Friday, October 17, 2014

ഈശ്വരോ രക്ഷതു [ഭാഗം 3]

രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച


ഞാന്‍ 25 കൊല്ലം ഗള്‍ഫിലായിരുന്നു.. ഒമാനിലും എമിറേസ്റ്റ്സിലുമായി.... മസ്കത്തിലും ദുബായിലുമായിരുന്നു വിഹാര സാമ്രാജ്യം..  അവിടെ ഹൈ വേ റോഡ് അപകടങ്ങളില്‍ സര്‍വ്വൈവല്‍ കുറവാണ്.. 80 മുതല്‍ 180 കിലോമീറ്റര്‍ വരെയാണ് അനുവദനീയമായ സ്പീഡ്.. 180+ കിലോമീറ്ററില്‍ ഒരു അപകടമുണ്ടായാല്‍ രക്ഷപ്പെടുന്നവര്‍ നന്നേ കുറവ്. അഥവാ രക്ഷപ്പെട്ടാല്‍ തന്നെ രക്ഷപ്പെടേണ്ടിയിരുന്നില്ലാ എന്ന് തോന്നിപ്പോകും വിധം ദയനീയമായിരിക്കും അവസ്ഥ. എനിക്ക് മാസത്തില്‍ നാലുതവണയെങ്കിലും മസ്കത്തില്‍ നിന്നും ദുബായിലേക്ക് പോകണം..  

എന്റെ മസ്കത്തിലെ അല്‍ കുവൈര്‍ വീട്ടില്‍ നിന്നും ദുബായിലെ ബര്‍ ദുബായിലേക്ക് 420 കിലോമീറ്റര്‍ ഉണ്ട്.. മസ്കത്തില്‍ നിന്നും ഒരു സുലൈമാനി കുടിച്ച് 5 മണിക്ക് പുറപ്പെട്ടാല്‍ 8 മണിക്ക് മുന്‍പേ ദുബായിലെത്താം.. അവിടുത്തെ ഓഫീസ് സമയം 8 to 1 and 4 to 7 pm  ആയതിനാല്‍ 8 മണിക്ക് മുന്‍പെ ഉദ്ദിഷ്ട സ്ഥലത്ത് എത്തിയില്ലെങ്കില്‍ കാര്യം കഷ്ടമാണ്.. ഒരു കിലോമീറ്റര്‍ നീങ്ങണമെങ്കില്‍ അരമണിക്കൂര്‍ എടുക്കും.  ദുബായിലെത്തിയാല്‍ അസ്റ്റോറിയ ഹോട്ടലിലെ സ്യൂട്ട്  റൂമില്‍ ചെന്ന് ഫ്രഷ് ആയി, കോട്ടും സൂട്ടും ധരിച്ച് ബ്രീഫ് കേസുമെടുത്ത് ആദ്യം IBM  ല്‍ പോകും. 

അവിടെ നിന്നാരംഭിക്കും ബിസിനസ്സ് കോളുകള്‍..  ഒന്നരമണിയോടെ ഒരു പിസ്സയോ അഞ്ചാറ് KFC  ലഗ്ഗുകളും ഒരു ലാര്‍ജ്ജ് പെപ്സിയും അകത്താക്കി ഹോട്ടലില്‍ 4 മണി വരെ വിശ്രമിക്കും... ഇനി അഥവാ ചിക്കന്‍ ലെഗ്ഗ് കഴിക്കുന്നതിന് മുന്‍പ് ഒരു പൈന്റ് DD or AMSTEL കുടിക്കണമെന്ന് തോന്നിയാല്‍ അന്ന് ദുബായില്‍ തമ്പടിക്കും. പിറ്റേന്ന് രാവിലെ വിടും ഒമാനിലേക്ക്.. 

ചില സമയത്ത് വീക്കെന്‍ഡ് അഡ്ജസ്റ്റ് ചെയ്ത് വ്യാഴാഴ്ച എത്തും ദുബായില്‍, അപ്പോള്‍ വെള്ളിയാഴ്ച അവിടെ അടിച്ചുപൊളിക്കും.. ഞാന്‍ എന്തിനാണീ അസ്ടോറിയ ഹോട്ടലില്‍ താമസിച്ചിരുന്നത് എന്തെന്നുവെച്ചാല്‍ അന്ന് 20 ദിവസത്തെ കാശുകോടുത്താല്‍ 30 ദിവസം താമസിക്കാം അവിടെ. എന്റെ കോര്‍പ്പറേറ്റ് ഓഫീസിലില്‍ നിന്നും എന്നെപ്പോലെയുള്ള വിഐപ്പികള്‍ ആരെങ്കിക്ലും ദുബായില്‍ വന്നുകൊണ്ടിരിക്കും. അവര്‍ക്കെല്ലാം താമസം അവിടെ തന്നെ.. 

