memoir
ഇന്ന് തിരുവോണം. എല്ലാ മലയാളികൾക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ.
ഞാൻ കാലത്ത് നേരെത്തെ എണീറ്റ്, കുളിയും കഴിഞ്ഞ് നേരെ അച്ഛൻ തേവർ അമ്പലത്തിൽ പോയി തേവരെ വണങ്ങി. എന്നിട്ട് വടക്കുന്നാഥൻ, പാറമേക്കാവ് എന്നീ ക്ഷേത്രങ്ങളിലേക്ക് പോകാനായി അച്ഛൻ തേവർ അമ്പലത്തിൽ നിന്നും പുറപ്പെട്ടു. സ്വരാജ് റൌണ്ട് എത്തിയപ്പോൾ വടക്കുന്നാഥനെ തൊഴാൻ വടക്കെ പാർക്കിംഗ് ഏരിയയിൽ കൂടി കയറാം എന്ന് കരുതി വാഹനം ആ വഴിക്ക് വിട്ടെങ്കിലും അങ്ങോട്ട് തിരിക്കാൻ മറന്നു. വണ്‍ വെ ആയതിനാൽ റിവേർസ് ഗിയർ മടിച്ചുനിന്നു.
അങ്ങിനെ നേരെ വിട്ടു വണ്ടി പാറമേക്കവിലേക്ക്. അവിടെ ചെന്നപ്പോൾ തിരക്കോട് തിരക്ക്. വാഹനം പാർക്ക് ചെയ്യാൻ അങ്ങ് ആനത്താവളം വരെ പോകേണ്ടി വന്നു. അമ്പലത്തിലേക്ക് നടക്കുമ്പോൾ എലൈറ്റ് ആശുപത്രിയിലെ യൂറോളജിസ്റ്റ് വേണു ചന്ദ്രനെ കണ്ടു കുശലം പറഞ്ഞു. അവിടെ നിന്നും അമ്പലത്തിലേക്ക് കടക്കുന്ന വഴിയിലുള്ള പൈപ്പിൽ നിന്നും കാൽ കഴുകി ശുദ്ധി വരുത്തി, ചെരിപ്പും കഴുകി അവിടെ തന്നെ വെച്ച്, ഉള്ളിൽ കയറി.
ഇന്ന് കാലത്ത് തൊട്ടു മഴയാണ്. എന്നാലും അമ്പലത്തിൽ തിരക്കിന് ഒട്ടും കുറവില്ല. ഓണപ്പൂക്കളതിന്റെ പടം എടുക്കണം, പക്ഷെ നല്ലതൊന്നും ഒപ്പിയെടുക്കാൻ പറ്റിയില്ല, കളത്തിനു ചുറ്റും ആളൊഴിഞ്ഞ നേരമില്ല. പിന്നെ ലൈറ്റിന്റെ കുറവ്, മറ്റുചില പ്രശ്നങ്ങൾ, വേണ്ടത്ര നല്ല പടങ്ങൾ കിട്ടിയില്ല. കഴിഞ്ഞ കൊല്ലം പ്രൊഫെഷണൽ ക്യാമറ കൊണ്ട് പോയിരുന്നു. ഇക്കൊല്ലം മഴയായതിനാൽ അത് ഒഴിവാക്കി.
അമ്മയെ തൊഴുത് അങ്ങുമിങ്ങും നോക്കി.. കഴിഞ്ഞ കൊല്ലം ഇട്ട ഇടത്തിൽ ആയിരുന്നില്ല ഇക്കൊല്ലത്തെ പൂക്കളം. നാലമ്പലത്തിന്റെ ചുറ്റുമുള്ള നടപ്പാതയിൽ ആയിരുന്നു. അവിടേക്ക് കടക്കണമെങ്കിൽ കുപ്പായം ഊരണം. കുപ്പായം ഊരിയാൽ കീശയിൽ ഉള്ള പണം, മൊബൈൽ മുതലായവ താഴെ വീഴും. കാര്യം നടക്കണമെങ്കിൽ കുപ്പായം ഊരിയല്ലേ തീരൂ.
കേരളത്തിൽ ഏറ്റവും വരുമാനം ഉള്ളതും ആളുകൾ പോകുന്നതും ആയ ക്ഷേത്രമാണ് ശബരിമല. അവിടെ ക്ഷേത്രത്തിന് അകത്ത് കുപ്പായം ഊരാതെ ഭഗവാനെ തൊഴുതു വണങ്ങാം. ഇവിടെ കുപ്പായം ഊരിയെ തീരൂ. അങ്ങിനെ കുപ്പായം ഊരി അകത്തേക്ക് കടന്നു, വീണ്ടും അമ്മയെ വണങ്ങി, പോട്ടം പിടിക്കാൻ തുടങ്ങി.
വിചാരിച്ച അത്ര നല്ല പോട്ടങ്ങൾ പിടിക്കാൻ പറ്റിയില്ല. കാരണം മഴയും ചളിയും തിരക്കും കാരണം. തന്നെയുമല്ല മുണ്ട് ഉടുത്ത് പോകുമ്പോൾ പലതും ട്രൌസറിലെ പോക്കറ്റിൽ വെക്കുന്ന പോലെ പറ്റില്ലല്ലോ..? തിരക്കിൽ പലതും നഷ്ടപ്പെടാതെ നോക്കണമല്ലോ. അതിനാൽ ശരിയായ ശ്രദ്ധ കിട്ടിയില്ല ഇക്കൊല്ലത്തെ ഫോട്ടോ എടുക്കാൻ.
