Saturday, June 9, 2012

പുത്തനുടുപ്പ്
ഇന്ന് ലക്ഷ്മിക്കുട്ടിയുടെ വിവാഹ നിശ്ചയമായിരുന്നു.  എല്ലാവരും പുത്തന്‍ ഉടുപ്പുകള്‍ അണിഞ്ഞ് തൃശ്ശൂര്‍ ലൂലു കണ് വെന്‍ഷന്‍ സെന്ററിലേക്ക് യാത്രയായി. എനിക്ക് പുത്തനുടുപ്പ് ആരും വാങ്ങിത്തന്നില്ല, എന്നാലും ഞാനും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.

ലക്ഷ്മിക്കുട്ടീസിന്റെ പ്രതിശ്രുത വരന്‍ അമേരിക്കയില്‍  ജോലി  ചെയ്യുന്ന മിഥുന്‍ കുട്ടനാണ്‍. നല്ല  ചേര്‍ച്ചയുണ്ട് ലക്ഷ്മിക്കുട്ടിക്ക്. ലക്ഷ്മിക്കുട്ടിയെ അമേരിക്കയിലേക്ക് കൊണ്ട് പോയി കുറേ കഴിയുമ്പോള്‍ എനിക്ക് ഒരു ഫ്രീ  ടിക്കറ്റും താമസവും പോക്കറ്റ് മണിയും എന്റെ ലക്ഷ്മിക്കുട്ടി  ഓഫര്‍  ചെയ്യുമായിരിക്കും. ഞാനിതുവരെ അമേരിക്ക കണ്ടിട്ടില്ല. കാണാന്‍ ഉള്ള സൌഭാഗ്യമൊക്കെ  ഉണ്ടായിരുന്നെങ്കിലും അതൊന്നും അന്ത നാള്‍ വിനിയോഗിച്ചില്ല.

അന്നൊക്കെ സ്ഥലം വാങ്ങണം, വീട് പണിയണം, കുട്ട്യോളെ പഠിപ്പിക്കണം എന്നൊക്കെയുള്ള വിചാരം മാത്രമായിരുന്നു. യൂറോപ്പും, മിഡില്‍ ഈസ്റ്റും, പസഫിക്കും, ഗള്‍ഫുമെല്ലാം ജോലിയുടെ ഭാഗമായി  ചുറ്റിക്കറങ്ങിയെന്നാണെന്റെ ഓര്‍മ്മ.  ഇപ്പോള്‍  പലതും മറന്ന് പോയിരിക്കുന്നു.

ഇന്നെലെ ശ്യാമിന്റെ കല്യാണമായിരുന്നു.  അവിടെ ഹേമയേയും ഉമയേയും മറ്റു ബന്ധുജനങ്ങളേയും, പിന്നെ അരവിന്ദേട്ടന്റെ മകന്‍ അജയനേയും പ്രദീപനേയും എല്ലാം കണ്ടു.

കൂട്ടത്തില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയാരാണെന്ന് അജയനോട് ചോദിച്ചപ്പോളാ അറിയുന്നത്”ഉണ്ണ്യേട്ടന്‍ മറന്നൊ ഇവളെ. ഇവള്‍ പണ്ട് ഉണ്ണ്യേട്ടന്റെ ഓഫീസില്‍ ജോലി  ചെയ്തിരുന്നുവെന്ന്” ഞാന് വിചാരിക്കുകയായിരുന്നു എവിടേയോ  വെച്ച്  ഈ  പെണ്‍കുട്ടീസിനെ  ഞാന്‍ കണ്ടിട്ടുണ്ടെന്ന്. പക്ഷെ ഇപ്പോളല്ലേ പിടി കിട്ടിയത് ഞാന്‍ അറിയുന്ന കുട്ടിയായിരുന്നു ഇവളെന്ന്. അങ്ങിനെയാണെന്റെ കാര്യം, പലതും  ഓര്‍മ്മയില്ല.

വയസ്സായില്ലേ – ജരാനര ബാധിക്കുമ്പോളെല്ലാര്‍ക്കും ഇങ്ങിനെയൊക്കെയാണ്‍.  പ്രത്യേകിച്ച്  ഇപ്പോള്‍ കഴിക്കുന്നതും ശ്വസിക്കുന്നതും എല്ലാം വിഷമയമല്ലേ? അപ്പോള്‍ ഇതുപോലിരിക്കും ശിഷ്ടജീവിതം..

