Monday, September 21, 2009

അമ്പലമുറ്റത്തെ കൂട്ടുകാരന്‍

എനിക്ക് എല്ലാ പ്രഭാതവും പൊട്ടി വിടരുന്നത് അച്ചന്‍ തേവരുടെ തിരുനടയില്‍ നിന്നാണ്. കാലത്ത് അവിടെ ആദ്യം തൊഴും. പിന്നീട് വെളിയന്നൂര്‍ ദേവീ ഷേത്രം. പിന്നെ കുളശ്ശേരി നരസിംഹമൂര്‍ത്തി. കുളശ്ശേരി അമ്പലത്തിലെ ഹനുമാന്‍ സ്വാമിയുടെ അമ്പലം വളരെ വിശേഷമാണ്. അവിടെ എന്നും വടമാലയും വെറ്റിലമാലയും നിവേദിക്കാനുള്ള സൌകര്യം ഉണ്ട്.


അത് കഴിഞ്ഞ് ചെട്ടിയങ്ങാടിയിലുള്ള മാരിയമ്മനെ വണങ്ങി, നടന്ന് നടന്ന് വടക്കുന്നാഥനെ തൊഴുത്, രണ്ട് പ്രദക്ഷിണം വെച്ച്, നേരെ തിരുവമ്പാടി അമ്പലത്തില്‍ ചെന്ന് ഭഗവാന്‍ കൃഷ്ണനേയും മറ്റു ഉപദേവതകളെയും വണങ്ങി നേരെ പാട്ടുരായ്കലിലുള്ള അയ്യപ്പ ക്ഷേത്രത്തില്‍ പോയി അവിടെ നിന്ന് നടന്ന് അശ്വനി ആസ്പത്രി ജങ്ഷന്‍ വഴി അശോകേശ്വരം ക്ഷേത്രത്തിലെത്തി, അതിനുശേഷം വടക്കേ ചിറക്കടുത്തുള്ള കൃഷ്ണക്ഷേത്രത്തില്‍ തൊഴുത്, നേരെ മേല്പോട്ട് നടന്നാല്‍ കാണുന്ന ഭുവനേശ്വരി ക്ഷേത്രവും അവിടുത്തെ നവഗ്രഹങ്ങളെയും ദര്‍ശിച്ച് തിരിച്ച് നടന്ന് പാലസ് റോഡിലുള്ള ശിവ ക്ഷേത്രത്തിലും സന്ദര്‍ശിച്ച് നേരെ പാറമേക്കാവിലെത്തി ഭഗവതിയെ വണങ്ങി അല്പനേരം അമ്പല നടയില്‍ വിശ്രമിച്ച് നേരെ പട്ടാളം റോഡിലുള്ള മാരിയമ്മനെയും വണങ്ങി നേരെ നടന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷന്റെ മൂലയിലുള്ള മാരിയമ്മനെയും വണങ്ങി നേരെ ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റിലുള്ള ഇരട്ടച്ചിറ ശിവക്ഷേത്രത്തിലും പോയി നേരെ ഹാര്‍ട്ട് ഹോസ്പിറ്റലിന്റെ മുന്‍ വശത്ത് കൂടി നടന്ന് എന്റെ ഗൃഹത്തിലെത്താം.

അതായത് കാലത്ത് വീട്ടില്‍ നിന്ന് ഒരു സുലൈമാനി കുടിച്ച് ഈയിടം എല്ലാം നടന്ന് തിരിച്ച് വരുമ്പോള്‍ ഒരു നാലഞ്ച് കിലോമീറ്ററിലധികം താണ്ടിയിരിക്കും. മനസ്സിനും ആരോഗ്യത്തിനും ഉള്ള സുഖവും നിവൃതിയും പറഞ്ഞറിയിക്കുവാന്‍ പ്രയാസം.
ഒരു മാസത്തെ വൈദ്യരത്നം ഡോക്ടരുടെ ആയുര്‍വേദ കിഴി മുതലായ ചികിത്സക്ക് ശേഷം എന്റെ വാത രോഗം അറുപത് ശതമാനം ശരിയായിരിക്കുന്നു. ഇന്നെലെ കോഴിക്കോട് വരെ വണ്ടി ഓടിച്ചു നോക്കി. ഒരു പ്രശ്നവും ഇല്ല. പണ്ട് ഓരൊ 10 കിലോമീറ്ററാകുമ്പോളെക്കും വാഹനത്തില്‍ നിന്ന് ഇറങ്ങി അല്പം നടന്നാലെ കാലിന്റെ മരവിപ്പും വേദനയും മാറുകയുള്ളൂ. ഇന്നെലെ എനിക്ക് നോണ്‍ സ്റ്റോപ്പായി തൃശ്ശൂരില്‍ നിന്ന് കോഴിക്കോട്ട് വരെ വണ്ടിയോടിക്കാന്‍ കഴിഞ്ഞു. പിന്നെ കാലത്തുള്ള ഈ നടത്തവും എന്നെ കൂടുതല്‍ ഊര്‍ജ്ജസ്വല നാക്കുന്നു.
ഞാന്‍ ഇന്ന് കാലത്ത് അച്ചന്‍ തേവര്‍ അമ്പലത്തില്‍ തൊഴുത് കഴിഞ്ഞപ്പോള്‍ അവിടെ എന്റെ സുഹൃത്ത് രാജന്‍ നില്‍ക്കുന്നത് കണ്ടു. ഞാന്‍ രാജനോട് ഒരു കവിത ചൊല്ലിത്തരാന്‍ പറഞ്ഞു. രാജന്‍ ആദ്യം പറഞ്ഞു ഞാന്‍ സ്റ്റുഡിയോവില്‍ വന്ന് പാടിത്തരാം എന്ന്. ഞാന്‍ വിട്ടില്ല ഈ അമ്പലമുറ്റത്താണ്‍ കവിതക്ക് ഏറ്റവും അനുയോജ്യവും ആയ സ്ഥലം.


