Thursday, February 26, 2015

ജീരകാരിഷ്ടം + അഭയാരിഷ്ടം

MEMOIR

ഈ ജയന്‍ ചേട്ടനെ ഞാന്‍ പല വേദികളിലും കാണാറുണ്ട്.. ഈയിടെ അടുത്തെവിടേയോ പോയപ്പോള്‍ എന്നെപ്പോലെ കേമറ ക്ലിക്ക് ചെയ്യുന്നത് കണ്ടു, തുരുതുരാ... ഞാനും അങ്ങിനെയാണ് - നൂറ് ക്ലിക്കിയാല്‍ പത്തെണ്ണമെങ്കിലും കിട്ടും നല്ലത്. ...പിന്നെ ഈ ആളെക്കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു കോളേജിലൊക്കെ പഠിക്കുന്ന പിള്ളേര്‍സിന്റെ തന്തയാണെന്ന്. ഇപ്പോള്‍ഴല്ലേ കാര്യം പിടി കിട്ടിയത്......... ഈ ജയന്‍ ചേട്ടനും നാലാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിയാണെന്ന്. 

ഞാന്‍ ഇന്ന് വാസ്തവത്തില്‍ ജയന്‍ ചേട്ടനെ ഓര്‍ത്തരായിരുന്നു, ഫോണ്‍ ചെയ്ത് ചില്ലറ അസുഖത്തിന് കുറച്ച് മരുന്ന് കുറിച്ചുതരാന്‍. അങ്ങിനെ ജയന്‍ ചേട്ടനെ ഫേസ് ബുക്കിലും വാട്ട്സ് ആപ്പിലും തിരഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ കിട്ടിയത് വയനാട്ടിലുള്ള ഡോക്ടര്‍ ഗീരീഷിനെ. പിന്നെ താമസിച്ചില്ല ഗിരീഷിനെ വിളിച്ചു. അദ്ദേഹം പറഞ്ഞു ജീരകാരിഷ്ടം + അഭയാരിഷ്ടം + ആര്‍ദ്രകാസവം ഇത് മൂന്നും കൂടി 30 എം എല്ലില്‍ ഒരു കസ്തൂര്യാദി ഗുളിക പൊടിച്ചിട്ട് സേവിക്കാന്‍, പിന്നെ ഹിംഗുവചാദി ചൂര്‍ണ്ണവും.... 

ആദ്യം ഗിരീഷിന് എന്റെ ഫിസിക്കല്‍ സ്റ്റാറ്റസ് മെയില്‍ ചെയ്തു... ഞാന്‍ കാലത്ത് പണിയൊന്നും ഇല്ലാത്തതിനാല്‍ കൊക്കാല കവലയിലെ ചുമരുകളില്‍ പതിച്ച സിനിമാ പോസ്റ്ററുകള്‍ നോക്കി ഏത് സിനിമക്ക് പോകണം എന്ന് നോക്കുമ്പോളാണ് വയറ്റിലുള്ള കമ്പനം തോന്നിയത്. അപ്പോളാണ് ഈ രണ്ട് ഭിഷഗ്വരന്മാരേഉയൂം സംവദിക്കാനായത്...

ഞാന്‍ സാധാരണ സിനിമ കാണാറില്ല. പോസ്റ്ററുകള്‍ നോക്കി വിലയിരുത്തും എന്നിട്ട് യൂട്യൂബില്‍ പോയി വാലുകള്‍ കാണും - ഞാന്‍ സിനിമാ തിയെറ്ററില്‍ പോയി സിനിമ കാണുന്നത് ഈ മാസം പതിനഞ്ചിനാണെന്ന് തോന്നുന്നു തൃശ്ശൂര്‍ കൈരളി “ശ്രീ” തിയേറ്ററില്‍ സുഹൃത്ത് മണിലാലിന്റെ ഹൃസ്വ ചലച്ചിത്രം... 

“ അടുത്ത ബെല്ലോട് കൂടി ജീവിതം ആരംഭിക്കുന്നു “ എന്നാണെന്ന് തോന്നുന്നു പേര്. എനിക്ക് വയസ്സ് 70 ആയെന്ന് തോന്നുന്നു. മറവി ഉണ്ട്. മറവി തോന്നിത്തുടങ്ങീട്ട് നാലഞ്ച് കൊല്ലമായി.. എന്റെ പെണ്ണിന്റെ അമ്മായിയുടെ വീട്ടിലെ വേലക്കാരന്റെ പേര് മറന്നായിട്ടാണ് തുടക്കം. പിന്നെ മറവിയുടെ ഒരു പറുദീസയായി... 

ഓഫിസിലെ വെബ് സൈറ്റ് ഡിസൈന്‍ സ്റ്റുഡിയോവിലെ സോര്‍സ് കോഡ് മറന്ന് ഇന്നാള് പാര്‍ട്ടണര്‍ കുട്ടന്‍ മേനോന്‍ എന്നെ തെറി വിളിച്ചു. എല്ലാവരുടേയും തെറി കേള്‍ക്കലാണല്ലോ എന്റെ പണി.. മണിലാലിന്റെ പടം കാണാന്‍ പോയപ്പോള്‍ ഞങ്ങള്‍ എഴുത്തുകാരായ മെഡിക്കല്‍ കോളേജ് ചേച്ചിയും മറ്റുചില ഓണ്‍ ലൈന്‍ സുഹൃത്തുക്കളും ഉണ്ടായിരുന്നു. ചെച്ചിമാരുടെ പേര് മറന്നു... പിന്നെ വെറെ രണ്ട് ഓണ്‍ ലൈന്‍ സുഹൃത്തുക്കളായ ബേബിയും ഗീതയും ഉണ്ടായിരുന്നു. കൊട്ടക നിറയെ ഫേസ് ബുക്കും ബോഗും ആള്‍ക്കൂട്ടമായിരുന്നു..... 

