Saturday, November 24, 2012

ആരും ഇല്ലാത്തവര്‍ക്ക് ഈശ്വരന്‍ തന്നെ തുണ


രോഗി

കാര്യമായി വലിയ അസുഖങ്ങള്‍ ഒന്നും ഇല്ലാതെ ഇങ്ങിനെ ശിഷ്ടകാലം ജീവിച്ചു പോയിരുന്ന ആളായിരുന്നു ഞാന്‍. . --> തൃശ്ശൂര്‍ ചെട്ട്ടിയങ്ങാടി  ജങ്ങ്ഷനില്‍ വെച്ച്  ഒരു  ഓട്ടോ എന്റെ സ്കൂട്ടറില്‍ ഇടിച്ച് എന്നെ റോഡില്‍ ഇട്ടു.  തോലെല്ല്  പൊട്ടി. അന്ന്  തുടങ്ങിയതാണ് കഷ്ടകാലം. അസുഖങ്ങള്‍ ഓരോന്നായി തലപൊക്കി.

ഒരു മാസം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റിയില്ല. ഇപ്പോള്‍ ഒരുവിധം ഒകെ ആയി എങ്കിലും മൊത്തത്തില്‍ ആരോഗ്യം ശരിയല്ല. എന്നും പുതിയ ഓരോ  അസുഖം തലപൊക്കും. അടുത്ത ഡിസ്കില്‍ ഇരിക്കുന്ന ബ്ലോഗര്‍ കുട്ടന്‍ മേനോന്‍ പറയുന്നു.  അറുപത്തഞ്ചു കൊല്ലം തന്നെ താങ്ങി നിര്‍ത്തിയ ഈ ശരീരം ഇപ്പോള്‍ തളര്‍ന്നിരിക്കുന്നു. ജരാനരകള്‍ ബാധിച്ചു തുടങ്ങിയ്രിക്കുന്നു. ആരെയും പഴിച്ചിട്ട് കാര്യമില്ല.

എന്റെ വൈകുന്നേരങ്ങള്‍ ഇപ്പോള്‍ നിശ്ചലമായി. പട്ടണത്തില്‍ ചുറ്റിക്കറങ്ങി ഇരുന്ന ഞാന്‍ ഇപ്പോള്‍ ശേഷി  കുറഞ്ഞതിനാല്‍ പണ്ടത്തെ പോലെ സജീവമല്ല. കുറെ നാളായി ശബരിമലക്ക്. ഒരാള്‍ ഇപ്പോള്‍ കൊണ്ടുപോകാം എന്ന് സമ്മതിച്ചിട്ടുണ്ട്. ഭഗവാന്‍  കാത്താല്‍ മതിയായിരുന്നു.

ഇന്ന് ഈ പോസ്റ്റ്‌ എഴുതുമ്പോള്‍ വെറും ഒരു തൊണ്ട വേദന പോലും അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി എന്നെ നോവിക്കുന്നു. പണ്ടൊക്കെ ഒരു  strepsils കൊണ്ട്  മാറുന്ന അസുഖം ഇപ്പോള്‍ മരുന്നുകള്‍ ഏശുന്നില്ല. പഴയ കാലിലെ  വാതരോഗം  മാരാ വ്യാധി ആയി നിലകൊള്ളുന്നു.

വയസ്സായില്ലേ എന്നും പണ്ടത്തെ പോലെ സുഖിച്ചു  ജീവിക്കാന്‍ ഒക്കുമോ..? അറുപത് വയസ്സുവരെ  വലിയ പരുക്കുകള്‍ ഒന്നും ഇല്ലാതെ ജീവിക്കാന്‍ കഴിഞ്ഞല്ലോ ഭഗവാനെ എന്നാശ്വസിക്കാം അല്ലെ കൂട്ടുകാരെ... തലവരയനുസരിച് ജീവിച്ചു  തീരെണ്ടേ.

എനിക്കെന്റെ പരാതികള്‍ പറയാനും കേള്‍ക്കാനും ആരുമില്ല, ഈ വായനക്കാര്‍  ഒഴിച്ച്.  ആരെടെങ്കിലും പറയുമ്പോള്‍ ഒരാശ്വാസം . അത്ര തന്നെ. മക്കള്‍ രണ്ടുപേരുണ്ട് . കാര്യമൊന്നും ഇല്ല. അവര്‍ക്ക് അവരുടെതായ ലോകത്തില്‍ തന്നെ പലതും ഉണ്ടാകാം, അല്ലെങ്കില്‍ ഈ പിതാവിന്റെ ക്ഷേമം അന്വേഷിച്ചുവരില്ലേ....?

