എന്റെ പാറുകുട്ടീ….. ഭാഗം 29 ന്റെ തുടര്ച്ച
http://jp-smriti.blogspot.com/2009/07/29.html
പാര്‍വതിയെ ഉച്ചവരെ ഉണ്ണി ഓഫീസിലിരുത്തി. അവള് ഓഫീസിലെ കാര്യങ്ങളെല്ലാം കണ്ട് മനസ്സിലാക്കി. ഉണ്ണിയെ കാണാന് വരുന്നവരേയും, ഫയലുകള് വരുന്നതും, ഒപ്പിടുന്നതും എല്ലാം ശ്രദ്ധിച്ചു.
ഉണ്ണിയുടെ ഓഫീസിന്റെ കതക് മുട്ടി അനുവാദം ചോദിച്ചിട്ടേ ആരും അകത്ത് പ്രവേശിക്കുന്നുള്ളൂ. പെണ്ണുങ്ങളും ആണുങ്ങളും യൂണിഫോം ധരിച്ചിരിക്കുന്നു. പെണ്ണുങ്ങള്‍ എല്ലാം തലമുടി ഒരേ ഫേഷനില്‍ കെട്ടിവെച്ചിരിക്കുന്നു. വിവാഹിതര്‍ക്ക് തലയുടെ നടുക്ക് നെറുകയില്‍ ചെറുതായി കുങ്കുമം ധരിക്കാം. അല്ലാത്തവര്‍ക്ക് ചെറുതായി ഒരു ചന്ദനക്കുറിയും ആകാം. എല്ലാം പരിമിതമായിരിക്കുന്നു. ആരും വലിച്ച് വാരി നെറ്റി വൃത്തികേടാക്കി കണ്ടില്ല. എല്ലാവരും കൈ കാലുകളിലെ നഖങ്ങള്‍ ഭംഗിയായി വെട്ടിയിരിക്കുന്നു. ആരും നെയില്‍ പോളീഷ് , ലിപ് സ്റ്റിക്ക് മുതലായവ ഉപയോഗിച്ച് കണ്ടില്ല.
പെണ്ണുങ്ങളുടേയും ആണുങ്ങളുടേയും യൂണിഫോം വാര്‍ഡ് ഡ്രോബില്‍ വെച്ചിരിക്കും. ഡ്യൂട്ടിക്ക് വരുന്നവര്‍ അവരവര്‍ടെ വാര്‍ഡ് ഡ്രോബ് തുറന്ന് യൂണിഫോം എടുത്ത് ധരിക്കണം. യൂണിഫോം കമ്പനിയില്‍ നിന്ന് തയ്ച്ച് കൊടുക്കുന്നതാണെന്ന് മനസ്സിലായി. ആര്‍ക്കും നിഴലടിക്കുന്ന ബ്ലൌസുകളില്ല. കഴുത്ത് മിതമായ വലിപ്പത്തില്‍ മാത്രം. ഏതാണ്ട് എന്റെ ബ്ലൌസ് പോലെ തന്നെ. പെണ്ണുങ്ങള്‍ക്ക് ഒരേ പോലെത്തെ പാദരക്ഷകള്‍ സൌജന്യമായി കൊടുക്കുന്നു. അത് വൃത്തിയായി പോളീഷ് ചെയ്ത് ഉപയോഗിക്കുന്നത് ശ്രദ്ധിച്ചു.
ആണുങ്ങളുടെ കാര്യവും വിഭിന്നമല്ല. പാന്റും ഷര്‍ട്ടും. ഷര്‍ട്ട് എല്ലാവരും ഇന്‍സര്‍ട്ട് ചെയ്തിരിക്കുന്നു. പോക്കറ്റില്‍ ഒരു പേന മാത്രം. എല്ലാവരും എഡന്റിറ്റി കാര്‍ഡ് കഴുത്തില്‍ തൂക്കിയിരിക്കുന്നു. സിഗരറ്റ് വലി അനുവദനീയമല്ല ഓഫീസിലും പുറത്തും. ആണുങ്ങള്‍ ബ്രൌണ്‍ കളര്‍ ഷൂസും പെണ്ണുങ്ങള്‍ ബ്ലേക്ക് കളറും ധരിച്ചിരിക്കുന്നു.
