Sunday, June 30, 2013

പശുവിന്‍ ചാണകത്തിന്റെ ഗന്ധം

memoir

ധന്വന്തരീ ക്ഷേത്രത്തിലെ അന്നദാനം വളരെ വിശിഷ്ടമാണെന്ന് തന്നെ പറയാം. മിഥുനമാസത്തിലെ തണുപ്പില് ഉച്ചക്ക് ആവി പറക്കുന്ന ചോറും സാമ്പാറും കൂട്ടുകറികളുമായി കഴിക്കാന് പറ്റുക എന്നത് ഒരു പുണ്യം തന്നെ ആണ്.
ഞാന് എന്റെ ജീവിതത്തില് ഒരു ദേവാലയത്തില് നിന്നും തുടര്ച്ചയായി ഒരു ആഴ്ച ഭക്ഷണം കഴിച്ചിട്ടില്ല.

രോഗങ്ങളില് നിന്നും മുക്തി നേടിത്തരുന്ന ആയുര്വ്വേദത്തിന്റെ ആചാര്യനാണല്ലോ ധന്വന്തരീ ദേവന്‍..., അഞ്ചുപത്തേക്കര്‍ വിസ്ത്രിതിയുള്ള  ക്ഷേത്രാങ്കണത്തില്‍ 120 കിടക്കകളുള്ള ഒരു ആയുര്‍വ്വേദാശുപത്രിയും ഉണ്ട്. അങ്കണം നിറയെ ഹെര്‍ബല്‍ സസ്യജാലങ്ങളും, അത്തി, ഇത്തി, പേരാല്‍, കരിവേപ്പ് തുടങ്ങിയ മരങ്ങളും.

ഇന്ന് ഉച്ചയൂണിന് വിഭവങ്ങള് ഏറെ. ചോറ്, മാങ്ങാ അച്ചാര്, പച്ചടി,പപ്പടം, സാമ്പാര്‍, പുളിശ്ശേരിരസം, മോര്, പായസം. വയറുനിറയെ കഴിക്കും. എന്നിട്ട് മരച്ചുവട്ടില് ഇരുന്ന് വിശ്രമിക്കും പത്തുമിനിട്ട്.

അങ്ങിനെ അങ്ങിനെ ഇന്നെത്തെ പച്ചടിയുടെ  സ്വാദ് നുണഞ്ഞ് നുണഞ്ഞ്, പുളിമരത്തിന്റെ ചുവട്ടിലിരിക്കുമ്പോള്‍ ഞാന് ചെറുതായി ഒന്ന് മയങ്ങിയതറിഞ്ഞില്ല.

എന്തൊരുസുഖം ഇവിടെ ഇരിക്കാന്‍, വീശിയടിക്കുന്ന മന്ദമാരുതന്‍, കിളികളുടെ ആരവും, കുയിലിന്റെ നാദവും. കൂടാതെ ചാണകത്തിന്റെ നേരിയ ഗന്ധവും.

എനിക്ക് പണ്ടേ ചാണകത്തിന്റെ ഗന്ധം ഇഷ്ടമാണ്. വാകമരച്ചുവട്ടില് ഒരു പശു മേയുന്നു. അവളോട് കിന്നാരം പറഞ്ഞു. ഫോട്ടോക്ക് പോസ് ചെയ്യാന് പറഞ്ഞപ്പോള്‍ അവള്ക്കൊരു നാണം.

അവളുടെ നിറഞ്ഞ അവിട് കണ്ടപ്പോള് കൃഷ്ണനെ പോലെ എനിക്കും ഒരു കവിള് പാല്  കുടിക്കാന് തോന്നി. ചവിട്ടിയാലും കുത്തിയാലും വേണ്ടില്ല എന്റെ പാറുകുട്ടിയല്ലേ...?

പാറുകുട്ടീ എന്ന് വിളിച്ചപ്പോള് അവള് തലയാട്ടി.

