടില്ല. രണ്ട് ദിവസമായി പണിയൊന്നും ഇല്ല. പെണ്ണുങ്ങള്‍ക്കും പണി ഇല്ല.

"കോതുട്ട്യേ ഞാന്‍ കുളിക്കാന്‍ വന്നതാ. എന്റെ കൈയില്‍ കാശൊന്നും ഇല്ലാ ഇപ്പോള്‍. നീ എന്റെ വീട്ടീപ്പോയിട്ട് അവിടെ പാറുകുട്ടി ഉണ്ട്. അവളുടെ അടുത്ത് നിന്ന് എന്തെങ്കിലും വാങ്ങിച്ചോ."

"ശരി ചേനാരെ.."
കോതുട്ടി ഉണ്ണിയുടെ വീട് ലക്ഷ്യമാക്കി നടന്നു.
"ഇവിടെ ആരുമില്ലേ....?
"കോലായില്‍ ജാനു വന്ന് നിന്നു..."
"ആരെയാ തെരക്കണേ...?
"തമ്പ്രാട്ടി ഇല്ലേ ഇവിടെ?...."
"ആരുടെ കാര്യമാ ചോദിക്കണത്. പാറുകുട്ടിയെ ആണോ ?

അതെ എന്ന മട്ടില്‍ തലയാട്ടി കോതൂട്ടി
പ്രഭാത കര്‍മ്മങ്ങളൊക്കെ കഴിഞ്ഞ്, ഉണ്ണിയെ കാണാതെ കിഴക്കോറത്ത് വിഷമിച്ചിരിക്കയായിരുന്നു പാറ്വതി. ജാനു പാര്‍വ്വതിയുടെ അടുത്തെത്തി.

"ഇവിടെ ഇരിക്കയാണോ പാറുകുട്ടീ...."
അതേയ് അപ്പുറത്തൊരു ആള്‍ പാറുകുട്ടീനെ കാണാന്‍ വന്നിട്ടുണ്ട്.
ആരാ ജാനു...?
ഓ എനിക്കറിയില്ല ആളെ. പണ്ടൊക്കെ ചിലപ്പോളിവിടെ വരാറുണ്ടയിരുന്നു.

പാറുകുട്ടിക്ക് ദ്വേഷ്യം സങ്കടവും എല്ലാം വന്നിരിക്കുന്ന നേരമായിരുന്നു. കണ്ണില്‍ കണ്ടവരെ ചീത്ത വിളിക്കാനെന്ന മട്ടില്‍ വടക്കോറെത്തെത്തി.
"ആ‍രാ അവിടെ. എന്താ വേണ്ടെ. ആരെ കാണാനാ വന്നിരിക്കുന്നത്..?
എനിക്ക് നാലണ വേണം....

"എന്താ കാലത്തെന്നെ തെണ്ടാന്‍ വന്നിരിക്കണ്....."
എന്നോട് ഉണ്ണിത്തമ്പ്രാന്‍ ഇവിടെ നിന്ന് പാറുട്ടീ തമ്പ്രാട്ടിടടുത്തൂന്ന് മേടിച്ചോളാന്‍ പറഞ്ഞു....

"നീ എവിടുന്നാ തമ്പ്രാനെ കണ്ടത്...."
അതാ അവിടെ എരുകുളത്തിന്റെ അടുത്തുള്ള പാലത്തിന്മേല്‍ ഇരിക്കണണ്ട്..
എന്താ ഈ കേക്കണ്. പാലത്തിന്മേല്‍ ഇരിക്കണെന്നോ. നിക്കൊന്നും മനസ്സിലവിണില്ലല്ലോ എന്റെ തേവരെ.
നീ ശരിക്കും കണ്ടതാണോടാ

"അതേ തമ്പ്രാട്ടീ.........."
നിക്കങ്ങട്ട് വിശ്വാസമാവിണില്ല..........
എന്നാലേ നീ പോയിട്ട് ഉണ്ണ്യേട്ടനെ ഇങ്ങോട്ട് വിളിച്ചോണ്ട് വാ. എന്നാല്‍ നിനക്ക് രണ്ടണ കൂടുതല്‍ തരാം.

"എനിക്ക് പെട കൊള്ളും ചേനാരുടെ കയ്യീന്ന്. നിക്ക് പേടിയാ ചേനാരെ. പണ്ട് പൂട്ടാന്‍ പോകുമ്പോ വരമ്പത്ത് നിന്ന് മാറാണ്ട് എനിക്ക് ഒരിക്കല്‍ തല്ല് കിട്ടിയതാ. അതിന്റെ ചൂട് ഇത് വരെ മാറിയിട്ടില്ല..."

