Tuesday, November 18, 2014

മഞ്ഞള്‍ പ്രസാദം

 ചെറുകഥ
=======

 ഹെലോ പാറുകുട്ടീ, നിന്നെ കണ്ടിട്ട് ഏതാണ്ട് ഒരു കൊല്ലമായിയെന്ന് തോന്നുന്നു.. ഇയ്യ് എവിടെയാ...?   

“ഓഹ്.... ഒരു കിന്നാരം പറയാന്‍ വന്നിരിക്ക്ണ്.. പണ്ടൊരു ദിവസം കണ്ടപ്പോള്‍ നാളെ വരാമെന്ന് പറഞ്ഞ് പോയ ആളാ... ന്നിട്ട് വന്നിരിക്ക്ണ് കുശലം പറയാന്‍....?”   

“അന്നോട് പറഞ്ഞാല്‍ ഒന്നും മനസ്സിലാവില്ല ന്റെ പ്രശ്നം, ന്നാലും ഒരു കാര്യം ചോദിക്കട്ടേ...?     ദീപാരാധന കഴിഞ്ഞൂന്നറിയാം... തൃപ്പുക കഴിഞ്ഞുവോ...? എനിക്ക് കുറച്ച് ശര്‍ക്കരപ്പായസം കഴിക്കാന്‍ കിട്ടുമോ... നീ തിരിച്ച് നടന്ന് ഒരു ഇലക്കീറില്‍ കുറച്ച് പായസവും, ഒരു നുള്ള് മഞ്ഞള്‍ പ്രസാദവും എടുത്ത് കൊണ്ട് വരാമോ...?” 

 “ഉണ്ണ്യേട്ടന്‍ അപ്പോ ഈ നാട്ടിലൊന്നുമല്ലേ.. ഇപ്പോ സമയം എത്രയായീന്നാ തോ‍ന്നണേ... തൃപ്പുക കഴിഞ്ഞ് തിരുമേനി നട അടച്ച് കഴിഞ്ഞ് ഇപ്പോള്‍ വീട്ടിലെത്തിക്കാണും...”

 “അപ്പോ പാറുകുട്ടീ... ന്താ ഇത്ര വൈകിട്ട് ഈ ആലിന്‍ ചുവട്ടില്‍...?”  
“ഉണ്ണ്യേട്ടന്‍ ആരെക്കാണാനാ ഈ പാതിരാ നേരത്ത് ഈ അമ്പലപ്പറമ്പില്‍...?”  

“ഞാനൊരു കാര്യം ചെയ്യാം. ശര്‍ക്കരപ്പായസം ഏതായാലും കിട്ടില്ല, വേണമെങ്കില്‍ മഞ്ഞള്‍ പ്രസാദം എന്റെ നെറ്റിയില്‍ നിന്നും കുറച്ച അടര്‍ത്തിത്തരാം. ഞാനിപ്പോള്‍ തൊട്ടതേ ഉള്ളൂ... “
 “അടര്‍ത്തിയാലൊന്നും ശരിയാവില്ല...” 

“എന്നാല്‍ എന്നെ കെട്ടിപ്പിടിച്ച് ഉണ്ണ്യേട്ടന്റെ നെറ്റി എന്റെ നെറ്റിയില്‍ മുട്ടിച്ചോളൂ....”  
“ആരെങ്കിലും കണ്ടാല്‍ മോശമല്ലേ അതൊക്കെ...?” 

“ഈ പാതിരാ നേരത്ത് ആരാ ഇതൊക്കെ കാണാന്‍ ഈ അമ്പലപ്പറമ്പില്‍...?” 

 രണ്ടുപേരും പഴയകാര്യങ്ങള്‍ പറഞ്ഞ് ചിരിച്ച് നടന്ന് പാലമരത്തിന്റെ ചുവട്ടില്‍ ചെന്നുനിന്നു...  ഉണ്ണി അവളെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്തി അല്പം കുനിഞ്ഞ് അവളുടെ നെറ്റിയില്‍ മുട്ടിച്ചു..

അവളുടെ മുഴുത്ത മുലകള്‍ അയാളുടെ നെഞ്ചില്‍ മുട്ടിയുരുമ്മി. കിതപ്പാര്‍ന്ന അവളുടെ നിശ്വാസം അയാളുടെ മുഖത്ത് സ്നേഹം പരത്തി.. 

“ഉണ്ണ്യേട്ടാ... ഞാനൊരു യക്ഷിയായി ഈ പാലമരത്തിന്റെ മുകളിലേക്ക് കയറിക്കോട്ടേ...?”
 “വേണ്ട പാറുകുട്ടീ നമുക്ക് നടക്കാം പാടവരമ്പില്‍ കൂടി..”

 ഉണ്ണി പാറുകുടിയുടെ കൈ പിടിച്ച് പാടവരമ്പില്‍ കൂടി നടന്നു അലക്ഷ്യമായി.  

 “പാറുകുട്ടീ............?” 
“എന്താ ഉണ്ണ്യേട്ടാ...?”  

“വാ... നമുക്ക് തിരിച്ചുനടക്കാം, ഞാന്‍ നിന്നെ വീട്ടില്‍ കൊണ്ടന്നാക്കാം...”  

