Thursday, May 10, 2012

ജീവന്റെ തുടിപ്പുകള്‍ അണയാതിരിക്കട്ടെ

ഇവിടെ ജീവന്റെ തുടിപ്പുകള്‍ അണയാതിരിക്കട്ടെ......

ഷീബയെ പത്രമാധ്യമങ്ങളില്‍ കൂടിയും അല്ലാതെയും അറിഞ്ഞിരുന്നുവെങ്കിലും ഫേസ് ബുക്കിലൂടെയാണ് കൂടുതല്‍ അടുത്തത്. പോരാത്തതിന് അവര്‍ എന്റെ സഹോദരന്‍ വി. കെ. ശ്രീരാമന്റെ സുഹൃത്തും കൂടിയാണെന്നറിഞ്ഞപ്പോള്‍ എനിക്കും അവരോടും അവരുടെ സംഘടനയോടും അടുത്തിടപെഴകാന്‍ തോന്നി. അങ്ങിനെ ഞാന്‍ ഇന്നെലെ അവരുടെ സങ്കേതത്തിലെത്തി....

പുതിയ വിലാസത്തിലെ കൊച്ചുവീട്ടിലേക്ക്. തൃശ്ശൂര്‍ അശ്വിനി ആശുപത്രി ജങ്ഷനടുത്തുള്ള പാറക്കോട്ട് ലയിനില്‍... “വിളിച്ചിട്ട് വരണമെന്നുപറഞ്ഞിരുന്നെങ്കിലും ഞാന്‍ അല്ലാതെയാണ് പോയത്.“ ഞാന്‍ സാധാരണ എവിടെ പോകുമ്പോഴും സാധാരണ വിളിച്ചുപറയാറില്ല എന്നതാണ് എന്റെ സ്വഭാ‍വം. കാരണം ഞാന്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ക്ക് വാക്ക് പാലിക്കാറില്ല. അതിനാല്‍ ചുമ്മാതങ്ങ് പോകും, കണ്ടില്ലെങ്കില്‍ തിരിച്ച് ആ പരിസരത്തുള്ള മറ്റെവിടെയെങ്കിലും പോകും.

ഇനി എന്റെ പോക്കും, സാന്നിദ്ധ്യവും അനിവാര്യമാണെങ്കില്‍ ഞാന്‍ പറഞ്ഞതിന് പത്തുമിനിട്ടെങ്കിലും മുന്നേ എത്തുകയും ചെയ്യും. അത് മറ്റൊരു സ്വഭാവം...

അങ്ങിനെ ഇന്നെലെ എനിക്ക് വടക്കേ സ്റ്റാന്‍ഡിന്റെ അടുത്ത് കൂടി സീതാറാം ഓട്ടോമൊബൈത്സില്‍ വാഹനം സര്‍വ്വീസ് ചെയ്യേണ്ടിയിരുന്നു. അപ്പോഴാണ് ഷീബ മനസ്സില്‍ വന്ന് നിറഞ്ഞത്. അപ്പോള്‍ ശകടം അങ്ങോട്ട് പായിച്ചു. ഇടവഴികളില്‍ ശകടം തിരിക്കാനും മറ്റും ബുദ്ധിമുട്ട് വരുമെന്നറിഞ്ഞിട്ടും ഞാന്‍ മനസ്സിലുള്ള വഴികളിലൂടെ ഷീബയുടെ ആസ്ഥാനത്തിന്റെ മുന്നിലെത്തി. അപ്പോള്‍ അതാ മുന്നിലൊരു പിക്കപ്പ് വന്നു, അങ്ങോട്ടുമിങ്ങോട്ടും ഉരസാതെ ഒരുവിധം എന്റെ സയ്യാര ഞാന്‍ ഒരിടത്ത് ഒതുക്കി തിരിച്ചെത്തി.

