Wednesday, September 23, 2009

ബീനാമ്മക്ക് ഇന്ന് അന്‍പത്തി അഞ്ച്

ബീനാമ്മക്ക് കുറച്ച് നാളായി എന്നും അസുഖം. ഞാന്‍ പറയും നീ എന്നെ കഴിഞ്ഞ മൂന്ന് കൊല്ലം കഷ്ടപ്പെടുത്തിയതിന്‍ എന്റെ തേവര്‍ നിനക്ക് നല്‍കിയ ശിക്ഷയാണെന്ന്. സംഗതി എന്ത് തന്നെയാലും അവളെന്റെ ചക്കരക്കുടം തന്നെ. പണ്ടത്തെ ആളുകള്‍ പറയുന്ന പോലെ ചട്ടികളായാല്‍ തട്ടിയും പൊട്ടിയുമൊക്കെ ഇരിക്കുന്ന മാതിരിയാ എന്റെയും ബീനാമ്മയുടേയും ജീവിതം.


ഇന്നവള്‍ക്ക് അന്‍പത്തി അഞ്ച് തികഞ്ഞു. മകള്‍ രാക്കമ്മയോട് അടുക്കളയില്‍ നിന്ന് പറേണ് കേട്ടു.


ഞാനത് കേട്ടു അങ്ങോട്ട് ചെന്നു. രാക്കമ്മക്ക് ഇന്ന് പുട്ടും മുട്ടക്കറിയുമാണ് പ്രാതല്‍. അവള്‍ക്ക് കുറച്ച് നാളായി ചിലപ്പോള്‍ ഒന്നും പിടിക്കുകയില്ല. സ്വന്തം വീട്ടിലായതിനാല്‍ ഞങ്ങള്‍ എന്തും ഉണ്ടാക്കിക്കൊടുക്കും. കെട്ടിച്ചയച്ച വീട്ടിലാണെങ്കില്‍ എല്ലാത്തിനും ഒരു പരിധി ഉണ്ട്. അവളുടെ അമ്മായി അമ്മക്ക് ഇവള്‍ സ്വന്തം മകളെ പോലെ തന്നെ. അവിടെ ഇവളെ കൂടാതെ രണ്ട് ചേട്ടന്മാരുടെ ഭാര്യമാരും, അവരുടെ കുട്ടികളും ഉണ്ട്. ഇന്നത്തെ കാലത്തും സന്തുഷ്ട കൂട്ടു കുടുംബം ഇത് പോലെ വിരളമാണ്, പ്രത്യേകിച്ചും മെട്രോ നഗരമായ കൊച്ചിയില്‍.


പിന്നെ ആഗ്രഹിച്ച ഏത് ഭക്ഷണമായാലും ഉണ്ടാക്കിക്കൊടുക്കേണ്ട സമയമാണ് അവള്‍ക്ക്. ചിലപ്പോള്‍ പറയും, കരിക്ക് വേണം. ഒരാഴ്ചക്ക് മുന്‍പ് തൃശ്ശൂരില്‍ കരിക്ക് ക്ഷാ‍മം ഉണ്ടായി. പണ്ട് ഞാന്‍ ഞങ്ങളുടെ തൈവെപ്പിലെ തെങ്ങില്‍ കയറി കള്ള് കട്ട് കുടിക്കാറുണ്ടായിരുന്നു. അന്നെനിക്ക് പ്രായം പന്ത്രണ്ട്. ഇന്നോ അറുപത് കഴിഞ്ഞ വൃദ്ധനായല്ലോ. എന്നാലും സാരമില്ല മോള്‍ക്ക് കരിക്കിന്‍ വെള്ളം കിട്ടിയേ തീരൂ.


