Thursday, July 9, 2015

ധര്‍മ്മസ്സും കായ

 അങ്ങിനേയും ഒരു പുരാണം


ഞങ്ങളുടെ നാട്ടില്‍ - അതായത് എന്റെ സ്വദേശമായ കുന്നംകുളം ചെറുവത്താനിയില്‍ ഇതിനെ അങ്ങിനെയാണ് വിളിക്കുന്നത്, അല്പം പടിഞ്ഞാട്ട് പോയാല്‍ മലബാര്‍ ഏരിയായില്‍ ഓമക്കായയെന്നും വിളിക്കും. ഞാന്‍ ഇപ്പോള്‍ 22 കൊല്ലമായി താമസിക്കുന്ന തൃശ്ശൂര്‍ കൊക്കലയില്‍ പപ്പക്കായ എന്നും,  ആംഗലേയത്തില്‍ പപ്പയാ എന്നുമൊക്കെ പറയുന്നു. ഇവളുടെ ജന്മദേശം മെക്സിക്കോയിലാണ് എന്നാണെന്റെ അറിവ്.

+ ഞാന്‍ ജൂണ്‍ ആദ്യത്തെ ആഴ്ചയില്‍ തുടങ്ങി അവസാനം വരെ തൃശ്ശൂരിലെ ഒരു സ്വകാര്യ ആയുര്‍വ്വേദ ആശുപത്രിയില്‍ രക്തവാതത്തിനുള്ള ചികിസ്തയില്‍ ആയിരുന്നു. വൈകിട്ടും ചിലപ്പോള്‍ കാലത്തും കിഴക്കോറത്ത് ചുമ്മാ റോഡില്‍ കൂടി പോകുന്ന വണ്ടികളെ നോക്കിയിരിക്കുമ്പോള്‍ ഇവളെന്നെ നോക്കി ചിരിക്കാറുണ്ട്.. ഞാന്‍ അങ്ങിനെ ഒരു ദിവസം എന്റെ പഴയ കാലം ഓര്‍ത്തു...

+ പണ്ട് പണ്ട് അതായത് ഒരു 45 കൊല്ലം മുന്‍പ് പാറുകുട്ടിക്ക് മാസക്കുളി തെറ്റി. എന്നോടവള്‍ പരിഭവം പറഞ്ഞു... ഞാന്‍ അവളോടോതി സാരമില്ലടീ...

“നിനക്ക് ഞാന്‍ ധര്‍മ്മസ്സുംകായ പൊട്ടിച്ച് തരാം. അത് പച്ചയോടെ സേവിച്ചാല്‍ നിന്റെ കുളി ഒക്കെ ശരിയാകും...”

അങ്ങിനെ ധര്‍മ്മസ്സുകായ പൊട്ടിച്ച് അവള്‍ തിന്ന് തിന്ന് ഞങ്ങള്‍ക്കെന്നും ഹണിമൂണ്‍ ആയിരുന്നു.... സംഗതി വാസ്തവമാണോ എന്നെനിക്കറിയില്ല, അങ്ങിനെ സംഭവിച്ചിരുന്നു എന്നാണെന്റെ ഓര്‍മ്മ..

“ഇനി അവള്‍ എന്നോട് കള്ളം പറഞ്ഞതാണോ എന്നും അറിയില്ല, എന്നെ പറ്റിക്കാന്‍ അങ്ങിനെ പല സൂത്രപ്പണികള്‍ ഒപ്പിക്കാറുണ്ട്...”

+ ഒരു ദിവസം അവള്‍ വടക്കോറത്ത് തൈര് കടയാനിരുന്നപ്പോള്‍ കുമിളകളായി വന്നിരുന്ന വെണ്ണക്കുട്ടന്മാരെ കൂട്ടിയിട്ട് എനിക്ക് തരും.. മോരിന്റെ പുളിയോട് കൂടിയുള്ള ആ വെണ്ണക്കുട്ടന്മാരെ കഴിക്കാന്‍ വളരെ രസമായിരുന്നു.....

+ ഞാന്‍ ഒരിക്കല്‍ അവളോട് ചോദിച്ചു...

“എന്തിനാ പാറുകുട്ടീ നീയെനിക്ക് എന്നുമിങ്ങനെ കലത്തില്‍ നിന്നും വെണ്ണ തരുന്നത്...”......

”യേയ് പ്രത്യേകിച്ചൊന്നുമില്ല, വൈകുന്നേരം അച്ചമ്മ കമ്പിറാന്തലിന്റെ തിരിതാഴ്ത്തുമ്പോള്‍ ഉണ്ണ്യേട്ടന്‍ എന്റെ പായയിലേക്ക് വരാറില്ലേ....? അതിന് തന്നെ....”

“അമ്പടി കള്ളീ... അതായിരുന്നു കാര്യം അല്ലേ...?”

കാലങ്ങള്‍ കുറെ കഴിഞ്ഞെങ്കിലും ആശുപത്രിയിലെ ധര്‍മ്മസ്സുംകായ കണ്ടപ്പോള്‍ എനിക്കിതൊക്കെ ഓര്‍മ്മ വന്നു.. എന്റെ അച്ചന്‍ സിലോണില്‍ ആയിരുന്നു. വലിയൊരു ഹോട്ടല്‍ ശൃംഗലയുടെ ജെനറല്‍ മേനേജര്‍ ആയിരുന്നു.  അന്ന് അച്ചന്‍ എന്നും രാത്രി അത്താഴത്തിന് മുന്‍പ് വലിയ രണ്ട് സ്ലൈസ് പഴുത്ത പപ്പയാ കഴിച്ചിരുന്നു..