ആരും ഇല്ലാത്തവര്‍ക്ക് ഈശ്വരന്‍ തന്നെ തുണ. എല്ലാം ഭഗവാനില്‍  അര്‍പ്പിക്കാം.

Sunday, November 18, 2012

നൊമ്പരങ്ങള്‍


ചെറുകഥ

മനസ്സില്‍ നൊമ്പരങ്ങള്‍ അലയടിക്കുംപോഴാണ് ഞാന്‍ സാധാരണ ബ്ലോഗില്‍ മനസ്സ് തുറക്കുക.

എന്റെ വേദനകള്‍ ഇവിടെ ഈ പലകയില്‍ നിരത്തുന്നു.

ഇന്നെന്റെ മനസ്സിന്  എന്തെന്നില്ലാത്ത ഒരു  വേദന. വിജയലക്ഷ്മി ചേച്ചിയുടെ കവിതകള്‍ വായിച്ചപ്പോള്‍ എന്റെ മനസ്സിന് വാസ്തവത്തില്‍ ഒരു സുഖമാണ് തോന്നിയത്.

വേദനയെ  മറക്കാന്‍ ഞാന്‍ എന്റെ പാറുകുട്ടിയെ  ഓര്‍ക്കും. എഴുതിയാലും എഴുതിയാലും തീരാത്ത അത്ര ഓര്‍മ്മകള്‍ ഉണ്ട് അവളെ പറ്റി.
കുറെ നാളുകള്‍ക്ക് ശേഷം ഞാന്‍ അവളെ ഞാന്‍ പുതിയതായി  വാങ്ങിയ ഫ്ലാറ്റ് സുമുച്ചയത്തില്‍  കണ്ടു. ഞാന്‍ തികച്ചും ആശ്ചര്യപ്പെട്ടു.


ഞാന്‍ ഓഫീസില്‍ പോകാതെ  മടിപിടിചിരിക്കുക ആയിരുന്നു. വാതിലില്‍  ഒരു മുട്ട് കേട്ടു. സാധാരണ ആരും മുട്ടിയാലും ബെല്ലടിച്ചാലും ഞാന്‍ കതക് തുറക്കാറില്ല. കാരണം എന്നെ സാധാരണ കാണുന്നവര്‍ക്ക് അറിയാം, ഞാന്‍ വാതില്‍ ഉള്ളില്‍ നിന്ന് ലോക്ക് ചെയ്യാറില്ല എന്ന്.

പക്ഷെ എന്തെന്ന് അറിയില്ല പതിവിനു വിപരീതമായി ഞാന്‍ വാതില്‍ തുറന്നു.

ഒരിക്കലും വിശ്വസിക്കാനാവാതെ വാതില്‍ക്കല്‍ പാറുകുട്ടി. ഏതാണ്ട് ഒരു കൊല്ലമായി ഞാന്‍ അവളെ കണ്ടിട്ട് . ഏതാനും മിനുട്ടുകള്‍ എനിക്കൊന്നും അവളോട് ഉരിയടനായില്ല . അകത്തേക്ക് ക്ഷണിച്ചതും ഇല്ല.

"ഞാന്‍ അകത്തേക്ക് കടന്നോട്ടെ  ഉണ്ണ്യേട്ടാ..?"

ഉത്തരത്തിനു കതുനിക്കാതെ അവള്‍ അകത്തേക്ക് കയറി.

"പാറുകുട്ടി തുരുതുരാ എന്തൊക്കെയോ ഉണ്ണിയോട് ചോദിച്ചുവെങ്കിലും അയാള്‍ ഓര്‍ക്കുകയായിരുന്നു.  ഇവള്‍ എങ്ങിനെ ഈ കോമ്പ്ലെക്സില്‍ വന്നു  പെട്ടുവെന്നു. സാധാരണക്കാര്‍ക്ക് വാങ്ങാന്‍ പറ്റാവുന്നതിലും വലിയ വില കൂടിയ സ്ഥലത്ത് ഇനി അവള്‍ക്കും ഉണ്ണിയെ പോലെ ഒരു രഹസ്യ താവളം ഉണ്ടായിരിക്കുമോ..?.."