ഞാന്‍ ഇപ്പോ വരാം... കുറച്ച് ഹിംഗുവചാദി ചൂര്‍ണ്ണം സേവിക്കട്ടെ.. അവിടെ ഇരിക്കൂ കൂട്ടുകാരേ... പോകല്ലേ...?!!

ente മറവിയുടെ ഒരു കാര്യമേ ഈ ചൂര്‍ണ്ണം ഭക്ഷണത്തിന് മുന്‍പ് സേവിക്കാനുള്ളതാണ്.. ഉച്ചയൂണിനുള്ള അരി അടുപ്പത്തിടാന്‍ പോകുന്നതേ ഉള്ളൂ എന്റെ ഭാര്യാശ്രീ ആനന്ദവല്ലി... ആനന്ദവല്ലിക്ക് രണ്ട് ദിവസമായി പല്ലുവേദന.... അവള്‍ക്ക് പല്ലുഡോക്ടറെ കാണാന്‍ നെരമില്ല... 

എന്റെ വീടിന്റെ ഗേറ്റിന്റെ ഇടത് വശത്തെ ഒരു ബിഡിയെസ്സുകാരനും വലത്ത് വശത്ത് ഒരു എംഡിയെസ്സുകാരനും ഉണ്ട്. കൂടാതെ ഞാന്‍ എന്നും പോകുന്ന തൊട്ടടുത്ത അച്ചന്‍ തേവര്‍ ശിവക്ഷേത്രത്തിന്നടുത്ത് രണ്ട് ദന്തഡോക്ടര്‍മാരുണ്ട്.. പോരാത്തതിന് ഓള്‍ടെ ഏടത്തിയുടെ മകന്‍ ഒരു ദന്തനാണ്. തീര്‍ന്നില ദന്തന്മാരുടെ നിര. എന്റെ അനിയന്‍സിന്റെ മരുകള്‍ ഒരു ദന്തിയാണ്.. 

ഇപ്പോള്‍ പണ്ടെത്തെ ടൈപ്പ് റൈട്ടിങ്ങും ഷോര്‍ട്ട് ഹേന്‍ഡും പഠിപ്പിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് പോലെയല്ലേ കൂന്‍ പോലെ മുളച്ച് കൊണ്ടിരിക്കുന്ന ദന്തല്‍ കോളേജുകള്‍.... പാവം ദന്തന്മാര്‍.... എം ബി ബി എസ്സുകാര്‍ക്ക് പഠിപ്പു കഴിഞ്ഞാല്‍ ഒരു ഫ്ലക്സ് ബോര്‍ഡും വെച്ച് പ്രാക്ടീസ് തുടങ്ങാ‍ാം. പക്ഷെ ദന്ത ഡോക്ടര്‍മാര്‍ക്ക് അത് പറ്റുമോ...? അവരുടെ ക്ലിനിക്കില്ല ഓപ്പറേഷന്‍ ബെഡ്ഡിനും മറ്റു അനുബന്ധ സാമഗ്രികള്‍ക്കും കൂടി വരില്ലേ ഒരു വലിയ തുക. അപ്പോള്‍ അവരുടെ കാര്യം ഒരു കാര്യമാണ്. 

എന്റെ അനിയന്റെ മരുമകളുടെ പയ്യന്‍സ് അഥവാ അനിയന്റെ മകന്‍ ഗള്‍ഫിലാണ്. പക്ഷെ ഇതുവരെ പെണ്ണിനെ അങ്ങോട്ട് കൊണ്ടുപോയിട്ടില്ല. നാട്ടില്‍ ചുരുങ്ങിയത് 3 കൊല്ലം പ്രാക്ടീസ് ഉണ്ടെങ്കില്‍ ആണത്രെ അവിടെ ജോലി കിട്ടൂ... അതിനാല്‍ ആ കുട്ടി നാട്ടിലെ ഒരു ക്ലിനിക്കില്‍ പ്രാക്ടീസ് ചെയ്യുന്നു. ഇതൊക്കെയാണെങ്കിലും എന്റെ പെണ്ണിന് ഡെന്‍സ്റ്റിസ്റ്റിനെ കാണാന്‍ നെരമില്ലത്രെ... ചിലപ്പോള്‍ വെറുതെ പറയുകയായിരിക്കും. വയ്യെന്ന് പറഞ്ഞാല്‍ പണിയെടുക്കേണ്ടതില്ലല്ലോ അടുക്കളയില്‍.... അപ്പോള്‍ ആരുണ്ടാക്കും ചോറും കറിയും... ആ‍ാ അതിനൊക്കെ തൃശ്ശൂരില്‍ വകുപ്പുണ്ട്....

എനിക്ക് വയറ് കാളുന്നു... എന്തെങ്കിലും ചവക്കാനുണ്ടോ എന്ന് നോക്കീട്ട് വരാം...

Tuesday, February 24, 2015

അമ്മായിയപ്പന് 4 ചപ്പാത്തി

MEMOIR


മക്കളും മരുമക്കളും ഭാര്യമാരുമായി [സോറി, ഭാര്യയുമായി] കുറേ പേരുണ്ട് അമ്മായിയപ്പന്.. രോഗിയായ അമ്മായിയപ്പന് വൈകിട്ട് 4 ചപ്പാത്തി ഉണ്ടാക്കിത്തരാന്‍ ആരുമില്ല..  ഇങ്ങിനെ പരിഭവങ്ങളും വിഷമങ്ങളും എഴുതരുതെന്ന് ചിലര്‍ പറഞ്ഞിരുന്നു. പക്ഷെ ആരാ‍ാടെങ്കിലും എന്റെ ദുരവസ്ഥ എനിക്ക് പങ്കുവെച്ചേ മതിയാകൂ... 

