ഭാഗം 2
ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച...
ഏതായാലും മണലാരണ്യത്തിന്റെ കഥ പറഞ്ഞുതുടങ്ങുമ്പോള്‍ ഈ ജയില്‍ വിഷയം വരാന്‍ കുറച്ചധികം സമയം എടുക്കും. അതിനാല്‍ ആ വിഷയം ഞാന്‍ ആദ്യം പറയാം.
ഗള്‍ഫില്‍ ട്രാഫിക്ക് നിയമം വളരെ കര്‍ശനമാണ്‍. പ്രത്യേകിച്ച് സിഗ്നല്‍ തെറ്റിച്ചാല്‍ ചുരുങ്ങിയത് 24 മണിക്കൂര്‍ അകത്താക്കും. ഒരു വിട്ട് വീഴ്ചയുമില്ലാ.
ഞാന്‍ സാധാരണം ട്രാഫിക്ക് പ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്ന സ്വഭാവക്കാരനല്ല. പിന്നെ അവിടെ മിനിമം സ്പീഡ് 80, ഹൈ വേയില്‍ മാക്സിമം 120 മുതല്‍ മേല്പോട്ടാകാം. പക്ഷെ 160നപ്പുറം പോയാല്‍ പിഴ കിട്ടും.
മിക്ക സ്ഥലത്തും ഹൈവേയില്‍ സാറ്റലൈറ്റ് കണ്ട്രോള്‍ഡ് റഡാര്‍ സിസ്റ്റം ഉണ്ട്. അതില്‍ കൂടി പിടിക്കപ്പെട്ടാല്‍ നമ്മള്‍ ഓടിച്ചിരുന്ന സ്പീഡ്, റൂട്ട്, വണ്ടിയുടെ റജിസ്ട്രേഷന്‍ നമ്പര്‍ മുതലായ വിവരങ്ങള്‍ അടങ്ങിയ ഒരു നോട്ടീസ് നമുക്ക് തപാലായി വരുമെന്നാ പറയുന്നത്. എന്നെ ഹൈവേയില്‍ ഇത് വരെ പിടിച്ചിട്ടില്ല.
ഓവര്‍ സ്പീഡില്‍ ഞാന്‍ പലപ്പോഴും പോകുമെങ്കിലും ഇത് വരെ ഞാന്‍ ശിക്ഷക്ക് വിധേയനായിട്ടില്ല. ഹൈവേയില്‍ റഡാര്‍ ഉണ്ടെങ്കില്‍ അതിന്റെ റോഡ് സൈന്‍ കാണാം. അപ്പോള്‍ ഞാന്‍ സ്പീഡ് കുറക്കും. പിന്നെ മറ്റു ചിലയിടങ്ങളില്‍ പോലീസുകാര്‍ വണ്ടി റോഡരുകില്‍ ഇട്ട് പ്രത്യേക സംവിധാനത്തില്‍ കൂടി വണ്ടിയുടെ സ്പീഡ് കണ്ട് പിടിച്ച്, നാലഞ്ച് കിലോമീറ്ററിന്നപ്പുറത്ത് നില്‍ക്കുന്ന പോലീസ് ടീമിനോട് വയര്‍ലസ്സില്‍ വിവരങ്ങള്‍നല്‍കും. അങ്ങിനെ ആ വണ്ടി ചാര്‍ജ്ജ് ചെയ്യും.
പോലീസ് കാര്‍ ഒന്നും അറിയാത്ത മട്ടില്‍ വണ്ടി തടഞ്ഞ് നിര്‍ത്തി ചോദിക്കും. ഇന്ന സ്ഥലത്ത് ഓവര്‍ സ്പീഡുണ്ടായിരുന്നോ എന്ന്. നുണ പറഞ്ഞാല്‍ ഫൈന്‍ കൂട്ടി ടിക്കറ്റ് തരും. പിറ്റേ ദിവസം പോലീസ് സ്റ്റേഷനില്‍ പോയി പിഴയൊടുക്കിയാല്‍ കാര്യം കഴിഞ്ഞു. മിക്കതും ഓവര്‍ സ്പീഡിന്‍ പിടിക്കപ്പെട്ട് ചാര്‍ജ്ജ് ഷീറ്റ് തന്നാല്‍ അവര്‍ ലൈസന്‍സ് വാങ്ങി വെച്ച് റസീറ്റ് നല്‍കും.
എനിക്ക് ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് മസ്കത്തില്‍ നിന്ന് ദുബായിലേക്ക് കാറ് ഓടിച്ച് പോകണം. മസ്കറ്റിലെ അല്‍ കൊയറിലുള്ള എന്റെ വസതിയില്‍ നിന്ന് ദുബായിലേക്ക് 420 കിലോ മീറ്റര്‍ ദൂരമുണ്ട്. ഞാന്‍ കാലത്ത് 5 മണിക്ക് ഒരു സുലൈമാനി കുടിച്ച് 8 മണിയോടെ ദുബായിലെത്തും. എനിക്ക് ബര്‍ ദുബായില്‍ എപ്പോഴും കമ്പനി വക ഒരു ഡിലക്സ് സ്യൂട്ട് റൂം ഉണ്ടായിരിക്കും. ഞങ്ങളുടെ സ്ഥാപനത്തില്‍ നിന്ന് ഏതെങ്കിലും ഒരു സീനിയറ് മേനേജര്‍ ആ ഹോട്ടലിലുണ്ടാകും.