ഓഫീസ് സമുച്ചയം കണ്ടാല്‍ ഇന്നെലെ പണിത പോലിരിക്കുന്നു. അത്രയും വൃത്തിയും വെടിപ്പും ചുമരും തറയും. ഒന്ന് രണ്ട് പെണ്ണുങ്ങള്‍ തറ എപ്പോഴും തുടച്ചുകൊണ്ടിരിക്കുന്നു. എങ്ങും നിശ്ശബ്ദത.
ഞാന്‍ ടോയലറ്റില്‍ പോയി നോക്കി. എവിടെയും അഴുക്കോ, കറയോ കണ്ടില്ല. വൃത്തിയായ വാഷ് ബേസിനും കണ്ണാടിയും. പിന്നെ നല്ല പരിമളവും. ആവശ്യമില്ലെങ്കിലും ടോയലറ്റ് കണ്ടാല്‍ ഉപയോഗിക്കുവാന്‍ തോന്നും.
കൃത്യം ഒരു മണിക്കും ഒന്നരമണിക്കുമായി രണ്ട് ഷിഫ്റ്റ് ആയി ജോലിക്കാറ് ഭക്ഷണം കഴിച്ചിരിക്കണം. എല്ലാ ജോലിക്കാര്‍ക്കും ഒരടി വീതിയുള്ള മൂന്ന് തട്ടുകളുള്ള വാര്‍ഡ് ഡ്രോബ് നല്‍കിയിരിക്കുന്നു. അവരവരുടെ ടിഫ്ഫിന്‍ കാരിയര്‍, കുട, ചെരിപ്പ് മുതലായവ് അതില്‍ സൂക്ഷിച്ചിരിക്കണം. ഒന്നും ആര്‍ക്കും പണി സ്ഥലത്ത് കൊണ്ട് വരാനാവില്ല.
ഡ്യൂട്ടിയില്‍ പ്രവേശിക്കുന്നവര്‍ക്ക് കമ്പനി നല്‍കുന്ന യൂണിഫോം മാത്രമേ ധരിക്കാവൂ. ശനിയാഴ്ച ഹാഫ് ഡേ ആണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. എന്ന് വെച്ച് കോമാളി വേഷങ്ങളൊന്നും അനുവദനീയമല്ല. നിഴലടിക്കുന്ന വസ്ത്രങ്ങള്‍ ആരെങ്കിലും ഇട്ട് കണ്ടാല്‍ അത് അവരുടെ അവസാനത്തെ പ്രവര്‍ത്തി ദിവസമായിരിക്കും. അടി വസ്ത്രങ്ങള്‍ പുറത്തേക്ക് പ്രദര്‍ശിപ്പിക്കുന്ന ആരേയും കണ്ടില്ല. വൃത്തിയായി വസ്ത്രം ധരിക്കാത്ത ഒരു സന്ദര്‍ശകരേയും സെക്യൂരിറ്റിക്കാര്‍ അകത്തേക്ക് പ്രവേശിപ്പിക്കാറില്ല.
പാര്‍വ്വതിക്ക് ഒരു മണിക്കൂര്‍ കൊണ്ട് ഏതാണ്ട് ഉണ്ണിയേട്ടന്റെ സ്ഥാപനത്തിനെ പറ്റി ഒരു ഐഡിയ കിട്ടി. പാര്‍വ്വതി ഓരോന്നാലോചിച്ച് ഏതോ ലോകത്തിലായിരിന്നു. ഉണ്ണി വിളിച്ചത് കേട്ടില്ലാ.
പാര്‍വ്വതീ……… എന്താ ഇത്ര കാര്യമായി ആലോചിക്കണ് …?
“ഒന്നുമില്ലാ ഉണ്ണ്യേട്ടാ……… ഞാന്‍ ഇവിടുത്തെ സംഗതികളൊക്കെ കണ്ട് മനസ്സിലാക്കുകയായിരുന്നു.
