Wednesday, January 9, 2019

അവൾക്ക് യന്ത്രഊഞ്ഞാലിൽ



ഹേബിയുടെ  വീട്ടിൽ പോയാൽ ഈ പിക്കിൾസ് കിട്ടും. രാജഗോപാലൻ പോക്ക്ന്നുണ്ടെങ്കിൽ എനിക്കും ഒരു കുപ്പി വാങ്ങി വന്നാൽ തരക്കേടില്ല.

ഹേബി  ഇക്കുറി നാട്ടിൽ വന്നിട്ട് കാണാൻ പറ്റിയില്ല . ഞാൻ അവരുടെ കൂടെ ഒമാനിലേക്ക് പറക്കാൻ വിചാരിച്ചതായിരുന്നു , പക്ഷെ നടന്നില്ല .

യോഗമില്ല - അല്ലാതെന്തു പറയാൻ. ഇനി ഒന്നും മോഹിക്കുകയില്ല . വയസ്സായില്ലേ വിചാരിച്ചിടത്തൊക്കെ പോകാൻ  പറ്റില്ലല്ലോ .

ഞാൻ എന്റെ പിറന്ന നാടായ കുന്നംകുളത്ത് പോയിട്ട് തന്നെ രണ്ട്  കൊല്ലമായി . വാഹനമുണ്ട് പണമുണ്ട് , പറഞ്ഞിട്ടെന്ത് കാര്യം - കൂടെ വരാൻ ആരുമില്ല . പണ്ടവിടെ ഒരു പാറുക്കുട്ടി ഉണ്ടായിരുന്നു . ഇപ്പോൾ അവളുടെ ചൂര് പോലും ഇല്ല .

പണ്ടൊക്കെ എന്നെ മോഹിപ്പിക്കുവാൻ കറുത്ത  പുള്ളികളുള്ള കുപ്പായമിട്ട്  വേലിക്കരികിൽ നിൽക്കാറുണ്ടായിരുന്നു - ഇനി പൂരങ്ങളുടെ നാളുകളായി തുടങ്ങി.

ആദ്യം വരുന്ന പൂരം കുന്നംകുളം കിഴൂർ  പൂരമായിരിക്കും . പണ്ടൊക്കി കിഴൂർ പൂരം കാണാൻ പോകുമപോൾ ഞങ്ങൾ കുന്നിന്മേലുള്ള പാറപ്പുറത്തിരുന്ന് വെടി  പറയാറുണ്ട്. ഒരു പൂരത്തിന്റെ അന്ന്  അവൾ പറഞ്ഞു അവൾക്ക് യന്ത്രഊഞ്ഞാലിൽ കയറണമെന്ന്.

ഞാൻ അവളെ ഊഞ്ഞാലിൽ കയറ്റി താഴെ നിന്ന് ഊഞ്ഞാൽ കൊട്ട തള്ളി തള്ളി  കൂക്കി വിളിച്ചു .. പിന്നെ ഒരു തമാശ ഉണ്ടായി അത് ഇവിടെ എഴുതാൻ പറ്റില്ല . പിന്നെ പറയാം .

അടുത്ത പൂരത്തിന് ഊഞ്ഞാലാടാൻ രമണി ചേച്ചിയെ കൊണ്ടോണം . ഊഞ്ഞാൽ കൊട്ട തള്ളാൻ  രാജഗോപാലനെയും -ഇടുക്കിയിലെ തൊപ്പിക്കാരനെയും വിളിക്കണം .

ഇനിയും കുറെ വിശേഷങ്ങൾ പറയാനുണ്ട് - അത് താമസിയത്തെ പറയാം .
+

1 comment:

ജെ പി വെട്ടിയാട്ടില്‍ said...

പണ്ടവിടെ ഒരു പാറുക്കുട്ടി ഉണ്ടായിരുന്നു . ഇപ്പോൾ അവളുടെ ചൂര് പോലും ഇല്ല .

പണ്ടൊക്കെ എന്നെ മോഹിപ്പിക്കുവാൻ കറുത്ത പുള്ളികളുള്ള കുപ്പായമിട്ട് വേലിക്കരികിൽ നിൽക്കാറുണ്ടായിരുന്നു