Tuesday, June 14, 2011

ആദരാഞ്ജലികള്‍ - ഡോ. കെ. കെ. രാഹുലന്

എന്റെ പ്രിയ സുഹൃത്തും ഞങ്ങളുടെ ശ്രീനാരായണ ക്ലബ്ബ്
മെംബറുമായിരുന്നു പരേതനായ ഡോ. കെ. കെ. രാഹുലന്‍.


ഡോക്ടര്‍ കെ കെ രാഹുലന് ആദരാഞ്ജലികള്‍.
++++

ഡോക്ടര്‍ രാഹുലന്റെ മൃതശരീരം ഇന്ന് തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമയില് പൊതു ദര്‍ശനത്തിന്‍ വെച്ചിരുന്നു. ഞാന്‍ അവിടെ ചെന്ന് പ്രണാമം അര്‍പ്പിച്ചു. അദ്ദേഹത്തിന്റെ സെന്റ് മേരീസ് റോഡിലുള്ള വസതിയില്‍ ട്രഫിക്ക് ജാം മൂലം അകത്ത് കടക്കാനായില്ല.

ഇന്നാണ്‍ തൃശ്ശൂരില്‍ കാലവര്‍ഷം ശരിക്കും പെയ്തത്. പുതിയതായി മക്കാഡം ടാറിങ്ങ് ചെയ്ത റോഡുകളില് വെള്ളം കെട്ടിക്കിടന്നു. കാനകളിലേക്ക് വെള്ളം ഒഴുകാനുള്ള സംവിധാനം തകരാറിലായിരുന്നു. കൊക്കാലയില്‍ നിന്ന്‍ ചെട്ടിയങ്ങാടി വഴി പാലസ് റോഡിലുള്ള സാഹിത്യ അക്കാദമിയിലേക്ക് 3 കിലോമീറ്റര്‍ വണ്ടി ഓടിക്കുവാന്‍ ഒരു മണിക്കൂറിലേറെ പാട് പെടേണ്ടി വന്നു.

തിരക്കില്‍ സുഖപ്രദമായി വാഹനം ഓടിക്കാന്‍ ഒരു ഓട്ടോമേറ്റിക് ട്രാന്‍സ്മിഷനിലുള്ള വാഹനം സ്വപ്നം കണ്ടിട്ട് ശ്ശി നാളായി. ഇന്ന് എന്റെ മറ്റൊര്‍ സുഹൃത്തായ ഷാജി പോന്നോറിന്റെ പിതാവും ചരമം പ്രാപിച്ചിരുന്നു. അങ്ങോട്ടെത്താന്‍ സാധിച്ചില്ല.

ഈ ഇടവപ്പാതിക്ക് വാര്‍ദ്ധക്യസഹജമായ അസുഖം മൂലം കിടക്കുന്ന പലരേയും ദൈവം തമ്പുരാന്‍ വിളിക്കുന്ന സമയമായിട്ടാണ്‍ കാലാ കാലങ്ങളില്‍ എനിക്ക് തോന്നിയിട്ടുള്ളത്.

എന്റെ വെളുത്ത അഛമ്മയും കറുത്ത അഛമ്മയും, അഛനു, വലിയഛനും, അമ്മയും എല്ലാം പോയത് ഈ മഴക്കാലത്ത് തന്നെ. എല്ലാവര്‍ക്കും ഞാന്‍ തന്നെയാണ്‍ മഴകൊണ്ട് ബലി തര്‍പ്പണം നടത്തിയിരുന്നത്.

ആരൊക്കെയാണോ ഇടവപ്പാതിയില്‍ പോണത്. ഇടവത്തിലില്ലെങ്കില്‍ മിഥുനം കര്‍ക്കിടകത്തില്‍ തീര്‍ച്ച. ഞാനും പോകാന്‍ തയ്യാറായിരിക്കയാണ്‍. എന്റെ കുടുംബത്തില്‍ ആണുങ്ങളെല്ലാം അറുപതില്‍ പോയി. എന്നെ മാത്രം തനിച്ചാക്കിയിട്ട്.

അഛന്‍ മരണകാലത്ത് ലിവര്‍ സിറോസിസ് ആയിരുന്നു. അതിന്റെ കൂടെ മഞ്ഞപ്പിത്തം കൂടി വന്നപ്പോള്‍ അങ്ങോര്‍ക്ക് വേഗം പോകേണ്ടി വന്നു. ഇരുപതില്‍ കൂടുതല്‍ ഹോട്ടലുകളിലായി കൊളമ്പോയിലും മദ്രാസിലുമായി ചുമതലയേറ്റ് കഴിഞ്ഞിരുന്ന അദ്ദേഹം മദ്യപാനി ആയിരുന്നില്ല.