പില്‍ക്കാലത്താണെനിക്ക് മനസ്സിലായത് അത് കോണ്‍സ്റ്റിപ്പേഷന്‍ ഒഴിവാക്കുമെന്ന്.. എനിക്കതറിയാതെ പോയി, ഞാന്‍ ഇപ്പോള്‍ തൃഫലാചൂര്‍ണ്ണമാണ് കഴിക്കുന്നത്. കാരണം എന്നും ഈ ധര്‍മ്മസ്സിനെ കിട്ടില്ലാ എന്നതുതന്നെ..

+എന്റെ തൃശ്ശൂരിലെ വീട്ടില്‍ ഒന്നുരണ്ട് മരം എപ്പോഴും കായ്ച്ച് നില്‍ക്കും, പഴുത്തത് എനിക്ക് കഴിക്കാനും പച്ച സാമ്പാറിലിടാനും പുഴുക്ക് തോരനായും ഒക്കെ സേവിക്കും.

പണ്ടൊക്കെ ഞാന്‍ ഇതിന്റെ തണ്ടും ഇലയും കൊണ്ട് മാലയുണ്ടാക്കി പാറുകുട്ടിയുടെ കഴുത്തില്‍ ഇട്ട് കൊടുക്കാറുണ്ട്. പച്ച തെങ്ങിന്‍ മടലുകൊണ്ട് വീടുണ്ടാക്കി ഞങ്ങള്‍ ചിലപ്പോള്‍ അതില്‍ ഉറങ്ങും ചെറുപ്പത്തില്‍...

അങ്ങിനെ ആയുര്‍വ്വേദാശുപത്രിയിലെ ഈ ധര്‍മ്മസ്സ് പെണ്ണിനെ കണ്ടപ്പോള്‍ എനിക്ക് പലതും തോന്നി.. ഇനിയും വിശേഷങ്ങള്‍ പലതുണ്ട് ഇവളെപ്പറ്റി പറയാന്‍. എന്റെ ബ്ലൊഗര്‍ സുഹൃത്ത്  കുട്ടന്‍ മേനോനും ചില പപ്പായ വിശേഷങ്ങളുണ്ടായിരുന്നു എന്ന് പാവറട്ടിക്കാര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്...

ഞാനിപ്പോള്‍ ആയുര്‍വ്വേദ ചികിത്സ കഴിഞ്ഞ് വിശ്രമത്തിലാണ് കാണാം
കൂട്ടുകാരേ.... ബൈ ബൈ..
+++++
++++++


5 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഞങ്ങളുടെ നാട്ടില്‍ - അതായത് എന്റെ സ്വദേശമായ കുന്നംകുളം ചെറുവത്താനിയില്‍ ഇതിനെ അങ്ങിനെയാണ് വിളിക്കുന്നത്, അല്പം പടിഞ്ഞാട്ട് പോയാല്‍ മലബാര്‍ ഏരിയായില്‍ ഓമക്കായയെന്നും വിളിക്കും.

Cv Thankappan said...

ഇവിടെയൊക്കെ കൊപ്പക്കായ എന്നും പറയും....
ആശംസകള്‍

Rajamony Anedathu said...

ജെ പി യെ ഇടയ്ക്ക് കണ്ടില്ല..ആയുര്‍വേദ ചികിത്സയില്‍ ആയിരുന്നു...അല്ലെ...വിശ്രമിക്കൂ...പിന്നെ പപ്പായ പാറുക്കുട്ടി , എല്ലാം നന്നായിരിക്കുന്നു...ഇനിയും അറിയണം കൂടുതല്‍ കഥകള്‍...പപ്പായക്ക് ഇവിടെ ഞങ്ങള്‍ കപ്പളങ്ങ എന്നും പറയാറുണ്ട്‌.പശുക്കള്‍ക്ക് കൂടുതല്‍ പാല്‍ കിട്ടുന്നത്തിനു പപ്പായ(കപ്പളങ്ങ) പുഴുങ്ങിക്കൊടുത്താല്‍ മതി എന്ന ഒരു നാട്ടറിവ് കൂടി ഇവിടെ ഞാന്‍ പങ്കു വെയ്ക്കുന്നു...മനുഷ്യര്‍ക്കും പരീക്ഷിക്കാം ഇത്...

ajith said...

ഇങ്ങനെ ഒരു പേര് ആദ്യായിട്ടാണ് കേള്‍ക്കുന്നത്

രാജഗോപാൽ said...

കറുമൂസ് എന്ന് ചിലർ പറഞ്ഞു കേട്ടിട്ടുണ്ട് പുന്നയൂർ ഭാഗങ്ങളിൽ പണ്ട്..പക്ഷെ ഞങ്ങൾ ഓമക്കായ എന്നാണ് ഇതിനെ വിളിച്ചിരുന്നത്... അന്ന് ഓമക്കായയുടെ ഗർഭനിരോധനവും മറ്റുമായ ഔഷധഗുണങ്ങളെ ക്കുറിച്ചൊന്നുമറിഞ്ഞിരുന്നില്ല.. എങ്കിലും അത് കൊണ്ടുണ്ടാക്കുന്ന മുളകൂഷ്യം വളരെ രുചികരമായിരുന്നു എന്നോർക്കുന്നു... അതിന്റെ തണ്ട് കൊണ്ടാണ് കളി. ഉള്ള് പൊള്ളയായത് കൊണ്ട്, ഓടക്കുഴൽ പോലെ ദ്വാരമിട്ടു ഉണ്ടാക്കുമായിരുന്നു... ലക്ഷണമൊത്ത ഒരു ഓമക്കായയ്ക്ക് മുഴുത്ത ഒരു മുലയുടെ ആകൃതിസൗഭഗം ഉണ്ടോ എന്ന് അന്നത്തെ എന്റെ ബാല്യചാപല്യം ഭാവനയിൽ കാണുമായിരുന്നു...