ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച
ചേച്ചി പറഞ്ഞിട്ടാണെങ്കിലും ഉണ്ണിക്ക് ചേതനയെ വീട്ടിലേക്ക് കൊണ്ടു ചെല്ലാന് പേടിയായിരുന്നു.
ഞങ്ങള്താമസിച്ചിരുന്നത് ഒരു ചെറിയ വാടക വീട്ടിലായിരുന്നു.ഒരു തെലുങ്കന്‍ താമസിച്ചിരുന്ന സെക്കന്തരാബാദിലുള്ള വീട്ടില്.അയാളുടെ വീടിന്റെ പകുതി ഭാഗമാണ് ഞങ്ങള്ക്ക് ഉപയോഗിക്കാന്‍ തന്നിരുന്നത്.നെടുനീളത്തില് 3 മുറി.
സ്വീകരണ മുറിയില ഏട്ടനും ഏട്ടത്തിയും കിടക്കും അതില് നിന്നുള്ള അടുത്ത മുറിയില് ഞാന്കിടക്കും.അതിന്റെ തൊട്ടമുറി അട്ക്കള,കക്കൂസും,കുളിമുറിയും കോമണാണ്.
തെലുങ്കത്തിക്ക് ഒരു പെണ്കുട്ടിയുണ്ടായിരുന്നു.അവള് തെലുങ്കു മാത്രം സംസാരിക്കും,അവളുടെ അമ്മയും അച്ചനും ഹിന്ദിയും തെലുങ്കും.എനിക്ക് ഭാഷ അറിയാത്ത കാരണം ഞാന് അവരോട് മലയാളത്തിലും,അവരെന്നോട് തെലുങ്കിലും സംസാരിച്ചു പോന്നു.
സെക്കന്തരാബാദിലെ കാലാവസ്ഥ പൊതുവെ നല്ലതായിരുന്നു.എന്തായാലും ചൂടു കാലങ്ങളില് ഒറ്റനില കെട്ടിടമായതിനാല്ചൂട് കൂടുതലായിരുന്നു.അതിനാല് ഞാന് ടറസ്സിന്റെ മുകളില് ഉറങ്ങാന് പോകും.ഏട്ടത്തിയും ഏട്ടനും മുകളിലേക്ക് വരാറില്ല.എന്നാല് തെലുങ്കത്തിയും ഓളുടെ അമ്മയും അച്ചനും മുകളില് കിടക്കാന്‍ വരാറുണ്ട്.
തെലുങ്കത്തിയുടെ മകളെ കാണുമ്പോള് എനിക്ക് ലഹരി പിടിച്ചിരുന്നെങ്കിലും ഞാന് അവളെ തൊടാറില്ല.അവള് വൃത്തിയില്ലാത്തവളും,കുളിക്കാത്തവളും ആയിരുന്നു.
പാവാടയും ബ്ലൌസുമായിരുന്നു എപ്പോഴും അവളുടെ വേഷം.അവള് മദാലസയെ പോലെ മലറ്ന്ന് കിടക്കും.അവള് നേരം പുലര്ന്നാലും എഴുന്നേല്ക്കില്ല.അവളുടെ അമ്മ നേരത്തെ എഴുന്നേറ്റു പോകും.അവള്ആറു മണിവരെ അവിടെ കിടക്കും.അവള് സൂര്യനുദിച്ച് അവളുടെ ദേഹത്തില് ചൂട് പിടിച്ചാലെ പോരുകയുള്ളു.
ഞാന് നേരത്തെ എഴുന്നേല്ക്കും.ഇതൊക്കെയായിരുന്നു ഞങ്ങളുടെ വാടക വീട്ടിലെ അന്തരീക്ഷം.
ഞാന് ചേതനയേയും കൊണ്ട് വീട്ടിലെത്തിയപ്പോള് അവിടുത്തെ തെലുങ്കത്തി പെണ്കുട്ടി എന്നോടു ചോദിച്ചു.
“ആരാ ഈ പെണ്കുട്ടി?”
ഞാനവളോടൊന്നും പറയാതെ ഞങ്ങളുടെ കോളിങ്ങ് ബെല്ലില്‍ വിരലമര്‍ത്തി.
വാതില്തുറന്ന ഏട്ടത്തി വിസ്മയത്തോടെ.