എല്ലാം കൊണ്ടും ഇന്നെത്തെ ദിവസം ധന്യമാണ്. എന്റെ കണ്‍പോളകള് മന്ദമാരുതനേറ്റ് വീണ്ടും അടഞ്ഞു. എന്റെ മയക്കം കണ്ട് കുശുമ്പ് തോന്നിയ ഒരു കിളി - കുയിലാണെന്ന് തോന്നുന്നു എന്റെ മൊട്ടത്തലയില് കാഷ്ടിച്ചു.

കോവൈയില്  മിഥുനമാസത്ത് പൊടി മഴ മിക്കതും ഉണ്ട്, പിന്നെ ചെറിയ ചാറലും.. ഇളം ചൂടുള്ള എന്തോ തലയില് പതിച്ചപ്പോള്‍ ഞാന് അത്ഭുതപ്പെട്ടു.. 

ഇതെന്തോ സള്‍ഫര് മഴയോ...?” തലയില്‍ തടവി നോക്കിയപ്പോളാണ് മനസ്സിലായത് ഇതവന്റെ അമേദ്യം ആണെന്ന്. മുകളിലേക്ക് നോക്കിയപ്പോള് കുയില് എന്നെ നോക്കി കൂകിക്കൂകി കളിയാക്കിച്ചിരിച്ചു...


കിളികള് പലപ്പോഴും എന്റെ തലയില് ഇങ്ങിനെ  അമേദ്യം  ചെയ്യാറുണ്ട്. ഞാന് അവരെ കുറ്റപ്പെടുത്തുകയോ, കല്ലെടുത്തെറിയുകയോ, ചീത്തവിളിക്കുകയോ ചെയ്യാറില്ല.. എന്നിരുന്നാലും ഇന്നെനിക്ക് ചെറിയതായി സങ്കടം വന്നു. നേരിയ തോതില്‍ കാഷ്ടം എന്റെ കറുത്ത ഷര്‍ട്ടില്‍  പതിച്ചു..

എനിക്ക് കൊക്കിന്‍ കാഷ്ടം ഇഷ്ടമാണ്.. ഞങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ പണ്ട് കാക്കാത്തുരുത്തില്‍ കൊക്കിന്‍ മുട്ട മോട്ടിക്കാന്‍ മരക്കൊമ്പുകളില്‍ ചേക്കാറുണ്ട്. മുട്ട  മോട്ടിച്ച് കുറ്റിക്കാടുകളിലിരുന്ന് നാല് ഞണ്ടിനേയും പരലുകളേയും പിടിച്ച്, ഈ മുട്ടയില്‍ ചേര്‍ത്ത്  ഓം ലെറ്റുണ്ടാക്കിത്തിന്നും.

ചിലപ്പോള്‍ കുറ്റിക്കാട്ടില്‍ നിന്നും ചാരായം വാറ്റാനുള്ള വാഷ് കുടത്തിലായി ഒളിപ്പിച്ച് വെച്ചിരിക്കുന്നത് കാണും. അതില്‍  നിന്നും തേക്കിലക്കുമ്പിളുണ്ടാക്കി ചെറുതായി സേവിക്കും.

അപ്പോള്‍ തോന്നും ഒന്ന് വെറ്റില മുറുക്കാന്‍.., ഉടനെ ആരുടേയെങ്കിലും തൊടിയിലെ കവുങ്ങില്‍  കയറി അടക്കയും വെറ്റിലയും പറിക്കും. മുറുക്കാന്‍ ചുണ്ണാമ്പിന് പകരം കൊക്കിന് കാട്ടം വെട്ടിലയില്‍ തേക്കും.. 

അങ്ങിനെ കുറെ കൊക്കിന്‍ കാഷ്ടങ്ങള്‍  തിന്ന് പരിചയം ഉള്ള എനിക്ക് കിളികളുടെ കാഷ്ടം അറപ്പുളവാക്കാറില്ല. പക്ഷെ വേഷഭൂഷാദികളിലെല്ലാം അവ സ്പ്രേ  ചെയ്താല്....?!!