ഡോക്ടര്‍ പറഞ്ഞു പണ്ടത്തെപ്പോലെ ഒരു നേരത്തെ അരിഭക്ഷണം മതി. വൈകിട്ട് നാലുചപ്പാത്തി കഴിച്ചാല്‍ മതി. പക്ഷെ എവിടെ നിന്നുകിട്ടും ഹോം മെയ്ഡ് ചപ്പാത്തി നാലെണ്ണം... ഞാന്‍ എന്നു തൊഴാന്‍ പോകുന്ന ഒരു ക്ഷേത്രം ഉണ്ട്. അവിടുത്തെ ദേവനോട് ഞാന്‍ എന്റെ പരാതികള്‍ പറയാറുണ്ട്. അങ്ങിനെ അമ്പല നടയില്‍ തൊഴാന്‍ വരുന്ന ഒരു പെണ്‍കുട്ടി എനിക്ക് ചപ്പാത്തി കുറച്ച് നാളായി ഉണ്ടാക്കിത്തന്നുകൊണ്ടിരിക്കുന്നു. അവളുടെ കരുണക്ക് ഞാന്‍ അവളൊട് അവളുടെ മക്കളോടും അച്ചന്‍ തേവരോടും കടപ്പെട്ടിരിക്കുന്നു. പക്ഷെ അവളുണ്ടാക്കുന്ന ചപ്പാത്തി എന്റെ സങ്കല്‍പ്പത്തില്‍ ഉള്ളതല്ല. എനിക്ക് നല്ല ബലമുള്ള [സ്റ്റിഫ്]  ചപ്പാത്തി വേണം. കുഴഞ്ഞ് കിടക്കുന്നത് പറ്റില്ല. ഭക്ഷണം കഴിക്കുന്ന വിരലുകള്‍ കൊണ്ട് അനായേസേന പൊട്ടിക്കാന്‍ പറ്റാത്തവയായിരിക്കണം ഞാന്‍ ഉദ്ദേശിക്കുന്ന ചപ്പാത്തി.. 

ഞാന്‍ 1965 മുതല്‍ 2014 അവസാനം വരെ വൈകിട്ട് ചപ്പാത്തിയോ, ഗള്‍ഫിലാണെങ്കില്‍ ചപ്പാത്തിയും കുബൂസും ഒക്കെ ആയിരുന്നു എന്റെ അത്താഴം.. ഇപ്പോല്‍ കുറച്ചുമാസമായി വൈകീട്ടും ചോറ്. ചോറിലേക്ക് മാറിയത് ഒരു വാഹനാ‍ാപകടത്തെ തുടര്‍ന്ന് കിടപ്പിലായതിനുശേഷം.. എന്റെ പെണ്ണിന് ഇരുകരങ്ങളും ഞരമ്പ് സംബന്ധമായ അസുഖത്താല്‍ കുറച്ച് കാലങ്ങളായി രോഗാവസ്ഥയിലായിരുന്നു. ചുരുക്കം പറഞ്ഞാല്‍ ബ്ലൌസിന്റെ ഹുക്ക് ഇടാനോ,  തോര്‍ത്തുമുണ്ട് പിഴിയാനോ അടുക്കളയില്‍ നാളികേരം ചിരകുവാനോ ഒന്നും പറ്റില്ല. അതിനെ തുടര്‍ന്ന് അവളെനിക്ക് ചപ്പാത്തി ഉണ്ടാ‍ാക്കല്‍ നിര്‍ത്തി. ഞാന്‍ അങ്ങിനെ ചപ്പാത്തിക്ക് പകരം വൈകിട്ട് ബ്രെഡ് അല്ലെങ്കില്‍  ഹോട്ടലുകളില്‍ നിന്നുള്ള പൊറോട്ട മുതലായ കൊണ്ട് തൃപ്തിപ്പെട്ടു. 

ഇപ്പോള്‍ എനിക് ഹോട്ടല്‍ ഫുഡ് പറ്റില്ല, വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന ചപ്പാത്തി വേണം... പക്ഷെ ആരും എനിക്ക് ഉണ്ടാക്കിത്തരില്ല. എല്ലാവര്‍ക്കും  6 മണിയാകുമ്പോളേക്കും ടിവി യുടെ മുന്നിലിരുന്ന് സീരിയല്‍ കാണണം. കഴിഞ്ഞ ആഴ്ച ഞങ്ങള്‍ വൈകിട്ട് ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ പേരക്കുട്ടി (4 വയസ്സ് ) കാണാനില്ല. അവളുടെ അമ്മയോടന്വേഷിച്ചപ്പോള്‍....” കുട്ടിമാളു പരസ്പരം കാണുകയാണ്...” എനിക്ക് കലികയറി. എനിക്ക് എന്റെ ഭാര്യയെ ശകാരിക്കുന്ന പോലെ മരുമകളെ ശകാരിക്കാനാകുമോ...? 

ഞാന്‍ തട്ടിന്‍ മുകളില്‍ കയറി ടിവിയും അനുബന്ധ സാമഗ്രികളും എറിഞ്ഞുടക്കാന്‍ തുനിഞ്ഞു. പിന്നെ വേണ്ടെന്ന് വെച്ചു.. ഈ കുരുന്നുമക്കളെ ടിവി സീരിയല്‍ കാണിക്കുന്ന അമ്മമാരെ എന്തുവിളിക്കണം...??  ഞാന്‍ വല്ലപ്പോഴും ഉമ്മറത്തിരിക്കുമ്പോള്‍ കുട്ടിമാളു എന്നോട് ടിവി സീരിയലിലെ വിശേഷം പങ്കിടും. അപൂര്‍വ്വമേ അവള്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ വിവരിക്കൂ.. ഇപ്പോള്‍ അവള്‍ക്കിഷ്ടം പരസ്പരത്തിലെ മീനാക്ഷിയേയാണ്.  ഞാന്‍ ഇതുവരെ സീരിയല്‍ കണ്ടിട്ടില്ല. എന്റെ പെണ്ണ്  എല്ലാം കാണും, ചിലപ്പോള്‍ അത് കണ്ടുംകൊണ്ട് കരയും, അല്ലെങ്കില്‍ ടെന്‍ഷനായി ഇരിക്കുന്നത് കാണും, അല്ലെങ്കില്‍ കിടപ്പുമുറിയില്‍ ഉത്സാഹം കാണിക്കാതെ ആരേയോ പഴിപറഞ്ഞ് പുതപ്പുമൂടിയിട്ട് കിടക്കും... 