ഗള്‍ഫില്‍ മിക്കയിടത്തും ഓഫീസ് സമയം 8 മുതല്‍ 1 മണി, 4 മുതല്‍ 7വരെ. അതായത് ഉച്ചക്ക് ഒരു മണിക്ക് ഭക്ഷണം കഴിഞ്ഞാല്‍ സുംഖമായി ഉറങ്ങി ഫ്രഷ് ആയി വീണ്ടും പണിസ്ഥലത്തെത്താം. മസ്കത്തില്‍ ഇങ്ങനെയായിരുന്നു. ഗവണ്മേണ്ടില്‍ 8 മുതല്‍ 2 വരെ. അതിന്‍ ശേഷം ഓഫീസില്ലാ.
പണ്ടൊക്കെ ഞാന്‍ വിചാരിച്ചിരുന്നു ഗവണ്മേണ്ടുദ്യോഗം [മിനിസ്ട്രിയില്‍] കിട്ടിയാല് തരക്കേടില്ലാ എന്ന്. പല തവണ ശ്രമിച്ചിട്ടും പറ്റിയില്ല. മിനിസ്ട്രിയില്‍ പണി തരാമെന്നൊക്കെ പറഞ്ഞിരുന്നു. പക്ഷെ നമ്മള്‍ ജോലി ചെയ്യുന്ന സ്ഥാപത്തില്‍ നിന്ന് റിലീസ് കിട്ടണം. [നൊ ഒബ്ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ്]. എന്റെ സ്പോണ്‍സര്‍ അത് തരില്ലാ എന്നറിഞ്ഞതിനാല്‍ ഞാന്‍ ആ ഉദ്യമം ഉപേഷിച്ചു.
ഞാനെന്തിനാണെന്നോ ഈ മിനിസ്ട്രി ഉദ്യോഗം ആഗ്രഹിച്ചിരുന്നതും ഇഷ്ടപ്പെട്ടിരുന്നതും. 2 മണി കഴിഞ്ഞാല്‍ ഏതെങ്കിലും പബ്ബില്‍ പോയി രണ്ട് ഫോസ്റ്റര്‍ അടിച്ച്, എന്തെങ്കിലും വാരിത്തിന്ന് 5 മണി വരെ ഉറക്കം. പിന്നെ സൌകര്യം പോലെ എണീറ്റ് രാത്രി സഞ്ചാരം തുടങ്ങാം.
ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് ഞാന്‍ ലോകമെമ്പാടും സഞ്ചരിക്കാറുണ്ട്. യൂറോപ്പില് ജര്‍മ്മനിയിലാണ്‍ കൂടുതല്‍ ദിവസം താമസിച്ചിട്ടുള്ളത്. മസ്കത്തും ദുബായും എനിക്ക് ഒന്ന് പോലെയാണ്‍. ദുബായിലേക്ക് എനിക്ക് മള്‍ട്ടിപ്പിള്‍ വിസായും റോഡ് പെര്‍മിറ്റും ഉണ്ടായിരുന്നു. എന്റെ കുടുംബത്തിന്നും അത്തരം ഫേമിലി സ്റ്റാറ്റസ് ഉണ്ടായിരുന്നു.
പല നാടുകളിലും വസിക്കാന്‍ കഴിഞ്ഞ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെ സുല്‍ത്താനേറ്റ് ഓഫ് ഓമാനിലെ മസ്കത്ത് തന്നെ. ഗള്‍ഫ് നാടുകളില്‍ ഇത്ര ശുചിത്വമുള്ള വേറെ ഒരു സിറ്റി ഇല്ല. ഏതാണ്ട് സിംഗപ്പൂര്‍ നഗരം പോലെ.
അവിടെ റോഡുകള്‍ രാത്രി വൃത്തിയാക്കപ്പെടുന്നു. ഓറഞ്ച് നിറത്തിലുള്ള് ഫ്ലോറസെന്റ് സ്റ്റിക്കര്‍ ഒട്ടിച്ച കുപ്പായമാണ്‍ റോഡ് സ്വീപ്പേറ്സിന്‍ നല്‍കുക. പിന്നെ ഗാര്‍ബേജും മിക്കതും രാത്രികാലങ്ങളിലോ, പ്രഭാതത്തിലോ വണ്ടിയില്‍ കയറ്റിക്കൊണ്ട് പോകും. റോഡരികില്‍ ഗാര്‍ബേജ് ഡമ്പിങ്ങ് ബിന്‍സ് ഉണ്ടായിരിക്കും. ഏതാണ്ട് ഒരു മിനി ലോറിയുടെ അത്ര വലുപ്പത്തിലുള്ളതായിരിക്കും ഇത്തരം ബിന്നുകള്‍. വലിയ കറുത്ത പോളിത്തീന്‍ ഗാര്‍ബേജ് ബാഗുകള്‍ സൌജന്യമായി ലഭിക്കും.അതില്‍ ഗാര്‍ബേജ് ആക്കി കെട്ടി ഈ ഗാര്‍ബേജ് ബിന്നില്‍ കൊണ്ടിട്ടാല്‍ മതി. പിന്നെ അവര്‍ നോക്കിക്കൊള്ളും.
