Friday, March 11, 2011

കപ്ലിയങ്ങാട് ഭരണി വേല


ഇന്നെലെ [10-03-2011] കപ്ലിയങ്ങാട് ഭരണി വേല ആയിരുന്നു. അശ്വതി വേലയുടെ ക്ഷീണം തീര്‍ക്കുന്നതിന്‍ മുന്‍പ് തന്നെ ഭരണി വന്നെത്തി. കാലില്‍ വേദന വരാതെ കാത്ത് കൊള്ളേണമേ ഭഗവതീ എന്ന് പ്രാര്‍ഥിച്ചും കൊണ്ടാണ്‍ ഭരണി വേലക്ക് എത്തിയത്.

അശ്വതി വേലക്ക് പൂതനും മൂക്കാന്‍ ചാത്തനും മറ്റുമാണെങ്കില്‍ ഭരണി വേലക്ക് പ്രധാനമായും തിറയും, തെയ്യവും ആണ്‍. എന്റെ ചെറുപ്പക്കാലത്ത് തിറ മാതമായിരുന്നു ഭരണിക്ക്. ഇപ്പോള്‍ തെയ്യവും, മറ്റും കൂടെയുണ്ട്.

അഞ്ചുമണിയോടെ താഴത്തെ കാവില്‍ നിന്ന് മേലേ കാവിലേക്ക് കലാരൂപങ്ങള്‍ പ്രവേശിച്ചുതുടങ്ങി. ഈ വര്‍ഷം തിറയും മറ്റും കൂടിയതോടെ ആറര മണിക്കുള്ള ദീപാരാധനക്ക് മുന്‍പ് എല്ലാരേയും ഉള്ളിലേക്ക് കയറ്റാനായില്ല.

ദീപാരാധനക്ക് ശേഷം വെടിക്കെട്ടും ഉണ്ടായിരുന്നു.

അടപുഴുങ്ങല്‍ ഭരണി വേലക്ക് പ്രധാനമാണ്‍. പുലര്‍ച്ചയോടെ അട പുഴുങ്ങി ഭഗവതിയുടെ നടക്കല്‍ സമര്‍പ്പിക്കും. ക്ഷേത്ര വളപ്പിലും മതില്‍ കെട്ടിനുപുറത്തും അടുപ്പ് കൂട്ടി അടപുഴുങ്ങും. കവുങ്ങിന്‍ പാളയിലാണ്‍ അട പുഴുങ്ങുക. കാലം കൂടും തോറും അട പുഴുങ്ങുന്നവരുടെ എണ്ണം വര്‍ധിച്ച് വരുന്നു. സ്ഥല പരിമിതി മൂലം ഒരു പാട് ആളുകള്‍ ഇല്ല. എന്നാലും കുറവില്ല.

അശ്വതി വേലയുടെ തലേ ദിവസം താലപ്പൊലി ഉണ്ടാകും. നൂറുകണക്കിന്‍ ചെറുഗ്രാമങ്ങളില്‍ നിന്ന് പുലര്‍ച്ചയോടെ നാട്ട് താലങ്ങള്‍ ക്ഷേത്രം താഴെക്കാവില്‍ എത്തും. ആയിരക്കണക്കിന്‍ താലങ്ങല്‍ എത്തും. എന്റെ തറവാടായ വെട്ടിയാട്ടിലെ താലമാണ്‍ ആദ്യം ക്ഷേത്രത്തിലേക്ക് കയറ്റുക.

ഇത് കൂടാതെ ഭരണി വേലക്ക് തട്ടിന്‍ മേല്‍ കളിയും ഉണ്ടാകും. പുരാതന കാലം മുതല്‍ ഞങ്ങളുടെ കുടുംബത്തിലെതായിരിക്കും ഒരു തട്ട്. മാവിന്‍ പലകകള്‍ തെങ്ങിന്‍ മല്ലുകൊണ്ടുള്ള തൂണുകളില്‍ പാകിയുണ്ടാക്കുന്നതാണ്‍ ഈ തട്ട്. പലകകള്‍ മുളയുടെ അലകുകളും വഴുകയും കൊണ്‍ട് കെട്ടി നിരപ്പാക്കുന്നു. ആണിയോ മറ്റ് ലോഹങ്ങളോ തട്ടിന്‍ പണിക്ക് ഉപയോഗിക്കാന്‍ പാടില്ല. പഴമക്കാല്‍ തട്ടിന്‍ മുകളില്‍ നില വിളക്ക് കത്തിച്ച് വെച്ചിട്ട് വട്ടമിട്ട് ഭഗവതീ സ്തുതികള്‍ പാടി നൃത്തം ചവിട്ടും. ആണുങ്ങള്‍ മാത്രം.

