Tuesday, September 7, 2010

എന്റെ പാറുകുട്ടീ… നോവല്‍… ഭാഗം 47

നാല്പത്തിയാ‍റാം ഭാഗത്തിന്റെ തുടര്‍ച്ച.
http://jp-smriti.blogspot.com/2010/09/46.html

ഉണ്യേട്ടനെ എത്ര ശ്രമിച്ചിട്ടും ഫോണില്‍ കിട്ടിയില്ല. വല്ലപ്പോഴും ഓഫീസിലേക്ക് വിളിക്കുന്ന ആള്‍ ഇത്തവണ വിളിച്ചതേ ഇല്ല.

ദിവസങ്ങള്‍ പിന്നിട്ടു. ഒരാഴ്ചകഴിഞ്ഞിട്ടും ഉണ്ണ്യേട്ടന്റെ ഒരു വിവരവും ഇല്ല. ശങ്കരേട്ടനെ ഒരിക്കല്‍ വിളിച്ചെന്ന് പറഞ്ഞു. പക്ഷെ മോളുടെ കാര്യം പറയുമ്പോളേക്കും ഫോണ്‍ കട്ടായി.

സെലീക്കയുടെ ആരോഗ്യനില മെച്ചപ്പെട്ടു. അവള്‍ക്ക് സ്കൂളില്‍ തിരിച്ചെത്തെണ്ട സമയമായി. അമ്മയെ കിട്ടിയ സന്തോഷത്താല്‍ അവള്‍ തിരികെ പോകാന്‍ മടിച്ചു. ഇനി അഥവാ പോകാന്‍ സമ്മതിച്ചാല്‍ തന്നെ ഉണ്ണിയേട്ടന്‍ വരാതെ എങ്ങിനെയാ കൊണ്ട് വിടുക.

മക്കളില്ലാത്ത പാര്‍വ്വതിക്ക് സെലീക്കയെ പരിചരിച്ച് സന്തോഷമായി. പക്ഷെ മനസ്സിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അവള്‍ക്ക് അസ്വസ്ഥത സമ്മാനിച്ചു. “ആരായിരിക്കും അവളുടെ അമ്മ. എവിടെയാണവര്‍.? വേറെയും കുട്ടികളുണ്ടോ..? ഞാന്‍ പ്രസവിക്കാതിരിക്കാന്‍ ഉണ്ണ്യേട്ടന്‍ സ്വയം എന്തെങ്കിലും മുന്‍ കരുതലെടുത്തിട്ടുണ്ടോ. നിര്‍മ്മല ചേച്ചിയും പ്രസവിച്ചിട്ടില്ല.

ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലം മുതല്‍ ഉണ്ണ്യേട്ടനെന്നെ സ്വന്തമെന്ന പോലെ കരുതിയിരുന്നു. ഞങ്ങള്‍ ഒരുമിച്ചാണ് കിടന്നുറങ്ങിയിരുന്നത്. എന്നിട്ടും എന്നെ ആദ്യമായി കീഴ്പ്പെടുത്തിയത് പത്തായപ്പുരയില്‍ വെച്ചായിരുന്നു. അന്നൊക്കെ എനിക്കൊന്നും വരല്ലേ, എന്റെ വയറ് വീര്‍ക്കല്ലേ എന്നായിരുന്നു എന്റെ പ്രാര്‍ഥന.

“ഇപ്പോഴും ഈ എനിക്കൊരു മാറ്റവും ഇല്ല. പ്രാപ്തിയുള്ള ഒരു സ്ത്രീയാക്കി എന്നെ മാറ്റാന്‍ ഉണ്ണ്യേട്ടന് കഴിഞ്ഞു…. പക്ഷെ ഈ ഒരു അപൂര്‍ണ്ണതയോടെ..”

