Monday, September 12, 2011

തൃശ്ശിവപേരൂരിലെ പുലിക്കളി.


ഇന്ന് രണ്ടായിരത്തിപ്പതിനൊന്ന് സെപ്തംബര്‍ 12, നാലാം ഓണം. കാലങ്ങളിലായി തൃശ്ശിവപേരൂര്‍ പട്ടണത്തില്‍ ഇന്നേ ദിവസം പുലികളിറങ്ങും.

ദുബായിലെ എന്റെ പുതിയ ഓണ്‍ ലൈന്‍ കൂട്ടുകാരിയുടെ ആവശ്യപ്ര്കാരം ഞാന്‍ ഇന്ന് പൂങ്കുന്നം ശങ്കരന്‍ കുളങ്ങര പരിപാടി റദ്ദാക്കി കോട്ട

പ്പുറം നമ്പൂതിരി വിദ്യാലയത്തിലെത്തി. അവിടെയാണ്‍ ഈ ദേശക്കാരുടെ പുലി മട.

പുലി മടയില്‍ പോയി പുലികളാകാന്‍ പോകുന്നവരെ കണ്ടു. കുമ്പ വയറന്മാരാണ്‍ പുലികളാകാന്‍ കൂടുതല്‍ അട്രാക്ഷന്‍. എല്ലാവരെയും ചായമിട്ടു വര്‍ക്കുന്നത് കണ്ടു. പാവം പുലികള്‍ക്ക് തോന്നുന്ന നേരത്തൊക്കി മലമൂത്രവിസര്‍ജ്ജനം ചെയ്യുവാനോ, പുക വലിക്കുവാനോ ന്നും സാധ്യമല്ല.

അവരുടെ ദേഹമാസകലം ആര്‍ട്ടിസ്റ്റുകള്‍ ചായം മിനു

ക്കിയും വരകള്‍ സൃഷ്ടിച്ചും യഥാര്‍ഥ പുലികളാക്കി

കൊണ്ടിരിക്കുകയാണ്‍. ചായം തേക്കുന്നവര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ രണ്ട് വടികള്‍ കൊടുക്കും.

ആ വടിയും പിടിച്ച് മുടന്തന്മാരെപ്പോലെ ഒരു നില്‍പ്പ് തന്നെ. അതിലിടക്ക് ആശാന്മാര്‍ വേറെ ആരെങ്കിലും മേല്‍ ചായവുമായി ഓടും. അപ്പോളേക്കും മറ്റവനെ ഉണക്കാനിടും. അങ്ങിനെ ഉണക്കി ഉണക്കി വേണം ഓരോന്നിന്റേയും മുകളില്‍ ചായം തേച്ച് പുലി വരകള്‍ സൃഷ്ടിക്കാന്‍.

ശരീരത്തില്‍ തേക്കുന്ന ചായക്കൂട്ടുകളെപ്പറ്റി ഞാന്‍ പിന്നിടെഴു

താം. അത് ആശാനുമായി പങ്കുവെച്ച് കുറച്ചും കൂടി ഡാറ്റാകളക്ഷന്‍ പ്രോസസ്സ് ചെയ്യാനുണ്ട്. തന്നെയുമല്ല – സമയം ഇപ്പോള്‍ 12 ½.

രണ്ട് മണി കഴിഞ്ഞാല്‍ വാഹന നിയന്ത്രണം ഉണ്ടാകും നഗരത്തില്‍, അതിന്‍ മുന്‍പേ എന്റെ വാഹനം എനിക്ക് കൊക്കാലയിലുള്ള എന്റെ വീട്ടിലെത്തിക്കണം, മാമുണ്ണ

ണം, ഒരു പൂച്ചയുറക്കത്തിന്‍ ശേഷം വീണ്ടും കോട്ടപ്പുറം ശിവക്ഷേത്ര പരിസരത്തെത്തണം.

എനിക്ക് വയസ്സ് 65 ആയുള്ളൂവെങ്കിലും ഒരു 95 കഴിഞ്ഞവനെ പോലുണ്ട്. കാലില്‍ വാതം ഒരു വിഷയം തന്നെ. സ്പെഷ്യലി മെയ്ഡ് ഫുട്ട് വെയറും ഇട്ട് തിരക്കിലൂടെ ഓടണം. എല്ലാം അവഗണിച്ച് ഞാന്‍ എന്റെ പ്രയാണം തുടരുന്നു. കഴിഞ്ഞ ഒരു മാസമായി പിടലിക്ക് ഒരു വേദന. അതിനാല്‍ കമ്പ്യൂട്ടറില്‍ അധിക നേരം ഇരിക്കാനാവില്ല.

കാലത്ത് കൊട്ടന്‍ ചുക്കാദി തൈലം പിടലിയില്‍ തേ

ച്ച് പിടി

പ്പിച്ച് ചൂടുവെള്ളത്തില്‍ കുളിച്ചിട്ടാണ്‍ ഈ വെയിലത്ത്

പുലിമടയില്‍ എത്തിയിരിക്കണ്‍, എന്റെ പെമ്പറന്നോത്തി പറഞ്ഞു..”വെയിലും കൊണ്ട് തലവേദനയും അവിടെ വേദനിക്കണ്‍ ഇവിടെ വേദനിക്കണ്‍ എന്നൊക്കെ പറഞ്ഞും കൊണ്ട് കേറി വാ വൈകുന്നേരം..”

എനിക്കിഷ്ടം ഒരു കോണകവുമുടുത്ത് ദേഹമാസകലം തൈലം തേച്ച് പറമ്പില്‍ കൂടി നടന്ന് നടന്ന് തൈലം ഉണങ്ങി ദേഹത്തുപിടിക്കുമ്പോല്‍ പറമ്പിലൊരു ഓലകൊണ്ട് മറച്ച കുളിമുറിയില്‍ കുളിച്ച് വരാനാണ്‍.

ഞാന്‍ അവളോട് തരിക്കിക്കാന്‍ നിന്നില്ല. അങ്ങിനെ ഉണ്ടായാല്‍ ഇന്ന് അത്താഴം കിട്ടില്ല. ഞാന്‍ നേരെ കോട്ടപ്പുറം ഗേയിറ്റിന്നരികില്‍ എന്റെ

സയ്യാര പാര്‍ക്ക് ചെയ്ത് കോട്ടപ്പുറം ഏരിയ ഷൂ‍ട്ട് ചെയ്തു.

സരിത എന്ന എന്റെ ന്യൂ സുഹൃത്തിനെ ഞാന്‍ നേ

രില്‍ കണ്ടിട്ടില്ല. ചാറ്റ് റൂമിലും ഫേസ് ബുക്കിലൊക്കെയായി ഉള്ള പരിചയം മാത്രം. അവളുടെ മോനെ ഫോണില്‍ വിളിച്ച് കിട്ടിയില്ല. അവന്‍ വൈകിട്ടെ വീട്ടില്‍ കാണൂ എന്നു പറഞ്ഞുവെങ്കിലും ഞാന്‍ ആ പരിസരം മുഴുവന്‍ ഷൂട്ട് ചെയ്ത് കൊണ്ടിരുന്ന സമയം അവള്‍ പറഞ്ഞ പേരുള്ള് വീട് കണ്ടു. പിന്നെ ഒന്നും ആലോചിച്ചില്ല, മണി മുഴക്കി.