തമ്പ്രാട്ടി കാശ് തരുന്നുണ്ടെങ്കില്‍ താ. നിക്ക് പോകാന്‍ തിരക്കായി. കാലത്ത് ചായെന്റെ വെള്ളം കുടിച്ചിട്ടില്ലാ...
എന്തിന്റെ കേടാ ഈ ഉണ്ണ്യേട്ടന് . മിണ്ടാതെ പോയിരിക്കണ്. ആരെ കാണാനാവോ ഈ വെളുപ്പാന്‍ കാലത്ത് പാ‍ലത്തിന്റെ മോളില്‍ കയറി ഇരിക്കണ്. ഇങ്ങട്ട് വരട്ടെ. കാണിച്ച് കൊടുക്കാം..

പാര്‍വ്വതീ...........?
ഉണ്ണി വീട്ടില്‍ വന്ന് കേറിയത് പാര്‍വ്വതി അറിഞ്ഞില്ല.
ഉണ്ണിയുടെ വിളിയിലെന്തോ പന്തി കേടുള്ള പോലെ പാര്‍വ്വതിക്ക് തോന്നി. അവള്‍ പേടിച്ച് കോലായിലേക്ക് ചെന്നു.

"എന്താടീ ഉമ്മറത്ത് വെള്ളമൊന്നും കൊണ്ട് വെക്കാത്തത്. നീ എന്ത് ചെയ്യാ‍യിരുന്നു. എത്ര പറഞ്ഞാലും കേള്‍ക്കില്ല. വേറെ ഒരുത്തിയും ഉണ്ടല്ലോ ഇവിടെ."

പാര്‍വ്വതി കിണ്ടിയില്‍ വെള്ളവുമായി കോലായിലെത്തി.
"ഇതാ ഉണ്ണ്യേട്ടാ വെള്ളം........"
ഉണ്ണി ആ കിണ്ടിയിലെ വെള്ളം പാര്‍വ്വതിയുടെ തലയിലൊഴിച്ചു. അവളെ ചീത്ത പറഞ്ഞു.

നിന്നോട് ഞാന്‍ പറഞ്ഞിട്ടില്ലേ പല തവണ. തിണ്ണയില്‍ വെള്ളം കൊണ്ട് വെക്കണമെന്ന്. എവിടാടി മറ്റെ അസത്ത്. രണ്ടെണ്ണത്തിനേയും ഞാന്‍ ...
ആ..... അഹങ്കാരികള്.............

ഉണ്ണിയുടെ പെരുമാറ്റം കണ്ട് പാര്‍വ്വതി വിരണ്ടു. അടി ഇപ്പോ കിട്ടും പാര്‍വ്വതിക്ക് എന്ന് തോന്നി.
"നീ കാലത്ത് കുളിച്ചില്ലേടീ....?
ഇല്ലാ.... ഞാന്‍ .........
"പറയെടീ..... എന്താ നിന്റെ നാവിറങ്ങിപ്പോയോടീ................"
ഇറയത്ത് വെച്ചിരുന്ന മുളവടിയെടുത്ത് അടിക്കാന്‍ ഓങ്ങി പാര്‍വ്വതിയെ. പാര്‍വ്വതി ഭയന്ന് വീട്ടിന്നകത്തേക്ക് ഓടി. ജാനുവിന്റെ അടുത്ത് അഭയം പ്രാപിച്ചു.

വീട്ടിന്നുള്ളിലേക്ക് പ്രവേശിച്ച ഉണ്ണി കോപം സഹിക്കാനാവാതെ ജാനുവിന്റെ അടുത്ത മറഞ്ഞ് നിന്നിരുന്ന പാര്‍വ്വതിയെ കണ്ടു.
ആദ്യം ജാനുവിന് കൊടുത്തു രണ്ടടി.

"എന്നെ തല്ലല്ലേ തമ്പ്രാനെ........."
ഞാന്‍ കാരണം ആ പാവം ജാനുവിനും തല്ല് കിട്ടി. ഉണ്ണിയുടെ അടുത്തെത്തി മിണ്ടാതെ നിന്നു പാര്‍വ്വതി.