"ഏയ്‌ - ഒരിക്കലും സംഭവിക്കാന്‍ ഇടയില്ല. ഉണ്ണി നെടുവീര്‍പ്പിട്ടു.."

"എന്താ ഉണ്ണ്യേട്ടാ ഇത്ര വലിയ ആലോചന. എത്ര  നാള്‍ക്ക് ശേഷമാണ് എന്നെ കാണുന്നത്. ഒന്നും ചോദിക്കാനും പറയാനും ഇല്ലേ..?"

പാറുകുട്ടിയുടെ വേഷം കണ്ടാല്‍ ഈ  കെട്ടിടത്തില്‍ തന്നെ താമസിക്കുന്ന പോലെ ഉണ്ട്. നൈറ്റ് ഗൌന്‍ പോലെ  ഉള്ള ഒരു  ഉടുപ്പ്.

കൌച്ചില്‍ ഇരിക്കുന്ന ഉണ്ണിയെ അവള്‍ കടന്നു പിടിച്ചു.

"എന്താ പാറുകുട്ടീ  നീ ഈ കാണിക്കുന്നത് ..?"
"എനിക്ക് തരാനുള്ളത്‌  തരൂ ആദ്യം, പിന്നെ പറയാം ഞാന്‍ എല്ലാം."

"ഞാന്‍ കുളിയും തേവാരവും ഒന്നും കഴിഞ്ഞിട്ടില്ല. അതെല്ലാം കഴിഞ്ഞുതരാം ...."
"കുളി കഴിഞ്ഞാല്‍ പിന്നെ ഉണ്ണ്യേട്ടന്‍ ഓഫീസിലേക്ക് ഓടും. എനിക്കറിയില്ലേ ഈ  ആളെ..?!!.."

"പറയൂ പാറുകുട്ടീ.. നീ എങ്ങിനെ വന്നെത്തി ഇവിടെ. നിന്റെ വേഷം കണ്ടാല്‍ കിടക്കയില്‍ നിന്നു  എണീറ്റ് വരുന്ന  പോലെ ഉണ്ടല്ലോ.."
"എന്താ ഉണ്ണ്യേട്ടന് മാത്രമേ ഈ ഉത്സവ നഗരിയില്‍ ഒരു പോഷ്  ഫ്ലാറ്റ് വാങ്ങനോക്കൂ...?"

"ഞാന്‍ അങ്ങിനെ ഉദ്ദേശിച്ചില്ല .... എന്നാലും എനിക്കെന്തോ പോലെ...?

വെറും ഒരു സാധാരണ ഗ്രാമത്തിലെ പെണ്‍കുട്ടി ഈ നഗരത്തില്‍ .... എന്തോ ഉണ്ണിക്ക് അതൊക്കെ ആലോചിച്ചു എല്ലാ വികാരങ്ങളും നഷ്ടപ്പെട്ട നിമിഷങ്ങള്‍ ആയിരുന്നു. അതിനിടക്കാണ്‌ പാറുകുട്ടിയുടെ സ്നേഹഭ്യര്‍തന.

"പറയൂ പാറുകുട്ടീ.... ആര് പറഞ്ഞു   നിന്നോട് ഞാന്‍ ഇവിടുണ്ടെന്ന്....?"

ഉണ്ണിയുടെ ശബ്ദം കയര്‍ത്തു.

അതൊന്നും കേള്‍ക്കാതെ കാമാര്‍ത്തയായ പാറുകുട്ടി ഉണ്ണിയെ പിടിച്ച് കൌച്ചില്‍ കിടത്തി.

[ശേഷം വഴിയെ]


Thursday, November 15, 2012

വൃശ്ചികം പുലരുന്നു

വൃശ്ചികം പുലരുന്നു, ശബരിമലയില്‍ തീര്‍ഥാടന കാലമായി.

WATCH and 

SHARE the 360 degree VIRTUAL TOUR of SABARIMALA
.
click http://www.p4panorama.com/panos/sabarimala/index.html


നിന്നോട് പറയാനുള്ളത്

എന്റെ സുഹൃത്ത്  സജിത അനില്‍ കുമാര്‍ എഴുതിയ കവിത

ഗ്രന്ഥപ്പുരകളെന്നു പറയുവാനാകാ -
ഒരു കുഞ്ഞു പുസ്തകം
മാത്രമാണ് ഞാന്‍.

