Wednesday, February 23, 2011

എനിക്കിവിടെ പരമസുഖം








കഴിഞ്ഞ കുറേ ദിവസങ്ങളായി എന്റെ പേരക്കുട്ടികളായ കുട്ടാപ്പുവും കുട്ടിമാളുവും എന്റെ വീട്ടിലുണ്ടായിരുന്നു. ഈ തിങ്കളാഴ്ച കുട്ടികളെയെല്ലാം അവരുടെ അമ്മമാര്‍ അവരുടെ ജോലിസ്ഥലത്തേക്ക് കൊണ്ടോയി. ഞാന്‍ ഏകനായി എന്റെ വീട്ടില്‍. എന്റെ പെണ്ണ് മോന്റെ കൂടെ കോയമ്പത്തൂരേക്ക് പോയി.

എന്റെ മരുമകള്‍ സേതുലക്ഷ്മി നല്ലൊരു സുന്ദരിക്കുട്ടിയാണ്. അവള്‍ ഒരു കുട്ടിയെ പെറ്റപ്പോള്‍ അവളുടെ സൌന്ദര്യത്തിന്റെ മാറ്റുകൂടി. തുടുതുടുത്ത കവിളും തിളങ്ങുന്ന മേനിയുമൊക്കെ ആയി. എന്നോട് അവള്‍ മാത്രം ചോദിച്ചു. “എറ്റ്നെ കൂടെ കോയമ്പത്തൂര്‍ക്ക് പോന്നു കൂടെ” എനിക്ക് സന്തോഷമായി. ഇതില് കൂടുതലൊന്നും എനിക്ക് വേണ്ട. എനിക്കറിയാം ഞാന്‍ വയസ്സായി കിടപ്പായാല്‍ അവളെന്നെ നോക്കുമെന്ന്.

എന്റെ പെമ്പറന്നോത്തി ബീനാമ്മ മോന്റെ കൂടെ പോയി. വാഹനം ചലിക്കാന്‍ തുടങ്ങുന്നേരം എന്റെ പുത്രന്‍സ് എന്നോട് ചോദിച്ചു, “ഡാഡി എന്നാ കോയമ്പത്തൂര്‍ക്ക് വരിക”. രണ്‍ട് ദിവസം കഴിഞ്ഞിട്ട് വരാമെന്ന് ഞാനവനോടോതി.

അങ്ങിനെ തിങ്കളാഴ്ച ഞാന്‍ ഒറ്റക്കായി എന്റെ തൃശ്ശൂരുള്ള വസതിയില്‍. ഞാന്‍ വിചാരിച്ചു എന്തിന് ഇങ്ങനെ ഒറ്റക്ക് കഴിയണം. എനിക്കും എവിടേക്കുമെങ്കിലൊക്കെ പോയിക്കൂടെ? അങ്ങിനെ എന്റെ ചെറുവത്താനിയിലെ തറവാട്ടിലെത്തി.

ഇവിടെ എനിക്ക് എന്റെ വീട്ടിലേക്കാളും സുഖമാണ്. ഒട്ടും പൊള്യൂഷന്‍ ഇല്ലാത്ത ഗ്രാമാന്തരീക്ഷമാണ് എന്റെ തറവാട്. പിന്നെ കൂട്ടിന് എന്റെ സഹോദരന്‍ വി. കെ. ശ്രീരാമന്‍ [ഫിലിം ആര്‍ട്ടിസ്റ്റ് & ടിവി അവതാരകന്‍ – “വേറിട്ട കാഴ്ചകള്‍“ – കൈരളി ചാനല്‍] അനിയത്തി ഗീത, മകന്‍ കിട്ടന്‍ എന്നിവരും കൂടാതെ അയലത്തെ വീട്ടിലെ പെണ്‍കുട്ടികളായ ഷെല്‍ജി, തക്കുടു, കണ്ണകി, ചിടു, അഭിരാമി, അമ്മുച്ചേച്ചിയെന്ന് വിളിക്കുന്ന ജീഷ്മ എന്നിവരും കൂട്ടിനുണ്ട്.

