Sunday, August 14, 2011

ഹലോ മൈ ഡിയര്‍ സദീക്ക്വളരെ സന്തോഷം ശിവാനന്ദന്‍‍. ഞാന്വര്ഗ്ഗീസിന്റെ പഴയ ഒമാന്ടെല്ഇമെയിലേക്ക് അയക്കുന്ന സന്ദേശങ്ങള് അദ്ദേഹത്തിന് ലഭിക്കുന്നില്ലാ എന്നാണ് എന്റെ അറിവ്.

ഏതായാലും ഫോണ്നന്പര്കിട്ടിയല്ലോ? വര്ഗ്ഗീസിനെ നാട്ടിലേക്കും വിളിക്കാം. പിന്നെ താങ്കള്പറഞ്ഞ പോലെ നിരേഷിന് ഇമെയില്കള്ച്ചര്ഇല്ല. ഞാനും അതിനാല് അയാളെ ബന്ധപ്പെടാറില്ല.

അയാള്വന്ന വഴി മറന്നു എന്ന് മാത്രം. ഞാന്ആണ് അയാളെ ആദ്യമായി മസ്കത്തിലെത്തിച്ചത്.

യുദ്ധക്കളത്തില്ഭഗവാന്കൃഷ്ണന്അര്‍ജ്ജുനനോട് ഇപ്രകാരം പറഞ്ഞു.

“കര്‍മ്മണ്യേ വാധികാരസ്ഥേ മാ ഫലേഷു ദാചന“

പ്രതിഫലം ഇഛിക്കാതെ കര്‍മ്മം ചെയ്യുക. ചെയ്ത് കൊണ്ടേയിരിക്കുക. അതിനാല്‍ എനിക്ക് അവനോട് പരിഭവം ഇല്ല. നാം നമ്മുടെ കര്‍മ്മം ചെയ്യുക.

ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിമൂ‍ന്നിലാണെന്ന് തോന്നുന്നു എന്നെ അയലത്തെ വീട്ടിലെ സൈനുദ്ദീനാണ് മസ്കത്തിലെത്തിച്ചത്. ആ സമയം അദ്ദേഹത്തിന്റെ കുടുംബത്തില്‍ നാല് പേര്‍ പാസ്സ്പോര്‍ട്ടെടുത്ത് ഗള്‍ഫിലെ വിസ പ്രതീ‍ക്ഷിച്ച് ഇരിക്കയായിരുന്നു. അതൊന്നും നോക്കാതെ അന്യസമുദായത്തിലെ മറ്റൊരുവനെ അദ്ദേഹം ഗള്‍ഫിലേക്ക് കൊണ്ട് പോയി.

ഞാന്‍ അവിടെ എത്തി, എന്നെ അദ്ദേഹം കൂടെ താമസിപ്പിച്ചു, ഭക്ഷണം വസ്ത്രം പണം എന്നിവ തന്നു സഹായിച്ചു. ഇന്ന് അദ്ദേഹവും നാട്ടില്‍ സ്ഥിരതാമസമായി. ഞാന്‍ ഇപ്പോഴും അദ്ദേഹത്തെ പോയി കാണാറുണ്ട്. എന്റെ മക്കളും ഞാനും ഇപ്പോഴും കഞ്ഞി കുടിക്കുന്നത് ആ മഹാമാനസ്കന്റെ കാരുണ്യത്താലാണ്.

ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോട് അവിടെയുള്ളപ്പോള്‍ ചോദിച്ചു. “എന്നെ കരകയറ്റിയതിന് പ്രത്യുപകാരമായി ഞാന്‍ എന്താ ചെയ്യേണ്‍ട്ത്.. ?

“നീ ഇവിടെ ഈ മരുഭൂമിയില്‍ എപ്രകാരം എത്തപ്പെട്ടു, അതുപോലെ അനേകം പേരെ ഇവിടെ എത്തിക്കുക ജാതിമതഭേദമന്യേ“. ഞാന്‍ അത് എന്റെ ഹൃദയത്തില്‍ കുറിച്ചിട്ടു. അനേകം പേരെ ഗള്‍ഫിലെത്തിച്ചു. അതിലൊരാളാണ് ഈ പറയുന്ന നിരേഷ്. എന്റെ ഭാര്യാസഹോദരിയുടെ പുത്രന്‍.