"ഇതാണോ നീ പറഞ്ഞ പെണ്കുട്ടി ചേതന?
അതേ ഏട്ടത്തീ.
ഏട്ടത്തി സന്തോഷത്തോടെ അവളെ വീട്ടിനകത്തേക്കു കയറ്റി.
അവള് വീട്ടിനുള്ളില് ആകെ കണ്ണോടിച്ചു.ചേച്ചിയോട് കുശലം ചോദിച്ചു.ചേച്ചി നല്ലവണ്ണം ആംഗലേയം സംസാരിക്കുമായിരുന്നു.സുന്ദരിയുമായിരുന്നു.
ചേച്ചി അവള്ക്ക് കുടിക്കാന് ഓറഞ്ചു ജ്യൂസും,കഴിക്കാന് മധുര പലഹാരങ്ങളും നല്കി.അവളുടെ നീണ്ട മുടിയില്തലോടി,നെറുകയില് ചുംബിച്ചു.
അവള് ഓറഞ്ചു ജ്യൂസ് എനിക്കു നീട്ടി.അവള് പിന്നെ കുടിച്ചോളുമെന്നു ചേച്ചി പറഞ്ഞെങ്കിലും ,അവള് പകുതി എനിക്കു കുടിക്കാന്‍ തന്നു.
ഞാനവളെ ഇത്രയും പെട്ടന്ന് കൂട്ടികൊണ്ടു വരുമെന്ന് ചേച്ചി വിചാരിച്ചില്ല അല്പസമയത്തിനു ശേഷം അവിടെയുള്ള ഭക്ഷണം ഞങ്ങള് മൂന്ന് പേരും കൂടി കഴിച്ചു.
ഏട്ടന് വരുമ്പോഴേക്കും ഞാന് അവളേയും കൊണ്ട് ഹൈദ്രാബാദിലേക്കു തിരിച്ചു.അവള് ഏട്ടനെ കാണണമെന്നു പറഞ്ഞിരുന്നെങ്കിലും പിന്നീടാക്കാമെന്നു പറഞ്ഞ് ഞാന് അവളേയും കൊണ്ടോടി.
ഞാനവളെ രാഷ്ട്രപതി റോഡിലെ ബൈബിള് ഹൌസിന്നടുത്തുള്ള ബസ് സ്റ്റോപ്പിലെത്തിച്ചു അവളെ യാത്രയാക്കാന്.പക്ഷെ അവള് ഒറ്റക്ക് പോകാന് വിസമ്മതിച്ചു.
ആകെ കുഴപ്പമായല്ലൊ ഭഗവാനേ---
ഞാന് ആശങ്കാകുലനായി
ക്യാ ഹോഗയാ തും കൂ പ്രകാശ്?
കുച്ച് നഹീ യാറ്
ഫിര്ക്യോം തും ബാത്ത് നഹി കര്ത്താ ഹൈ
പരേശാന്ഹൈ ക്യാ തും?
അതു പറഞ്ഞു നില്ക്കുന്നതിനിടയില് ബഞ്ചാര ഹിത്സിലേക്കുള്ള വണ്ടി വന്നതും അവള് എന്നെ ബലമായി പിടിച്ച് ആ വണ്ടിയില് കയറ്റി.
ഞാന് എന്തോ ആലോചിച്ചുകൊണ്ടിരുന്നു.ഞാന് അവളെ വണ്ടി കയറ്റിയിട്ടു വരാമെന്നു ഏട്ടത്തിയോടു പറഞ്ഞ് ഇറങ്ങിയതാ വീട്ടില് നിന്ന്.ഞാന് എന്റെ വീട്ടില്തിരിച്ചെത്തിയതൂം ഇല്ല.ഒരു ലക്ഷ്യങ്ങളുമില്ലാതെ ചേതനയുടെ കൂടെ എങ്ങോട്ടോ പോകുന്നു.
സെക്കന്തരാബാദില് നിന്ന് വണ്ടി ഓടി ഓടി ഹുസൈന്സാഗറിന്റെ മധ്യഭാഗത്ത് ഞാന് സാധാരണ ഇറങ്ങാറുള്ള കോഫീ ഷോപ്പിന്റെ അടുത്തെത്തിയപ്പോള് എനിക്കവിടെ ഇറങ്ങണമെന്നു ഞാന് അവളെ അറിയിച്ചു.
