Sunday, November 18, 2012

നൊമ്പരങ്ങള്‍


ചെറുകഥ

മനസ്സില്‍ നൊമ്പരങ്ങള്‍ അലയടിക്കുംപോഴാണ് ഞാന്‍ സാധാരണ ബ്ലോഗില്‍ മനസ്സ് തുറക്കുക.

എന്റെ വേദനകള്‍ ഇവിടെ ഈ പലകയില്‍ നിരത്തുന്നു.

ഇന്നെന്റെ മനസ്സിന്  എന്തെന്നില്ലാത്ത ഒരു  വേദന. വിജയലക്ഷ്മി ചേച്ചിയുടെ കവിതകള്‍ വായിച്ചപ്പോള്‍ എന്റെ മനസ്സിന് വാസ്തവത്തില്‍ ഒരു സുഖമാണ് തോന്നിയത്.

വേദനയെ  മറക്കാന്‍ ഞാന്‍ എന്റെ പാറുകുട്ടിയെ  ഓര്‍ക്കും. എഴുതിയാലും എഴുതിയാലും തീരാത്ത അത്ര ഓര്‍മ്മകള്‍ ഉണ്ട് അവളെ പറ്റി.
കുറെ നാളുകള്‍ക്ക് ശേഷം ഞാന്‍ അവളെ ഞാന്‍ പുതിയതായി  വാങ്ങിയ ഫ്ലാറ്റ് സുമുച്ചയത്തില്‍  കണ്ടു. ഞാന്‍ തികച്ചും ആശ്ചര്യപ്പെട്ടു.


ഞാന്‍ ഓഫീസില്‍ പോകാതെ  മടിപിടിചിരിക്കുക ആയിരുന്നു. വാതിലില്‍  ഒരു മുട്ട് കേട്ടു. സാധാരണ ആരും മുട്ടിയാലും ബെല്ലടിച്ചാലും ഞാന്‍ കതക് തുറക്കാറില്ല. കാരണം എന്നെ സാധാരണ കാണുന്നവര്‍ക്ക് അറിയാം, ഞാന്‍ വാതില്‍ ഉള്ളില്‍ നിന്ന് ലോക്ക് ചെയ്യാറില്ല എന്ന്.

പക്ഷെ എന്തെന്ന് അറിയില്ല പതിവിനു വിപരീതമായി ഞാന്‍ വാതില്‍ തുറന്നു.

ഒരിക്കലും വിശ്വസിക്കാനാവാതെ വാതില്‍ക്കല്‍ പാറുകുട്ടി. ഏതാണ്ട് ഒരു കൊല്ലമായി ഞാന്‍ അവളെ കണ്ടിട്ട് . ഏതാനും മിനുട്ടുകള്‍ എനിക്കൊന്നും അവളോട് ഉരിയടനായില്ല . അകത്തേക്ക് ക്ഷണിച്ചതും ഇല്ല.

"ഞാന്‍ അകത്തേക്ക് കടന്നോട്ടെ  ഉണ്ണ്യേട്ടാ..?"

ഉത്തരത്തിനു കതുനിക്കാതെ അവള്‍ അകത്തേക്ക് കയറി.

"പാറുകുട്ടി തുരുതുരാ എന്തൊക്കെയോ ഉണ്ണിയോട് ചോദിച്ചുവെങ്കിലും അയാള്‍ ഓര്‍ക്കുകയായിരുന്നു.  ഇവള്‍ എങ്ങിനെ ഈ കോമ്പ്ലെക്സില്‍ വന്നു  പെട്ടുവെന്നു. സാധാരണക്കാര്‍ക്ക് വാങ്ങാന്‍ പറ്റാവുന്നതിലും വലിയ വില കൂടിയ സ്ഥലത്ത് ഇനി അവള്‍ക്കും ഉണ്ണിയെ പോലെ ഒരു രഹസ്യ താവളം ഉണ്ടായിരിക്കുമോ..?.."

"ഏയ്‌ - ഒരിക്കലും സംഭവിക്കാന്‍ ഇടയില്ല. ഉണ്ണി നെടുവീര്‍പ്പിട്ടു.."

"എന്താ ഉണ്ണ്യേട്ടാ ഇത്ര വലിയ ആലോചന. എത്ര  നാള്‍ക്ക് ശേഷമാണ് എന്നെ കാണുന്നത്. ഒന്നും ചോദിക്കാനും പറയാനും ഇല്ലേ..?"

പാറുകുട്ടിയുടെ വേഷം കണ്ടാല്‍ ഈ  കെട്ടിടത്തില്‍ തന്നെ താമസിക്കുന്ന പോലെ ഉണ്ട്. നൈറ്റ് ഗൌന്‍ പോലെ  ഉള്ള ഒരു  ഉടുപ്പ്.

കൌച്ചില്‍ ഇരിക്കുന്ന ഉണ്ണിയെ അവള്‍ കടന്നു പിടിച്ചു.