അവര്‍ തിരിച്ചുനടന്നു............... പാറുകുട്ടിയുടെ വീടെത്തി, ഉണ്ണി വേലിക്കരികില്‍ നിന്നു.... 

“എന്താ അവിടെ തന്നെ നിന്നത്...? കയറി വരൂ... ഞാന്‍ ശര്‍ക്കരപ്പായസം ഉണ്ടാക്കിത്തരാം.......”
“ഇനിയിപ്പോഴാണോ ശര്‍ക്കരപ്പായസം ഉണ്ടാക്കാന്‍ പോണത്.. എനിക്ക് വയറുകാളുന്നു, പായസം വേവും വരെ കാക്കാന്‍ വയ്യാ, ഉച്ചക്കൊന്നും കഴിച്ചില്ല.. എല്ലാം കൊണ്ടും പട്ടിണിയാണ്...” 

“ പട്ടിണിയൊക്കെ ഞാന്‍ മാറ്റിത്തരാം... കയറിവരൂ അകത്തേക്ക്..”

 ഉണ്ണി മനസ്സില്ലാ മനസ്സോടെ പാറുകുട്ടിയുടെ ഉമ്മറത്തേക്ക് കയറി.

[ചിലപ്പോള്‍ തുടര്‍ന്നെഴുതിയേക്കാം]


9 comments:

ജെ പി വെട്ടിയാട്ടില്‍ said...

“ഞാനൊരു കാര്യം ചെയ്യാം. ശര്‍ക്കരപ്പായസം ഏതായാലും കിട്ടില്ല, വേണമെങ്കില്‍ മഞ്ഞള്‍ പ്രസാദം എന്റെ നെറ്റിയില്‍ നിന്നും കുറച്ച അടര്‍ത്തിത്തരാം. ഞാനിപ്പോള്‍ തൊട്ടതേ ഉള്ളൂ... “
“അടര്‍ത്തിയാലൊന്നും ശരിയാവില്ല...”

“എന്നാല്‍ എന്നെ കെട്ടിപ്പിടിച്ച് ഉണ്ണ്യേട്ടന്റെ നെറ്റി എന്റെ നെറ്റിയില്‍ മുട്ടിച്ചോളൂ....”

Rajamony Anedathu said...

പാറുക്കുട്ടിയും, അമ്പല നടയും മഞ്ഞള്‍ പ്രസാദവും, വയല്‍ വരമ്പും, പാറുക്കുട്ടിയുടെ മുഴുത്ത മുലകളും അങ്ങനെ തനി നാടിന്റെ ഗന്ധം ....വളരെ നന്നായിട്ടുണ്ട്...ജെ പി...തുടര്‍ന്നും എഴുതുക..പാറുക്കുട്ടിയെ പ്പറ്റി....കേള്‍ക്കാന്‍ കൊതിയാവുന്നു

ഒട്ടകം said...

തുടര്‍ന്നെഴുതൂ........... ഇങ്ങിനെ രസമുള്ള സമയത്ത് നിര്‍ത്തിപ്പോകല്ലേ.. പാറുകുട്ടിയുടെ വിശേഷങ്ങള്‍ അറിയാനാഗ്രഹം ഉണ്ട്.

രാഹുല്‍ കാഞ്ഞിരത്ത് said...

ച്ഛെ രസം കെടുത്തുന്ന അവസാനിപ്പിക്കൽ . . . . തുടര് എഴുത്ത് ഉടന്‍ പ്രതീക്ഷിക്കുന്നു . . .

Cv Thankappan said...

സമയമല്ലാസമയത്ത് കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന തൊന്തരവ്‌ ഇങ്ങനെയൊക്കെയായിരിക്കും അല്ലേ?
കഥ രസകരമായി അവതരിപ്പിച്ചിരിക്കുന്നു....
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

ഇനിപ്പോൾ പട്ടിണി മാറുമോ ..ആവോ ..?

രാജഗോപാൽ said...
This comment has been removed by the author.
രാജഗോപാൽ said...

ഇലക്കീറിലെ ശർക്കരപ്പായസവും, മഞ്ഞൾപ്രസാദവും, അത്താഴപൂജ കഴിഞ്ഞ് നടയടച്ച അമ്പലപരിസരവും.
നെഞ്ചിൽ മുട്ടിയുരുമ്മുന്ന മുഴുത്ത മുലകളും, സ്നേഹം പരത്തുന്ന കിതപ്പാർന്ന നിശ്വാസഗന്ധവും. എനിക്കും ഒരു പാറുക്കുട്ടി ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിപ്പിക്കുന്ന ഒരു രചന.

ജെ പി വെട്ടിയാട്ടില്‍ said...

കമന്റ് വളരെ ഇഷ്ടപ്പെട്ടു രാജേട്ടാ...............

ഇത്തരം കമന്റുകള്‍ എന്നെ ഇത് തുടര്‍ന്നെഴുതാന്‍ പ്രേരിപ്പിക്കുന്നു.

അമ്പലങ്ങളെ ചുറ്റിപ്പറ്റിയുള്ള എന്റെ ഓര്‍മ്മകള്‍ ഞാന്‍ ഇതിലൂടെ ചുരുളഴിക്കാം