Thursday, January 31, 2013

ഉണ്ണിയപ്പത്തിന്റെ പിന്നാലെ ഒരു ഓട്ടം


memoir

മിനിഞ്ഞാന്ന് ഞാന്വൈകിട്ട് ആംഗലേയ പത്രം വായിക്കുന്നതിന്നിടയില്ഒരു ആള്കടന്നു വന്നു. എനിക്ക് ടൈംസ്ഓഫ് ഇന്ത്യ സൌനജന്യമായി ഒരു  വര്ഷത്തേക്ക് ലഭിക്കുന്നുണ്ട്. കാലത്ത്  മാതൃഭൂമി വായിക്കും, ഈവനിങ്ങ് ചായക്കൊപ്പം പോര്ച്ചില്ഇരുന്നു ഇത് വായിക്കും.

വന്ന ആള്സ്വയം പരിചയപ്പെടുത്തി. "  വടക്കുന്നാഥ ക്ഷേത്രത്തില്ഒരു  പ്രത്യേക പൂജ ചെയ്യുന്ന ആളുടെ പ്രതിനിധി". മറ്റന്നാള്വൈകിട്ട് ആറ് മണിക്ക്  വന്നാല്ഒരാള്ക്ക് രണ്ട് ഉണ്ണിയപ്പം വീതം തരാം. എന്റെ വീട്ടിലെ അംഗങ്ങളുടെ പേരും ജന്മ നക്ഷത്രവും എഴുതിക്കൊണ്ട് പോയികൂടുതല്പേരുണ്ടെങ്കില്എഴുതാമെന്നും പറഞ്ഞു. സംഗതി സൗജന്യമായി കിട്ടുന്നതനെങ്കിലും ഞാന്അധികം  വേണ്ടെന്നു വെച്ചു, എന്റെയും ശ്രീമതിയുടെയും, മകന്റെയും മകളുടെയും പേരും നക്ഷത്രവും പറഞ്ഞു കൊടുത്തുഒരു  ലഘു ലേഖ വായിക്കാന്തന്നുവെങ്കിലും ഉടന്തിരിച്ചു  വാങ്ങിയതിനാല്ഒന്നും കാര്യമായി  വായിക്കാന്പറ്റിയില്ല.

മറ്റന്നാള്ആറ്മണിക്ക് മുന്പേ വടക്കുന്നാഥന്ക്ഷേത്രത്തില്വന്നു  ഉണ്ണിയപ്പം വാങ്ങിച്ചോളൂ എന്നും പറഞ്ഞു അദ്ദേഹം യാത്രയായികഴിഞ്ഞ വര്ഷം കല്യാണ്സ്ഥാപനം ആണ് ഇത് സ്പോന്സര്ചെയ്തതെന്ന്, ഇക്കൊല്ലം മറ്റാരോ ആണെന്നും പറഞ്ഞു.

അദ്ദേഹം പറഞ്ഞതനുസരിച് ഞാന്എന്റെ ഇന്നെത്തെ നടത്തം വഴിക്കാകാം എന്ന് വെച്ചു. ഉച്ചക്ക് ഓഫീസില്നിന്നെത്താന്വൈകിയതിനാല്പെട്ടെന്ന് ഒരു മയക്കം കഴിച്ച് എന്റെ ഇരു  ചക്ര ശകടത്തില്അഞ്ചരയോട് കൂടി അമ്പലത്തില്എത്തി. കുറെ  നാളായി - അതായത്  റോഡ്അപകടത്തിനു  ശേഷം ഇരുചക്രം ഒടിക്കാറില്ല