ഈ മിനി ലോറിയുടെ സൈസിലുള്ള റോഡരികില് വെച്ചിട്ടുള്ള പെട്ടികള്‍ ഓട്ടോമറ്റിക് സംവിധാനത്തിലൂടെ ലോറിയിലേക്ക് കയറ്റി അത് അതില് വെച്ച് തന്നെ കമ്പ്രസ്സ് ചെയ്യുന്നു, തന്മൂലം കൂടുതല്‍ ഗാര്‍ബേജ് ഈ വണ്ടികള്‍ക്ക് ശേഖരിക്കാന്‍ കഴിയും.
നമ്മള്‍ കാലത്ത് ഡ്രൈവ് ചെയ്യുമ്പോള്‍ കാണാം മാലിന്യവുമുക്തമായ വഴികളും, നഗരപരിസരവും. ഇത് കൂടാതെ വലിയ പ്ലാസ്റ്റിക് ബേഗുമായി ഒരു കൂട്ടം ജോലിക്കാര്‍ റോഡില്‍ കൂടി സഞ്ചരിച്ചുകൊണ്ടിരിക്കും. അതായത് ഒരു കിലോമീറ്ററിന്ന് ഏതാണ്ട് 4 ജോലിക്കാരുണ്ടായിരിക്കും. എന്തെങ്കിലും സാധനങ്ങള്‍ അലസമായി അരെങ്കിലും വലിച്ചെറിഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ അത് ശേഖരിക്കും.
പിന്നെ റോഡരികിലും മദ്ധ്യത്തിലും പൂക്കളും ഈന്തപ്പനയും വെച്ച് പിടിപ്പിച്ചിരിക്കുന്നത് കാണാം. നമ്മുടെ നാട്ടില്‍ ഇത്തരം സംഗതികള്‍ ചെയ്താല്‍ വെള്ളമൊഴിക്കുകയോ അത് പരിപാലിക്കുകയോ ചെയ്യാറില്ല സാധാരണ. പക്ഷെ മസ്കത്തില്‍ അങ്ങിനെയല്ല.
ദീര്‍ഘകാലത്തെ വാസത്തിന്നിടയില്‍ എനിക്ക് ഗവണ്മേണ്ട് ഉദ്യോഗം സ്വപ്നം കാണാനായില്ല. ഞാന്‍ ഒരിക്കല്‍ പബ്ബില്‍ എന്റെ ഇമ്മീഡിയറ്റ് ബോസ്സിനോടൊപ്പം മദ്യപിച്ച് കൊണ്ടിരുന്ന സമയത്ത് എന്റെ ആഗ്രഹം പ്രകടിപ്പിച്ചു. രണ്ട് ലാര്‍ജ്ജ് പൈന്‍ഡ് ഹെനിക്കന്‍ ഡ്രാഫ്റ്റ് ബീയര്‍ അകത്താക്കി അല്പം ധൈര്യം ഞാന്‍ സംഭരിച്ചിരുന്നു. എന്തെന്നാല്‍ എന്റെ ഇമ്മീഡിയറ്റ് ബോസ്സിന് ഒരു കുഴപ്പമുണ്ട്. അയാള്‍ക്കിഷ്ടമില്ലാത്തത് ചോദിച്ചാല്‍ ആരായാലും രണ്ട് കൊടുക്കും ആദ്യം. എനിക്കങ്ങനെ രണ്ട് മൂന്ന് തവണ കിട്ടിയിരുന്നു. ഞനതെല്ലാം അവിടുത്തെ എക്സിസ്റ്റന്‍സിന്‍ വേണ്ടി ക്ഷമിച്ചു.
ഒരിക്കല്‍ ഞാന്‍ ടെലക്സില്‍ മെസ്സേജ് അയച്ചുകൊണ്ടിരുന്ന സമയത്ത് എന്നെ ഒരു പ്രകോപനവുമില്ലാതെ ഒറ്റയടി കരണ്‍ക്കുറ്റിക്ക്. എനിക്ക് ദ്വേഷ്യം സഹിക്കാനായില്ല. ഞാന്‍ ടെലക്സ് മെഷീനില്‍ നിന്ന് ടെലക്സ് റോള്‍ ഊരി അയാളുടെ തലക്കടിച്ചു. എനിക്ക് ദേഷ്യം സഹിക്ക വയ്യാതെ മേശപ്പുറത്തിരുന്ന ഡെസ്ക് കാല്‍ക്കുലേറ്റര്‍ എടുത്ത് അവന്റെ നെഞ്ചിലേക്കെറിഞ്ഞു. ഓഫീസെല്ലാം താറുമാറാക്കി. കണ്ണില്‍ കണ്ടതെല്ലാം വലിച്ചെറിഞ്ഞു. അങ്ങിനെ മലയാളിക്കും നെഞ്ചുറപ്പുണ്ട് എന്ന് അവന്‍ കാണിച്ചുകൊടുത്തു. അവന്റെ തലയില്‍ നിന്ന് ചോരയൊലിച്ച് കൊണ്ടിരുന്നു. അവന്‍ എന്നെ ഭീഷണിപ്പെടുത്തില്‍. ഷൊര്‍ത്തയെ [പോലീസ്] വിളിക്കും നിന്നെ ജയിലിലടപ്പിക്കും എന്നൊക്കെ. ഞാനപ്പോള്‍ അവനോട് പറഞ്ഞു നീ ഷൊര്‍ത്തയെ വിളിച്ചാല്‍ നമ്മള്‍ രണ്ട് പേരും, ഒരുമിച്ചായിരിക്കും ഉള്ളില്‍ പോകുകയെന്ന്. അവനെന്തോ പന്തികേട് ഉണ്ടായെന്ന് തോന്നിയിട്ട് ഷൊര്‍ത്തയെ വിളിച്ചില്ല.