ഞാന്‍ അവിടെ എത്തിയപ്പോള്‍ ഷീബയെന്ന് തോന്നിക്കുന്ന മറ്റൊരു പെണ്ണ് ഓഫീസില്‍ ഒരു സന്ദര്‍ശകനൊത്ത് തിരക്കായിരുന്നു. ഞാന്‍ ഉമ്മറത്ത് ചൂടും കൊണ്ടിരുന്നു. അവിടെ രണ്ട് കസേരകളും ഒരു വാട്ടര്‍ ഡിസ്പെന്‍സറും ഉണ്ടായിരുന്നു. വെള്ളം കുടിക്കാന്‍ തോന്നിയില്ല.

അകത്തേക്ക് എന്നെ വിളിക്കും വരെ ഞാന്‍ അക്ഷമനായി അവിടെ തന്നെ നിന്നു. അപ്പോഴെക്കും മറ്റൊരാള്‍ അകത്തേക്ക് കയറിപ്പോയി. താമസിയാതെ എന്നേയും ഉള്ളിലേക്കാനയിച്ചു. അദ്ദേഹം ആണ് ദിവാകരന്‍. എല്ലാവരും എന്റെ സഹോദരനും സിനിമാനടനും ടിവി അവതാരകനുമായ വി കെ ശ്രീരാമന്റെ സുഹൃത്തുക്കളായതിനാല്‍ എനിക്ക് അവിടെ ഒരു വീ‍ഐപി ട്രീറ്റ്മെന്റ് തന്നെ കിട്ടി. 

ഷീബ വരുന്നത് വരെ ഞാനും ദിവാകരനും പിന്നെ അവിടുത്തെ ഓഫീസ് സ്റ്റാഫ് മഞ്ജുവും മറ്റൊരു കുട്ടി [ഷിജുവെന്നാണ് തോ‍ന്നുന്നു പേര്] യുമായി സൌഹൃദം പങ്കിട്ടു. അങ്ങിനെ വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ ഇവരെല്ലാം ഷീബയുമായി ഫോണില്‍ ബന്ധപ്പെട്ടു. അവര്‍ ഓടിക്കിതച്ചെത്തി...

ഷീബക്ക് ഒരു മീറ്റിങ്ങില്‍ പങ്കെടുക്കാനുള്ള കാരണം എന്നെ മഞ്ജുവിനെ ഏല്പിച്ച് അവര്‍ ദിവാകരന്റെ കൂടെ യാത്രയായി. ഞാന്‍ അല്പസമയം ഷീബയുടെ "SOLACE" എന്ന സ്ഥാപനത്തിനെ പറ്റി  മഞ്ജുവില്‍ നിന്നും മനസ്സിലാക്കി. അവിടെ നിന്ന് ലഭിച്ച ഒരു ലീവ് ലെറ്റിലെ വിവരങ്ങള്‍ അതേ പടി താഴെ ചേര്‍ക്കാം. അതായിരിക്കും നല്ലത്...

ഈ സ്ഥാപനത്തില്‍ ഒരു വളണ്ടിയര്‍ ആയി സേവനം അനുഷ്ടിക്കാന്‍ പോകയാണ് ഞാന്‍.

"അസുഖമുള്ള കുഞ്ഞും, മാതാപിതാക്കളും, നിങ്ങളും ഒറ്റപ്പെട്ട കണ്ണികളല്ല. ഈ പ്രപഞ്ചത്തിലെ സചേതനവും അചേതനവുമായതെല്ലാം പരസ്പരം ബന്ധിതമാണ്. പരസ്പരം ആശ്രിതമാണ്. ചൈതന്യവത്തായ പരസ്പരാശ്രിതത്വമാണ് സാഹോദര്യത്തിന്റെ നാന്ദി. സൊലെസ് അതിന്റെ ഒരു മാധ്യമമാണ്.”