എനിക്ക് ഇവിടെ നല്ല നാടന്‍ ഭക്ഷണവും, നല്ല മന:സ്സുഖവും ഉണ്ട്. എപ്പോഴും ചിരിച്ചുകൊണ്ട് വീട്ടുകാരേയും ബന്ധുക്കളേയും അയല്‍ക്കാരേയും സുഹൃത്തുക്കളേയും സ്വീകരിക്കുന്നവളാണ് ഇവിടുത്തെ വീട്ടുകാരിയായ എന്റെ സഹോദരപത്നി. എനിക്ക് കൃത്യസമയത്ത് ആഹാരം തരും. കാലത്ത് എന്റെ കുളിയും തേവാരവും കഴിഞ്ഞാല്‍ ചായ എടുക്കട്ടെ ഏട്ടാ എന്ന് ചോദിച്ചിട്ടായിരിക്കും അനിയത്തി ഗീത എത്തുക എന്റെ മുന്നില്‍.

എന്റെ വീട്ടിലാണെങ്കില്‍ ബീനാമ്മ എനിക്ക് ഒരു ചായ ഇട്ട് തന്നിട്ട് വര്‍ഷങ്ങളായി. മക്കളുണ്ടായതിന് ശേഷം മക്കളേയും അവര്‍ക്ക് മക്കളുണ്ടായപ്പോള്‍ അവരേയും ശുശ്രൂഷിക്കാന്‍ മാത്രം അവര്‍ സമയം കണ്ടെത്തി. ഈ വയസ്സനെ അവള്‍ക്ക് വേണ്ടാതായീ>ഭര്‍ത്താവിനെ ശരിക്ക് ശുശ്രൂഷിക്കാത്തതിന്റെ പേരില്‍ ദൈവകോപം ഉണ്‍ടായി അവള്‍ക്ക് പ്രമേഹം, ബ്ലഡ് പ്രഷര്‍, കൈകളില്‍ നീരും സന്ധിവാതവും മറ്റും പിടിപ്പെട്ട് ചികിത്സയിലാണ്. ഇതൊക്കെ ആണെങ്കിലും അവള്‍ക്ക് ഏറ്റവും ഇഷ്ടം ഈ ലോകത്തില്‍ അവളുടെ മകനോടാണ്.

പക്ഷെ അവള്‍ മനസ്സിലാക്കുന്നില്ല മകന്റെ ഭാര്യുടെ അവളുടെ നേരെയുള്ള വിഷന്‍. അവളുടെ നീക്കം അപകടത്തിലേക്കാണെന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇത് വരെ അവള്‍ പിന്മാറിയിട്ടില്ല. അമ്മയെക്കഴിച്ചെ ഈ ലോകത്തില്‍ മറ്റൊരാളും ഉള്ളതെന്ന് തന്നെ ഈ മകനും ചിന്തിക്കുന്നു. പാവം എന്റെ മരുമകളുടെ കഷ്ടകാലം.!!

തറവാട്ടിലെ പത്തായപുരയെന്ന് വിശേഷിപ്പിക്കാവുന്ന ഔട്ട് ഹൌസിലാണ് എന്റെ ഉറക്കം. അയലത്തെ കുട്ടികളുടെ വീട് തൊട്ട് തൊട്ട് തന്നെ. ഷെല്‍ജിയുടെയും തക്കുടുവിന്റെയും വീട് വെറും പത്തടി ദൂരത്തില്‍. ഷെല്‍ജിയുടെ വീട്ടില്‍ ഒരു നായയും, കുറെ ആട്ടിന്‍ കുട്ടികളും, തത്തയും ഉണ്ട്.

കുന്നംകുളത്തിന്‍ 3 കിലോമീറ്റര്‍ പടിഞ്ഞാറാണ് ചെറുവത്താനി എന്ന എന്റെ ജ്ന്മസ്ഥലമായ ഗ്രാമം. ശരിക്കും ഒട്ടും പരിഷ്കാരമില്ലാത്ത നാടന്‍ ഗ്രാമം. ഫാനില്ലെങ്കിലും സുഖമായുറങ്ങാവുന്ന രീതിയിലാണ് തറവാടിന്റെ നിര്‍മ്മാണം. എനിക്ക് 18 വയസ്സാകുന്നത് വരെ ഞങ്ങളുടെ ഗ്രാമത്തില്‍ ഇലക്ട്രിസിറ്റി ഉണ്ടായിരുന്നില്ല. മണ്ണെണ്ണ വിളക്ക് തന്നെയായിരുന്നു ശരണം.