ആരെയും കണ്ടില്ല. വീണ്ടും മണിമുഴക്കി. അപ്പോള്‍ സരിത

യുടെ അമ്മ വന്നു ഉമ്മറത്ത് നിന്നു. വിട് എനിക്കിഷ്ട

മായി. ഏതാണ്ട് എന്റെ തറവാട് പോലെ തന്നെ.

പണ്ടത്തെ തറവാട്ടിലെ പോലെ പടിപ്പുരയുള്ള വീടാ

യിരുന്നു. ഞാന്‍ പടിക്കുപുറത്ത് നിലയുറപ്പിച്ചു. ശ്വാനന്മാരുണ്ടോ എന്ന് മണത്ത് നോക്കി. ഏതായാലും ഉമ്മറത്ത് അമ്മയുണ്ടല്ലോ..

“ ഞാന്‍ അകത്തേക്ക് വന്നോട്ടേ…?”

“വരൂ വരൂ‍ ഉമ്മറത്തേക്ക് കയറി ഇരു

ന്നോളൂ….”

“ആരാ മനസ്സിലായില്ല….”

“ഞാന്‍ ജെ പി……. സരിതയുടെ കൂട്ടുകാരനാണ്‍..”

“എവിടെയാ വീട്, വീട്ടിലാരൊക്കെയുണ്ട്. കൊക്കാലയിലെവിടെയാ താമസം,,,”

എന്നോട് ഒരു പാട് ചോദ്യവര്‍ഷത്തിന്നൊടുവില്‍ ഞാന്‍ എന്നെ അമ്മക്ക് ദീര്ഘമായ ഒരു പ്രസംഗത്തിലൂടെ പരിചയപ്പെടുത്തി. അമ്മ

ക്ക് സന്തോഷമായി.

ആ അമ്മക്ക് ഇന്റ് നെറ്റും, ഫേസ്ബുക്കും ഒന്നും അറിയില്ല. അമ്മ മോഡേണ്‍ ലേഡി അല്ല, പാവം ഒരു നാടന്‍ വീട്ടമ്മ. നല്ല ഐശ്വര്യമുള്ള ഒരു അമ്മ. എന്റെ ചേച്ചിയെ പോലെ…

“ഒരു ചായ കിട്ടിയാല്‍ കൊള്ളാമെന്നു

ണ്ടായിരുന്നു എനിക്ക്. വെയില്‍ കൊണ്ട് നന്നേ ക്ഷീണിച്ചിരുന്നു ഞാന്‍. പെട്ടെന്ന് എങ്ങിനെയാ ചായ കിട്ട്വോ എന്നൊക്ക് അങ്ങട്ട് ചോദിക്കാ………”

ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞിര്‍ക്കുന്‍പോള്‍ സരിതയുടെ അങ്കിള്‍ രാജേട്ടന്‍ ആഗതനായി. ഒരു കുട്ടി ട്രൌവസറിട്ട രാജേട്ടനെ കണ്ടപ്പോളെനിക്ക് സന്തോഷമായി. ആളെങ്കിലും ഒരു മോഡേണാണല്ലോ?

രാജേട്ടന്‍ ദുബായില്‍ എമിറേറ്റ്സ് കമ്പനിയിലെ ഫിനാസ്ന്‍ ഡിപ്പാര്‍ട്ട്മെന്റിലായിരുന്നു. പറഞ്ഞുവന്നപ്പോ‍ള്‍ “ഞങ്ങള്‍ രണ്ട് പേരും പ്രവാസികള്‍” എനിക്ക് രാജേട്ടനെ റൊമ്പം ഇഷ്ടപ്പെട്ടാച്ച്. രാജേട്ടന്‍ അയ്യന്തോളിലാ താമസം എന്ന് പറഞ്ഞു. രാജേട്ടന്ടെ വിലാസം ചോദിക്കാന്‍ മറന്നു. ഞാന്‍ എന്റെ കാര്‍ഡ് രാജേട്ടന് കൊടുത്തു.

അങ്ങിനെ ഞാനും സരിതയുടെ അമ്മയും രാജേട്ടനും എല്ലാം കൂടി കുറെ വര്ത്തമാനം പറയുന്നതിന്നിടയില്‍ അമ്മ എണീറ്റിട്ട്…… “ചായ ഉണ്ടാക്കിത്തരാം ജെ പിക്ക്…” എനിക്ക് സന്തോഷമായി.

അങ്ങിനെ അവിടെ നിന്ന് ചുടു ചായ കുടിച്ച് ഞാന്‍ ഉന്മേഷം വീണ്ടെടുത്ത് മാമുണ്ണാനുള്ള നേരത്തേക്ക് എന്റെ വീട്ടിലെത്തി.

ഞാന്‍ പട്ടണത്തില്‍ തെണ്ടി നടക്കുന്ന ദിവസങ്ങളില്‍ മത്സ്യമാംസാദികള്‍ കഴിക്കാറില്ല. എനിക്ക് അലഞ്ഞുനടക്കുന്നതിന്നിടയില്‍ മുള്ളാനും മറ്റും തോന്നും ഇടക്കിടക്ക്. അതിനാല്‍ എന്റെ പെണ്ണൂസിനോട് എനിക്ക് ഒരു എരുളി ഉണ്ടാക്കി വെക്കാന്‍ പറഞ്ഞിരുന്നു.

“എരുളി” എന്നത് മലബാറിലെ ഒരു കറിയാണ്‍, മലബാര്‍ എന്ന് പറഞ്ഞാല്‍ ഞാന്‍ ജനിച്ച സ്ഥലം. കുന്നംകുളത്തിന്‍ 5 കിലോമീറ്റര്‍ പടിഞ്ഞാറ് ചെറുവത്താനി, വടുതല, ഉള്ളിശ്ശേരി കഴിഞ്ഞാല്‍ ചക്കിത്തറ പാലം കടന്നാല്‍ മലബാര്‍ ആയി. അവിടെയാ‍യിരുന്നു എന്റെ ജനനം. ഇന്ന് മലബാര്‍ ഇല്ല.

അവിടെ എന്റെ തറവാട്ടില്‍ കോച്ചുഇളയമ്മ ഉണ്ടാക്കുന്ന ഒരു മോരുകറിയാണ്‍ ഈ എരുളി. നല്ല പശുവിന്‍ മോരില്‍ നാളികേരമരച്ച് കലക്കി ചെറുചേമ്പിട്ട് വേവിച്ച് വറ്റല്‍ മുളക് താളിച്ചുണ്ടാക്കുന്ന വിഭവമാണ്‍ ഈ “എരുളി”…..

ഞാന്‍ എന്റെ പെണ്ണിന്‍ അത് പഠിപ്പിച്ചു. ചോറും എരുളിയും കൂട്ടി ശാപ്പാട് കഴിഞ്ഞു ഇപ്പോള്‍, ഇനി ഓളെ കെട്ടിപ്പിടിച്ച് അരമണിക്കൂര്‍ ഒരു ഉറക്കം. അത് കഴിഞ്ഞ് നേരെ പൂരപ്പറമ്പിലേക്കൊരോട്ടം.