കാലം പോകുന്ന പോക്കേ...? എന്തൊക്കെ കാണണം....? + നാം കഥയിലേക്ക് മടങ്ങാ‍ാം...  നാലുചപ്പാത്തിയാണ് വിഷയം... എന്റെ ബിസിനസ്സ് പാര്‍ട്ടറും ബ്ലോഗറുമായ കുട്ടന്‍ മേനോന്‍ പറയുന്നു....”തോറ്റുകൊടുക്കരുത് പ്രകാശേട്ടാ.. തോല്‍ക്കരുത്....!!” അവര്‍ ഉണ്ടാക്കിത്തന്നില്ലെങ്കില്‍ ഞാന്‍ ഉണ്ടാക്കിത്തരാം..[എന്റെ ഓഫീസും വീടും അധികം അകലത്തിലല്ല] അല്ലെങ്കില്‍ പ്രകാശേട്ടന്‍ അറിയാവുന്ന രീതിയില്‍ ഉണ്ടാക്കി കഴിക്കണം.. അങ്ങിനെ എനിക്ക് പ്രചോദനവും  ധൈരവും ആത്മാഭിമാനവും തരുന്ന എന്റെ പ്രിയ സുഹൃത്ത് കുട്ടന്‍ മേനോന്‍ എന്ന ബ്ലോഗ് എഴുത്തുകാരനെ ഞാന്‍ നമിക്കുന്നു..

 ഞാന്‍ ഇന്ന് കാലത്ത് തൃശ്ശൂര്‍ എലൈറ്റ് സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി ഒരു കിലോ ആട്ടയും പുതിയ ചപ്പാത്തി പലകയും ഉരുട്ടുന്ന വടിയും....[പ്രായാധിക്യം കൊണ്ട് പലതിന്റേയും പേര് ഓര്‍മ്മ വരുന്നില്ല] വാങ്ങി.. എന്റെ വീട്ടിലെ അടുക്കള എപ്പോഴും മെസ്സി ആയിരിക്കും. ആര്‍ക്കും ഒരു വൃത്തിയും വെടിപ്പുമില്ല..  എന്റെ പെണ്ണിനോട് പറഞ്ഞു. ഇന്ന് മുതല്‍ അടുക്കളയുടെ പകുതി ഭാഗം എനിക്ക് വേണം. അപ്പോള്‍ എനിക്ക് സൌകര്യമായി കുക്കിങ്ങില്‍ ഏര്‍പ്പെടാമല്ലോ... “തന്നെയുമല്ല ഇന്നുമുതല്‍ എന്റെ വീട്ടില്‍ ഗസ്റ്റ് ആയി താ‍മസിക്കാന്‍ ആരും വരാന്‍ പാടില്ല.  കാരണം അതിഥികള്‍ വീട്ടിലുണ്ടായാല്‍ ഞാന്‍ അടുക്കളയില്‍ കയറി ചപ്പാത്തി ഉണ്ടാക്കുകയും മറ്റും കണ്ടാല്‍ നാണക്കേട് നിനക്കുതന്നെയാകും...

“ എന്റെ പെണ്ണിന്റെ വിചാരം എനിക്ക് കുക്കിങ്ങ് ഒന്നുമറിയില്ലെന്നാണ്.. ഞാന്‍ ഹൈദരാബാദില്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന കാലത്ത് എന്റെ പ്രണയിനി ചേതനയാണ് ചപ്പാത്തി തിന്നാന്‍ പഠിപ്പിച്ചത്.. പിന്നെ ഞാന്‍ താമസിച്ചിരുന്ന ചേച്ചിയുടെ വീട്ടിലും വൈകീട്ട് ഞാനും ചേച്ചിയും കൂടിയായിരുന്നു ചപ്പാത്തി പണി.. ചപ്പാത്തിക്ക് കൂട്ടാനായി സലാഡും..[സബോള, തക്കാളി, മല്ലിയില, ചെറുനാരങ്ങാ നീര്] ഉണ്ടാക്കിയിരുന്നു. കിണ്ണത്തില്‍ അവശേഷിക്കുന്ന സലാഡിന്റെ വെള്ളം എനിക്കായിരുന്നു ചേച്ചി തന്നിരുന്നത്... 

ഈ ചേച്ചിയും ചേട്ടനും ആയിരുന്നു എന്റെ  ജീവിത വിജയത്തിനുപിന്നില്‍ ഉണ്ടായിരുന്നത്. ചേട്ടന്‍ ആര്‍ സി എ അന്ന കമ്പനിയുടെ ഹൈദരാബാദിലെ അധിപന്‍ ആയിരുന്നു... ഞാന്‍ പല കുസൃതികളും അവിടെ ചെയ്തിരുന്നു... എന്റെ ജീവിതസ്വപ്നങ്ങളില്‍ ഇന്നും മുക്കാല്‍ ഭാഗവും ഹൈദരാബാദ് സെക്കന്തരാബാദ് നഗരങ്ങളാണ്.. എത്ര ഓര്‍ത്താലും മതിവരാത്ത സ്വപ്നങ്ങള്‍..... അതൊക്കെയേ ഉള്ളൂ ഇനി എനിക്ക് ഓര്‍ക്കാന്‍ ഈ വയസ്സില്‍.. 

ഈ എഴുപതാം വയസ്സിലും എന്റെ ആരോഗ്യം എന്റെ സ്വപ്നങ്ങളാണ്... ഹൈദരാബാദിലെ ചേതനയും കേരളത്തിലെ പാറുകുട്ടിയും എല്ലാം എനിക്ക് ആയുരാരോഗ്യം നല്‍കുന്നു......

 കഥ നീണ്ടുപോകുന്നു സുഹൃത്തുക്കളേ.. ഇത് വായിക്കുന്നവരില്‍ പലരും വീട്ടമ്മമാരും മറ്റുമായിരിക്കുമല്ലോ.. 