എന്റെ തൃശ്ശൂരില്‍ വീട്ട് വളപ്പില്‍ ഏതാണ്ട് 15 തെങ്ങുകളുണ്ട്. അതില്‍ ഉയരം കുറഞ്ഞ ഒന്നില്‍ കയറാന്‍ തന്നെ തീരുമാനിച്ചു. ബീനാമ്മ കാണാതെ വീട്ടിന്റെ മുന്നിലുള്ള ഒന്നിന്റെ മുകളില്‍ തന്നെയാകട്ടെ എന്ന് കരുതി. തളപ്പ് കെട്ടാന്‍ ഒരു കഷണം കയറുപോലും വീട്ടിലില്ല. നാട്ടിന്‍ പുറമായാല്‍ കയറും കാളയും കോണിയുമെല്ലാം കിട്ടാന്‍ എളുപ്പം. ഇല്ലെങ്കില്‍ തന്നെ അയലത്തെ വീട്ടില്‍ നിന്ന് കിട്ടും. പട്ടണമായാല്‍ ഒക്കെ പ്രയാസം തന്നെ.


വീടായ വീടൊക്കെ അരിച്ചുപെറുക്കിയിട്ടും ഒരു കഷണം കയറ് കിട്ടിയില്ല. അങ്ങിനെ ഞാന്‍ കയറിന്‍ പകരം എന്റെ മക്കളുടെ ഒരു ചൂരിദാര്‍ ഷോള്‍ എടുത്ത് പിരിച്ച് കയറാക്കി തളപ്പ് കെട്ടി തെങ്ങില്‍ കയറി. പകുതിയായപ്പോളെക്കും എനിക്കെന്തോ പോലെ. എന്തോ പന്തികേട് പോലെ. ഇനി ആ ഉയരത്തില്‍ നിന്ന് താഴെക്ക് വീണാലും കുഴപ്പമില്ലാ എന്ന കണക്കു കൂട്ടലില്‍ മേല്പോട്ട് തന്നെ ആകാം എന്ന് വെച്ചു. മഴ പെയ്തതിനാല്‍ മണ്ണൊക്കെ പുതഞ്ഞ് കിടക്കുകയാണല്ലോ. വീണാല്‍ വലിയ പരിക്കൊന്നും പറ്റില്ല.
അങ്ങിനെ മേലോട്ട് കയറി കരിക്ക് പെട്ടെന്ന് വെട്ടിയില്ല. പട്ടയുടെ മുകളില്‍ കയറി ഇരുന്നു. പണ്ട് അങ്ങിനെയാണ്‍ ഞാന്‍ കള്ള് മോന്തിയിരുന്നത്. അവിടെ ഇരുന്ന് അല്പം വിശ്രമിച്ച് ആദ്യം ഒരു കരിക്ക് ഞാന്‍ തന്നെ വെട്ടിക്കുടിച്ചു. ബീനാമ്മ മുറ്റത്തെങ്ങാനും ഇറങ്ങല്ലേ എന്ന് പ്രാര്‍ത്ഥിച്ച് ഒരു കുല കരിക്ക് വെട്ടി താഴെ ഇട്ടു.


തെങ്ങില്‍ നിന്ന് താഴെക്ക് ഇറങ്ങാന്‍ എളുപ്പമാണെനിക്ക്. ഒറ്റയിറക്കം. താഴെയെത്തിയപ്പോളാ മനസ്സിലായത് ഒരു കുഴപ്പം പിണഞ്ഞ കഥ. ഞാന്‍ വെട്ടുകത്തി തെങ്ങിന്‍ മുകളില്‍ വെച്ച് മറന്നത്. എനിക്ക് ഈയിടെയായി ഭയങ്കര മറവിയാ. ഇന്നെലെ ബേങ്കില്‍ പോയപ്പോളാ മനസ്സിലായത് എഫ് ഡി പുതുക്കാത്ത വിവരവും അതിലുണ്ടായ നഷ്ടവുമെല്ലാം. മിനിഞ്ഞാന്ന് ‍തേക്കിന്‍ കാട്ടില്‍ വണ്ടി പാര്‍ക്ക് ചെയ്ത് തിരിച്ച് വന്ന് നോക്കിയപ്പോള്‍ വണ്ടി കാണുന്നില്ല. എന്തോ ദൈവാധീനം എനിക്ക് ടെന്‍ഷന്‍ ഉണ്ടായില്ല.


