Friday, February 1, 2013

ഇന്ന് എന്റെ പിറന്നാള്‍ ... ആഘോഷമില്ല



എന്റെ ചേച്ചി ഉണ്ടായിരുന്ന കാലത്ത് എനിക്കും എന്റെ സഹോദരനും [film actor v k sreeraman] ഇലയിട്ട് ചോറും കറികളും വിളമ്പി തരുമായിരുന്നു . അമ്മമാരുടെ സ്നേഹം വളരെ വലുതാണല്ലോ. ഞാന്‍ എന്റെ പെറ്റമ്മയെ ചേച്ചി എന്നാണ് വിളിച്ചിരുന്നത് അതൊക്കെ വലിയ കഥയാണ് . എന്റെ ബ്ലോഗ്‌ വായിക്കുന്നവര്‍ക്ക് അറിയാം . എന്റെ ബ്ലോഗ്‌ ലിങ്ക് എന്റെ പ്രൊഫൈലില്‍ ഉണ്ട്. സന്ദര്‍ശിക്കുക .

http://jp-smriti.blogspot.in/

എനിക്ക് വീട്ടില്‍ ഉണ്ടാക്കുന്നത് നിലവിളക്ക് കൊളുത്തി ഇലയില്‍ വിളമ്പി തരാന്‍ ആരുമില്ല - മക്കള്‍ക്ക് ആര്‍ക്കും അച്ഛനെ വേണ്ട. അച്ഛന്റെ മരണ ശേഷം അച്ഛന്റെ സ്വത്തുക്കള്‍ മാത്രം മതി.
ഇതാണ് ഇപ്പോള്‍ എന്നെ പോലെത്തെ പലരുടെയും സ്ഥിതി .

ഈ കുറിപ്പ് എഴുതിക്കഴിഞ്ഞപ്പോള്‍ എന്റെ ശ്രീമതി വര്‍ക്കീസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഒരു ലിറ്റര്‍ പാലട വാങ്ങിക്കൊണ്ടു വന്നു. അവളും എന്നെ പോലെ രോഗി ആണ്. എനിക്ക് അവളോട്‌ പരിഭവമില്ല .

മക്കള്‍ വന്ന് അച്ചന് പിറന്നാള്‍ ഊട്ടണം. അതാണ് എന്റെ ആഗ്രഹം.

13 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഇന്ന് എന്റെ പിറന്നാള്‍ ... ആഘോഷമില്ല - എന്റെ ചേച്ചി ഉണ്ടായിരുന്ന കാലത്ത് എനിക്കും എന്റെ സഹോദരനും [film actor v k sreeraman] ഇലയിട്ട് ചോറും കറികളും വിളമ്പി തരുമായിരുന്നു .

അമ്മമാരുടെ സ്നേഹം വളരെ വലുതാണല്ലോ. ഞാന്‍ എന്റെ പെറ്റമ്മയെ ചേച്ചി എന്നാണ് വിളിച്ചിരുന്നത് അതൊക്കെ വലിയ കഥയാണ് . എന്റെ ബ്ലോഗ്‌ വായിക്കുന്നവര്‍ക്ക് അറിയാം

ജെ പി വെട്ടിയാട്ടില്‍ said...

Please use Ctrl + to increase the font size. and easy reading if you have any problems

Kalavallabhan said...

പിറന്നാളാശംസകൾ

habeeba said...

ആശംസകള്‍ !

റോസാപ്പൂക്കള്‍ said...

പിറന്നാള്‍ ആശംസകള്‍.

ശ്രീ said...

ആഘോഷമില്ലെങ്കിലും ആശംസകള്‍ ഇരിയ്ക്കട്ടെ മാഷേ...

"പിറന്നാളാശംസകള്‍"

ജെ പി വെട്ടിയാട്ടില്‍ said...

ഈ പോസ്റ്റ്‌ കണ്ടിട്ടോ അല്ലാതെയോ എന്നറിയില്ല പ്രസവിച്ച് കിടക്കുന്ന എന്റെ മകള്‍ ഒരു ഷര്‍ട്ട് (FIBANACHI [ART OF LINEN] RS 2039/-) വാങ്ങി കൊണ്ട് വന്നിട്ട് അവളുടെ മകനായ കുട്ടപ്പുവിനെക്കൊണ്ട് എനിക്ക് തന്നു.

ഞാന്‍ അമ്പലത്തിലെ ദീപാരാധനയും ത്രിപ്പുകയും കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ എട്ടു മണി കഴിഞ്ഞിരുന്നു. എന്നെ കാത്ത് കുറ്റപ്പു ഉറങ്ങാതെ നില്‍പ്പുണ്ടായിരുന്നു.

അഛാച്ചന് സന്തോഷമായി എന്റെ പേരക്കുട്ടികളെ ....

ajith said...

വാക്കുകളും അതിനുപിന്നൈലെ വേദനയും സങ്കടപ്പെടുത്തിയെങ്കിലും...... ജന്മദിനാശംസകള്‍

രാജഗോപാൽ said...

Very Many Happy Returns of the Day, JP. താങ്കളുടെ വേദന ഹൃദയത്തിൽ തട്ടി. എല്ലാവർക്കും തിരക്കാണ്. അച്ഛന്റെയും അമ്മയുടെയും പിറന്നാൾ ദിവസം മറക്കുന്ന മക്കൾ. ഇതു താങ്കളുടെ കാര്യം മാത്രമല്ല,JP. ബന്ധങ്ങൾക്കും മൂല്യങ്ങൾക്കും വിലയില്ലാത്ത ആസുരകാലം. ചെറിയ ചെറിയ സന്തോഷങ്ങളിൽ ജീവിതം ഉത്സവമാക്കൂ, സന്തോഷിയ്ക്കൂ. പ്രസാദമധുരമാവട്ടെ ഓരോ ദിവസവും.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

എത്രയോ ശുദ്ധമനസ്സുകളുടെ ആത്മദാഹമായിരിക്കാം താങ്കള്‍ പകര്‍ത്തിയ ഈ വരികള്‍ .ആരോഗ്യവും ദീര്‍ഘായുസ്സും ആശംസിക്കുന്നു.

മനോജ് ഹരിഗീതപുരം said...

പിറന്നാള്‍ ആശംസകള്‍....

anupama said...

പ്രിയപ്പെട്ട പ്രകാശേട്ടന്‍,

സുപ്രഭാതം !

അല്പം വൈകിയെങ്കിലും,ഹൃദ്യമായ ജന്മദിനാശംസകള്‍ !

കുറച്ചു ദിവസം മുന്‍പ് ഇവിടെ വന്നിരുന്നു എങ്കില്‍,സമയത്ത് തന്നെ എനിക്ക് ജന്മദിനം ആശംസിക്കുവാന്‍ സാധിക്കുമായിരുന്നു.ക്ഷമിക്കുമല്ലോ.

ഇപ്പോള്‍ വര്‍ക്കീസ് അടച്ചു പൂട്ടിയല്ലോ.:)

സാരമില്ല. ഇനിയും ഒരു പാട് ജന്മദിനം ആഘോഷിക്കാന്‍ ഇട വരട്ടെ.

ശുഭദിനം !

സസ്നേഹം,

അനു

Muralee Mukundan , ബിലാത്തിപട്ടണം said...

വെയിറ്റ് ചെയ്യൂ..
സപ്തതി നമുക്ക് നാടൊട്ടുക്ക് വിളിച്ചാഘോഷിക്കാം...