എന്റെ പെമ്പറന്നോത്തി ഏതാണ്ട് നമ്മുടെ കഥാനായകി സരിതയുടെ അമ്മയെപ്പോലെയാണ്‍. അവള്‍ക്ക് ഈ നെറ്റും ഫേസ് ബുക്കും ഒന്നും അറിയാത്ത ഒരു നാടന്‍ പെണ്ണ് ആണ്‍.

രണ്‍ട് ദിവസം തുടര്‍ച്ചയായി മീന്‍ കൂട്ടി ചോറുണ്ണാന്‍ പറ്റിയില്ലെങ്കില്‍ അവള്ടെ മുഖം വാ‍ടും. അതിന്റെ പിറ്റേ ദിവസം, അതായത് മൂന്നാം ദിവസം ശക്തന്‍ മാര്‍ക്കറ്റില്‍ പോയി ഞണ്ടും കരിമീനും ചെമ്മീനും മത്തിയും ഏട്ടയും വാങ്ങി വന്ന് വീട്ടിന്നുള്ളില്‍ കയറുന്നതിന്നിടക്ക് അവള്‍ എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കും. അവളുടെ സന്തോഷം ഒന്ന് കാണേണ്ടതാണ്‍.

ഇങ്ങിനെയൊക്കെയാണെങ്കിലും ആള്‍ ചിലപ്പോള്‍ പിശകാണ്‍. അടുക്കളസമരം പ്രഖ്യാപിക്കും പെട്ടെന്ന്. കൊക്കാല സെന്ററില്‍ സുരേഷിന്റെ തട്ടുകടയുള്ളതിനാല്‍ ഞാന്‍ ഇങ്ങിനെ രക്ഷപ്പെട്ട് ജീവിച്ചുപോരുന്നു.

ഞാന്‍ ഇന്ന് വൈകിട്ട് പുലിക്കളി കഴിഞ്ഞ് വരുമ്പോ‍ള്‍ അവള്‍ക്കും രാക്കമ്മക്കും സുരേഷിന്റെ തട്ടുകടയില്‍ നിന്ന് പൊറോട്ടയും, ചിക്കന്‍ കറിയും ബീഫ് മസാലയും കാടമുട്ടയും കൂടാതെ കൊള്ളിയും നട്ട് ബോള്‍ട്ടും എല്ലാം വേണമത്രെ…

“എന്തിനാ പെണ്ണേ ഇത്രയും സാധനത്തിന്നിടയില്‍ ഈ നട്ടും ബോള്‍ട്ടും…..?”

“അതേയ് നാളെ കുട്ടന്‍ മേനോനും പരിവാരങ്ങളും വന്ന് കള്ള് കുടിക്കുന്നതിന്നിടയില്‍…….”

“എടീ ബീനാമ്മേ… ആനന്ദവല്ലീ………… കടിക്കാനും നക്കാനൊന്നുമില്ലേടീ………..”

എന്നൊക്കെ പറഞ്ഞ് നിങ്ങള്‍ വരില്ലേ……. അപ്പോ തരാനുള്ളതാ……..

അങ്ങിനെ പോകുന്നു എന്റെ ജീവിതം കൂട്ടരേ……. സമയം 3 ആകാറായി. ഇന്നുച്ചക്ക് ഈ പോ‍സ്റ്റ് എഴുതിയിരുന്നതിനാല്‍ ഉച്ചമയക്കം നടന്നില്ല. ഇനി പുലിക്കളി കഴിഞ്ഞ് വരുമ്പോള്‍ ജോയ്സ് പാലസ്സില്‍ നിന്ന് ഒരു ചില്‍ഡ് ഫോസ്റ്റര്‍ അടിച്ച് ബീനാമ്മക്കും രാക്കമ്മക്കും തട്ടുകട പാര്‍സലുമായി വരാം.

വന്നിട്ട് പുലിക്കളി കണ്ട വിശേഷങ്ങള്‍ നിരത്താം..

പോസ്റ്റിന്‍ പൂര്ണ്ണ രൂപം ആയിട്ടില്ലെങ്കിലും ദുബായിലുള്ള സരിതക്ക് ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു,

ബീറ്റിഡബ്ലിയു: അക്ഷരത്തെറ്റുകളുണ്ട്. അര്‍ഥം മനസ്സിലാക്കി വായിക്കുക. പെരിഞ്ഞനത്ത് മറ്റൊരു ഓണ്‍ലൈന്‍ ഫ്രണ്ട് ഉണ്‍ട്. ഓളോട് ഈ പോസ്റ്റ് ഒന്ന് മിനുക്കിത്തരാന്‍ പറയണം. അതിന്‍ ശേഷം കൂടുതല് പോട്ടങ്ങള്‍ ചേര്‍ത്ത് വീണ്ടും ഇവിടെ നിരത്താം.

Friday, September 9, 2011

happy onam 2 all my friends

ONAM GREETINGS TO MY FRIENDS ALL OVER THE WORLD

HAPPY ONAM

Kindly open d following link and view my greetings card

http://aldon24frames.in/onam/


Tuesday, September 6, 2011

ONAM FESTIVAL



Ten Days Of Onam Festivel Started on Atham Day August 31st 2011 Saturday. Today we are on 6th September Moolam. And Thrivonam is on 9th of September 2011.


The ten-day celebrations of Onam start on Atham

day.[ atham, chithira, chothi, visakham, anisham, thrikketta, moolam, pooraadam, uthraadam, thiruvonam] First day is an important one and is considered holy and

auspicious by the people of Kerala.


Major highlight of Atham is that people start making pookalam from this day. Pookalam, also called Athapoo , is an intricate floral mat laid in the front courtyard by maidens of the house. This is done to welcome the holy spirit of legendary King Mahabali whose spirit is said to visit Kerala at the time of Onam. In subsequent days more flowers and new

designs are added to th

is pookalam.


Athachamyam is also carried on the day of Atham to ma

rk the beginning of the grand carnival of Onam. The procession is carried out to comm

emorate the royal custom of the erstwhile state of Kochi when it was customary for the King to travel with his entire entourage to the Thripunithura Fo

rt. Even in the absence of King today, the custom still retains its majestic charm. Elephant processions, f

olk art presentations, music and dancing make Athachamyam a spectacular event.
10 Days of Onam.

We do celebrate PULIKKALI on the 4th Onam – 12th of September at

TRICHUR only.

Puli Kali ("Puli" = Leopard/Tiger & "Kali" = Play in Malayalam language) also known as Kaduvakali is a colorful recreational folk art from the state of Kerala. It is performed by trained artists to entertain people on the occasion of Onam, an annual harvest festival, celebrated mainly in the Indian state of Kerala. On the fourth day of Onam celebrations (Nalaam Onam), performers painted like tigers and hunters in bright yellow, red, and black dance to the beats of instruments like Udukku and Thakil. Literal meaning of Pulikali is the 'play of the tigers' hence the performance revolve around the theme of tiger hunting. The folk art is mainly practiced in Thrissur district of Kerala. Best place to watch the show is at Swaraj Round, Thrissur on the fourth day of Onam, where Pulikali troupes from all over the district assemble to display their skills. The festival attracts thousands of people to the Thrissur city.


Atham | Chithira | Chodhi | Visakam | Anizham | Thriketa | Moolam
Pooradam | Uthradam | Thiruvonam

This blog post is dedicated to my dear friend and ex colleague Mr. Ashok G. Bhavasar.