എന്റെ പ്രിയപത്നി ബീനാമ്മയും മകനും മരുമകനും മകളും മരുമകളും എല്ലാം ജയലക്ഷ്മി സില്‍ക്കും ആരോ മെന്‍സ് വെയറും ഒക്കെ ഇട്ട് ചെത്തി നടക്കുമ്പോല്‍ പേരക്കുട്ടി കുട്ടാപ്പുവിന്‍ തൈലാന്‍ഡില്‍ നിന്ന് ഇല്ല്യൂമനേഷന്‍ ഉള്ള മങ്കി ബ്രാന്ഡ് ടീ  ഷര്‍ട്ടും ഇട്ടോണ്ടായിരുന്നു ഗമനം..

ഈ പാവം ഞാന്‍ ഒരു പഴയ  കുപ്പായവും ഇട്ടോണ്ട് “ഉള്ളതോണ്ട് ഓണം”  എന്ന മട്ടില്‍ നടന്ന് നീങ്ങി. ഇനിയും വരും എനിക്കും ഒരു  സുന്ദരകാലം……….

ലക്ഷ്മിക്കുട്ടി  ബാംഗളൂരില്‍ വാന്‍ ഹുസൈനിലും മറ്റും ജോലി ചെയ്തിരുന്നെന്ന് ആണെന്റെ ഓര്‍മ്മ. എനിക്ക് മാത്രമായി ഒരു  ഷര്‍ട്ട് വാങ്ങിത്തരാന്‍ അവള്‍ക് പറ്റില്ലല്ലോ..? എന്നെപ്പോലെ അവള്‍ക്ക് ഒരുപാട് അങ്കിള്‍സ് ഉണ്ട്

ഇനി അവള്‍ അമേരിക്കയില്‍ പോയി താമസിക്കുമ്പോള്‍ എന്തെങ്കിലും തരുമായിരിക്കും.  ഒന്നും തന്നില്ലെങ്കിലും  വേണ്ട അവള്‍ സുഖമായി അവിടെ കഴിയുന്നു എന്ന് കേട്ടാല്‍ മതി.. ലക്ഷ്മിക്കുട്ടീസിന്റെ കല്യാണം ഈ  വരുന്ന ഡിസംബറില്‍ നടക്കുന്നതായിരിക്കും.

മരുമകള്‍ സേതുലക്ഷ്മിക്ക് ഒരു പണി കിട്ടാന്‍ പ്രാര്‍ഥിക്കുകയാണ് ഞാനിപ്പോള്‍. അവള്‍ ഒരു  ഐടി  ഗേളാണ്‍. അവള്‍ക്ക് വലിയ ആഗ്രഹങ്ങളൊന്നും ഇല്ല, ഏതെങ്കിലും ഒരു  ബാങ്കില്‍  ഒരു ക്ലര്‍ക്ക് ഉദ്യോഗം കൊണ്ട് തൃപ്തിപ്പെട്ടോളാം എന്നാണവള്‍ പറയുന്നത്..

ഞാന്‍ ഇന്ന് എന്റെ പേരക്കുട്ടി കുട്ടിമാളുവിനെ കണ്ടു. അവള്‍  ഈ  അപ്പൂപ്പനെ മറന്നിരിക്കുന്നു. കുറച്ച്  നാളായി അവള്‍ കൊച്ചിയിലാണ്‍ താമസം. കുട്ട്യോളല്ലേ പെട്ടെന്ന് മറക്കും.

മഴക്കാലമായി രാക്കമ്മയോട് ഒരു കമ്പിളിപ്പുതപ്പും കാല്‍ നനയാതെ നടക്കാനൊരു ഷൂവും വാങ്ങിത്തരാന്‍ പറയണം.. വീട്ടില് നിന്ന് മെയില്‍  റോഡെത്തുന്നത് വരെ വെള്ളവും ചളിയുമാണ്‍. അയല്‍ക്കാരന്റെ ഔദാര്യമുണ്ടെങ്കിലേ റോഡ് കാനകള്‍ വെട്ടി ടാറിട്ട് കിട്ടൂ അത്  അടുത്തൊന്നും  സംഭവിക്കുമെന്ന് തോന്നുന്നില്ല.