ഞാന്‍ ജനിച്ച് വളര്‍ന്ന് ഞമനേങ്ങാട് വട്ടം പാടത്തെ തറവാട് സ്വത്ത് ഭാഗം വെച്ചപ്പോള്‍ സിദ്ധിച്ചത് പാപ്പനായിരുന്നു. പാപ്പന്റെ മക്കള്‍ തറവാട് അന്യാധീനപ്പെടുത്തി എല്ലാം വിറ്റു തുലച്ചു. ഇപ്പോള്‍ എനിക്കും വെട്ടിയാട്ടിലെ മറ്റു അവകാശികള്‍ക്കും കുടുംബക്ഷേത്രാരാധനയോ മറ്റോ ഒന്നും ഇല്ല.

ഞങ്ങളുടെ തറവാട്ടമ്പലത്തില്‍ ഭുവനേശ്വരി, മുത്തപ്പന്മാര്‍, ചാത്തന്‍, കരിങ്കുട്ടി, രക്ഷസ്സ്, നാഗങ്ങള്‍ എല്ലാം ഉണ്ടായിരുന്നു. വലിയ സര്‍പ്പക്കാവും. എല്ലാം പാപ്പന്റെ മക്കള്‍ ബോധപൂര്‍വ്വം നശിപ്പിച്ച് കളഞ്ഞു. ഈ കുടുംബക്ഷേത്രമുറ്റത്ത് നിന്നായിരുന്നു പണ്ട് കാലത്ത് കപ്ലിയങ്ങാട്ടെക്ക് താലം എഴുന്നെള്ളിച്ച് കൊണ്‍ട് പോകുക.

താലം എടുക്കുന്ന സ്ത്രീകളും കുട്ടികളും തലേ ദിവസം ഞങ്ങളുടെ തറവാട്ടില്‍ താമസിക്കും. അവര്‍ക്കുള്ള ആഹാരവും മറ്റും ഞങ്ങള്‍ നല്‍കും. എല്ലാം ഓര്‍മ്മകളായി ഇപ്പോള്‍. തറവാടുമില്ല ആരാധനാമൂര്‍ത്തികളുമില്ല.

അങ്ങിനെ ഭരണി വേലയും കഴിഞ്ഞ് ഞാന്‍ ഇന്ന് [11-03-2011] കാര്‍ത്തികയും തൊഴുതു കാലത്ത്. എന്റെ കാലിലെ വാതരോഗം ചെറിയ തോതിലെങ്കിലും ഭേദപ്പെടുത്തിത്തരാന്‍ ദേവിയോട് അപേക്ഷിച്ചു.

അടുത്ത കപ്ലിയങ്ങാട് ഭരണി വരെ ജീവിതം ഉണ്ടോ എന്നറിയില്ല. കാരണവന്മാരെല്ലാം അറുപതാം വയസ്സ് തികയുന്നതിന്‍ മുന്‍പ് കാലം ചെയ്തതാണ്‍ ഞങ്ങളുടെ തറവാട്ടില്‍. എനിക്ക് വയസ്സ് അറുപത്തിമൂന്ന്.
9 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഇന്നെലെ [10-03-2011] കപ്ലിയങ്ങാട് ഭരണി വേല ആയിരുന്നു. അശ്വതി വേലയുടെ ക്ഷീണം തീര്‍ക്കുന്നതിന് മുന്‍പ് തന്നെ ഭരണി വന്നെത്തി. കാലില് വേദന വരാതെ കാത്ത് കൊള്ളേണമേ ഭഗവതീ എന്ന് പ്രാര്‍ഥിച്ചും കൊണ്ടാണ് ഭരണി വേലക്ക് എത്തിയത്.

അശ്വതി വേലക്ക് പൂതനും മൂക്കാന് ചാത്തനും മറ്റുമാണെങ്കില് ഭരണി വേലക്ക് പ്രധാനമായും തിറയും, തെയ്യവും ആണ്. എന്റെ ചെറുപ്പക്കാലത്ത് തിറ മാതമായിരുന്നു ഭരണിക്ക്. ഇപ്പോള് തെയ്യവും, മറ്റും കൂടെയുണ്ട്.

