മോര് കാച്ചിയത് കഴിച്ചിട്ട് നാളേറെയായി. കഥ വലുതാണ്. ചുരുക്കി പറയാം. എന്റെ നാട് എന്ന് പറയുന്ന ചെറുവത്താനി -കുന്നംകുളത്ത് വയറ്റിൽ അസുഖം വന്നാൽ ആണ് മോര് കാച്ചുന്നത്. അതല്ലാതെ തൃശ്ശൂരിലെ പോലെ ഊണിന് മോര് കാച്ചിയത് സെർവ് ചെയ്യാറില്ല.
എനിക്ക് കൂടെകൂടെ വയറ്റിൽ അസുഖം വരാറുണ്ട്, അപ്പോൾ എന്റെ ചേച്ചി എനിക്ക് മോര് കാച്ചിയതും പൊടിയരി കഞ്ഞിയും ചിലപ്പോൾ ചുട്ട പപ്പടവും തരും.
ഈ മോരുകാച്ചി ഒന്നോ രണ്ടോ ഗ്ലാസും ഒരു ചട്ടി പൊടിയരി കഞ്ഞിയും കുടിച്ചാൽ ഒരു വിധം വായുകോപവും ദഹനക്കെടുമെല്ലാം പമ്പ കടക്കും.
ഈ മോര് കാച്ചൽ ഇത്തിരി ബുദ്ധിമുട്ടാണ് അതിനാൽ എന്റെ പെണ്ണ് ഇതുവരെ എനിക്ക് ഇത് ഉണ്ടാക്കി തന്നിട്ടില്ല. ഒരിക്കൽ പാറുകുട്ടി ഉണ്ടാക്കി തന്നിരുന്നു.
വെണ്ണ ഒട്ടും ഇല്ലാത്ത അധികം പുളി ഇല്ലാത്ത പശുവിൻ മോര് മഞ്ഞൾ, ചുക്ക്, കുരുമുളക്, വെളുത്തുള്ളി, വേപ്പില എന്നിവ ചേർത്ത് ചെറു ചൂടിൽ ഇളക്കി കൊണ്ടിരിക്കണം. മോര് പിരിയാതെ നോക്കണം.
ഏതാണ്ട് അരമണിക്കൂറിൽ കൂടുതൽ ഇളക്കി കഴിഞ്ഞാൽ വരുന്ന ആ മണം കേട്ടാൽ അത് ഉണ്ടാക്കുന്ന ആൾക്ക് തന്നെ മൊത്തം കഴിക്കാൻ തോന്നും.
ചിലര് അവസാനം വറ്റൽ മുളകും കടുകും കാച്ചും. പക്ഷെ രോഗികള്ക്ക് ഈ കാച്ചൽ ഒഴിവാക്കും.
ഈ പ്രസ്തുത മോരുകാച്ചിയുടെ റസീപ്പി ശരിക്കും അറിയണമെങ്കിൽ കുന്നംകുളം ചെരുവത്താനിക്കരൊട് ചോദിക്കണം.
നിങ്ങൾക്ക് ആക്കെങ്കിലും ഈ സൂത്രം അറിയുമെങ്കിൽ എന്റെ വീട്ടിൽ വന്ന് ഇത് ഉണ്ടാക്കി തരുമല്ലോ..?
പാറുകുട്ടിയെ എന്റെ കെട്ടിയോൾ ഇവിടെ കയറ്റുകയില്ല, അല്ലെങ്കിൽ അവളെ വിളിക്കാമായിരുന്നു.