എനിക്ക് മേല്‍ പറഞ്ഞ വിധത്തിലുള്ള സ്റ്റിഫ്നസ്സോട് കൂടിയ ചപ്പാത്തി ഉണ്ടാക്കാനുള്ള  റസീപ്പി ഇപ്പോള്‍ തന്നെ ഇവിടെ “കമന്റ്” ബോക്സില്‍ അയച്ചുതരുമല്ലോ.. ഇന്ന് വൈകിട്ട് ഞാന്‍ ചപ്പാത്തി ഉണ്ടാക്കാന്‍ പോകുന്നു. എനിക്ക് വലിയ അസുഖങ്ങളായി ഒന്നുമില്ലേങ്കിലും എന്റെ പെണ്ണ് പ്രമേഹ രോഗിയും ഹൈപ്പര്‍ ടെന്‍ഷന്‍ കാരിയും ആണ്. 

ഒന്നുമില്ലെങ്കിലും എന്റെ പെണ്ണല്ലേ...? ഉപകാരമില്ലാത്ത രണ്ട് മക്കളുടെ അമ്മയും അല്ലേ...? നാലു ചപ്പാത്തി അവള്‍ക്കും കൊടുക്കാം... 

ഒരു  രോഗിയായി മരിക്കുന്നതിനേക്കാളും നല്ലതല്ലേ ആരോഗ്യത്തോട് കൂടി മരിക്കുന്നത്...? നാളെ വരാം കൂട്ടുകാരേ എന്റെ ചപ്പാത്തി വിശേഷങ്ങളുമായി....

++++++

Wednesday, February 18, 2015

വിവസ്ത്രയായവള്‍

short story


സണ്ണിയെ  ഇവിടെയൊക്കെ കാണാം സന്ധ്യാസമയത്ത്.. ഇന്നും ഇതിലെ പോയി. വടക്കുന്നാഥനിലും പാറമേക്കാവിലും ഒക്കെ പോയി... പാറമേക്കാവ് അമ്പലത്തിന്നടുത്ത  ഒരു സ്റ്റുഡിയോവില്‍ പോയി കുറച്ച് പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോകളുടെ പ്രിന്റെ എടുത്തു. എന്നിട്ട് വിചാരിച്ചു ഒരു ഓട്ടോ വിളിച്ച് കണിമംഗലത്തുള്ള വീട്ടിലേക്ക് പോകാമെന്ന്...

പക്ഷെ പെട്ടെന്ന് തീരുമാനം മാറ്റി... ഓട്ടോക്കുള്ള ഉദ്ദേശം 25 രൂപ ഒരു യാചകന് നല്‍കി, അയാള്‍ അവിടെ നിന്ന് നടന്നു. അപ്പോള്‍ വൈകിട്ടെത്തെ നടത്തവും കഴിഞ്ഞു, മറ്റുള്ളവര്‍ക്ക് ഒരു നേരത്തെ ആഹാരത്തിനുള്ള വകയും ആയി. അയാള്‍ അങ്ങിനെ എന്നെത്തെയും പോലെ ഇന്നും നടന്നു. രാഗം തിയേറ്ററിന്നടുത്തെത്തിയപ്പോള്‍ ചുടുകടല വാങ്ങി.

സണ്ണിക്ക് ബീയര്‍ കുടിക്കുമ്പോള്‍ ചുടുകടല ഇഷ്ടമാണ്. ബീയര്‍ ഇല്ലെങ്കിലും ഒരു പത്ത് രൂപ കൊടുത്ത് ഒരു പൊതി കടല വാങ്ങി. അങ്ങിനെ പല പൊതികള്‍ വിറ്റുവേണം   കടലക്കച്ചവടക്കാരന് കുടുംബം  പുലര്‍ത്താന്‍.... അങ്ങിനെ കടല കൊറിച്ച നടന്ന് നടന്ന് കുറുപ്പം റോഡിന്റെ മധ്യഭാഗത്തെത്തി... നല്ല ചൂട്, വിയര്‍ത്ത് കുളിച്ചിരുന്നു.. അപ്പോള്‍ അയാള്‍ക്ക് തോന്നി ഒരു കുപ്പി ഫോസ്റ്റര്‍ ചില്‍ഡ് ബീയര്‍ കഴിക്കാന്‍...

അടുത്തുള്ള ബാര്‍ ഹോട്ടലില്‍ കയറി...കൌണ്ടര്‍ സ്നെക്ക്സ് ആയ പീനട്ടും മറ്റും കൊറിച്ച് ഫോസ്റ്റര്‍ ബീയര്‍ ഓര്‍ഡര്‍ ചെയ്തു. പക്ഷെ അയാളുടെ നിരാശക്ക് വകയായി അവിടെ ഫോസ്റ്റര്‍ ഉണ്ടായിരുന്നില്ല. പകരം എല്ലാം സ്റ്റ്രോങ്ങ് ബീയറുകള്‍. അയാള്‍ ലൈറ്റ് ബീയറുകള്‍ മാത്രമേ കുടിക്കൂ.... അയാളുടെ ബീയര്‍ കുടി ജര്‍മ്മനിയില്‍ നിന്ന് തുടങ്ങിയതാണ്. അവിടെ ഫോസ്റ്റര്‍ സാധാരണ കാണാറില്ല, പകരം ബിറ്റര്‍നസ്സ് കൂടുതലുള്ള ബീയറുകളാണ്.. പേരുകളൊന്നും ഇപ്പോള്‍ ഓര്‍മ്മയില്ല. എന്നാലും തുടര്‍ന്നെഴുതാം..... അല്പം വിശ്രമിക്കട്ടെ....