ഞാന്‍ ആല്‍ത്തറയിലിരുന്ന് പഞ്ചാക്ഷരീ മന്ത്രം ജപിച്ചു. എനിക്ക് വണ്ടിയുടെ സ്ഥലം ഓര്‍മ്മ വരുന്ന വരെ ജപിച്ചു. പിന്നീടാണ് മനസ്സിലായത് ഞാന്‍ പത്തന്‍സ് ഹോട്ടലില്‍ ചായ കുടിക്കാന്‍ പോയപ്പോള്‍ വണ്ടി അവിടെയാണ് പാര്‍ക്ക് ചെയ്തതെന്ന്. അങ്ങിനെയൊക്കെയാ എന്റെ മറവിക്കാര്യം.


ഏതായാലും കരിക്ക് കിട്ടിയല്ലോ. ഇനി അത് രണ്ടെണ്ണം വെട്ടി മോള്‍ക്ക് കൊടുക്കണമെങ്കില്‍ വെട്ടുകത്തി വേണമല്ലോ. എന്റെ തേവരേ എവിടെ പോകും ഇനി വെട്ടുകത്തിക്ക്. ഇനിയേതായാലും വെട്ടുകത്തി എടുക്കാന്‍ തെങ്ങിന്മേല്‍ കയറാന്‍ വയ്യ. അയലത്തെ വീട്ടില്‍ നിന്ന് വെട്ടുകത്തി വാങ്ങി കരിക്ക് വെട്ടി രാക്കമ്മക്ക് കൊടുത്തു.


രാക്കമ്മ ആശ്ചര്യപ്പെട്ടു.
"എവിടുന്നാ ഡാഡീ കരിക്ക്...?
"അത് ഞാന്‍ കയറി ഇട്ടതാ...."
രാക്കമ്മയും അത് കേട്ടാ ബീനാമ്മയും ചിരിച്ചു.
ബീനാമ്മ പറഞ്ഞു.
"മോളേ നിനക്കറിയില്ലേ ഈ ഡാഡി പറയുന്നത് പത്ത് ശതമാനം മാത്രമേ വിശ്വസിക്കാന്‍ പറ്റുകയുള്ളൂവെന്ന്.."


അത് ശരിയാ അമ്മേ. പക്ഷെ പിന്നെ എവിടുന്ന് വന്ന് ഈ കരിക്ക്. രാക്കമ്മ മുറ്റത്തെക്ക് നോക്കിയപ്പോള്‍ ഇതാ കെടക്കണ് ഒരു കുല നിറയെ കരിക്ക്. ഏതാണ്ട് പതിനഞ്ച് എണ്ണം.


ബീനാമ്മ അലമുറയിട്ടു.


"ഞാന്‍ ഈ കേക്കണ് ശരിയാണോ എന്റ്റെ കൃഷ്ണാ ഗുരുവായൂരപ്പാ....."
ഈ മനുഷ്യനെ കൊണ്ട് തോറ്റല്ലോ. മഴ പെയ്ത് വഴുക്കലുള്ള തെങ്ങുകളാ. വേട്ടോന്മാരുപോലും തെങ്ങ് കയറാത്ത കാലമാ ഇപ്പോള്‍. ഈ വയസ്സാന്‍ കാലത്ത് തെങ്ങിന്റെ മുകളില്‍ കയറിയിരിക്കുന്നു. കാലില്‍ വാ‍തമായി കിടപ്പായിരുന്നു ഒരു മാസം. ഉഴിച്ചലും കിഴിയും കഴിഞ്ഞ് നല്ലരിക്കയും കഴിഞ്ഞു അധികം അദ്ധ്വാനം ഒന്നും ചെയ്യാതെ ഇരിക്കേണ്ട കാലമാ.