മേല്‍ പറഞ്ഞ വര്‍ഗ്ഗീസും അദ്ദേഹത്തിന്റെ പത്നി കുഞ്ഞുമോളെയും എനിക്കും എന്റെ കുടുംബത്തിനും ഒരുകാലത്തും മറക്കാനാവില്ല. അത്രയും സ്നേഹം വാരിക്കോരിത്തന്ന ദമ്പതികളാണവര്‍.

എന്റെ കണ്ണില്‍ ശസ്ത്ര്ക്രിയ ചെയ്ത സമയം വീട്ടില്‍ ഒറ്റപ്പെട്ട എന്റെ ഭാര്യയേയും മക്കളേയും അവര്‍ സംരക്ഷിച്ചു. എന്റെ ഭാര്യ കുട്ടികളെ പ്രസവിക്കാന്‍ നാട്ടില്‍ പോകുമ്പോളും മറ്റു കാര്യത്തിന് നാട്ടിലേക്ക് പോകുമ്പോഴും അവര്‍ എനിക്ക് ഭക്ഷണം തന്നു. ഒരു സഹോദരനെ പോലെ നോക്കി.

അവരുടെ നാല് മക്കള്‍ക്കും എന്നെ അതീവ സ്നേഹമായിരുന്നു. എനിക്ക് അങ്ങോട്ടും. കുട്ടികളും വര്‍ഗ്ഗീസും എന്നെ കണ്ണാടിയപ്പന്‍ എന്ന് വിളിക്കുമായിരുന്നു.

ഞാനും വര്‍ഗ്ഗീസും ഏതാണ്ട് ഒരു വര്‍ഷമാണെന്ന് തോന്നുന്നു അവിടെ എത്തിയത്. അന്നൊക്കെ മസ്കത്തില്‍ ഫേമിലി വിസ കിട്ടാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു.

എന്റെ ബോസ്സ് അന്നത്തെ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററ് ആയിരുന്നു. അതിനാല്‍ എനിക്ക് എന്റെ പെണ്ണിനെ ആയിരത്തി തൊള്ളായിരത്തി എഴുപത്തഞ്ചില്‍ കൊണ്ട് വരാനായി.

അന്ന് ഫ്ലാറ്റുകളും കോണ്‍ക്രീറ്റ് സൌധങ്ങളും കുറവായിരുന്നു. ഞങ്ങള്‍ അന്ന് ഒരു ഒമാനി കുടിലിലായിരുന്നു താമസം. ഒരു ഡിസംബറില്‍ പെയ്ത മഴക്ക് ഞങ്ങളുടെ ബെഡ് റൂം ചോര്‍ന്നൊലിച്ചു. അവിടുത്തെ ഒമാനി പുരകളുടെ തട്ടുകള്‍ ഈന്തപ്പനയുടെ മല്ലും ഓലകളും അല്പം സിമന്റും ചേര്‍ത്ത് നിര്‍മ്മിച്ചിട്ടുള്ളതായിരുന്നു. മഴയെ അതിജീവിക്കേണ്ട എന്ന സങ്കല്‍പ്പത്തില്‍ പണിത വീടുകള്‍.

ഒരു മുറി അടുക്കള, കൊച്ചു മുറ്റം, മുറ്റത്തൊരു മണിക്കിണര്‍. പൈപ്പില്‍ കാലത്തും വൈകിട്ടും വല്ലപ്പോഴും വരുന്ന വെള്ളം, അല്ലാത്ത സമയം കിണറ്റിലെ കട്ടിയുള്ള വെള്ളം ശരണം. അന്ന് ബൈറൂത്തില്‍ നിന്നായിരുന്നു മിനറല്‍ വാട്ടര്‍ വന്നിരുന്നത്. പിന്നെ ജര്‍മ്മനിയില്‍ നിന്ന് ഗ്ലാസ് കുപ്പിയില്‍ appolanaris എന്ന പേരില്‍ വന്നിരുന്നു പച്ച ബോട്ടിലില്‍, അതൊന്നും പാവം മലയാളിക്ക് താങ്ങാവുന്നതായിരുന്നില്ല. ബീറിന് അന്ന് താരതമ്യേന വില കുറവായിരുന്നു. ഞങ്ങള്‍ ഫ്രിഡ്ജില്‍ ബീറും, zinzaano, martini, vincaarnis, port wine മുതലായ സാധനങ്ങള്‍ കരുതിയിരുന്നു. വെള്ളത്തിന് ദാരിദ്ര്യം അനുഭവപ്പെടുമ്പോള്‍ വെള്ള്ത്തിന് പകരം ഇവയൊക്കെ കഴിക്കും.

