Monday, September 24, 2012

നടന്‍ തിലകന് ആദരാഞ്ജലികള്‍

മലയാളത്തിന്‍റെ തിലകക്കുറി മാഞ്ഞു...

അഭിനയകലയുടെ പെരുന്തച്ചൻ അരങ്ങൊഴിഞ്ഞു. ഹൃദയാഘാതത്തെത്ത ുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പുലര്‍ച്ചെ 3.35 ഓടെയായിരുന്നു മലയാളത്തിന്‍റെ മഹാനടനായ തിലകന്‍റെ അന്ത്യം. 77 വയസ്സായിരുന്നു. മക്കളും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ട ായിരുന്നു.

കഴിഞ്ഞ മാസം അവസാനം ഒറ്റപ്പാലത്ത്‌ ഷൂട്ടിംഗിനിടെ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിന്  തുടര്‍ന്ന്‌ തിലകനെ ആദ്യം അടുത്തുളള ഒരു  സ്വകാര്യ ആശുപത്രിയിലും പിന്നീട്‌ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചി രുന്നു. ആശുപത്രി വിട്ട തിലകന്‍റെ ആരോഗ്യനില വീണ്ടും ഗുരുതരമായതിനെ തുടര്‍ന്നാണ് കിംസില്‍ പ്രവേശിപ്പിച്ചത് .



അരങ്ങിലും വെള്ളിത്തിരയിലു അഭിനയത്തില്‍ പെരുന്തച്ചന്‍ തന്നെയായിരുന്നു തിലകന്‍. 1935ല്‍ ജനിച്ച സുരേന്ദ്രനാഥ തിലകന്‍ നാടകത്തിലൂടെയായ ിരുന്നു അഭിനയലോകത്ത് എത്തുന്നത്. മുണ്ടക്കയത്ത് മുണ്ടക്കയം നാടകസമിതി രൂപീകരിച്ചായിരു ന്നു തിലകന്‍റെ അരങ്ങേറ്റം. പിന്നീട് കേരള പീപ്പിള്‍ ആര്‍ട്സ്, കൊല്ലം കാളിദാസ കലാകേന്ദ്രം ചങ്ങനാശ്ശേരി ഗീത എന്നീ പ്രൊഫഷണല്‍ നാടകസമിതിയിലെയൂ ടെയും തിലകന്‍ അരങ്ങില്‍ തിളങ്ങി.



തിലകന്‍ 1979ല്‍ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെയാ ണ് വെള്ളിത്തിരയിലെ ത്തുന്നത്. യവനികയിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡ് ലഭിച്ചു. 1988ല്‍ ഋതുഭേദത്തിലെ അഭിനയത്തിന് തിലകന്‍മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് നേടി. 1990ല്‍ പെരുന്തച്ചനിലൂട െ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും സ്വന്തമാക്കി. 2005ല്‍ ഫിലിം ഫെയര്‍ തിലകനെതെന്നിന്ത്യയിലെ അപൂര്‍വ പ്രതിഭയായി ബഹുമാനിച്ചു. 2007ല്‍ ഏകാന്തത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് കമ്മിറ്റി സ്പെഷല്‍ ജൂറി അവാര്‍ഡ് നല്‍കി. 2009ല്‍ രാഷ്ട്രം തിലകനെ പത്മശ്രീ നല്‍കി ആദരിച്ചു.




കടപ്പാട് : ശ്രീജ നായര്‍ 

1 comment:

ജെ പി വെട്ടിയാട്ടില്‍ said...

മലയാളത്തിന്‍റെ തിലകക്കുറി മാഞ്ഞു...

അഭിനയകലയുടെ പെരുന്തച്ചൻ അരങ്ങൊഴിഞ്ഞു. ഹൃദയാഘാതത്തെത്ത ുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പുലര്‍ച്ചെ 3.35 ഓടെയായിരുന്നു മലയാളത്തിന്‍റെ മഹാനടനായ തിലകന്‍റെ അന്ത്യം. 77 വയസ്സായിരുന്നു.