അന്ന് മുതല്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമിത്രങ്ങളായി. അവന്റെ കയ്യിലിരൊപ്പൊന്നും മലയാളിയായ എന്റെ അടുത്ത് ചിലവാകില്ലെന്ന് മനസ്സിലായപ്പോള്‍ അവന്‍ തന്ത്ര്പൂര്‍വം എന്നെ കയ്യിലെടുത്തു, ഞാന്‍ അവിടെ ആ കമ്പനിയില്‍ ഉണ്ടായ കാലം വരെ. എന്നിരുന്നാലും അവന്‍ ചിലപ്പോള്‍ എന്നെ കൈ വെക്കുമായിരുന്നു. അവന്‍ ഉടനെ തിരിച്ചടിയും കിട്ടുമായിരുന്നു. ഞാനന്ന് വിവാഹിതനായിരുന്നില്ല. എനിക്ക് മുകളിലേക്കും കീഴ്പ്പോട്ടും നോക്കാനുണ്ടായിരുന്നില്ല. ജീവിതത്തില്‍ പ്രത്യേകിച്ച് ഒരു ലക്ഷ്യവും ഉണ്ടായിരുന്നില്ല. പണിയെടുക്കണം ജിവിക്കണം - അത്ര തന്നെ.
അങ്ങിനെ പബ്ബില്‍ കുടിച്ച് പൂസായിയെന്ന് ഉറപ്പ് വരുത്തി ഞാന്‍ എന്റെ ചിരകാലാഭിഷേകന്‍ അവന്റെ മുന്നില്‍ നിരത്താമെന്ന് വെച്ചു.
"ഫ്രാന്‍സ്വാ... ?
"യെസ് പ്രകാശ്...."
ഐ വാണ്ട് റ്റു ആസ്കു യു സംതിങ്.
‘യെസ് പ്രകാശ് യു മേ പ്രൊസീഡ്. വൈ ഡു യു സീക്ക് മൈ പെര്‍മിഷന്‍. ദാറ്റ് റ്റൂ നൌ. വീ ആര്‍ നോട്ട് അറ്റ് ഓഫീസ് നൌ. ഇവന് ദെന്‍ നൊ ഫോരമാലിറ്റീസ്..’
എനിക്കെന്തോ അവനോട് എന്റെ ആവശ്യം പറയാനായില്ല.
അവനെന്നോട് കൂടെ കൂടെ ചോദിച്ചു. ഞങ്ങള്‍ രണ്ട് പേരും മദ്യപാനം തുടര്‍ന്ന് കൊണ്ടേയിരുന്നു. മസ്കത്തിലെ പബ്ബുകള്‍ തികച്ചും ഉല്ലസിക്കാനുള്ളതായിരുന്നു. ഞാന്‍ അവനോട് പറയുന്നില്ലാ എന്ന് മനസ്സിലായപ്പോള്‍ അവനവിടുന്നെണീറ്റ് ഡാര്‍ട്ട് ക്ലബ്ബ് ഏരിയായിലേക്ക് നീങ്ങി. ഞാന്‍ ബില്ല്യാര്‍ഡ് ഏരിയായിലേക്കും പോയി. ഞാനെന്താണ്‍ അവനോട് ചോദിക്കാന്‍ പോകുന്നതെന്നും, അവനെന്നോട് എങ്ങിനെയാ പ്രതികരിക്കാമെന്നുള്ള ആകാംഷ രണ്ട് പേരുക്കുമുണ്ടായിരുന്നു. അതിനാല്‍ രണ്ട് പേരും കുറച്ച് നേരത്തേക്ക് അസ്വസ്ഥരായിരുന്നു.
എനിക്ക് ലഹരി കയറിയിട്ടില്ലാ എന്ന് തോന്നിയിരുന്നു. ഞാന്‍ ഒരു സ്മോള്‍ ബക്കാര്‍ഡി അകത്താക്കി അവന്റെയടുത്തേക്ക് നീങ്ങി. അപ്പോളെക്കും ഹേപ്പി ഹവേഴിന്റെ മണിയടി കേട്ടു. മിക്ക പബ്ബിലും ദിവസത്തില്‍ രണ്ട് തവണ ഹേപ്പി ഹവേഴ്സ് ഉണ്ടായിരിക്കും. പബ്ബിന്നകത്തെ ബിസിനസ്സ് മാന്ദ്യമുള്ള സമയത്ത് ഈ ഹേപ്പി ഹവേഴ്സില്‍ ലിക്കറിന്‍ പകുതി വില കൊടുത്താല്‍ മതി. അപ്പോല്‍ മുഴുക്കുടിയന്മാര്‍ ധാരാളം ഡ്രിങ്ക്സ് വാങ്ങി വെച്ച് സൌകര്യം പോലെ കുടിച്ച് തീര്‍ക്കും.