അങ്ങിനെ കൂര്‍ക്കഞ്ചേരിക്കാരനായ എന്റെ സുഹൃത്ത് രാജന്‍ ചൊല്ലിയ കവിത അച്ചന്‍ തേവര്‍ക്ക് സമര്‍പ്പിക്കുന്നു.
അച്ചന്‍ തേവര്‍ ക്ഷേത്രത്തെപറ്റി കൂടുതല്‍ അറിയണമെങ്കില്‍ ഞാന്‍ പണ്ട് ബ്ലൊഗില്‍ എഴുതിയ ലിങ്ക് തരാം. http://ambalavisesham.blogspot.com/2008/07/blog-post_28.html


ദയവായി കവിത ആസ്വദിക്കൂ. കൈ വിറക്കുന്നതിനാല്‍ വിഡിയോ ക്ലിപ്പ് ശരിയല്ലാ. പക്ഷെ ഓഡിയോക്ക് പ്രശ്ന

മില്ല. രാജനെ എല്ലാവരും പ്രോത്സാഹിപ്പിക്കുമല്ലോ?

10 comments:

ജെ പി വെട്ടിയാട്ടില്‍ said...

എനിക്ക് എല്ലാ പ്രഭാതവും പൊട്ടി വിടരുന്നത് അച്ചന്‍ തേവരുടെ തിരുനടയില്‍ നിന്നാണ്. കാലത്ത് അവിടെ ആദ്യം തൊഴും. പിന്നീട് വെളിയന്നൂര്‍ ദേവീ ഷേത്രം. പിന്നെ കുളശ്ശേരി നരസിംഹമൂര്‍ത്തി. കുളശ്ശേരി അമ്പലത്തിലെ ഹനുമാന്‍ സ്വാമിയുടെ അമ്പലം വളരെ വിശേഷമാണ്. അവിടെ എന്നും വടമാലയും വെറ്റിലമാലയും നിവേദിക്കാനുള്ള സൌകര്യം ഉണ്ട്.

അത് കഴിഞ്ഞ് ചെട്ടിയങ്ങാടിയിലുള്ള മാരിയമ്മനെ വണങ്ങി, നടന്ന് നടന്ന് വടക്കുന്നാഥനെ തൊഴുത്, രണ്ട് പ്രദക്ഷിണം വെച്ച്,

Unknown said...

kshethradarsanam ennum oru santhosha manassinu...kavukala enikkishtam..orupad marangalulla kavukal...

Anil cheleri kumaran said...

:)

കുട്ടന്‍ ചേട്ടായി said...

കവിത കണ്ടില്ലല്ലോ അപ്‌ലോഡ്‌ ചെയ്യാന്‍ മറന്നതാണോ? ക്ഷേത സന്ദര്ശ്നം എല്ലാം കൊണ്ടും നല്ലത് തന്നെ ഇങ്ങനെ എല്ലാ അമ്പലങ്ങളിലും നടന്നു പോയി തൊഴുന്നത് കൊണ്ട് മനസുഘവും കൂടത്തില്‍ ആരോഗ്യവും ലഭിക്കും ആയതിനാല്‍ ഇത് തുടര്‍ന്നും ഒരു ദിനചര്യയായി തന്നെ കൊണ്ട് നടക്കവുന്നതാണ്k

ജെ പി വെട്ടിയാട്ടില്‍ said...