"നീ എന്തിനാടീ അകത്തേക്ക് ഓടിയത്......?
പാര്‍വ്വതിയുടെ ചന്തിയില്‍ മുള വടി കൊണ്ട് നാല് ചാര്‍ത്തി. പാര്‍വതി വേദന കൊണ്ട് പുളഞ്ഞു.

കാലത്ത് നേരത്തെ എണീക്കാണ്ട്, ഇത് വരെ കുളിക്കാണ്ടിരിക്കുന്നു ഒരുത്തി.
"എന്താ ഈ പെണ്‍കുട്ടിക്ക്, എത്ര തല്ല് കൊണ്ടാലും നേരിയാവാത്തെ...."
കോളേജ് ഹോസ്റ്റലില്‍ കുളിക്കാതെയും വൃത്തിയില്ലാതെയും എല്ലാം ജീവിച്ച് നാശമായി അവള്‍.

എന്താ ഉണ്ണിയേട്ടന്‍ ഇങ്ങനെ. ഒരു പ്രകോപനവും ഇല്ലാതെ. എന്നെ തല്ലിക്കോട്ടെ. ആ പാവം ജാ‍നുവിനും കിട്ടി ഇന്ന്.
ജാനുവിനും തല്ല് കിട്ടുന്നതില്‍ മന:പ്രയാസമില്ല. ജാനുവിന് ഒരിക്കലും ഉണ്ണ്യേട്ടനോട് ദ്വേഷ്യം തോന്നില്ല.

എനിക്കും മറിച്ചല്ല. ഓഫിസിലെ നിര്‍മ്മലക്കും.
"എന്താ ഈ ഉണ്ണ്യേട്ടനെ ആരും വെറുക്കാ‍ത്തേ.....?

പാര്‍വ്വതി കുളി കഴിഞ്ഞ് ഉണ്ണിയുടെ കിടപ്പ് മുറിയില്‍ എത്തി. താടിയില്‍ കൈയ്യും കുത്തിയിരിക്കുന്ന ഉണ്ണിയെ കണ്ട് ഒന്നും പറയാനായില്ല.
ഇനി എന്തെങ്കിലും മിണ്ടിയില്ലെങ്കില്‍ അതിനും കിട്ടും ശകാരം.
എന്തെങ്കിലും ചോദിക്കാം.

"ഉണ്ണ്യേട്ടാ ഞാന്‍ കാപ്പി എടുത്ത് വെക്കട്ടെ...?
എനിക്കൊന്നും വേണ്ട...
"എന്താ ഉണ്ണ്യേട്ടാ ഇങ്ങിനെയൊക്കെ... ക്ഷമിക്കൂ ഉണ്ണ്യേട്ടാ............"

നീ പോയി ഒരു ഗ്ലാസ്സ് കാപ്പി മാത്രം ഇങ്ങോട്ടെടുത്തോണ്ട് വാ.........
പാര്‍വ്വതിക്ക് സമാധാനമായി.

"പാര്‍വ്വതി കാപ്പിയും കൊണ്ട് ക്ഷണ നേരം കൊണ്ട് മുറിയിലെത്തി......."
"എന്തിനാ ഉണ്ണ്യേട്ടാ ഇങ്ങനെ വിഷമിച്ചോണ്ടിരിക്കണ് ...? ഒന്നിനും ഒരു കുറവില്ലാത്ത ആളല്ലേ. എന്നോട് ദ്വേഷ്യം ഉണ്ടോ. എന്നെ ഇനിയും തല്ലിക്കോ.
ഇങ്ങനെ മിണ്ടാതിരിക്കല്ലേ ഉണ്ണ്യേട്ടാ. എനിക്കത് സഹിക്കില്ല..."
"നീയെന്തിനാ എന്റെ അടുത്ത് നിന്ന് ഇങ്ങനെ തല്ല് മേടിക്കുന്നത്..?
എവിടെയാടീ നിനക്ക് തല്ല് കിട്ടിയത്...?
ഞാന്‍ നോക്കട്ടെ........

"കാണിക്ക് എവിടെയാ നിനക്ക് തല്ല് കിട്ടിയത്....?
പാര്‍വ്വതിക്ക് ഇപ്പളാ ശരിക്കും കരച്ചില്‍ വന്നത്. പാര്‍വ്വതി ഉണ്ണിയെ കെട്ടിപ്പിടിച്ച് തേങ്ങി തേങ്ങി കരഞ്ഞു. കൊച്ചു കുട്ടിയെ പോലെ.