മണിയടി കേട്ട മാത്രയില്‍ എല്ലാരും എന്റെ ബോസ്സും ബാര്‍ കൌണ്ടറിലേക്കോടി. ഞാനും പോയി രണ്ട് പൈന്‍ഡ് ഫോസ്റ്റര്‍ വാങ്ങി വെച്ചു. അവിടുത്തെ പബ്ബില്‍ ഹെനിക്കന്‍, ആംസ്റ്റെല്‍, ഡബ്ബില്‍ ഡയമണ്ട്, ഫോസ്റ്റര്‍ മുതലായ ഡ്രാഫ്റ്റ് ബീയറുണ്ടെങ്കിലും എനിക്ക് ഫോസ്റ്ററിനോടായിരുന്നു കമ്പം. ഇവിടെ കേരളത്തില്‍ ഡ്രാഫ്റ്റ് ബീയര്‍ ഇത് വരെ വില്‍ക്കുന്നത് കണ്ടില്ല. പിന്നെ പബ്ബുകളും ഇല്ല.
എനിക്കൊരു ആസ്ട്രേലിയന്‍ സഹപ്രവര്‍ത്തക ഉണ്ടായിരുന്നു. അവള്‍ ഫോസ്റ്റര്‍ ബീയറേ കഴിക്കൂ. എന്റെ ഫ്ലേറ്റിന്റെ മൂന്നാമത്തെ നിലയിലായിരുന്നു അവള്‍ താമസിച്ചിരുന്നത്. ഞാന്‍ അക്കാലത്ത് കീ ബോര്‍ഡ് വായിച്ചിരുന്നു. ദുബായില്‍ പോകാത്ത ദിവസം കാലത്ത് ആറുമണി മുതല്‍ ഞാന്‍ സാധകം ചെയ്യും. ഞാന്‍ കര്‍ണ്ണാട്ടിക് സ്റ്റൈലില്‍ ആയിരുന്നു അഭ്യസിച്ചിരുന്നത്. നമ്മുടെ.... സാ....രീ....ഗ....മാാ...............
ഇത് ഇവറ്റകള്‍ക്ക് കേട്ടാല്‍ പിന്നെ ആ ദിവസം ചതുര്‍ഥിയാ.
ഒരു ദിവസം അവളെന്റെ വാതിലില്‍ മുട്ടി വിളിച്ചു.
"ഗുഡ് മോറ്ണിങ്ങ് പ്രകാശ്"
ഹലോ ഗുഡ് മോണിങ്ങ്, പ്ലീസ് കമിന്‍ ... വാട്ട് കേന്‍ ഐ ഡു ഫോര്‍ യു.
അവളെന്നോട് ഗര്‍ജിച്ചു.
"യു ഷുഡ് നോട്ട് പ്ലേ ദിസ് ലൌഡ് ലി...."
ഞാനവളോടോതി.
"യു ഗെറ്റ് ഔട്ട് ഏന്‍ഡ് ഗെറ്റ് ലോസ്റ്റ്..."
എനിക്കാരെ പേടിക്കാന്‍. പെണ്ണുമില്ല പിടക്കോഴിയുമില്ല. പിന്നെ കണ്ടവരെയെല്ലാം തല്ലുന്ന ഒരു ബോസ്സും. എന്റെ ബോസ്സിനോടങ്ങാനും ഇവളെ പറ്റി പറഞ്ഞാല്‍ പിന്നെ അയാള്‍ അവളുടെ നട്ടെല്ലൊടിക്കും....
അവള്‍ ലേന്‍ഡ് ലോര്‍ഡിനോട് കാര്യം പറഞ്ഞു. ലേന്‍ഡ് ലോറ്ഡ് അവളോട് പറഞ്ഞു ഇത്തരം കാര്യങ്ങളില്‍ അയാള്‍ക്കിടപെടാന്‍ പറ്റില്ലെന്ന്. വേണമെങ്കില്‍ അവളോട് ഫ്ലേറ്റൊഴിഞ്ഞോളാന്‍ പറഞ്ഞു. കാരണം ആ കെട്ടിടത്തിലെ അറുപത് ഫ്ലേറ്റുകളില്‍ ഞാനേകനായി ഒരു മലയാളിയും, ഇവളായ ഏക ആസ്ട്രേലിയക്കാരിയും മറ്റു അന്‍പത്തി എട്ട് ഫ്ലാറ്റുകളിലെ എന്റെ ബോസ്സുള്‍പ്പെടെ ലബനാനികളും.
ലേന്‍ഡ് ലോറ്ഡ് അവളോടോതി ലബനാനികളെ പിന്നേയും സഹിക്കാം. മലയാളികളോടയാള്‍ക്ക് വാക്ക് തര്‍ക്കത്തിന്‍ പറ്റില്ലെന്ന്.
കാരണം വേറൊന്നുമല്ല. ലബനാനികളും ഒമാനികളും അറബികളാണല്ലോ. അവര്‍ക്ക് ഭാഷാ പ്രശ്നമില്ല. എന്റെ ലേന്ഡ് ലോറ്ഡ് എന്നോട് അറബിയില്‍ പറഞ്ഞാന്‍ ഞാനവനോട് മലബാറിയില്‍ പറയും. അതിനാല്‍ അവന് എന്നോട് പേശാന്‍ പറയാറില്ല. പിന്നെ എന്റെ ഫ്ലേറ്റ് വാടക കമ്പനിയായിരുന്നു കൊടുത്തും കൊണ്ടിരുന്നത്.