അടുത്ത പട്ടണമായ കുന്നംകുളത്തേക്ക് എത്താന്‍ ദിവസത്തില്‍ ആകെ 3 സര്‍വ്വീസ് നടത്തുന്ന ഒരു ബസ്സ് മാത്രം, ടാറിടാത്ത ചെമ്മണ്‍ റോഡ്. ഇപ്പോള്‍ പരിഷ്കാരങ്ങള്‍ അധികമൊന്നുമില്ലെങ്കിലും ടാറിട്ട റോഡും പതിനഞ്ച് മിനിട്ട് കൂടുമ്പോള്‍ ബസ്സും ഉണ്ട്. വേറെ കാര്യമായി ഒന്നും ഇല്ല. ഒരു നല്ല റെസ്റ്റോറന്റോ, കാപ്പിക്കടയോ, തുണിക്കടയോ, ഇംഗ്ലീഷ് മരുന്ന് കടയോ, ആശുപത്രികളോ ഒന്നും ഇല്ല.

സാധാരണ ഞാന്‍ ഇവിടെ വന്നാല്‍ രണ്ട് ദിവസം താമസിച്ച് മടങ്ങുകയാണ് പതിവ്. ഇക്കുറി അങ്ങിനെയുണ്‍ടായില്ല. ഇനി പൂരങ്ങളുടെ കാലമാണ്. ചെറുവത്താനി തേവരുടെ പൂരം കഴിഞ്ഞാല്‍ കപ്ലിയങ്ങാട് ഭരണി വേല. അതൊക്ക് എല്ലാ വര്‍ഷവും കാണുന്നുണ്ട് എങ്കിലും ഇക്കൊല്ലം പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കണം.

ഈ ഉത്സവങ്ങള്‍ക്കിടയില്‍ അമ്മയുടെ കല്ലായില്‍ തറവാട്ടില്‍ പാമ്പിനാളം ഉണ്ട്. അതും കാണണം. കഴിഞ്ഞ് കൊല്ലം എനിക്ക് പെങ്കെടുക്കാനായില്ല.

ഇന്നെലെ സഹോദരപുത്രന്‍ കിട്ടന്‍ എന്നോട് പറഞ്ഞു. “വലിയഛാ നാളെ ഞാന്‍ വലിയഛനെ പന്നിത്തടത്തിന്നടുത്തുള്ള ഒരു പുരാത ക്ഷേത്രത്തില്‍ കൊണ്ട് പോകാം“. ഞാന്‍ ഓക്കെ എന്ന് പറഞ്ഞ് നേരത്തെ കിടന്നു. നാളെ എനിക്ക് തൈലം തേച്ച് കുളിയുള്ള ദിവസമാണെങ്കിലും ഇവന്‍ ആദ്യമായാണ് എന്നെ ഒരു അമ്പലത്തിലേക്ക് ക്ഷണിക്കുന്നതെന്ന ഒറ്റ കാരണത്താല്‍ തൈലം തേച്ചുള്ള കുളിക്ക് സുല്ല് കൊടുത്തു.

ഇന്ന് പ്രഭാതമുണര്‍ന്നതും ഞങ്ങള്‍ പന്നിത്തടത്തിലുള്ള “ചെമ്മന്തിട്ട ശ്രീ മഹാദേവ ക്ഷേത്രത്തിലെത്തി”. കാലങ്ങളായി ജീര്‍ണിച്ച് കിടക്കുന്ന ഒരു ശിവക്ഷേത്രമാണിത്. ഇപ്പോള്‍ ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റ് ഏറ്റെടുത്തിരിക്കുന്നുവെന്ന് കിട്ടന്‍ പറഞ്ഞു.

ചെങ്കല്‍ കൊണ്ടാണ് ഇതിന്റെ നിര്‍മ്മാണം പ്രധാനമായും. ചെത്തിത്തേക്കാത്ത ചെങ്കല്‍ മതിലും മറ്റിടങ്ങളും. വട്ടശ്രീകോവിലാണ്. ആയിരം വര്‍ഷം പഴക്കം തോന്നാം. ഏറ്റവും പ്രധാന ആകര്‍ഷണം അവിടുത്തെ ക്ഷേത്രക്കുളം ആണ്. കുളിക്കാന്‍ വന്ന ഒരു കുട്ടി പറഞ്ഞു. “നീലത്താമരയുടെ ചില സീന്‍സ് ഈ ക്ഷേത്രവും കുളവും ആയിരുന്നെന്ന്”. കുളം ആദ്യം ഞാന്‍ നോക്കി അമ്പലത്തിലേക്ക് പ്രവേശിക്കുമ്പോള്‍ എനിക്കും അങ്ങിനെ തോന്നാതിരുന്നില്ല.