Phtos courtesy : saritha madhu and prasi premchand

and

Data coll: wikipedia and jayakrishna kaimal

Saturday, September 3, 2011

പഞ്ചഭൂത മലിനീകരണം


കേരളം എവിടേക്ക് - ഭാഗം 1



ഇന്നെലെ ഞാന്‍ ലയണ്‍സ് ക്ലബ്ബിന്റെ [Lions Clubs International Dist 324E2] ഒരു സെമിനാറില്‍ പങ്കെടുക്കുകയുണ്ടായി. “waste management” ആയിരുന്നു വിഷയം.

ഞാന്‍ ഒരു ലയണ്‍സ് ക്ലബ്ബ് അംഗമാണ് 1994 മുതല്‍. സജീവമായി രംഗത്ത് പ്രവര്‍ത്തിച്ച് വരുന്നു. മലപ്പുറം തൃശ്ശൂര്‍ പാലക്കാട് എന്നീ റവന്യു ജില്ലകളിലെ ഏതാണ്ട് 8000 മെംബര്‍മാര്‍ ഈ സംഘടനയില്‍ ഉണ്ട്.

ലോകമെമ്പാടും ശാഖകളുള്ള ഈ പസ്ഥാനത്തിന്റെ പ്രധാന മോട്ടോ അന്ധത നിവാരണം ആണ്. പാവപ്പെട്ടവന് സൌജന്യ തിമിര ശസ്ത്രക്രിയ ചെയ്ത് കൊടുക്കുന്നു. കൂടാതെ പല ജീവകാരുണ്യപ്രവര്‍ത്തനങ്ങളും. ഹൃദയ ശസ്ത്രകിയ, ഡയാലിസിസ്, ആര്‍ട്ടിഫിഷ്യല്‍ ലിമ്പ്, വീടില്ലാത്തവന് വീട്, കുട്ടികളുടെ നേത്രസംരക്ഷണം തുടങ്ങിയ വിവിധ തരം കര്‍മ്മ പദ്ധതികളിലൂടെ എല്ലാവര്‍ക്കും ലയണ്‍സ് ക്ലബ്ബിനെ കുറിച്ച് അറിയാം.

ഇത് കൂടാതെ പല ബോധവല്‍ക്കരണ പരിപാടികളും ലയണ്‍സ് ക്ലബ്ബ് നടത്തി വരുന്നു. അതിന്റെ ഭാ‍ഗമായി ആയിരുന്നു ഇന്നെലെത്തെ സെമിനാര്‍. ലയണ്‍ പോള്‍സണ്‍ ചിറയത്തിന്റെ നേതൃത്വത്തില് സംഘടിപ്പിച്ച യോഗം ബഹുമാന്യ MP ശ്രീ. പി. സി. ചാക്കോ ഉല്‍ഘാടനം ചെയ്തു.

“പ്രകൃതി സൌഹൃദ സ്വയം പര്യാപ്ത അവശിഷ്ട സംസ്ക്കരണവും ജൈവ കൃഷിയും“ എന്ന വിഷയത്തെ കുറിച്ച് ശ്രീ. ജോസ് ജോസഫ് മൂഞ്ഞേലി സംസാരിച്ചു. ഈ പരിപാടിയിലൂടെ ഒരു ബോധവല്‍ക്കരണം നടത്താന്‍ അദ്ദേഹത്തിന്നായി.

വളരെ ദീഘമായ ഒരു വിഷയത്തെ ചുരുങ്ങിയ വാക്കുകളില്‍ ഇവിടെ അവതരിപ്പിക്കാം. അദ്ദേഹത്തിന്റെ പ്രസംഗത്തിലൂടെയും ലഘുലേഖകളിലൂടെയും ലഭിച്ച അറിവിന്റെ പശ്ചാത്തലത്തില്‍.

പകര്‍ച്ച വ്യാധികളില്‍ നിന്ന് മനുഷ്യനും ജീവജാലങ്ങളും പരിസ്ഥിതിയും മോചിതരാകാന്‍ മലിനീകരണം തടഞ്ഞ് പൈതൃകമായി നമുക്ക് ലഭിച്ച ശുചിത്വപരിപാലന സംസ്കാരത്തിലേക്ക് നാം തിരിച്ച് പോകേണ്ടിയിരിക്കുന്നു.

ആധുനിക നാഗരിക ജീവിത സാഹചര്യങ്ങളില്‍ നമ്മുടെ സംസ്കാ‍രത്തിനേറ്റ മൂല്യച്ച്യുതിയില്‍ ജീവന്റെ നിലനില്പിന്നുതന്നെ ചോദ്യം ചെയ്യുന്നവിധം പഞ്ചഭൂത മലിനീകരണം സംഭവിച്ച് കൊണ്ടിരിക്കുന്നു. മടിയനായ മനുഷ്യന്റെ സൃഷ്ടിയാണ് മലിനീകരണം എന്നുള്ളതിന് തെളിവാണ് മനുഷ്യന്‍ കടന്നുചെല്ലാത്ത വന്‍ കാടുകളിലെ പ്രകൃതിസൌഹൃദ ആവാസ വ്യവസ്ഥ.

ജന്മാവകാശമായ ദാഹജലത്തിന് വഴിയോര കിണറുകളെ വരെ ആശ്രയിച്ചിരുന്നവരുടെ പിന് തലമുറക്കാരായ നാം ഇന്ന് പാലിനേക്കാള്‍ വില നല്‍കി ദാഹജലം വാങ്ങേണ്ടി വരുന്ന അവസ്ഥ നില നില്‍ക്കുന്നു.

മലിനീകരണ പ്രക്രിയ ഈ വിധം തുടര്‍ന്നാല്‍ പ്രാണവായുവിന് ഓക്സിജന്‍ പാര്‍ലറുകളെ ആശ്രയിച്ചും പ്രാണവായു നിറച്ച ഗ്യാസ് കുറ്റി കയ്യില്‍ കരുതിയും പെട്രോള്‍ പമ്പുകള്‍ കണക്കെ ഓക്സിജന്‍ നിറക്കുന്ന കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കാലം വിദൂരമല്ല.

ലോകത്തിലെ പ്രമുഖരായ മൂന്ന് ശാസ്ത്ര്ജ്ഞരില്‍ ഒരാളും ഭാരതത്തിന്റെ അഭിമാനവുമായ ഡോ. എ.പി.ജെ അബ്ദുള്‍ കലാം തന്റെ വെബ്സൈറ്റിലൂടെ ഭാരത സംസ്കാരത്തെപ്പറ്റിയും നാം അനുഭവിച്ച് കൊണ്ടിരിക്കുന്ന അമിത സ്വാതന്ത്ര്യം ദുര്‍വിനിയോഗം ചെയ്യുന്നതിന്റെ ദൂഷ്യഫലങ്ങളിലൊന്നായ മലിനീകരണം മൂലം രണ്ടായിരത്തി എഴുപത് ആകുമ്പോഴേക്കും സംഭവിക്കാന്‍ പോകുന്ന വിപത്തിനെ പറ്റിയും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

[തുടരും]

Thursday, September 1, 2011

എന്റെ മസാലദോശകള്‍ - അല്ല മദാലസകള്‍


ഇന്ന് തകര്‍പ്പന്‍ദിവസമായിരുന്നു.ശരിയ്ക്കും അര്‍മാദിച്ചു. രാവിലെ നേരത്തെ എണീറ്റ്മീന്‍പിടിയ്ക്കാന്‍ പോയി, പാടത്ത് നാട്ടിലെ കൂട്ടുകാരുമൊപ്പം. അത് കഴിഞ്ഞു ഒരു വഞ്ചി യാത്ര നടത്തി പുഞ്ച പാടത്തു തന്നെ. പനവ്ഞ്ചിയാണ്. വേഗം മറിയുന്ന വഞ്ചി. വഞ്ചി ഇടയ്ക്ക് വെച്ച് ഞങ്ങള്തന്നെ മറിച്ചിട്ടു. കുറെ അര്‍മാദിച്ചു..