ഞാന്‍ തോറ്റല്ലോ എന്റെ കൃഷ്ണാ. ഇതിലും ഭേദം എന്റെ കെട്ട്യോന് വാത രോഗം തിരിച്ച് കൊടുത്തോളൂ.. എന്നാല്‍ ഒരു മൂലക്ക് ഇരുന്ന് കൊള്ളൂലോ. എന്റെ കണ്ണ് വെട്ടിച്ച് തെങ്ങില് കയറാന്‍ പോയിരിക്കുന്നു. എനിക്കൊന്നും ആലോചിക്കാന്‍ വയ്യേ എന്റെ കൃഷ്ണാ.

ബീനാമ്മ പിന്നെയും അലമുറയിട്ട് കരയാന്‍ തുടങ്ങി. അടുത്ത വീട്ടുകാരൊക്കെ ഓടിക്കൂടി.


രാക്കമ്മ അമ്മയെ വീട്ടിന്നകത്താക്കി വാതിലടച്ചു. ഡാഡിയെ ഒന്നും പറയേണ്ട അമ്മേ. ഇന്ന് ഒരു നല്ല ദിവസമല്ലേ.
"രാക്കമ്മേ.....?"
ഇന്ന് അമ്മയുടെ പിറന്നാളല്ലേ. നമുക്ക് പേള്‍ റീജന്‍സിയില്‍ പോയി ആഘോഷിക്കാം. അവിടെ നല്ല ദം ബിരിയാണി ഉണ്ട്.
"എനിക്ക് ബിരിയാണി ഇഷ്ടമില്ലാ ചേട്ടാ....."

"എനിക്കും വേണ്ട ബിരിയാണി ഡാഡീ........"
പിന്നെന്താ വേണ്ടെ നിങ്ങള്‍ക്ക്.
"ഫ്രൈഡ് റൈസും ചില്ലി ചിക്കനും മതി. അവരോട് ചിക്കനില്‍ കളറ് ചേര്‍ക്കാതെ ഉണ്ടാക്കി തരാന്‍ പറയാമോ..?"
അതിനെന്താ പ്രയാസം. പേള്‍ റീജന്‍സി നമ്മുടെ ഹോട്ടലല്ലേ. അവിടുത്തെ മേനേജര്‍ സുരേഷ് നമ്മുടെ ബെസ്റ്റ് ഫ്രണ്ടല്ലേ. ഞാന്‍ പറയുന്നതെന്തും സുരേഷിന് സ്വീകാര്യമാ.


അപ്പോള്‍ അങ്ങിനെ ആഘോഷിക്കാം അമ്മയുടെ പിറന്നാള്‍.
"ശരി മോളെ. പിന്നെ വേണമെങ്കില്‍ വൈകിട്ട് ഒരു സിനിമക്കും പോകാം"
രാക്കമ്മക്കും ബീനാമ്മക്കും സന്തോഷമായി. ബീനാമ്മയുടെ രോഷവും സങ്കടവും ചെറുതായി ഒന്ന് കെട്ടടങ്ങി.


രാക്കമ്മേ. ഞാന്‍ അമ്പലത്തില്‍ പോയി വരാം.
"ശരി ഡാഡീ........."
ഞാന്‍ നേരെ അമ്പലത്തില്‍ പുറപ്പെട്ടു. പാതി വഴിയിലെത്തിയപ്പോല്‍ ബീനാമ്മക്ക് മരുന്ന് വാങ്ങാനായി മെട്രോ മെഡിക്കത്സിലെ വത്സനെ കാണാന്‍ അവിടെ വണ്ടി നിര്‍ത്തി. ബീനാമ്മക്ക് എഴുതിയ പുതിയ മരുന്നാണ്. എവിടേയും കിട്ടാനില്ല. ഇന്നെലെ രാത്രി വത്സന്‍ പ്രിസ്ക്രിപ്ഷന്‍ വാങ്ങി വെച്ച് പറഞ്ഞിരുന്നു വൈകുന്നേരമാകുമ്പോളെക്കും എത്തിക്കാമെന്ന്. ഞാനാണെങ്കില്‍ ഊരു ചുറ്റിക്കറങ്ങി വരുന്നതിന്നിടയില്‍ മരുന്നിന്റെ കാര്യം മറന്നിരുന്നു. അതിനാല്‍ ഇന്നെലെ രാത്രി ബീനാമ്മ പരിഭവിച്ചു.