ഒമാനിലെ റക്കം വാഹദ് കമ്പനിയായിരുന്നു ഞാന്‍ വര്‍ക്ക് ചെയ്തിരുന്ന കോര്‍പ്പറേറ്റ്.. മെര്‍സീഡസ് ബെന്‍സ്, ഐബീഎം, ഹോക്കര്‍ സിഡ്ലി മുതലായ വേള്‍ഡ് ഫേമസ് ഏജന്‍സികള്‍ ഇവരുടേതായിരുന്നു.. 50 ല്‍ പരം ഡിവിഷന്‍സുകള്‍ ഉണ്ടായിരുന്നു. അതിലെ ഓഫീസ് സപ്ളൈസ് ഡിവിഷന്റെ ചീഫ് ആയിരുന്നു ഞാനെന്ന ഈ പാവം. 

ദുബായിലെ രാത്രികള്‍ എനിക്ക് പ്രിയപ്പെട്ടതായിരുന്നു. ഞാന്‍ മിക്കതും അസ്ടോറിയ ഹോട്ടലിന്റെ ചുറ്റുവട്ടത്തായിത്തന്നെ കാണും.. ഈ ഹോട്ടലിന്റെ താഴത്തെ നിലയില്‍ പുറത്തുനിന്ന് പ്രവേശനകവാടമായി pancho villa's  എന്നൊരു മെക്സിക്കന്‍ റെസ്റ്റോറണ്ട് ഉണ്ട്. എനിക്കവിടുത്തെ ഡാന്‍സിങ്ങ് ഫ്ളോറില്‍ നൃത്തമാടാന്‍ വലിയ ഇഷ്ടമായിരുന്നു. ഡ്രാഫ്റ്റ് ബീയറിന് സ്പെഷല്‍ ഫ്രീ കടി കിട്ടും. എത്ര തിന്നാലും മതിവരാത്ത ഒരു തരം ചിപ്സ്. അത് ഒരു പ്രത്യേക സോസില്‍ മുക്കിക്കടിക്കാം.. [tomato sauce blended with tabasco & hp and fresh mint flavour]  ഹാ!!! അതിന്റെ രുചി വേറെ ഒന്നുതന്നെ.... 

പബ്ബില്‍ ചെന്നയുടനെ ഒരു ഹാല്‍ഫ് പൈന്റെ ഒറ്റയടിക്ക് അകത്താക്കി നൃത്തമാടാന്‍ ഫ്ളോറില്‍ എത്തും. മുലകള്‍ പുറത്തുകാട്ടി കൂടെ ആടാനായി കാത്ത് നില്‍ക്കുന്ന പെണ്‍പടകള്‍ ഉണ്ടാകും ഫ്ളോറില്‍. അവരില്‍ ചിലരെ നമുക്ക് കൈപിടിച്ച് കൂടെ ആടാം. ചിലര്‍ ചോദിക്കും....” കേന്‍ യു ഓഫര്‍ മി എ ഡ്രിങ്ക്...?” അതിനാല്‍ പരമാവധി ചിലവ് ഒന്നോ രണ്ട്ടോ ഡ്രിങ്ക്...  ഞാന്‍ മിക്കതും അവരെ കൂട്ടാറില്ല, എന്നാലും ചിലര്‍ എന്റെ കൂടെ ആടാന്‍ വരും.. 

പിന്നെ ഈ പാഞ്ചോവിലായിലെ മറ്റൊരു ആകര്‍ഷണം അവിടുത്റ്റെഹ് ഡാന്‍സ് ഫ് ളോറിനുചുറ്റും ഒരു അയേണ്‍ ബാറുണ്ട്. അതില്‍ നിറയെ നെക്ക് ടൈസ് ഞാന്നുകിടക്കുന്നുണ്ടാകും. നമുക്കതില്‍ നിന്ന് ഇഷ്ടപ്പെട്ട ഒരു ടൈ എടുത്ത് ധരിക്കാം, പകരമായി നാം ധരിച്ചിരുന്ന ടൈ അവിടെ കെട്ടണം. അതാണ് നിയമം.  ഞാന്‍ ഇത് ശരിക്കും മുതലാക്കും.