"തും മുജേ കിദര്‍ ലേക്കെ ജാത്താ ഹൈ ചേതന, മുജേ ഘര്ജാനാ ഹൈ"
അവളെന്നെ അവിടെ ഇറങ്ങാന് സമ്മതിച്ചില്ല, പകരം ലാല് ബഹദൂറ് സ്റ്റേഡിയത്തിന്റെ അവിടെ ഇറങ്ങി ഞങ്ങള്രണ്ടു പേരും.
ഞാന് പറഞ്ഞു എനിക്കു തിരിച്ചു പോകണം.എന്റെ ഏട്ടത്തി എന്നെ കാത്തിരിക്കുകയാകും അവിടെ.ഞാന് അരമണിക്കൂറില് തിരിച്ചെത്താമെന്ന് പറഞ്ഞാണല്ലൊ അവിടെ നിന്നു ഇറങ്ങിയത്.
അവള്ക്ക് ഒരേ നിര്ബന്ധം എന്നേയും കൂട്ടി അവളുടെ വീടുവരെ ഒന്നു പോകണമെന്ന്.എനിക്കാകെ പരിഭ്രമമായി ആകെ കുടുക്കില് പെട്ടപോലെയായി.
അവളുടെ രക്ഷിതാക്കള് രത്നവ്യാപാരികളായിരുന്നു.അവളുടെ വേഷത്തിലും മട്ടിലും വലിയ കുടുംബത്തിലെ പെണ്കുട്ടിയാണെന്ന് ഒറ്റ നോട്ടത്തിലറിയാം. അവളെപ്പോഴും പഞ്ചാബി ഡ്ര്സാണ് ധരിച്ചിരുന്നത്.പലപ്പോഴും വെള്ളയില് വെള്ളപൂക്കളുള്ള വസ്ത്രങ്ങള് ധരിച്ചിരുന്നു.എനിക്കവളെ വെള്ളവസ്ത്രത്തില് കാണാനായിരുന്നു ഏറെ പ്രിയ്യം.
എനിക്കുള്ള മൂന്ന് ട്രൌസറുകളില് ഒന്ന് ബ്രൌണും, ഒലിവ് ഗ്രീനും, പിന്നെ ഒരു വെള്ളയും ആയിരുന്നു. അവളെപൊലെ വെള്ളയും വെള്ളയും ഇടണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. പക്ഷെ വെള്ള ഷര്ട്ട് ഉണ്ടായിരുന്നില്ല, പിന്നെ കറുത്ത ബെല്ട്ടും.
ഞാന് പലതും ആലോചിച്ചു കൊണ്ടിരുന്നു,അവളോട് ഒന്നും മിണ്ടിയില്ല, ബസ്സില്നിന്ന് ഇറങ്ങിയ അതേ നില്പ്പ് തന്നെ.
ചേതന എന്നെ സ്റ്റേഡിയത്തിന്റെ താഴെയുള്ള റെസ്റ്റോറന്റിന്റെ അടുത്തേക്കു കൊണ്ടു പോയി.
"തും ആവൊ, ചായ് പിലായേഗാ"
എനിക്കു ചായ വേണ്ട.എനിക്കു തിരിച്ചു പോകണം.ഞാന്പിന്മാറാന് തുടങ്ങി.
"അഗര്തും കൂ ജാത്ത ഹൈ തോ ജാവോ പ്രകാശ്, ലേക്കി ചായ് പീക്കോ ജാവോ"
അവളുടെ നിര്ബന്ധത്തിനു വഴങ്ങി ഞാന് ചായ കുടിക്കാന് റസ്റ്റോറന്ഡിന്റെ അകത്ത് കയറി.
അവല് രണ്ട് ചായക്ക് ഓറ്ഡറ് കൊടുത്തു.അവളെന്നോട് ഒട്ടിയിരുന്നു.
പ്രകാശ് നമുക്ക് എന്റെ വീട് വരെ ഒന്നു പോയിട്ടു വരാം ഒരു മണിക്കൂറ് കൊണ്ട്. വേണമെങ്കില് നിന്റെ ഏട്ടത്തിയോട് ഫോണ് ചെയ്ത് പറയുകയും ചെയ്യാമല്ലൊ.
