Sunday, August 11, 2013

അടുത്ത ഓണമുണ്ണാന്‍ യോഗമുണ്ടാകുമോ കൂട്ടുകാരെ.

ഓരോ ഓണം കഴിയുമ്പോളും ഞാന്‍ വിചാരിക്കും,അടുത്ത ഓണത്തിന് ഉണ്ടാകുമോ ഈ ഭൂമിയില്‍ എന്ന്.... വയസ്സ് അധികമൊന്നും ആയില്ലെങ്കിലും കുറച്ചധികമായെന്ന് ഒരു തോന്നല്‍.. ജരാനര ബാധിച്ചു, വാര്‍ദ്ധക്യം എന്നെ വാരിപ്പുണര്‍ന്ന മാതിരി.............

ഓണം അടുത്തമാസം........ ഞാന്‍ ഓണത്തിനെ വരവേറ്റ് ഇരിക്കുന്നു. ഇക്കുറി ഓണമുണ്ണാന്‍ കുന്നംകുളം ചെറുവത്താനിയിലെ തറവാട്ടിലേക്ക് പോകണം.

അവിടെ സഹോദരന്‍ വി. കെ. ശ്രീരാമന്‍ [film star, TV presenter/anchor, author, orator etc.] ഉണ്ട്.. അവിടെ നാലുദിവസം താമസിച്ചിട്ട് കുറേ കാലമായി..

അവിടെ രസമാണ് ജീവിതം, അയലത്തെ വീട്ടിലെ കുട്ടികളായ ഷെല്‍ജി, ചിടു, കുട്ടാപ്പു,കണ്ണകി മുതലയാവരെ കാണാം........... പിന്നെ പാടത്ത് കൂടി മുണ്ട് വളച്ച് കെട്ടി വെള്ളം തെറിപ്പിച്ച് നടക്കാം.. പുഞ്ചപ്പാടത്ത് പോകാം.......... കൊക്കിനെ കാണാം.

പോത്തുങ്ങളും എരുമകളും കുളിക്കുന്ന “എരുകുളത്തില്‍’ മുങ്ങിക്കുളിക്കാം. പുഞ്ചപ്പാടത്തെ പുത്തന്‍ തോട്ടുവക്കിലെ ഷാപ്പില്‍ നിന്ന് മധുരക്കള്ളും ഞണ്ടുകറിയും കഴിക്കാം........ വഞ്ചികുത്തിക്കളിക്കാം......... ആമ്പല്‍ പൂ പറിക്കാം..

പുഞ്ചപ്പാടത്തെ ആറാട്ടുകടവിലെ [അയ്യപ്പന്‍ കാവ്] വാസുട്ടിയെ കാണാം. വാസുട്ടിയും ഞാനും വടുതല സ്കൂളില്‍ 4 1/2 ക്ലാസ്സ് വരെ ഒന്നിച്ചുപഠിച്ചതാണ്.

അങ്ങിനെ കുറച്ചധികം ഓര്‍മ്മകളുണ്ട് പുതുക്കാന്‍...

എന്റെ പണ്ടത്തെ ഒരു ഓണവിശേഷം താഴെ കാണുന്ന ലിങ്കില്‍ പങ്കിടാം..
6 comments:

ജെ പി വെട്ടിയാട്ടില്‍ said...

പോത്തുങ്ങളും എരുമകളും കുളിക്കുന്ന “എരുകുളത്തില്’ മുങ്ങിക്കുളിക്കാം. പുഞ്ചപ്പാടത്തെ പുത്തന് തോട്ടുവക്കിലെ ഷാപ്പില് നിന്ന് മധുരക്കള്ളും ഞണ്ടുകറിയും കഴിക്കാം........ വഞ്ചികുത്തിക്കളിക്കാം......... ആമ്പല് പൂ പറിക്കാം..

പുഞ്ചപ്പാടത്തെ ആറാട്ടുകടവിലെ [അയ്യപ്പന് കാവ്] വാസുട്ടിയെ കാണാം. വാസുട്ടിയും ഞാനും വടുതല സ്കൂളില് 4 1/2 ക്ലാസ്സ് വരെ ഒന്നിച്ചുപഠിച്ചതാണ്.

അങ്ങിനെ കുറച്ചധികം ഓര്മ്മകളുണ്ട് പുതുക്കാന്...

please use Ctrl+ in case of bad view

ajith said...

കാലമിനിയുമെ(ത കിടക്കുന്നു ജെ.പി നമുക്കൊക്കെ.
ഓണാശംസകള്‍.

rajamony said...

ഓണം ഇപ്പോഴും നമുക്ക് മധുര സ്മരണകള്‍ ഉളവാക്കുന്നു...ഇന്ന് നമ്മള്‍ ഓണം ആഘോഷിക്കുന്നത് പോലെ ആയിരുന്ന്നില്ലല്ലോ..നമ്മുടെ ഒക്കെ കുട്ടികാലത്തെ ഓണ൦...എന്ത് മധുര പ്രതീക്ഷയോടെ ആണ് അന്നൊക്കെ ഓണത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്നത്...കുറെ ദിവസ്സതോളം സ്കൂള്‍ അവധി....ഓണകളികള്‍ ...ആഘോഷങ്ങള്‍ ..പുതെന്‍ ഉടുപ്പുകള്‍...വിഭവ സമൃദ്ധമായ സദ്യ ...ഉപ്പേരികള്‍...അങ്ങനെ അങ്ങനെ ഒത്തിരി ഒത്തിരി അനുഭവങ്ങളുടെ സ്മരനകര്‍...ജെ പീ ഇപ്പോള്‍ തന്നെ ഓണതിനെ വരവേല്‍ക്കാന്‍ തയ്യാറായി...കഴിഞ്ഞു..സംശയം വേണ്ട ജെ പീ...വരുന്ന ഓണവും നാട്ടില്‍ തന്നെ കൂടാ൦ ..പഴയ കാല സ്മരണകള അയവിറക്കി...നന്ദി...ജെ പീ...ഓണത്തെ പറ്റിയുള്ള മധുര സ്മരണകള്‍ അയവിറക്കാന്‍ ഒരു അവസ്സരം ഉണ്ടാക്കിയതിനു....

ഫിയൊനിക്സ് said...

ഒരുപാട് ഓണം ഉണ്ണാന്‍ അങ്ങേക്ക് ആയുസ്സ് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

വിനുവേട്ടന്‍ said...

പ്രകാശേട്ടാ, അജിത്‌ഭായ് പറഞ്ഞതാണ് കാര്യം... നാട്ടിലായിരുന്നുവെങ്കിൽ ഞാനും വരായിരുന്നു... പാറേമ്പാടം, പോർക്കുളം, പഴഞ്ഞി ഒക്കെ ചുറ്റിയടിച്ച്...

ബിലാത്തിപട്ടണം Muralee Mukundan said...

പറ്റുമെങ്കിൽ ഒരു പത്ത് കൊല്ലം കഴിഞ്ഞിട്ട് നമുക്കൊന്നിച്ച് ഒരോണമുണ്ണണം കേട്ടൊ ജയേട്ടാ