ഏതായാലും സെലീക്കയുടെ പിതാവ് ഉണ്ണ്യേട്ടന്‍ തന്നെ. അമ്മ ബ്രിട്ടീഷ് കാരിയാണെന്ന് ഊഹിക്കാന്‍ കഴിഞ്ഞു. എത്ര വയസ്സിലാണ് അവളെ നാട്ടിലേക്ക് കൊണ്ട് വന്നത്. എന്താ ഇംഗ്ലണ്ടില്‍ പഠിപ്പിക്കാഞ്ഞേ. എനിക്കറിയേണ്ടത് അവളുടെ അമ്മ ഇപ്പോള്‍ എവിടേയാണെന്നാണ്. ജീവിച്ചിരുപ്പുണ്ടോ..?!

അവര്‍ ഇവിടെ രംഗപ്രവേശനം ചെയ്താല്‍ പിന്നെ എന്റെ സ്ഥാനം എവിടെ. പാര്‍വ്വതി ഓരോന്ന് ആലോചിച്ച് കിടന്നു. പണ്ട് നിര്‍മ്മല ചേച്ചിയുടെ ഒരു ശല്യമേ ഉണ്ടായിരുന്നുള്ളൂ.. ഇപ്പോള്‍ ഇതാ ഒരു വെള്ളക്കാരിയും…!!!!!!!!

നാട്ടിലേക്കുള്ള യാത്രാ മദ്ധ്യേ ശങ്കരേട്ടനെ ഉണ്ണ്യേട്ടന്‍ വിളിച്ചിരുന്നതായി അറിഞ്ഞു. മകളെ കൊണ്ട് വന്ന കാര്യം അറിഞ്ഞിരിക്കുന്നു. മകള്‍ സുരക്ഷിതയായി ഇരിക്കുന്നുവെന്നറിഞ്ഞ് ഉണ്ണ്യേട്ടന് സന്തോഷമായി.

“ഉണ്ണി താമസിയാതെ നാട്ടിലെത്തി പാര്‍വ്വതിയേയും മകളേയും കൂട്ടി ഓഫീസില്‍ വന്ന് തുടങ്ങി..”

ഉണ്ണി ജോലിയില്‍ സീരിയസ്സായിരുന്നു. ഇപ്പോഴുള്ള സംഭവ വികാസങ്ങളൊന്നും ഉണ്ണിയുടെ ഓഫീസ് നിര്‍വ്വഹണത്തില്‍ പോറലേല്പിച്ചില്ല. ഉണ്ണി ഇതേ കുറിച്ച് പ്രത്യേകമായൊന്നും പാര്‍വ്വതിയോ‍ടോ ഓഫീസിലോ സുഹൃദ് വലയങ്ങളിലോ സംസാരിച്ചില്ല.

“പൊട്ടിത്തെറിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുക്കള്‍ പാര്‍വ്വതിക്കറിയാമായിരുന്നു. ഒരു പക്ഷെ അവളെ പടിയടച്ച് പിണ്ഡം വെക്കും. ….. പാര്‍വ്വതി സംയമനം പാലിച്ചു..”


ഉണ്ണി ഒട്ടും അസ്വസ്ഥനായിരുന്നില്ല. അവളെ പിറ്റേ ദിവസം തന്നെ സ്കൂളില്‍ കൊണ്ട് വിടാനുള്ള ഏര്‍പ്പാടുകളൊക്കെ ചെയ്തു.

“Celica……. You are going back to school tomorrow. You may talk to your mother and get ready…”
I am not going back Daad. I want to stay with my Mum………..

ഉണ്ണിയുടെ സ്വരം കയര്‍ത്തു. മകള്‍ക്ക് പേടിയായി. പിറ്റേ ദിവസം കാലത്ത് മനസ്സില്ലാ മനസ്സോടെ അവള്‍ തിരികെ പോകാന്‍ തയ്യാറായി. എന്നാലും പാര്‍വ്വതിയെ കെട്ടിപ്പിടിച്ച് കരഞ്ഞും കൊണ്‍ടിരുന്നു.