“ഇത്രയും അടുക്കും ചിട്ടയും, സ്ട്രിക്നെസ്സും ഒക്കെ ഉള്ള ഇത്തരം ഓഫീസില്‍ എന്നെ കൊണ്ട് പണിയെടുക്കുവാന്‍ പറ്റുമോ ? പാര്‍വ്വതി ചിന്തയിലാണ്ടു. “
“അപ്പോ അതാണ് കാര്യം. വീട്ടില്‍ എന്നോടും പിന്നെ എല്ലാരോടും കാണിച്ചിരുന്ന ദ്വേഷ്യം അവിടുത്തെ വൃത്തിയില്ലായ്മയും അടുക്കും ചിട്ടയുമില്ലാത്ത അന്തരീക്ഷവും തന്നെ. ഉണ്ണിയേട്ടനെ പോലെ ഒരാള്‍ ഞങ്ങളെ ഒരു പാട് സഹിച്ചിരിക്കുന്നു.“
പാര്‍വ്വതി ഏതോ ലോകത്തിലാണെന്ന് ഉണ്ണിക്ക് മനസ്സിലായി. ഉണ്ണി കസേരയില്‍ നിന്നെണീറ്റ്, പാര്‍വ്വതിയുടെ തോളില്‍ തട്ടി.
“പാര്‍വ്വതി സ്വപ്നത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന പോലെ“
ഉണ്ണ്യേട്ടാ ഞാനറിഞ്ഞില്ല എന്നെ വിളിച്ചത്….
നീയെന്താ ഇത്ര കാര്യമായി ആലോചിക്കണ്.. എന്റെ ഓഫീസില്‍ എത്ര പേര്‍ വന്ന് പോയി. എന്തെല്ലാം സംസാരിച്ചു, ഞാനെന്തൊക്കെ ചെയ്തു, ആരെയൊക്കെ ശകാരിച്ചു, ഒന്നും നീ കണ്‍ടില്ലേ…?
“ഞാന്‍ എല്ലാം കണ്ടു ……..”
ഞാന്‍ ആലോചിക്കുകയായിരുന്നു. ഇത്രയും സ്ട്രിക്ക്നെസ്സുള്ള ഒരു ഓഫീസറുടെ കീഴില്‍ ഇങ്ങനെയുള്ള ഒരു സ്ഥാപനത്തില്‍ എന്നെ പോലെയുള്ള അടുക്കും ചിട്ടയുമില്ലാത്ത ഒരു നാടന്‍ പെണ്ണിന്‍ എങ്ങിനെ പണിയെടുക്കാനാകും എന്ന്… ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ലാ….
ബാക്കിയുള്ളവര്‍ക്കെല്ലാം പൊടിയും തട്ടി 5 മണിക്ക് വീട്ടില്‍ പോകാം. എന്റെ കാര്യം അങ്ങിനെയാണോ. എനിക്കൊന്നും ആലോചിക്കാന്‍ വയ്യാ…
“പാര്‍വ്വതിക്ക് ഉണ്ണിയോട് പറയണമെന്നുണ്ട്. എനിക്ക് മറ്റെവിടെയെങ്കിലും ഒരു ജോലി തരപ്പെടുത്തിയാല്‍ മതിയെന്ന്.
അതിനുള്ള ചങ്കൂറ്റം എനിക്കുണ്ടോ? അതിന് എന്നിലെ സ്ത്രീ ഉണരണം. ഇനി അത് കേട്ട് ഉണ്ണിയേട്ടന്റെ പ്രതികരണം അനുകൂലമല്ലെങ്കിലോ.. പിന്നെ എല്ലാം അതോടു കൂടി അവസാനിക്കും.. എനിക്ക് ഉണ്ണ്യേട്ടനെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന് വരാം…
ഇവിടെ ജോലി ചെയ്യുന്നവരെ സമ്മതിക്കണം. എന്താ ഇവര്‍ക്കൊന്നും വേറെ എവിടേയും പണി കിട്ടുകയില്ലേ?
പണ്ട് നിര്‍മ്മല പറഞ്ഞത് പാര്‍വ്വതി ഓര്‍ത്തു. ഉണ്ണി സാറിന്റെ കമ്പനിയിലെ അത്ര ശമ്പളം ഈ ജില്ലയില്‍ വേറെ ഒരു സ്ഥാപനത്തിലും ഇല്ലത്രേ. അപ്പോ എല്ലാം കേട്ടും സഹിച്ചും എല്ലാവരും നില്‍ക്കുന്നു………..