എന്റെ വീട്ടില്‍  നിന്ന് വടക്കുന്നാധനിലെക്ക് കഷ്ടിച് ഒരു കിലോമീറ്റര്ദൂരമേ ഉള്ളുവെങ്കിലും, നടന്നാല്ഉദ്ദേശിച്ച സമയത്ത്  എത്തില്ല, നാല് ചക്രത്തില്പോയാല്ഇന്നെത്തെ ട്രാഫിക്അവസ്ഥ എല്ലാര്ക്കും അറിയാമല്ലോഡോക്ടര്‍  പറഞ്ഞിരുന്നു, അധികം ഇരുചക്രം വേണ്ട എന്ന്ഞാന്അധികം ഒടിക്കാറില്ല,

ഇരുചക്ര വാഹനം വാങ്ങി ആറുമാസം കഴിഞ്ഞു, ഇപ്പോഴും ആയിരം കിലോമീറ്ററില്താഴെയേ ഒടിയിട്ടുള്ളൂ....എന്റെ ഓട്ടം അത്രയേ  ഉള്ളൂ....  ഞാന്നേരെത്തെ അമ്പലത്തില്എത്തിയെങ്കിലും ഞാന്ഉദ്ദേശിച്ച ആളെയോ  അങ്ങ്ങ്ങിനെ ഒരു സംഘടനയുടെ പ്രതിനിധികളെയോ  അവിടെ കാണാനായില്ല. ഞാന്ഒരു മാസത്തില്ചുരുങ്ങിയത് ഇരുപത് തവണ എങ്കിലും പോകാറുള്ള ഇടമാണ്. ശ്രീ വടക്കുന്ന്ഥന്ക്ഷേത്രം. അവിടെത്തെ പേരും പറഞ്ഞു എന്നെ ഇങ്ങിനെ ഒരാള്പറ്റിച്ചുവല്ലോ  എന്നോര്ത് ഞാന്സങ്കടപ്പെട്ടു.

സംഗതി എട്ടു  ഉണ്നിയപ്പതിനു  പത്ത് ഉറുപ്പിക കൊടുത്താല്തൃശ്ശൂരില്‍  കിട്ടും. പക്ഷെ ഞാന് ഉണ്ണിയപ്പത്തിന് വേണ്ടി ഓടിയത് എന്തിനാണെന്ന് വെച്ചാല്അത് ഭഗവാനു നേദിച്ചത് ആകുമല്ലോ എന്നോര്ത്താണ്. എന്റെ പേരക്കുട്ടി കുട്ടപ്പുവിനു കൊടുക്കാം, രണ്ടെണ്ണം അയല്ക്കാരി മീരയുടെ മകനും കൊടുക്കാം എന്നൊക്കെ വിചാരിച്ചു.

വടക്കുനഥന്അമ്പലത്തിലേയും പാറമേക്കാവിലെയും ഉണ്നിയപ്പതിനു പ്രത്യേക രുചിയാണ്. എനിക്കേറ്റവും ഇഷ്ടം ഞാന്എന്നും പോകുന്ന അച്ഛന്തേവര്അമ്പലത്തില്മുപ്പെട്ട് വെള്ളിയാഴ്ച ഗണപതിക്ക് നേദിക്കുന്ന ഉണ്നിയപ്പതിനാണ്.

ഞാന്ശരിക്കും തൃശൂര്കാരന്അല്ല, കുന്നംകുളത്ത് നിന്ന് ഇങ്ങൊട്ട് ചേക്കേറിയതാണ്. ഞങ്ങളുടെ നാട്ടില്  ഉണ്നിയപ്പ്തിനു "കരോലപ്പം" എന്നാ പറയുക. എന്റെ ചേച്ചി ഉണ്ടാക്കി തന്നിട്ടുള്ള ഉണ്ണിയപ്പത്തിന്റെ അത്ര രുചിയുള്ള ഉണ്ണിയപ്പം ഞാന്ഇതുവരെ കഴിച്ചിട്ടില്ലചേച്ചി മരിച്ചിട്ട് പത്തു കൊല്ലത്തില്‍  ഏറെ ആയി.