പിന്നെ വിശാലമായ നീരാട്ടായിരുന്നു.നാട്ടില്പണ്ട് ഞാന്നീന്തല്‍പഠിച്ച "ചിറയില്‍" വെച്ച്.. വെളിയംകോട്രാജകൊട്ടാരം എന്നൊരു കൊട്ടാരം എന്റെ പുന്നയൂര്‍ക്കുളത്തെ വീടന്നടുത്തുണ്ടായിരുന്നു. കൊട്ടാരത്തിന്റെ കുളമാണിത്. ഇപ്പോള്കൊട്ടാരമോന്നുമില്ല കേട്ടോ?!

തകര്‍ത്തു കുളിച്ചു.കുട്ടിക്കാലത്ത് കുളിയ്ക്കാന്‍വരുമ്പോള്‍ആന്ടിമാര്‍ടോപലെസ്സ് ആയി കുളിക്കുന്നത് കണ്ടു എത്ര നിര്വൃതി പൂകിയിട്ടുണ്ടെന്നറിയോ..?? പല ആന്ടിമാരേം ഇന്നോര്‍മ്മ വന്നു കുളത്തില്‍വെച്ച്. ചിലരെ നേരിട്ട് ഇന്ന് കാണുകയും ചെയ്തു.

(പ്രായമായിരിയ്ക്കുന്നു.. അന്നത്തെ എന്റെ മസാലദോശകള്‍..അല്ല മദാലസകള്...) നാട്ടിലെ എന്റെ പ്രിയസുഹൃത്തായ അനിമാമന്റെ ചായപ്പീടികയില്നിന്നും നല്ല വെള്ളേപ്പവും ചട്ണിയും കഴിച്ചു. ഉണ്ടാക്കാന്അവനെ ഹെല്പ് ചെയ്യുകയും ചെയ്തു.

അവന്റെ വെള്ളേപ്പം അടിപൊളിയാണ് കേട്ടോ..പിന്നെ തറവാട്ടിലെത്തി സംഭവബഹുലമായ കോഴി ബിരിയാണി.അതിനു ശേഷം വേറൊരു ഫ്രെണ്ടിന്റെ വീട്ടില്പോയപ്പോള്പായസവും സദ്യയും.

തിന്നു ക്ഷീണിച്ചു പോയി കേട്ടോ.എല്ലാം കഴിഞ്ഞു ജസ്റ്റ്വീടെത്തി..

----------

എന്റെ പ്രിയ സുഹൃത്ത് റിയാസ് എനിക്ക് ഫേസ് ബുക്കിലേക്കയച്ച ഒരു സ്ക്രാപ്പ് ആണ് ഈ കഥക്കാധാരമായത്. ആംഗലേയ ലിപികളില്‍ ആയിരുന്ന ടെക്സ്റ്റിനെ വലിയ പരുക്കുകളൊന്നുമില്ലാതെ മലയാളത്തിലാക്കാന്‍ സഹായിച്ചത് എന്റെ ഓണ്‍ലൈന്‍ സെക്ര്ട്ടറിയായ - ഞാന്‍ പാറുകുട്ടി എന്ന് വിളിക്കുന്ന സജിതയാണ്.

പാറുകുട്ടിയെ ഞാന്‍ പിന്നീട് പരിചയപ്പെടുത്താം. എനിക്ക് കൂട്ടുകാരികളായി ഒന്നിലധികം പാറുകുട്ടിമാരുണ്ട്. അതില്‍ ഈ പാറുകുട്ടി മാത്രമാണ് ഓണ്‍ ലൈന്‍ സെക്ര്ട്ടറി. മറ്റു പാറുകുട്ടിമാര്‍ക്ക് ഐടി യില് പ്രാവീണ്യം പോരാ.

ആരാണ് ഈ റിയാസ് എന്ന് ചോദിച്ചാല്‍ അത് ഒരു വലിയ കഥയാണ്. തല്‍ക്കാലം ചുരുക്കിപ്പറയാം.

തെന്നിന്ത്യയിലെ പ്രശസ്തനായ ഒരു ആര്‍ക്കിറ്റെക്റ്റ് ആണ്. എന്റെ മകളുടെ സഹപ്രവര്‍ത്തകനും ഇമ്മീഡിയറ്റ് ബോസ്സും ആണ്. കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചിട്ട് എഴുതാം. അദ്ദേഹത്തിന്റെ ബിസിനസ്സിന് സഹായകമാവും വിധം.

Monday, August 29, 2011

എന്റെ ഗ്രാമത്തിലേക്ക് ഒരു യാത്ര



ആഗസ്ത് 27 ശനിയാഴ്ച ബ്രഹസ്പതിയുടെ മകന്റെ വിവാഹമായിരുന്നു. ബ്രഹുവിന്റെ മക്കളും മരുമകളും എന്റെ സോഷ്യല്‍ നെറ്റ് വര്‍ക്ക് സുഹൃത്തുക്കളായിരുന്നു.

മരുമകളെ ഞാന്‍ ഒരിക്കല്‍ ചെറുവത്താനിയിലെ വീട്ടിലും പിന്നെ തൃശ്ശൂ‍രിലെ ഓഫീസിലും വെച്ച് കണ്ടിരുന്നു. എന്നാല്‍ മക്കളെ ശനിയാഴ്ചയാണ്‍ ആദ്യമായി നേരില്‍ കാണുന്നത്.

കല്യാണച്ചെറുക്കന്‍ ബേംഗ്ലൂരില്‍ ഐടി തൊഴിലാളിയാണ്‍. അവന്‍ എന്നെ പല പ്രാവശ്യം അങ്ങോട്ട് ക്ഷണിച്ചിരുന്നെങ്കിലും ഞാന്‍ പോയില്ല. ഇപ്പോള്‍ കല്യാണപ്പന്തലില് വെച്ച് പ്രത്യേകം

ക്ഷണിച്ചു ബേങ്ക്ലൂരിലെക്ക്. “ഇനി ഞാന്‍ വന്നോളാം കണ്ണ്ന്‍സ്, വീട്ടുകാരിയുള്ളതിനാല്‍ ഭക്ഷണത്തിന്റെ കാര്യം പ്രശ്നമില്ലല്ലോ” എന്നും പറഞ്ഞ് നവദമ്പതികളെ വിഷ് ചെയ്ത് ഞാന്‍ ഭക്ഷണം കഴിക്കാന്‍ എന്റെ ബാല്യകാല സുഹൃത്ത് രവിയോടൊത്ത് ഡൈനിങ്ങ് ഹോളിലെത്തി.