പാര്‍വ്വതീ…………
നീ പോയി ഓഫീസും പരിസരവും ഒന്നും കൂടി ചുറ്റിയടിച്ച് വരൂ. വരുമ്പോള്‍ നിര്‍മ്മലയെയും കൂട്ടി വരൂ. ഞാന്‍ അരമണിക്കൂറിന്നുള്ളില്‍ ബേങ്കില്‍ പോയിട്ട് വരാം.
ഉണ്ണി ബേങ്കിലേക്കും പാറ്വ്വതി പുറത്തേക്കും കടന്നു. പാര്‍വ്വതി ശങ്കരേട്ടനെ കൂട്ടി നേരത്തെ പോകാത്ത ഏരിയായില്‍ എല്ലാം പോയി കണ്ടു. ചരക്കുകള്‍ ഡെസ്പാച്ച് ചെയ്യുന്നതും, റിസീവ് ചെയ്യുന്നതും. പാക്കിങ്ങ് സെക്ഷനും, എല്ലാം എല്ലാം.
ചെടികള്‍ നട്ടു പിടിപ്പിക്കുന്ന രാമേട്ടനെയും കാണാന്‍ മറന്നില്ല. നിരനിരയായി നില്‍ക്കുന്ന ചെണ്ടുമല്ലിയും, ബോഗന്‍ വില്ലായും എന്ത് രസമാണെന്നോ കണ്‍ട് നില്‍കകാന്‍. സീനിയായുടെ ഒരു വലിയ കളക്ഷന്‍ തന്നെ. പിന്നെ സൂര്യകാന്തിയും, മുല്ലയും മറ്റൊരിടത്ത്.
രണ്ട് മൂന്ന് സിനിയാ പൂക്കള്‍ പറിക്കാന്‍ തുടങ്ങിയ പാറ്വ്വതിയോട് തോട്ടക്കാരന്‍……..
“മോളെ പൂ പറിക്കരുത്……..
പാര്‍വ്വതി പെട്ടെന്ന് പിന്തിരിഞ്ഞു….
ശങ്കരേട്ടന്‍ ഒന്നും പറയാനായില്ല.
പാര്‍വ്വതി വരൂ… നമുക്ക് ഡൈനിങ്ങ് റൂമും, പാണ്ട്രിയും ഒക്കെ കണ്ടിട്ട് വരാം…
ശരി ശങ്കരേട്ടാ………
മോള്‍ക്ക് ശങ്കരേട്ടന്‍ കുറച്ച് പൂക്കള്‍ പിന്നീട് സംഘടിപ്പിച്ച് തരാം. ആ തോട്ടക്കാരനെ ശപിക്കരുത്. അയാളുടെ ജോലിപ്രശ്നമാ…. ഉണ്ണിസാറ് അറിഞ്ഞാല്‍ പിന്നെ അവനെ ജോലിയില്‍ നിന്ന് പിരിച്ച് വിടും… തോട്ടക്കാരനും ഉണ്ട് നല്ല ശമ്പളം.. ഇന്നാള്‍ അവന്റെ മോളുടെ മകന്‍ കോളേജില്‍ ഫീസടക്കാന്‍ ഇല്ലാ എന്ന് പറഞ്ഞ് ഞാനാ സാറിന്റെ കൈയില്‍ നിന്ന് കുറച്ച് പണം വാങ്ങിക്കൊടുത്തത്. സാറ് പിന്നെ അവനെ കണ്ട് പറഞ്ഞു കുട്ടികളുടെ പഠിത്തത്തിന്നായ കാരണം തിരിച്ച് തരേണ്ട എന്ന്….
ഞാന്‍ നിര്‍മ്മല ചേച്ചിയെ കൂട്ടി ഉണ്ണ്യേട്ടന്റെ കേബിനിലേക്ക് പോകട്ടെ. ഉണ്ണിയേട്ടന്‍ വരാനുള്ള സമയമായിരിക്കുന്നു.
നിര്‍മ്മലയും പാര്‍വ്വതിയും കൂടി ഉണ്ണിയുടെ ഓഫീസില്‍ എത്തി.