"എന്താ പാറുകുട്ടീ  നീ ഈ കാണിക്കുന്നത് ..?"
"എനിക്ക് തരാനുള്ളത്‌  തരൂ ആദ്യം, പിന്നെ പറയാം ഞാന്‍ എല്ലാം."

"ഞാന്‍ കുളിയും തേവാരവും ഒന്നും കഴിഞ്ഞിട്ടില്ല. അതെല്ലാം കഴിഞ്ഞുതരാം ...."
"കുളി കഴിഞ്ഞാല്‍ പിന്നെ ഉണ്ണ്യേട്ടന്‍ ഓഫീസിലേക്ക് ഓടും. എനിക്കറിയില്ലേ ഈ  ആളെ..?!!.."

"പറയൂ പാറുകുട്ടീ.. നീ എങ്ങിനെ വന്നെത്തി ഇവിടെ. നിന്റെ വേഷം കണ്ടാല്‍ കിടക്കയില്‍ നിന്നു  എണീറ്റ് വരുന്ന  പോലെ ഉണ്ടല്ലോ.."
"എന്താ ഉണ്ണ്യേട്ടന് മാത്രമേ ഈ ഉത്സവ നഗരിയില്‍ ഒരു പോഷ്  ഫ്ലാറ്റ് വാങ്ങനോക്കൂ...?"

"ഞാന്‍ അങ്ങിനെ ഉദ്ദേശിച്ചില്ല .... എന്നാലും എനിക്കെന്തോ പോലെ...?

വെറും ഒരു സാധാരണ ഗ്രാമത്തിലെ പെണ്‍കുട്ടി ഈ നഗരത്തില്‍ .... എന്തോ ഉണ്ണിക്ക് അതൊക്കെ ആലോചിച്ചു എല്ലാ വികാരങ്ങളും നഷ്ടപ്പെട്ട നിമിഷങ്ങള്‍ ആയിരുന്നു. അതിനിടക്കാണ്‌ പാറുകുട്ടിയുടെ സ്നേഹഭ്യര്‍തന.

"പറയൂ പാറുകുട്ടീ.... ആര് പറഞ്ഞു   നിന്നോട് ഞാന്‍ ഇവിടുണ്ടെന്ന്....?"

ഉണ്ണിയുടെ ശബ്ദം കയര്‍ത്തു.

അതൊന്നും കേള്‍ക്കാതെ കാമാര്‍ത്തയായ പാറുകുട്ടി ഉണ്ണിയെ പിടിച്ച് കൌച്ചില്‍ കിടത്തി.

[ശേഷം വഴിയെ]


5 comments:

ജെ പി വെട്ടിയാട്ടില്‍ said...

വെറും ഒരു സാധാരണ ഗ്രാമത്തിലെ പെണ്‍കുട്ടി ഈ നഗരത്തില്‍ .... എന്തോ ഉണ്ണിക്ക് അതൊക്കെ ആലോചിച്ചു എല്ലാ വികാരങ്ങളും നഷ്ടപ്പെട്ട നിമിഷങ്ങള്‍ ആയിരുന്നു. അതിനിടക്കാണ്‌ പാറുകുട്ടിയുടെ സ്നേഹഭ്യര്‍തന.

"പറയൂ പാറുകുട്ടീ.... ആര് പറഞ്ഞു നിന്നോട് ഞാന്‍ ഇവിടുണ്ടെന്ന്....?"
ഉണ്ണിയുടെ ശബ്ദം കയര്‍ത്തു.

അതൊന്നും കേള്‍ക്കാതെ കാമാര്‍ത്തയായ പാറുകുട്ടി ഉണ്ണിയെ പിടിച്ച് കൌച്ചില്‍ കിടത്തി.

ഷൈജു.എ.എച്ച് said...

ആശിച്ചപ്പോഴേക്കും പാറുകുട്ടി വന്നു അനുവാദം ചോദിക്കാതെ എല്ലാം കവര്‍ന്നെടുത്തു....
എല്ലാം പാറുക്കുട്ടിയുടെ അല്ലേ...അപ്പോള്‍ അനുവാദം ചോദിക്കേണ്ട ആവശ്യം ഇല്ല എന്ന് തോന്നി കാണും മൂപ്പര്‍ക്ക്......

ആശംസകള്‍ നേരുന്നു.....സസ്നേഹം

www.ettavattam.blogspot.com

jayanEvoor said...

ബാക്കി പോരട്ടെ!
എന്നിട്ട് അഭിപ്രായം മുഴുവനായി പറയാം!!

ബിലാത്തിപട്ടണം Muralee Mukundan said...

ഇപ്പോൾ സമയക്കുറവുകാരണം
ജയേട്ടനടക്കം പല ബൂലോഗത്തപ്പന്മാരേയും ടാബലറ്റുവായനയിലൂടെ അപ്പപ്പോൾ ദർശിച്ച് പോകാറുണ്ട് കേട്ടൊ ജയേട്ടാ‍ാ..

Sureshkumar Punjhayil said...

Manoharam Prakashetta, Ashamsakal...!!!!