Friday, April 26, 2019

കാന്താരി ഗോമൂത്രം കുലുക്കി സർബത്ത്

നന്ദ്യാർവട്ടം പൂത്തു എന്റെ ഗുരുവായൂരപ്പാ ....!!

എല്ലാ ദിവസം കാലത്ത് എണീറ്റ് കുളി കഴിഞ്ഞാൽ ആദ്യം പൂക്കൊട്ടയുമായി ഗേറ്റിനടുത്ത നന്ദ്യാർ വട്ടത്തിനോട് കുശലം പറഞ്ഞുതുടങ്ങും , പിന്നീട് അവളെ അവളുടെ നോവിക്കാതെ പൂക്കൾ ഞാൻ നുള്ളിയെടുക്കും .  അത് ഗുരുവായൂരപ്പന് അർച്ചന ചെയ്തേ ജലപാനം കഴിക്കൂ.

എന്റെ  വീട്ടിൽ പൂക്കൾ ആയി ഈ  പെൺകുട്ടി  മാത്രമേ ഉള്ളൂ, പിന്നെ ധാരാളം തുളസിയും മിസ്റ്റർ കൃഷ്ണതുളസിയും ഉണ്ട്. ഗുരുവായൂരപ്പന് പ്രിയപ്പെട്ട കൃഷ്ണതുളസി അർച്ചന ചെയ്യാൻ നന്ദ്യാർ വട്ടത്തിന്റെ കൂടെ കൂട്ടും .

എന്നെ മഥിക്കുന്ന ഒരു പ്രശനം ഉണ്ട്. വർഷത്തിൽ ചുരുങ്ങിയത് ഒരു തവണയെങ്കിലും ഈ മിസ് നന്ദ്യാർ വട്ടത്തിനെ  ഇലചുരുട്ടി പുഴുക്കൾ ആക്രമിക്കും, തുടക്കത്തിൽ ഞാൻ ചെറിയ നിലക്ക് പുഴുക്കളെ പിച്ചി നോവിക്കും , പക്ഷെ ഒരിക്കലും മരുന്നടിച്ച് കൊല്ലില്ല. ഒരിക്കൽ ഇവരെ തുരത്താൻ വടക്കാഞ്ചേരിയിൽ നിന്നും ശർക്കരക്കുടത്തിൽ പുളിയൻ ഉറുമ്പിനെ ഇമ്പോർട്ട് ചെയ്തുവെങ്കിലും തികച്ചും പരാജയമായിരുന്നു . ഇപ്പോൾ ഈ പുളിയന്മാരെക്കൊണ്ട് വലിയ ശല്യവും ആയി.

ഈ പുളിയന്മാർ  ഞങ്ങൾ ഓമനിച്ച് വളർത്തുന്ന മൂവാണ്ടൻ മാവിനെയും തായ്‌വാനിൽ നിന്ന് കൊണ്ടുവന്ന കുഞ്ഞൻ മാവിനെയും ആക്രമിക്കാൻ തുടങ്ങി. മാങ്ങ കിട്ടാതെ ആകുമോ എന്ന് ഭയന്ന് അവരെ കാന്താരി ഗോമൂത്രം കുലുക്കി സർബത്ത് കൊണ്ട് കൊന്നു.

ഞാൻ ഗുരുവായൂരപ്പനോട്  പറയാറുണ്ട് കൃഷ്ണാ ഗുരുവായൂരപ്പാ ഞാനിനി എവിടെ പോകും പൂ പറിക്കാൻ . തൊട്ടടുത്ത മല്ലിയുടെ വീട്ടിലും ബാലേട്ടന് ഞാൻ കൊടുത്ത എന്റെ ഓൾഡ് ഔട്ട്  ഹൌ സിലും  വർണങ്ങളിൽ ഉള്ള ധാരാളം പൂക്കൾ ഉണ്ടെങ്കിലും മോഷ്ടിച്ച പൂക്കൾ ഞാൻ ഭഗവാന് സമർപ്പിക്കാറില്ല.

ഗരുവായൂരപ്പൻ എന്നോട് പറഞ്ഞു നീയെങ്ങിനെ ഈ ഭൂമിയിൽ ജനിച്ചു, അതുപോലെ തന്നെ ജന്മമെടുത്തവരാണ് ഈ പുഴുക്കൾ. അവരെ ഉപദ്രവിക്കാതെ മറ്റു മാർഗങ്ങൾ തേടുക.

ഈ മണ്ടൻ ഓൾഡ് മെന്റെ തലയിൽ മറ്റുമാർഗങ്ങൾ ഒന്നും ഉദിച്ചില്ല, ഞാൻ തൽക്കാലം ഭഗവാന് ഇഷ്ടപ്പെട്ട തുളസി അർച്ചന ചെയ്തുകൊണ്ടേയിരുന്നു .

അങ്ങിനെ ഇന്നെലെ വരെ പുഴുവരിച്ച് ശുഷ്കിച്ച കൊമ്പുകളിൽ ഇന്ന് പച്ചിലയും പൂക്കളും പ്രത്യക്ഷമായത് കണ്ട് ഞാൻ അന്തംവിട്ടു.

എല്ലാം ഭഗവാന്റെ ലീലാവിലാസം - അല്ലാതെന്തുപറയാൻ ...??!!!

കൃഷ്ണാ ഗുരുവായൂരപ്പാ - ഭക്തവത്സലാ......

 

 

1 comment:

ജെ പി വെട്ടിയാട്ടില്‍ said...

എന്റെ വീട്ടിൽ പൂക്കൾ ആയി ഈ പെൺകുട്ടി മാത്രമേ ഉള്ളൂ, പിന്നെ ധാരാളം തുളസിയും മിസ്റ്റർ കൃഷ്ണതുളസിയും ഉണ്ട്.