വളരെ വിസ്തൃതിയേറിയ ആനമതില്‍ക്കെട്ടാണ് ഇവിടെയുള്ളത്. പുറത്ത് നരസിംഹമൂര്‍ത്തി, നാഗങ്ങള്‍ തുടങ്ങിയ ഉപദേവതകളും ഉള്ളില്‍ ഗണപതിയും മറ്റുപലരും ഉണ്ട്. ക്ഷേത്രത്തിന്റെ ചരിത്രവും മറ്റും ഇനിയൊരിക്കല്‍ പോയി അന്വേഷിച്ച് എഴുതുന്നുണ്ട്.

തല്‍ക്കാലം ഇവിടെ നിര്‍ത്താം. ഇപ്പോള്‍ സമയം പത്തര കഴിഞ്ഞിരിക്കുന്നു. അമ്പലത്തില്‍ നിന്ന് വന്നിട്ടാണ് പ്രാതല്‍ കഴിച്ചത്. ഇനി വൈകിട്ട് ആറാട്ട് കടവിലെ അയ്യപ്പന്‍ കാവിലും, കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിലും പോകണം.

അയക്കാരികളായ കുട്ടീസെല്ലാം പള്ളിക്കൂടത്തില്‍ പോയിരിക്കുന്നതിനാല്‍ ഇനി നാലു മണീ കഴിഞ്ഞേ ഞാനും സജീവമാകൂ. കുന്നംകുളത്ത് പോകണം. മുടി വെട്ടിക്കണം. ഗുരുവായൂര്‍ പോകണം, എടക്കഴിയൂര്‍ പോയി അമ്മായിയുടെ മകന്‍ രാമകൃഷ്ണനെ കാണണം. അങ്ങിനെ അല്ലറചില്ലറ പരിപാടികളുണ്ട്.









NB: photos shall be added later

5 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഇവിടെ എനിക്ക് എന്റെ വീട്ടിലേക്കാളും സുഖമാണ്. ഒട്ടും പൊള്യൂഷന് ഇല്ലാത്ത ഗ്രാമാന്തരീക്ഷമാണ് എന്റെ തറവാട്. പിന്നെ കൂട്ടിന് എന്റെ സഹോദരന് വി. കെ. ശ്രീരാമന് [ഫിലിം ആര്‍ട്ടിസ്റ്റ് & ടിവി അവതാരകന് – “വേറിട്ട കാഴ്ചകള്“ – കൈരളി ചാനല്] അനിയത്തി ഗീത, മകന് കിട്ടന് എന്നിവരും കൂടാതെ അയലത്തെ വീട്ടിലെ പെണ്‍കുട്ടികളായ ഷെല്‍ജി, തക്കുടു, കണ്ണകി, ചിടും, അഭിരാമി, അമ്മുച്ചേച്ചിയെന്ന് വിളിക്കുന്ന ജീഷ്മ കൂട്ടിനുണ്ട്

Yasmin NK said...

എല്ലാ ആശംസകളും ജെപി ജീ. പൂരോം വെടിക്കെട്ടുകളുമായ് അങ്ങ്ട് ആഘോഷിക്ക്യാ..
അനിയന്റെ വേറിട്ട കാഴ്ച്കകളിലെ കഥാപാത്രങ്ങള്‍
മിക്കവരും ആ പരിസരത്തൊക്കെ ഉണ്ടാകും. തരായാല്‍ പോയി കാണുക,എന്നിട്ടതൊക്കെ ഇവിടെ വന്നു കാച്ചുക. അപ്പോ മംഗളം ഭവന്തു:

ഷമീര്‍ തളിക്കുളം said...

വേദയും നൊമ്പരവും പിന്നെ ഇത്തിരി ഗ്രുഹാതുരത്ത്വവും പകര്ന്നു തരുന്ന പോസ്റ്റ്. ചിത്രങലും വളരെ നന്നായിട്ടോ....!

കുഞ്ഞൂസ് (Kunjuss) said...

നല്ല ചിത്രങ്ങളും വിവരണവും.... എഴുത്തു തുടരുക പ്രകാശേട്ടാ...

Muralee Mukundan , ബിലാത്തിപട്ടണം said...

ജയേട്ടന്റെ തറവാട്ടിലേക്കുള്ള തിരിച്ചുപോക്കും ആ ഗ്രാമീണതയുടെ ഭംഗികളും അസ്സലായി വിവരിച്ചിരിക്കുന്നൂ..കേട്ടൊ