Monday, July 2, 2012

വിളിക്കൂ, അല്ലെങ്കില്‍ ഇവിടെ തന്നെ കുത്തിവരക്കൂ............

പ്രിയ കൂട്ടുകാരേ ബ്ലോഗര്‍മാരേ

നമ്മള്‍ കൂടിയിട്ട് കുറച്ച് നാളായി.തിരുവാതിര ഞാറ്റുവേലക്ക് മഴകുറവ്. സാരമില്ല ഇനിയും സമയം ഉണ്ടല്ലോ? ഇന്നെലെ രാത്രി തകര്‍ത്തു മഴ. പെയ്യട്ടങ്ങിനെ  പെയ്യട്ടെ മഴ. പെയ്ത്  പെയ്ത് മുറ്റം നിറയട്ടെ.തോടും പുഴയും കായലും  എല്ലാം നിറയട്ടെ.

നമുക്ക് കൂടേണ്ടേ കൂട്ടുകാരേ..  വരൂ നമുക്ക് പരലും, പൂട്ടയും, കൊഴുവ,  വെളൂരി മുതലാ‍യവയും   കപ്പയും മത്തിയും കൂട്ടി ആഘോഷിക്കാം. പിന്നെ കൊള്ളിയും പപ്പടവും ചക്കരക്കാപ്പിയും. ഉച്ചയൂണും വൈകിട്ടത്തെ കാപ്പിയും  കഴിഞ്ഞ് മടങ്ങാം.

നമുക്കൊരു  സ്ഥിരം വേദി കാണുന്നത്  വരെ എന്റെ വീട്ടില്‍ തന്നെ  കൂടാം. റാംജി സൌദിയില്‍  നിന്ന് അവധിക്ക് വന്നിട്ടുണോ എന്നറിയില്ല. കുട്ടന്‍ മേനോനെ ഞാന്‍ എന്നും കാണുന്നു. ഡി  പ്രദീപ് കുമാര്‍, മുരളീമേനോന്‍ എന്നിവരെ കണ്ട് കിട്ടാന്‍ പ്രയാസമില്ല. പോരാത്തതിന് കുറുമാന്‍ ലാന്‍ഡ് ചെയ്യുന്നു  അടുത്ത  ദിവസം.

എല്ലാവര്‍ക്കും സൌകര്യമായ ഒരു  ദിവസം കണ്ടെത്താം. എല്ലാവര്‍ക്കും എന്റെ നമ്പര്‍ അറിയാമല്ലോ? വിളിക്കൂ, അല്ലെങ്കില്‍ ഇവിടെ തന്നെ കുത്തിവരക്കൂ............

3 comments:

ജെ പി വെട്ടിയാട്ടില്‍ said...

എല്ലാവര്‍ക്കും സൌകര്യമായ ഒരു ദിവസം കണ്ടെത്താം. എല്ലാവര്‍ക്കും എന്റെ നമ്പര്‍ അറിയാമല്ലോ? വിളിക്കൂ, അല്ലെങ്കില്‍ ഇവിടെ തന്നെ കുത്തിവരക്കൂ............

P V Ariel said...

ആരുമെത്തിയില്ലിവിടെ പ്രകശേട്ട!
എങ്കില്‍ കിടക്കട്ടെ എന്റെ വക കന്നിക്കുറി
സംഗമത്തിന് ആശംസകള്‍. രാംജി മാഷേ
അന്വേഷണം അറിയിക്കുക
പിന്നെ കൂടിവരുന്ന എല്ലാരെയും
എല്ലാം മംഗളമായി നടക്കട്ടെ, കൂടട്ടെ
പോരട്ടെ ഒപ്പം പോസ്റ്റുകളും
ഇവിടെ follow buttoon കണ്ടില്ല

ശ്രീജിത്ത് മൂത്തേടത്ത് said...

തീര്‍ച്ചയായും കൂടണം. ബ്ലോഗ് മീറ്റില്‍ ഞാനിതേവരെ പങ്കെടുത്തിട്ടില്ല. ഒത്തുകൂടുകയാണെങ്കില്‍ എന്നെയുംകൂടെ അറിയിക്കണം.