അനു എന്ന കുട്ടന്‍സേ

കവിത ആദ്യം അടിയിലായിരുന്നു. ഇപ്പോ ഞാന്‍ അതെടുത്ത് മുകളിലേക്കായിട്ടുണ്ട്.
അത് കേട്ട് ഒരു കമന്റ് കൂടി അയക്കണം. അത് കണ്ടാലേ രാജന് സന്തോഷമാകൂ

Sukanya said...

അങ്കിളേ, ഇത്രേം ക്ഷേത്രങ്ങളില്‍ ഒരു ദിവസം തോഴനോക്കെ ഭാഗ്യം വേണം. ആരോഗ്യം ഇനിയും മെച്ചമാവാന്‍ പ്രാര്‍ത്ഥിക്കുന്നു.
രാജന്റെ കവിത കേട്ടു. എന്റെ ആശംസകള്‍ അറിയിക്കുമോ?

sruthi said...

Hi JPji,

Iniyum orupadu varshangal ee vaka ambalangalilellam thanne ore divasam thanne chuttiyadichu thozhanum, prarthikkyanum angekkyu sarvasakthanaya eeswaran amumathi tharatte ennu ere almarthamaayi ee eliyavan prarthikkyatte.

Thikachum paripavanavum, nyayavumaaya prarthanakal sarvasakthan kykollarthirikkyillennanu ente dredamaaya viswasam.

Athe shethrangal ethumaavatte, athepole thanne aviduthe devi/devammarude prethishtakalum ennal avidangalil okke sannarsichu thozhuthu madangumbol manassinu oru tharam kulirmayum, laakhavathavum kyvarunnu ennullathu oru pacha paramaartham thanneyaanu. Avidunnu naam kyvarikkyunna hredhaya sudhiyum, visaladhayum nanmakale maathram sweekarikkyanuthakunna oru chuttupadilekkyu namme kootti kondu povan ere paryapthamaanuthaanum.

Pallandu vaazhka!

Ennu snehadharangalode ningalude sontham Sruthasenan,

P.S. Sorry for the late comments!

sruthi said...

Hi JPji,

Raajan maashinte kavitha ere premathamaayittundu ketto. Ente manassu niranha anumothanangal avare ariyikkyumallo?

Thikachum Shethramuttahinu anuyojyamaaya kavitha thanne. Ethu dushta hredhayaneyum tharilathamaakkan athu paryapathamaanuthanum.

Porathathinu ente baagathu ninnu oru apeshayum angekkyayi samarpikkyatte. Athenthanennu vechal aavumengil ee Raajan Saarine onnu visdhamaayi parichayapeduthiyalum. Avarude email idiyo, adhava telephone numbero kittiyirunnengil enikkyu nerittu vilichu avare abhinannikkyamaayirunnu.

Vere evide pretheka vishengal onnum thanneyillathathu kondu thalkkalam ee kuripadayil ninnu viramikkyatte.

Ennu snehadharangalode ningalude sontham / Sruthasenan,

ജെ പി വെട്ടിയാട്ടില്‍ said...

ഹലോ ശ്രുതി
രാജനെ വിശദമായി പരിചയപ്പെടുത്താം. അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കാം. വിലാസവും തരാം. താങ്കളുടെ വിലാസവും ഫോണ്‍ നമ്പറും അറിയിക്കുക.

ഇത്തരം കമന്റുകള്‍ എനിക്കും ഒരു മോട്ടിവേഷന്‍ തന്നെ. രാജന്റെ വേറേയും കവിത എന്റെ ബ്ലൊഗുകളില്‍ ഉണ്ട്.

sruthi said...

Hi Jpji,

Nhan T.K. Sruthasenan, Trissoor Jillayile Talikkulam enna gramathilanu janichathum, valarnnathu. Ennal 1979 muthal Saudi Arabia enna raajyathu oru cheriya companiyil, cheriyoru joliyumaayi kazhinju koodunnu. Married Aanu. Randu Aanmakkal undu. Muthavan LLBkkyu Trichur Law Collegil padikkyunnu. Ithu 4th year aanu. Randaman Vidya Engineering college of Trichuril B.Tech nu padikkyyunnu. Mechanical Engineering aanu vishayam Randamathe kollamanu.

Ente eviduthe vilasam:-

T.K. Sruthasenan,
Post Box No: 16938,
Jeddah - 21474,
KINGDOM OF SAUDI ARABIA.
Mob. No. 00966507353758.

Nattile Vilasam:

T.K. SRUTHASENAN,
KALARICKAL HOUSE,
P.O. TALIKKULAM.
TRICHUR DISTRICT.
PIN CODE NO: 680 569