“പാര്‍വ്വതിയും പോന്നോളൂ….. അവളുടെ സ്കൂളും പരിസരവും എല്ലാം നിനക്കും കാണേണ്ടേ?..”
പാര്‍വ്വതി അഞ്ചുമിനിട്ടുകൊണ്ട് വസ്ത്രം മാറി വന്നു. അവര്‍ യാത്രയായി.

“കുറച്ച് നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല.”
എന്താ പാര്‍വ്വതീ ഒന്നും മിണ്ടാത്തേ..?

“എന്ത് മിണ്ടാനാ എന്റെ ഉണ്ണ്യേട്ടാ. സെലീക്ക് മൂത്ത കുട്ടിയാണോ.?”
അതേ പാര്‍വ്വതീ……

“അവള്‍ക്ക് താഴെ ആരെങ്കിലും ഉണ്ടോ..?
ഇല്ല.

“സെലീനക്ക് താഴെ ഇനിയും കുട്ടികളുണ്ടാവില്ലേ..?”
ഉണ്ടായേക്കാം.

“എനിക്ക് ലാളിക്കാന്‍ ഓമനിക്കാന്‍ ഒരു രണ്ട് മൂന്ന് മാസത്തിലുള്ള ഒരു കുട്ടിയെ കിട്ടിയാല്‍ തരക്കേടില്ല.” പാര്‍വ്വതിയുടെ കണ്ണില്‍ നിന്ന് മുത്തുമണികള്‍ അടര്‍ന്ന് വീണു !.

“സെലീക്കയുടെ അമ്മയെവിടെയണ്..?
ഇപ്പോള്‍ അറിയേണ്ട. അത് നിനക്ക് അസ്വസ്ഥതയുണ്‍ടാക്കും. തന്നെയുമല്ല സെലീക്കക്ക് ഇപ്പോള്‍ കിട്ടുന്ന മാതൃസ്നേഹം നഷ്ടപ്പെടും.

“പാര്‍വ്വതി സെലീക്കയെ മാറോടണച്ചു. ഒരാഴ്ചകൊണ്ട് ആ കുട്ടി പാര്‍വ്വതിയുടെ ഹൃദയം കവര്‍ന്നു.”

“അമ്മേ എന്ന വിളി കേട്ട് മതിയായില്ല. പ്രസവിച്ച് ഒരു അമ്മയാകാന്‍ കഴിഞ്ഞില്ലെങ്കിലും അമ്മേ എന്ന് മനസ്സറിഞ്ഞ് വിളിക്കാന്‍ ഒരു മകളെ എനിക്ക് കിട്ടിയല്ലോ.”

“പാര്‍വ്വതിയുടെ മനസ്സ് എങ്ങോ സഞ്ചരിച്ചു.. ഉത്തരം കിട്ടാത്ത ഒരു ചോദ്യവുമായി……. സെലിക്കയുടെ അമ്മയാര്……….. അവള്‍ എവിടെ.?????? !!!!!!!“


[ഈ നോവല്‍ തല്‍ക്കാലം ഇവിടെ അവസാനിക്കുന്നു. പാറുകുട്ടിയുടെ ഓര്‍മ്മകള്‍ ഇനിയുള്ള കാലം മുഴുവന്‍ എഴുതിയാലും കഴിയില്ല. അത്രമാത്രം ഉണ്ട്.]

CHAPTERS 1 TO 47 COPYRIGHT RESERVED

9 comments:

ജെ പി വെട്ടിയാട്ടില്‍ said...

“പാര്‍വ്വതി സെലീക്കയെ മാറോടണച്ചു. ഒരാഴ്ചകൊണ്ട് ആ കുട്ടി പാര്‍വ്വതിയുടെ ഹൃദയം കവര്‍ന്നു.”

“അമ്മേ എന്ന വിളി കേട്ട് മതിയായില്ല. പ്രസവിച്ച് ഒരു അമ്മയാകാന് കഴിഞ്ഞില്ലെങ്കിലും അമ്മേ എന്ന് മനസ്സറിഞ്ഞ് വിളിക്കാന് ഒരു മകളെ എനിക്ക് കിട്ടിയല്ലോ.”