നിര്‍മ്മല സ്വാമിയുടെ ഹോട്ടലില്‍ ഫോണ്‍ ചെയ്ത് ഒരാള്‍ക്ക് കൂടിയുള്ള ഭക്ഷണം കൊടുത്തയക്കുവാന്‍ പറയണം. പിന്നെ കുറച്ച് സമയം പാറ്വ്വതി നിര്‍മ്മലയുടെ കേബിനില്‍ ഇരിക്കട്ടെ. എനിക്ക് ഒരു ഗസ്റ്റ് ഉണ്‍ട് ഒരു മണിക്ക്. ഭക്ഷണം എത്തിയാല്‍ എന്നെ വിളിച്ചാല്‍ മതി.
ശരി സാര്‍……………
നിര്‍മ്മല പാര്‍വ്വതിയേയും കൂട്ടി പുറത്തേക്ക് പോയി….
എങ്ങിനെയുണ്ട് പാര്‍വ്വതി ഞങ്ങളുടെ ഓഫീസും പരിസരവും…?
എല്ലാം വളരെ മനോഹരം.
ഉണ്ണ്യേട്ടനെ എല്ലാര്‍ക്കും പേടിയാണല്ലേ………?
ആ കാര്യം പറയണോ എന്റെ പാര്‍വ്വതീ……..
ഉണ്ണി സാറിനെ എല്ലാര്‍ക്കും പേടിയുള്ളതാ ഈ സ്ഥാപനത്തിന്റെ വിജയ രഹസ്യം. ഇത്രയും ലാഭമുള്ളതും, തൊഴിലാളികള്‍ സംതൃപ്തരും ആയ വേറെ ഒരു സ്ഥാപനം ഇവിടെ അടുത്തെങ്ങും ഇല്ലാ.. ഇവിടെ കുറഞ്ഞ ശമ്പളത്തില്‍ പോലും ആളുകള്‍ പണിയെടുക്കാന്‍ തയ്യാറാണ്. പക്ഷെ ഉണ്ണി സാറിന് അത്തരം ആളുകളെ ഇഷ്ടമല്ലാ..
“നിര്‍മ്മല ചേച്ചിക്ക് ഇവിടെ ജോലി ചെയ്യാന്‍ ഇഷ്ടമാണോ…?
“എന്നെക്കാളും ഇഷ്ടം എന്റെ മാതാപിതാക്കള്‍ക്കാ………”
അതെന്താ അങ്ങിനെ ചേച്ചീ……..
എനിക്ക് ഇവിടെ നിന്ന് കിട്ടുന്ന ശമ്പളം അത്രക്കും വലുതാ.. അതിനാല്‍ എന്നെ ഇവിടെ നിന്ന് എവിടെക്കും അയക്കില്ല എന്റെ അച്ചന്‍. എനിക്ക് രണ്ട് കൊല്ലം മുന്‍പ് ബേങ്കില്‍ ജോലി കിട്ടിയതായിരുന്നു. ഉണ്ണി സാറ് പൊയ്കൊള്ളാന്‍ പറഞ്ഞു. പക്ഷെ അഛന്‍ സമ്മതിച്ചില്ല..
ഭക്ഷണം എത്തി പാര്‍വ്വതീ… ഞാന്‍ സാറിനോട് പറഞ്ഞിട്ട് വരാം……..
ക്ഷണ നേരത്തില്‍ നിര്‍മ്മല തിരിച്ചെത്തി……
പാറ്വതിയെ സാറ് വിളിക്കുന്നു………..
നിര്‍മ്മലയും പാര്‍വ്വതിയും ഉണ്ണിയുടെ ഓഫീസ് മുറിയില്‍ പ്രവേശിച്ചു……..
പാര്‍വ്വതീ … നമുക്ക് ഭക്ഷണം കഴിക്കാം………..
നിര്‍മ്മല രണ്ട് പേര്‍ക്കും വിളമ്പിക്കൊടുത്തു……
ഇത് നമുക്കെല്ലാവര്‍ക്കും കഴിക്കാനുള്ളത്ര ഉണ്ടല്ലോ നിര്‍മ്മലേ. വരൂ നിര്‍മ്മലയും ഇരുന്നോളൂ…….
വേണ്ട സാര്‍……… എനിക്കിന്ന് ഉപവാസമാ……..
“ഞാനറിയാത്ത ഉപവാസമോ നിര്‍മ്മലക്ക്……….”