 ഞാനൊരു പീറ ടൈ കെട്ടി പോകും. പിന്നെ അവിടെ നിന്ന് ഡണ്‍ ഹില്‍ മുതലായ പ്രീമിയം ബ്രാഡ് സില്‍ക്ക് ടൈ എടുത്ത് കെട്ടും.. ഈ ഡാന്‍സ് ഫ് ളോറില്‍ നിന്നാണ് ഞാനാദ്യമായി സിംഗിള്‍ നോട്ട് കെട്ടിത്തുടങ്ങിയത്. നൃത്തം ചെയ്തിരുന്ന ഒരു പെണ്ണ് എന്റെ ടൈ ഒരിക്കള്‍ അഴിച്ച് സിംഗിള്‍ നോട്ട് ആക്കി. അവളോരു മെക്സിക്കന്‍ ഗേള്‍ ആയിരുന്നു..  എനിക്കൊരു ചുടുചുംബനവും സമ്മാനിച്ചു.. അമേരിക്കയില്‍ മിക്കവരും സിംഗിള്‍ നോട്ട് കെട്ടുകാരായിരുന്നു. ഈവന്‍ ഇന്‍ യൂറോപ്പ്.. 

നുരഞ്ഞ് പതഞ്ഞ് പതഞ്ഞ് പൊങ്ങുന്ന ഡ്രാഫ്റ്റ് ബീയറിന്റെ പതകള്‍ വരുന്ന ഉപകരണം കണ്ടുപിടിച്ച മഹാനേയും നമുക്കാരാധിക്കാം..  

ചിയേര്‍സ്....!!!

7 comments:

ജെ പി വെട്ടിയാട്ടില്‍ said...

പബ്ബില്‍ ചെന്നയുടനെ ഒരു ഹാല്‍ഫ് പൈന്റെ ഒറ്റയടിക്ക് അകത്താക്കി നൃത്തമാടാന്‍ ഫ്ളോറില്‍ എത്തും. മുലകള്‍ പുറത്തുകാട്ടി കൂടെ ആടാനായി കാത്ത് നില്‍ക്കുന്ന പെണ്‍പടകള്‍ ഉണ്ടാകും ഫ്ളോറില്‍.

അവരില്‍ ചിലരെ നമുക്ക് കൈപിടിച്ച് കൂടെ ആടാം. ചിലര്‍ ചോദിക്കും....” കേന്‍ യു ഓഫര്‍ മി എ ഡ്രിങ്ക്...?” അതിനാല്‍ പരമാവധി ചിലവ് ഒന്നോ രണ്ട്ടോ ഡ്രിങ്ക്... ഞാന്‍ മിക്കതും അവരെ കൂട്ടാറില്ല, എന്നാലും ചിലര്‍ എന്റെ കൂടെ ആടാന്‍ വരും..

കുഞ്ഞൂസ് (Kunjuss) said...

പ്രകാശേട്ടാ , രസകരം ഈ ഓർമ്മകൾ ....!

(കുറെയായി ഇതുവഴി വന്നിട്ട്, നാട്ടിൽ നിന്നും വന്നിട്ട് ബൂലോകസഞ്ചാരം തുടങ്ങിയതേയുള്ളൂ... :) )

Unknown said...

ഇതായിരുന്നല്ലേകയ്യിലിരുപ്പ്........ വെറുതെ അല്ല ബീനാമ്മ ദോശവേണം,ചായ വേണം എന്നൊക്കെ പറയുംബോൾ മൈന്റ് ചെയ്യാത്തത്!!!!!

രാജഗോപാൽ said...

ആഹാ, രസകരമായി ജീവിതം അങ്ങിനെ കാൽ നൂറ്റാണ്ട് പിന്നിട്ടു അല്ലെ ഗൾഫിൽ.. രസകരമായ വിവരണം, പതിവ് പോലെ തന്നെ.

മിനി പി സി said...

നല്ല രസകരമായ അനുഭവങ്ങള്‍ .

Cv Thankappan said...

ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല അനുഭവാവിഷ്കാരങ്ങൾ...