ചില പോസുകൾ കുനിഞ്ഞിരുന്നു എടുക്കേണ്ടിയിരുന്നു. മുണ്ട് വളച്ചു കെട്ടി കുന്തക്കാലിൽ ഇരുന്നുവെങ്കിലും ശരിയായ ക്ലിക്ക് കിട്ടിയില്ല. ചുരുക്കം പറഞ്ഞാൽ നല്ല ഫോട്ടോസ് ഒന്നും കിട്ടിയില്ല എന്നർത്ഥം. കുമ്പിട്ടെണീക്കുമ്പൊൾ
പാറുകുട്ടിയെ പോലെ വലിയ മുലകൾ ഉള്ള ഒരു പെണ്‍ കുട്ടിയെ കണ്ടു. പാറുകുട്ടിയാണോ എന്ന് നോക്കാൻ നടത്തത്തിനു വേഗത കൂട്ടി ഓളുടെ മോന്തായം നോക്കിയപ്പോൾ നിരാശ.
അമ്പലം വലം വെച്ച് വന്ന്, തീർത്ഥം കുറിച്ച് ചന്ദനം നെറ്റിയിൽ ചാർത്തി, തുളസിയില ചെവിയിൽ തിരുകി. പുറത്ത് കടന്ന് ചെരുപ്പ് ഇടാൻ നോക്കിയപ്പോൾ ചെരിപ്പ് കാണാനില്ല. പതിവിനു വിപരീതമായി ഞാൻ ചെരിപ്പ് കഴുകി വൃത്തിയാക്കി ആണ് നടയിൽ വെച്ചത്. ആരായിരിക്കാം ഒരു ചെരിപ്പുകള്ളൻ തൃശ്ശൂർ പാറമേക്കാവ് അമ്പലത്തിൽ.
എന്റെ ചെരിപ്പ് 11 സൈസ് ആണ്. സാധാരണക്കാർക്ക് പാകമാവില്ല. പകരം ഒന്ന് വാങ്ങണമെങ്കിൽ ഇന്ന് ഓണമായതിനാൽ കടകൾ എല്ലാം അടവും. കുറച്ച് വർഷങ്ങൾ ആയി കാലിൽ വാതം ആണ്. ചെരിപ്പില്ലാതെ വണ്ടി ഓടിക്കാനും, നടക്കാനും പറ്റില്ല. വീട്ടിനകത്ത് പോലും ചെരിപ്പിടണം. ആ ഞാൻ ചെരിപ്പില്ലാതെ ആനക്കൊട്ടിലിൽ കാർ എടുക്കാൻ മന്ദമന്ദം നടന്നു നീങ്ങി.
അങ്ങിനെ മഴയിൽ കുതിർന്ന ഈ ഓണം കൊണ്ടാടാൻ തന്നെ തീരുമാനിച്ചു. രണ്ടും കല്പിച്ച് ചളിയും കല്ലും ഉള്ള വഴിയില കൂടി നടന്നു. എന്റെ വേച്ച് വെച്ചുള്ള നടത്തം കണ്ട് പലരും എന്നെ ശ്രദ്ധിച്ചിരുന്നു.. ഒരുപാട് നാളായി മുണ്ട് വളച്ചുകെട്ടി ഉള്ള നടത്തം ആസ്വദിചിട്ട്. കാലടി വേദന കൊണ്ട് ബുദ്ധിമുട്ടിയിരുന്നു. പക്ഷെ അതൊന്നും എന്റെ ശ്രദ്ധയിൽ പെട്ടില്ല. നഷ്ടപ്പെട്ട ആ മോഡലിൽ ഒരു ചെരിപ്പ് വാങ്ങണം എങ്കിൽ എത്ര പീടികയിൽ കയറി ഇറങ്ങണം..
ആരാടാ കള്ളാ എന്റെ ചെരിപ്പ് മോഷ്ടിച്ചത്.. അതും കടകളെല്ലാം അടച്ചിരിക്കുന്ന ഈ ഓണത്തിന്. ഞാൻ ഒരുവിധം എന്റെ കാറിനുള്ളിൽ കയറിപ്പറ്റി. ജീവിതത്തിൽ ആദ്യമായി ചെരിപ്പിടാതെ വണ്ടി ഓടിച്ചു. നനഞ്ഞ കാല് പെടലിൽ ശരിക്ക് ഇരിക്കാൻ കൂട്ടാക്കിയില്ല. ഓണം ആയതിനാൽ ട്രാഫിക് കുറവായിരുന്നു. അതിനാൽ രക്ഷപ്പെട്ടു.
വീട്ടിലെത്തിയപ്പോൾ എന്റെ ശ്രീമതിയും മകളും അടുക്കളയിൽ പാചകത്തിന്റെ തിരക്കിൽ ആയിരുന്നു. ഇക്കൊല്ലം ഓണത്തിന് മരുമകൾ ഉണ്ടായിരുന്നില്ല. അവൾ അവളുടെ വീട്ടിലേക്ക് ഉത്രാടത്തിന് തന്നെ പോയി. അവൾ പോയതിൽ എനിക്ക് സങ്കടം ഉണ്ടായിരുന്നില്ല. എന്റെ കൊച്ചുമോൾ കുട്ടിമാളുവിനെയും അവൾ കൂടെ കൊണ്ടോയി.
അവൾ പോയില്ലായിരുന്നെങ്കിൽ ഞങ്ങളുടെ ഇക്കൊല്ലത്തെ ഓണം രാജകീയമാകുമായിരുന്നു. അങ്ങിനെ ഈ ഓണത്തിന് പല നഷ്ടവും ഉണ്ടായി. വലിയ മുലകലുള്ള പാറുകുട്ടിയെ പോലെ ഉള്ള ഒരുത്തിയെ കണ്ടത് മാത്രം മിച്ചം.
എല്ലാ സുഹൃത്തുക്കൾക്കും ഒരിക്കൽ കൂടി നല്ലൊരു ഓണം ആസംസിക്കട്ടെ..!!