 വിശ്രമം കഴിഞ്ഞ് വീണ്ടും എഴുതാന്‍ തുടങ്ങിയപ്പോള്‍ ഇതാ കിടക്കുന്നു ചിലരുടെ മെസ്സേജസ്.. അതില്‍ തിരഞ്ഞെടുത്തത് രമണി ചേച്ചിയുടേതായിരുന്നു. അവര്‍ക്ക് ഇടക്ക് ചൂട് വരും, അപ്പോള്‍ കണ്ടവരെയെല്ലാം ശാസിക്കും. സണ്ണിക്ക് ആ ശാസന കേള്‍ക്കാന്‍ ഇഷ്ടമാ ണ്. സണ്ണിയുടെ വിഷമങ്ങള്‍ ഇറക്കി വെക്കാനൊരു അത്താണിയായാണ് അയാള്‍ ചേച്ചിയെ കാണുന്നത്. ഞങ്ങള്‍ ഏതാണ്ട് സമപ്രായക്കാരാണെങ്കിലും ചേച്ചി അയാളെ  “സണ്ണ്യ്യേട്ടന്‍”എന്നാ വിളിക്കുക. അയാള്‍ രമണി ചേച്ചിയെന്നും..

ഏതായാലും ചേച്ചിയുടെ രണ്ട് കതിന വെടി സണ്ണിക്ക് നേരെ പൊട്ടിച്ചു.  അയാളത് സ്നേഹപൂര്‍വ്വം ഏറ്റുവാങ്ങി.

നമുക്ക് കഥയിലേക്ക് മടങ്ങാം.. സണ്ണി അല്പം വൈഷമ്യത്തോടെ ഇഷ്ടപാനീയം കിട്ടാത്ത മുറുക്കത്തില്‍ മറ്റൊരു ബാര്‍ ഹോട്ടലില്‍ കയറി.. അവിടെയും ഉണ്ടായിരുന്നില്ല, ഫോസ്റ്റര്‍. പകരം കിങ്ങ് ഫിഷര്‍ ഗോള്‍ഡ് ഉണ്ടായിരുന്നു. അത് ലൈറ്റ് ബീയര്‍ ആണ് , അതിന് ഓര്‍ഡര്‍ കൊടുത്ത് തല്‍ക്കാലം തൃപ്തിപ്പെട്ടു.. അവിടേയും കൌണ്ടര്‍ സ്നാക്ക്സ് പീനട്ടും ടോപ്പിയാക്കയും. അതൊന്നും കൊറിച്ച് എനിക്ക് സംതൃപ്തി വന്നില്ല. അയാള്‍ ഒരു മസാല ഓം ലറ്റ് വിത്ത ലോട്ട്സ് ഓഫ് ടൊമേറ്റോ + കാപിസിക്കം ബട്ട് വിത്തൌട്ട് ഗ്രീന്‍ ചില്ലി ഓര്‍ഡര്‍ നല്‍കിയിട്ട് കീശയിലുണ്ടായിരുന്ന എന്തോ കൊറിച്ച് ഓം ലറ്റിനായി കാത്തിരിക്കുന്നതിന്നിടയില്‍ അയാള്‍ക്ക് മറ്റൊരു ആലോചന വന്നു.

കുറച്ച നാളായി മനസ്സിന്നൊരു അസ്വസ്ഥത.. എവിടേക്കെങ്കിലും അകലേക്ക് ഒരു യാത്ര പോകണം.. കൂട്ടിന് രമണി ചേച്ചിയെ വിളിക്കം.. ചേച്ചി വരാമെന്നൊക്കെ പറയും ആദ്യം, പിന്നെ മുങ്ങും. അതൊരു പതിവാണ്, എന്നാലും വിളിക്കാം. ഇനി ചേച്ചി വന്നില്ലെങ്കില്‍ ലക്ഷ്മിക്കുട്ടിയെ വിളിക്കാം. ലക്ഷ്മിക്കുട്ടി വരുമോ എന്നറിയില്ല, അവള്‍ക്ക് വയസ്സന്മാരെ ഇഷ്ടമില്ല, പിള്ളേരെയാണ് കമ്പം.. ഇനി ആരേയും കിട്ടിയില്ലെങ്കില്‍ പാറുകുട്ടിയെ വിളിക്കാം..

പക്ഷേ....?!

പക്ഷേ...? എന്തുപക്ഷേ...? “പാറുകുട്ടി ഇപ്പോള്‍ പണ്ടത്തെ പാറുകുട്ടി അല്ല...”
“എന്നുവെച്ചാല്‍....?”
“ആ അതൊരു വലിയ കഥയാണ്...”

കഥ ചുരുക്കിപ്പറയാം. പണ്ടൊക്കെ പാറുകുട്ടി എന്തുചോദിച്ചാലും ഓക്കെ പറയുമായിരുന്നു. ഇന്ന് അങ്ങിനെയല്ല..
പണ്ട് സണ്ണി ഇതേ തെരുവില്‍ കൂടി നടക്കുമ്പോള്‍...
അന്നൊരു വെള്ളിയാഴ്ചയായിരുന്നു... ചുട്ടുപൊള്ളുന്ന വെയിലത്ത് വിയര്‍ത്തൊലിച്ച് നടക്കാനെനിക്ക് ഒരു ഹരമും രസവും ആയിരുന്നു. രവിയേട്ടനെ പോലെ മുണ്ട് കയറ്റിക്കുത്തി, മുറുക്കി ചുവപ്പിച്ച് -ബാനര്‍ജി ക്ലബ്ബ് മുതല്‍ കൂര്‍ക്കഞ്ചേരി വരെ മഴച്ചാറലും കൊണ്ട് നടന്നിരുന്ന പോലെ..

സണ്ണി വിളിച്ചു - പാറുകുട്ടിയെ ടിബി റോഡില്‍ നിന്നും..
അവളെത്തി അവളുടെ ഓസ്റ്റിന്‍ കാംബ്രിഡ്ജില്‍ ഇരുപത് മിനിട്ടുകൊണ്ട്.
അവള്‍ ആദ്യമായി കയറി ഒരു ബാറില്‍............ 85% ഇരുട്ടാ‍യതിനാല്‍ ആള്‍ക്കൂട്ടത്തില്‍ അവളൊരു അവളാണെന്ന് ആരും അറിഞ്ഞില്ല.. ജീന്‍സും ടോപ്പുമായതിനാല്‍ അവളുടെ വലിയ മുലകള്‍ തുറിച്ച് നിന്നു. അയാള്‍ മാത്രം അത് കണ്ടു. അധികം ആള്‍ക്കാര്‍ നോക്കി കണ്ണ് തട്ടാതിരിക്കാന്‍ അയാള്‍ അവളെയും കൊണ്ട്  മറൈന്‍ ഡ്രൈവിലുള്ള സൌധത്തിലേക്ക് അവളുടെ കാംബ്രിഡ്ജില്‍ പറന്നു.