ഞാന്‍  വീണ്ടും മയക്കത്തിലേക്ക് പോയി, പക്ഷെ  ഇരിപ്പിടം കിളീസിന്റെ  കാഷ്ടം തലയില് വീഴാത്ത മറ്റൊരു മരച്ചുവട്ടിലേക്ക്.

സമയം സന്ധ്യയോടടുത്തോ എന്നൊരു സംശയം..പാതി തുറന്ന മിഴിയില് കൂടി നോക്കിയപ്പോള് ചുരുണ്ട മുടിയുള്ള ഒരു സുന്ദരി നടന്നകന്ന് പോലെ തോന്നി.. “സ്ഥലകാലബോധമില്ലാതെ, ഞാന് സെക്കന്തരാബാദിലെ ബെന്സിലാല്  പേട്ടയിലാണെന്ന്“.. അവിടെ വെച്ചാണവളെ അവസാനമായി  കണ്ടത്.

എനിക്ക് നേരിയതോതില്‍ കണ്ഫ്യൂഷന്‍, ഞാന് മിഴികള് തുറന്ന് നോക്കിയപ്പോള് എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.


[അടുത്ത ഭാഗത്തോട് കൂടി സമാപിക്കും]


9 comments:

ജെ പി വെട്ടിയാട്ടില്‍ said...

അവളുടെ നിറഞ്ഞ അവിട് കണ്ടപ്പോള് കൃഷ്ണനെ പോലെ എനിക്കും ഒരു കവിള്‍ പാല്‍ കുടിക്കാന് തോന്നി.
"ചവിട്ടിയാലും കുത്തിയാലും വേണ്ടില്ല എന്റെ പാറുകുട്ടിയല്ലേ...?"

പാറുകുട്ടീ എന്ന് വിളിച്ചപ്പോള് അവള്‍ തലയാട്ടി

Nidheesh Varma Raja U said...

പശുവിനേയും ചാണകത്തേയും അറിയാത്ത എന്റെ തലമുറ.

Promodkumar krishnapuram said...

വായന കണ്ണുകളെ ആലോരസപെടുത്തുന്നു .ബാക്ക ഗ്രൌണ്ട് മാറ്റുക സര്‍


ഇഷ്ട്ടപെട്ടു

ഷാജു അത്താണിക്കല്‍ said...

നാളെ തീർച്ചയായും ഈ ജീവി ഏതാ എന്ന് ചോദിക്കും

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു..

prakashettante lokam said...

@pramod kumar krishnapuram

back ground color cannot be changed due to technical reasons. U can use control + for better view.
this applied to google chrome or mozila.
have a nice day

റോസാപ്പൂക്കള്‍ said...

അയ്യേ...കൊക്കിന്‍ കാഷ്ടം തിന്നുന്ന ആളാണല്ലേ...നിര്‍ത്തി എല്ലാ സൌഹൃദവും...യ്യേ...


നല്ല രസായിട്ടങ്ങു വായിച്ചു പൊയീ...

ബിലാത്തിപട്ടണം Muralee Mukundan said...

അവിടല്ല കേട്ടൊ ജയേട്ടാ അകിട്

rajamony said...

പശുവിന്‍ ചാണകത്തിന്റെ ഗന്ധം വായിച്ചു..എന്നല്ല..അനുഭവിച്ചു എന്ന് തന്നെ പറയാം...വളരെ നന്നായിരിക്കുന്നു....ജെ പീ...കൊക്കിന്റെ കാഷ്ടം ചുണ്ണാമ്പിന് പകരം ഉപയോഗിക്കം എന്ന ഒരു പുതിയ അറിവും കിട്ടി...എന്തുകൊണ്ടും വളരെ സമ്പന്നമായ ഒരു പഴയ കാലഘട്ടം..ജെ പീ ക്ക്...ഉണ്ടായിരുന്നു...