ഒരു പാ‍ട് പഴയ സുഹൃത്തുക്കളെ ഈ വേളയില്‍ കാണാനായി. അറിയാത്തവരെ രവി പരിചയപ്പെടുത്തി. അതിലിടക്ക് ഒരു തമാശയുണ്ടായി. ബ്രഹുവിന്റെ

രുമകള്‍ മഞ്ജുവിനെ എനിക്ക് പരിചയപ്പെടുത്തിക്കൊടുക്കേണ്ടി വന്നു എന്ന് പറഞ്ഞാ പോരെ. അവര്‍ ബന്ധുക്കളും ആ നാട്ടില്‍ താമസിക്കുന്നവരും ആണ്. ഞാന്‍ ഓണ്‍ലൈനില്‍ പരിചയപ്പെട്ടിരുന്നതിനാല്‍ ആളെ നേരത്തെ അറിയാമായിരുന്നു.

അങ്ങിനെ കിരണ്‍ എന്ന കണ്ണന്‍സിന്റെ കല്യാണത്തില്‍ പങ്കുകൊണ്ട് ഞാന്‍ ര

വിയേയും കൂട്ടി എന്റെ തറവാട്ടിലെത്തി. അവിടെ ഗീതയുമായി കുറച്ച് നേരം കുശലം പറഞ്ഞ് രവി യാത്രയായി. അവന്‍ അടുത്ത ദിവസം ഞായറാഴ്ച കൊപ്പത്തുള്ള കട തുറക്കേണ്ടതിനാല്‍ വേഗം സ്ഥലം വിട്ടു.

എനിക്ക് ചിലപ്പോള്‍ ചിരിയും കരച്ചിലും വരും രവിയുടെ കാര്യം ആലോചിക്കുമ്പോള്‍. എന്റെ ഏറ്റവും പ്രിയപ്പെട്ട കളിക്കൂട്ടുകാരനാണ്‍ രവി. ഞങ്ങള്‍ കൊച്ചുന്നാള്‍ തൊട്ട്

കളിച്ച് വളര്‍ന്നവരാണ്‍. പഠിപ്പ് കഴിഞ്ഞ് അവന്‍ ആദ്യം ഗള്‍ഫിലേക്ക് ചേക്കേറി.

ഞാന്‍ മദിരാശിയിലെ അടയാറില്‍ കാറ്ററിങ്ങ് പഠനവും ഹോട്ടല്‍ ഇമ്പീരിയലിലെ ജോലിയുമായി സുഖിച്ചുനടന്നു കുറച്ച് കാലം. എനിക്ക് ഷേവ് ചെയ്യാനുള്ള വില്‍ക്കിന്‍സണ്‍ ബ്ലേഡ് അന്ന് അവനാണ്‍ അയച്ച് തന്നിരുന്നത്. പിന്നെ നല്ല നെക്ക് ടൈ, ട്രൌസേര്‍സ്, പെര്‍ഫ്യൂം തുടങ്ങി പലതും അവന്‍ എനിക്ക് അയച്ചുതരു

മായിരുന്നു.

അവന്‍ അബുദാബിയിലും ഞാന് മദിരാശിയിലുമായി ജീവിതം കഴിക്കുന്നതിന്നിടയില്‍ എനിക്കും ഗള്‍ഫ് പ്രേമം പിടിപ്പെട്ടു. താമസിയാതെ ഞാനും ഗള്‍ഫിലെത്തി. പിന്നെ വല്ലപ്പോഴുമാണ്‍ ഒരുമിച്ച് നാട്ടില്‍ കാണുക.

ഇപ്പോള്‍ ഞങ്ങള്‍ രണ്‍ട് പേരും ഗള്‍ഫ് ഉപേക്ഷിച്ചുവെങ്കിലും തമ്മില്‍ കാണം വിരളം. അവന്‍ കുന്നംകുളത്തടുത്തുള്ള പാറെമ്പാടത്തും ഞാന്‍ തൃശ്ശൂരിലും ആയി. അവന്റെ പെ

ണ്ണ് വീട്ടിലുള്ള കാലം മക്കളുടെ കല്യാണം കഴിയുന്നതിന്‍ മുന്‍പ് ഞാന്‍ കൂടെ കൂടെ അവന്റെ കൂടെ പോയി താമസിക്കുമായിരുന്നു. അതൊക്കെ പഴയ കഥ. ഇപ്പോളെത്തെ രവിയുടെ കാര്യം കേള്‍ക്കുന്‍പോളാ എനിക്ക് സഹതാപവും സങ്കടവും അങ്ങിനെ പലതും.

ഞങ്ങള്‍ സമപ്രായക്കാര്‍. അവന്റെ പെണ്ണ് കുറ്റിപ്പുറത്തെ അവരുടെ അമ്മയുടെ കൂടെ. ഇളയ മകള്‍ മൂത്ത മകളുടെ കൂടെ ലക്കിടിയില്‍. ഇവന്‍ ഒറ്റക്ക് പാറേമ്പാടത്തെ തറവാട്ടില്‍. ഇവന്‍ കാലത്ത് ചോറുണ്ടാക്കിത്തിന്ന് ടിഫിന്‍ കാര്യയറുമായി പെരിന്തല്‍മണ്ണക്കടുത്ത “കൊപ്പം” എന്ന സ്ഥലത്തേക്ക് ഒരു മണിക്കൂ‍ര്‍ ബസ്സില്‍ യാത്ര ചെയ്ത് പോകുനത്. കാലത്ത് ഏഴുമണിക്ക് നായകള്‍ക്ക് ഭക്ഷണവും വെള്ളവും കൊടുത്തിട്ട് ഒരു ഓട്ടമാണ്‍, പിന്നെ തിരിച്ച് വരുന്നത് രാത്രി പത്ത് മണിക്ക്.

ഇതിന്റെ ഒക്കെ വല്ല ആവശ്യവും ഉണ്ടോ. ഒന്നുകില്‍ കൊപ്പത്തൊരു വീടെടുത്ത് പെണ്ണിനേയും പെരുച്ചാഴിയേയും അങ്ങോട്ട് കൊണ്ട് പോകുക. അല്ലെങ്കില്‍ അവിടുത്തെ കച്ചവടം കുന്നംകുളത്തേക്ക് പറിച്ചുനടുക. ഇതൊന്നുമില്ലെങ്കില്‍ സ്വസ്ഥം സുഖമായി

പെണ്ണിനേയും കൂട്ടി പാറേമ്പാടത്ത് തന്നെ തമ്പടിക്കുക.

“എന്റെ രവിയേ നിനക്കെന്താ പറ്റിയേ എന്റെ കൂട്ടുകാരാ..?”

അങ്ങിനെ ശനിയാഴ്ച കഴിഞ്ഞു. എന്റെ പേരക്കുട്ടി തൃശ്ശൂരില്‍ എത്തിയിട്ടുണ്ട്. അവളെ കാണാന്‍ ആദ്യം പരിപാടി ഇട്ടെങ്കിലും പിന്നീട് റദ്ദാക്കി. പ്രാതല്‍ കഴിഞ്ഞ് കുന്നത്തുള്ള മുരളിയുടെ വീട്ടില്‍ നായകളെ കാണാന്‍ പോയി. എനിക്ക് നായക്കമ്പം ഇല്ലെങ്കിലും കമ്പക്കാരനായ ഒരാള്‍ വിളിക്കുമ്പോള്‍ പോകാതിരിക്കാനായില്ല.

