Friday, September 19, 2014

ഞാന്‍ മരിച്ചില്ല.

M E M O I R
==========

 ഇന്നെലെത്തെ വാഹനാപകടം തികച്ചും ഭയാനകമായിരുന്നു... റോഡില്‍ കിടന്നുതന്നെ ഞാന്‍ മരിച്ചെന്ന് കരുതി... ആശുപത്രിക്കിടക്കയില്‍ എന്നെ എണീറ്റിരുത്തിയപ്പോളാണറിഞ്ഞത് എനിക്ക് ജീവനുണ്ടെന്ന്... വയസ്സായിട്ടും എന്റെ പ്രാണനപഹരിക്കാന്‍ കാലന്‍ എത്തിയില്ല..

 രണ്ട് വര്‍ഷം മുന്‍പ് സമാനമായൊരു അപകടം ഉണ്ടായി, അതില്‍ നിന്നും രക്ഷപ്പെട്ടു.. അന്ന് ദേഹമാസകലം പ് ളാസ്റ്റര്‍ ഇട്ട് രണ്ട് മാസം വീട്ടില്‍ തന്നെ അറസ്റ്റ് ആയിരുന്നു.. പക്ഷെ ഇന്നെലെത്തെ അകപകടത്തില്‍ ദേഹമാസകലം ചതവ് മാത്രം..

 ഇവിടെ നാലുവരി കുത്തിക്കുറിക്കാനുള്ള  ആരോഗ്യം ഉണ്ട്. ഇരുന്നിടത്ത് നിന്നെണീക്കാന്‍ പരസഹായം വേണം. കാലത്ത് ഷവറില്‍ നിന്ന് കുളിച്ചു. തല തോര്‍ത്താന്‍ ആരേയും കിട്ടിയ്ല്ല. എന്റെ വിളി കേള്‍ക്കാന്‍ ആരുമുണ്ടായില്ലാ എന്നതായിരുന്നു വാസ്തവം.

 ടു വീലര്‍ അപകടമായിരുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ കണ്ണട ഉടഞ്ഞില്ല,തല പൊട്ടിയില്ല. ഹെല്‍മറ്റ് ഇല്ലായിരുന്നെങ്കില്‍ കഴിഞ്ഞ അപകടത്തില്‍ തന്നെ റോഡില്‍ കിടന്ന് ഞാന അന്ത്യശ്വാസം വലിച്ചേനേ...!!

 തൃശ്ശൂര്‍ പട്ടണത്തില്‍ നാലുചക്രത്തിന് പാര്‍ക്കിങ്ങ് വളരെ ബുദ്ധിമുട്ട്. അതിനാല്‍ ഒരു ടുവീലര്‍ എല്ലാം നാലുചക്രക്കാരും കരുതുന്നു. ഞാന്‍ പച്ചക്കറി മാര്‍ക്കറ്റിലേക്ക് പോകുകയായിരുന്നു. ഒരു ഓട്ടോ വന്ന് എന്നെ ഇടിച്ചിട്ടു...

 കഥ കുറേ ഉണ്ട് പറയാന്‍. അതിനാല്‍ തല്‍ക്കാലം ഹെല്‍മറ്റിന് സ്തുതി പറഞ്ഞും കൊണ്ട് ഞാന്‍ നിര്‍ത്തട്ടെ. കല്ലുപ്പു ഇട്ട ചൂടുവെള്ളം കൊണ്ട്, ഒരു തോര്‍ത്ത് മുണ്ട് മസ്സാജ് ചെയ്ത് തരാമെന്നും പറഞ്ഞ് പാറുകുട്ടി വിളിച്ചിരുന്നു... അതിനാല്‍ ഞാന്‍ തയ്യാറായി കിടക്കട്ടെ..

 വയസ്സ് 68 ആയി.... പോകാനുള്ള കാലം ഏറെയായി. എല്ലാം തിരുവാതിര ഞാറ്റുവേലക്കും ഞാന്‍ കാതോര്‍ത്ത് കിടക്കും കയറുമായി വരുന്ന കാലന്റെ കാളയുടെ കുളമ്പടി..

9 comments:

ജെ പി വെട്ടിയാട്ടില്‍ said...

വയസ്സ് 68 ആയി.... പോകാനുള്ള കാലം ഏറെയായി. എല്ലാം തിരുവാതിര ഞാറ്റുവേലക്കും ഞാന് കാതോര്ത്ത് കിടക്കും കയറുമായി വരുന്ന കാലന്റെ കാളയുടെ കുളമ്പടി..

Kalavallabhan said...

ദൈവമേ, എത്ര ലാഘവമായി പറയുന്നു. വിളി കാത്തിരിക്കാൻ തക്കവണ്ണം ഈ 68 ന്‌ത്ര പ്രശ്നമുണ്ടെന്ന് 8-9 മാസം മുൻപ് കണ്ടപ്പോൾ തോന്നിയിട്ടുമില്ല.

വിനുവേട്ടന്‍ said...

പ്രകാശേട്ടാ... ഭാഗ്യം...

പെട്ടെന്ന് സുഖമാകട്ടെ എന്നാശംസിക്കുന്നു...

strangebeauty said...

ellavarum ingane ready aayi ninnal njangal okke enth cheyyum

Ineem kure kaalam koode jeevikkatte.

Nice writing

സുധീര്‍ദാസ്‌ said...

വീഴ്ചകള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം... പക്ഷെ തിരിച്ചുവരവുകള്‍ അപൂര്‍വ്വമായേ സംഭവിക്കാറുള്ളൂ... എത്രയും വേഗം സുഖപ്പെടട്ടെ എന്നാശംസിക്കുന്നു.

Cv Thankappan said...

വേഗംതന്നെ ആരോഗ്യസ്ഥിതി വീണ്ടെടുക്കാന്‍ കഴിയുമാറാകട്ടെ!
ആയുരാരോഗ്യസൌഖ്യം നേര്‍ന്നുകൊണ്ട്...

Basheer Vellarakad said...

വേഗം പൂർണ്ണ സുഖം പ്രാപിക്കട്ടെ. ആശംസകൾ

ശ്രീ said...

വേഗം സുഖമാകട്ടെ, മാഷേ

അപകടങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നുവെങ്കില്‍ ഇത്തരം യാത്രകള്‍ ഒഴിവാക്കുന്നതല്ലേ അഭികാമ്യം ?

ബിലാത്തിപട്ടണം Muralee Mukundan said...

ജയേട്ടാ പിള്ളേരോട് പറഞ്ഞ്
ഒരു ഡ്രൈവറെ ഏർപ്പാടാക്കൂ...
പിന്നെ ചെറുയാത്രകൾ ഓട്ടൊയിലും മതി കേട്ടൊ.