Monday, June 22, 2015

രക്തവാതം

ഓര്‍മ്മക്കുറിപ്പ്

 കഴിഞ്ഞ 21 ദിവസങ്ങള്‍ ഞാന്‍ രക്തവാതത്തിനുള്ള ചികിത്സയിലായിരുന്നു.രോഗം ഭേദമായില്ല. ഇനി വരുന്ന 15 ദിവസത്തെ നല്ലരിക്ക [മരുന്ന് കഴിച്ചുള്ള വിശ്രമം] കഴിഞ്ഞാല്‍ ഒരു പക്ഷെ രക്ഷപ്പെടുമായിരിക്കും..

ആയുര്‍വ്വേദക്കാര്‍ ഇതിന് വാതരക്തമെന്നോ രക്തവാതമെന്നോ ഒക്കെ പറയുന്നു. അലോപ്പതിക്കാര്‍ പെരിഫറല്‍ ന്യൂറോപ്പതിയെന്നും മറ്റും വിളിക്കും. വലത് കാല്‍ പാദത്തിന്റെ അസ്ഥികള്‍ നിലത്തുമുട്ടുന്നത് പോലെ തോന്നും, പിന്നെ തരിപ്പും വേദനയും, കോച്ചലും എല്ലാം.. ചെരിപ്പില്ലാതെ നടക്കാന്‍ വയ്യ. മൊസൈക്ക് ഫ്ലോറില്‍ ഒട്ടും പറ്റില്ല, അതൊക്കെയാണ് എനിക്ക് അനുഭവപ്പെടുന്നത്..

ആയുര്‍വ്വേദവും, ഹോമിയോപ്പതിയും, അലോപ്പതിയും ഒക്കെ പരീക്ഷിച്ചു കഴിഞ്ഞ 10 കൊല്ലമായി.. ഈ ചികിത്സക്ക് മുന്‍പേ 2 കൊല്ലം അലോപ്പതി വിഭാഗത്തിലെ ന്യൂറോ ഫിസിഷ്യന്റെ ചികിത്സയിലായിരുന്നു.. വലിയ വേദനയും കഴപ്പുമില്ലാതെ ഇരിക്കുകയായിരുന്നു, പക്ഷെ കാലിന്റെ അടിയിലെ അവസ്ഥയില്‍ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. അങ്ങിനെ ഇരിക്കുന്ന അവസ്ഥയില്‍ പെട്ടെന്നൊരു ദിവസം കാലില്‍ നീര് വരാന്‍ തുടങ്ങി...

ഡോക്ടര്‍ പറഞ്ഞു അത് കഴിക്കുന്ന മരുന്നുകളുടെ സൈഡ് ഇഫക്റ്റ് ആണെന്ന്, പക്ഷെ മരുന്ന് നിര്‍ത്തിയാല്‍ നീര് ഒരു പക്ഷെ കുറഞ്ഞെന്ന് വരാം, അപ്പോള്‍ കഴപ്പും വേദനയും വീണ്ടും വരും.. അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് തല്‍ക്കാലം സുല്ല് പറഞ്ഞ് അടുത്തുള്ള ആയുര്‍വ്വേദ ആശുപത്രിയില്‍ കിടത്തി ചികിസ്തക്ക് വിധേയനായി.. മൊത്തത്തില്‍ ഒരു ശരീരസുഖം ഉണ്ടായതൊഴിച്ചാല്‍ രോഗം ഒട്ടും ഭേദമായില്ല.

ഈ ചുരുങ്ങിയ കാലയളവിലുള്ള ചികിത്സക്ക്  കുറച്ച് രൂപ ചിലവായി. പിന്നെ വീട്ടുകാര്‍ക്ക് എന്നും വരാനും പോകാനുമുള്ള മറ്റുചിലവുകളും.. ആയുര്‍വ്വേദത്തില്‍ വലിയ വിശ്വാസം ആണ് എനിക്ക്, എന്നും തൈലവും കഷായവും ഒക്കെ ആയി ജീവിക്കാന്‍ വലിയ ബുദ്ധിമുട്ടാണെങ്കിലും രോഗം മാറുമെന്ന പ്രത്യാശയിലായിരുന്നു..

ആയുര്‍വ്വേദം സമയമെടുക്കും, എന്നാലും സുഖം കിട്ടാതിരിക്കില്ല.

++++++=======


7 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഒരു വാതരോഗിയുടെ കഥ ഇവിടെ കാണാം

Muralee Mukundan , ബിലാത്തിപട്ടണം said...

മിക്കതും കഴിക്കുന്ന മരുന്നുകളുടെ സൈഡ് ഇഫക്റ്റ് ആയിരിക്കും

രാജഗോപാൽ said...

താങ്കളുടെ വാതരോഗം വേഗം തന്നെ സുഖപ്പെടാൻ വാതാലയേശൻ അനുഗ്രഹിക്കട്ടെ...

Cv Thankappan said...

ആയുരാരോഗ്യസൌഖ്യം ഉണ്ടാകുമാറാകട്ടെ!
ആശംസകള്‍ ജെ.പി.സാര്‍

ajith said...

സൌഖ്യം ആശംസിക്കുന്നു

മനോജ് ഹരിഗീതപുരം said...

ആയുർവേദം ആയുരാരോഗ്യം നൽകട്ടെ

സ്വപ്നസഖി said...

ആയുര്‍വേദം പെട്ടെന്നു ഫലം തരില്ലെങ്കിലും സൈഡ് എഫക്ട്സ് കുറവായിരിക്കും. താങ്കളുടെ രോഗം ഭേദമായി പൂര്‍ണ്ണ ആരോഗ്യവാനായിത്തീരാന്‍ ആശംസിക്കുന്നു.