"ഉണ്ണ്യേട്ടന്‍ എന്നെ എത്ര വേണെങ്കിലും തല്ലിക്കോ, പക്ഷെ ഉണ്ണ്യേട്ടാ എന്നോട് മിണ്ടാതിരിക്കരുത്. എനിക്കത് സഹിക്കില്ല്ലാ....."
പാര്‍വ്വതി വീണ്ടും തേങ്ങി....

ഇത്രയേ ഉള്ളൂ കാര്യം. ഉണ്ണി പാര്‍വ്വതിയുടെ നിറഞ്ഞ കണ്ണുകള്‍ തുടച്ച് കൊടുത്തു. അവളെ ചുംബിച്ചു.
"നിനക്ക് വേദനിച്ചോ പാര്‍വ്വതീ........."
ഉണ്ണ്യേട്ടന്‍ നോക്കട്ടെ അടി കിട്ടിയത് എവിടെ എന്ന്...
ഉണ്ണിക്കും വിഷമമായി. ആരാ ആ വടി എറേത്ത് കൊണ്ട് വെച്ചത്. അവള്‍ തന്നെയായിരിക്കും.

പാര്‍വ്വതീ... നമുക്ക് കാപ്പി കുടി കഴിഞ്ഞ് ഇവിടെ കിടന്നുറങ്ങാം. ഞാന്‍ ഇന്ന് ചാവക്കാട്ടെക്ക് പോകുന്നില്ല.
നിന്നെ വൈകിട്ട് പാര്‍ക്കാടി അമ്പലത്തില്‍ കൊണ്ടോകാം.

"പാര്‍വ്വതി ഒന്നും മിണ്ടിയില്ല. കലങ്ങിയ കണ്ണുകളും വീര്‍ത്ത കവിള്‍ തടങ്ങളുമായി ഉണ്ണിയുടെ മടിയില്‍ തല വെച്ച് കട്ടിലില്‍ ഇരുന്നു."
പാര്‍വ്വതീ.. നീ എണീറ്റ് ഡ്രസ്സ് ചെയ്യ്. നമുക്ക് ഞമനേങ്ങാട്ടെക്ക് പോകാം. വരുന്ന വഴി വടക്കേക്കാട്ട് മാങ്കേത്തും പോകാം. അവിടെയെല്ലാം പോയി കുറേ നാളായി.. എനിക്കിടാനുള്ള ഷര്‍ട്ടും മുണ്ടും എടുത്ത് വെക്ക്. ഞാന്‍ ഒന്നും കൂടി കുളിക്കട്ടെ.

ഉണ്ണ്യേട്ടാ....... നമുക്ക് ഞമനേങ്ങാട്ട് പോകുന്ന വഴിക്ക് നങ്ങേലിയമായിയുടെ വീട്ടിലും കയറി പോകാം. എത്ര നാളായി അമ്മയി പറയണ്‍ ഉണ്ണ്യേട്ടനെയും കൂട്ടി ഒരു ദിവസം വരാന്‍. ഞാന്‍ എത്ര പ്രാവശ്യം പറഞ്ഞിട്ടും എന്താ ഉണ്ണിയേട്ടനവിടെ പോകാത്തെ.

പാവം അമ്മായി. അതിന്റെ ഒരാഗ്രഹമല്ലേ. വയസ്സ് കുറച്ചായി. ഇനി അധികം ഉണ്ടാവില്ല. അടുത്ത കര്‍ക്കിടകം ആകുമ്പോളെക്കും ആള്‍ പോകും.
അതിന്റെ സ്വത്തുക്കളെല്ലാം ഉണ്ണ്യേട്ടന് എഴുതി വെച്ചിരിക്കയാണന്നല്ലേ പറഞ്ഞത്. എന്നിട്ടും കൂടി ഉണ്ണ്യേട്ടനെന്താ അമ്മായീടെ വീട്ടീ പോകാത്തെ.

ആ ആ... ഒരു ദിവസം പോകാം.
‘ഇനി വേറെ ഒരു ദിവസത്തേക്ക് വെക്കേണ്ട. ഇന്നെന്നെ നമുക്ക് പോകാമവിടെ.’
ശരി... മടങ്ങിവരുമ്പോള്‍ നോക്കാം.

ഉണ്ണിയും പാര്‍വ്വതിയും ഞമനേങ്ങാട്ട് പോയി, തിരിച്ച് വരും വഴി വടക്കേക്കാട്ടുള്ള ബന്ധുക്കളുടെ വീട്ടിലെല്ലാം കയറി വൈകിട്ട് 5 മണിയോട് കൂടി നങ്ങേലി അമ്മായിയുടെ വീട്ടിലെത്തി.