നമ്മുടെ കുഞ്ഞിന് ഒരു ചെറിയ പനിയോ ജലദോഷമോ ഉണ്ടായാല്‍ നമുക്കുണ്ടാകുന്ന മാനസിക പ്രയാസങ്ങള്‍ ഒന്നാലോചിച്ചുനോക്കൂ. അത് കേന്‍സറോ മറ്റെന്തെങ്കിലും മാറാരോഗമോ ആണെന്നറിയുമ്പോഴോ...? അതുവരെയുണ്ടായിരുന്ന ശാന്തമായ കുടു:ബാന്തരീക്ഷം കുമിളയായി പൊട്ടിത്തകരുന്നു. വേവലാതിയും ആശങ്കയും നമ്മെ പിന്തുടരുന്നു. അസുഖമുള്ള കുഞ്ഞിന്റെ കൂടപ്പിറപ്പുകളുടെ പഠനം അവതാളത്തിലാകുന്നു. സാമ്പത്തികവും മാനസികവുമായ മുഴുവന്‍ ഊര്‍ജ്ജവും നാം അസുഖമുള്ള കുഞ്ഞില്‍ സമര്‍പ്പിക്കുന്നു. ജോലിയില്‍ ശ്രദ്ധ തെറ്റുന്നു. വീട്ടുകാര്യങ്ങള്‍ താളം തെറ്റുന്നു. രോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍ സഹായിച്ചിരുന്ന ബന്ധുക്കളും സ്നേഹിതരും അയല്‍ക്കാരും അവരുടെ പരിമിതികളിലേക്ക് ചുരുങ്ങുന്നു. എല്ലാം ദൈവത്തിനോ വിധിക്കോ വിട്ട് നാം നിസ്സഹായരായി കണ്ണീരൊഴുക്കുന്നു.

ഈ അവസരത്തിലാണ് "solace" ഇടപെടുന്നത്. അസുഖമുള്ള കുഞ്ഞിനും വീട്ടുകാര്‍ക്കും എങ്ങിനെ ഒരു താങ്ങാവാം.? വൈദ്യസംബന്ധിയായും സാമ്പത്തികമായും മാനസികമായും.

എന്താണ് "solace" ചെയ്യാനുദ്ദേശിക്കുന്നത്...?

[this post will be continued soon]

6 comments:

ജെ പി വെട്ടിയാട്ടില്‍ said...

നമ്മുടെ കുഞ്ഞിന് ഒരു ചെറിയ പനിയോ ജലദോഷമോ ഉണ്ടായാല് നമുക്കുണ്ടാകുന്ന മാനസിക പ്രയാസങ്ങള് ഒന്നാലോചിച്ചുനോക്കൂ. അത് കേന്സറോ മറ്റെന്തെങ്കിലും മാറാരോഗമോ ആണെന്നറിയുമ്പോഴോ...?

അതുവരെയുണ്ടായിരുന്ന ശാന്തമായ കുടു:ബാന്തരീക്ഷം കുമിളയായി പൊട്ടിത്തകരുന്നു

ബൈജു സുല്‍ത്താന്‍ said...

solace നെപ്പറ്റി കൂടുതൽ അറിയുവാനാഗ്രഹം.. ദയവായി തുടരൂ...

കുഞ്ഞൂസ് (Kunjuss) said...

കൂടുതല്‍ ആളുകളിലേക്ക്‌ എത്തിക്കാന്‍ ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്യാം പ്രകാശേട്ടാ...

ചന്തു നായർ said...

ഈ കുറിപ്പിനു എന്റെ നമസ്കാരം കുഞ്ഞൂസ്സ് കനഡയുടെ ഒരു ലിങ്കിൽ നുന്നുമാണു ഇവിടെ എത്തിയത്.. എല്ലാ നന്മ്കളൂം

മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് said...

നല്ലൊരു ഉദ്യമം .... അടുത്ത പോസ്റ്റിലൂടെ കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കും എന്ന് പ്രതീക്ഷിക്കുന്നു

Unknown said...

ത്തിനു മുൻപ് കേട്ടിട്ടില്ല.. തുടരൂ