Wednesday, April 3, 2013

തൃശ്ശൂരിലെ ഓട്ടിസം ബാധിച്ച കുട്ടികൾ

ഇന്നെലെ world autism day ആയിരുന്നു. തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ നടന്ന ചടങ്ങിൽ  ഞാനും ഉണ്ടായിരുന്നു. ശ്രീമതി kpac lalitha [film artist] മുഖ്യാതിഥി ആയിരുന്നു.  സദസ്സിൽ  AUTISM SOCIETY THRISSUR  ന്റെ  പേട്രൻ  ആയ  ആലപ്പാട്ട് അച്ഛനും ഉണ്ടായിരുന്നു. കൂടാതെ നന്ദിനി മേനോൻ, രമേശ്‌, പ്രമോദ് തുടങ്ങിയ office bearers ഉം സന്നിഹിതരായിരുന്നു.

ഞാൻ നന്ദിനി  മേനോന്റെ ഒരു സുഹൃത്തായി ആണ് അവിടെ ചെന്നതെങ്കിലും  ഈ സ്ഥാപനത്തിന്റെ ഒരു volunteer ആണ്. ഓട്ടിസം ബാധിച്ച  കുറെ കുട്ടികളെയും  അവരുടെ  രക്ഷിതാക്കളെയും  അവിടെ കാണാൻ സാധിച്ചു. 

എന്താണ് ഓട്ടിസം, അതിന് മലയാളത്തിൽ  കൃത്യമായി  ഒരു നിർവചനമില്ല . മാനസിക വൈകല്യം പോലെ ഒരു അവസ്ഥ. ചിലർ  നന്നായി പാട്ടുപാടും, മറ്റുചിലർക്ക് ചിത്ര രചന, അല്ലെകിൽ ക്രാഫ്റ്റ് വര്ക്ക് മുതലായ താല്പര്യങ്ങൾ ആണ്. എനിക്ക് അവിടെ 4  മുതൽ  20 വയസ്സ് വരെ ഉള്ള മക്കളെ  കാണാൻ ആയി.  ചിലര് കൂക്കിവിളിക്കും, ചിലര്  എന്തോ  ആലോചിച്ചിരിക്കും അങ്ങിനെ പലതരം മാനസികാവസ്ഥ ആണ് അവരിൽ കാണാൻ കഴിഞ്ഞത്.



അവർക്ക്  എല്ലാത്തിനും അമ്മ വേണം കൂടെ, പരസഹായമില്ലാതെ ദൈനംദിന കാര്യങ്ങൾ ചെയ്യാനാവില്ല പലര്ക്കും. ഈ കുട്ടികളിൽ മിക്കവരും  പല സ്കൂളുകളിലും പോകുന്നുവെങ്കിലും, trichur  model girls high  school ലെ autism vocational training ൽ  അവർ കൂടുതൽ ഊർജ്ജസ്വലരാകുന്നു.

ഈ സ്ഥാപനത്തിന്  സ്വന്തമായി തൃശ്ശൂർ വളക്കാവിൽ ഒരു ആസ്ഥാന മന്ദിരവും ട്രെയിനിംഗ് സെന്ററും അടുത്ത ഭാവിയിൽ  തന്നെ കെട്ടിപ്പാടുക്കനാകും . നല്ലവരായ  നാട്ടുകാരുടെയും മനുഷ്യ സ്നേഹികളുടെയും സഹായം അവർ പ്രതീക്ഷിക്കുന്നു .

4 വയസ്സ് കഴിഞ്ഞ ഒരു ആണ്‍ കുട്ടിയുടെ അമ്മ പറയുന്നു. ukg  ക്ലാസ്സിൽ പഠിക്കുംമ്പോൾ  ഒരു ദിവസം അവൻ ക്ലാസ്സിൽ നിന്ന് ഇറങ്ങി ഓടിയത്രേ. കാര്യങ്ങൾ തിരക്കിയപ്പോൾ അവൻ നിർ വികാരനായി കാണപ്പെട്ടുവത്രേ.

സ്കൂൾ പൂട്ടി വീട്ടിലിരിക്കുമ്പോൾ അവൻ വര്ത്തമാനം പറയുന്നത് കുറെശ്ശേ നിരത്തി തുടങ്ങി. നല്ലവണ്ണം സംസാരിച്ചിരുന്ന കുട്ടി  ഇപ്പോൾ ഒന്നും മിണ്ടില്ല. വെള്ളം എന്ന് മാത്രം പറയും. അവന് ദാഹം കൂടുതലാണ്, ഈശ്വരൻ അവന് ദാഹജലം ചോദിച്ച് വാങ്ങാനുള്ള അനുഗ്രഹം നിലനിര്ത്തി.

അവന്റെ അമ്മ പറയുന്നു. വിശന്നാൽ ചിലപ്പോൾ കരയും, അല്ലെങ്കിൽ അടുക്കളയിൽ പോയി പാത്രങ്ങളുടെ  മൂടി തുറന്ന് നോക്കുമത്രേ - പാത്രത്തിൽ  ഒന്നുമില്ലെങ്കിൽ അടുക്കളയിൽ തല കുനിച്ചിരുന്നു കരയും.

അവൻ ഇപ്പോൾ  പഠിക്കുന്ന സ്കൂളിൽ അവന് തുടർ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. ഇതൊക്കെ കേട്ടപ്പോൾ  ഞാൻ വിങ്ങിപ്പൊട്ടി. വാഹനാപകടത്തിൽ കയ്യിന് സ്വാധീനം കുറഞ്ഞതിനാൽ ആ പിഞ്ചു ബാലനെ എനിക്ക് ഒന്ന്  എടുത്ത്   മാരോടച്ച് താലോലിക്കുവാനോ ഉമ്മ വെക്കുവാനോ കഴിഞ്ഞില്ല. 


അവരുടെ വിലാസം :-   www.autismsocietythrissur.com

4 comments:

ജെ പി വെട്ടിയാട്ടില്‍ said...


4 വയസ്സ് കഴിഞ്ഞ ഒരു ആണ്‍ കുട്ടിയുടെ അമ്മ പറയുന്നു. ukg ക്ലാസ്സിൽ പഠിക്കുംമ്പോൾ ഒരു ദിവസം അവൻ ക്ലാസ്സിൽ നിന്ന് ഇറങ്ങി ഓടിയത്രേ. കാര്യങ്ങൾ തിരക്കിയപ്പോൾ അവൻ നിർ വികാരനായി കാണപ്പെട്ടുവത്രേ.

സ്കൂൾ പൂട്ടി വീട്ടിലിരിക്കുമ്പോൾ അവൻ വര്ത്തമാനം പറയുന്നത് കുറെശ്ശേ നിരത്തി തുടങ്ങി. നല്ലവണ്ണം സംസാരിച്ചിരുന്ന കുട്ടി ഇപ്പോൾ ഒന്നും മിണ്ടില്ല. വെള്ളം എന്ന് മാത്രം പറയും. അവന് ദാഹം കൂടുതലാണ്, ഈശ്വരൻ അവന് ദാഹജലം ചോദിച്ച് വാങ്ങാനുള്ള അനുഗ്രഹം നിലനിര്ത്തി.

lishana said...

Nammalethra anugraheethar !!

ajith said...

പാവം കുട്ടികള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

വിശദീകരണം നന്നാണെങ്കിലും ,വിഷയം നൊമ്പരമുളവാക്കുന്നതാണല്ലൊ..അല്ലെ