നങ്ങേലി അമ്മായിക്ക് ഉണ്ണിയെ കണ്ട് വളരെ സന്തോഷമായി. അമ്മായി ഉണ്ണിയെ കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങി. ഉണ്ണിയോട് വര്‍ത്തമാനങ്ങളെല്ലാം തിരക്കി. രണ്ട് ദിവസം താ‍മസിച്ചേ പോകാന്‍ പാടുള്ളൂവെന്ന് പറഞ്ഞു.

"താമസിക്കാനൊക്കെ വേറെ ഒരു ദിവസം വരാം അമ്മായി. ഇപ്പോ ഞങ്ങള്‍ പോകട്ടെ..."
അങ്ങിനെ അങ്ങട്ട് പെട്ടെന്നങ്ങ് പോകാന്‍ വരട്ടെ. രാത്രിയിലെ ഭക്ഷണം കഴിഞ്ഞിട്ട് പോയാല്‍ മതി.
"ശരി അങ്ങിനെ ആകട്ടെ അമ്മായി...."

അമ്മായി പാറ്വ്വതിയെ വീടൊക്കെ നടന്ന് കൊണ്ട് കാണിച്ച് കൊടുത്തു. രാജ കൊട്ടാരം പോലെയുള്ള വീട് കണ്ട് പാര്‍വ്വതി അന്തം വിട്ടു.
ഇനി ഞാന്‍ മോള്‍ക്ക് പത്തായപ്പുര കാണിക്കാം. ഉണ്ണി വന്നാല്‍ ഇവിടെയാ സാവിത്രിക്കുട്ടിയോടൊപ്പം ഇരിക്കുക.

അവര്‍ പത്തായപ്പുരയില്‍ പ്രവേശിച്ചു. മരപ്പണികളോട് കൂടിയ അകത്തളവും, മേശ കസേരകളും, ഒരു കിടപ്പു മുറിയും, വലിയ ഉമ്മറവും അത്യാവശ്യത്തിന് ഉള്ള ഒരു അടുക്കളയും ആ പുരയിലുണ്ട്.
തളത്തിന്നടുത്തുള്ള വിശാലമായ സ്വീകരണമുറിയിലേക്ക് പാര്‍വ്വതിയെ കൂട്ടിക്കൊണ്ട് പോയി അമ്മായി.

ഇവിടെ ആരും താമസിക്കുന്നില്ലേ അമ്മായി...?
"ഇല്ല മോളെ. സാവിത്രിക്കുട്ടി ഉണ്ടായിരുന്നപ്പോള്‍ വൈകുന്നേരം വരെ അവള്‍ ഇവിടിരിക്കും. വായനയും പാട്ടുമായി അവള്‍ മുഴുകിയിരിക്കും..."

അത് വീണയല്ലേ അമ്മായീ.............?
"അതേ മോളേ........."
ആരാ അത് വായിക്കാറ്... സാവിത്രിക്കുട്ടിയായിരുന്നോ..?
"ആ പാവം വൃദ്ധക്ക് ഉത്തരം മുട്ടി....വിറക്കുന്ന ചുണ്ടുകളോടെ അല്ലാ എന്ന് മാത്രം പറഞ്ഞു...."

പിന്നെ ആരാ വായിക്കാറ് ആ വീണ.. അമ്മായിയോ, അമ്മാമനോ മറ്റോ ആയിരുന്നോ..?
പാര്‍വ്വതിയുടെ ചോദ്യം കേട്ടിട്ട് നങ്ങേലി അമ്മായിയുടെ ദീന രോദനമാണ് കേട്ടത്..
"എന്തിനാ അമ്മായി കരേണ്... ഞാന്‍ ചോദിക്കാന്‍ പാടില്ലാത്തതായിരുന്നോ ചോദിച്ചത്..."

ഏയ് അങ്ങിനെ ഒന്നുമല്ലാ. അമ്മായി പഴയ കാര്യങ്ങള്‍ അയവിറത്തതാ മോളെ.

നിന്റെ ഉണ്ണ്യേട്ടനാ ആ വീണ വായിച്ചിരുന്നത്.

അമ്മായി പറഞ്ഞത് കേട്ടു പാര്‍വ്വതി സ്തംബ്ധയായി അല്പനിമിഷങ്ങള്‍ ...
"ഉണ്ണ്യേട്ടനോ....? എന്താ ഈ കേള്‍ക്കണ്... നിക്കൊന്നും മനസ്സിലാവിണില്ല്യാ അമ്മായീ........."