അതെ സാര്‍ ഇത് തുടങ്ങിയിട്ട് ഒരു ആഴ്ചയേ ആയിട്ടുള്ളൂ…
ആരാ ഉപവസിക്കാന്‍ പറഞ്ഞത്… എന്തിന്‍ വേണ്ടിയാ ഉപവാസം………
“അതൊന്നും എനിക്കറിയില്ല സാറെ….
“അമ്മ പറഞ്ഞു… ഞാന്‍ അനുസരിച്ചു.. അത്ര തന്നെ….”
ഉണ്ണിയും പാറ്വ്വതിയും ഭക്ഷണം കഴിഞ്ഞ് എണീറ്റു..
മേശപ്പുറമെല്ലാം തുടച്ച് വൃത്തിയാക്കുന്ന നിര്‍മ്മലയെ പാര്‍വ്വതി സഹായിക്കാന്‍ എത്തി…
നിര്‍മ്മല സമ്മതിച്ചില്ല… പാര്‍വ്വതി കൈ കഴുകിക്കോളൂ.. ഇതെല്ലാം ഞാന്‍ ഒറ്റക്ക് ചെയ്തോളാം… ഇനി പാറ്വ്വതിയെ ഞാന്‍ ഇതിന് സമ്മതിച്ചാല്‍ ചിലപ്പോള്‍ എനിക്ക് കിട്ടും ഉണ്ണി സാറിന്റെ കൈയില്‍ നിന്ന്……..
പ്ലീസ് പാര്‍വ്വതി……. അങ്ങോട്ട് മാറി നിന്നോളൂ……..
നിര്‍മ്മല എല്ലാം കഴിഞ്ഞ് പുറത്തേക്ക് പോയി….
ഉണ്ണിയേട്ടന്‍ വാതിലടച്ചു…….. കുറച്ച് നേരം കസേരയില്‍ ഇരുന്ന് വിശ്രമിച്ചു………
പാര്‍വ്വതീ……. ഞാന്‍ പത്ത് മിനിട്ട് ഒന്ന് കിടക്കട്ടെ….
എവിടേയാ കിടക്കാന്‍ പോണ്‍… ഈ മേശപ്പുറത്തോ……?
അപ്പോ നീയെന്റെ ഓഫീസ് റൂം ശരിക്കും കണ്ടില്ല അല്ലേ……?
ഉണ്ണി പാര്‍വ്വതിയെ വിശ്രമമുറ്റിയിലേക്കാനയിച്ചു…
വിശ്രമ മുറി കണ്ട പാര്‍വ്വതി അന്തം വിട്ടു……..
ഒരു ഹോട്ടലിനെ വെല്ലുന്ന ബെഡ് റൂം……..
മനോഹരമായി ഫര്‍ണീഷ് ചെയ്ത ഒരു സിംഗിള്‍ ബെഡ് റൂം……. വിത്ത് അറ്റാച്ച്ട് ടൊയലറ്റ്……….
നീല നിറത്തിലുള്ള ബെഡും, കര്‍ട്ടനും കാര്‍പ്പറ്റും എല്ലാം……. ഒരു നീല മയം……… ഉണ്ണിയേട്ടന്റെ ഇഷ്ട നിറം തന്നെ.
ഉണ്ണി അവിടെ കിടന്ന് മയങ്ങി.. പാര്‍വ്വതി അരികില്‍ ഇരുന്നു………..
4 months ago
9 comments:
എന്റെ പാറുകുട്ടീ ..>>>> ഭാഗം 30
ഭാഗം 29ന്റെ തുടര്ച്ച്
പാര്‍വതിയെ ഉച്ചവരെ ഉണ്ണി ഓഫീസിലിരുത്തി. അവള് ഓഫീസിലെ കാര്യങ്ങളെല്ലാം കണ്ട് മനസ്സിലാക്കി. ഉണ്ണിയെ കാണാന് വരുന്നവരേയും, ഫയലുകള് വരുന്നതും, ഒപ്പിടുന്നതും എല്ലാം ശ്രദ്ധിച്ചു.
ഉണ്ണിയുടെ ഓഫീസിന്റെ കതക് മുട്ടി അനുവാദം ചോദിച്ചിട്ടേ ആരും അകത്ത് പ്രവേശിക്കുന്നുള്ളൂ.
