“ചോദിച്ചത് കേട്ടില്ലോടാ..?”
"കേട്ടു”
"പിന്നെന്താ ഒന്നും മിണ്ടാത്തെ?
അല്ലെങ്കില്‍ എല്ലാ കൊല്ലവും മഴചാറുമ്പോളേക്കും നീ മുറ്റമെല്ലാം മുളച്ചുപൊന്തുമായിരുന്നല്ലോ..? തിരുവാതിര ഞാറ്റുവേല പെഴച്ചുവെങ്കിലും നിനക്കതിലെന്തുകാര്യം..?
ഈ മഴക്കാലത്ത് ഇവിടുത്തെ കൃഷ്ണനും കൂട്ടര്‍ക്ക് നിന്റെ ഇല ധാരാളം കൊടുക്കാറുണ്ട്. അവരൊക്ക് വിചാരിക്കുന്നു ഞാന്‍ നിന്നെ വന്ന് നുള്ളാണ്ടാണെന്ന്. അവര്‍ക്കറിയോ ഈ കാര്യം.

വേഗം തന്നെ മുളച്ചോണം, പറമ്പ് നിറയെ. അല്ലെങ്കില്‍ എന്റെ കോലം മാറും.. കേട്ടോടാ.........തുളസിച്ചെക്കാ...
“കേട്ടൂ തമ്പ്രാനേ... ഞാന്‍ നാളെത്തന്നെ പൊങ്ങിവരാം......!!
1 comment:
ഞാന്‍ പറമ്പ് നനച്ചിട്ടൊന്നും കാര്യമില്ലല്ലോ..? നിനക്ക് സ്വയം തോന്നണ്ടേ. ഇനി നീ വന്നാല്‍ തന്നെ ഒരു കൊല്ലമാകുമ്പോളേക്കും മരിക്കും, പിന്നെ ജീവിക്കുന്നത് അടുത്ത ഞാറ്റുവേലക്ക്. ഈ പരിപാടി ഇനിയെങ്കിലും നിര്‍ത്തിക്കൂടേ.
Post a Comment