അന്ന് ഫ്രഷ് മില്‍ക്ക് ലഭിച്ചിരുന്നില്ല. നിടോ മില്‍ക്ക് പൌഡര്‍ തന്നെ ശരണം, കാന്‍ഡ് ഫ്രൂട്ട് ജ്യൂസ് ലഭിക്കും, പക്ഷെ പേപ്പര്‍ പൌച്ചുകളിലോ പ്ലാസ്റ്റിക് കണ്ടെയിനറുകളിലോ ലഭ്യമായിരുന്നില്ല.

ഒരു ദിവസം മഴയത്ത് ഞാനും എന്റെ പെണ്ണും പായയും ചുരുട്ടി അടുത്ത വീട്ടിലെ വര്‍ഗ്ഗീസിന്റെ ബംഗ്ലാവില്‍ ചെന്ന് കയറി. അദ്ദേഹം ഞങ്ങള്‍ക്ക് അന്ന് അവിടെ അഭയം തന്നു. പിന്നെ മസ്കത്തില്‍ ടിവി വന്നെങ്കിലും എല്ലാം ബ്ലേക്ക് & വൈറ്റ് ട്രാസ്മിഷന്‍ ആയിരുന്നു ആദ്യം. ഒരു ടിവി വാങ്ങുവാനും അതിന്റെ ആന്റിന മറ്റു ഗുണ്ടാമണ്ടികളൊക്കെ ഒപ്പിക്കുവാനും സാമ്പത്തിക ഭദ്രത അന്നുണ്ടായിരുന്നില്ല.

അന്നത്തെ മഴക്ക് ശേഷം ഞങ്ങള്‍ക്ക് എല്ലാത്തിനും, മഴയത്ത് കയറിക്കിടക്കാനും ടിവി കാണാനും എല്ലാം വര്‍ഗ്ഗീസ് മാത്രമായിരുന്നു. അന്നുതൊട്ട് ഞങ്ങള്‍ക്ക് അദ്ദേഹവും കുടുംബവും കാണപ്പെട്ട ദൈവമായിരുന്നു. ഇന്നും.

ഞങ്ങള്‍ സമപ്രായക്കാരായിരുന്നെങ്കിലും അദ്ദേഹത്തിനാണ് ആദ്യം കുഞ്ഞുണ്ടായിരുന്നു. ആദ്യത്തെ പുത്രി അല്‍ഫ ജനിക്കുമ്പോള്‍ കുഞ്ഞിമോള്‍ക്ക് ആശുപത്രിയില്‍ കൂട്ടിന് എന്റെ ഭാര്യ ബീനയായിരുന്നു. കുഞ്ഞിനെ ആദ്യം കണ്ടതും അവള്‍ തന്നെ.

അദ്ദേഹത്തിന്റെ മക്കളായ അല്‍ഫ, ഒലീന, മീവല്‍, ജാപ്സണ്‍ എന്നിവരെല്ലാവരേയും ചെറുപ്പത്തില്‍ ഓമനിക്കാന്‍ എനിക്ക് സാധിച്ചു. ഞങ്ങള്‍ അടുത്തടുത്ത വീട്ടിലും വളരെ അടുപ്പവും ആയിരുന്നു.

എന്റെ മക്കളുടെ തുടര്‍ വിദ്യാഭ്യാസത്തിനായി ഞാന്‍ നേരത്തെ മസ്കത്തിനോട് മനസ്സില്ലാ മനസ്സോടെ വിട വാങ്ങി. കഴിഞ്ഞ നാലഞ്ച് വര്‍ഷത്തിന്‍ മുന്‍പ് വരെ ഞാന്‍ വര്‍ഗ്ഗീസിനെ ഇമെയിലില്‍ ബന്ധപ്പെടുമായിരുന്നു. ഇപ്പോള്‍ കുറേ നാളായി കിട്ടാറില്ല.