രാജഗോപാൽ said...

ഞങ്ങളുടെ തറവാട് പുന്നയൂരാണ്. പതിറ്റാണ്ടുകൾക്കു മുൻപ് കപ്ലിയങ്ങാട് ഭരണിവേലയും പാവിട്ടക്കുളങ്ങര വേലയും കണ്ട്, തറയും മൂക്കോഞ്ചാത്തനും വിഹരിക്കുന്ന വേലപ്പറമ്പിലൂടെ ചിത്രത്തിൽ കണ്ട പൊലെയുള്ള മിട്ടായിയും പൊടിയാർക്കുന്ന ആറാം നംബറും ഈത്തപ്പഴവും പൊരിയും വാങ്ങി നടന്ന ഒരു ബാല്യം എനിക്കുമുണ്ട്.

രാജഗോപാൽ said...

ഞങ്ങളുടെ തറവാട് പുന്നയൂരാണ്. പതിറ്റാണ്ടുകൾക്കു മുൻപ് കപ്ലിയങ്ങാട് ഭരണിവേലയും പാവിട്ടക്കുളങ്ങര വേലയും കണ്ട്, തറയും മൂക്കോഞ്ചാത്തനും വിഹരിക്കുന്ന വേലപ്പറമ്പിലൂടെ ചിത്രത്തിൽ കണ്ട പൊലെയുള്ള മിട്ടായിയും പൊടിയാർക്കുന്ന ആറാം നംബറും ഈത്തപ്പഴവും പൊരിയും വാങ്ങി നടന്ന ഒരു ബാല്യം എനിക്കുമുണ്ട്.

കുഞ്ഞൂസ് (Kunjuss) said...

വേലയും പൂരവും വെടിക്കെട്ടും എല്ലാം കഴിഞ്ഞു, മനസ്സ് നിറഞ്ഞു....!
ആയുരാരോഗ്യങ്ങള്‍ നേര്‍ന്നു കൊണ്ട്...സ്നേഹപൂര്‍വ്വം

Kuttan said...

ഫോടോകളെല്ലാം നന്നായിട്ടുണ്ട് കൂടതെ വിവരണവും , അടുത്ത ഭരണി മാത്രമല്ലെ അങ്ങനെ പത്തന്‍പത് ഭരണികളും കൂടി കാണാനുള്ള ഭാഗ്യം ഉണ്ടാവട്ടെ.

പള്ളിക്കരയില്‍ said...

ഹ്ര്‌ദ്യം ഈ പോസ്റ്റ്.

k.madhavikutty said...

nice JP

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഭരണിയും കണ്ടു വേലയും കണ്ടു

ഇന്ദ്രധനുസ്സ് said...

ഓര്‍മ്മ വെച്ച നാള്‍ മുതല്‍ വര്‍ഷാവര്‍ഷം മുടങ്ങാതെ കപ്ലിയങ്ങാട് ഭരണി വേല കാണുവാന്‍ ഞാന്‍ പോകുമായിരുന്നു .എന്‍റെ മാതാവിന്‍റെ വീട് കൊച്ചനൂരിന് അടുത്താണ് .മാതാവിന്‍റെ വീട്ടില്‍ നിന്നും കപ്ലിയങ്ങാട് ഭരണി വേലയുടെ ഒരു ദിവസം മുന്‍പ് തന്നെ ഞങ്ങളെല്ലാം മാതാവിന്‍റെ വീട്ടില്‍ എത്തും .ഇപ്പോഴും അവധിക്ക് നാട്ടില്‍ പോകുമ്പോള്‍ കപ്ലിയങ്ങാട് ഭരണി വേല കാണുവാന്‍ പോകാറുണ്ട് .ചിത്രങ്ങളും വിവരണവും നന്നായിട്ടുണ്ട് .പാര്‍ക്കടി പൂരം അടുത്ത ദിവസമാണല്ലോ പൂര വിശേഷങ്ങളും ചിത്രങ്ങളും പ്രതീക്ഷിക്കുന്നു .ആയുരാരോഗ്യങ്ങള്‍ നേര്‍ന്നു കൊണ്ട് ആശംസകളോടെ അയല്‍ ഗ്രാമക്കാരന്‍