അങ്ങിനെ ഒരു ദിവസം രാത്രി ഞാന്‍ ഒരു ഫോസ്റ്ററും അടിച്ച് ഈ കീബോര്‍ഡ് തോളില്‍ തൂക്കി എന്റെ ബാല്‍ക്കണിയില്‍ ഇങ്ങനെ ഒരു ഗാനം പാടി ആസ്വദിച്ചും കൊണ്ടിരിക്കയായിരുന്നു. എനിക്ക് സങ്കടം വരുമ്പോളും, എന്റ്റെ ചേച്ചിയെ കാണണമെന്ന് തോന്നുമ്പോളും ഞാന്‍ എന്റെ ചേച്ചി എന്നെ താരാട്ട് പാടികൊണ്ടിരുന്ന......
"ഓ...മ....ന തിങ്കള്‍ കിടാവോ................" എന്ന ഗാനം ശ്രുതിമീട്ടിക്കൊണ്ടിരിക്കും.
ഈ അസത്ത് പെണ്ണിന് ഈ പാട്ട് തീരെ ഇഷ്ടമില്ല...
പിന്നെ എനിക്ക് ഞാന്‍ കീബോര്‍ഡ് വായിക്കുമ്പോള്‍ ഉറക്കെ വായിക്കണം എന്ന് നിര്‍ബ്ബന്ധമുണ്ടായിരുന്നു. ഈ പാട്ട് ലെബനാനികള്‍ക്ക് വളരെ പ്രിയംങ്കരവും. എന്റെ അതേ ഫോറില്‍ താമസിച്ചിരുന്ന സാന്‍ഡ്ര, സൈന, നജാത്ത് തുടങ്ങിയ പത്ത് വയസ്സിന്‍ താഴെയുള്ള പെണ്കുട്ടികള്‍ ഓടി വരും ഈ പാട്ട് കേള്‍ക്കാന്‍. അവര്‍ വന്നാല്‍ എനിക്ക് ഹരം കൂടും.
ഞാന്‍ അങ്ങിനെ പാട്ട് പാടി ഈ ആസ്ട്രേലിയന്‍ പെണ്ണിനെ ഈ കെട്ടിടത്തില്‍ നിന്ന് തുരത്താന്‍ തന്നെ തീരുമാനിച്ചു. അവളുടെ ഫ്ലാറ്റ് ഒരു പെന്റ് ഹൌസ് അറ്റാച്ച്ട് ആയിരുന്നു.എന്റെ ബോസ്സിന്‍ രാത്രി കാലങ്ങളില്‍ ബാര്‍ബീക്യൂ ഈവനിങ്ങ് നടത്താന്‍ ഏറെ കൊതിച്ച അപ്പാര്‍ട്ട് മെന്റായിരുന്നു അവളുടേത്. അവളെ അവിടുന്നൊഴിപ്പിച്ചാല്‍ എനിക്ക് നല്ലൊരു പാരിതോഷികം എന്റെ ബോസ്സ് ഓഫര്‍ ചെയ്തിരുന്നു. അപ്പോള്‍ എനിക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു കിട്ടി. ഇനി അവള്‍ വേറെ എന്തെങ്കിലും വേഷം കെട്ട് കൊണ്ടു വന്നാല്‍ ഇവന്‍ കൈകാര്യം ചെയ്തുകൊള്ളും അവളെ.
അവളും മോശക്കാരിയായിരുന്നില്ല. അവള്‍ യോട്ട് ക്ലബ്ബില്‍ മെംബറായിരുന്നു. അവളുടെ കൊതുമ്പുപോലെയുള്ള ഒരു വള്ളം എന്റെ കാറ് ഷെഡ്ഡിന്റെ അരികില്‍ ഒരു ദിവസം വെക്കട്ടെ എന്ന് ചോദിച്ചു. എന്റെ ഷേഡഡ് ഏരിയ ആയിരുന്നു. കുറച്ചധികം സ്ഥലവും ഉണ്ടായിരുന്നു. ഞാന്‍ സമ്മതിച്ചു. പിന്നെ ഒരു ദിവസം അവളോട് അതെടുത്ത് കൊണ്ട് പോകാന്‍ പറഞ്ഞപ്പോള്‍ അവളെന്നോട് പറയുകയാ വേണമെങ്കില്‍ എടുത്ത് മാറ്റിക്കൊള്ളാന്‍. അന്ന് ഞാന്‍ അവളൊട് കശപിശ കൂടിയിരുന്നു. അത് മാറ്റണമെങ്കില്‍ ലേണ്ട് റോവര്‍ ജീപ്പില്‍ ഘടിപ്പിച്ച മിനി ക്രെയിന്‍ പോലെത്തെ ഒരു സാധനം വേണം.
അങ്ങിനെ ബാല്‍ക്കണിയില്‍ എന്റെ വണ്‍മേന്‍ മ്യൂസിക്ക് പരിപാടി അരങ്ങ് തകര്‍ത്ത് കൊണ്‍ടിരിക്കയായിരുന്നു. കൂടെ ആടാന്‍ ഈ കൊച്ചു പെണ്‍പിള്ളേരും. മദ്യാസക്തിയിലായിരുന്ന എനിക്ക് ഹരം കൂടി. ഞാന്‍ കര്‍ണ്ണാട്ടിക്കില്‍ നിന്ന് ഒരു അറബി പാട്ടിന്റെ ഈരടിയിലേക്ക് പോയി. അത് കേട്ട് പെണ്‍കൂട്ട്യോളുടെ തള്ളമാരും വന്ന് നൃത്തമാടാന്‍ തുടങ്ങി. അങ്ങിനെ ആ ദിവസം എന്റെ ശത്രുവിന്‍ ഒരു കാളരാത്രിയായിരുന്നു.