ഉണ്ണ്യേട്ടന്‍ വീണ വായിക്കുകയോ. എനിക്ക് വിശ്വസിക്കാന്‍ വയ്യാ. ഞാന്‍ പത്ത് പതിമൂന്ന് വര്‍ഷമായി ഉണ്ണ്യേട്ടന്റെ കൂടെ താമസിക്കണ്. ഇന്നെ വരെ ഉണ്ണ്യേട്ടന്‍ ഒരു സംഗീത ഉപകരണം ഞാന്‍ വായിക്കുന്നത് കേട്ടിട്ടില്ല. പാട്ട് പാടുന്നതും...

വാ ഇവിടിരിക്ക് മോളെ. അമ്മായി പറയാം. ഒന്നും ആലോചിക്കേണ്ടി വരില്ലെന്ന് വിചാരിച്ചതാ....
ഉണ്ണി നന്നായി വീണ വായിക്കും. സാവിത്രിക്കുട്ടി നന്നായി പാടും. ഉണ്ണിക്ക് പാട്ടിലും നല്ല സ്വാധീനം ഉണ്ടായിരുന്നു. രണ്ട് പേരും ഒരേ ഗുരുക്കന്മാരുടെ കീഴിലായിരുന്നു പഠനം.

"എനിക്കങ്ങട്ട് വിശ്വസിക്കാന്‍ പറ്റിണില്ലാ എന്റെ അമ്മായീ......."
നേരില്‍ കണ്ടാലെ വിശ്വസിക്കാന്‍ പറ്റൂ..........
ഞാന്‍ ഇവിടിരിക്കാം. മോള്‍ പോയി ഉണ്ണിയെ ഇങ്ങട്ട് വിളിച്ചോണ്ട് വാ........
ശരി അമ്മായീ...

ഉണ്ണ്യേട്ടാ അമ്മായി പത്തായപ്പുരയിലേക്ക് വിളിക്കണ്.
"എടീ അവിടെയും ഇവിടെയും ഒക്കെ ചുറ്റിക്കറങ്ങിയാ നമുക്ക് ഇന്ന് വീട്ടിലെത്താന്‍ പറ്റില്ല. വാ വേഗം നമുക്ക് പോകാം.
പത്തായപ്പുരയിലേക്കൊക്കെ പിന്നെ പോകാം.."
അത് പറ്റില്ലാ ഉണ്ണ്യേട്ടാ..... അമ്മായി അവിടെ കുത്തിയിരുപ്പാ.......
ആകെ കുഴഞ്ഞല്ലോ ഭഗവാനെ. എന്തിനാണാവോം ഈ അമ്മായീടെ പുറപ്പാട്.

ഉണ്ണിയും പാര്‍വ്വതിയും പത്തായപ്പുരയിലെത്തി.
ഉണ്ണി ഇരിക്ക് മോനെ.
"എന്താ അമ്മായി വിളിപ്പിച്ചേ..?

നിന്റെ പാറുകുട്ടിക്ക് ആ വീണ ആരാ വായിച്ചിരുന്നത് എന്നറിയണമത്രെ.
സ്വാഭാവികം - വീണ കണ്ടാല്‍ ആരും ചോദിച്ച് പോകുന്നത്..?
"ഞാന്‍ അവളോട് അതാരാ വായിച്ചിരുന്നതെല്ലാം പറഞ്ഞു. മോനത് വായിക്കുന്നത് കണ്ടാലെ അവള്‍ക്ക് വിശ്വസിക്കന്‍ പറ്റുള്ളൂവെന്നും അവള്‍ പറഞ്ഞു..."

‘മോനതൊന്നെടുത്ത് മീട്ടിയേ. അമ്മായിക്കും ഒന്ന് കേള്‍ക്കണം. എന്റെ സാവിത്രിക്കുട്ടീ....... പാവം അമ്മായി നെടുവീര്‍പ്പിട്ടു.’

അമ്മായീ.. ഞാന്‍ വീണ അടുത്ത കാലത്തൊന്നും ഉപയോഗിച്ചിട്ടില്ല. എന്റെ വിരലുകളൊന്നും ശരിയാവണ്ണം ചലിക്കുകയില്ല ഇപ്പോള്‍. വീണ വായനയൊന്നും എന്നെ കൊണ്ടാവില്ല ഇപ്പോള്‍..