ജെ പി അങ്കിള്‍, പാര്‍വതിയും ഉണ്ണിയും നിര്‍മലയും തോട്ടക്കാരനും ശങ്കരേട്ടനും, ഓഫീസും, ജോലിക്കാരും, പിന്നെ പാര്‍വതി ഇതെല്ലാം നോക്കി കാണുന്നതും, പാര്‍വതിയുടെ ധര്‍മസങ്കടവും
എല്ലാം ഒരു ദൃശ്യാനുഭവം ഉണ്ടാക്കി. വളരെ നന്നായി എഴുതുന്നുണ്ടല്ലോ അങ്കിള്‍ !
വളരെ nannayirikkunnu ഈ adhyayam, പക്ഷെ ഒരു samsayam parooti hostelilekku thirichu poyille?
paarutti vicharichapole ithrayum strict ഉള്ള officil പണി cheyyumbol അതിന്റെ gunavum undu doshavum undu, പക്ഷെ athoru baagyam ആണ് itharam companiyil work cheyyuka annathu, baaki bagathinaayi kaathirikkunnu
സുകന്യാ
പാറുകുട്ടി എഴുതാനിരുന്നാല്‍ അവള്‍ എന്നിലേക്ക് ആവേശിക്കപ്പെടും. പിന്നെ വരികള്‍ അങ്ങിനെ വന്ന് നിറയും. ഞാന്‍ ചിലപ്പോള്‍ വിചാരിക്കാറുണ്ട് എന്തിനാ ഞാന്‍ എന്റെ പാറുകുട്ടിയെ ഓര്‍ത്തത്. മുപ്പത് അദ്ധ്യായം കഴിഞ്ഞാല്‍ താല്‍ക്കാലിക വിരാമം ഇടാന്‍ തുനിഞ്ഞതാണ് ഞാന്‍, പക്ഷെ കഥയുടെ പകുതി പോലും എത്തിയിട്ടില്ല.
കുട്ടന്‍ മേനോന്‍ [ബ്ലോഗ്ഗര്‍] പറഞ്ഞു ഉടന്‍ പാറുകുട്ടി പുസ്തക രൂപത്തിലാക്കണമെന്ന്. ഞാന്‍ ആക്കിക്കോളാന്‍ പറഞ്ഞു.
പക്ഷെ അദ്ദേഹം പറയുന്നു മുപ്പതാം അദ്ധ്യായം ഏതാണ്ട് നല്ല ഒരു എന്‍ഡിങ്ങ് കൊടുക്കാന്‍.
ഞാന്‍ കരുതി കൂട്ടി ഇതിന്റെ അടിയില്‍ തുടരും എന്നെഴുതിയില്ല.
കഥയെഴുതുമ്പോള്‍ എന്റെ പാറുകുട്ടി എന്നോടൊപ്പമുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്.
ഞാന്‍ പലപ്പോഴും വികാരാധീനനാകാറുണ്ട്. ഇന്നെലെ വൈകിട്ട് ഞാന്‍ ഒരു പാട് കരഞ്ഞു.
എന്താണ് എനിക്ക് പറ്റിയതെന്ന് എനിക്ക് പോലും അറിയില്ല.
ഇന്നെലെ പതിനൊന്ന് മണിക്ക് എഴുതി കഴിഞ്ഞിരുന്നു. ഇന്ന് കാലത്താണ് പബ്ലീഷ് ചെയ്തത്.
ബീനാമ്മ ഇന്നെലെ ആദ്യമായി ചോദിച്ചു.. പാറുകുട്ടി ഭാവനയാണോ, യാഥാര്‍ത്ഥ്യമാണോ എന്ന്.
ഞാന്‍ ഒന്നും പറഞ്ഞില്ല.........
മുപ്പതാം അദ്ധ്യായം നന്നായി അങ്കിൾ. കഴിയുന്നതും മുടങ്ങാതെ എഴുതൂ...
Jp uncle,
Would read the posts when get time, sorry for not commenting regularly..
Loved the header of the blog, your home picture suits well to the blog..
here is the link you had asked,
http://littlepoetess.blogspot.com
See u, :)
നന്നായിരിക്കുന്നു....
തുടരുക...
അച്ചടിരൂപത്തിലും ഇത് വായിക്കാന്‍ സാധിക്കട്ടെ..
വളരെ മനോഹരമായ അവതരണം...
പുസ്തകത്തിനായി എല്ലാ ആശംസകളും....
Post a Comment