യാത്രാമധ്യേ സണ്ണി ഒരു ക്രെയിറ്റ് ഫോസ്റ്റര്‍ ബീയറും, പെട്ടെന്ന് ലഞ്ച് തയ്യാറാക്കുവാനായി സോസേജും ബേക്കണും കോള്‍ഡ് മീറ്റും വാങ്ങി... മറൈന്‍ ഡ്രൈവ് എത്തുന്നതിന് മുന്‍പ് മറ്റൊരു കടയില്‍ നിന്നും ഗ്രീന്‍ വെജിറ്റബിള്‍സും, എഗ്ഗ് മുതലായവയും രണ്ട് കുപ്പി ടെബോസ്കോ സോസും 2 ചിക്കനും വാങ്ങി.

സൌധത്തിലെത്തുമ്പോളെക്കും പാറുകുട്ടിക്ക് വിശന്നിരുന്നു. ഫ്രിഡ്ജില്‍ ഉണ്ടായിരുന്ന ഒരു കേന്‍ ഫോസ്റ്റര്‍ ബീയര്‍   അയാള്‍ അവള്‍ക്ക് കൊടുത്തു. കൊറിക്കാന്‍ കുറച്ച ആല്‍മണ്ട്സും കാഷ്യുനട്ട്സും... ദാഹമകറ്റാനെന്നവണ്ണം ഒരു അര ലിറ്റര്‍ കേന്‍ ബീയര്‍ അവള്‍ ഒറ്റ വലിക്ക് അകത്താക്കി.. നേരിയ തോതില്‍ അവള്‍ നിശയിലായി...........

................ വിവസ്ത്രയായവള്‍ കൌച്ചില്‍ മലര്‍ന്ന് കിടന്നു.
++

Wednesday, February 11, 2015

കുളക്കരയിലെ കൈതപ്പൂവ്

memoir


ഈ പോട്ടം കാണുമ്പോള്‍ എന്റെ ഞമനേങ്ങാട് തറവാട്ടിലെ പടിഞ്ഞാറെ കുളക്കര ഓര്‍മ്മ വരുന്നു... 

അവിടെയുള്ള കൈതക്കൂട്ടില്‍ വിരിയുന്ന പൂവ് ഞാന്‍ പറിക്കുമായിരുന്നു.. എന്നിട്ട് അച്ചമ്മയുടെ പെട്ടിയില്‍ വെക്കും.. അച്ചമ്മ നായരങ്ങാടിയില്‍ പോകുമ്പോള്‍ ആണ് ആ പെട്ടി തുറക്കുക, അപ്പോള്‍ തെക്കിനിയില്‍ പറത്തുന്ന മണം എനിക്ക് ഇപ്പോളും അനുഭവപ്പെടുന്നു..

പിന്നെ അയലെത്തെ പാത്തുട്ടി ഇതുപോലെ നില്‍ക്കും എന്റെ കുളി കാണാന്‍. ഞാന്‍ ഒരു ദിവസം അവളെ കുളത്തിലേക്ക് തള്ളിയിട്ടു... അവളുടെ വേഷം ഏതാണ്ട് ഇതുപോലെയായിരുന്നു.. പക്ഷെ അവള്‍ക്ക് ദാവണി ഉണ്ടായിരുന്നില്ല, പുള്ളിപ്പാവാടയും തട്ടവുമിട്ട് എപ്പോളും ഞങ്ങള്‍ കൂട്ടുകൂടി കളിക്കും... 

കാലത്ത് അവള്‍ മദ്രസയില്‍ വരുന്നതും കാത്തിരിക്കും ഞാന്‍. എനിക്കും അവള്‍ക്കും കൂടി ടെക്സ്റ്റ് ബുക്ക് ഒന്നേ ഉണ്ടായിരുന്നുള്ളൂ പത്താം ക്ലാസ്സില്‍.. ഞാന്‍ പത്ത് കഴിഞ്ഞ് കോളേജില്‍ ചേരാന്‍ പോയപ്പോള്‍ അവള്‍ കുറേ കരഞ്ഞു..... എന്റെ പാത്തുട്ടി ഇപ്പോള്‍ ഈ ദുനിയാവില്‍ ഉണ്ടോ എന്നുകൂടി എനിക്കറിയില്ല.... ഞാന്‍ പിന്നെ അവളെ കണ്ടിട്ടില്ല....



NB




 മുകളില്‍ പറഞ്ഞിരിക്കുന്ന ഫോട്ടോ ഇവിടെ ഇടാനുള്ള സമ്മതം ഷീബ അമീറിനോട് ചോദിച്ചിട്ടുണ്ട്. ഓക്കെ ആയാല്‍ ഇടാം. അല്ലെങ്കില്‍ കഥക്കനുസരിച്ചുള്ള ഒരു  പോട്ടം കണ്ടെത്താം, അല്ലെങ്കില്‍ വരക്കാം.