“പാര്‍വ്വതിയുടെ മനസ്സ് എങ്ങോ സഞ്ചരിച്ചു.. ഉത്തരം കിട്ടാത്ത ഒരു ചോദ്യവുമായി……. സെലിക്കയുടെ അമ്മയാര്……….. അവള്‍ എവിടെ.?????? !!!!!!!“

Sukanya said...

അങ്കിളേ, ഇത് ഒട്ടും ശരിയായില്ല. ആരാണ് അവസാനം വന്നെത്തിയ ആ കഥാപാത്രം? അവസാനിപ്പിക്കാന്‍ ധൃതി കാണിച്ചപോലെ

ജെ പി വെട്ടിയാട്ടില്‍ said...

സുകന്യക്കുട്ടീ.........

പ്രതികരണങ്ങള്‍ക്ക് നന്ദി.
അവസാനം ശരിയായില്ലാ എന്നെനിക്കും തോന്നാതിരുന്നില്ല. തല്‍ക്കാലത്തേക്ക് ഒരു എന്‍ഡ് എന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ?

സുകന്യക്ക് വേണ്ടി ഞാന്‍ തുടരാം. പക്ഷെ പ്രോപ്പര്‍ എന്‍ഡിങ്ങിന് ഇനി ഒട്ടേറേ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു.

ഞാന്‍ ഇത്രയും കാലം നേരിട്ട് വേഡ് പ്രോസസ്സിങ്ങ് ചെയ്യുകയായിരുന്നു. ഇനി കൈയെഴുത്ത് സ്റ്റൈലില്‍ എഴുതി വെക്കാം. സ്വന്തമായി ടൈപ്പ് ചെയ്യാന്‍ വയ്യാത്ത അവസ്ഥയിലാണ് ഞാനിപ്പോള്‍.

കാലിലെ തരിപ്പ് കൈവിരലുകളിലേക്കും വ്യാപിക്കുന്ന പോലെ. കൊച്ച് പോസ്റ്റുകളെഴുതുന്നത് പോലെയല്ലല്ലോ ഇത്തരം നോവല്‍ രചന.

ഇപ്പോള്‍ ഏതാണ്ട് 300 ഷീറ്റ് എഴുതിക്കഴിഞ്ഞു. ഇനി അത്രത്തോളമോ അതില്‍ കൂടുതലോ വരാം ഇത് അവസാനിപ്പിക്കണമെങ്കില്‍.

ഒരു “താല്‍ക്കാലിക” എന്‍ഡിങ്ങ് ഭംഗിയാക്കാനെങ്ങിനെ കഴിയും എന്നതിനെപ്പറ്റി ആലോചിക്കാം ഞാന്‍.

വായനക്കാരോടും ഒരു നീതി കാട്ടണമല്ലോ എന്ന് ഞാന്‍ ഇപ്പോള്‍ സുകന്യയുടെ കമണ്ട് വായിച്ചപ്പോഴാണ് ഓര്‍ത്തത്.

വേണ്ടത് ചെയ്യാനുള്ള കരുത്ത് എനിക്ക് തരട്ടേ ദൈവം തമ്പുരാന്‍.

കുട്ടന്‍ ചേട്ടായി said...

നോവല്‍ പുതിയ ഒരു വഴിത്തിരിവിലെത്തി നില്‍ക്കുകയാണല്ലോ, സെലിക്കയെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ വായനക്കാര്‍ പ്രതീക്ഷിക്കുന്നുട് പര്വതിയെപോലെയും ഓഫീസി സ്ടഫ്ഫിനെയും പോലെ തന്നെ. ആയതിനാല്‍ നോവല്‍ ഇവിടം കൊണ്ട് നിറുത്തുവാന്‍ പറ്റുമോ എന്ന് തോന്നുന്നില്ല. വീണ്ടും എഴുതാനുള്ള ആയുരാരോഗ്യം സര്‍വേശോരന്‍ തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

poochakanny said...