പെണ്‍കുട്ട്യോളുടെ അമ്മമാര്‍ എനിക്ക് ലെബനീസ് ബ്രെഡ്ഡും [കുബൂസ്] ഗ്രില്‍ഡ് ഫിഷും തന്നു. ഞാന്‍ അതൊക്കെ കഴിച്ച് വാതിലും കൂടി അടക്കാതെ എന്റെ കിച്ചനരികില്‍ വീണ്‍ മയങ്ങിയതറിഞ്ഞില്ല.
ഗള്‍ഫില്‍ സുരക്ഷിതത്വം വളരെ കൂടുതലായിരുന്നു ആ കാലത്ത്.വീട് അഥവാ അടക്കാതെ പോയാലും ആരും വരികയോ, സാധനങ്ങള്‍ മോഷ്ടിക്കുകയോ ഇല്ല. പിറ്റേ ദിവസം എന്റെ ഒച്ചപ്പാടും ബഹളവും കേള്‍ക്കാതെ എന്റെ ശത്രു എന്റെ ഫ്ലാറ്റിന്നരികെലെത്തി.
തുറന്ന് കിടന്നിരുന്ന വാതിലില്‍ മുട്ടി......... ആര്‍ കേള്‍ക്കുന്നു വിളി... ഞാന്‍ പരിസരബോധമില്ലാതെ കിടക്കുകയായിരുന്നത്രെ. ഓവര്‍ പൂസായിട്ട്.
സംഗതി എന്തൊക്കെയായിരുന്നാലും ഈ വെള്ളക്കാര്‍ സ്നേഹമുള്ളവരാ..... അവളെന്നെയെടുത്ത് കൌച്ചില്‍ കൊണ്ടിരുത്തി. എന്നിട്ടവളുടെ ഒരു സഹപ്രവര്‍ത്തകനെ വിളിച്ച് വരുത്തി എനിക്ക് വേണ്ട ശുശ്രൂഷകള്‍ നല്‍കി.
എന്തായിരുന്നറിയാമോ ശുശ്രൂഷയുടെ പ്രധാന മരുന്ന്...?
മദ്യം തന്നെ.
വെള്ളക്കാര്‍ മദ്യപിച്ച് ഓവറായി, ചിലപ്പോള്‍ ഛര്‍ദ്ദിച്ചവശരായാല്‍ അവര്‍ മദ്യം കൊണ്ടൊരുതരം മിശ്രിതം ഉണ്ടാക്കി അത് കുടിപ്പിക്കും. ഒരു മണിക്കൂറ് കൊണ്ട് ആരോഗ്യം വീണ്ടെടുക്കും. പിന്നെ അവളുടെ സഹപ്രവര്‍ത്തകന്‍ എന്നെ ബാത്ത് ടബ്ബിലിട്ട് കുളിപ്പിച്ച്, ബ്രേക്ക് ഫാസ്റ്റും നല്‍കി കിടത്തിയുറക്കി. എനിക്ക് കാവലായി ഈ പെണ്ണിനേയും ഇരുത്തി അയാള്‍ പോയി...
രണ്ട് മണിയായി കാണും ഞാനെഴുന്നേറ്റപ്പോള്‍. ശക്തിയായ തലവേദന. ഞാന്‍ എണീറ്റ് അല്പ നേരം ഡ്രോയിങ്ങ് റൂമില്‍ ചെന്നിരിക്കാന്‍ പോയപ്പോള്‍.. അതാ ഇരിക്ക്ണ്‍ ആ കുരിപ്പ് എന്റെ വീട്ടില്‍.
"എനിക്കൊന്നും മനസ്സിലായില്ല.......മദ്യലഹരിയിലായിരിക്കും......... സ്വപ്നമായിരിക്കുമെന്നെല്ലാം വിചാരിച്ചു.........."
ഞാന്‍ തലവേദന സംഹാരി അന്വേഷിക്കുകയായിരുന്നു. എവിടെയാ വെച്ചിരുന്നതെന്നും, ഇനി വേദന സംഹാരി വീട്ടിലുണ്ടോ എന്നൊന്നും ഓര്‍മ്മയില്ല.
തിരികെ ഞാന്‍ കൌച്ചില്‍ വന്നിരുന്നു. അപ്പോളും ആ പണ്ടാരം ഒന്നും മിണ്ടാതെ അവിടെ തന്നെ ഇരുന്നിരുന്നു.
എനിക്ക് ദ്വേഷ്യം വന്ന് ഞാന്‍ അട്ടഹസിച്ചു,,,,,,,
"വൈ ഡിഡ് യു കം ടു മൈ ഹോം......... ? ഹു ഓപ്പണ്ട് ദിസ് പ്ലേസ് ഫോറ് യു........
ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍.....
എനിക്കറിയുമോ എന്താണ്‍ കഴിഞ്ഞ രാത്രി ഇവിടെ നടന്നത്......?!