മരിക്കുന്നത് വരെ അമൃതാനന്ദ ദേവി  അമ്മക്ക് എന്റെ ചേച്ചി ഉണ്ണിയപ്പം ഉണ്ടാക്കി കൊണ്ട് കൊടുക്കുമായിരുന്നു. വള്ളിക്കാവിലെ എല്ലാവര്ക്കും ഇത് അറിയുമായിരുന്നു. ഇന്നെനിക്ക് ഭഗവാന്റെ ഉണ്ണിയപ്പം കിട്ടാതെ വന്നപ്പോള്ഞാന്എന്റെ ചേച്ചിയെ ഓര്ത്തു.

ഇനി ഞാന്കേട്ടത് തെറ്റായിരുന്നിരിക്കുമോ എന്നൊക്കെ ഓര്ത്തു. പ്രായമായില്ലേ ഓര്മ്മക്കുറവും കേള്വി കുറവും എല്ലാം ഉണ്ടെന്നാ തോന്നണേ.. 

നല്ല കാലം ഞാന്എന്റെ കൊച്ചുമോനോട് പറഞ്ഞ്രുന്നില്ല "അച്ചാച്ചന്ഉണ്ണിയപ്പം വാങ്ങിക്കൊണ്ട് വരാമെന്ന്.." അല്ലെങ്കില്അവനും അവന്റെ അമ്മൂമയും ചേര്ന്ന് എന്നെ കളിയാക്കിയേനെ...
ഭഗവാന്കാത്തു.

ഉണ്ണിയപ്പം കിട്ടിയില്ലെകിലും ആരുടേയും മുന്നിലും നാണം കേടെണ്ടി വന്നില്ലല്ലോ.... ഏതായാലും  ഞാന്ഇന്നേ വരെ വടക്കുന്നാഥന്അമ്പലത്തിലെ ഗണപതിക്ക് ഉണ്ണിയപ്പം ശീട്ടക്കിയിട്ടില്ല. നാളെ തന്നെ അത് ചെയ്യണം,. എന്നിട്ട് ധൈര്യമായി  എന്റെ പേരക്കുട്ടി  കുട്ടപ്പുവിനു ഉണ്ണിയപ്പം കൊണ്ടാക്കൊടുക്കാമല്ലോ...

ശ്രീ വടക്കുന്നാഥാ   രക്ഷിക്കേണമേ.....

3 comments:

ജെ പി വെട്ടിയാട്ടില്‍ said...

നല്ല കാലം ഞാന്‍ എന്റെ കൊച്ചുമോനോട് പറഞ്ഞ്രുന്നില്ല "അച്ചാച്ചന്‍ ഉണ്ണിയപ്പം വാങ്ങിക്കൊണ്ട് വരാമെന്ന്.." അല്ലെങ്കില്‍ അവനും അവന്റെ അമ്മൂമയും ചേര്‍ന്ന് എന്നെ കളിയാക്കിയേനെ...
ഭഗവാന്‍ കാത്തു.

ഉണ്ണിയപ്പം കിട്ടിയില്ലെകിലും ആരുടേയും മുന്നിലും നാണം കേടെണ്ടി വന്നില്ലല്ലോ.... ഏതായാലും ഞാന്‍ ഇന്നേ വരെ വടക്കുന്നാഥന്‍ അമ്പലത്തിലെ ഗണപതിക്ക് ഉണ്ണിയപ്പം ശീട്ടക്കിയിട്ടില്ല. നാളെ തന്നെ അത് ചെയ്യണം,. എന്നിട്ട് ധൈര്യമായി എന്റെ പേരക്കുട്ടി കുട്ടപ്പുവിനു ഉണ്ണിയപ്പം കൊണ്ടാക്കൊടുക്കാമല്ലോ...

റോസാപ്പൂക്കള്‍ said...

അതില്‍ ഒരെണ്ണം എനിക്കും...

Muralee Mukundan , ബിലാത്തിപട്ടണം said...

ഇനി ഉണ്ണിയപ്പത്തിനും വടക്കും നാഥൻ തന്നെ ശരണം...അല്ലേ ജയേട്ടാ