"എന്റെ കാര്യത്തിനൊന്നും നിങ്ങള്‍ക്ക് ഒരു ചൂടുമില്ല. "
ഞാന്‍ മറന്നിട്ടല്ലേ പെണ്ണേ. നിനക്ക് എന്റെ ഈ മറവി ഒന്ന് മാറ്റിത്തന്ന് കൂടെ. ഞാന്‍ എന്റെ കണ്ണിലെ മരുന്ന വാങ്ങാന്‍ എന്നും മറക്കും. 5 ml മരുന്നിന്ന് 200 രൂപയാ. വാങ്ങിയാല്‍ 20 ദിവസം തികയില്ല. ഒരിക്കലും ഒന്നില്‍ കൂടുതല്‍ വാങ്ങാന്‍ തോന്നാറില്ല. അത്ര വിലയായതിനാലാണ്. അതൊഴിക്കാതിരിക്കാന്‍ പറ്റില്ലല്ലോ.. ഇനി കൂടുതല്‍ വാങ്ങി വെക്കണം.


മെട്രൊ മെഡിക്കത്സില്‍ പോയി മരുന്ന് വാങ്ങി വാഹനത്തില്‍ കയറിയപ്പോളിതാ കുട്ടന്‍ മേനോന്‍ മുന്നില്‍ വന്ന് ചാടി നില്‍ക്കണ്‍. ഞാന്‍ കുട്ടന്‍ മേനോനോട് കുശലം പറഞ്ഞു.
"എങ്ങോട്ടാ പ്രകാശേട്ടാ...?
കുട്ടന്‍ മേനോന്‍ തിരക്കി
"എനിക്ക് ഇന്ന് കുറച്ച് അമ്പലങ്ങളില്‍ പോകണം.."
എന്നാ പിന്നെ കാണാം എന്ന് പറഞ്ഞ് കുട്ടന്‍ മേനോന്‍ ഓഫീസ് സമുച്ചയത്തിലേക്ക് നീങ്ങി.


തേവരുടെ അമ്പലത്തിലേക്ക് പോകാനൊരുങ്ങിയ എനിക്ക് മനം മാറ്റമുണ്ടായി ഞാന്‍ നേരെ കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേതത്തിലേക്ക് വിട്ടു. അവിടെ നിന്ന് അമ്പലത്തില്‍ പുതിയതായി പണിത കൊടി മരത്തില്‍ ചെമ്പ് പൊതിഞ്ഞതിന്റെ ഒരു ഫോട്ടോ എടുത്തു. ക്ഷേത്രം വലം വെക്കുന്നതിന്നിടയില്‍ നന്തുണിയുമായി പാന്പിന്‍ കാവിന്നടുത്ത് ഇരിക്കുന്ന പുള്ളുവനെ കണ്ടു.


പുള്ളുവനോട് പാടാന്‍ പറഞ്ഞു. പേരും നാളും പറഞ്ഞു.
അങ്ങിനെ നന്തുണി മീട്ടി പാടിയ പുള്ളുവന്റെ പാട്ട് നിങ്ങളും കേള്‍ക്കൂ....


ഇനിയും കുറേ എഴുതാനുണ്ട്.
ബീനാമ്മക്ക് പിറന്നാള്‍ ദിനത്തില്‍ ആയുരാരോഗ്യ മംഗളങ്ങള്‍ നേരുന്നു.









