Sunday, January 31, 2016

കാഴ്ച

ഞന് ഇവിടെ വരാറില്ല കുറച്ച് നാളായി. ജരാനര ബാധിച്ച് കിടപ്പിലായ പ്രതീതി. വയസ്സ് എഴുപത്. അത് അധികമൊന്നും ആയിട്ടില്ലായെന്നാണ് പലരുടേയും നിഗമനം, പക്ഷെ എന്നെ സംബന്ധിച്ചിടത്തോ‍ളം ഞാനൊരു കിടപ്പുരോഗിയായ പോലെ. 10 കൊല്ലമായുള്ള രക്തവാതം കാലുകളെ അധികം കറങ്ങാ‍ന്‍ അനുവദിക്കുന്നില്ല.. 

അലോപ്പതിയും ആയുര്‍വ്വേദവും, ഹോമിയോപ്പതിയും മാറിമാറി ചികിത്സിച്ചുവെങ്കിലും രക്ഷയില്ല.. അതിന്നിടക്ക് നടക്കാന്‍ പോകുന്നതിന്നിടയില്‍ തട്ടിത്തടഞ്ഞ് വീണ് കാലിന്റെ പുറടിയുടെ മുകളില്‍ എല്ല് ചെറുതായി പൊട്ടിയ്തും കൂടി ആയപ്പോള്‍ വീട്ടുതടങ്കലിലെന്ന പോലെ ഇപ്പോള്‍. 

എന്താ ചെയ്യാ എല്ലാം സഹിക്കുക തന്നെ.. കണ്ണിനാണെങ്കില്‍ കാഴ്ചവൈകല്യവും, ഗ്ലോക്കോമ എന്ന മാരകരോഗം... കഴിഞ്ഞ ദിവസം ഉണ്ണാനിരുന്നപ്പോള്‍ മേശമേല്‍ വിരിച്ചിരുന്ന ഒരു ഗ്ലോസ്സി കടലാസ്സിലേക്ക് കണ്ണൂം നട്ട് ഇരുന്നുപോയി. ഫുഡ്ഡടിച്ച് വന്നപ്പോള്‍ കണ്ണില്‍ നിന്നും അവസാനം കണ്ട ഇമേജ് മായാതെ നില്‍ക്കുന്നു. 

ഞാന്‍ പേടിച്ച് വിറച്ചു, ഉടന്‍ മൂടിപ്പുതച്ച് ഭഗവാന്‍ അച്ചന്‍ തേവരെ ധ്യാനിച്ച് കിടന്നു... ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം കാഴ്ച തിരിച്ച് കിട്ടി

5 comments:

ജെ പി വെട്ടിയാട്ടില്‍ said...

10 കൊല്ലമായുള്ള രക്തവാതം കാലുകളെ അധികം കറങ്ങാ‍ന്‍ അനുവദിക്കുന്നില്ല.. അലോപ്പതിയും ആയുര്‍വ്വേദവും, ഹോമിയോപ്പതിയും മാറിമാറി ചികിത്സിച്ചുവെങ്കിലും രക്ഷയില്ല.. അതിന്നിടക്ക് നടക്കാന്‍ പോകുന്നതിന്നിടയില്‍ തട്ടിത്തടഞ്ഞ് വീണ് കാലിന്റെ പുറടിയുടെ മുകളില്‍ എല്ല് ചെറുതായി പൊട്ടിയ്തും കൂടി ആയപ്പോള്‍ വീട്ടുതടങ്കലിലെന്ന പോലെ ഇപ്പോള്‍.

ജെ പി വെട്ടിയാട്ടില്‍ said...

nb: kindly bear the typographical errors which happened due to some font issues

റോസാപ്പൂക്കള്‍ said...

എല്ലാം സുഖമായി ജെ പി ചേട്ടൻ ആക്റ്റീവ് ആകുവാൻ പ്രാർഥിക്കുന്നു

Muralee Mukundan , ബിലാത്തിപട്ടണം said...

ധൈര്യമായിരിക്കുക ജയേട്ട
ഏപ്രിലിൽ പറ്റുമെങ്കിൽ നേരിട്ട് കാണാം

ajith said...

വേഗം സൗഖ്യമാകാൻ ആശംസകൾ