ജെ.പി അങ്കിളേ നന്നായിരുന്നു ഇത്. പക്ഷെ പെട്ടെന്ന് നിര്‍ത്തെണ്ടിയിരുന്നില്ലാന്ന് തോന്നണൂ. മലയാളം അത്രയ്ക്കങ്ങോട്ട് വഴങ്ങാത്തതുകൊണ്ട് വായിക്കുവാന്‍ ഒത്തിരി സമയം എടുത്തു.
എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടു.

എന്റെ പേര് സുമിതാന്ന് ആണ്, തല്‍ക്കാലം പൂച്ചക്കണ്ണീന്നു മാത്രേ നെറ്റില്‍ മലയാളികള്‍ അറിയൂ. മറുനാടന്‍ മലയാളിയാണ്..സീക്രട്ടായി ഇരിക്കട്ടെ അങ്കിള്‍ അത് പുറത്തുവിടണ്ട.
മാലുവാന്റിയാണ് എനിക്ക് ഈ ബ്ലോഗ്ഗിനെ പറ്റി പറഞ്ഞു തന്നത്. poochakanny@gmail.com

Sureshkumar Punjhayil said...

Athu shariyayillallo Prakashetta... Ippozum ottum rasam kuranjittillaatha ithu aduthonnum nirtharuthu... Please...!!!
Ashamsakal...!!!

ജെ പി വെട്ടിയാട്ടില്‍ said...

കുട്ടന്‍

നിര്‍ത്താന്‍ പാടില്ലാ എന്ന് പലരും പറഞ്ഞു. ഇന്നെലെ രാത്രി ബിലാത്തിപ്പട്ടണം മുരളിയേട്ടന്‍ ലണ്ടനില്‍ നിന്ന് ഫോണില്‍ വിളിച്ചിരുന്നു.

എല്ലാരുടെയും ആഗ്രഹപ്രകാരം ഞാന്‍ തുടരാം.
എന്റെ സുഹൃത്ത് കുട്ടന്‍ മേനോന്‍ പറയാറുണ്ട് പാറുകുട്ടിയുടെ കഥ അത്ര പെട്ടെന്ന് അവസാനിക്കില്ലാ എന്ന്.

ഒരു പക്ഷെ എന്റെ ജീവിതകാലാവസാനം വരെ എഴുതിയാലും. എന്നെ അടുത്തറിയാവുന്ന ആള്‍ക്കേ അത്തരം ഒരു പ്രതികരണം നടത്താനാകൂ.

അദ്ദേഹം പറഞ്ഞത് വാസ്തവം. പക്ഷെ.........
ഇത് ഡാറ്റാപ്രോസസ്സിങ്ങിന് ആരു സഹായിക്കും.

ഏതായാലും എഴുത്ത് ആരംഭിക്കാം. സൌകര്യം പോലെ അച്ചുകള്‍ നിരത്താമല്ലോ

vysu krish said...

oficilirunnu paniyedukkunnathinidayil gapeduthum roomil poyum thudarnnu vayikkanulla moham kond ithrayum vayichu but avasanam utharam kittatha kure chodhyangalumayi ee novelum avasanikkunnathanu kanan sadhichath
ithinte thudarcha vykathe thanne vayikkan kazhoyum enna pradeeshayode
alpam sankadathode ............

vysu krish said...

parukuttiyude 47 th varee njna vayichu
vayichu kazhinjappol motham vellichante anubhavangalallenkilum
enthooo serikkum manassine touch cheythu ...
enikkonnum anubhavikkan kazhiyathe poya nadinte bangiyum
nattile mechilukalum , pinne vellichante sankalpamanennkilum
paruykutty ,,,,, athu pole oru bandham njanum ishtapedunnu , angane oru sneham athmarthatha
ulla oru pranayam kittathathil oru kusumbum okke feel cheyyunnu
enthoo ithokke vayich kazhinjappol kure kure nashtabodham thonnunnu