മോനെ അമ്മായിയുടെ ഒരാഗ്രഹമാണ് മോനെ... നീ ഒന്ന് വായിക്ക്.......... എന്നെ നിരാശയാക്കല്ലെ എന്റെ ഉണ്ണ്യേ........
അമ്മായി എന്തിനാ എന്നെ ഇങ്ങനെ നുള്ളി നോവിക്കണെ. എനിക്കതിന് ‍കഴിയില്ല.

പാര്‍വ്വതിക്കൊന്നും മനസ്സിലാവാത്ത മട്ടില്‍ ഉണ്ണിയേയും അമ്മായിയേയും മാറി മാറി നോക്കി....
അമ്മായി അതിന്നിടയില്‍ നില വിളക്ക് കൊളുത്തി വെച്ചു. പുല്ലായ വിരിച്ചു. വീണയെടുത്ത് വിളക്കിന്നടുത്ത് വെച്ചു. തിരികെ ഊഞ്ഞാല്‍ കട്ടിലില്‍ വന്നിരുന്നു.

ഉണ്ണിക്ക് ദ്വേഷ്യവും സങ്കടവും രോഷവും എല്ലാം മനസ്സില്‍ മിന്നി മിന്നി വന്നു. എല്ലാം സഹിച്ചു. അല്ലെങ്കില്‍ അവിടമാകെ തകര്‍ത്തേനേ.

"എന്താ അവിടെ സംഭവിക്കാന്‍ പോകുന്നതെന്നറിയാതെ പാര്‍വ്വതി ഭയന്നു. ആരെയും വക വെക്കാത്തവനാ ഉണ്ണി. അത് പാര്‍വ്വതിക്കും, അമ്മായിക്കും നന്നായി അറിയാം. ദ്വേഷ്യം കര കവിഞ്ഞാല്‍ അമ്മായിയേയും കൈ വെക്കാന്‍ മടിക്കാത്തവനാ ഉണ്ണി.."

എന്തോ ഉണ്ണിയേട്ടന്‍ കുഴപ്പം ഒന്നും ഉണ്ടാക്കിയില്ല. സംയമനം പാലിച്ചു
ഉണ്ണി പുല്ലായില്‍ ചമ്രം പടിഞ്ഞിരുന്നു.
വീണയെടുത്ത് മടിയില്‍ വെച്ചു...

"... ഓമന.... തിങ്കള്‍ .. കിടാവോ..........
നല്ല....
കോമളത്താമര.... പൂവോ............ "

എന്ന വരികല്‍ വീണയില്‍ നിന്ന് അടര്‍ന്ന് വീണു...................
പാര്‍വ്വതി ഉണ്ണി വീണ മീട്ടുന്നത് കേട്ടു തരിച്ച് പോയി.......

"എന്താ ഞാന്‍ ഈ കാണുന്നതും കേള്‍ക്കുന്നതും സ്വപ്നമോ>>?
"എനിക്കൊന്നും വിശ്വസിക്കാന്‍ പറ്റുന്നില്ലല്ലോ...."

പാട്ട് പാടി അവസാനിച്ചതും ഉണ്ണി കരഞ്ഞ് വീണക്കമ്പികളില്‍ മുഖമമര്‍ത്തി.
ഉണ്ണിക്ക് സങ്കടം അടക്കാനായില്ല.

നങ്ങേലി അമ്മായിയും കരയാന്‍ തുടങ്ങി...
എനിക്ക് തൃപ്തിയായി മോനേ... ഉണ്ണീ...... ഇനി എനിക്ക് കണ്ണടച്ചാല്‍ മതി. വേറെ ഒരു ആഗ്രഹങ്ങളും ഇല്ലാ...

നടാടെയാണ് ഉണ്ണി തേങ്ങിക്കരയുന്നത് പാര്‍വ്വതി കാണുന്നത്.
പാര്‍വ്വതിക്കും സങ്കടം അടക്കാനായില്ല. മൂവരും കരഞ്ഞു.....

[തുടരാം ഒരു പക്ഷെ]



COPYRIGHT 2009 - RESERVED



5 comments:

ജെ പി വെട്ടിയാട്ടില്‍ said...

