അനവധി കാലം ഗള്‍ഫില്‍ പണിയെടുത്ത ഈ ഞാന്‍ ഇത് വരെ കാര്യമായൊന്നും ഈ മണലാരണ്യത്തെപ്പറ്റി എഴുതിയിട്ടില്ല. അത് ശരിയല്ല എന്നെനിക്ക് തോന്നി. 1970 നടുത്തായിരുന്നെന്നു തോന്നുന്നു എന്റെ വിദേശവാസം ആരംഭിച്ചത്. [സിലോണിലെ ബാല്യം ഒഴിച്ച്].
ട്രാഫിക്ക് നിയമലംഘനത്തിന്‍ ഞാന്‍ ജയിലില്‍ പോയ കഥയോട് കൂടി എന്റെ മണലാരണ്യത്തിലെ കഥ ഞാന്‍ വിവരിക്കാം. ഗള്‍ഫില്‍ ജയില്‍ വാസമനുഷ്ടിച്ച പലരേയും എനിക്കറിയാം. പക്ഷെ ആരും അതിനെക്കുറിച്ച് എഴുതിയത് ഞാന്‍ കണ്ടിട്ടില്ല.
24 മണിക്കൂറെ ഉണ്ടായിരുന്നെങ്കിലും ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവമായിരുന്നു അത്. എങ്ങിനെ തുടങ്ങണം, എവിടുന്ന് തുടങ്ങണം എന്ന് ഞാന്‍ ഒന്ന് ആലോചിക്കട്ടെ.
തുടങ്ങുന്നതിന്‍ മുന്‍പ് എന്നെ ഗള്‍ഫിലേക്ക് പോകാന്‍ സഹായിച്ച എന്റെ പ്രിയ സുഹൃത്ത് കുഞ്ഞിപ്പയെ ഞാന്‍ സ്മരിക്കട്ടെ ഇവിടെ.
വെറും നാല വരിയിലൊതുക്കാന്‍ കഴിയുന്നതല്ല ഈ പോസ്റ്റ്. 1973 മുതല്‍ 1993 - ഇരുപത് വര്‍ഷത്തെ നീണ്ട കാലത്തെ അനുഭവങ്ങള്‍ അയവിറക്കാം ഇവിടെ. ജയില്‍ വാസം ഉണ്ടായത് എണ്‍പതുകളിലാണെന്ന് തോന്നു.
താമസിയാതെ എഴുതിത്തുടങ്ങാം.
[തുടരും]
6 years ago
7 comments:
അനവധി കാലം ഗള്‍ഫില്‍ പണിയെടുത്ത ഈ ഞാന്‍ ഇത് വരെ കാര്യമായൊന്നും ഈ മണലാരണ്യത്തെപ്പറ്റി എഴുതിയിട്ടില്ല. അത് ശരിയല്ല എന്നെനിക്ക് തോന്നി. 1970 നടുത്തായിരുന്നെന്നു തോന്നുന്നു എന്റെ വിദേശവാസം ആരംഭിച്ചത്. [സിലോണിലെ ബാല്യം ഒഴിച്ച്].
ട്രാഫിക്ക് നിയമലംഘനത്തിന്‍ ഞാന്‍ ജയിലില്‍ പോയ കഥയോട് കൂടി എന്റെ മണലാരണ്യത്തിലെ കഥ ഞാന്‍ വിവരിക്കാം
പ്രവാസം തന്നെ ഒരു ജയിലാണ്,കണ്ണൂര്‍, വിയ്യൂര്‍,പൂജപ്പുര, ഗള്‍ഫ് എന്നുവേണം ജയിലുകളെ പരിചയപ്പെടുത്താന്‍, കുടുംബം പോറ്റാന്‍ അരവയറുകള്‍ക്ക് വറ്റു തേടി കടലുകടന്നവനെ ജയിലില്‍ തളച്ചിട്ട് കരയാന്‍ പോലും വയ്യാത്തവനാക്കുക, സര്‍വ്വവും ദഹിപ്പിക്കുന്ന ഈ അനുഭവം ഒരു ദിവസമായാലും ജീവിതം മുഴുവന്‍ വേട്ടയാടും. പ്രതീക്ഷയോടെ ജീവിതാനുഭവങ്ങള്‍ എഴുതുക, വയസ്സന്മാരേ വായിക്കാനാ എനിക്കു താല്പര്യം.
കമെന്റ് മോഡറേഷന്‍ എടുത്ത്കളയുന്നതല്ലേ, ഭംഗി, ഇനിയും ആരെ പേടിക്കാന്‍.
കണ്ണൂർ, വിയ്യൂർ, പൂജപ്പുര എന്നിവിടങ്ങളിലുള്ളതിനേക്കാൾ മലയാളികളുണ്ട് ഗൾഫിൽ.
എന്ന് എന്റെ മുകളിലത്തെ കമെന്റില്‍ ലിങ്ക് കൊടുക്കണമെന്ന് വിജാരിച്ചിരുന്നത്, വിട്ടു പോയി, കമെന്റ് മോഡറേഷനായതിനാല്‍ പോയകമെന്റിനെ തിരിച്ചുവിളിക്കാന്‍ പറ്റില്ലല്ലോ. വീണ്ടും കമെന്റുന്നു.
യരലവ
പ്രിയ സുഹൃത്തേ
പ്രതികരണങ്ങള്‍ക്ക് നന്ദി.
അവസാനം പറഞ്ഞ സംഗതി പരിഗണിക്കാം.
അനുഭവങള്‍ വായിക്കാന്‍ കൂടുതല്‍ താല്‍ പര്യമുണ്ട്.... കാത്തിരിക്കുന്നു
വിവരണങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നൂ
ഗള്‍ഫുകാരന്റെ മായം ചേരാത്ത കഥ ഇവിടെ പ്രതീക്ഷിക്കുന്നു, ഇത്തരം ഒരു ഉദ്യമത്തിന് എല്ലാവിധ ആസംസകളും നേര്‍ന്നു കൊള്ളുന്നു
Post a Comment