ജാപ്സണ്ടെ വിവാഹം നാട്ടില്‍ വെച്ചായിരുന്നു. എനിക്ക് ഞങ്ങളുട അമ്പലത്തില്‍ പ്രതിഷ്ടാദിനം ആയതിനാല്‍ പങ്ക് ചേരാനായില്ല. അല്ഫ കുറച്ച് നാള്‍ എറണാംകുളത്തുണ്ടായിരുന്നു. മീവലിനെ ഇടക്ക് ഫോണില് ലഭിക്കാറുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായെന്ന് തോന്നുന്നു ആരേയും ബന്ധപ്പെടാന്‍ സാധിച്ചില്ല.

എന്നെ സഹായിച്ചവരെ ഞാന്‍ ഒരിക്കലും മറക്കില്ല. താങ്കളുടെ സന്ദേശത്തിനുള്ള എന്റെ മറുപടി വളരെ ദീര്‍ഘിച്ചെന്ന് തോന്നുന്നു.

പോസ്റ്റ് ഞാന്‍ എന്റെ മസ്കത്തിലെ പ്രിയ സുഹൃത്ത് വര്‍ഗ്ഗീസിന് ഡെഡിക്കേറ്റ് ചെയ്യുന്നു.

6 comments:

ജെ പി വെട്ടിയാട്ടില്‍ said...

ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിമൂ‍ന്നിലാണെന്ന് തോന്നുന്നു എന്നെ അയലത്തെ വീട്ടിലെ സൈനുദ്ദീനാണ് മസ്കത്തിലെത്തിച്ചത്. ആ സമയം അദ്ദേഹത്തിന്റെ കുടുംബത്തില് നാല് പേര് പാസ്സ്പോര്‍ട്ടെടുത്ത് ഗള്‍ഫിലെ വിസ പ്രതീ‍ക്ഷിച്ച് ഇരിക്കയായിരുന്നു. അതൊന്നും നോക്കാതെ അന്യസമുദായത്തിലെ മറ്റൊരുവനെ അദ്ദേഹം ഗള്‍ഫിലേക്ക് ത്ത്കൊണ്ട് പോയി.

ഞാന് അവിടെ എത്തി, എന്നെ അദ്ദേഹം കൂടെ താമസിപ്പിച്ചു, ഭക്ഷണം വസ്ത്രം പണം എന്നിവ തന്നു സഹായിച്ചു. ഇന്ന് അദ്ദേഹവും നാട്ടില് സ്ഥിരതാമസമായി. ഞാന് ഇപ്പോഴും അദ്ദേഹത്തെ പോയി കാണാറുണ്ട്.

എന്റെ മക്കളും ഞാനും ഇപ്പോഴും കഞ്ഞി കുടിക്കുന്നത് ആ മഹാമാനസ്കന്റെ കാരുണ്യത്താലാണ്.

keraladasanunni said...

ജെ. പി. സാര്‍ ,

സ്നേഹബന്ധങ്ങള്‍ ജാതി മതങ്ങള്‍ക്ക് അതീതമാണ് എന്ന് തെളിയിക്കുന്നതാണ് ഇത്. ആ സ്നേഹം 
ഇന്നും തുടരുന്നത് രണ്ടു കൂട്ടരുടേയും നന്മ കാരണമാണ്.

keraladasanunni said...

ജെ. പി. സാര്‍ ,

സ്നേഹബന്ധങ്ങള്‍ ജാതി മതങ്ങള്‍ക്ക് അതീതമാണ് എന്ന് തെളിയിക്കുന്നതാണ് ഇത്. ആ സ്നേഹം 
ഇന്നും തുടരുന്നത് രണ്ടു കൂട്ടരുടേയും നന്മ കാരണമാണ്.

sukanya said...

nice story... ithu poleyullavare ormikkunnathu thanne nalloru kaaryamanu

Jojo Kurian said...

GD ONE........

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

നല്ലൊരു ഫ്ലാഷ് ബാക്ക് കേട്ടൊ ജയേട്ടാ