എന്റെ പാറുകുട്ടീ... നോവല്‍ തുടരുന്നു. ഭാഗം 34


പാര്‍വ്വതി എഴുന്നേല്‍ക്കുമ്പോളെക്കും ഉണ്ണി നേരത്തെ ഉണര്‍ന്ന് തോളില്‍ ഒരു തോര്‍ത്തുമിട്ട് എരുകുളത്തിലേക്ക് പോയി. അവിടെ വിശദമായി നീന്തിക്കുളിക്കാന്‍ തുടങ്ങി. കാലത്തായ കാരണം പോത്തുങ്ങള്‍ അധികം ഉണ്ടാവില്ല. പെണ്ണുങ്ങളുടെ കടവില്‍ ഒരു പെണ്ണ് അലക്ക് കഴിഞ്ഞ് കുളിക്കാനുള്ള ഒരുക്കത്തിലായിരുന്നു

Sureshkumar Punjhayil said...

Eppozatheyumpole Manoharam Prakashetta.... Thudaruka.. ella prarthanakalum aashamsakalum...!!!

കുട്ടന്‍ ചേട്ടായി said...

വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു നെടുവീര്‍പ്പ് അറിയാതെ വന്നു പോയി, അത്രക്കും നന്നായിരിക്കുന്നു അറിയാതെ തന്നെ കഥാ പാത്രങളുടെ കൂടെ ഞാനും സഞ്ചരിച്ചുവോ എന്ന് തോന്നുന്നു, നന്ദി

Sukanya said...

ഉണ്ണി ഒരു മഹാ പ്രസ്ഥാനം തന്നെ. അങ്കിളിനെ പോലെ. പക്ഷെ ഉണ്ണി പെണ്ണുങ്ങളെ തല്ലുന്നത് ?

ജെ പി വെട്ടിയാട്ടില്‍ said...

സുകന്യാ

പാറുകുട്ടിക്ക് കുറുമ്പ് കൂടുതലാ. അതിനാലാണവളെ തല്ലിയത്. നന്നാകുമോ എന്ന് നോക്കട്ടേ.ഇല്ലെങ്കില്‍ പറഞ്ഞ് വിടാമല്ലോ.
++
എന്നെപ്പോലെയാണോ ഉണ്ണി ? എന്റെ നാട്ടുകാര്‍ മാത്രമേ ഇത് ചോദിച്ചിട്ടുള്ളൂ ഇത് വരെ. ഇപ്പോള്‍ എന്നെ ഇത് വരെ കാണാത്ത ഒരാളും ചോദിച്ചിരിക്കുന്നു.

നാം ജീവിതത്തില്‍ കാണുന്ന പലതും ചായം പുരട്ടിയും മിനുക്കിയുമെല്ലാം നമ്മുടെ എഴുത്തുകളിലും പതിയുമല്ലോ. അങ്ങിനെ എന്തെങ്കിലും ഉണ്ണിയിലും പതിഞ്ഞ് കാണും.

സുകന്യയുടെ കവിതകളിലുമില്ലേ അങ്ങിനെ ചില അംശങ്ങള്‍?

പുസ്തകപ്രസാദകര്‍ തിരക്ക് കൂട്ടുന്നു. പാറുകുട്ടിയെ ഒന്ന് അവസാനിപ്പിക്കാന്‍. പക്ഷെ എഴുതി തീരുന്നില്ല. മലയാളത്തില്‍ അടിച്ച് കയറ്റുവാന്‍ എളുപ്പമല്ല.

പാലക്കാട്ടായിരുന്നെങ്കില്‍ എന്റെ വീട് സഹായം അഭ്യര്‍ത്ഥിക്കാന്‍ അവിടെ ഒരാളൂണ്ട്. പക്ഷെ തൃശ്ശൂരായിപ്പോയല്ലോ. സേതുലക്ഷ്മിക്ക് ഡാറ്റാ എന്റ്രി സ്പീഡില്ലാ. അവള്‍ തയ്യാറാണ്. അപ്പോ ഞാന്‍ തന്നെ കഷ്ടപ്പെടണം.

ഇനി പാലക്കാട്ടുള്ള ആളെ തൃശ്ശൂര്‍ക്ക് ട്രാന്‍സ്ഫര്‍ ആക്കണം. അപ്പോള്‍ കാര്യം എളുപ്പമായി. എന്റെ ഓഫീസ് സ്റ്റാഫിനാര്‍ക്കും ബ്ലൊഗ് പണി ശരിയാകുന്നില്ല.

മനസ്സിലുള്ളത് പറഞ്ഞ് കൊടുക്കുമ്പോള്‍ നേരെ അടിച്ച് കയറ്റുന്ന ബ്ലോഗറെ പോലെയുള്ള ഒരാളെയാണ് എനിക്കാവശ്യം.