Thursday, September 10, 2009

ഇന്ന് ശ്രീകൃഷ്ണജയന്തി



ഇന്ന് 1185 ചിങ്ങം 26 - 2009 സെപ്തംബര്‍ 11 വെള്ളിയാഴ്ച. എല്ലാ ബ്ലോഗ് സുഹൃത്തുക്കള്‍ക്കും അഷ്ടമിരോഹിണി - ശ്രീകൃഷ്ണജയന്തി ആശംസകള്‍.

ഞാന്‍ എല്ലാ ദിവസവും കാലത്ത് കണ്ണന് പൂക്കള്‍ സമര്‍പ്പിച്ച ശേഷമാണ് എന്റെ പ്രഭാത കര്‍മങ്ങള്‍ ആരംഭിക്കുക. എനിക്ക് ഇന്നെലെ ഒന്നും ഓര്‍മ്മ വന്നില്ല. അല്ലെങ്കില്‍ നല്ല ഒരു മാല വാങ്ങി വെക്കാമായിരുന്നു.
ഞാന്‍ കണ്ണന് സാധാരണ നന്ദ്യാര്‍വട്ടപ്പൂക്കളും, മദ്ധ്യഭാഗത്തായി കൃഷ്ണന്റെ ഇഷ്ട വിഭവമായ തുളസിയുമാണ് വെക്കുക. എന്റെ വീട്ടില്‍ ധാരാളം നന്ദ്യാര്‍വട്ടവും, തുളസിയുമുണ്ട്. കാലത്തെ നിര്‍മ്മാല്യത്തില്‍ നിന്നുള്ള തുളസി ഞാന്‍ ഭക്ഷിക്കും, ഒരിതള്‍ ചെവിയില്‍ വെക്കും.

തുളസി എല്ലാത്തിനും നല്ലതാണ്. ഞാന്‍ കട്ടന്‍ ചായയാണ് കുടിക്കുക. ഈ സുലൈമാനി ചായ കുടി ഗള്‍ഫില്‍ നിന്ന് കിട്ടിയ ശീലമാണ്. സുലൈമാനിയില്‍ കുറച്ച് തുളസി ഇലകള്‍ ഇട്ട് കുടിച്ച് നോക്കൂ. ഒരു പ്രത്യേക സുഖം തന്നെ. ഉച്ചവരെ പ്രാതല്‍ കിട്ടിയില്ലെങ്കിലും ഉന്മേഷം പിടിച്ച് നിര്‍ത്തും.

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി അഷ്ടമിരോഹിണി ആശംസകള്‍





Posted by Picasa

6 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഇന്ന് 1185 ചിങ്ങം 26 - 2009 സെപ്തംബര്‍ 11 വെള്ളിയാഴ്ച.

എല്ലാ ബ്ലോഗ് സുഹൃത്തുക്കള്‍ക്കും അഷ്ടമിരോഹിണി - ശ്രീകൃഷ്ണജയന്തി ആശംസകള്‍.

ഞാന്‍ എല്ലാ ദിവസവും കാലത്ത് കണ്ണന് പൂക്കള്‍ സമര്‍പ്പിച്ച ശേഷമാണ് എന്റെ പ്രഭാത കര്‍മങ്ങള്‍ ആരംഭിക്കുക.

മാണിക്യം said...

കൃഷ്ണായ വാസുദേവായ
ഹരയെ പരമാത്മനെ
പ്രണത ക്ലേശ നാശായ
ഗോവിന്ദായ നമോ നമ:


അഷ്ടമിരോഹിണി -ശ്രീകൃഷ്ണജയന്തി ആശംസകള്‍.

asdfasdf asfdasdf said...

aasamsakal

keraladasanunni said...

അമ്മ ഉച്ചക്ക് കൃഷ്ണാവതാരം വായിക്കും. പാല്‍പ്പായസവും പലഹാരങ്ങളും ഒരുക്കും. രാത്രി പൂജ ഉണ്ടാവും. ഇന്ന് വായന ഒഴികെ മറ്റെല്ലാം ചെയ്തു വരുന്നു. ഭഗവാന്‍ എല്ലാവര്‍ക്കും നല്ലത് വരുത്തട്ടെ.
palakkattettan.

അരുണ്‍ കരിമുട്ടം said...

കൃഷ്ണ ഭഗവാന്‍റെ അനുഗ്രഹം ഏവര്‍ക്കും ലഭിക്കട്ടെ

കുട്ടന്‍ ചേട്ടായി said...

ഇന്നലെ തന്നെ ആയിരുന്നു എന്റെ പിറന്നാലും, ചിങ്ങമാസത്തിലെ രോഹിണി നാള്‍. അങ്ങനെ ഒരു വയസു കൂടി കൂടി ആയുസ്സ് അത്രയും കുറഞ്ഞു.
എല്ലാവര്ക്കും അഷ്ടമി രോഹിണി ആസംസകള്‍