Thursday, March 8, 2012

കുമ്പളങ്ങി എക്സ്പ്രസ്സ്

കൌമാരക്കാലം കൊച്ചിയില്‍ കിടന്ന് വളര്‍ന്ന അപ്പുവിന് ഒരു മോഹം എറണാംകുളത്ത് പോയി നാലുദിവസം താമസിക്കണമെന്ന്. അങ്ങിനെ കൊച്ചിയിലേക്ക് വണ്ടി കയറി.

സൌത്ത് റെയില്‍ വേ സ്റ്റേഷനില്‍ ഇറങ്ങി. അപ്പു ഏതാണ്ട് 40 കൊല്ലത്തിന് ശേഷം വരികയാണ് കൊച്ചിയിലേക്ക്. മഹാത്മഗാന്ധി റോഡിലുള്ള തരക്കേടില്ലാത്ത ഒരു ഹോട്ടലില്‍ മുറിയെടുത്തു. പണ്ട് പോകാറുള്ള ഒരു വെജിറ്റേറിയന്‍ ഹോട്ടലില്‍ പോയി ചായയും പലഹാരവും കഴിച്ചു. തിരികെ ഹോട്ടലില്‍ വന്ന് കേമറയും മറ്റു സാധനങ്ങളുമായി നേരെ സുബാഷ് പാര്‍ക്ക് ലക്ഷ്യമാക്കി നടന്നു.

ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സുബാഷ് പാര്‍ക്കിന് കാര്യമായ മാറ്റങ്ങള്‍ ഒന്നും ഇല്ല. പണ്ട് അപ്പു ഇരിക്കാറുള്ള മരത്തണലില്‍ പോയിരിക്കാന്‍ ഭാവിച്ചപ്പോള്‍ അവിടെക്ക് കാലത്ത് പ്രവേശനം ഇല്ലെന്ന് പറഞ്ഞു. എന്നാലും പത്ത് മിനിട്ട് അവിടെ ഇരിക്കാന്‍ ഉള്ള അനുവാദം കിട്ടി.

ആ മരത്തണലില്‍ ഇരുന്ന് പണ്ട് ഒരുപാട് സിഗരറ്റുകള്‍ പുകച്ച് തള്ളിയിട്ടുണ്ട്. ഓര്‍മ്മിച്ചു പഴയ കൂട്ടുകാരായ ആന്റ്ണിയേയും തോമസ്സിനേയും. പിന്നെ എറണാംകുളം മാര്‍ക്കറ്റ് റോഡിനടുത്ത ലോഡ്ജിലെ താമസവും.

ഗാര്‍ഡനേഴ്സിന് പോക്കറ്റ് മണി കൊടുത്ത് അവിടെ നിന്നിറങ്ങി. സീലോര്‍ഡ് ഹോട്ടലിലേക്ക് പോകാനൊരുങ്ങി. പണ്ട് സര്‍ദാര്‍ ബോസ്സ് വരുമ്പോള്‍ അവിടെ കൂടുമായിരുന്നു. സീലോര്‍ഡ് ഹോട്ടലിന്റെ മുന്നിലെത്തിയപ്പോള്‍ ആകെ ഒരു എന്തോന്ന്. സ്ഥലം ആകെ മാറിപ്പോയിരിക്കുന്നു.

കടല്‍ കൂടുതല്‍ നികത്തിയിരിക്കുന്നു. സീലോര്‍ഡിന്റെ മുന്നില്‍ നിരനിരയായി കെട്ടിടങ്ങള്‍. അത് കണ്ടപ്പോള്‍ സീലോര്‍ഡില്‍ കയറാതെ അതിലൊരു കെട്ടിടത്തിന്റെ ഉള്ളില്‍ കൂടി കായലോരത്തെ ഫൂട്ട് പാത്തില്‍ കൂടി നടക്കാനൊരുങ്ങി.

അപ്പോഴാണ് ദര്‍ശിച്ചത് പണ്ടൊക്കെ മട്ടാഞ്ചേരിക്ക് പോയിരുന്നു ബോട്ടുകള്‍... നീണ്ട നാല്പത് കൊല്ലം കഴിഞ്ഞിട്ടും അതേ പോലെ. അപ്പു നേരെ ഹൈക്കോര്‍ട്ട് ജട്ടി ലക്ഷ്യമാക്കി നടന്നു. അവിടെ നിന്ന് മട്ടാഞ്ചേരിക്ക് ബോട്ട് കയറി.

ബോട്ട് ഇളകിത്തുടങ്ങിയപ്പോള്‍ അപ്പുവിന്റെ ചിന്തകള്‍ നാല്പത് വര്‍ഷം പിന്നിലോട്ട് പോയി. പോഞ്ഞിക്കരയിലെ അന്തിക്കള്ള് കുടിച്ചതും ശീദരന്റെ കൂടി നോര്‍ത്തിലെ തീവണ്ടിപ്പാതയിലൂടെ നടന്നതും അവിടെത്തെ ലീലാമണി ടീചറുടെ വീട്ടില്‍ പോയതുമെല്ലാം.

അങ്ങിനെ ഓരോന്നോര്‍ത്ത് കൊണ്ടിരിക്കുമ്പോള്‍ ഒരു കിളിയുടെ ശബ്ദം....
തിരിഞ്ഞ് നോക്കിയപ്പോള്‍ ഒരു സായ്പ് കിളിയാണ്...

ഹെലോ...........
“ഹായ്............. അയാം അപ്പു... കേന്‍ ഐ ഡു എനിതിങ്ങ് ഫോര്‍ യു...?”

കിളി എന്തോ പരുങ്ങത് പോലെ തോന്നി.