നിന്നെ മാത്രം വായനയ്ക്കായ്‌
കാത്തിരുന്നു, അതിലെ
അതിമൃദുവാകും വാക്കുകള്‍

അശാന്തിയുടെ പുകപ്പാടങ്ങള്‍
അവിടെങ്ങുമില്ല..
ഉള്ളതത്രയും വസന്തം തേനൂട്ടിയ -
ശാന്തിമന്ത്രമോതും തെളിനീരുറവുകള്‍ ;
നന്മയുടെ നേര്‍വചനങ്ങള്‍.

ഇന്നലെ പിറന്ന കുഞ്ഞിന്‍
അമ്മിഞ്ഞയുണ്ട ചുണ്ടില്‍
നിലാവൊക്കും പാല്‍പ്പുഞ്ചിരി
അതങ്ങിനെയാണ് ; എന്നും ,
മകനെക്കാക്കും കണ്ണില്‍ വാത്സല്ല്യത്തിന്‍
നിറവും നനവുമേ ബാക്കിയാകൂ.

ഇവിടെ -
ഭ്രൂണം നിറഞ്ഞ ഗര്‍ഭ പേടകങ്ങള്‍ക്ക്
കാവലായുള്ളത്
സ്നേഹം നട്ടുനനച്ച
കനിവിന്‍ മാതൃത്വം.

സൌഹൃദത്തിന്റെ നിറയും ആരവത്തോടെ
പൊക്കിള്‍ക്കൊടി ബന്ധത്തെ ബന്ധനമായ്
കാണും കണ്ണുകളില്ലാത്ത
സ്നേഹം നിറഞ്ഞൊഴുകുമൊരു
വാഹിനിയായ്
പ്രണയനേരിന്‍ നോവേറും
മനമോടെ
കാമത്തിരയടങ്ങാ സാഗരമായ്
ആസുരതയുടെ വെടിയൊച്ചകള്‍ക്കെത്തുവാനാകാത്ത
ഇടമായ് ;
നന്മകളെ ഈശ്വരനായ് കാണും ;
കാലത്തെ നമിക്കുമൊരു
ഹൃദയം.

ഈ ഗ്രന്ഥത്തിനു ദ്വാരാപഥങ്ങളും
ജാലകങ്ങളുമുണ്ട് ; നിറയെ..
അവയാല്‍ നീ
ബന്ധനസ്ഥനാകില്ല , ഒരിക്കല്‍പ്പോലും.

ഇനി പറയൂ..
ഈ പുസ്തകത്താളുകളിലെ
അക്ഷരങ്ങളെ അറിഞ്ഞ് ;
നിന്നിലലിയാനാ -
വര്‍ണ്ണങ്ങള്‍ക്കവസരമേകി
അവയ്ക്കും, അവയിലൂടെ
ആ ഗ്രന്ഥമാകും
എനിക്കു തന്നെയും
നീ സായൂജ്യമേകുകില്ലേ .. ?

Tuesday, November 6, 2012

വേദനയെ സ്നേഹത്തോടെ സ്വീകരിക്കുക.ഒരാളുടെ വേദന [ശാരീരികം] മറ്റൊരാള്‍ക്ക്‌ പങ്കിടാന്‍ പറ്റില്ല. ഭീതിയോടെ നേരിട്ടാലോ വേദന ഒട്ടും  കുറയുകയില്ല. അതേ സമയം സ്നേഹത്തോടെ  സ്വീകരിച്ചു നോക്കൂ... അതില്‍  നിന്നും  അല്പമെങ്കിലും മുക്തി നേടാന്‍ കഴിയും.

"വേദനയെ സ്നേഹത്തോടെ സ്വീകരിക്കുക." ഈ ആപ്തവാക്യം എനിക്ക് ഉപദേശിച്ച്  തന്നത് മെട്രോ ആശുപത്രിയിലെ സീന ആണ്. ഞാന്‍ എങ്ങിനെ സീനയെ കണ്ടുമുട്ടിയെന്നും  മറ്റും വലിയൊരു  കഥയാണ്.  ചെറുതായി  എഴുതാം അടുത്ത് തന്നെ.

കാത്തിരിക്കുക