അവളെന്നെ വിടുകയില്ല എന്ന് ഉറപ്പായപ്പോള്,ഞാന് മനസില്ലാ മനസോടെ അവളുടെ കൂടെ പോയി.ഞങ്ങള് ഒരു സൈക്കിള് റിക്ഷയില് കയറി അവളുടെ വീടിന്റെ അടുത്തെത്തി.
കിദറ് ഹൈ തേരീ ഘറ്?
യേയീ ഹൈ--
യേതോ പാലസ് ജൈസാ ദിക്താഹൈ
കൊട്ടാരം പോലെയുള്ള വീട്ടിലേക്കു കയറാന് ഞാന്മടിച്ചു.
മേരാ ഗറ് ബി ഇത്തനാ ബഡാ ഹൈ
ലേക്കിന് വോ മേരാ മുളൂക്ക് മേ ഹൈ
(എനിക്കവളെ പോലെ വലിയ വീടൊക്കെ ഉണ്ടു.പക്ഷെ അത് എന്റെ ജ്ന്മനാട്ടില് ആണെന്നു മാത്രം)
“അന്തറ് ആയിയെ ദോസ്ത്“
എന്നെ അവല് വീട്ടിനുള്ളിലേക്ക് നയിച്ചു.
മനോഹരമായ പൂന്തോട്ടത്തിന്റെ മധ്യത്തില്കൂടിയുള്ള നടപ്പാതയില്കൂടി വീടിന്റെ ഉമ്മറത്തെത്തി.ഉമ്മറത്ത് തൂങ്ങിക്കിടന്നിരുന്ന മണി അടിച്ചു അവള്.
മധ്യവയസ്ക്കയായ ഒരു സ്ത്രീ വാതില് തുറന്നു
..എന്നെ അകത്തേക്കാനയച്ചു ചേതന.
അവളുടെ അമ്മക്ക് എന്നെ കണ്ടിട്ട് വളരെ സന്തോഷമായി.
"കെം ചോ?സാരു ചേ ?
കൈസാഹെ ബേട്ടാ ?"
മേം അച്ചാ ഹൂം മാംജി
"ചേതന – ജല്ദീ സേ ജല്പാന്കരോ ബേട്ടാ കൂ"
അവളുടെ അമ്മ അവളൊട് കുടിക്കാന്‍ വെള്ളം കൊടുക്കാന്പറഞ്ഞു എനിക്ക്
അവള്എനിക്ക് കുടിക്കാന് വെള്ളം തന്നു.ഞാന് വിചാരിച്ചു എന്താ പച്ചവെള്ളം മാത്രം തരുന്നത്.എന്തായാലും ആദ്യം തരുന്നതല്ലേ എന്നു വിചാരിച്ചു.പകുതി ഗ്ലാസ് വെള്ളം കുടിച്ചു.
അവളുടെ അമ്മയും അവളും ഞാനും അഭിമുഖമായിരുന്നു.
അഭി ബോലോ ബേട്ടാ-----
കൈസാ ഹെ തുമാരാ
ഭായി ഓറ് ബഹന്?
"അച്ചീ ഹൂം മാം ജീ"
എനിക്കു പോകാന്തിടുക്കമായിരുന്നു. ഞാന് എഴുന്നേല്ക്കാന് ശ്രമിച്ചിട്ട് അവളുടെ അമ്മയോട്
‘മുജേ ജാനാ ഹെ മാജീ"
യെ കൈസാ ഹൈ ബേട്ടാ. അബീ നഹി ജാ സക്താ.
ഇപ്പോള് പോകാന് പറ്റില്ല.ഇപ്പോള് സമയമെത്രയായി എന്നറിയാമോ?സമയം രണ്ടു കഴിഞ്ഞ് പത്തു മിനിട്ട്.
മാജീ സന്തോഷപൂറ്വ്വം എന്നെ വേറൊരു മുറിയിലേക്കാനയച്ചു.ഭക്ഷണം കഴിഞ്ഞ് അല്പ്പം വിശ്രമിച്ചിട്ടു പോകാം.
