Friday, April 26, 2019

കാന്താരി ഗോമൂത്രം കുലുക്കി സർബത്ത്

നന്ദ്യാർവട്ടം പൂത്തു എന്റെ ഗുരുവായൂരപ്പാ ....!!

എല്ലാ ദിവസം കാലത്ത് എണീറ്റ് കുളി കഴിഞ്ഞാൽ ആദ്യം പൂക്കൊട്ടയുമായി ഗേറ്റിനടുത്ത നന്ദ്യാർ വട്ടത്തിനോട് കുശലം പറഞ്ഞുതുടങ്ങും , പിന്നീട് അവളെ അവളുടെ നോവിക്കാതെ പൂക്കൾ ഞാൻ നുള്ളിയെടുക്കും .  അത് ഗുരുവായൂരപ്പന് അർച്ചന ചെയ്തേ ജലപാനം കഴിക്കൂ.

എന്റെ  വീട്ടിൽ പൂക്കൾ ആയി ഈ  പെൺകുട്ടി  മാത്രമേ ഉള്ളൂ, പിന്നെ ധാരാളം തുളസിയും മിസ്റ്റർ കൃഷ്ണതുളസിയും ഉണ്ട്. ഗുരുവായൂരപ്പന് പ്രിയപ്പെട്ട കൃഷ്ണതുളസി അർച്ചന ചെയ്യാൻ നന്ദ്യാർ വട്ടത്തിന്റെ കൂടെ കൂട്ടും .

എന്നെ മഥിക്കുന്ന ഒരു പ്രശനം ഉണ്ട്. വർഷത്തിൽ ചുരുങ്ങിയത് ഒരു തവണയെങ്കിലും ഈ മിസ് നന്ദ്യാർ വട്ടത്തിനെ  ഇലചുരുട്ടി പുഴുക്കൾ ആക്രമിക്കും, തുടക്കത്തിൽ ഞാൻ ചെറിയ നിലക്ക് പുഴുക്കളെ പിച്ചി നോവിക്കും , പക്ഷെ ഒരിക്കലും മരുന്നടിച്ച് കൊല്ലില്ല. ഒരിക്കൽ ഇവരെ തുരത്താൻ വടക്കാഞ്ചേരിയിൽ നിന്നും ശർക്കരക്കുടത്തിൽ പുളിയൻ ഉറുമ്പിനെ ഇമ്പോർട്ട് ചെയ്തുവെങ്കിലും തികച്ചും പരാജയമായിരുന്നു . ഇപ്പോൾ ഈ പുളിയന്മാരെക്കൊണ്ട് വലിയ ശല്യവും ആയി.

ഈ പുളിയന്മാർ  ഞങ്ങൾ ഓമനിച്ച് വളർത്തുന്ന മൂവാണ്ടൻ മാവിനെയും തായ്‌വാനിൽ നിന്ന് കൊണ്ടുവന്ന കുഞ്ഞൻ മാവിനെയും ആക്രമിക്കാൻ തുടങ്ങി. മാങ്ങ കിട്ടാതെ ആകുമോ എന്ന് ഭയന്ന് അവരെ കാന്താരി ഗോമൂത്രം കുലുക്കി സർബത്ത് കൊണ്ട് കൊന്നു.

ഞാൻ ഗുരുവായൂരപ്പനോട്  പറയാറുണ്ട് കൃഷ്ണാ ഗുരുവായൂരപ്പാ ഞാനിനി എവിടെ പോകും പൂ പറിക്കാൻ . തൊട്ടടുത്ത മല്ലിയുടെ വീട്ടിലും ബാലേട്ടന് ഞാൻ കൊടുത്ത എന്റെ ഓൾഡ് ഔട്ട്  ഹൌ സിലും  വർണങ്ങളിൽ ഉള്ള ധാരാളം പൂക്കൾ ഉണ്ടെങ്കിലും മോഷ്ടിച്ച പൂക്കൾ ഞാൻ ഭഗവാന് സമർപ്പിക്കാറില്ല.

ഗരുവായൂരപ്പൻ എന്നോട് പറഞ്ഞു നീയെങ്ങിനെ ഈ ഭൂമിയിൽ ജനിച്ചു, അതുപോലെ തന്നെ ജന്മമെടുത്തവരാണ് ഈ പുഴുക്കൾ. അവരെ ഉപദ്രവിക്കാതെ മറ്റു മാർഗങ്ങൾ തേടുക.

ഈ മണ്ടൻ ഓൾഡ് മെന്റെ തലയിൽ മറ്റുമാർഗങ്ങൾ ഒന്നും ഉദിച്ചില്ല, ഞാൻ തൽക്കാലം ഭഗവാന് ഇഷ്ടപ്പെട്ട തുളസി അർച്ചന ചെയ്തുകൊണ്ടേയിരുന്നു .

അങ്ങിനെ ഇന്നെലെ വരെ പുഴുവരിച്ച് ശുഷ്കിച്ച കൊമ്പുകളിൽ ഇന്ന് പച്ചിലയും പൂക്കളും പ്രത്യക്ഷമായത് കണ്ട് ഞാൻ അന്തംവിട്ടു.

എല്ലാം ഭഗവാന്റെ ലീലാവിലാസം - അല്ലാതെന്തുപറയാൻ ...??!!!

കൃഷ്ണാ ഗുരുവായൂരപ്പാ - ഭക്തവത്സലാ......