17 comments:

ജെ പി വെട്ടിയാട്ടില്‍ said...

ബീനാമ്മക്ക് കുറച്ച് നാളായി എന്നും അസുഖം. ഞാന്‍ പറയും നീ എന്നെ കഴിഞ്ഞ മൂന്ന് കൊല്ലം കഷ്ടപ്പെടുത്തിയതിന്‍ എന്റെ തേവര്‍ നിനക്ക് നല്‍കിയ ശിക്ഷയാണെന്ന്. സംഗതി എന്ത് തന്നെയാലും അവളെന്റെ ചക്കരക്കുടം തന്നെ. പണ്ടത്തെ ആളുകള്‍ പറയുന്ന പോലെ ചട്ടികളായാല്‍ തട്ടിയും പൊട്ടിയുമൊക്കെ ഇരിക്കുന്ന മാതിരിയാ എന്റെയും ബീനാമ്മയുടേയും ജീവിതം.

asdfasdf asfdasdf said...

കുറച്ചു നാളായി തെങ്ങുകയറ്റക്കാരനെ മാറ്റണം മാറ്റണം എന്നു വിചാരിക്കുന്നു.. :)

ബീനാമ്മയ്ക്ക് ആയുരാരോഗ്യ സൌഖ്യങ്ങള്‍ നേരുന്നു.

പിരിക്കുട്ടി said...

ബീനാമ്മക്കു എന്റെ പിരന്നാൽ ആഷംസകൽ

ഗീതാരവിശങ്കർ said...

Beenammaykku snehathil chaalichedutha
pirannaalaashamsakal.

മാണിക്യം said...

ജെപി
ഈ പോസ്റ്റ് വളരെ ഇഷ്ടമായി ..
ബീനാമ്മ പറഞ്ഞതെല്ലാം അക്ഷരം പ്രതി ശരിയാ.
പുള്ളുവന്‍ പാട്ട് കേട്ടു..
:)
ബീനാമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍
ദീര്‍ഘായുസും ആരോഗ്യവും മനസമാധാനവും
സന്തോഷവും നിറഞ്ഞതാവട്ടെ ശിഷ്ടകാലം
എന്നു പ്രാര്‍ത്ഥിക്കുന്നു

Muralee Mukundan , ബിലാത്തിപട്ടണം said...

അത്യുഗ്രൻ അവതരണം ജയേട്ടാ..
പ്രണയവും,കലഹവും,അസുഖവും,നർമ്മവും..എല്ലാം ഒത്തിണക്കി ഒരു സുന്ദരശിൽ‌പ്പം !

To Beenetatthi,

wish u a happy Brithday Well In After/belated......Dear Beenetatthee...
May God bless Ur Family for the everblessed miles you passed as well,
and also for the long run miles yet to pass on IN THE FUTURE...
My beloved and full hearted wishes always!!!!

നാളത് വയസ്സുക്ക്കൂട്ടുവാന്‍ വേണ്ടി വന്നെത്തുന്നൂ ,പിറന്ന
നാളു പേരില്‍ ആഘോഷങ്ങലാക്കുവാന്‍ നേരുന്നിതായീ
നാളില്‍ ഉണ്ടാകട്ടെ നന്മകള്‍ നാനാവിധം നിനക്കെന്നുമെന്നും
നാളെ മുതല്‍ ഇനിയുള്ള ജീവിത കാലം മുഴുവനും സ്വകുടുംബമായി !

ഉറുമ്പ്‌ /ANT said...

പിറന്നാൾ ആശംസകൾ.

ബിന്ദു കെ പി said...

ബീനാമ്മയ്ക്ക് പിറന്നാൾ ആശംസകൾ

കുട്ടന്‍ ചേട്ടായി said...