എനിക്കാകെ ആധിയായി,എല്ലാം കഴിഞ്ഞ് വീട്ടിലെത്തുംമ്പോള് മണി നാലഞ്ച് കഴിയും.ഏതായാലും ഏട്ടത്തിയുടെ അടുത്ത് കാര്യങ്ങള് ഒക്കെ പറഞ്ഞു.ഏട്ടത്തി പറഞ്ഞു പേടിക്കാനൊന്നും ഇല്ല.ഞാന് ഏട്ടനോട് പറഞ്ഞോളാം.നീ സൌകര്യം പോലെ വന്നാല്മതി.ഏട്ടത്തി എനിക്ക് ധൈര്യം പകര്ന്നു.എനിക്കു സമാധാനമായി.
എന്റെ പരിഭ്രമം കണ്ടിട്ട് ചേതന.
തും ക്യോം ഇതനാ പരേശാന്ഹൈ പ്രകാശ്
മേം തും കൊ ഗറ് ചോടേഗാ
(നിനക്കെന്താ ഇത്ര പ്രശ്നം ഞാന് നിന്നെ വീട്ടില് കൊണ്ട് വിടാം.)
വേണ്ട സുഹ്രുത്തേ, ഞാന്‍ തനിയേ പൊക്കോളാം.പറ്റുമെങ്കില് ആ കവല വരെ വിട്ട് തന്നാല്മതി,ബസ് സ്റ്റോപ്പിനടുത്താ.
മാം ജി ഭക്ഷണം കഴിക്കാനെന്നെ വേറൊരു മുറിയിലേക്കാനയച്ചു.
ഞങ്ങള്ക്ക് രണ്ടു പേര്ക്കും വലിയ തളികയില് ഭക്ഷണം വിളമ്പി.കൂടെ രണ്ട് ചപ്പാത്തിയും.ചപ്പാത്തി കഴിക്കുന്നതിനനുസരിച്ച് ചൂട് ചപ്പാത്തി വിളമ്പിക്കൊണ്ടിരുന്നു.
അവസാനം ഒരു കൊച്ചു ബൌളിലല്പ്പം പച്ചരി ചോറും,തൈരും.എല്ലം കൂടി കഴിച്ചപ്പോഴേക്കും വയറു നിറഞ്ഞു.
വീട്ടില് നിന്നിറങ്ങുന്നതിനു മുന്പ് മധുരപലഹാരം തരാന് മറന്നില്ല .എനിക്കു മാത്രമല്ല ഏട്ടത്തിക്കും,ഏട്ടനും കുറച്ചു ഭംഗിയുള്ള പെട്ടികളിലാക്കി തന്നു.
മാം ജി എന്നോട് ഇടക്കിടക്ക് വീട്ടില് വരണമെന്നു പറഞ്ഞു.
എന്തൊരു സ്നേഹമായിരുന്നെന്നോ മാം ജിക്ക്.പറഞ്ഞറിയിക്കാന് പ്രയാസം.
ഞാന് യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങിയപ്പോള്ആ വീട്ടിലെ ഡ്രൈവറ് അവിടെ ഓച്ചാനിച്ചു നില്ക്കുന്നതു കണ്ടു.അയാളോട് എന്നെ വീട്ടില് കൊണ്ടു വിടാന് ആജ്ഞാപിച്ചു മാം ജി.
ചേതനയും എന്റെ കൂടെ വണ്ടിയില് കയറി.മുന്സീറ്റില് കയറാനൊരുംമ്പെട്ട എന്നെ പിടിച്ച് അവളോടൊപ്പം പിന് സീറ്റിലിരുത്തി.
"കൃഷ്ണാഗുരുവായൂരപ്പാ ഈ പെണ്കുട്ടി എന്നെ വിടുന്നില്ലല്ലോ? "
[തുടരും]
6 years ago
3 comments:
ഈ പുത്തൻ നോവലിന്റെ പണിപ്പുരയിലായകാരണമാണൊ ഇത്രയും നാൾ കാണാതിരുന്നാത്...ജയേട്ടാ?
ഹൈദരാബാദ് അനുഭവങ്ങള്‍ മിനി നോവല്‍
ആക്കാന്‍ തീരുമാനിച്ചു അല്ലെ? സുഖമുള്ള വായനാനുഭവം തരുന്നു. തുടര്‍ന്ന് വായിക്കാന്‍ കാത്തിരിക്കുന്നു.
nannaayi pokunnu..rasakaram..
Post a Comment