മിനി എപ്പോഴും മുരളിയെ പറ്റി പറയാറുണ്ടായിരുന്നു. മുരളിയെ പറ്റിയുള്ള വര്‍ണ്ണനകളില്‍ എനിക്ക് മുരളിയെ പറ്റി ഒരു കണക്കുകൂട്ടലുണ്ടായിരുന്നു.

ബലിഷ്ഠമായ കൈകള്‍. നീണുനിവര്‍ന്നുള്ള, നീണ്ട തലമുടിയുള്ളതും, കാ

തില്‍ കടുക്കന്‍, മുന്തിയതരം ജീന്‍സും ടീഷര്‍ട്ടും. ബുള്ളറ്റ് ബൈക്കില്‍ ചെത്തി നടക്കുന്നവന്‍. കൈയില്‍ പത്ത് പവന്റെ ബ്രെസിലേറ്റ്, റാടോ വാച്ച്, സുന്ദരന്‍ സുമുഖന്‍,

പക്ഷെ ഞാന്‍ ഗുരുവായൂരില് പോയി മുരളിയെ കണ്ടപ്പോള്‍ എന്റെ കണക്കുകളൊക്കെ തെറ്റി. “അപ്പോള്‍ അവളെന്നെ പറ്റിച്ചതായിരുന്നു”. മുരളി പാവം ഒരു ബോയ്. എനിക്കവനെ ഇഷ്ടപ്പെട്ടു.

മുരളിയുടെ വീട്ടിലെത്തിയ എന്നെ നേരെ നായക്കൂട്ടിലേക്കാനയിച്ചു. നായകള്‍ക്ക് മേയാന്‍ കൂടിന്റെ മുന്നില്‍ ഇരുന്നൂറ് ചതുരശ്ര അടിയില്‍ ഒരു യാഡുണ്ടാക്കിയിരിക്കുന്നു. ഞങ്ങള്‍ അവിടെ ഇരുന്ന് ശുനകന്മാരെക്കുറിച്ചുള്ള ചര്‍ച്ചയില്‍ മുഴുകി.

മുരളിയുടെ അമ്മ വാതില്‍ പൂട്ടി പോയതിനാല്‍ ഞങ്ങള്‍ക്ക് വീട്ടിന്നുള്ളിലേക്ക് പ്രവേശിക്കാനായില്ല. അങ്ങിനെ നായപുരാണം കേട്ട് ഞാന്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പിന്നിടയില്‍ മുരളിയുടെ അമ്മയും, അനിയനും മിണാലൂര്‍ക്കാരത്തിയായ ഭാര്യയും

എത്തി. വീട്ടിന്നുള്ളില്‍ കയറിയിരുന്ന് അമ്മായോടും അനിയത്തിയോടും കുശലം പറഞ്ഞ് ഞാന്‍ യാത്രയായി.

ഒരു കാര്യം പറയാന്‍ മറന്നു. മുരളിയുടെ സന്തത സഹചാരിയായ അപ്പൂസിനെ കുറിച്ച്. അപ്പൂസ് ഗുരുവായൂരിലെ ഒരു വസ്ത്രവ്യാപാരിയാണ്‍. അപ്പൂസുമായി ഞാന്‍ കുറച്ച് സല്ലപിച്ചതിനാല്‍ അയാള്‍ എന്റെ സുഹൃത്ത് ഗോപിയുടെ ബന്ധുവാണെന്നറിഞ്ഞു. ഗോപി ഇപ്പോള്‍ ഇല്ല. അല്ലെങ്കില്‍ അദ്ദേഹത്തെ പോയി കാണാമായിരുന്നു.

എന്റെ ചെറുപ്പത്തില്‍ ഗോപി കള്ള് വ്യവസായി ആയിരുന്നു. ഗോപി

യുടെ ഓഫീസില്‍ ചെന്നാല്‍ നല്ല തെങ്ങിന്‍ കള്ള് ലഭിക്കുമായിരുന്നു. ഗോപിയുടെ ബന്ധുവിന്‍ അന്ന് ഒരു ഇമ്പോര്ട്ടഡ് ഓപ്പല്‍ ശകടം ഉണ്‍ടായിരുന്നു. ആയിരത്തി തൊള്ളായിരത്തി അറുപത്തി മൂന്നില്‍ ഓപ്പല്‍ വാഹം രാജകീയ പ്രൌഡിയോടെ നില്‍ക്കുന്നത് കണ്ടാല്‍ ഒരു ഗമ തന്നെയാണ്‍.

അങ്ങിനെ മുരളിയില്‍ കൂടി അപ്പു എന്ന അവിനാശും എന്റെ കൂട്ടുകാരനായി. എന്റെ കൂട്ടുകാര്‍ മിക്കവരും എന്റെ മക്കളുട പ്രായക്കാര്‍ അല്ലെങ്കില്‍ പത്ത് വയസ്സിന്‍ താഴെയുള്ളവര്‍. ഞാന്‍ എന്റെ തറവാട്ടിലെത്തിയാല്‍ അയലത്തെ വീട്ടിലെ കുട്ടികള്‍ വരും എന്നെ കാ‍ണാന്‍. ഷെല്‍ജി, തക്കുടു, ചിടു, അഭിരാമി, കണ്ണകി, കുട്ടാപ്പു, മാളു എന്നിവര്‍. ഞാന്‍ അവരുടെ കൂടെ മണ്ണ് കൊണ്‍ടുള്ള വീടുകളുണ്ടാക്കാനും കളങ്ങള്‍ വരച്ച് കൊച്ചം കുത്താനും മറ്റും കൂടും. കുട്ടികള്‍ എന്റെ മേല്‍ കെട്ടിമറിഞ്ഞ് എന്റെ ഉടുപ്പൊക്കെ നാശമാക്കും. എന്നാലും ഞാന്‍ അവരെ ശാസിക്കാതെ അവരോടൊന്നിച്ച് ഇരിക്കും.

ചിടുവിന്‍ കുറുമ്പ് കൂടുതലാണ്‍. അവളുടെ ഉറക്കം മിക്ക ദിവസവും എ

ന്റെ തറവാട്ടിലായിരിക്കും. അവള്‍ എന്റെ സഹോദരന്‍ വി കെ ശ്രീരാമന്റെയും അനിയത്തി ഗീതയുടേയും പെറ്റ് ആണ്‍. ഇപ്പോള്‍ അവള്‍ക്ക് 5 വയസ്സ് കഴിഞ്ഞു. ചുറ്റുപാടുള്ള വീടുകളിലെ കുട്ടികളായി പതിനഞ്ചുപേരില്‍ കൂടുതലുണ്ട്.