ബീനെചിക്ക് സര്‍വൈശ്വര്യങ്ങളും നേര്‍ന്നു കൊള്ളുന്നു, ഇനിയും ഇത് പോലെ നൂറു വര്ഷം ആരോഗ്യത്തോടെ ഇരിക്കുവാന്‍ സര്‍്വെശ്വരന്‍് അനുഗ്രഹിക്കട്ടെ.
പിന്നെ ഒരു സംശയം ഒരഴ്ച്ചമുന്നെ അല്ലെ കരിക്കിടാന്‍ തെങ്ങില്‍ കയരിയതു, പിഇനെ അതെങ്ങനെ ബീനെചിയുടെ പിറന്നാളിന്റെ അന്നാവും?

anupama said...

Dear J.P,
HAPPY NAVRATHRI!
iam missing my trichur days of last year.everyday nanda used to take me to different temples at Navrathri time n we used to enjoy the devotional songs.
HAPPY BELATED BIRTHDAY TO BEENA CHECHIE.
MAY GOD BLESS HER WITH HEALTH,HAPPINESS N LONG LIFE!
hearty congrats to rakamma and you're the real great dad to climb on the coconut trees for the tender coconut!
but,better not to repeat!
happy blogging!
sasneham,
anu

Sukanya said...

ആദ്യം തന്നെ ആന്റിക്ക് എന്റെ സ്നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍.

ഞാനും അന്തംവിട്ടു നോക്കി കാണുകയായിരിന്നു അങ്കിളിന്റെ തെങ്ങ് കയറ്റം. ദൈവമേ....
അതറിഞ്ഞ ശേഷം ആന്റി പറഞ്ഞത് വായിച്ച്‌ ചിരിക്കുകയും ചെയ്തു. എന്തായാലും രാക്കമ്മ കരിക്ക് കുടിച്ചല്ലോ.

അങ്കിളിന്റെ മറവി, ഞാന്‍ ആണെങ്കില്‍ ടെന്‍ഷന്‍ അടിച്ചേനെ.

പാവപ്പെട്ടവൻ said...

നീ എന്നെ കഴിഞ്ഞ മൂന്ന് കൊല്ലം കഷ്ടപ്പെടുത്തിയതിന്‍ എന്റെ തേവര്‍ നിനക്ക് നല്‍കിയ ശിക്ഷയാണെന്ന്.
എന്നാലും ബീനാമ്മയ്ക്ക് പിറന്നാൾ ആശംസകൾ

ബൈജു സുല്‍ത്താന്‍ said...

നേരുന്നൂ.. നന്മകള്‍

Sureshkumar Punjhayil said...

Beenammakku njangaludeyum niranja snehathode pirannal ashamsakal.. prarthanakal...!

Pyari said...

"ഞാനൊരു പാവം വയസ്സന്‍" എന്ന introduction കണ്ടപ്പോള്‍ ഞാന്‍ കരുതി ശരിക്കും ഒരു പാവം ആയിരിക്കുമെന്ന്. ഇപ്പ്പോഴല്ലേ മന്സസ്സിലായത് അത് വെറും മിഥ്യ മാത്രമാണെന്ന്.
ഇങ്ങനെ മാറ്റിയാലോ?
"ഞാനൊരു കുരുത്തംകെട്ട വയസ്സന്‍"
????

ജെ പി വെട്ടിയാട്ടില്‍ said...

ഹലോ പ്യാരീ

നടാടെയാണ് എന്റെ ഒരു ഗ്രാന്‍ഡ് കിഡ് എന്റെ ബ്ലൊഗില്‍ പ്രതികരിക്കുന്നത്.
പ്രതികരണങ്ങളെല്ലാം സ്വാഗതാര്‍ഹം.
ആര്‍ക്കും എന്തും ഇവിടെ പറയാം. കിഡ്ഡിന്റെ കണ്ടെത്തലുകള്‍ തരക്കേടില്ല.
പ്രസിദ്ധപ്പെടുത്തുന്നു.

PREMCHAND said...

beenammakku ente anpathiancham pirannal aasamsakal