 

 

Friday, April 5, 2019

അയൽവാസി

എന്താ അങ്കിൾ കുറച്ചു നാളായി  എഴുത്തൊന്നും ഇല്ലേ..?  രണ്ടാഴ്ച്ച  മുൻപ് അയൽവാസി ബിനു ഡോക്ടറും വൺ വീക്ക് മുൻപ് പവൻ  ഡോക്ടറും ചോദിചിച്ചിരുന്നു .,,,

"അങ്കിളിനു വയ്യാണ്ടായില്ലേ മക്കളേ - കാഴ്ചയുടെ  പ്രശ്നം ഉണ്ട് -  വയസ്സ് 75 ആയില്ലേ ,പിന്നെ ഗ്ലോക്കോമ ബാധിച്ച് ഒരു  കണ്ണ് ഉള്ളതും ഇല്ലാത്തതും ഒരുപോലെ, എന്നാലും ആ കണ്ണിനെ നോക്കിപ്പോറ്റണം . ഐ ഗ്ലോക്കോമ സർജറി മുപ്പത് കൊല്ലം മുൻപ് ഒമാനിൽ വെച്ചതായിരുന്നു .  അവിടുത്തെ ഹൈ ടെക്ക് സർജറി  ആയതിനാലാണ് ഇപ്പോഴും വലിയ  പ്രശ്നമില്ലാതെ ഓടുന്നത് എന്ന് കൂർക്കഞ്ചേരി ഐവിഷനിലെ ചീഫ് ഡോക്ടർമാരിൽ ഒരാൾ പറഞ്ഞതോർക്കുന്നു .

എന്നെ ആദ്യം  നോക്കിക്കൊണ്ടിരുന്നത് ജ്യോതി ഡോക്ടർ ആയിരുന്നു, പിന്നീട് ഞാൻ തീർത്തും ഗ്ലോക്കോമ രോഗി ആണെന്നറിഞ്ഞതിനാൽ എന്നെ അവരുടെ ഹസ്സിന്റെ അടുത്തേക്ക്  മാറ്റി. അന്നുമുതൽ അനൂപ് ആണ് എന്നെ നോക്കിയിരുന്നത് . ഇപ്പോൾ അദ്ദേഹത്തിന് രോഗികൾ വളരെ കൂടിയതിനാൽ ഞാൻ  റൂട്ടീൻ ചെക്ക് അപ്പിന് ശോഭ ഡോക്ടറെ ആണ് കാണാറ് . രണ്ടുമാസം മുൻപ് എനിക്ക് കണ്ണിന് ചില കോമ്പ്ലിക്കേഷൻ കണ്ടതിനാൽ അവർ എന്നോട് ഗ്ലോക്കോമ സ്പെഷ്യലിസ്റ്റിനെ കാണാൻ പറഞ്ഞു . അപ്പോൾ ഞാൻ ആദ്യം  കണ്ടിരുന്ന ലാവണ്യാ ഡോക്ടറുടെ അടുത്തേക്ക്  തന്നെ പോയി.. അവരുടെ ചികിത്സയിൽ ഐ ആം ഓക്കേ, സൂര്യതാപം പേടിച്ച് ഫോളോ അപ്പിന് ഞാൻ പോയില്ല .

ഇരുപത്തിയഞ്ച് കൊല്ലം ഈവൻ ഓൺ 50 + സെൽഷ്യസ് ചൂടിൽ കുട കൂടാതെയും തൊപ്പി ഇടാതെയും ഞാൻ  ഇരുപത്തിയഞ്ച് കൊല്ലം അവിടെ കഴിഞ്ഞു. സൂര്യ ഭഗവാന്റെ അനുഗ്രഹത്താൽ ഞാൻ സേഫ് ആയിരുന്നു.

ഇന്ന് ക്രഡിറ് കാർഡിന്റെ പയ്മെന്റ്റ് അടക്കാൻ ബാങ്കിൽ പോകാൻ ഞാൻ ഭയന്നില്ല , ഇന്നെലെത്തെ മഴയിൽ തൃശൂർ തണുത്ത് - മാഫി  ഹർ .... എന്നുവെച്ചാൽ ആംഗലേയത്തിൽ നോ ഹീറ്റ്.

എനിക്ക് ഇടക്ക് ഡച്ച് ഭാഷയും അറബിയും പറയാൻ  തോന്നും - രണ്ടും മനസ്സിലാകുന്ന ആരും പടോസികളായും , സദീക്കുകൾ ആയും ഇല്ല . ഇവിടെ ഹിന്ദിയും അറബിയും ഉപയോഗിച്ചിരിക്കുന്നു .

എനിക്ക് വേഡ് പ്രോസസ്സിംഗ് പ്രയാസമായി തുടങ്ങിയിരിക്കുന്നു , അതിനാൽ ടൈപ്പിംഗ് അറിയുന്ന ഒരു  ദോസ്തിനെ കിട്ടിയാൽ  കൊള്ളാം .  എന്റെ ബ്ലോഗ് എഴുത്ത് പുനരാരംഭിക്കണം ചെയ്യാം എങ്കിൽ മേൽ പറ ്ഞ സുഹൃത്തിനെ കിട്ടണം . പ്രത്യുപകാരമായി അവരെ ഞാൻ ഒരു ബ്ലോഗർ ആക്കുകയും സ്പോക്കൺ ഇംഗ്ലീഷ് കോച്ചിങ് കൊടുക്കുകയും ചെയ്യാം .

കണ്ണിൽ മരുന്ന് ഒഴിക്കാനുള്ള സമയമായി = തൽക്കാലം ഇവിടെ നിർത്തുന്നു .


this blog is dedicated to  dr binu alappad and dr pavan madhusudan