ഞാ‍യറാഴ്ച വൈകിട്ട് കാര്‍ത്ത്യായനി അമ്മായിയുടെ വീട്ടില്‍ പോയി. അവിടെ അമ്മായിയുടെ മക്കളായ ഉണ്ണികൃഷ്ണനും കുട്ടന്‍ നായരും അവരുടെ ഭാര്യാസും മക്കളും പേരക്കുട്ടീസും എല്ലാം ഉണ്ടായിരുന്നു. വിജിയും അവിടെ ഉണ്ടായിരുന്നു. അവിടെ ഇരുന്ന് സമയം പോയതറിഞ്ഞില്ല. വൈകിട്ട് എട്ടര മണിയോടെ അവിടെ നിന്നിറങ്ങി നേരെ തറവാട്ടിലെത്തി തണുത്ത വെള്ളത്തില്‍ കുളിച്ച് ഫ്രഷായി.

തറവാട്ടില്‍ വൈകിട്ട് ശുഭ ചപ്പാത്തിയുണ്ടാക്കും എനിക്ക് വേണ്ടി. ശുഭാസ് ചപ്പാത്തി ഈസ് റിയലി സൂപ്പര്‍ബ്. ഓണമായി ശുഭക്ക് ഒന്നും വാങ്ങിക്കൊണ്‍ട് പോയില്ല. മറന്നു. ശുഭ അവിടുത്തെ മെയ്ഡ് ആണെങ്കിലും വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെ. ഊണും ഉറക്കവും എല്ലാം ഞങ്ങളുടെ കൂടെ തന്നെ. അതിനാല്‍ അവള്‍ എപ്പോഴും സന്തോഷവതിയായിരിക്കുന്നു. അങ്ങിനെത്തെ ഒരു കുട്ടിയെ കിട്ടാന്‍ വളരെ പ്രയാസം. നല്ല ഓമനത്തമുള്ള കുട്ടി. കിട്ടനും ചുക്കിയും വിളിക്കുന്നത് കേട്ട് അവള്‍ എന്നെ വലിയഛന്‍ എന്നാ വിളിക്കുക. തന്നെയുമല്ല അയലത്തെ എല്ലാ കുട്ടികളും അങ്ങിനെ തന്നെയാ വിളിക്കുക.

അങ്ങിനെ ശനിയും ഞായറും അവിടെ തന്നെ കഴിഞ്ഞു. നാളെ തിങ്കളാഴ്ച. വീട്ടില്‍ എന്റെ പെണ്ണ് ഒറ്റക്കായതിനാല്‍ നാളെ തന്നെ തിരിച്ച് പോകണം. അവള്‍ക്ക് എന്റെ കൂടെ പോരാമായിരുന്നു. എങ്കില്‍ എനിക്ക് കുറച്ച് ദിവസം കൂടി ജന്മ നാട്ടില്‍ കഴിയാമായിരുന്നു.

എന്റെ കൂടെ അവിടെ എന്റെ വാലായി വരാറുള്ള ഒരുത്തി ഉണ്ട്, അവള്‍ക്കിപ്പോള്‍ വലിയ ഗമയാ. കണ്ടാല്‍ മിണ്ടാനും കൂടി വയ്യാണ്‍ടായിരിക്കുന്നു. അതിനാല്‍ നാട്ടിലെ ന്യൂ‍സൊന്നും കിട്ടാറില്ല.

എന്റെ ഗ്രാമത്തില്‍ ചിലയിടങ്ങളില്‍ കുടിവെള്ളക്ഷാമം ഉണ്ട്. സുധ, അമ്മിണി ഏട്ടത്തി, രഘു എന്നിവര്‍ പുതിയ കിണര്‍ കുഴിപ്പിച്ചു. എല്ലാവര്‍ക്കും നല്ലോണം വെള്ളം ഉണ്ടെന്ന് അമ്മായി പറഞ്ഞു. രഘുവിന്റെ കിണറ്റിലാണത്രെ കൂടുതല് വെള്ളം.

ഇപ്പോള്‍ മഴക്കാലം വെള്ളം സമൃദ്ധം. വേനല്‍ക്കാലമാകുമ്പോള്‍ അറിയാം

എത്ര കോല്‍ വെള്ളം ഉണ്ടാകുമെന്ന്. എന്നാലും ചെറിയ വീട്ടുകാര്‍ക്ക് അത് ധാരാളം.

തിങ്കളാഴ്ച കാലത്ത് വന്നേരിയില്‍ പോയി ഒരു സുഹ്ര്ത്തിനെ കണ്‍ടു, മടക്കം സുധയുടെ വീട്ടില്‍ കയറി. അവിടെ വിജിയും മകനും ഉണ്ടായിരുന്നു. അവിടെ നിന്ന് ഉച്ചയൂണ്‍ കഴിച്ചു.

മുരിങ്ങാക്കായത്തോരനും, ചെനാമസാലയും, കേരറ്റ് ഉപ്പേരിയും തൈരും, ചമ്മന്തിയും. മുളക് കൊണ്ടാട്ടവും. എനിക്ക് എരുവ് ഇഷ്ടമല്ലാത്തതിനാല്‍ ഞാന്‍ എനിക്ക് കിട്ടിയ മുളകുകൊണ്‍ടാട്ടം വിജിക്ക് കൊടുത്തു.

അമ്പിളിയുടെ വീട്ടില്‍ പോകാന്‍ പറ്റിയില്ല. അവളുടെ കൂറ്റന്‍ ഗേറ്റ് ഉള്ളില് നിന്ന് അടച്ചിരുന്നതിനാല്‍ അവിടെ ഞാന്‍ ശകടം നിര്‍ത്തിയില്ല.

സുധയുടെ വീട്ടില്‍ നിന്ന് ഭക്ഷണത്തിന്‍ ശേഷം നേരെ തറവാട്ടിലെത്തി ഉച്ചമയക്കത്തിന്‍ ശേഷം നാല്‍ മണിക്ക് തൃശ്ശൂരിലെ എന്റെ വീട്ടിലേക്ക് തിരിച്ചു, അങ്ങിനെ ശനി,

ഞായര്‍, തിങ്കള്‍ എന്റെ ഗ്രാമത്തിലെ ജീവിതം തികച്ചും ധന്യമായിരുന്നു.

ഒരു കാര്യം പറയാന്‍ മറന്നു. ആമിയേയും അഞ്ജനയേയും അവരുടെ വീട്ടില്‍ പോയി കാണാന്‍ മറന്നില്ല.

കുന്നത്തെ സുകന്യയെ പോയി കാണാന്‍ കഴിഞ്ഞില്ല. അവളുടെ പിതാവിനെ

കല്യാണത്തില്‍ കണ്ടിരുന്നു.

ആറാട്ടുകടവിലെ അയ്യപ്പന്‍ കാവില് പോയില്ല. അവിടെ എപ്പോഴും ഞാന്‍ മുകളില്‍ പറഞ്ഞ എന്റെ വാലിന്റെ കൂടെയായിരുന്നു പോയിരുന്നത്, വയ്യാണ്ട് കിടക്കുന്ന പരമേശ്വരേട്ടനേയും സൂര്യഗായത്രിയേയും കാ‍ണാന്‍ പറ്റിയില്ല. പരമേശ്വരേട്ടന്റെ ഫോണ്‍ നമ്പര്‍ ചോദിച്ചിട്ട് വാല്‍ തന്നില്ല.

“ഇത്ര ഗമയൊന്നും പാടില്ല എന്റെ വാലുകുട്ടിയേ..? നിന്റെ ഈ ഗമ കാ‍ണാ

ന്‍ ഞാന്‍ നിന്റെ വീട്ടിലേക്കും വന്നില്ല.