എന്നിട്ട് വന്ന അസുഖമോ മദ്യപന്മാര്‍ക്ക് സാധാരണ വരുന്ന അസുഖം. അന്ന് തൃശ്ശൂരില്‍ നല്ല ആശുപത്രികള് ഉണ്ടായിരുന്നില്ല. കോഴിക്കോട്ടെ ഡോ. രാമചന്ദ്രനാണ്‍ ചികിത്സിച്ചിരുന്നത്. അദ്ദേഹം എന്റെ പിതാവിനോട് ചോദിച്ചത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. “കൃഷ്ണന്‍ എത്ര പെഗ്ഗടിക്കും ഒരു ദിവസം”. അത് കേട്ട മൃതപ്രാണനായ എന്റെ അഛന്‍ തരിച്ചിരുന്നുപോയി.

ഡോക്ടറുടെ ചികിത്സയില്‍ അഛന്റെ രോഗം ഏതാണ്ട് ഭേദമായതായിരുന്നു. പക്ഷെ പെട്ടെന്നുണ്ടായ മഞ്ഞപ്പിത്തം അറിയാതെ പോയി. അധികം നാള്‍ കഴിയാതെ അതായത് അറുപത് വയസ്സ് തികയും മുന്‍പേ എന്റെ അഛന്‍ മരിച്ചു.

ഞാന്‍ ഇന്നെലെയും കൂടി എന്റെ പിതാവിനെ ഓര്‍ത്തിരുന്നു. മരണശയ്യയില്‍ കിടക്കുമ്പോള്‍ കഫം തുപ്പിക്കളയാനാകാതെ ശ്വാസതടസ്സം നേരിട്ടിരുന്നു. എന്റെ മകളുടെ മകന്‍ ഈ കഫത്തിന്റെ പ്രശ്നം ഉള്ളതിനാല്‍ നെബുലൈസര്‍ ട്ര്രീറ്റ്മെന്റിലൂടെ സുഖം പ്രാപിച്ചു.

അന്നൊന്നും കുന്നംകുളത്ത് അതിനുള്ള സൌകര്യം ഉണ്ടായിരുന്നില്ല. അതിനാല്‍ വളരെ കഷ്ടതയോടെ ആയിരുന്നു എന്റെ പിതാവിന്റെ അവസാന നാളുകള്‍. സുഖമായി മരിക്കുന്നവര്‍ ദുഷ്ടന്മാരാണെന്നാണ്‍ എനിക്ക് തോന്നാറ്. കിടന്ന് നരകിച്ച് മരിക്കുന്നവര്‍ നല്ലവരും… “എന്താണ്‍ നല്ലവര്‍ക്ക് ഇങ്ങിനെ ഒരു ദുര്‍വിധി..?”

ഡോക്ടര്‍ രാഹുലന്റെ ആത്മാവിന്‍ നിത്യശാന്തി നേര്‍ന്നുകൊണ്ട് ഈ പോസ്റ്റ് ഇവിടെ അവസാനിപ്പിക്കുന്നു.


8 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഡോക്ടര്‍ കെ കെ രാഹുലന് ആദരാഞ്ജലികള്‍

Sukanya said...

എന്റെയും ആദരാഞ്ജലികള്‍.

ജെ പി വെട്ടിയാട്ടില്‍ said...

there are typing errors, which happens while copy and paste from WORD format.
corrections are to be done online. this will be done some times later. readers are requested kindly excuse.

+++++++++++++++


ഈ ഇടവപ്പാതിക്ക് വാര്‍ദ്ധക്യസഹജമായ അസുഖം മൂലം കിടക്കുന്ന പലരേയും ദൈവം തമ്പുരാന് വിളിക്കുന്ന സമയമായിട്ടാണ് കാലാ കാലങ്ങളില് എനിക്ക് തോന്നിയിട്ടുള്ളത്.

എന്റെ വെളുത്ത അഛമ്മയും കറുത്ത അഛമ്മയും, അഛനു, വലിയഛനും, അമ്മയും എല്ലാം പോയത് ഈ മഴക്കാലത്ത് തന്നെ. എല്ലാവര്‍ക്കും ഞാന് തന്നെയാണ് മഴകൊണ്ട് ബലി തര്‍പ്പണം നടത്തിയിരുന്നത്.

Deepz said...

എന്റെ ആദരാഞ്ജലികള്‍.

ഇലക്ട്രോണിക്സ് കേരളം said...

മുന്‍ എസ്.എന്‍ ഡീ പീ പ്രസിടണ്ടിനു ഇലക്ട്രോണിക്സ് കേരളത്തിന്റെയും ആദരാഞ്ജലികള്‍

ഇലക്ട്രോണിക്സ് കേരളം said...

മുന്‍ എസ്.എന്‍ ഡീ പീ പ്രസിടണ്ടിനു ഇലക്ട്രോണിക്സ് കേരളത്തിന്റെയും ആദരാഞ്ജലികള്‍

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

ആദരാഞ്ജലികള്‍...

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

വായിച്ചു...