ഏക മകന്‍  ജോലിയുമായി മെട്രൊ  സിറ്റിയിലും മകള്‍ കൊച്ചിയിലുമാണ്‍. അവര്‍ക്കൊന്നും റോ‍ഡ് ടാറിടെണമെന്നോ ഈ വയസ്സനെ പരിപാലിക്കണമെന്നോ ഒന്നും വിചാരമില്ല. തന്ത ചത്താല്‍ എല്ലാം വിറ്റുപെറുക്കി മെട്രോ നഗരങ്ങളിലേക്ക്  ചേക്കാറാമെന്ന് കരുതിയിരിക്കയാകും.

ഇപ്പോളത്തെ മിക്ക കുട്ട്യോളും ഏറെക്കുറേ ഇങ്ങിനെ തന്നെ ആണെന്നാണ്‍ എന്റെ നിഗമനം.. ഇപ്പോള്‍ എനിക്ക് ആരോഗ്യത്തിന്‍ വലിയ  കുഴപ്പമില്ല, കിടപ്പിലായാലുള്ള സ്ഥിതി ഒന്നാലോചിച്ച് നോക്കിയാല്‍ ഒരു എത്തും പിടിയും കിട്ടുന്നില്ല. അനുഭവിക്കാനുള്ളത്  അനുഭവിച്ചുതന്നെ  തീ‍ര്‍ക്കണമല്ലോ അതാണല്ലോ ദൈവ നിശ്ചയം..

കൃഷ്ണാ ഗുരുവായൂരപ്പാ നല്ല ചിന്തകള്‍ മനസ്സില്‍ നിറക്കേണമേ മറ്റുള്ളവര്‍ക്ക് എന്നെക്കൊണ്ട് എന്തെങ്കിലും നല്ല കാര്യങ്ങള്‍  ചെയ്യാനുള്ള വഴി കാട്ടേണമേ

“ലക്ഷ്മിക്കുട്ടിയുടെ കല്യാണവിശേഷങ്ങള്‍ പറഞ്ഞ് മനസ്സ് എങ്ങോട്ടോ പോയി.. മാനസഞ്ചാരം അങ്ങിനെയാണ്‍……

എലലാവര്‍ക്കും ശുഭരാത്രി  നേരുന്നു.

5 comments:

ജെ പി വെട്ടിയാട്ടില്‍ said...

ലക്ഷ്മിക്കുട്ടീസിന്റെ പ്രതിശ്രുത വരന് അമേരിക്കയില് ജോലി ചെയ്യുന്ന മിഥുന് കുട്ടനാണ്. നല്ല ചേര്‍ച്ചയുണ്ട് ലക്ഷ്മിക്കുട്ടിക്ക്. ലക്ഷ്മിക്കുട്ടിയെ അമേരിക്കയിലേക്ക് കൊണ്ട് പോയി കുറേ കഴിയുമ്പോള് എനിക്ക് ഒരു ഫ്രീ ടിക്കറ്റും താമസവും പോക്കറ്റ് മണിയും എന്റെ ലക്ഷ്മിക്കുട്ടി ഓഫര് ചെയ്യുമായിരിക്കും

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

സത്യസന്ധമായ എഴുത്ത്..

Muralee Mukundan said...

അമേരിക്കക്ക് പോകാൻ അപ്പോൾ ഒരു വിസ റെഡി അല്ലേ

രാജഗോപാൽ said...

മാനസസഞ്ചാരം അസ്സലായി. കൂടെ ഞങ്ങളൊക്കെയുണ്ട്. തുടർന്നും എഴുതണം.

Sukanya said...

കൃഷ്ണാ, ഗുരുവായൂരപ്പാ, എനിക്കും അതേ പറയാനുള്ളൂ. നമ്മളെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നത് ചെയ്യുക. ആര്, ഇങ്ങോട്ട് എന്ത് ചെയ്യുന്നു എന്ന് പ്രതീക്ഷയെ വെക്കേണ്ട.