അപ്പോളെക്കും അവളുടെ സഹപ്രവര്‍ത്തകന്‍ എന്റെ വസതിയിലെത്തിയിരുന്നു. എന്നെ കാര്യങ്ങളെല്ലാം ബോധിപ്പിച്ചു. എനിക്കാകെ കുണ്ഠിതമായി. പക്ഷെ എന്റെ വീട്ടില്‍ എന്നെ പരിചരിക്കാന്‍ ഇവളെന്തിന്‍ ഒരുമ്പട്ടുവെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല.
"ഡു യു ഹേവ് ഹെഡ് എയിക്ക് പ്രകാശ്.......?
ഞാന്‍ തല കുലുക്കി....
അവള്‍ ക്ഷണനേരം കൊണ്ട് അവളുടെ വീട്ടില്‍ പോയി എനിക്ക് പനാഡോള്‍ കൊണ്ട് വന്ന് തന്നു. ഞാനതും കഴിച്ച് കൌച്ചില്‍ കിടന്നുറങ്ങി. അവള്‍ ഓഫീസിലേക്ക് പോയി. പകരം അവന്‍ എനിക്ക് കാവലിരുന്നു. ഞാന്‍ അത്ര മാത്രം മദ്യപിച്ചിരുന്നത്രെ ആ രാത്രി. പാതിരയാകും വരെ കീ ബോഡില്‍ വായിച്ചും കൊണ്ടിരുന്നത്രെ. അവളെയും ഉറക്കിയില്ലത്രെ.....
ഞാന്‍ നാല് മണിയോടെ എണീറ്റു. കുളിച്ച് ഫ്രഷ് ആയി.
അപ്പോഴും ആ വെള്ളക്കാരന്‍ അവിടെ തന്നെ ഇരുന്നിരുന്നു.
"തേങ്ക് യു സാര്‍ ഫോര്‍ യുവര്‍ ഹോസ്പിറ്റാലിറ്റി.."
"ഇറ്റീസ് മൈ പ്ലഷര്‍ ഡിയര്‍ ഫ്രണ്ട്..."
എനിക്കൊന്നും മനസ്സിലായില്ല ഇവിടെ അരങ്ങേറിയ നാടകം.
എനിക്ക് പൂര്‍ണ്ണ ആരോഗ്യം കൈവന്നു എന്ന് ഉറപ്പാക്കിയതിന്‍ ശേഷമേ അയാള്‍ വീട്ടില്‍ നിന്ന് പോയുള്ളൂ.......
എനിക്കന്ന് ഓഫീസില്‍ പോകാനായില്ല. സാധാരണം 8 മണിക്ക് കഴിഞ്ഞ് എത്താറുള്ള വെള്ളക്കാരിപ്പെണ്ണ് അന്ന് 6 മണിക്ക് തന്നെ വീട്ടിലെത്തി. എന്റെ ഫോണ്‍ നമ്പര്‍ സമ്പാദിച്ചിരുന്നു അവള്‍ ഇതിന്നകം. എന്നെ ഫോണില്‍ വിളിച്ച് അസൌകര്യമില്ലെങ്കില്‍ അവളുടെ വീട്ടില്‍ അത്താഴം കഴിക്കാന്‍ ക്ഷണിച്ചു.
തീരെ അവശനായതിനാലും, ഹോട്ടല്‍ വരെ വാഹനം ഓടിക്കാന്‍ നിവൃത്തിയില്ലാത്തതിനാലും മനസ്സില്ലാ മനസ്സോടെ ഞാന്‍ അവളുടെ വീട്ടില്‍ പോകാന്‍ തീരുമാനിച്ചു. പിന്നീട് പോകേണ്ട എന്ന് കരുതി. ഞാന്‍ ഇത്ര നാളും ചെയ്ത പണികളെല്ലാം വൃഥാവിലാവില്ലേ എന്ന ചിന്ത എന്റെ മനസ്സിനെ വേട്ടയാടി.
കൈരളി ഹോട്ടലില്‍ വിളിച്ചു ചന്ദ്രേട്ടനോട് ചോദിച്ചു.... ഹോം ഡെലിവറി ഉണ്ടോ എന്ന്.
അവിടുത്തെ പ്രതികരണം അനുകൂലമായിരുന്നില്ല. വയറാണെങ്കില്‍ കാളിക്കൊണ്ടിരുന്നു.
എന്താ വേണ്ടതെന്നറിയാതെ ഞാന്‍ വിഷമിച്ചു.
അപ്പോളവള്‍ വീണ്ടും വിളിച്ചു.........
ഞാനങ്ങോട്ട് പോയി. അവളെന്നെ കാര്യമായി സല്‍ക്കരിച്ചു. കുടിക്കാന്‍ ഫോസ്റ്റര്‍ ബീയര്‍ തന്നു. അന്നാണ്‍ ഞാന്‍ ആദ്യം ഫോസ്റ്റര്‍ ബീയര്‍ കുടിക്കുന്നത്. ഞങ്ങള്‍ പിന്നീട് സുഹൃത്തുക്കളായി.
പക്ഷെ അവള്‍ ആ കെട്ടിടത്തില്‍ നിന്ന് മാറി പോയി. എന്നോട് പറഞ്ഞിരുന്നില്ല.
ഇന്നും ഞാന്‍ ഫോസ്റ്റര്‍ ബീയര്‍ കുടിക്കുമ്പോള്‍ ഓര്‍ക്കും ആ ആസ്ട്രേലിയന്‍ പെണ്‍കുട്ടിയെ.......... അവളുടെ പേര് എനിക്കോര്‍മ്മയില്ല...
[തുടരും]