Friday, February 6, 2015

ദോശയും കടലയും

MEMOIR
=======
പണ്ടൊക്കെ വീട്ടില്‍ വയറുനിറയെ ഇഡ്ഡലിയും ചമ്മന്തിയും തന്നിരുന്നു. ദോശയും പുട്ടും കടലയും ഒക്കെ അങ്ങിനെ തന്നെ.. ഇപ്പോള്‍ എല്ലാം കുറച്ചേ തരുന്നുള്ളൂ, എനിക്ക് എന്നും കാലത്ത് ചൂടോടെ ഉള്ള ദോശയാണിഷ്ടം..
ഓരോ‍ന്നായി ചുട്ട് ആവശ്യത്തിന്നനുസരിച്ച് പ്ലേറ്റില്‍ ഇട്ട് തരും എന്റെ ശ്രീമതി.. ഞാന്‍ വയറുനിറയെ കഴിക്കും ഇത്തരം ചുടുദോശ. എനിക്ക് ദോശയുടെ കൂടെ ഇഷ്ടം കടലയാണ്. ഫ്രഷ് സാമ്പാ‍റാണെങ്കില്‍ അതായാലും മതി. തേങ്ങാച്ചമ്മന്തി വിരോധമില്ല, പക്ഷെ കടലയോളം ഇഷ്ടം മറ്റൊന്നുമില്ല...
ഞാന്‍ ബോര്‍ഡിങ്ങ് സ്കൂളില്‍ പഠിക്കുന്ന കാലത്ത് ആഴ്ചയില്‍ ഒരിക്കല്‍ ദോശയും കടലയും കിട്ടും. ഗോപാലന്‍ നായരാണ് അതുണ്ടാക്കുക... സ്റ്റഡി റൂമില്‍ നിന്നും 100 മീറ്റര്‍ അകലെയുള്ള അടുക്കളയില്‍ നിന്നും ദോശയുടെ മണം എന്റെ മൂക്കിലേക്ക് തുളച്ച് കയറും, അപ്പോള്‍ ഞാന്‍ വെള്ളം കുടിക്കാനെന്ന വ്യാജേന അടുക്കളയിലെത്തും.
ഗോപാലന്‍ നായരുടെ അടുത്ത് പോയി കൊതിയനെ പോലെ നില്‍ക്കും. അപ്പോള്‍ അദ്ദേഹം ആരും അറിയാതെ എനിക്ക് ഒന്നോ രണ്ടോ ദോശ തരും. പിന്നെ പ്രാതലിന് ബെല്ലടിക്കുമ്പോള്‍ ഞാന്‍ ഫസ്റ്റ് ബേച്ചിനുതന്നെ ഡൈനിങ്ങ് ഹോളില്‍ ചെന്നിരിക്കും. അപ്പോള്‍ അവിടെ ചുടുദോശയും കടലയും കിട്ടും. അത് കഴിഞ്ഞ് ചുട്ടുപൊള്ളൂന്ന ചായ മൊത്തിക്കുടിക്കും.. അങ്ങിനെയാണ് എനിക്ക് ദോശയും കടലയും ഇത്ര ഇഷ്ടമാകാന്‍ കാരണം..
ഞാന്‍ തൃശ്ശൂരിലെ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിലെ അന്തേവാസിയായിരുന്നു. കുന്നംകുളം ചെറുവത്താനി - വടുതല സ്കൂളില്‍ നിന്നും 4 1/2 ക്ലാസ്സ് കഴിഞ്ഞ അവിടെ ഫസ്റ്റ് ഫോറത്തില്‍ ചേര്‍ന്നു. എന്റെ കഷ്ടകാലം അന്ന് തൊട്ട് തുടങ്ങി.. അന്നവിടെ ഉള്ള ശക്രാനന്ദസ്വാമി എന്നെ അകാരണമായി അടിക്കുമായിരുന്നു.. വികൃതിയുള്ള അനവധി കുട്ടികളുണ്ടായിരുന്നു അന്ന് ആശ്രമത്തില്‍, അക്കൂട്ടത്തില്‍ ജയില്‍ പുള്ളികളെപ്പോലെ എന്നെയും അദ്ദേഹം കരുതി...
ആശ്രമത്തില്‍ നിന്നും ചാടിപ്പോയവരെ അവരുടെ രക്ഷിതാക്കള്‍ സ്വാമിയെ സ്വാധീനിച്ച് വീണ്ടും അവിടെ കൊണ്ടുചെന്നാക്കും. ഈ ആശ്രമം ഏറ്റവും പറ്റിയത് എന്റെ അനിയനായിരുന്നു. അവനായിരുന്നു കുറുമ്പന്‍. ഞാന്‍ പാവമായിരുന്നു അന്നും ഇന്നും. എന്റെ ഒരു ദുരവസ്ഥ എന്നതില്‍ കവിഞ്ഞ് ഒന്നും എനിക്ക് പറയുവാനുണ്ടായിരുന്നില്ല അന്ന്.....
ഞാന്‍ 1963 ല്‍ പത്താം ക്ലാസ്സ് കഴിയും വരെ അവിടെ തടങ്കലില്‍ ആയിരുന്നു... ഇന്ന് എനിക്ക് വയസ്സ് 68 കാലത്ത് വയറ് നിറയെ ഇഡ്ഡലിയും ദോശയും കഴിക്കണ്ട എന്നാണ് എന്റെ പ്രിയതമ പറയുന്നത്... ഇന്ന് ഞാന്‍ 7 ഇഡ്ഡലി കഴിച്ചപ്പോള്‍ അവളെന്നെ ശാസിച്ചു.
ഇന്ന് ഇഡ്ഡലിക്ക് ഇരുമ്പന്‍പുളി ചട്ട്ണി ഉണ്ടായിരുന്നു. എന്റെ ഫേവറൈറ്റ് ആണത്... പണ്ട് ചുരുങ്ങിത 6 ദോശ തന്നിരുന്നു, ഇപ്പോള്‍ അവള്‍ അത് 4 ആക്കി. എന്താണ് ഇത്ര ഉപദ്രവം ഇവളെക്കൊണ്ട്..
ഞാന്‍ എന്റെ പാറുകുട്ടിയുടെ അടുത്തേക്ക് പോകയാണ്. അവള്‍ എന്നെ പൊന്നുപോലെ നോക്കും. എന്നും വിഭവസമൃദ്ധമായ ആഹാരവും പാലടയും തരും. പിന്നെ സ്നേഹം കൊണ്ട് പൊതിയും... ഞാനെന്തിന് ഇവിടെ കിടന്ന് കഷ്ടപ്പെടുന്നു...
[ബാക്കി നാളെയെഴുതാം