അപ്പു പിന്നേയും ചിന്തയില്‍ മുഴുകി..............

“വീണ്ടും കിളി ചിലച്ചു...”

“യെസ് ഡിയര്‍... ടെല്‍ മി വാട്ട് ഡു യു വാണ്ട്...”
“കേന്‍ യു ടെല്‍ മി മിസ്റ്റര്‍ അപ്പു ഹൌ ടു റീച്ച് കുമ്പളങ്ങി..?”

“ഐ ആം റിയലി സോറി... ഐ റിയലി ഡോണ്ട് നൊ. കം വിത്ത് മി. ലെറ്റ് അസ് ആസ്ക് ടു ദി സ്രാങ്ക്..”

“നോ നോ ഇറ്റ്സ് ഓക്കെ. ഐ ഷാല്‍ ഫൈന്‍ഡ് ഔട്ട് ലേറ്റര്‍. തേങ്ക്യു സോമച്ച് അപ്പൂ....”

അപ്പു ചിന്തിച്ചു എന്താണ് ഈ കുമ്പളങ്ങിയില്‍ ഇത്ര പ്രത്യേകിച്ച്. അയാളും കുമ്പളങ്ങിയിലേക്ക് പോകാമെന്ന് വെച്ചു.

[thudarnnezhuthaam]

8 comments:

prakashettante lokam said...

കൌമാരക്കാലം കൊച്ചിയില്‍ കിടന്ന് വളര്‍ന്ന അപ്പുവിന് ഒരു മോഹം എറണാംകുളത്ത് പോയി നാലുദിവസം താമസിക്കണമെന്ന്. അങ്ങിനെ കൊച്ചിയിലേക്ക് വണ്ടി കയറി.

സൌത്ത് റെയില്‍ വേ സ്റ്റേഷനില്‍ ഇറങ്ങി. അപ്പു ഏതാണ്ട് 40 കൊല്ലത്തിന് ശേഷം വരികയാണ് കൊച്ചിയിലേക്ക്. മഹാത്മഗാന്ധി റോഡിലുള്ള തരക്കേടില്ലാത്ത ഒരു ഹോട്ടലില്‍ മുറിയെടുത്തു.

ജെ പി വെട്ടിയാട്ടില്‍ said...

കൌമാരക്കാലം കൊച്ചിയില്‍ കിടന്ന് വളര്ന്നത അപ്പുവിന് ഒരു മോഹം എറണാംകുളത്ത് പോയി നാലുദിവസം താമസിക്കണമെന്ന്. അങ്ങിനെ കൊച്ചിയിലേക്ക് വണ്ടി കയറി.

സൌത്ത് റെയില്‍ വേ സ്റ്റേഷനില്‍ ഇറങ്ങി. അപ്പു ഏതാണ്ട് 40 കൊല്ലത്തിന് ശേഷം വരികയാണ് കൊച്ചിയിലേക്ക്. മഹാത്മഗാന്ധി റോഡിലുള്ള തരക്കേടില്ലാത്ത ഒരു ഹോട്ടലില്‍ മുറിയെടുത്തു.

Pheonix said...
This comment has been removed by a blog administrator.
രാജഗോപാൽ said...

താങ്കളുടെ എഴുത്തിലെ പ്രസാദാത്മകത്വം, ആത്മാർഥത, തുറന്നെഴുതാനുള്ള ചങ്കൂറ്റം ഇതൊക്കെയാണ് എന്നെ ആകർഷിക്കുന്നത്. വളരെ വേഗം തന്നെ സുഖം പ്രാപിക്കട്ടെ, നഗ്നപാദനായി യഥേഷ്ടം ഭഗവൽദർശനം സാധ്യമാകട്ടെ. ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ.

മായ. said...

കൊച്ചി എത്ര വളര്‍ന്നാലും
കൊച്ചിയുടെ പഴമ നഷ്ടപെടില്ല.
ഓര്‍മ്മകളുടെ മാറാല തൂക്കുമ്പോള്‍
എവിടെയോ തൂങ്ങികിടന്ന
ചില നല്ല നിമിഷങ്ങളെ
അക്ഷരങ്ങളിലൂടെ വായനക്കാരുടെ
മനസ്സിലേക്ക് ആവാഹിക്കാന്‍ കഴിഞ്ഞു !!
നന്ദി...

മായ. said...

കൊച്ചി എത്ര വളര്‍ന്നാലും
കൊച്ചിയുടെ പഴമ നഷ്ടപെടില്ല.
ഓര്‍മ്മകളുടെ മാറാല തൂക്കുമ്പോള്‍
എവിടെയോ തൂങ്ങികിടന്ന
ചില നല്ല നിമിഷങ്ങളെ
അക്ഷരങ്ങളിലൂടെ വായനക്കാരുടെ
മനസ്സിലേക്ക് ആവാഹിക്കാന്‍ കഴിഞ്ഞു !!
നന്ദി...

മായ. said...

കൊച്ചി എത്ര വളര്‍ന്നാലും
കൊച്ചിയുടെ പഴമ നഷ്ടപെടില്ല.
ഓര്‍മ്മകളുടെ മാറാല തൂക്കുമ്പോള്‍
എവിടെയോ തൂങ്ങികിടന്ന
ചില നല്ല നിമിഷങ്ങളെ
അക്ഷരങ്ങളിലൂടെ വായനക്കാരുടെ
മനസ്സിലേക്ക് ആവാഹിക്കാന്‍ കഴിഞ്ഞു !!
നന്ദി...

Muralee Mukundan , ബിലാത്തിപട്ടണം said...

ഇന്നാണ് മൂന്നുഭാഗങ്ങളും വായിച്ചത് കേട്ടൊ ജയേട്ടാ